Aksharathalukal

❤️നിന്നിലലിയാൻ❤️-4



 

""ദൈവമേ......
ഇപ്പോ എന്താ ഇങ്ങനെയൊരു സ്വപ്നം. അതും ആ കാലമാടനെ. പണ്ടാരമടങ്ങാൻ ഉറക്കവും പോയി. ""

കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ ആമി ഉറക്കത്തിലേക് വഴുതി പോയി. നാളെ ശനിയാഴ്ച ആണ്, അത് കൊണ്ട് കോളേജ് അവധിയായതിനാൽ ആമീ വൈകിയാണ് എഴുന്നേറ്റത്. അവൾ വേഗം തന്നെ എഴുന്നേറ്റു ഫ്രഷ് ആയി താഴേക്കു പോയി.

""അമ്മേ ""

""ആ എണീറ്റോ തമ്പുരാട്ടി ""

""😁😁😁, ഇന്നലെ നല്ല ക്ഷീണമായിരുന്നു അതാ എണീക്കാൻ ലേറ്റ് ആയെ ""

""അല്ലെങ്കിൽ നീ രാവിലെന്നെ മലമറിച്ചേനെ""

""ഈ അമ്മ എന്നെ എപ്പോഴും കുറ്റം മാത്രേ പറയു. അച്ഛ മാത്രേ എനിക്ക് സപ്പോർട്ടിനുള്ളൂ. അല്ല അച്ഛ എവിടെ ""

""അച്ഛൻ രാവിലെ പുറത്തോട്ട് പോയി. ""

""അമ്മേ വിശക്കുന്നു ഇന്നെന്താ കഴിക്കാൻ ""

""ദോശയും ചമ്മന്തിയും ""

""എന്നാ വേഗം എടുത്താട്ടെ ""

""എന്റെ ആമീ നിനക്ക് ഒന്ന് എടുത്തൂടെ, എല്ലാത്തിനും എന്റെ  കൈ വേണം, കെട്ടിച്ചുവിടാറായി പെണ്ണിനെ ""

""ഞാൻ ഇപ്പോഴൊന്നും കെട്ടി എങ്ങോട്ടും പോവില്ല ന്റെ ഗായൂ "" ഗായത്രിയുടെ താടിയിൽ പിടിച്ചവൾ പറഞ്ഞു.

""കൊഞ്ചാതെ പോയിരിക്ക് പെണ്ണെ. "" അവളുടെ കൈയിലൊന്നു തല്ലി അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.

അവൾ വേഗം തന്നെ ഫുഡ്‌ ഒക്കെ കഴിച്ചു  ടി വി  കാണാൻ സോഫയിൽ പോയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആമിയുടെ അച്ഛൻ വന്നു എന്നിട്ട് അവളുടെ അടുത്തിരുന്നു.

""പാറൂ ""

""എന്താ അച്ഛേ ""

""അച്ഛനു മോളോട് സീരിയസ് ആയിട്ടൊരു കാര്യം പറയാൻ ഉണ്ട്. ""

""എന്താ അച്ഛാ ""

""അത് മോളെ അച്ഛൻ രണ്ട് ദിവസം മുൻപേ  നിന്റെ ജാതകം നോക്കാൻ പോയിരുന്നു, അപ്പോഴാണ്  കണിയാൻ പറഞ്ഞത് 21 വയസിനു മുൻപേ മോളുടെ കല്യാണം നടത്തണമെന്ന്. അല്ലെങ്കിൽ പിന്നെ കല്യാണമേ നടക്കില്ലത്രേ. ""

""അച്ഛേ .. ഇത്രപെട്ടന്ന് കല്യാണം ന്നൊക്കെ പറഞ്ഞാൽ, അച്ഛ തന്നെയല്ലേ പറഞ്ഞത് എന്റെ പഠിത്തമൊക്കെ കഴിഞ്ഞിട്ടേ കല്യാണം ഒക്കെ നടത്തുള്ളുന്നു, എന്നിട്ടിപ്പോ ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ. ""

""ഞാനും അങ്ങനെ തന്നെയാ പാറുട്ടിയെ വിചാരിച്ചത്, പക്ഷെ ഇപ്പോ നിന്റെ ജാതകം നോക്കിയപ്പോൾ....... ""

""എനിക്കിപ്പോ കല്യാണം ഒന്നും വേണ്ടച്ഛാ. ഞാൻ നിങ്ങളുടെ മോളായിട്ട് തന്നെ ഇരുന്നോളാം ജീവിതകാലം മുഴുവൻ. അമ്മേ പറ അമ്മേ അച്ഛനോട്. ""

""മോളെ ആമീ ഇതൊക്കെ എല്ലാരുടേം ജീവിതത്തിൽ നടക്കുന്ന കാര്യമല്ലേ, എല്ലാ പെൺകുട്ടികൾക്കും ഒരു പ്രായം വരെയേ സ്വന്തം വീട്ടിൽ നിൽക്കാൻ പറ്റുള്ളൂ അത് കഴിഞ്ഞാൽ അവൾ മറ്റൊരു വീട്ടിലെ  മരുമകളായി മാറും.പിന്നെ അച്ഛൻ അമ്മ എന്ന നിലക്ക് ഞങ്ങൾക്ക് ചില കടമകളൊക്കെ ഇല്ലേ വാവേ. ""

""അമ്മേ പക്ഷെ എന്നാലും, നിങ്ങളുടെ കടമ തീർക്കാൻ വേണ്ടിയാണോ എന്നെ പഠിപ്പിക്കുകയും കെട്ടിച്ചയാക്കുകയും ഒക്കെ ചെയ്യുന്നത്. ""അവളുടെ കണ്ണുകൾ നിറഞ്ഞു.

""അങ്ങനല്ല മോളെ, ഇതൊന്നും നിനക്ക് ഇപ്പോ പറഞ്ഞാൽ മനസിലാവില്ല. ""

""പാറൂട്ടിയെ,  സ്വന്തം മക്കളെ വളർത്തി വലുതാക്കി അവരെ പൊന്നു പോലെ നോക്കുന്ന ഒരാൾക്ക് കൈ പിടിച്ചു കൊടുക്കുന്നത് വരെ ഒരച്ഛന്റെയും അമ്മേയുടെയും മനസ്സിൽ ആധിയാണ്. ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം എന്റെ മോളു കഷ്ടപ്പെടേണ്ടി വരില്ല എന്റെ കാലശേഷം മോൾക് ആരുണ്ടാവും. മക്കളുടെ കല്യാണം എല്ലാ മാതാപിതാക്കളുടെയും സ്വപ്നം ആണ്.
നിന്റെ ചേച്ചിക്ക്  എന്റെ ആ സ്വപ്നം നിറവേറ്റാൻ സാധിച്ചില്ല, മോളെങ്കിലും അച്ഛന്റെ ആഗ്രഹത്തിന് എതിരു നിൽക്കരുത്. മോളു എപ്പോളും സന്തോഷത്തോടെ ഇരിക്കുന്ന ഒരാൾക്കൊപ്പമേ അച്ഛൻ കൈ പിടിച്ചു കൊടുക്കൂ. അച്ഛന്റെ മോള് വിവാഹത്തിന്  സമ്മതിക്കണം. അതല്ല മോൾക്ക് ആരെയെങ്കിലും ഇഷ്ടമാണോ, എങ്കിൽ അത് പറാ, ഇനിയും നാണം കെടാൻ അച്ഛനും അമ്മയ്ക്കും വയ്യട. "" അയാളും കരച്ചിലിന്റെ വക്കത്തു എത്തിയിരുന്നു.

""ഇല്ല അച്ഛാ അങ്ങനെ ഒരു ഇഷ്ടം ഇല്ല, ഇണ്ടായിരുന്നെങ്കിൽ ഞാൻ ആദ്യം എന്റെ അച്ഛനോടു പറയുമായിരുന്നു. എന്റെ അച്ഛനും അമ്മയും കാണിച്ചു തരുന്ന ആളെ മാത്രമേ ഞാൻ വിവാഹം ചെയ്യൂ. ""

""എനിക്കറിയാം എന്റെ മോളു തെറ്റൊന്നും ചെയ്യില്ലെന്ന്, നാളെ മോളെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്, മോളു നല്ല സുന്ദരിയായി ഒരുങ്ങി നിൽക്കണം കേട്ടോ.""

""ശരി അച്ഛാ"" എന്ന് പറഞ്ഞു കൊണ്ട് അവൾ റൂമിലേക്കു പോയി. അവളെ നോക്കി അധിയോടെ നിന്ന ഗായത്രിയുടെ മുഖത്തേക്ക് നോക്കി അയാൾ ഒന്ന് കണ്ണു ചിമ്മി.

റൂമിലെത്തി അവൾ വേഗം ശിവയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. നാളെ രാവിലെ തന്നെ അവളോട് വരാൻ പറഞ്ഞു. എന്തുകൊണ്ടോ അവളുടെ മനസ് അസ്വസ്ഥമായിരുന്നു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു ഹാളിൽ ഇരിക്കുകയായിരുന്നു ആദി, അപ്പോഴാണ് അമ്മയും അച്ഛനും അവന്റെ അടുത്തേക് വന്നിരുന്നത്.

""മോനെ.. ""

""എന്താ അച്ഛാ ""

""അത് നാളെ നമുക്ക് ഒരു കുട്ടിയെ കാണാൻ പോകണം.നല്ല തറവാട്ടുകാരാ, കുട്ടി ഇപ്പൊ പഠിക്കുവാണ്. ""

""അച്ഛാ ഇത്രപ്പെട്ടന്ന്... ""

""പെട്ടന്നൊന്നും അല്ല 2 മാസം കൂടി കഴിഞ്ഞാൽ നിനക്ക് 27വയസാകും അതിനു മുന്നേ എന്ത് വന്നാലും ശരി നിന്റെ കല്യാണം ഞങ്ങൾ നടത്തും."" അവനെ മുഴുവനാക്കാൻ സമ്മതിക്കാതെ ശ്രീദേവി ഇടയിൽ പറഞ്ഞു.

""ആദി,  ആദ്യപ്രണയം ആർക്കും മറക്കാൻ സാധിക്കില്ല. പക്ഷെ നിന്നെ വേണ്ടാ എന്ന് പറഞ്ഞിട്ട് മറ്റൊരാളുടെ കൂടെ പോയ അവളെ ആലോജിച്ചു നീ എന്തിനാ നിന്റെ ജീവിതം കളയുന്നത്. ""

""അച്ഛാ അവളെ ആലോചിച്ചതോണ്ടല്ല, പക്ഷെ. ""

""ഒരു പക്ഷെയുമില്ല നാളെ നമ്മൾ പെണ്ണ് കാണാൻ പോകുന്നു. നിനക്ക് ഇഷ്ടപ്പെട്ടാൽ മാത്രം വിവാഹം. ""

""ശരി അച്ഛാ എന്നാൽ ഞാൻ പോയി കിടക്കട്ടെ.""

""ശരി, കാലത്തെ നേരത്തെ എണീക്ക്.""

""ഹ്മ്മ്. ""

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാവിലെ തന്നെ ശിവ ആമീടെ വീട്ടിലേക് വന്നു.അവളെ ഒരുക്കാൻ ഒക്കെ സഹായിച്ചു. അമീടെ മാമനും അമ്മായിയും കൂടെ വന്നിട്ടുണ്ടായിരുന്നു.

കുറച്ചു സമയം കഴിഞ്ഞതോടെ ചെറുക്കൻ വീട്ടുകാർ വന്നെന്നു ചന്ദ്രശേഖർ ഉറക്കെ വിളിച്ചു പറഞ്ഞു.

""ആമി, നിനക്ക് ടെൻഷൻ ഉണ്ടോ ""-ശിവ

""ചെറുതായി, ആദ്യത്തെ പെണ്ണ് കാണൽ അല്ലെ അതിന്റെ ചെറിയ ടെൻഷൻ ഇല്ലാതില്ല. ""

""ടെൻഷൻ ഒന്നും വേണ്ടാട്ടോ. നീ ശ്വാസം നന്നായി വലിച്ചു വിട്. ""

""മോളേ, താഴേക്ക് വാ അവർ നിന്നേ അന്വേഷിക്കുന്നു. ""എന്ന് പറഞ്ഞു കൊണ്ട് ഗായത്രി അവളെ താഴേക്ക് കൊണ്ട് പോയി. എന്നിട്ട് ചായയുടെ ട്രേ അവളുടെ കൈയിൽ കൊടുത്ത് അവളുടെ കൂടെ പോയി.

""ആ, ഇതാണ് ഞങ്ങളുടെ മോളു അത്മിക. ഇപ്പോ ഡിഗ്രി സെക്കന്റ്‌ ഇയർ ആയി. മോളെ ഇതാണ് കേട്ടോ ചെറുക്കൻ ""എന്ന്  ചന്ദ്രശേഖർ പറഞ്ഞു.

അവൾ മെല്ലെ തലയുയർത്തി ചെക്കന്റെ മുഖത്തേക്ക് നോക്കി. സുന്ദരനായ ഒരു ചെറുപ്പക്കാരൻ.

""ഹായ് അത്മിക,  ഐ ആം വിശാൽ മേനോൻ"" എന്ന് പറഞ്ഞു അവൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.

തുടരും.......
✍️ദക്ഷ  ©️

(എന്നെ നോക്കണ്ട ഞാൻ ഓടി 🏃‍♀️🏃‍♀️🏃‍♀️ ഞാൻ  പറഞ്ഞത് after marriage love story എന്നാണ്, ആദിയും ആമിയും തമ്മിൽ ആണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല😜.)

പിന്നെ ഇത്ര ചെറിയ പ്രായത്തിലെ കല്യാണം കഴിക്കുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ല കേട്ടോ. പിന്നെ ഇതൊരു കഥ അല്ലേ.. ഇത്‌ മുന്നോട്ട് പോകാൻ മാത്രം എഴുതിയതാണ്. ആ ഒരു സെൻസിൽ എടുത്താൽ മതി.

നന്നായി പഠിച്ചു ഒരു ജോലി ഒക്കെ നേടിയെടുത്തതിന് ശേഷം മാത്രം വിവാഹം എന്ന commitment മതി.അതല്ലേ ശരി. കെട്ടിക്കൊണ്ടുപോകുന്ന വീട്ടിൽ ഒരു നിലയും വിലയുമൊക്കെ വേണേൽ ഒരു ജോലി വേണം. അറ്റ്ലീസ്റ്റ് നമ്മടെ കാര്യങ്ങൾക്കായി ആരുടേം മുൻപിൽ കൈ നീട്ടാതെ ഇരിക്കാല്ലോ.എന്റെ മാത്രം അഭിപ്രായം ആണേ.

 


❤️നിന്നിലലിയാൻ❤️-5

❤️നിന്നിലലിയാൻ❤️-5

4.4
17588

  ""ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ സംസാരിക്കാം. മോളെ നീ അവനെ കൂട്ടി പോ. "" ആമി അവനെയും കൊണ്ട് പുറത്ത് മാവിൻച്ചുവട്ടിൽ ആണ് പോയത്. ""Hii അത്മിക, നല്ല പേരാണല്ലോ തന്റെ, വെറൈറ്റി ആണ്. "" ""താങ്ക്സ് "" നമ്മൾ തമ്മിൽ ഈ ഫോർമാലിറ്റിയുടെ ആവിശ്യം ഉണ്ടോ.മിക്കവാറും ഈ വിവാഹം നടക്കാൻ ചാൻസ് ഉണ്ട്. അപ്പൊ ഞാൻ എന്നെ പരിചയപ്പെടുത്താം. എന്റെ പേര് വിശാൽ ഞാൻ എഞ്ചിനീയറിംഗ് കഴിഞ്ഞു, എം ബി എ എടുത്തു. ഇപ്പോ എന്റെ ഫാമിലി ബിസിനെസ്സ് നോക്കി നടത്തുന്നു. വീട്ടിൽ അച്ഛൻ പ്രഭാകരൻ , അമ്മ വിദ്യാലക്ഷ്മി, അച്ഛമ്മ വെറും ലക്ഷ്മി പിന്നെ ഒരു ചേച്ചി കല്യാണ