Aksharathalukal

ഒരു മൊബൈൽ പ്രണയം 2

അങ്ങനെ ഞങ്ങളുടെ കറക്കം ഒക്കെ കഴിഞ്ഞു വീട്ടിൽ വന്നു കേറി...
ആദി :ഉമ്മാ... കറങ്ങി കുഴഞ്ഞു വന്നിരിക്കുന്നു നിങ്ങടെ 2 മക്കൾ രണ്ട് നാരങ്ങ വെള്ളം പോന്നോട്ടെ....
ഉമ്മാ :ഹാ രണ്ടിന്റേം കോളേജ് വിടുന്ന സമയത്തുള്ള കറക്കം കുറച്ചു കൂടുന്നുണ്ട് ഉപ്പയോട് പറയുന്നുണ്ട് ഞാൻ...
ആദി :ചതിക്കല്ലേ ഉമ്മാ...ഉമ്മ ഞങ്ങടെ പൊന്നുമ്മ അല്ലേ....
ഉമ്മാ :ഹാ നിന്റെ സോപിങ് ഒക്കെ കയ്യിൽ വെച്ചേരെ... നാലക്ഷരം പഠിച്ചു വല്ല നിലയിലും ആവാനുള്ളത് കിട്ടുന്ന സമയം കറങ്ങി തീർത്തോണം ഉപ്പ വരട്ടെ....എല്ലാം ഞാൻ ശരിയാക്കി തരാം...
ഞാൻ: നിനക്ക് വല്ല ആവശ്യോം ഉണ്ടാര്ന്നോ അടുത്ത പണി ഒപ്പിച് വെച്ചു... കിട്ടുന്നത് വേടിച്ചോ...
ആദി:നമ്മട ഉമ്മാ അല്ലേടാ പറയട്ടെ എന്നെയല്ലേ പറയുന്നേ നിനക്കെന്താ വേണ്ടേ....
അവനും അങ്ങനത്തെ ഒരു പ്രാകൃതമാ അമ്മയെ പോലെ തന്നാ എന്റെ ഉമ്മയും. അവര് നല്ല കൂട്ടാ അവര് സംസാരം തുടങ്ങിയാ നമ്മൾ പുറത്താ... അതിൽ മാത്രെ ഉള്ളു എനിക്ക് അവനോട് കുശുമ്പ്...
ഉമ്മാ നാരങ്ങാ വെള്ളം ആയിട്ട് വന്നു അതു കുടിക്കുന്നതിനിടയിൽ
ഉമ്മാ : നീ വല്ലോം കഴിച്ചോ....
ഞാൻ :ഹാ ഉമ്മാ പുറത്തന്ന് കഴിച്ചു....
ഉമ്മാ :ഇവിടെ ഉണ്ടാക്കി വെച്ചേക്കുന്നത് വല്ല കോഴിയ്കും കൊടുക്കാം....

ഉമ്മാടെ പരിഭവം... കുറ്റം പറയാൻ പറ്റില്ല കഷ്ടപ്പെട്ട് ഉണ്ടാകുന്നതല്ലേ..             അവർക്ക് നമ്മളല്ലേ ഉലകം...

പിന്നെ അവര് തമ്മിൽ കുറെ കുശലം പറച്ചിൽ ഒക്കെ കഴിഞ്ഞു പോവാൻ നേരം ആദി എന്നോട് ഡാ മറ്റേ ആളെ കിട്ടിയോ ഇല്ലടാ ആരാന്ന് അറിയില്ല റിപ്ലൈ കൊടുത്തിട്ടുണ്ട്
ഉമ്മാ മാറി മാറി ഞങ്ങളെ നോക്കുന്നു എന്താ കാര്യോന്ന് അറിയാൻ.. ആദി മുഴുവൻ വിവരിച്ചു കൊടുത്തു... അതുകൊണ്ടൊക്കെ തന്നാണ് ഉമ്മയും ആദിയും തമ്മിൽ ഇത്രയും അടുപ്പം.
എന്ത് ചെറിയ കാര്യം ആയാലും ഉമ്മയോട് അവൻ വിസ്തരിച്ചു പറയും...
                നമ്മൾക്കിടയിൽ ജോലിയുടെയും, പണത്തിന്റെയും, പത്രാസിന്റെയും ഗർവിൽ കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കളോട് സുഖമാണോ എന്ന് ചോദിക്കാൻ സമയമില്ലാതെ അല്ലെങ്കിൽ സമയം ഇല്ലന്ന് വരുത്തി തീർക്കുന്ന പുതു തലമുറയിൽ നിന്ന് വ്യത്യസ്‌ത മായ ഒരു പ്രാഗ്രതം ആയിരുന്നു അവന്റേത്...

ഉറ്റവർക്കും ഉടയവർക്കും വേണ്ടി മാറ്റിവെക്കുന്ന പത്തു മിനിറ്റ്നു യുഗങ്ങളുടെ ദ്യർക്യം ഉണ്ടാവില്ലേ....
അറിവും സമ്പത്തും കൂടിയ നമ്മുടെ നാട്ടിലാണല്ലോ ഏറ്റവും കൂടുതൽ വൃദ്ധ സധനങ്ങളും തലയുയർത്തി നില്കുന്നത്.
അമ്മയെ കൊല്ലുന്ന മകൻ, അച്ഛനെ തല്ലുന്ന മകൻ പിഞ്ചു മക്കളെ യാധൊരു കുറ്റബോധവും ഇല്ലാതെ കൊന്നൊടുക്കുന്ന അമ്മമാർ അങ്ങനെ സാക്ഷര നാടിന്റെ വീര കഥകൾ കൊട്ടിഘോഷിക്ക പെടുമ്പോൾ.. അംഗൻവാടികളിൽ നിന്ന് തന്നെ പിഞ്ചു മക്കളിൽ അവനോട് മിണ്ടരുത്, ഇവരോട് കൂട്ടു കൂടരുത് എന്നൊക്കെ വിഷം കുത്തി വെച്ചു വിടുമ്പോൾ മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിക്കാതെ...
ബന്ധങ്ങൾക് മൂല്യം കൽപിക്കാത്ത മക്കളായി വളർത്തി കൊണ്ട് വരുമ്പോൾ ഈ കുഞ്ഞു മക്കൾ ആണ് പിൽകാലത് സമൂഹമായി മാറുന്നത് എന്നത് വസ്തുതാപരമല്ലേ...
 

എല്ലാം കഴിഞ്ഞു അവൻ വീട്ടിലേക്കു പോയി ഞാൻ സാദന സാമിഗ്രികൾ എല്ലാം അഴിച്ചു വെച്ചു പ്രകൃതി ഭംഗി ആസ്വദിക്കാനായി ഉമ്മറ തെയ്ക്കു വന്നു... മുന്നിലെ ഞാറ മരങ്ങൾക് ഒക്കെ എന്ത് ഭംഗിയാ....അന്നം തേടി പോയ ചെറുകിളികൾ കലകളാരവം മുഴകികൊണ്ട് വാസ സ്ഥലത്തേക്ക് ചേക്കേറാൻ വരുന്ന കാഴ്ചകളും...
വെളിച്ചതെ മറച്ചുകൊണ്ട് മന്ദം കടന്ന് വരുന്ന ചെറിയ ഇരുട്ടും.... ഇളം കാറ്റും... അങ്ങനെ എല്ലാം കൂടി ആയപ്പോൾ മനസിന്‌ എന്തോ ഒരു കുളിർമ..... അങ്ങനെ ആസ്വദിച്ചു ഇരിക്കുന്ന സമയത്ത് ഫോൺ റിങ് ചെയ്യുന്നു...
മെസ്സേജ് വന്ന അതെ നമ്പറിൽ നിന്ന് തന്നെ കാൾ വരുന്നു ഞാൻ ഫോൺ എടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ആലോചിച്ചു... ആരാണ് എന്നറിയാല്ലോ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു

ഞാൻ:ഹലോ.... ഹെലോ
മറുതലയ്ക്കൽ മൗനം മാത്രം....
ഞാൻ :ഹലോ ആരാ ഇത് മനസിലായില്ല....
മറുതലയ്ക്കൽ : ഞാൻ....
കിളി നാദം പോലെ ഒരു ശബ്ദം കേൾക്കുന്നു പിന്നെ നിശബ്ദം മാത്രം മറുപടി...
ഞാൻ വിചാരിച്ചു വല്ല കൂട്ടുകാരും നമുക്കിട്ടു പണി തരുന്നതായിരിക്കും എന്ന ആ ഉറപ്പിൽ തന്നെ ഞാൻ സംസാരിച്ചു
ഞാൻ : ആരാടാ ഇത് വെറുതെ മനുഷ്യനെ കളിപ്പിക്കുന്നെ
മറുതലയ്ക്കൽ :ടാ.... അല്ല ഡീ.. യാ....
ഞാൻ :ഏത് ഡീ... ഈ ഡീ യ്ക്ക് പേരില്ലേ
മറു : ഉണ്ട്....
ഞാൻ :എങ്കിൽ മൊഴിഞാലും....
മറു : അനു...
ഞാൻ :ഏത് അനു....
മറു : അനുരാഗ് ന്റെ പെങ്ങൾ....
ഞാൻ: ഹാ മോളായിരുന്നോ..... എന്താ മോളെ പതിവില്ലാതെ (അനുരാഗ് എന്റെ ഒരു സുഹൃത് ആയിരുന്നു അവന്റെ സഹോദരി എനിക്കറിയുന്ന കുട്ടി തന്നെയായിരുന്നു )
ഞാൻ ആരോ കളിപ്പിക്കുകയാണെന്ന് വെച്ചു നല്ല വർത്താനം പറയാൻ തുടങ്ങിയതാ...
അനു : മോളോ.... ഞാൻ എന്താ കൊച്ചു കുട്ടിയാണോ
ഞാൻ: എന്റെ സുഹൃത്തിന്റെ പെങ്ങൾ അല്ലെ അപ്പൊ ഞാൻ അങ്ങനെ വിളിച്ചാൽ എന്താ കുഴപ്പം...
അനു:എന്നെ അങ്ങനെ വിളിക്കണ്ട...അനു ന്നു തന്നെ വിളിച്ച മതി...
ഞാൻ : ഓഹ് ശെരി... എന്താ വിളിച്ചത്.... കുറെ സ്റ്റിക്കർ ഉം അയച്ചല്ലോ....
അനു : എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു...
ഞാൻ:അതിനെന്താ സംസാരിച്ചോ....
അനു : ഫോണിൽ കൂടി അല്ല.... നേരിട്ട്..
ഞാൻ: ഞാൻ നാളെ അങ്ങോട്ട് വരുന്നുണ്ട് അപ്പൊ കാണാം.... എന്തങ്കിലും പ്രശ്നം ഉണ്ടോ...
അനു : ഉണ്ട്....
ഞാൻ :ടെൻഷൻ ആകാതെ കാര്യം പറയടോ....
അനു : നാളെ വാ നേരിട്ട് പറയാം...
ഫോൺ കട്ട്‌ ചെയ്ത്
         ഞാൻ അപ്പൊ തന്നെ ആദി യെ വിളിച്ചു ഡാ വീട്ടിലോട്ട് വന്നേ ആളെ കിട്ടി..
കേട്ട പാതി കേൾക്കാത്ത പാതി അവൻ വന്നു
ഞാൻ :ഡാ ആ നമ്പറിൽ നിന്ന് ഇപ്പൊ കാൾ വന്നു നമ്മട അനുരാഗിന്റെ പെങ്ങൾ അനു ആയിരുന്നു
ആദി :അവളെന്തിനാടാ നിന്നെ വിളിക്കുന്നെ എന്തൊക്കെയോ എവിടൊക്കെയോ ചീഞ്ഞു നാറുന്നുണ്ടല്ലോ.... നല്ല ഇടി കൊള്ളും...
നോകിം കണ്ടും ഒക്കെ നിന്നോ
ഞാൻ :അവൾക് നേരിട്ട് എന്തോ പറയാണോന്ന്...
ആദി: നീ എന്ത് പറഞ്ഞു...
ഞാൻ :നാളെ കാണാമെന്നു പറഞ്ഞു...
ആദി :നന്നായി... ടാ നിനക്കെന്താ വയ്യയോ... എന്തങ്കിലും പ്രശ്നം ആവുമെ... വെറുതെ വേണ്ടാത്ത പണിക്കൊന്നും നിക്കണ്ടാ...
ഞാൻ : എന്താന്ന് അറിയാല്ലോ... നീയും വാ നാളെ നമ്മക് പോയി നോക്കാം
ആദി :എനിക്ക് തോന്നി.... ഇടി കൊള്ളുമ്പോ ഒറ്റയ്ക്കു കൊണ്ടോണം എന്നെ കിട്ടില്ല കേട്ടോ....
ഞാൻ കണ്ടം വഴി ഓടും....
ഞാൻ :അങ്ങനെ എനിക്ക് മാത്രമായിട്ട് എന്തങ്കിലും ഞാൻ വാങ്ങിക്കുവോടാ മോന...
കൊള്ളുന്നെങ്കിൽ നിനക്കും കൊള്ളും...
ആദി :നമുക്ക് നോക്കടാ....
അങ്ങനെ ഓരോ വാർത്തമാനങ്ങൾ പറഞ്ഞു കുറച്ചു നേരം അവിടിരുന്നു അതിനിടക് ഉമ്മാ അങ്ങോട്ട്‌ വന്നു...
ഉമ്മാ:എന്താടാ കൂട്ടിൽ കേറാറായില്ലേ....
ആദി യോടാ..എപ്പോ കണ്ടാലും എന്തങ്കിലും ഒക്കെ പറയാതെ വിടില്ല അവനെ
ആദി :കെറുവാ ഉമ്മാ.. ഇവൻ വിളിച്ചോണ്ട് വന്നതാ.
ഉമ്മാ അകത്തേയ്ക് പോയി..
ഞാൻ : ടാ നാളെ വരണേ ഞാൻ വിളികാം
ആദി :ഓക്കേ ഡാ..
അങ്ങനെ ആ ദിവസം കടന്ന് പോവാൻ ഉള്ള അവസാന യാമങ്ങളിലേക്ക് കടന്നു.
പുറത്തുന്നു ഭക്ഷണം കഴിച്ചത് കൊണ്ട് വെള്ളം മാത്രം കുടിച്ചിട്ട് കട്ടിലിൽ അഭയം തേടി...
ഉറക്കത്തിലേയ്ക് വഴുതി വീഴുന്നതിനു മുന്നേ പുതിയ കാലഘട്ടത്തിലെ ഒഴിവാക്കാൻ ആവാത്ത ശീലങ്ങൾ ഉണ്ടല്ലോ...ഫോൺ നോട്ടം... അങ്ങനെ എന്തൊക്കെയോ കുറച്ചു നേരം നോക്കി... ഫോൺ മാറ്റി വെച്ച് കിടന്നു...
ഒരോ ചിന്തകൾ മനസിലേയ്ക് കടന്നു വന്നു... പോയ സ്ഥലങ്ങളും.. കണ്ട കാഴ്ചകളും.. പരിജയ പെട്ട മുഖങ്ങളും.. അങ്ങനെ ഓരോന്നും മനസിലേയ്ക് കടന്നു വന്നു...എന്നാലും മനസിൽ കിടന്ന് കറങ്ങുന്നത് ആ ഫോൺ വിളി ആയിരുന്നു....
എന്തിനായിരിക്കും കാണണം എന്ന് പറഞ്ഞത് എന്തങ്കിലും പ്രശ്നം ആകുമോ... ഹേയ് അങ്ങനെ വരാൻ വഴി ഇല്ല മുമ്പ് ഞാൻ കണ്ടിട്ടുള്ളതല്ലേ...ഇനി ആദി പറഞ്ഞ പോലെ ഇടി കൊള്ളുമോ... ഒന്നും അറിയില്ല നാളെ പോകുമ്പോ അറിയാം.... അങ്ങനെ കഴ്ഞ്ഞു പോയ ദിവസത്തെ പറ്റി ഒരു അവലോകനം നടത്തി കിടക്കുന്നതിനിടയിൽ മനസിനെ ആസ്വസ്ഥമാക്കിയ ഒരു സംഭവം മനസിലേയ്ക് കടന്നു വന്നു...
                        സായാന സവാരിക്കിടയിൽ ഒരു ചേച്ചിയും ചേച്ചിയുടെ കൊച്ചും സ്കൂട്ടറിൽ നിന്ന് മറിഞ്ഞു വീണു... ആ കൊച്ചിന്റെ തല വന്നു താഴെ ഇടയ്ച്ചു തല പൊട്ടി രക്തം ഒഴുകുന്ന കാഴ്ച മനസ്സിൽ കടന്നു വന്നു.... വീണത് എങ്ങനാണെന്ന് അറിയുമ്പോ വല്ല്യ അത്ഭുതം ഒന്നും തോന്നില്ല കാരണം നമ്മുടെ നാടല്ലേ... തോട്ടിൽ ഒഴുകുന്ന വെള്ളതിനേക്കാളും കൂടുതൽ വെള്ളം റോഡിൽ കൂടെ ഒഴുകുന്ന നാടല്ലേ...റോഡിലെ കുഴിയിൽ സ്കൂട്ടർ വീണപ്പോ ബാലൻസ്  പോയി മറിഞ്ഞു വീണു   കുട്ടി തെറിച്ചു വീണു... ഒരുപക്ഷെ ഒരു പ്രതീക്ഷയുടെ അസ്തമനം ആയിരിക്കുമോ ആ നിലത്തു ചോര വാർന്നു കിടന്നത്....
നമ്മൾ സത്യത്തിൽ ഈ ലൈസൻസ് എടക്കുമ്പോ എട്ടും എച് ഒക്കെ എടുപ്പിക്കുന്നത് എന്തിനാണെന്ന് ഇപ്പഴല്ലേ മനസിലായെ.... മറ്റുള്ള രാജ്യങ്ങളിൽ വാഹനം പാർക്ക്‌ ചെയ്യാനും സിഗ്നൽ ഉം ഒക്കെ പഠിപ്പിക്കുമ്പോ നമ്മട നാട്ടിൽ എട്ട് എടക്കാനും എച് എടക്കാനും അല്ലെ പഠിപ്പിക്കുന്നത്....
അതെ..നമ്മുടെ നാട്ടിലെ റോഡ് ന്റെ അവസ്ഥ തന്നാ അതിനു കാരണം.. ഒരു വാഹനം വാങ്ങാൻ ചെന്നാൽ റോഡ് ടാക്സ് എന്നാ പേരിൽ നല്ലൊരു തുക പൊതു ഖജനാവിലേയ്ക് പോകും എന്നാൽ ഖജനാവ് എപ്പഴും കാലിയുമായിരിക്കും... ഒന്നിനും ഫണ്ട്‌ കാണില്ല... റോഡ് വികസനത്തിനായാലും നാട് വികസനത്തിനായാലും  നമ്മുടെ നാട്ടിൽ ഫണ്ട് കാണില്ല...റോഡ് ടാക്സ് എന്ന് പിരിക്കുന്നതിന്റെ ഒരു പങ്ക് ആ റോഡ് വികസനത്തിന്‌ വേണ്ടി ചിലവഴിചാൽ... ഇതേപോലെ ചോര വാർന്ന് അസ്ഥമിക്കുന്ന എന്തോരം പ്രതീക്ഷകൾ ഊർജം പകരാൻ കഴ്ഞ്ഞേകും....
എന്നാൽ നാല് കാശിനു വകയില്ലാതെ സാമൂഹ്യ സേവനം മാത്രം പറഞ്ഞു ഇറങ്ങിയ നേതാക്കന്മാർക്ക്  സ്വിസ് ബാങ്കിൽ അക്കൗണ്ട് വരെ ഓപ്പൺ ആയിട്ടുണ്ടാവും...സാക്ഷര നാടിന്റെ വികസന നേതാക്കൾ... മനുഷ്യൻ ഭക്ഷണ പനീയങ്ങൾ ഒഴിച്ചു വേറെ എന്തിനോടും വേണ്ട, മതി എന്നീ വാക്കുകൾ ഉപയോഗിക്കാൻ മറന്നു കഴിഞ്ഞിരിക്കുന്നു..
സമ്പത് കുമിച് കൂട്ടാനുള്ള നെട്ടോട്ടത്തിനിടയിൽ എന്ത് സാമൂഹ്യ സേവനം എന്ത് പ്രതിബദ്ധതാ...
        

സമയം പോയ്കൊണ്ടിരിക്കുന്നു മനസ്സിൽ നാളെ എന്തായിരിക്കുമെന്നുള്ള ആകാംഷ നിറഞ്ഞു നില്കുന്നു  ഒന്നുകൂടി ആലോചിക്കണോ പോകണോ അങ്ങനെ പല ചിന്തകൾ മനസിലേയ്ക് കടന്ന് വന്നുകൊണ്ടിരുന്നു നാളെ പോയി നോക്കാം.

തുടരും...

 

      


ഒരു മൊബൈൽ പ്രണയം 3

ഒരു മൊബൈൽ പ്രണയം 3

4.3
924

മനസിന്റെ ചിന്തകൾ കാട് കയറി പോയ്കൊണ്ടിരുന്നു. കണ്ണുകളിലേയ്ക് നിദ്രയുടെ അനുഭൂതി പതിയെ കടന്നു വന്നു...മെല്ലെ ഉറക്കത്തിലേയ്ക് വാഴുതി വീണു. ഉറക്കത്തിന്റെ മൂർത്തന്യതയിൽ നിന്നും എപ്പോഴ്യോ ഉണർന്നു മനസ്സിൽ എന്തൊക്കെയോ കടന്നു വരുന്നു...ഉറക്കം നഷ്ടപ്പെടുത്തുന്ന ചിന്തകൾ മനസിനെ അലട്ടുന്നു. ഉമ്മയുടെ വാക്കുകൾ മനസിലേയ്ക് കടന്ന് വരുന്നു "കിട്ടുന്ന സമയം കറങ്ങി തീർക്കാതെ വല്ല നല്ല നിലയിലും ആയിക്കൂടെ"എന്തായിരിക്കും എനിക്ക് കരുതി വെച്ചിരിക്കുന്ന ആ നല്ല നില?... പഠനത്തിൽ മികവ് കാണിക്കാൻ കഴിഞ്ഞിട്ടില്ല... കൈ തൊഴിൽ ഒന്നും അറിയില്ല... എന്താവും വരും ഭാവി.. ജനിച്ചപ്പോൾ വാ