Aksharathalukal

ഒരു മൊബൈൽ പ്രണയം 3

മനസിന്റെ ചിന്തകൾ കാട് കയറി പോയ്കൊണ്ടിരുന്നു. കണ്ണുകളിലേയ്ക് നിദ്രയുടെ അനുഭൂതി പതിയെ കടന്നു വന്നു...മെല്ലെ ഉറക്കത്തിലേയ്ക് വാഴുതി വീണു.
ഉറക്കത്തിന്റെ മൂർത്തന്യതയിൽ നിന്നും എപ്പോഴ്യോ ഉണർന്നു മനസ്സിൽ എന്തൊക്കെയോ കടന്നു വരുന്നു...ഉറക്കം നഷ്ടപ്പെടുത്തുന്ന ചിന്തകൾ മനസിനെ അലട്ടുന്നു. ഉമ്മയുടെ വാക്കുകൾ മനസിലേയ്ക് കടന്ന് വരുന്നു "കിട്ടുന്ന സമയം കറങ്ങി തീർക്കാതെ വല്ല നല്ല നിലയിലും ആയിക്കൂടെ"എന്തായിരിക്കും എനിക്ക് കരുതി വെച്ചിരിക്കുന്ന ആ നല്ല നില?... പഠനത്തിൽ മികവ് കാണിക്കാൻ കഴിഞ്ഞിട്ടില്ല... കൈ തൊഴിൽ ഒന്നും അറിയില്ല... എന്താവും വരും ഭാവി.. ജനിച്ചപ്പോൾ വായിൽ സ്വർണ കരണ്ടിയിൽ തേൻ കുടിച്ചവർ ഒന്നും അല്ലല്ലോ... നമുക്കുള്ളത് നമ്മൾ കണ്ടെത്തണം.. ആരെയും പ്രതീക്ഷിച്ചു നിന്നിട്ട് കാര്യമില്ലല്ലോ... എന്താണ് എനിക്കുള്ള വഴി... അറിയില്ല... അതിനെ കുറിച് ചിന്തിച്ചിട്ട് കൂടി ഇല്ല... ഉപ്പയുടെ ചിലവിൽ എത്ര നാൾ കഴിയും.. എനിക്കെന്നു ഒരു സ്ഥാനം കണ്ടെത്തണ്ടേ...എന്ത് എങ്ങനെ എവിടെ തുടങ്ങണം എന്ന് ഇപ്പോഴും ഒരു നിശ്ചയം ഇല്ല... എന്തായിരിക്കും എന്റെ കഴിവ്...? അതു എങ്ങനെ കണ്ടെത്തും... ചിന്തകൾ കാട് കയറുന്നു... രാത്രിയുടെ യാമങ്ങൾ പതിയെ വെളിച്ചത്തിലേയ്ക് അടുക്കുന്നു... ഉറക്കം പാതി വഴിയിൽ നഷ്ടപ്പെട്ടതിന്റെ ഷീണം ഉണ്ട്... "ഉറക്കത്തിൽ കാണുന്നതല്ല സ്വപ്‌നങ്ങൾ നമ്മുടെ ഉറക്കം കെടുത്തുന്നതാകണം സ്വപ്‌നങ്ങൾ" എന്നാ നമ്മുടെ ഗ്രേറ്റ്‌ ഇന്ത്യൻ പ്രസിഡന്റ് ന്റെ വാക്കുകൾ മനസിലേയ്ക് കടന്നു വന്നു ഇത് അങ്ങനെ ആകുമോ... ഞാൻ എന്റെ കഴിവുകളെ കണ്ടെത്തുമോ?... അങ്ങനെ ആ രാത്രി കഴിഞ്ഞു പോയി.... പ്രഭാത കർമങ്ങൾ ഒക്കെ കഴിഞ്ഞു ഉമ്മറത്തിരിക്കുമ്പോൾ ചായേം പലഹാരങ്ങളും വന്നു... കഴ്പ്പും കുടിപ്പും ഒക്കെ കഴിഞ്ഞു ഫോൺ എടുത്ത് നോക്കിയപ്പോ അനുവിന്റെ മെസ്സേജ് കിടക്കുന്നു.. ഇന്ന് വരുമോ? ഞാൻ വരാം എന്ന് റിപ്ലൈ കൊടുത്തിട്ട് ആദി യെ വിളിച്ചു ഡാ എണീറ്റോ
ആദി :ഹാ എണീറ്റാടാ എപ്പഴാ പോവണ്ടേയ്...
ഞാൻ : ഒരു പത്തു മണി ആവുമ്പോൾ നീ വീട്ടിലേക്കു വാ..
ആദി :ഓക്കേ ഡാ ഞാൻ റെഡി ആയിട്ട് വരാം. എന്തായാലും നീ എനിക്ക് ഇടി വേടിച് തന്നിട്ടല്ലേ അടങ്ങു...
ഞാൻ : ഹാ നോക്കടാ കിട്ടുന്നത് വേടിച് തരാം...
ആദി :ഓഹ് ആയിക്കോട്ടെ....
ഞാൻ: പെട്ടന്നാവട്ടെ...
ആദി :ഓക്കേ....
അങ്ങനെ സംഭാഷണം കഴിഞ്ഞു ഞാനും റെഡി ആവുന്നതിനായി കേറി അപ്പോഴും ഞാൻ ആലോചിക്കുന്നത് എന്തായിരിക്കും കാര്യം ഒരിക്കൽ അവളുടെ കൂടെ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ കാര്യം ഞാൻ ചോദിച്ചിട്ടുണ്ടായിരുന്നു ഇനി അതു വല്ലതും ആയിരിക്കുമോ? എന്തങ്കിലും ആവട്ടെ പോയി നോക്കാം... വെറുതെ ഞാൻ എന്തിനാ ആലോചിച് കൂട്ടുന്നെ... അവളെ ചെന്ന് കണ്ടാൽ കഴിഞ്ഞില്ലേ എല്ലാം....
പുറത്തിന്ന് ഒരു വിളി ഡാ നിന്റെ ഒരുക്കം കഴിഞ്ഞില്ലേ....
ഞാൻ :ഡാ കഴിഞ്ഞു ദാ വരുന്നു
ഉമ്മാ അങ്ങോട്ട് വന്നു... എവിടാ രണ്ടാളും കൂടി ഒരുങ്ങി കെട്ടി....
ഞാൻ ആദി യെ കണ്ണ് കാണിച്ചു
ആദി : ഒന്നുല്ല ഉമ്മാ ഒരു സ്ഥലം വരെ പോണം വന്നിട്ട് പറയാം
ഉമ്മാ :വായി നോക്കാൻ ആയിരിക്കും അല്ലാതെ എന്ത് ആവശ്യം...
പിന്നെ ഞങ്ങൾ ഒന്നും മിണ്ടാൻ നിന്നില്ല യാത്ര പറഞ്ഞു ഇറങ്ങി നേരെ കവലയിലേയ്ക് വെച്ച് പിടിച്ചു അവിടെ എത്തിയപ്പോൾ അനു നടന്നു വരുന്നുണ്ടായിരുന്നു വണ്ടി ആദി യെ ഏല്പിച്ചിട്ടു ഞാൻ അനുവിന്റടുക്കലേയ്ക് ചെന്നു...
ഞാൻ :എന്താ മോളേ കാണണോന്ന് പറഞ്ഞെ
അനു :ഞാൻ പറഞ്ഞില്ലേ എന്നെ മോളെന്നു വിളിക്കണ്ടാന്ന്
ഞാൻ :ഹോ... എന്താ കാര്യം അതു പറ...
അനു :പറയാം വാ...
എന്നേം വിളിച്ചോണ്ട് പതിയെ നടന്നു എനിക്ക് എന്തൊക്കെയോ വല്ലായ്മ തോനുന്നു...
ചുറ്റും ഉള്ളവരെല്ലാം ശ്രെദ്ധിക്കുന്ന പോലെ മനസ്സ് പട പാടാ ഇടിയ്ക്കുന്നു... സാധചാര ബോധം കൂടിയ നാട്ടുകാരണല്ലോ നമ്മുടേത് ഒരു ആണും പെണ്ണും ഒരുമിച്ച് നടക്കുന്ന കണ്ടാൽ തുറിച്ചു നോട്ടവും അടക്കം പറച്ചിലും ഒക്കെ പാതിവല്ലേ...
പോകുന്ന വഴിയിൽ..
അനു :പേടിയുണ്ടോ...
ഞാൻ :ചെറുതായിട്ട്.. എന്താന്ന് പറഞ്ഞാൽ ഞാൻ പോയേനെ..
അനു : പേടിക്കണം....
അങ്ങനെ ബുദ്ധിമുട്ടി ഒന്നും കേൾക്കാൻ നിൽക്കണ്ട അത്രയ്ക് പേടി ഉണ്ടങ്കിൽ പൊയ്ക്കോ... ഒരു പെണ്ണായ എനിക്കില്ലാത്ത പേടി ഇയാൾക്കെന്തിനാ...
ഞാൻ : അതല്ല... എല്ലാരും ശ്രദ്ധിക്കുന്ന പോലെ തോന്നുന്നു അതാ...
അനു:അതു സാരമില്ല നമ്മുടെ നാട്ടുകാരല്ലേ അങ്ങനെ വരു...
ഞാൻ:പറയ് എന്താ കാര്യം... ടെൻഷൻ അടിപ്പിക്കാതെ..
അനു:അത്.... പിന്നെ... നമുക്ക് ഇവിടൊരു ഇതിഹാസം സൃഷ്ടിച്ചാലോ...
ഞാൻ : മനസ്സിലായില്ല... എന്താണെന്ന് തെളിച്ചു പറ...
അനു:പൊട്ടനാണോ അതോ അഭിനയിക്കുന്നതാണോ..
ഞാൻ: എന്താടോ കാര്യം...
അനു : എന്നെ കല്യാണം കഴിക്കാവോ....
ഞാൻ: എന്താ അനു നീ പറയുന്നേ... നീ തമാശ കളിക്കുവാണോ..അനുരാഗ് അറിഞ്ഞാൽ എന്താകുമെന്ന് ആലോചിച്ചോ...
ഇതൊക്കെ നടക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..
നമ്മുടെ സമൂഹം ഇതിനു കൂട്ട് നിൽക്കുമോ..?
നമ്മുടെ കുടുംബക്കാര് കൂട്ട് നിൽക്കുമെന്ന് തോന്നുന്നുണ്ടോ....
അനു : അതല്ലെ ഞാൻ ചോദിച്ചേ നമുക്ക് ഇവിടൊരു ഇതിഹാസം സൃഷ്ടിച്ചാലോന്ന്...
എല്ലാം ഞാൻ ഒരുപാട് ആലോചിച്ചു... പറയാതിരുന്നത് കൊണ്ടാണ് നടക്കാതെ പോയേതെന്ന് പിന്നീട് ഒരു വേദന ഉണ്ടാവാതിരിക്കാനാ എന്റെ എല്ലാ ധൈര്യവും സംഭരിച്ചു ഞാൻ ഇത് പറയാൻ തയാറായത്  എന്നെ ഇഷ്ടമല്ലെങ്കിൽ ഇപ്പൊ തന്നെ പറഞ്ഞിട്ട് പൊയ്ക്കോ...എന്റെ മനസ്സിനെ അത്രയ്ക് നിയന്ത്രിക്കാൻ പറ്റാത്തതുകൊണ്ടാ ഞാൻ തുറന്ന് പറഞ്ഞെ...
ഞാൻ:എന്താ അനു.... ഞാൻ എന്ത് പറയാനാ പെട്ടന്ന് കേട്ടപ്പോൾ ഞാൻ ഷോക്ക് അടിച്ചു നിൽകുവാ.. ഒരു തീരുമാനം പറയാൻ എനിക്ക് കഴിയുന്നില്ല ഇപ്പൊ അനു പൊയ്ക്കോ ഞാൻ പറയാം... എനിക്ക് കുറച്ചു സമയം താ....
അനു : ഹമ്മ്... ശെരി എന്താണെങ്കിലും പറയണേ... ഒരു പെണ്ണ് വന്നു പറഞ്ഞു എന്ന പേരിൽ എന്നെ മോശം പെണ്ണായിട്ടൊന്നും കാണല്ലേ...പെട്ടന്നുണ്ടായതല്ല ഒരുപാട് നാളത്തെ ഇഷ്ടമാ... ഉത്തരം പറ്റില്ലാന്ന് ആയാലും എന്നെ അറിയിക്കണേ...
ഞാൻ :അനു.....
അനു :സാരമില്ല...ശെരിക്കും ഇഷ്ടമാണെങ്കിൽ മാത്രം പറഞ്ഞ മതി കേട്ടോ... ഞാൻ പറഞ്ഞതിന്റെ പേരിൽ തീരുമാനം എടുക്കണ്ട...
ഞാൻ മൗനത്തോടെ നിന്ന് കേട്ടു.....
അനു എല്ലാം പറഞ്ഞിട്ട് നടന്നകന്നു ഞാൻ അവൾ കണ്ണിൽ നിന്ന് വിട്ടു പോകുന്ന വരെ നോക്കി നിന്നു ... പോയി കഴിഞ്ഞപ്പോൾ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ നിന്നു പുറകിൽ നിന്ന് ഒരു വിളി..
ആദി :ഡാ..... എന്താ കുറച്ചു നേരമായല്ലോ എന്ത് പറ്റി....
അവനും ആകാംഷ എന്താ കാര്യം എന്നറിയാൻ...
ഞാൻ അടുത്തേയ്ക് ചെന്നിട്ട് കുറച്ചു നേരം വണ്ടിയുടെ പിറകിൽ കേറി അനങ്ങാതെ ഇരുന്നു...
ആദി :എന്താടാ കാര്യം..
ഞാൻ :ഒന്നുല്ലടാ....
ആദി :പിന്നെ നീ എന്താ വല്ലാതിരിക്കുന്നെ... എന്നോട് പറയാൻ പറ്റാത്തതായിട്ട് എന്താടാ
ഞാൻ : അതല്ലടാ.... അവൾക് എന്നെ ഇഷ്ടമാണെന്ന് കല്യാണം കഴിക്കണമെന്ന്....
ആദി :അടിപൊളി... നീ എന്ത് പറഞ്ഞു...
ഞാൻ :ഒന്നും പറഞ്ഞില്ലടാ പറയാമെന്നു പറഞ്ഞു...
ആദി :ഡാ ഇത് തീക്കളിയാ.... ഇത് വേണോ...
ഞാൻ :അത് തന്നയാടാ ഞാനും ആലോചിക്കുന്നെ.. എന്ത് പറയും എന്ന് ഒരു ഐഡിയ യും കിട്ടുന്നില്ല അവളുടെ പറച്ചിലിൽ അത്രയ്ക് ആകമാർത്ഥത ഉണ്ടായിരുന്നെടാ...
ആദി കുറച്ചു നേരം മൗനമായിട്ടിരുന്നു ആലോചിക്കുന്നു എന്നിട്ട് എന്നോട്
:നിനക്ക് എന്ത് തോന്നുന്നു
ഞാൻ :എന്താടാ ഞാൻ പറയേണ്ടത്....അവൾക് എന്ത് ഇഷ്ടം ഉണ്ടായത് കൊണ്ടായിരിക്കും വാ വിട്ടു എന്നോട് പറഞ്ഞത്...
ആദി :നിനക്ക് ധൈര്യം ഉണ്ടോ...
ഞാൻ :ധൈര്യം ഉണ്ടങ്കിൽ അവളെ കെട്ടാൻ പറ്റുമോ
ആദി : ജീവനും വേണ്ടേ നിനക്ക്... അത് ഉണ്ടാവുമെന്ന് തോന്നുന്നില്ല...
ഞാൻ :നീ വണ്ടി എടുക്ക് നമുക്ക് പോവാം...
വണ്ടിയിൽ ഇരിക്കുമ്പോൾ മനസ് കയ്യിൽ ഇല്ല...
ഏതൊക്കെയോ വഴികളിൽ കൂടി സഞ്ചരിക്കുന്നു... അവൻ എന്തൊക്കെയോ എന്നോട് ചോദിക്കുന്നുണ്ട് ഞാൻ ഒന്നും കേൾക്കുന്നില്ല... വേറെ ഏതോ ലോകത്ത് ആയിരുന്നു ഞാൻ ചിന്തകൾ കൊണ്ട് മനസിന്റെ നിയന്ത്രണം കൈ വിട്ടു പോയിരിക്കുന്നു ഞാനും അവളും വെവ്വേറെ മതങ്ങൾ... കുടുംബക്കാർ.. സമൂഹം...
എന്താകും...
ഡാ... ഡാ... ആദി വിളിക്കുന്നുണ്ട് അവൻ വണ്ടി സൈഡ് ആക്കി
ആദി :നീ എന്താ ഇതിനും മാത്രം ആലോചിച് കൂട്ടാൻ... അത് നമുക്ക് നോക്കാം ഇപ്പൊ നീ അതൊക്കെ വിട്..
ഞാൻ:ഹമ്മ്...
ആദി :നീ എന്ത് തീരുമാനം എടുത്താലും വേറെ ആരില്ലങ്കിലും ഞാൻ കൂടെ ഉണ്ടാവും
ഞാൻ : അതെനിക്ക് അറിയാമെടാ... അതല്ലേ നിന്നെ എല്ലാത്തിലും കൂടെ ചേർത്തു നിർത്തിയേക്കുന്നെ... നീ വീട്ടിലേക്കു വിട് എനിക്ക് എന്തോ ഒരു വല്ലായ്മ
ആദി :ഹാ മോനു പ്രണയ പേടി കടന്നു കൂടി...
ഞാൻ :അതല്ലടാ നമുക്ക് വീട്ടിൽ പോയിരിക്കും കുറച്ചു നേരം...
ആദി :ശെരി നീ അവിടെ പോയിരിന്നു ആലോചിച് കൂട്ടിക്കോ എനിക്ക് വേറെ പണി ഉണ്ട്
ഞാൻ :എന്ത്..?
ആദി :ഞാൻ കിടന്ന് ഉറങ്ങാൻ പോകുവാ...
വീട്ടിൽ എത്തി...വണ്ടി ഒതുക്കി വെച്ചിട്ട് ആദി പിന്നെ വരാന്നും പറഞ്ഞു അവന്റെ വീട്ടിലേക്ക് പോയി... ഞാൻ ഇവിടെ കിടക്കാൻ പറഞ്ഞിട്ട് അവൻ കേട്ടില്ല... എന്റെ കൂടെ കിടന്നാൽ അവനു ഉറങ്ങാൻ പറ്റില്ലാന്ന് പറഞ്ഞു അവൻ പോയി..
ഞാൻ റൂമിൽ കേറി കതകടച്ചു...
എന്താ ഞാൻ അവളോട് പറയുക...
പറ്റില്ലാന്നു പറഞ്ഞാലോ... അവൾ എന്തങ്കിലും കടും കൈ ചെയ്യുമോ?...
ഇഷ്ടമാണെന്ന് പറഞ്ഞാൽ ആദി പറഞ്ഞ പോലെ കൊലപാതകം നടക്കുമോ?... അവൾ ചോദിച്ച പോലെ വിവാഹത്തിലേയ്ക് അടുക്കുമോ... അങ്ങനെ നൂറു നൂറു ചോദ്യം മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു....എന്തായാലും മറുപടി പറഞ്ഞല്ലേ പറ്റു... ഒരു തീരുമാനം എടുക്കണം...ആദി യുടെ ഉറക്കം കഴിഞ്ഞിട്ടു അവന്റെ അഭിപ്രായം കൂടി അറിയണം.
എന്നിട്ട് വേണം ഒരു തീരുമാനം പറയാൻ ഒറ്റയ്ക്കു തീരുമാനം എടുക്കാനുള്ള പക്വത ഇല്ലാത്തോണ്ടല്ല അവനല്ലേ എല്ലാ കാര്യങ്ങൾക്കും കൂടെ ഉണ്ടാവാറുള്ളെ... അവൻ ഉണരട്ടെ  കാത്തിരിക്കാം എന്ന് വിചാരിച്ചു...
കുറച്ചു നേരം അതും ആലോചിച്ചു കിടന്നു...


തുടരും....

 


ഒരു മൊബൈൽ പ്രണയം 4

ഒരു മൊബൈൽ പ്രണയം 4

5
705

അറിയാതെ ചിന്തകൾക്കിടയിൽ കടന്നു കൂടിയ മയ്യക്കത്തിനിടയിൽ കതകിൽ അടിക്കുന്ന സൗണ്ട് കേൾക്കുന്നു... ആദി... ഡാ എന്തെടുക്കുവാ അവിടെ എണീറ്റെ... ഞാൻ എണീറ്റു കതകു തുറന്നു കൊടുത്തു. ഉമ്മാ അവിടെ നിന്ന് അലവലാതി പറയുന്നുണ്ട് "ഏത് സമയം നോക്കിയാലും കതകടച്ചു ഉറക്കമാ അവന്റെ ജോലി "... സംഭവം ശെരിയാണ് വീട്ടിൽ വന്നാൽ കൂടുതൽ സമയവും കഥകടച്ചു റൂമിൽ തന്നെ ആയിരിക്കും... ആദി കൂടെ ഇല്ലാത്തതോഴിചാൽ കൂടുതൽ സമയവും ഒറ്റയ്ക്കു ഇരിക്കുന്നതാണ് ഇഷ്ടം.. ആദി :എന്താടാ മുഖം ഒക്കെ വല്ലാതിരിക്കുന്നെ.. പ്രണയ പേടി ആണോ? ഞാൻ : അല്ലടാ.. എന്ത് പറയണം എന്ന് ആലോചിച് ഇങ്ങനെ കിടന്നതാ മയങ്ങി പോയി... ആദി :എന്ത് ത