Aksharathalukal

റൂഹിന്റെ സ്വന്തം 18

*💜റൂഹിന്റെ സ്വന്തം 💜*
    part 18
By_jifni_
     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*




copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission 
             

´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´



ഒരിക്കലും അവൾ എന്നെ മറക്കില്ല. പക്ഷെ ഇപ്പൊ അവളുടെ ഉള്ളിൽ ഞാനുണ്ടാവില്ല.
അതിനൊരു കാരണം ഉണ്ട്.ഒരിക്കലും അവൾ എന്നെ ഓർക്കുകയോ കാണാൻ ആഗ്രഹിക്കുകയോ ചെയ്യില്ല.


കാരണം അവൾക്കറിയാം ഒരുവന്റെ മഹർ അണിഞ്ഞോണ്ട് എന്നെ ഓർക്കാൻ പാടില്ലാന്ന്. ഈ ലോകത്തിന് വേണ്ടി മാത്രമല്ല അവൾ ജീവിച്ചത്. മരണശേഷം ഒരു ജീവിതം ഉണ്ടല്ലോ... അവിടേക്കുള്ള നന്മകൾ മാത്രമാണ് അവളുടെ ജീവിതം. ഞാനുമായി പ്രണയിതിലായപ്പോൾ പോലും അവൾ ഒത്തിരി സങ്കടപ്പെട്ടതാണ് ചെയ്യുന്നേ തെറ്റല്ലേ മനസിനെ എന്താ നിയന്ത്രിക്കാൻ പറ്റാതെ എന്നൊക്കെ അവൾ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്.
മനസ്സിൽ ആവോളം പ്രണയമുണ്ടെങ്കിലും ഒരു വാക്കിലോ നോക്കിലോ ഞങ്ങളുടെ പ്രണയം കളങ്കപെടുത്തിയിട്ടില്ല. അത്രക്കും പരിശുദ്ധമാണ് അവൾ.

ആ അവളെ എനിക്ക് നഷ്ടപ്പെടാൻ കാരണം റാഷി മാത്രമാണ്. അവനെ ഞാൻ വെറുതെ വിടില്ല.

(ആശിയുടെ മുഖവും ഭാവവും മാറി.)

ഒരു രക്ഷകന്റെ രൂപത്തിൽ അവൻ അന്നവിടെ അവതരിച്ചിട്ടുണ്ടെങ്കിൽ എന്റെ ആ അപകടത്തിന് പിന്നിലും അവൻ തന്നെയാണ്.

ഞാൻ പോയാൽ നൂറിക്ക് നല്ല ഒരു ജീവിതം കിട്ടുമെന്ന് അവന് തുടരെ പറഞ്ഞത് അവളെ ഹാഫിക്ക് സ്വന്തമാകാൻ വേണ്ടിയാണ്....

*സമ്മദിക്കില്ല ഞാൻ... എന്റെ നൂറിയെ ഒരിക്കലും ഞാൻ അവനോടൊപ്പം ജീവിക്കാൻ സമ്മദിക്കില്ല.... ചതിയിലൂടെ ആണ് അവൻ എന്റെ നൂറിയെ സ്വന്തമാക്കിയത്. വീട്ടുകാരോടുള്ള സ്നേഹം കൊണ്ട് അവൾ എതിർത്തില്ലന്നെ ഓളൂ... ഞാൻ വിട്ട് കൊടുക്കില്ല എന്റെ നൂറിയെ....* എന്റെ ശബ്ദം ആ കൊച്ചു വീട് മുഴുവൻ ഉയർന്നു.


അത് കേട്ട് കൊണ്ട് ഉമ്മ കിച്ചണിൽ നിന്ന് ഓടി വന്നു.


"മോനെ... മോനെ എന്താ നീ ആരോടാ സംസാരിക്കുന്നെ.... സ്‌ട്രെങ്ത് എടുക്കരുതെന്ന് എത്ര തവണ ഡോക്ടർസ് പറഞ്ഞിട്ടുണ്ട്... ഒന്ന് സമാദാനപെട് മോനെ."(ഉമ്മാ )

"ഉമ്മാ... എനിക്ക് വേണം എന്റെ നൂറിയെ...."(ഞാൻ )


"മോനെ... നീ എന്താ ഈ പറയുന്നേ... അവൾ ഇന്നൊരുത്തന്റെ ഭാര്യയാണ്."(ഉമ്മാ )


"എന്നെ ഈ അവസ്ഥയിൽ ആകിയവന്റെ കൂടെ അല്ലെ അവൾ. അത് തിരിച്ചറിഞ്ഞാൽ ആവൾ എന്റെ അരികിലേക്ക് ഓടി വരും."(ഞാൻ )


"മോനെ... ഒരിക്കലും എണീക്കാൻ പോലും കഴിയില്ലെന്ന് ഡോക്ടർസ് വിധി എഴുതിയ ഒരു ശരീരമാണ് നിന്റേത്. ആയുസ്സ് പോലും നാഥന്റെ അനുഗ്രഹവും ആ റാഷി ഇറക്കിയ പണവും ആണ്. ഇപ്പൊ ആ ചികിത്സയും നിർത്തി ഇനി എന്താകുമെന്ന് എനിക്ക് നല്ല പേടിയുണ്ട്." (ഉമ്മാ )


"ഇനി ഞാൻ എണീക്കും. കാരണം അവിടെ എനിക്ക് ഇൻജെക്ഷൻ ചെയ്ത മരുനൊന്നും എന്റെ നല്ലതിന് വേണ്ടിയല്ല ഉമ്മാ ഒരിക്കലും ഞാൻ എണീക്കാതിരിക്കാൻ വേണ്ടിയാ... എന്റെ തലച്ചോറിനെ അടക്കം ക്ഷമനം വരുത്താനുള്ള മരുന്നുകൾ എന്നിൽ കുത്തിവെച്ചിട്ടുണ്ടാകും. അതെനിക്ക് ഉറപ്പാണ്."


"ന്തൊകെ മോനെ നീ ഈ പറയുന്നത്."(ഉമ്മ )


പാവം ആ പാവത്തിന് അറിയില്ലല്ലോ ഇവിടന്ന് കടത്തിയത് എന്റെ ചികിത്സക്ക് വേണ്ടിയല്ല എന്നെയും നൂറിയെയും പിരിക്കാൻ വേണ്ടിയാണെന്ന്.


💜❤💜❤💜❤💜❤💜❤💜❤💜❤

*(ഹാഫി )*

ഫുഡ്‌ കഴിഞ്ഞു ഞാൻ റൂമിലേക്കു വന്നിട്ട് കുറച്ചു സമയമായി. അവൾ ഹാനിയോടും ഹാടിയോടും കൂടെ ഇരുന്ന് കളിക്കുന്നുണ്ടായിരുന്നു പോലീസും കള്ളനും. മനുഷ്യൻ അവളെ കാത്തിരുന്നു മടുത്തു.

വിളിച്ചാളാണെങ്കിൽ ഹാനിയും ഹാദിയും കളിയാകുന്നത് കേൾക്കേണ്ടി വരും അതാ പിന്നെ വിളിക്കാഞ്ഞേ..


💜❤💜❤💜❤💜❤💜❤💜❤💜❤💜❤

*(ഇനി കഥ ഞാൻ സൊള്ളാവേ... (ലെ ജിഫ്‌നി ))*



നൗറി കളിയൊക്കെ കഴിഞ്ഞു വന്നപ്പോയെക്കും നേരം 11:30 ആയിരുന്നു.

അവൾ റൂമിലേക്ക് പോകും വഴി സിനുവിന്റെ റൂമിൽ ലൈറ്റ് കാത്തുന്നെ കണ്ട്.


"ഇവളിപ്പോയും ഉറങ്ങിയില്ലേ..."(നൗറി ആത്മ )

നൗറി പോയി സിനുവിന്റെ ഡോർ ഒന്ന് മുട്ടി നോക്കി.

"എന്തേ..." ഡോർ തുറന്ന് കൊണ്ട് സിനു ചോദിച്ചു.


"അത് നീ എന്താ ഇപ്പോഴും ഉറങ്ങാത്തെ.. നേരം എത്രയായി..."(നൗറി )


"എന്താ നിനക്ക് ഉറക്കം ഇല്ലേ... എന്റെ ഉറക്കം നോക്കാൻ വന്നേക്കാ അവൾ..." യെന്ന് പറഞ്ഞോണ്ട് സിനു വാതിൽ കൊട്ടിയടച്ചു.


ആ ശബ്ദം കേട്ട് നൗറി ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അത് കാര്യമാകാതെ റൂമിലേക്ക് ചെന്ന്.


ഫോണും ദേഹത്ത് വെച്ച് നല്ല ഉറകിലാണ് ഹാഫി.

"പാവം എന്നെ കാത്ത് കുറെ നേരം ഇരുന്ന് കാണും. ഞാൻ വരാതെ ഇരുന്നേ ആണ്. വന്നാൽ ഹാദി തുടങ്ങി വെച്ച കാര്യം എന്നെ കൊണ്ട് പറയിപ്പിക്കും. അതാ ഞാൻ അവിടെ കളിക്കാനിരുന്നത്."(ആത്മ )


❤♥️❤♥️❤♥️❤♥️❤♥️❤♥️

*നൗറി*

ഞാനും ചെന്ന് ഇക്കയെ ചേർന്ന് കിടന്നു. എപ്പോയോ ഇക്കയുടെ കൈകൾ എന്നെ വലയം ചെയ്തിരുന്നു.



സുബഹി ബാങ്കിന്റെ ഈണം ചെവിയിൽ മുഴുകിയപ്പോഴാണ് ഞാൻ എണീറ്റത്.

എണീറ്റു ഫ്രഷായി ഇക്കയെ കുത്തിപൊക്കി ബാത്‌റൂമിലേക്ക് ആക്കി കൊണ്ട് ഞാൻ നിസ്കാരപ്പായയിലേക്ക് പോയി.


നിസ്കാരവും ഓത്തുമൊക്കെ കഴിഞ്ഞു ഇക്ക പള്ളിയിൽ നിന്ന് വരും മുമ്പ് ചായ റെഡി ആക്കി വെച്ച്.

ഇക്ക അതെടുത്തു കുടിച്ചോണ്ട് വീണ്ടും പോയി കിടന്നു.



"ഉമ്മാ ഹാദിയും ഹാനിയുമൊന്നും എണീറ്റില്ലേ..."(ഞാൻ )


"ഉണ്ടാകില്ല ഞാൻ ജെഗും വെള്ളവും കൊണ്ട് ചെല്ലേണ്ടി വരും അവർക്ക് എണീക്കാൻ."(ഉമ്മാ )


"എന്നാ ഉമ്മാ കഷ്ടപ്പെടേണ്ട... ഞാൻ ഒന്ന് പോയി അവരെ കുളിപ്പിച്ചിട്ട് വരാ..."(എന്ന് പറഞ്ഞു ഞാൻ അവരുടെ റൂമിലേക്ക് പോയി. രണ്ടും കൂടി നല്ല കെട്ടിപിടിച്ചു ഉറങ്ങാണ്.


ഞാൻ എന്റെ വീട്ടിൽ ആണെങ്കിൽ പോലും 6:30 കൂടുതൽ ഉറങ്ങാറില്ല. ഇവരെ ഞാൻ ശരിയാകുന്നുണ്ട്. പുതപ്പ് മാറ്റാതെ തന്നെ ആ ജഗിലെ വെള്ളം മുഴിവനായിട്ട് മുഖത്തൂടെ ഒഴിച്ച്. പക്ഷെ no റിയാക്ഷൻ. മുഖത് വെള്ളം ഒഴിച്ചാലും എണീക്കാത്ത ജന്മങ്ങളോ...

എന്ന് കരുതി ഞാൻ പുതപ്പ് വലിച്ചു മാറ്റിയതും ഞാൻ ഞെട്ടി രണ്ടും തലകുത്തനെയാണ് കിടക്കുന്നത്.


തലവെക്കേണ്ടടത്ത് കാലും കാൽ വെക്കേനടത് തലയും. പിന്നെ ഒന്നും നോക്കിയില്ല ഞാൻ. ബാത്‌റൂമിൽ പോയി ഒരു കപ്പ് വെള്ളം എടുത്ത് തലയിലൂടെ ഒഴിച്ച്.


"അല്ലാഹ്..... റൂമിൽ മഴ പെഴ്തേ...
മഴപെഴുതേ കുട്ടിക്കുളം നിറഞ്ഞെ...." (ഉറക്കിൽ എണീറ്റിരുന്നു പാടാണ് ഹാനി )


അല്ലാഹ് ഇവർക്ക് രണ്ടിനും വട്ട് തന്നെ.

"ഡീ മഴ അല്ല. ഞാൻ ഒഴിച്ചേ ആണ്. എണീറ്റു ഫ്രഷായി ക്ലാസിനു പോകാൻ നോകിയെ... അല്ലെങ്കിൽ ഇനി ഉമ്മയാകില്ല ചട്ടകം എടുക ഞാനാകും കേട്ടോ..."(ഞാൻ )



"ഹോ കേട്ടു.. നിങ്ങൾക്ക് കാക്കൂനെ എണീപ്പിച്ചാ പോരെ ഞങ്ങൾ കുറച്ചൂടെ കിടന്നോട്ടെ..."(ഹാദി )


"പറ്റില്ല.... മര്യാദക്ക് എണീറ്റോ രണ്ടും..." അങ്ങനെ ഒരാളെ ബാത്‌റൂമിലേക്ക് തല്ലി കയറ്റി ഞാൻ താഴേക്ക് പോയി.

ഉമ്മാക്ക് ഉച്ചകത്തെ കറിക്കുള്ള പച്ചക്കറികൾ അറിഞ്ഞു കൊടുക്കാനിരുന്നു. അപ്പോ സിനു എണീറ്റു വന്നു ഞാൻ ഉണ്ടാക്കി വെച്ച ചായ കയ്യിലെടുത്തു കുടിക്കാൻ തുടങ്ങിയിരുന്നു..


ചായ വായയിലേക്ക് വെച്ചതും

തൂ...
എന്ന് പറഞ്ഞവൾ ഒറ്റ തുപ്പൽ ആയിരുന്നു.


"എന്താ സിനു..."(ഉമ്മാ )


"ആരിട്ട ചായയാ ഇത്.."(അവൾ )


"ഞാൻ..." എന്ന് പറഞ്ഞോണ്ട് ഞാൻ എണീറ്റു


"വായയിൽ വെച്ചപ്പോ തന്നെ തോന്നി... ഇതാണോ ചായ... വായയിൽ വെക്കാൻ വയ്യ. ശ്യേ... അറിയില്ലെങ്കിൽ പറഞ്ഞാ പോരെ ഞാൻ ഇടുമായിരുന്നാലോ.."(അവൾ എനിക് നേരെ ആക്ഷേഭിച്ചു സംസാരിച്ചു. അത് കേട്ടപ്പോ എനിക് വല്ലാത്ത സങ്കടമായി. ഞാൻ ഉണ്ടാക്കിയ ഒരു ഭക്ഷണത്തിനും ആരും ഇന്ന് വരെ ഒരു പരാതിയും പറഞ്ഞിട്ടില്ല. ചെറുപ്പം തൊട്ടേ പാചകം വല്യ ഇഷ്ട്ടം ആയത് കൊണ്ട്. അത് ഞാൻ നന്നായി പഠിച്ചിട്ടുണ്ട്.


"ഈ ചായ ആണല്ലോ ദിവസങ്ങളായി ഞങ്ങൾ ഒക്കെ കുടിക്കുന്നത്. വേണ്ടവർ കുടിച്ചാൽ മതി എല്ലാത്തവർ മിണ്ടാതെ ഇരുന്നോണം." (അത് പറഞ്ഞോണ്ട് ഹാഫിക്ക അടുക്കളയിലേക്ക് വന്നു.

എല്ലാം കേട്ടിട്ടുണ്ടെന്ന് തോന്നുന്നു... ഇക്ക പറഞ്ഞതിന് അവൾ ഒന്നും മിണ്ടിയില്ല.


"നൗറി വേഗം റെഡി ആകാൻ നോക്ക് സമയം 7:40 ആയി." (അത് പറഞ്ഞോണ്ട് ഇക്ക അകത്തേക്ക് പോയി.


"എങ്ങോട്ടാ മോളെ പോണത്."(ഉമ്മാ )

"അത് ഉമ്മാ ഇന്ന് ഒരു ഇന്റർവ്യൂ ഉണ്ട്. ജോലി കിട്ടുമെന്ന് ഉറപ്പാണ് എന്നാലും ഒരു ഫോര്മാലിറ്റിക്ക് വേണ്ടിയാ ഇത്. അതിന് പോകാനാണ്."(ഞാൻ )


"ആ മോൾ ഇന്നലെ പറഞ്ഞിരുന്നല്ലോ അല്ലെ. പോയിട്ട് വാ..."(ഉമ്മ)

മം... ഞാൻ അവളെ ഒന്ന് നോക്കി റൂമിലേക്ക് പോയി.


💜❤💜❤💜❤💜❤💜❤💜❤💜💜

*സിനു*


രാവിലെ എണീറ്റു കിച്ചണിൽ പോയപ്പോ എല്ലാർകും കോഫി ക്ലാസിൽ ആക്കി വെച്ചിട്ടുണ്ട്. എടുത്ത് സിപ് ചെയ്തപ്പോ തന്നെ ആഭാര രുചി. അമ്മായി ഉണ്ടാക്കിയത് എല്ലാന്ന് ഉറപ്പാണ്. അപ്പൊ അവൾക്കിട്ട് ഒരു പണി കൊടുതേ ആണ്. But അപ്പോയെക്കും ഹാഫി കയറി വന്നു.

ഷിറ്റ്😡


അവളുടെ ഒരു ഇന്റർവ്യൂ ജോബിന്റെ കൂടെ കുറവൊള്ളൂ ഓൾക്. ശരിയാക്കി തരാ ഞാൻ. ഇന്ന് നീ ഈ വീട്ടിൽ നിന്ന്. ഇന്റർവ്യൂന് എന്നല്ല എങ്ങോട്ടും പോകില്ല. നോക്കിക്കോ... രാവിലെ തന്നെ നീ കാരണം ഹാഫിന്റെ കയ്യിൽ നിന്ന് വഴക്ക് കേട്ടു. നിനക്കുള്ളത് ഇരട്ടിയാക്കി തരാ... അവളുടെ ഒരു ഇന്റർവ്യൂ...




തുടരും😍


ലെങ്ത് മ്മക്ക് കൂട്ടാ നിങ്ങളുടെ support ഉണ്ടല്ലോ അത് തന്നെ താരാളം.. 😘പിന്നെ stry വായിക്കുന്നവർ ഒക്കെ ഒന്ന് പറയണേ എത്ര വായിക്കുന്നുണ്ടെന്ന് അറിയാനുള്ള എന്റെ ഒരു തൊരയാണ് ട്ടോ plz plz plz plz plz 😍😘


റൂഹിന്റെ സ്വന്തം 19

റൂഹിന്റെ സ്വന്തം 19

4.8
7774

*💜റൂഹിന്റെ സ്വന്തം 💜*     part 19 By_jifni_      *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]* copyright work- This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission                ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´ അവളുടെ ഒരു ഇന്റർവ്യൂ ജോബിന്റെ കൂടെ കുറവൊള്ളൂ ഓൾക്. ശരിയാക്കി തരാ ഞാൻ. ഇന്ന് നീ ഈ വീട്ടിൽ നിന്ന്. ഇന്റർവ്യൂന് എന്നല്ല എങ്ങോട്ടും പോകില്ല. നോക്കിക്കോ... രാവിലെ തന്നെ നീ കാര