Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 40

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍💞*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_40_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
അഫി... നിനക്ക് ഒരിക്കലും സഫുനെ പോലെ ആവില്ല ഞാൻ എന്നറിഞ്ഞിട്ടും ഇതിന് ഇറങ്ങി തിരിച്ചത്  ന്റെ സഫു ന് വേണ്ടിയാ. 
 
Shaza പോയതിൽ പിന്നെ ജീവിതത്തിൽ മറ്റൊരു പെണ്ണും ഉണ്ടാവില്ലെന്ന് ഉറപ്പിച്ചവനാ ഞാൻ ഇപ്പൊ ആ തീരുമാനം ന്റെ സഫുന് വേണ്ടി ഞാൻ മാറ്റിയത...
 
സഫു തന്ന സ്നേഹം തരാൻ കയ്യോ എന്നൊന്നും അറീല ന്നാലും എന്നോട് ആവും വിധം നിന്റെ കണ്ണ് നിറക്കാതെ ഞാൻ നോക്കിക്കോളാം... ന്റെ സഫു ന് കൊടുത്ത വാക്കാണ് ഇനി നിനക്ക് തീരുമാനിക്കാം... 
 
ഇപ്പൊ തന്നെ മറുപടി പറയണ്ട സാവധാനം മതി.... ഇന്ഷാ അല്ലാഹ് നിന്റെ സമ്മതം കൂടെ കിട്ടിയാൽ ഞങ്ങടെ ആഗ്രഹം പോലെ ന്റെയും റബിന്റെയും ഷാനുന്റെയും വിവാഹം ഒരു പന്തലിൽ വച്ചാവും....  ( അനു )
 
ഞങ്ങൾ ഇറങ്ങട്ടെ നീ ഏതായാലും നിന്റെ അഭിപ്രായം അറിയിക്ക്   ( ഷാനു )
 
ഞങ്ങൾ തിരിഞ്ഞു നടന്നതും അഫി പിന്നിൽ നിന്നും വിളിച്ചു. 
 
"  എന്താ.... "
 
അത് പിന്നെ കുറെ ദിവസം നിങ്ങളെ ബുദ്ധിമുട്ട് ആക്കണ്ട കരുതി... ഇപ്പൊ തന്നെ പറഞ്ഞേക്കാം   ഇന്ക് താല്പര്യം ഇല്ല.. 
 
ഇന്റെ സഫുക്കാന്റെ സ്ഥാനത്ത് ആരെക്കെ വന്നാലും ന്റെ ഇക്കാനെ പോലെ ആവില്ല... എത്ര നാൾ എന്നൊന്നും അറിയില്ല. ന്നാലും ന്റെ  ഉമ്മക്കും ഉപ്പക്കും  ഞാൻ ഒരു ഭാരമായി മാറില്ല...
മുന്നോട്ടു ജീവിക്കാൻ സഫുക്കാന്റെ ഓർമ്മകൾ മാത്രം മതി...
 
ആരും എന്നെ നിർബന്ധിക്കരുത് പ്ലീസ്... 
 
എത്രയും പെട്ടന്ന് റബികാകു കൂടെ സെറ്റ് ആയിക്കോളു ന്നിട്ട് എല്ലാം റാഹത് ആയി നടക്കട്ടെ... 
 
അഫി,,, നീ എന്താ കാര്യം മനസ്സിലാക്കാത്തത്.. 
ഞങ്ങടെ സഫു അവസാനം ആയിട്ട് ഒരൊറ്റ കാര്യം മാത്രം ആണ് പറഞ്ഞത് നിന്റെ കണ്ണ് നിറക്കാതെ നോക്കണം എന്നും പറഞ്ഞിട്ട് റബിയെ ഏല്പിച്ച അവൻ പോയത്... 
 
പറ ഞങ്ങൾ ഇനി എന്താ ചെയ്യേണ്ടേ.... നിനക്ക് താല്പര്യം ഇല്ലേൽ വേണ്ട സഫുന്റെ ആത്മാവ് ക്ഷമിച്ചോളും.
 
ആരും ന്റെ അവസ്ഥ എന്താ മനസ്സിലാക്കാത്തെ... റബി കാക്കുന്റെ ജീവിതത്തിലേക്ക് ഞാൻ വന്നാൽ ഇങ്ങടെ കൂടെ ലൈഫ് ഇല്ലാതാവും.... ഇന്ക് ഒരിക്കലും നോർമൽ  ആവാൻ കയ്യും തോന്നുന്നില്ല. 
 
അഫി.... നിന്റെ അവസ്ഥ ഞങ്ങക്ക് മനസ്സിലാവും... എല്ലാം മറന്നു പൊരുത്തപ്പെട്ടു ജീവിക്കാൻ കുറച്ചു സാവകാശം ഉണ്ടാവും നമ്മുടെ സഫുന് വേണ്ടി അല്ലേ സമ്മതിക്ക്. 
 
ഒരുപാട് നേരത്തെ ഞങ്ങടെ പരിശ്രമത്തിന് ഒടുവിൽ അഫി മനസ്സില്ല മനസ്സോടെ സമ്മതിച്ചു.
 
ഓളെ സമ്മതം അറിയിച്ചതോടെ ഓളെ ഉമ്മാന്റെയും ഉപ്പാന്റെയും മുഖത്തെ സന്തോഷം കണ്ടപ്പോ ഞങ്ങളും ഹാപ്പി ആയി. 
 
പിന്നീട് അവിടുന്ന് നേരെ അർജന്റ് ആയി ഒരിടം വരെ പോയി വന്നപ്പോയേക്കും ഇന്നത്തെ ദിവസം കഴിഞ്ഞു.... 
 
ഫോൺ എടുത്തു നോക്കിയപ്പോ സ്ക്രീനിൽ തന്നെ മ്മളെ കെട്യോളെ മിസ്സ്ഡ് കാൾ കൊണ്ട് കലിപ്പ് ഇമോജി കൊണ്ടും നിറഞ്ഞിട്ടുണ്ട്... 
 
യാ ഹുദാ തീരുമാനം ആയി ഇനിപ്പോ ഓൾ എടുക്കാൻ ചാൻസ് ഇല്ല... ന്നാലും ഒന്ന് വിളിച്ചു നോക്കി... 
 
നന്നേ ക്ഷീണം ഉള്ള കാരണം ഓൾ അറ്റൻഡ് ചെയ്യുന്ന മുന്നെ അറിയാതെ ഉറങ്ങിപോയി.... 
 
💕💕💕💕💕💕💕💕💕💕💕
 
ഷാനുക്കാനെ പ്രാകി പ്രാകി കൊല്ലുമ്പോ ആണ് മൂപ്പർ ഇങ്ങോട്ട് വിളിക്കുന്നെ.... കുറച്ചു നേരം വിളിക്കട്ടെ ഞാൻ എടുക്കൂല അല്ല പിന്നെ മ്മള് കൊറേ നേരായി വിളിക്കാൻ തുടങ്ങിട്ട് ആ ഫോൺ എടുത്തിട്ട് കാര്യം പറഞ്ഞൂടെ... 
 
ഫോൺന്റെ കാറൽ കേട്ട് അവസാനം എടുത്തപ്പോ ജന്തു മിണ്ടുന്നു പോലുള്ള... ഇവിടെ ഒരാൾ തൊണ്ട പൊട്ടി മരിക്കാൻ ആയി... 
 
കൊരങ്ങാ... കേട്യോനെ മര്യാദക്ക് മിണ്ടിക്കൊ... ശരിക്കും ഞാൻ അല്ലേ തെറ്റാണ്ടെ ഓരോ ഉടായിപ്പ് ആയിട്ട് ഇറങ്ങിക്കോളും... മര്യാദക്ക് മിണ്ടിക്കൊ അല്ലേൽ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും... 
 
മ്മള് തൊള്ളയിലെ വെള്ളം ഒക്കെ വറ്റിച്ചു അലറിയിട്ടും ഓൻ കമാ എന്നൊരക്ഷരം മിണ്ടിയില്ല ആകെ സങ്കടം വന്നു കാൾ കട്ട്‌ ആക്കി... 
 
ഇനിപ്പോ വിളിച്ചു വെറുപ്പിച്ചതിന് ആവോ.... 
കിടന്നിട്ട് ആണേൽ ഉറക്കം വരുന്നില്ല കോപ്പ്... 
 
പെട്ടന്ന് ഫോൺ റിങ് ചെയ്തപ്പോ ഷാനുക്ക ആവും കരുതി എടുത്തപ്പോ അഫി ആണ്... 
 
ബാക്കി രണ്ടിന്റെയും കൂടെ ഉറക്കം കെടുത്തി കോൺഫറൻസ്‌  ആക്കി... ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഞങ്ങടെ അഫി ഇങ്ങനെ ഉള്ളു തുറന്നു സംസാരിക്കുന്നെ.... 
 
ഷാനുക്കയും ഇക്കാക്കമാരും അവിടെ ചെന്നത് എല്ലാം പറഞ്ഞപ്പോ സന്തോഷം ആയി... അല്ലേലും എത്ര നാൾ എന്ന് വച്ചിട്ടാ... 
 
കുറെ തള്ളി തള്ളി അവസാനം ഷൈമനെ തിന്നാൻ തുടങ്ങി.... 
 
ഡീ ഷീമ കൊന്നേ ഇന്ക് മേമ ആവാൻ ഉള്ള വല്ല ചാൻസും ഉണ്ടോ (  zannu )
 
പ്ഫ കിളവി ന്നേ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട... മ്മള് ഓരോ രാത്രിയും പേടിച്ചു പേടിച്ചു എങ്ങനെ ഒക്കെയോ ആണ് തള്ളി നീക്കൽ.... ഒന്നും പറയാതെ നിക്കുന്നത നല്ലത്.. 
 
ഷൈമ പറയുന്നേ കേട്ട് ഞങ്ങൾ കളിയാക്കി ചിരിച്ചു.. 
 
ചുരുക്കി പറഞ്ഞാൽ സ്റ്റോറിയിൽ നടക്കുന്ന പോലെ ടോം & ജെറി അല്ലേ  ( zannu )
 
അതെ മക്കൾസ്  (ഷൈമ )
 
അനക് തീരെ ബുദ്ധി ഇല്ലാഞ്ഞിട്ട... ഞാൻ ഒക്കെ ആണേൽ എപ്പോയെ രണ്ടെണ്ണത്തിനെ പെറ്റിനി 
 
അല്ലു പറയുന്നേ കേട്ട് ഞങ്ങൾ അന്തം വിട്ടു കുറച്ചു നേരം എല്ലാരും മൗനത്തിൽ ആയി.. 
 
ഹോയ് എല്ലാം പോയോ ഒച്ചയും അനക്കവും ഇല്ലല്ലോ... 
 
പോയിട്ടില്ല കിളവി അന്റെ വർത്താനം കേട്ടു ബോധം പോയതാ.... പാവം അനുക്ക എങ്ങനെ സഹിക്കും ആവോ  ( അഫി )
 
അതൊക്കെ ഞാൻ സഹിപ്പിച്ചോണ്ട്.... ഇങ്ങക്ക് ഒക്കെ അറിയോ പെട്ടന്ന് പ്രെഗ്നന്റ് ആയാൽ പിന്നെ പണി എടുക്കാതെ തിന്ന് ഇരിക്കാ വൗ എന്ത് സുഖം ണ്ടാവും ഞാൻ ഒരു കലക്ക് കലക്കും   ( അനു )
 
പടച്ചോനെ ഇതിനെ സഹിക്കാൻ ഉള്ള ക്ഷമ അനുക്കക്ക് കൊടുക്കണേ എന്ന് ഷൈമ പറഞ്ഞതും മൂന്നും കൂടെ ആമീൻ പറഞ്ഞു... 
 
ആഷികാക്കു നിർത്താൻ പറഞ്ഞതും ഷൈമ മെല്ലെ എസ്‌കേപ്പ് ആയി... പിന്നെ കുറച്ചു നേരം കൂടെ ഞങ്ങൾ സൊറ പറഞ്ഞു നിന്ന് 
 
അതിന്റെ ഇടയിൽ ഷാനുക്ക വിളിച്ചപ്പോ ഞാനും മെല്ലെ എസ്‌കേപ്പ് ആയി അറ്റൻഡ് ചെയ്തു... 
 
💙💙💙💙💙💙💙💙💙💙💙
 
ഒരു ഉറക്കം കഴിഞ്ഞു ഉണർന്നപ്പോ ആണ് Zannu നെ വിളിച്ചേ ഓർമ വന്നെ.. ഫോൺ എടുത്തു നോക്കിയപ്പോ ഓൾ അറ്റൻഡ് ആക്കിയിട്ടും ഉണ്ട്... വീണ്ടും ഹുദാ ഹവ
 
വിളിച്ചു നോക്കിയപ്പോ മറ്റൊരു കാൾ യാ അല്ലാഹ് ഇവൾക്ക് ആരാ ഈ നേരത്ത്... 
 
വീണ്ടും അടിച്ചപ്പോ എടുത്തു... 
 
ഫോൺ എടുത്തപ്പോ തന്നെ ഷാനുക്ക പറയുന്നത് കേട്ട് ന്റെ കിളി മൊത്തം പാറി... 
 
അതെ മിഷ്ടർ കേട്യോൻ ഇന്ക് പറയാൻ ഒരു അവസരം തരോ.... അയിന് മാത്രം ഇപ്പൊ എന്താ ഉണ്ടായേ ഇങ്ങളെ സോറി ഒന്നും ഇന്ക് ബേണ്ട... ഉറക്കം ഒക്കെ സാധാരണ അല്ലേ അതൊന്നും പിടിച്ചു വക്കാൻ പറ്റൂല ല്ലോ.. ഇങ്ങള് ഒന്ന് മിണ്ടാതെ പോയെ 
 
 
അതല്ല Zannu അനക് സങ്കടം ആയി അറിയാം അതോണ്ടാ സോറി പെണ്ണെ ഇനി ഉണ്ടാവുലാ. 
 
ന്റെ പൊന്നാര ഷാനുക്കാ ഇങ്ങള് എന്തോണ്ടാ ഫോൺ എടുക്കാത്തെ എന്നൊക്കെ ഞാൻ അറിഞ്ഞു അതോണ്ട്  അതിനെ പറ്റി സംസാരം വേണ്ട... ഇനിപ്പോ കാൾ ചെയ്യണം എന്നൊന്നും ഇല്ലല്ലോ ഞാൻ ഇങ്ങളെ അടുത്തേക്ക് തന്നെ അല്ലേ വരുന്നേ... 
 
കണ്ടകശനി കൊണ്ടേ പോവു.... സഹിക്കാ അത്രന്നെ.... 
 
അയിന് സഹിച്ചോളി ഞാനും സഹിക്കണ്ടേ... 
 
പിന്നെ Zannu നിന്നോട് മറ്റൊരു കാര്യം ചോദിക്കാൻ ണ്ട്.... എന്താന്ന് വച്ച അനക് ഇനി പഠിക്കാൻ ഒന്നും പോണ്ടേ പെണ്ണെ.. 
 
ഇത്രയും കഷ്ടപ്പെട്ടു നല്ല മാർക്കും വാങ്ങി ഒതുങ്ങികൂടാൻ ആണോ പ്ലാൻ അത് നടക്കില്ല ട്ടോ... 
 
ന്റെ റബ്ബേ ഞാൻ അതൊക്കെ മറന്നു പോയിനി... അല്ല ഇനീപ്പോ പഠിച്ചിട്ട് എന്താ ഇന്ക് മടുപ്പ് തോന്ന അതൊന്നും വേണ്ട ഷാനുക്കാ ഇന്ക് ഇങ്ങളെ കൂടെ ജീവിച്ച മതി.... 
 
മര്യാദക്ക് കല്യാണം കഴിഞ്ഞ പഠിക്കാൻ പോയ്‌ക്കോണ്ടി അല്ലാതെ ഇവിടെ നിക്കാൻ പറ്റൂല... 
 
ഞ ഞ ഞ അപ്പൊ ആലോചിക്കാം ട്ടോ കേട്യോനെ.... 
 
ഞ്ഞി ഞ്ഞി ഞ്ഞി.... 
 
 
💥❣️💥❣️💥❣️💥❣️💥❣️💥
 
പിന്നീട് അങ്ങോട്ട് കാര്യങ്ങൾ എല്ലാം പെട്ടന്നു നീങ്ങി.. 
 
അനുവിന്റെയും അല്ലുവിന്റെയും നിക്കാഹ് ആദ്യം കഴിഞ്ഞോണ്ട്  ആ ചടങ്ങ് ഒഴിവായി. 
 
ഷാനുവിന്റെയും റബിന്റെയും എൻഗേജ്മെന്റ് പെട്ടന്ന് നടന്നു... 
 
Zannu ഒരു മേമ ആയതോടെ പെണ്ണ് ഫുൾ ബിസി അവസാനം കുറ്റം ഷാനുവിനും... 
 
അല്ലുവും അഫിയും ഇപ്പൊ വിവാഹത്തിന് വേണ്ടി ഉള്ള വെയ്റ്റിംഗ് ആണ്.. 
 
റബി യും അഫിയും തുല്യ ദുഃഖിതർ ആയോണ്ട് രണ്ടാളും സ്വായം മോട്ടിവേഷൻ നടത്തി മുന്നോട്ട് ജീവിക്കാൻ തീരുമാനിച്ചു... 
 
Zaid പിന്നെ ഇൻസ്റ്റ കിളി ഉള്ളോണ്ട് തട്ടിയും മുട്ടിയും പോവുന്നു... ഇന്നേവരെ നേരിൽ കണ്ടില്ലെങ്കിലും ഓന്റെ മനസ്സിൽ ഓളോട് മുഹബ്ബത്തിന്റെ മൊട്ടുകൾ വിരിഞ്ഞു... 
 
Zaid ന്റെ നിർബന്ധം കാരണം ഇവറ്റകൾ മൂന്നിന്റെയും വിവാഹ ദിവസം നേരിൽ കാണാം എന്ന് ഓൾ വാക്ക് കൊടുത്തിട്ടുണ്ട്... 
 
Zaid നെ പോലെ അവൾ ആരാ അറിയാൻ ഞങ്ങൾ എല്ലാരും വെയ്റ്റിംഗ് ആണ്......അപ്പൊ എല്ലാരും വെയിറ്റ് ചെയ്തോളു. 
 
 
💕💕💕💕💕💕💕💕💕💕💕
 
ഉറക്കം ഉണർന്നു ചെരിഞ്ഞു കിടന്നപ്പോ തന്നെ മുന്നിലുള്ള കാഴ്ച്ച  കണ്ടതും ഞെട്ടി പണ്ടാറടങ്ങി... ഓന്ക് ഒരു അസ്സൽ ചവിട്ടന്നേ കൊടുത്തു.... 
 
അള്ളോഹ് ന്റുമ്മ ന്റെ നടു.... എടാ കാലമാടാ ഷാനു ഇജ്ജ് എന്തിനാ കോപ്പേ ന്നേ ചവിട്ടിയെ.  ( അനു )
 
പിന്നെ ന്റെ ചാരിത്ര്യം നശിപ്പിക്കാൻ അനക് കൂട്ട് നിൽക്കണോ  ( ഷാനു )
 
ഓ പിന്നെ എത്രെ അറിയോ ഉള്ളത് ഒന്ന് പോയെടാ.... ന്റെ ഫസ്റ്റ് നൈറ്റ്‌ കുളം തോണ്ടിയതും പോര ഓന്റെ ചാരിത്ര്യം പോലും തുഫ്ഫ്... ( അനു )
 
ഫസ്റ്റ് നൈറ്റോ ആരുടെ എപ്പോ.... ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നൊണ്ട് Zaid ചോദിച്ചു... 
 
അപ്പൊ അതാണ് കാര്യം.... വെറുതെ അല്ല തെണ്ടി ന്നേ കിസ്സ് ചെയ്യാൻ വന്നെ... ഇവൻക് ഉറക്കിൽ പോലും എന്തൊരു കേൾവി ശക്തി ഇൻസ്റ്റ പെണ്ണ് പെട്ടു... (   ഷാനു )
 
ഹിഹിഹി...  ( അനു )
 
അതേയ് ഉറക്കം ഒക്കെ കഴിഞ്ഞെങ്കിൽ എണീറ്റു പോരി ഇന്ന് ഷോപ്പിംഗ് ചെയ്യാൻ ഉള്ളത് ഒക്കെ മറന്നോ...   (റിയ )
 
പടച്ചോനെ ആ കാര്യം മറന്നോയി. ഇന്ന് ഷോപ്പിംഗ് നടത്താൻ ഉള്ളോണ്ട് ആണ് ഇവറ്റകൾ ഒക്കെ ഇന്നലെ ഇങ്ങോട്ട് ലാൻഡ് ആയെ... 
 
ഈ റബി എവിടെ പോയി
 
 
എന്താ വരാൻ ഉദ്ദേശം ഇല്ലേ ഉമ്മച്ചി
 ഇപ്പൊ ഇങ്ങോട്ട് വരും എല്ലാരും ഇങ്ങളെ മൂന്ന് എണ്ണത്തിനെയും വെയിറ്റ് ചെയ്യാ. ആ റബി കാകുനെ കണ്ടു പഠിക്ക് എന്നും പറഞ്ഞിട്ട് റിയ പോയി. 
 
Zaid നേം വിളിച്ചു ഉണർത്തി ഫ്രഷ് ആയി ഞങ്ങൾ എല്ലാരും കൂടെ ഷോപ്പിങ്ന് വിട്ടു... ഇപ്പൊ തന്നെ കല്യാണത്തിന്റെ പകുതി ആളായി.. ഞങ്ങടെ ഫാമിലിയും പെൺപിള്ളേരെ ഫാമിലിയും... 
 
റിയയും zannu വും കത്തി അടിക്കുന്നോണ്ട് ഓളോട് മിണ്ടാൻ കഴിഞ്ഞില്ല... അവസാനം ഗേൾസ് ഒക്കെ ഒരു സെറ്റ് ആയും ബോയ്സ് വേറെ സെറ്റ് ആയും  മാതാജികളും പിതാജികളും വേറെ സെറ്റ് ആയും ഷോപ്പിങ് തുടർന്നു. 
 
അനു നോക് ഇതെങ്ങനെ ണ്ട്.....  ( റബി )
 
ഓനോട്‌ ചോദിച്ചിട്ട് യാതൊരു മൈൻന്റും ഇല്ല. തട്ടി വിളിച്ചിട്ട് പോലും ചെക്കൻ അറിയുന്നില്ല... പിന്നീട് ആണ് കാര്യം മനസ്സിലായെ.... 
 
അല്ലു ഉണ്ട് ഏതോ ചെക്കന്റെ കയ്യിൽ കിടക്കുന്നു തീരുമാനം ആയി ഇവിടെ ഒരുത്തന്റെ മോന്ത തക്കാളി പോലെ വീർത്തുനിൽക്കുന്നുണ്ട്...
 
Zannu ന് മിസ്സ്‌ ഇട്ട് ആക്ഷൻ കാണിച്ചതും അത് വരെ സീൻ നോക്കി നിന്ന ഓൾ അല്ലു ന്റെ തലക്ക് പോയി ഒന്ന് കൊടുത്തു അപ്പോഴാണ്  ഓൾക്ക് ബോധം വന്നത്. 
 
പടച്ചോനെ പണി പാളിയോ..... മ്മള് ഒരു റിങ് സെലക്ട്‌ ചെയ്യുന്ന ഇടയിൽ അത് ഉരുണ്ട് പോയപ്പോ അതിന്റെ പിന്നാലെ പോയതേനി.... അതിന്റെ മുന്നെ കാൽ സ്ലിപ് ആയി. 
 
എന്തോ ഭാഗ്യത്തിന് നിലത്ത് എത്തിയില്ല മ്മളെ ഹീറോ അനുക്ക ആവും എന്നൊക്കെ കരുതി കണ്ണ് തുറന്നപ്പോ പകരം അന്ന് മാളിൽ വച്ചു കൂട്ടി മുട്ടിയ ലവൻ ഇല്ലേ *ദിൽഷിത്ത്* അവനായിരുന്നു. 
 
എന്തോ ഓന്റെ കണ്ണിൽ ഒരുനിമിഷം അറിയാതെ ലയിച്ചു പോയി... ആരോ തലക്ക് മേടിയപ്പോ ആണ് ബോധം വന്നത്.... Zannu ചൂണ്ടിയ ഭാഗത്തു നോക്കിയതും കട്ട കലിപ്പിൽ ന്നേ തന്നെ നോക്കി നിൽക്കുന്ന അനുക്കാനെ കണ്ടതും തൃപ്തി ആയി... 
 
ഒരു ഇളി പാസ് ആക്കി ഞാൻ മൂപ്പരെ അടുത്തേക്ക് ഓടി. 
 
അങ്ങനെ ഓരെ  പിണക്കമൊക്കെ കഴിഞ്ഞു ഷോപ്പിങ് ഒക്കെ നല്ല രീതിയിൽ കഴിഞ്ഞു ഞങ്ങൾ വീട്ടിലേക് മടങ്ങി.... ഇനി ആകെ ഒരാഴ്ച ഉള്ളു എല്ലാരും തന്റെ പാതിയെ സ്വന്തം ആക്കാൻ.. 
 
ഞങ്ങളെക്കാൾ ധൃതി zaid നാണ് പാവം ചെക്കൻ.. 
 
 
💦💕💦💕💦💕💦💕💦💕💦
 
_(ഇതേസമയം മറ്റൊരിടത്ത്)_ 
 
 
റുഫൈദ തനിക്കൊരു വിസിറ്റർ ഉണ്ട് 
 
സെല്ലിൽ മുട്ടുംകുത്തി ഇരുന്ന് ഓരോന്ന് ചിന്തിച്ചു കൂട്ടുമ്പോൾ കോൺസ്റ്റബിൾ പറഞ്ഞെ കേട്ടു അവളൊന്നു ഞെട്ടി.. 
 
എന്നെ കാണാൻ ആരാ.... Zafir ആണേൽ അപ്പുറത്തെ സെല്ലിൽ ആണല്ലോ പിന്നെ ആരാ. 
 
ചിന്തകൾക്ക് വിരാമം ഇട്ട് കൊണ്ട് അവിടെ എത്തിയതും അപരിചിതമായ മുഖം ആയിരുന്നു. 
 
ആരാ മനസ്സിലായില്ല..  ( റുഫൈദ )
 
ഞാൻ ആരാണെന്ന് നീ ഇപ്പൊ അറിയണ്ട... ബട്ട് നീ ആരാണെന്ന് വ്യക്തമായി എനിക്ക് അറിയാം. 
 
താൻ എന്തിനാ ന്നേ കാണാൻ.... 
 
പറയാം നിന്റെയും എന്റെയും ടാർഗറ്റ് ഒരാളാണ് _Zanna Mehak_  അവളെ ഞാൻ സ്വന്തമാക്കുന്നതോടെ നിനക്ക് നിന്റെ ഷാൻ നിഫ്‌റാസ് നെയും കിട്ടും.... 
 
ഇവൻക് ഇതൊക്കെ എങ്ങനെ അറിയാം ( റുഫൈദ ആത്മ)
 
സീ റുഫൈദ ... നെക്സ്റ്റ് വീക്ക് അവരുടെ വിവാഹം ആണ്. 
 
നോ.... ഞാൻ ജീവിച്ചിരിക്കുമ്പോൾ ഒരിക്കലും അത് നടക്കാൻ ഞാൻ സമ്മതിക്കില്ല.... 
താങ്കൾ ആരാ എന്നൊന്നും അറിയില്ല ദയവു ചെയ്തു എന്നെ ഒന്ന് പുറത്ത് ഇറക്കു പ്ലീസ്... 
 
അതൊന്നും ചെയ്യാൻ ഇപ്പൊ ടൈമ് ഇല്ല,,, ബട്ട് അവളെ ഞാൻ ഒരു ദിവസത്തിന് ആണേൽ പോലും സ്വന്തമാക്കിയിരിക്കും നിന്റെ നിഫ്‌റാസ് നെ കൊന്നിട്ട് ആണേലും...  കാരണം അത്രക്കും ഞാൻ അവളെ മോഹിച്ചു പോയി... 
 
സീ മിസ്റ്റർ നിങ്ങൾ പറയുന്നത് എന്ത് വേണേലും ഞാൻ കേൾക്കാം പകരം എനിക്ക് ഒരൊറ്റ ഉപകാരം ചെയ്തു തരണം പ്ലീസ്... 
 
ഹാ പറ. 
 
കല്യാണദിവസം Zanna mehak ജീവനോടെ ഉണ്ടാവാൻ പാടില്ല.... ഷാൻ പൂർണ്ണമായും തകരണം അതിന് നിങ്ങളെ കൊണ്ട് സാധിക്കും. 
 
സമയം കഴിഞ്ഞു മതി സംസാരിച്ചത്.... 
 
അവളെ അവിടുന്ന് വലിച്ചു കൊണ്ട് പോവുമ്പോൾ ആ അജ്ഞാതൻ വശ്യമായി ചിരിക്കുന്നുണ്ടായിരുന്നു. 
 
*(തുടരും... )*
 
______________________________________
💙🖤റൂഹോട് ചേരും വരെ🖤💙 - 41

💙🖤റൂഹോട് ചേരും വരെ🖤💙 - 41

4.9
2620

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍💞*   *(RoM@nt!C  Lov£ $toRy)*   *_Part_41_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   സീ റുഫൈദ ... നെക്സ്റ്റ് വീക്ക് അവരുടെ വിവാഹം ആണ്.    നോ.... ഞാൻ ജീവിച്ചിരിക്കുമ്പോൾ ഒരിക്കലും അത് നടക്കാൻ ഞാൻ സമ്മതിക്കില്ല....  താങ്കൾ ആരാ എന്നൊന്നും അറിയില്ല ദയവു ചെയ്തു എന്നെ ഒന്ന് പുറത്ത് ഇറക്കു പ്ലീസ്...    അതൊന്നും ചെയ്യാൻ ഇപ്പൊ ടൈമ് ഇല്ല,,, ബട്ട് അവളെ ഞാൻ ഒരു ദിവസത്തിന് ആണേൽ പോലും സ്വന്തമാക്കിയിരിക്കും നി