Aksharathalukal

❤️നിന്നിലലിയാൻ❤️-5


 

""ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ സംസാരിക്കാം.
മോളെ നീ അവനെ കൂട്ടി പോ. ""
ആമി അവനെയും കൊണ്ട് പുറത്ത് മാവിൻച്ചുവട്ടിൽ ആണ് പോയത്.

""Hii അത്മിക, നല്ല പേരാണല്ലോ തന്റെ, വെറൈറ്റി ആണ്. ""

""താങ്ക്സ് ""

നമ്മൾ തമ്മിൽ ഈ ഫോർമാലിറ്റിയുടെ ആവിശ്യം ഉണ്ടോ.മിക്കവാറും ഈ വിവാഹം നടക്കാൻ ചാൻസ് ഉണ്ട്.
അപ്പൊ ഞാൻ എന്നെ പരിചയപ്പെടുത്താം. എന്റെ പേര് വിശാൽ ഞാൻ എഞ്ചിനീയറിംഗ് കഴിഞ്ഞു, എം ബി എ എടുത്തു. ഇപ്പോ എന്റെ ഫാമിലി ബിസിനെസ്സ് നോക്കി നടത്തുന്നു. വീട്ടിൽ അച്ഛൻ പ്രഭാകരൻ , അമ്മ വിദ്യാലക്ഷ്മി, അച്ഛമ്മ വെറും ലക്ഷ്മി പിന്നെ ഒരു ചേച്ചി കല്യാണം കഴിഞ്ഞു ഹസ്ബെന്റിന്റെ കൂടെ കാനഡയിൽ ആണ്, പേര് വാണി, ഒരു മോളുണ്ട് കിങ്ങിണി. ഇനി തന്റെ കാര്യങ്ങൾ പറ. ""

""എന്റെ പേര് അത്മിക ആമീ എന്ന് വിളിക്കും, ഡിഗ്രി തേർഡ് ഇയർ പഠിക്കുന്നു. അച്ഛനെയൊക്കെ പരിചയപ്പെട്ടില്ലേ. അച്ഛൻ ചന്ദ്രശേഖർ അദ്ധ്യാപകനാണ്  അമ്മ ഗായത്രി വീട്ടമ്മ ആണ്. പിന്നെ ഒരു ചേച്ചി ഉണ്ടായിരുന്നു, സ്നേഹിച്ച ആളുടെ കൂടെ പോയി അതോണ്ട് ഇപ്പോ ഞങ്ങളുമായി ബന്ധമൊന്നും ഇല്ല. ""

പിന്നെയും അവർ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു അവിടെ നിന്നു.

''അതേയ് കല്യാണം കഴിഞ്ഞിട്ട് പറയാൻ ബാക്കി എന്തെങ്കിലും വച്ചേക്കണേ.""എന്ന് പറഞ്ഞു കൊണ്ട് വാണി അവിടേക്കു വന്നു.

""അത്മിക ഞാൻ പറഞ്ഞില്ലേ എന്റെ ചേച്ചി വാണി ""

""അഹ് ""അവളൊന്നു ചിരിച്ചു.

""നിങ്ങളെ രണ്ടുപേരെയും പൂട്ടാനുള്ള പദ്ധതികളൊക്കെ ഏകദേശം ചർച്ച ആയിട്ടുണ്ട്. മിക്കവാറും 2മാസത്തിനുള്ളിൽ നടത്തും. ആമിക് ഞങ്ങളുടെ കുഞ്ഞുട്ടനെ ഇഷ്ടായോ, ""

""ചേച്ചി... ""വിശാൽ ദേഷ്യത്തോടെ വിളിച്ചു.

""ഓഹ് സോറി ഡാ,""എന്ന് പറഞ്ഞു അവൾ നാക്കു കടിച്ചു.
"" അവനു ഇഷ്ടല്ല ആൾക്കാരുടെ മുന്നിൽ നിന്നും കുഞ്ഞൂട്ടന്ന് വിളിക്കുന്നത്. ഇനി എന്തായാലും അവൾ അറിയേണ്ടതല്ലേ അല്ലെ ആമി. ""

ആമി വെറുതെ ഒന്ന് ചിരിച്ചു കാണിച്ചു.

കണിയാനെ കണ്ടു ജാതകപ്പൊരുത്തം ഒക്കെ നോക്കിയിട്ട് നല്ലൊരു മുഹൂർത്തം കുറിക്കാം എന്ന് പറഞ്ഞിട്ട് അവർ പോയി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""കണ്ണാ പെണ്ണിന്റെ മുഖത്തേക് നോക്ക്."" എന്ന് ശ്രീദേവി പറഞ്ഞതും അവൻ തലയുയർത്തി നോക്കി. വളരെയധികം സുന്ദരിയായ ഒരു നാടൻ പെൺകുട്ടി.

""ഇതാണട്ടോ പയ്യൻ, പേര് ആദിത്യൻ, എ സി പി ആണ്. ഇത് അമ്മ,  അച്ഛൻ ഇത് അനിയത്തി, ഇത് പയ്യന്റെ കൂട്ടുകാരൻ "" എന്ന് പറഞ്ഞു ബ്രോക്കർ അവരെ പരിചയപ്പെടുത്തി.

""കുട്ടികൾക്കു എന്തെകിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം കേട്ടോ. ""

അവൻ അവിടെന്നു എഴുന്നേറ്റു അവളുടെ പുറകെ മുറ്റത്തുള്ള പൂന്തോട്ടത്തിനടുത്തേക് പോയി. രണ്ടു പേർക്കും ഒരു സ്റ്റാർട്ടിങ് ട്രെബിൾ ഉണ്ടായിരുന്നു സംസാരിക്കാൻ, മൗനത്തെ മുറിച്ചു കൊണ്ട് ആദി സംസാരിക്കാൻ തുടങ്ങി.

""ഹലോ ഞാൻ ആദിത്യൻ, തന്റെ പേരെന്താ. ""

""എന്റെ പേര് ദീക്ഷിത. എഞ്ചിനീയറിംഗ് തേർഡ് ഇയർ പഠിക്കുന്നു. ""

""തനിക് വല്ല അഫ്‌യറും ഉണ്ടോ, ഇപ്പോഴത്തെ കാലമല്ലേ, അതോണ്ട് ചോദിച്ചതാ, ഉണ്ടെങ്കിൽ തുറന്നു പറഞ്ഞോളൂ. ""

""ഇല്ല.... ""അവൾ തലകുനിച്ചു.

ഒരു നേർത്ത പുഞ്ചിരി അവനിൽ വിടർന്നു.

"'ഡാ മതിയെടാ ""എന്ന് പറഞ്ഞുകൊണ്ട് നവീൻ അവിടേക്കു വന്നു. ആദി അവനെ പരിചയപ്പെടുത്തി കൊടുത്തു, പിന്നെ കുറെ നേരം സംസാരിച്ചിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ലച്ചു കൂടെ വന്നു പിന്നെ സംഭവം അങ്ങ് കളറാക്കി..

ഇതേ സമയം അകത്തു, കല്യാണം രണ്ട്  മാസത്തിനുള്ളിൽ നടത്തണം എന്നാണ് ഞങ്ങൾക്ക് എന്ന് പറഞ്ഞു കൊണ്ട് മാധവൻ സംസാരിച്ചു തുടങ്ങി.

""ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ ""എന്ന് ദീക്ഷിതയുടെ അച്ഛൻ പറഞ്ഞു. ""അവൾ ഒറ്റ ഒരാളാണ് ഞങ്ങൾക്ക് ആണായിട്ടും പെണ്ണായിട്ടും ഉള്ളത്. അവളെ നല്ലോണം നോക്കണം. ""

""ഞങ്ങൾ ഞങ്ങളുടെ മോളെ പോലെ നോക്കിക്കോളാം"" എന്ന് ശ്രീദേവി പറഞ്ഞു.

""എന്നാൽ പിന്നെ കണിയാനെ കണ്ടു നല്ലൊരു മുഹൂർത്തം നോക്കി അടുത്ത് തന്നെ  എൻഗേജ്മെന്റ് നടത്താം. അത് കഴിഞ്ഞു കല്യാണം. ""-ദീക്ഷിതെടെ അച്ഛൻ

""എന്നാൽ പിന്നെ അങ്ങനെ നോക്കാം. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ""എന്ന് പറഞ്ഞു കൊണ്ട് അവർ അവിടെ നിന്നും ഇറങ്ങി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""ഡീ ആമീ നിനക്ക് ചെക്കനെ ഇഷ്ടായോ. ""

അതിനുള്ള മറുപടി ഒരു കുസൃതി ചിരിയിൽ ഒതുക്കി അവൾ.

""ഓഹ് പെണ്ണിന് നാണം ഒക്കെ വന്നു തുടങ്ങി..... ""

""ഒന്ന് പോടീ ""എന്ന് പറഞ്ഞു കൊണ്ട് ആമീ അവിടെന്നു ഓടി.....

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""ഹലോ  ശേഖരനല്ലേ, ഞാൻ പ്രഭാകരൻ ആണേ. വരുന്ന ഞായറാഴ്ച എൻഗേജ്മെന്റ് നടത്താൻ നല്ലൊരു മുഹൂർത്തം ഉണ്ടെന്നാണ് കണിയാൻ പറഞ്ഞത്. അങ്ങനെയെങ്കിൽ അന്ന് നമുക്ക് നോക്കിയാലോ. ""

""ആണോ, ഞങ്ങൾക്ക് കൂടുതൽ ഒന്നും ഒരുങ്ങാനില്ല, അവളുടെ ഓർണമെൻറ്സ് ഒക്കെ ബാങ്കിൽ ഉണ്ട് പിന്നെ അടുത്ത കുറച്ചു ബന്ധുക്കളെയൊക്കെ വിളിക്കണം. കല്യാണത്തിന് എല്ലാരേം വിളിക്കാം.""

""അപ്പൊ ശരി എന്നാൽ ഡ്രസ്സ്‌ ഒക്കെ നമുക്ക് ഒരുമിച്ചു പോയിട്ടേടുക്കാം. ""

""എന്നാൽ ശരി. ""

""ഗായു...""

""എന്താ ശേഖരേട്ടാ...... ""

""വരുന്ന ഞായറാഴ്ച എൻഗേജ്മെന്റ് നടത്താൻ നല്ലൊരു മുഹൂർത്തം ഉണ്ടെന്നാണ് പറഞ്ഞത്. ""

""അയ്യോ അപ്പൊ ഇനി ഒരാഴ്ച കൂടെ അല്ലെ ഉള്ളൂ. ""

""നമ്മൾക്കു അധികം ഒരുങ്ങാൻ ഒന്നും ഇല്ലാലോ. പിന്നെ നമ്മുടെ അടുത്ത ബന്ധുക്കളെ മാത്രം വിളിക്കാം, കല്യാണത്തിന് എല്ലാരേം വിളിച്ചു ആഘോഷിക്കാം. ""

""ഹ്മ്മ്, എന്നാലും എല്ലാം എത്ര പെട്ടന്നാണ്, നമ്മുടെ മോള് ഇനി കുറച്ചു കാലം കൂടെ അല്ലെ ഉണ്ടാകൂ. ""

""നീ തന്നെയല്ലേ പറഞ്ഞത് പെൺകുട്ടികൾ ഒരു പ്രായം വരെയേ സ്വന്തം വീട്ടിലുണ്ടാകൂ എന്നൊക്കെ, ആ നീയാണോ ഇങ്ങനെ പറയുന്നത്. എന്തായാലും അവൾ നല്ലൊരു വീട്ടിലേക്കല്ലേ പോകുന്നത്. എവിടെ പോയാലും അവൾ നമ്മുടെ മോള് തന്നെയല്ലേ. പിന്നെന്താടോ... ""

""ഹ്മ്മ്..... ""

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അതേ ദിവസം തന്നെയാണ് ആദിയുടെയും ദീക്ഷിതേടം എൻഗേജ്മെന്റ്.
അങ്ങനെ ആ ദിവസം വന്നെത്തി, നാളെയാണ് അവരുടെ എൻഗേജ്മെന്റ്.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഇന്നാണ് ആദിയുടെയും ദീക്ഷിതയുടെയും, ആമിയുടെയും വിശാലിന്റെയും എൻഗേജ്മെന്റ്. പെൺ വീട്ടിൽ വച്ചാണ് ആമിയുടേത്. ഓഡിറ്റോറിയത്തിൽ വച്ചാണ് ആദിയുടേത്.
രാവിലെ മുതൽ എൻഗേജ്മെന്റ് ന്റെ  ഒരുക്കത്തിനു വേണ്ടി ഓടുകയാണ് നാല്  വീട്ടുകാരും.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""ഗായൂ അവരിറങ്ങിന്ന്  പറഞ്ഞു വിളിച്ചിട്ടുണ്ട്, അര മണിക്കൂറിനുള്ളിൽ അവരിങ്ങെത്തും. മോള് റെഡി ആയോ. ""

""അവൾ ഒരുങ്ങുകയാ ശേഖരേട്ടാ, ഞാൻ പോയി നോക്കട്ടെ"" എന്ന് പറഞ്ഞുകൊണ്ട് ഗായത്രി മുകളിൽ ആമിയുടെ റൂമിലേക്കു പോയി. റൂമിലെത്തിയപ്പോൾ ശിവ ആമിയുടെ അവസാനവട്ട ടച്ച്‌ അപ്പ്‌ ഇൽ  ആയിരുന്നു.

""മോളെ ആമീ കഴിഞ്ഞില്ലേ ഇത് വരെ. ""

""കഴിഞ്ഞു അമ്മ ""എന്ന് പറഞ്ഞുകൊണ്ട് അവൾ ഗായത്രിക്ക് അഭിമുഖമായി നിന്നു.അവളെ ആ അമ്മയുടെ കണ്ണിൽ ഒരു മിഴിനീർ തിളക്കം ഉണ്ടായി.

""അയ്യേ അമ്മ ന്തിനാ കരയുന്നെ ഇന്ന് എൻഗേജ്മെന്റ് ആണ് അല്ലാണ്ട് കല്യാണമല്ല"" എന്ന് പറഞ്ഞു ശിവ കളിയാക്കി.

അവർ വേഗം തന്നെ കണ്ണ് തുടച്ചു, അവളെ പോയി കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു. ഇത് കണ്ടു കൊണ്ടാണ് ആമിയുടെ അമ്മായി ശ്രീകല  അങ്ങോട്ടേക്ക് വന്നത്.

""എന്റെ ഗായത്രി അവളിന്നന്നെ കെട്ടിപോകൂല, നീ ഇപ്പൊ ഇങ്ങെനെ സെന്റി അടിക്കാണ്ടിരിക്ക്. ""

""അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മായി""ന്നു പറഞ്ഞു കൊണ്ട് ആമീ ശ്രീകലയെകെട്ടിപ്പിടിച്ചു.
കുറച്ചു നേരം കഴിഞ്ഞതും ചെറുക്കൻ വീട്ടുകാർ വന്നെന്നു പറഞ്ഞു എല്ലാരും കൂടെ അവരെ സ്വീകരിക്കാനായി പുറത്തേക് പോയി.

""ശിവ ഈ കല്യാണം കഴിഞ്ഞാൽ എന്റെ മേലുള്ള അവകാശം മറ്റൊരാൾക്കാണല്ലേ
ഞാൻ ഈ വീട്ടിലേ വെറും വിരുന്നുകാരിയായി മാറും. ""

""എന്തൊക്കെ ആയാലും ഇത് നിന്റെ വീടല്ലേ. പിന്നെ കല്യാണം കഴിഞ്ഞാൽ ഇതൊക്കെ സ്വാഭാവികം അല്ലേ. ""

""ഞാൻ ഇപ്പോ ഒരു വിവാഹത്തിന് തയ്യാറല്ലടീ, അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ പറ്റാത്തത് കൊണ്ടാണ്. ""

""എന്തൊക്കെ ആയാലും വിശാൽ നല്ല ആളാണ്. നിന്നെ പൊന്നു പോലെ നോക്കിക്കൊള്ളും. ഇനി നേർ വിശാലിന്റെ ഭാര്യയാവാൻ മനസുകൊണ്ട് തയ്യാറെടുക്ക് കേട്ടോ. ""

""ഹ്മ്മ്...... ""

""മോളെ വാ മോതിരം മാറാനുള്ള മുഹൂർത്തം അവറായി.""എന്ന് പറഞ്ഞുകൊണ്ട് ഗായത്രി അവളെ താഴത്തേക്ക് കൊണ്ട് പോയി.

ഒരുങ്ങി ഇറങ്ങി വരുന്ന ആമിയെ കണ്ടതും വിശാലിന്റെ മുഖം വിടർന്നു, അവൻ ആമിയെ നോക്കി ഒരു പുഞ്ചിരി പൊഴിച്ചു. തിരിച്ചവളും അവനെ നോക്കി പുഞ്ചിരിച്ചു.

മുഹൂർത്ത സമയം ആയപ്പോൾ രണ്ടു പേരും പരസ്പരം മോതിരം അണിഞ്ഞു, അങ്ങനെ  വിശാലിന്റെ പേര് കൊത്തിയ മോതിരം അമിയും, ആമിയുടെ പേര് കൊത്തിയ മോതിരം വിശാലും അണിഞ്ഞു.

ശേഷം ഫോട്ടോ എടുക്കലും ഒക്കെ ആയിരുന്നു. എല്ലാവരും ഫോട്ടോ ഒക്കെ എടുത്ത് സദ്യ ഒക്കെ കഴിച്ചു, കല്യാണം ഒരു മാസം കഴിഞ്ഞു നടത്താം എന്നാ തീരുമാനത്തിൽ പിരിഞ്ഞു പോയി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പരസ്പരം മോതിരമണിയിക്കുമ്പോൾ  അവളുടെ മാൻ മിഴിയിലേക്കു നോക്കുകയായിരുന്നു ആദി. അവന്റെ നോട്ടം നേരിടാനാവാതെ  അവൾ തലകുനിച്ചു നിന്നു. അങ്ങനെ ആ ശുഭമുഹൂർത്തത്തിൽ ആദിയുടെ പാതിയാവാനുള്ള ആദ്യചുവടെടുത്തു വെച്ചു ദീക്ഷിത. ശേഷം ബന്ധുക്കളെയൊക്കെ പരിചയപ്പെടുത്തി ആദി അവൾക്ക്. പിന്നെ ഫോട്ടോ എടുക്കലും ഒക്കെ കഴിഞ്ഞു ആദിയും ദീക്ഷിതയും  ലച്ചുവും നവീനും ഒക്കെ കൂടി സംസാരിച്ചിരുന്നു. പോകാൻ നേരം ആദി ദീക്ഷിതയോട് ഇന്ന് തന്നെ കൂടെ പോരുന്നോ  എന്ന് ചോദിച്ചു. നാണത്തിൽ കലർന്ന പുഞ്ചിരിയായിരുന്നു അവളുടെ മറുപടി. അടുത്ത മാസം കല്യാണം നടത്താം എന്ന തീരുമാനത്തിൽ ഇരുവീട്ടുകാരും പോയി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാത്രി വിശാൽ അണിയിച്ച മോതിരത്തിലേക് നോക്കി ഇരിക്കുകയായിരുന്നു ആമി.
ഇനി ഒരു മാസം കൂടിയേ ഞാൻ  ഈ വീട്ടിലുള്ളു അത് കഴിഞ്ഞാൽ ഞാൻ വിശാലിന്റെ ഭാര്യയാണ്. അതേ ഈ ബന്ധത്തെ ഞാൻ മനസ് കൊണ്ട് അംഗീകരിച്ചേ പറ്റൂ. ഇനിയുള്ള എന്റെ ജീവിതം വിശാലിന്റെ കൂടെ ആണ്. അപ്പോഴാണ് ആമിയുടെ ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോൾ അറിയാത്ത നമ്പർ ആണ്, അവൾ ഒന്ന് മടിച്ചു നിന്നതിനു ശേഷം കാൾ  എടുത്തു.

""ഹലോ, അത്മിക ഞാൻ വിശാൽ ആണ്. ""

""അഹ് വിശാൽ,  എന്റെ നമ്പർ എവിടുന്ന് കിട്ടി. ""

""ഞാൻ വാണിയുടെ കൈയിൽ നിന്നും വാങ്ങി, നമുക്ക് ഇന്ന് മുതൽ ലൈസൻസ് കിട്ടിയല്ലോ അല്ലേ 😜""

""ഹ്മ്മ്... ""

""പറ,  പിന്നെ എന്തൊക്കെയുണ്ട്, തനിക് ഇഷ്ടമായിട്ട് തന്നെയാണോ ഈ വിവാഹത്തിന് സമ്മതിച്ചത്. ""

""അതെന്താ വിശാൽ ഇപ്പോ അങ്ങനെ ചോദിച്ചത്. ""

""തന്റെ മുഖത്തെന്തോ ഒരു വിഷമം പോലെ തോന്നി അതുകൊണ്ട് ചോദിച്ചതാ. ""

""ഏയ്‌ അങ്ങനെയൊന്നും ഇല്ല വിശാൽ, ഞാൻ ഒരു കല്യാണത്തിന് ഇപ്പോ തയ്യാറല്ലായിരുന്നു അതിന്റെ ഒരു വിഷമം ആണ്, എനിക്ക് പഠിത്തമൊക്കെ കഴിഞ്ഞു ഒരു ജോലി കിട്ടിയിട്ട് മതി കല്യാണം എന്നായിരുന്നു. ""

""താൻ പഠിത്തം കണ്ടിന്യൂ ചെയ്തോളു, തന്റെ ഇഷ്ടം പോലെ ജോലിക്കും പൊയ്ക്കോളൂ, അതിനൊന്നും ആരും ഇവിടെ ഒന്നും പറയില്ല കേട്ടോ. ""

""ഹ്മ്മ്... ""

""അപ്പൊ ഇനി ഒരുമാസത്തെ സമയമുണ്ട് മനസുകൊണ്ട് വിശാലിന്റെ ഭാര്യ ആവാൻ തയ്യാറെടുത്തോളൂ.... ""

""ഹ്മ്മ്..... ""

""താൻ ഇങ്ങനെ ഹ്മ്മ്  പറയാണ്ട് എന്തെങ്കിലും സംസാരിക്കേടോ... ""

""ഈ ഒരു ജന്മം മുഴുവൻ സമയമുണ്ടല്ലോ, നമുക്ക് സംസാരിക്കാം... ""

""ഓഹ് ഭാഗ്യം, ഇപ്പോഴെങ്കിലും ഒന്ന് സംസാരിച്ചല്ലോ. "'

ഒരു പുഞ്ചിരിയായിരുന്നു അവനുള്ള മറുപടി.

""എല്ലാരും വിളിക്കുന്നത്‌ പോലെ തന്നെ ഞാൻ ഇനി ആമീ  എന്നേ വിളിക്കൂ. ""

""ആയിക്കോട്ടെ. ""

പിന്നെയും അവർ ഒരുപാട് സംസാരിച്ചിരുന്നു, എപ്പോഴോ ഉറക്കത്തിലേക് വഴുതി വീണു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ദീക്ഷിതയുമായി പുറത്തു കറങ്ങാൻ ഇറങ്ങിയതാണ് ആദി.

""താനെന്താ ഒന്നും കഴിക്കാത്തെ.. ""

”"ഒന്നുമില്ല ആദിയേട്ടാ... ""

""എന്നാൽ കഴിക്ക്, കല്യാണത്തിനായി എപ്പോൾ മുതൽ ആണ് ലീവ് എടുക്കുന്നത്. ""

""അടുത്ത ആഴ്ച മുതൽ ലീവ് എടുക്കണം എന്നാണ് വീട്ടിൽ നിന്നും പറഞ്ഞത്. ""

""ഹ്മ്മ്, കല്യാണം ആണെന്ന് പറഞ്ഞു പഠിത്തത്തിൽ ഉഴപ്പരുത് കേട്ടോ. ""

""ഇല്ല ആദിയേട്ട. ""

""പിന്നെ എന്റെ ജോലിയുടെ സീരിയസ്നെസ്സ് ഒക്കെ അറിയാലോ ദീക്ഷിതക്ക്, എപ്പോഴും ഓരോ കേസും കാര്യങ്ങളും ഉണ്ടാകും. സൊ തനിക് വേണ്ടി അധികസമയം സ്പെൻറ് ചെയ്യാൻ പറ്റുമോ എന്നറിയില്ല. എങ്കിലും തനിക് ഒരു കുറവും വരുത്താതെ നോക്കിക്കൊള്ളാം എന്ന വാക്ക് ഞാൻ തരുന്നു. താൻ അതൊക്കെ മനസിലാക്കുന്ന നല്ലൊരു ഭാര്യ ആയിരിക്കും എന്ന് എന്റെ മനസ് പറയുന്നു. ""

""എനിക്ക് മനസിലാകും ആദിയേട്ടാ, ഈ ജോലിയും തിരക്കൊക്കെ. ""

അവൻ അതിനു മറുപടിയെന്നോണം ഒരു നറു പുഞ്ചിരി അവൾക്കായി സമ്മാനിച്ചു.

കുറച്ചു നേരം കൂടെ സംസാരിച്ചിരുന്നു അവൻ അവളുടെ വീട്ടിൽ ഡ്രോപ്പ് ചെയ്തു  വീട്ടിലേക് പോയി.

""അമ്മേ ദേ കണ്ടില്ലേ, സൺ‌ഡേ വരെ ജോലിയെന്നും പറഞ്ഞു നടക്കുന്നവനാ ഇപ്പോ കല്യാണം ഉറപ്പിച്ചപ്പോ കറങ്ങാൻ പോകുന്നത് കണ്ടോ  ""എന്ന് പറഞ്ഞു ലച്ചു അവനെ കളിയാക്കി.

""അതേ ഞാൻ എന്റെ ഭാവി ഭാര്യയുടെ കൂടെയ പോകുന്നെ അതിനു നിനക്കെന്തെങ്കിലും നഷ്ടമുണ്ടോ"" എന്ന് ചോദിച്ചു അവളെ അടിക്കാനായി അവൻ ഓടി.

""ഓഹ് തുടങ്ങി രണ്ടാളും"" കൂടെ എന്ന് പറഞ്ഞു കൊണ്ട് ശ്രീദേവി അവിടേക്കു വന്നു.

പിന്നെ എല്ലാവരും ഓരോന്നും പറഞ്ഞു കൊണ്ട് ആ സായാഹ്നം മനോഹരമാക്കി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""എനിക്കെന്തോ പേടിയാകുന്നു ഒക്കെ നമ്മൾ വിചാരിച്ച പോലെ നടക്കില്ലേ. ""

""നീ പേടിക്കാതിരിക്ക് എല്ലാം നമ്മുടെ പ്ലാൻ പോലെ തന്നെ നടക്കും ""എന്ന് പറഞ്ഞു കൊണ്ട് അവന്റെ ചുണ്ടിൽ ഒരു ഗൂഢമന്ദസ്മിതം  വിടർന്നു.........

തുടരും.........
✍️ ദക്ഷ ©️

 


❤️നിന്നിലലിയാൻ❤️-6

❤️നിന്നിലലിയാൻ❤️-6

4.5
14446

  കോളേജിൽ അവധി പറയാനും, കൂട്ടുകാരെയും ടീച്ചേഴ്സിനെയും കല്യാണം ക്ഷണിക്കാനും പോയതാണ് ആമി. ഇനി കുറച്ചു ദിവസം ആമി കൂടെ ഉണ്ടാവില്ലലോ എന്നോർത്തു സങ്കടപ്പെട്ടിരിക്കുകയാണ് ശിവ. ""എന്റെ ശിവക്കുട്ടിയെ ഒരു മാസം അല്ലേ ഞാൻ നിന്റെ കൂടെ ഇല്ലാത്തത്. അത് പെട്ടന്ന് കഴിഞ്ഞു പോകും, ഞാൻ വന്നിട്ട് നമുക്ക് അടിച്ചുപൊളിക്കാം.അല്ലെങ്കിൽ ഒരു കാര്യം ചെയ്യ്, നീയും ഒരു ചെക്കനെ കണ്ടുപിടിക്ക് നമുക്ക് ഒരേ ദിവസം കല്യാണം കഴിക്കാം, നല്ല ഐഡിയ അല്ലേ 😁."" ""പോടീ നിനക്ക് പറഞ്ഞാൽ മനസിലാവില്ല. അത്രയും നാൾ ഞാൻ ഒറ്റയ്ക്ക്, നീ ഒരു ദിവസം ലീവ് അയാൽ പോലും എനിക്ക് വല്ലാത്ത വീർപ്പുമുട