"എന്നിട്ടവൻ ഇതി പറ്റി ഇവിടെ ആരോടും പറഞ്ഞിട്ടില്ല... ചിലപ്പോൾ കീർത്തിയോട് പറഞ്ഞിട്ടുണ്ടാകും.... അവളാണല്ലോ അവന്റെ മനസ്സ് സൂക്ഷിപ്പുകാരൻ... അവന്റെ അതേ സ്വഭാവമാണവൾക്കും... ഒരു കാര്യവും വിട്ടുപറയില്ല.... എല്ലാം അറിഞ്ഞ സ്ഥിതിക്ക് എന്താണ് അവന്റെ മനസ്സിലുള്ളതെന്നാർക്കറിയാം...
വിശ്വനാഥമേനോൻ ആകെ വ്യാകുലനായി....
അമ്മാവൻ അതോർത്ത് വിഷമിക്കേണ്ട... എല്ലാം ശരിയാകും.... ഒരെടുത്തുചാട്ടത്തിന്റെ പേരിലാണ് അവൾ ഇതെല്ലാം പറയുന്നത്... എന്നാലും അവൾ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിലാണ് എനിക്ക് അത്ഭുതം.... മുറച്ചെറുക്കനെ അവൾക്ക് ഇഷ്ടമാണെങ്കിൽ പോട്ടെ.... ഇത് അവനെ അവൾക്കും അവളുടെ വീട്ടുകാർക്കും ഇഷ്ടമല്ലതാനും.. ആ എന്തെങ്കിലുമാകട്ടെ അവൾക്ക് അതാണ് യോഗമെങ്കിൽ അതുതന്നെ നടക്കട്ടെ... ശിവനോട് പറഞ്ഞാൽ അവന് എല്ലാം മനസ്സിലാക്കാൻ സാധിക്കും.. "
ആദി അതും പറഞ്ഞ് ഉമ്മറത്തെ കസേരയിൽ ഇരുന്നു....
ആ സമയത്താണ് ശിവൻ ജോഗിങ് കഴിഞ്ഞ് അവിടെയെത്തിയത്... ഉമ്മറത്തിരിക്കുന്ന ആദിയെ കണ്ട് അവൻ അന്തം വിട്ടു നിന്നു....
"എന്താടോ ഇത്... നീ ഇന്നലെ ഇവിടെയാണ് കിടന്നത്.... "
"അതേ... ഇപ്പോൾ ഉണർന്ന് പുറത്തേക്ക് വന്നിട്ടേയുള്ളൂ.... മനുഷ്യനൊന്ന് നേരത്തെ വന്നതുകൊണ്ട് നാലാമത്തെയാളുടെ പരിഹാസമാണ് കേൾക്കുന്നത്.... "
"എങ്ങനെ പരിഹസിക്കാതിരിക്കും... ഉച്ചിയിൽ വെയിലെത്തിലും നീ കിടക്കപ്പായയിൽനിന്ന് എഴുന്നേൽക്കാറില്ലല്ലോ... കാണാത്ത പലതും കാണുമ്പോൾ അറിയാതെയാണെങ്കിലും ചോദിച്ചു പോകും... "
"വീട്ടുകാരുടെ ഉപദേശം കേട്ട് മടുത്തിട്ടാണ് ഇവിടേക്ക് വന്നത്... ഇവിടെ വന്നപ്പോൾ അതിലും വലിയ ഉപദേശമാണ്.... എന്റെ വിധി അല്ലാതെന്തുപറയാൻ..."
ആദി തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു...
അതുകണ്ട് ശിവനും വിശ്വനാഥമേനോനും ചിരിച്ചു....
ഏതായാലും നീ വന്നതല്ലേ... നമുക്കൊരിടംവരെ പോകാനുണ്ട്... ഞാൻ പെട്ടന്ന് കുളിച്ചു വരാം അതുകഴിഞ്ഞ് നമുക്ക് ചായകുടിക്കാം....
അതു പറഞ്ഞ് ശിവൻ അകത്തേക്ക് നടന്നു...
"ശിവാ നീയൊന്ന് നിന്നേ... എനിക്ക് നിന്നോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്... "
വിശ്വനാഥമേനോൻ പറഞ്ഞു...അവൻ തിരിഞ്ഞു നിന്ന് അയാളെ നോക്കി....
"ഞാൻ ചില കാര്യങ്ങൾ തീരുമാനിച്ചു... ഇവന്റേയും കീർത്തിയുടേയും വിവാഹത്തിന്റെ കൂടെ നിന്റെ വിവാഹവും നടത്താൻ ഞാനങ്ങ് തീരുമാനിച്ചു... എന്താ നിന്റെ അഭിപ്രായം.... അധികം സാമ്പത്തികമുള്ള വീട്ടിലെ കുട്ടിയൊന്നും വേണ്ട.... ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിമതി.... നിങ്ങൾക്കും ഇനി വരുന്ന നാലഞ്ച് തലമുറക്കും കഴിയാനുള്ള വകയെല്ലാം ഞാനുണ്ടാക്കിവച്ചിട്ടുണ്ട്...
നിനക്കു പറ്റിയ കുട്ടിയേയും ഞാൻ കണ്ടുവച്ചിട്ടുണ്ട്.... നിനക്ക് എന്നാണ് സൌകര്യമെങ്കിൽ നമുക്ക് ആ കുട്ടിയെ പോയൊന്ന് കാണാം... കുട്ടിയെ നിനക്ക് ഇഷ്ടമാകും... "
അതുകേട്ട് ശിവനൊന്ന് ഞെട്ടി... എന്തുപറയണമെന്നറിയാതെ അവൻ നിന്നു...
"എന്താടാ നിനക്കൊന്നും പറയാനില്ലേ... "
"അച്ഛനെന്താണ് പെട്ടന്ന് എന്റെ വിവാഹക്കാര്യം ആലോചിക്കാൻ കാരണം... ആദ്യം ഇവരുടെ വിവാഹം നടക്കട്ടെ... അതുകഴിഞ്ഞുമതി എന്റെ കാര്യം... "
അതു തീരുമാനിക്കാൻ ഞങ്ങളുണ്ടിവിടെ... തൽകാലം നീ ഞാൻ പറയുന്നത് കേട്ടാൽ മതി....
വല്ലാതെ വൈകിയാൽ ചിലപ്പോൾ എന്റെ മോനെ ഞങ്ങൾക്ക് നഷ്ടമായെന്നുവരും.... അതുപോലെയുള്ളതാണല്ലോ കേൾക്കുന്നത്.... മറ്റൊരാളെ വിവാഹം ചെയ്യാൻ തീരുമാനിച്ച പെണ്ണിന്റെ പിന്നാലെ നടക്കുന്നതൊന്നും ഞങ്ങൾ അറിയില്ലെന്ന് കരുതിയോ... "
വിശ്വനാഥമേനോൻ പറഞ്ഞതു കേട്ട് വീണ്ടുമവൻ ഞെട്ടി.... അവൻ ആദിയെ നോക്കി... എന്നാൽ ആദി ഞാനൊന്നുമറഞ്ഞില്ലേ രാമനാരായണാ എന്ന ഭാവത്തിൽ ഫോണിൽ കുത്തികൊണ്ടിരിക്കുകയായിരുന്നു...
"അതുശരി... അപ്പോൾ നീയാണല്ലേ എനിക്ക് പണി തന്നത്... കാണിച്ചുതരാമെടാ നിന്നെ... "
ശിവൻ മനസ്സിൽ പറഞ്ഞുകൊണ്ട് ആദിയെയൊന്നിരുത്തിനോക്കി...
നീ അവനെ നോക്കി പേടിപ്പിക്കണ്ടാ... അവനിത് പറഞ്ഞില്ലെങ്കിലും ഞാനിതെല്ലാം അറിയും... മോനെ നമ്മൾ ഇഷ്ടപ്പെടുന്നവരല്ല നമ്മളെ ഇഷ്പ്പെടുന്നവരെയാണ്... നമ്മൾ കണ്ടെത്തേണ്ടത്.... നിനക്കറിയോ... രണ്ടുമുന്നുദിവസംമുമ്പ് ഞാൻ നമ്മുടെ ഓഫീസിൽ നിന്ന് നേരത്തെ പോന്നത് നിനക്ക് ഓർമ്മയില്ലേ... "
"അത് അച്ഛൻ ആ ഉണ്ണികൃഷ്ണമേനോനെ കാണാൻ പോകുവാൻ വേണ്ടിയായിരുന്നില്ലേ... "
ശിവൻ ചോദിച്ചു...
അതെ അതിനു തന്നെയാണ്... എന്നാൽ അന്ന് പോയത് നിനക്കു വേണ്ടിയായിരുന്നു... ഉണ്ണികൃഷ്ണന്റെ മോളെ നിനക്ക് നൽകുമോ എന്നു ചോദിക്കാൻ... എന്നാൽ അന്നവൾ പറഞ്ഞതു കേട്ടപ്പോൾ എനിക്ക് വല്ലാതെ വിഷമമായി... ഒരുകണക്കിന് അവളെ കുറ്റം പറയാൻ പറ്റില്ല അവൾ ആ വിവാഹമല്ലാതെ മറ്റൊരു വിവാഹം കഴിച്ചാൽ അവളുടെ മുറച്ചെറുക്കൻ എന്തൊക്കെയാണ് ചെയ്തുകൂട്ടുകയെന്നുപോലും അറിയില്ല.... മാത്രമല്ല അവളുടെ അച്ഛച്ഛനും അച്ഛമ്മയും തീരുമാനിച്ചുറപ്പിച്ച കാര്യങ്ങളാണത്... "
അച്ഛൻ അവിടേക്ക് പോയ കാര്യം എനിക്കറിയാമായിരുന്നു... അത് ഇതിനാകുമെന്നും എനിക്കറിയാമായിരുന്നു... എന്നാൽ അച്ഛൻ കരുതുന്നതുപോലെ എനിക്ക് അത്ര വലിയ ആഗ്രഹമൊന്നുമില്ല.... അവളെ കാണുമ്പോൾ എനിക്ക് എന്തോ ഒരു ഇഷ്ടം തോന്നി എന്നതു സത്യം തന്നെയാണ്.... പക്ഷേ അവൾ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതാണെന്നറിഞ്ഞപ്പോൾ... ഞാൻ എന്റെ ആഗ്രഹം മാറ്റിവച്ചു... എന്നാൽ അവൾ വിവാഹം ചെയ്യാൻ പോകുന്ന ആൾ ഒരു മദ്യപാനിയും തെമ്മാടിയുമാണെന്നറിഞ്ഞപ്പോൾ അതൊരിക്കലും നടക്കരുതെന്ന് ഞാൻ നിനച്ചു... ഉണ്ണികൃഷ്ണനങ്കിളിന്റെ മകൾക്ക് ഒരിക്കലും അങ്ങനെയൊരു ബന്ധം ഉണ്ടാവാൻ പാടില്ല എന്നു ഞാൻ ഉറപ്പിച്ചു... അതെന്താണെന്ന് ഞാൻ പറയാതെ അച്ഛനറിയാവുന്നതല്ലേ... "
അറിയാം മോനെ അതങ്ങനെ മറക്കാൻ പറ്റുന്ന ഒന്നാണോ... യഥാർത്ഥത്തിൽ അവൾ വന്നുകയറേണ്ടത് ഈ വീട്ടിലേക്കാണെന്നും എനിക്കറിയാം.... അതുകൊണ്ടാണ് ഒരിക്കലും അവളെ നീ കാണരുതെന്ന് പറഞ്ഞതും... ഈ വിവരം ഞാനും നീയും ഉണ്ണികൃഷ്ണനും ശ്യാമളയുമല്ലാതെ മറ്റൊരു അറിയരുതെന്നും ഞാൻ പറയാൻ കാരണം... "
"എന്താണ് നിങ്ങൾക്കിടയിലുള്ള രഹസ്യം... ഈ ഞാൻ പോലും അറിയാൻ പറ്റാത്ത വല്ല രഹസ്യവുമാണോ.... "
എല്ലാം കേട്ട് അവിടെയുണ്ടായിരുന്ന ആദി ചോദിച്ചു
അത് പിന്നെ... നീയറിയാൻ പറ്റാത്ത രഹസ്യമൊന്നുമല്ല... എന്തായാലും ഇതെല്ലാം നീയറിയണം... കാരണം ഇത് നിന്റേയും കൂടി ജീവിതത്തിലെ പ്രശ്നമാണ്... നിനക്ക് ഓർമ്മയുണ്ടോ നിന്റെ ചെറിയമ്മയെ... അതായത് എന്റേയും നിന്റെ അമ്മയുടേയും അനിയത്തി പഞ്ചമിയെ... "
"കേട്ടിട്ടുണ്ട്... വളരെ ചെറുപ്പത്തിൽ കണ്ട ഒരോർമ്മയുണ്ട്... അവരുമായിട്ട് എന്താണ് ഇതുനി ബന്ധം....?"
ബന്ധമുണ്ട്... പഞ്ചമി നേഴ്സിങ് പഠിക്കാൻ മദ്ധ്യപ്രദേശിൽ പോയിരുന്നു... അവിടെവച്ച് അവൾ കോട്ടയത്തുള്ള ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു... എന്നാൽ ആ പരിചയം പ്രണയമായി മാറി... എന്നാൽ ആ പയ്യന് അതൊരു നേരംപോക്കായിരുന്നു... ഇവൻ മൂലം പല പെൺകുട്ടികളും ചതിക്കപ്പെട്ടിട്ടുണ്ടായിരുന്നു... എല്ലാം അറിഞ്ഞപ്പോഴേക്കും സമയം വൈകിയിരുന്നു... അപ്പോഴേക്കുമവൾ ആ പയ്യൻ സമ്മാനിച്ച ഒരു ജീവൻ അവളുടെ വയറ്റിൽ നാമ്പിട്ടുതുടങ്ങിയിരുന്നു... ഞങ്ങൾ അവളോട് പലയാവർത്തി പറഞ്ഞു നോക്കി ആ കുഞ്ഞിനെ വേണ്ടെന്നുവക്കാൻ... എന്നാൽ ആ പയ്യൻ തന്നെ ചതിക്കില്ലെന്ന് അവൾ ഉറപ്പിച്ചു... കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഒരു ദിവസം പഞ്ചമി ആ പയ്യനെ വിളിച്ചു ഉടനെ വിവാഹം നടത്തണമെന്ന് പറഞ്ഞു... എന്നാൽ ആ പയ്യൻ പറഞ്ഞ കാര്യങ്ങൾ അവളെ തളർത്തി.... എല്ലാം ഒരു നേരംപോക്കായി കണ്ടാൽ മതിയെന്നും... ആ കുഞ്ഞിനെ നശിപ്പിക്കുന്നതാണ് നല്ലതെന്നും അവളെ വിവാഹം കഴിക്കാൻ അവന്റെ വീട്ടുകാര് സമ്മതിക്കില്ലെന്നും പറഞ്ഞു.... എല്ലാം കേട്ട് അവൾ ദിവസങ്ങളോളം ആരോടും ഒന്നുംമിണ്ടാതെ എന്തൊക്കെ ആലോചിച്ച് ജീവിതം തള്ളിനീക്കി.... എന്നാൽ അത് അവനോടുള്ള പ്രതികാമായിരുന്നെന്ന് ഞങ്ങളറിഞ്ഞില്ല.... പിന്നേയും ഞങ്ങൾ അവളെ ഉപദേശിച്ചു... അന്നു പറഞ്ഞത് ഇന്നും ഞങ്ങളെ ഞെട്ടിക്കുന്ന തീരുമാനമായിരുന്നു.... അവൾ ആ കുഞ്ഞിനെ പ്രസവിക്കുമെന്നും... ആ കുഞ്ഞിനെ വച്ച് ആ പയ്യനോട് പ്രതികാരം ചെയ്യുമെന്നും അവൾ പറഞ്ഞു.... എന്നാൽ അവളുടെ ആ തീരുമാനം ദൈവത്തിനു പോലും ഇഷ്ടമായിക്കാണില്ല.... അതാണ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ ഉടനെ ദൈവം അവളെ വിളിച്ചത്..... ആ കുഞ്ഞാണ് നിങ്ങൾ കണ്ട മയൂഖ.... എന്നാൽ അവൾ ഇവിടെ വന്നിട്ടും അവളാണെന്ന് എനിക്കോ ഇവിടെയുള്ളവർക്കോ അറിയില്ലായിരുന്നു... കാരണംകുഞ്ഞുനാളിലല്ലാതെ അവൾക്ക് തിരിച്ചറിവ് വന്നതിനുശേഷം ഒരിക്കൽപ്പോലും അവളെ കാണാൻ വേണ്ടി ഞങ്ങൾ ശ്രമിച്ചിട്ടില്ല.... "
എല്ലാം കേട്ട് ഞെട്ടിത്തരിച്ച് നിൽക്കുകയായിരുന്നു ആദി...
"അപ്പോൾ അവളെങ്നെങ അവരുടെ മകളായി അവിടെയെത്തി.... "
ഉണ്ണികൃഷ്ണന്റെ ഭാര്യ ശ്യാമള വിവാഹം കഴിഞ്ഞ് കുറച്ചുകാലം കുട്ടികളില്ലാതെ വിഷമിച്ച് നിന്നിരുന്നു... അവസാനം ഒരുപാട് മരുന്നും പൂജയുമായിട്ട് നടന്നതിന്റെ ബലമായി ശ്യാമള ഗർഭിണിയായി.... എന്നാൽ വിധി വീണ്ടും അവരെ വേട്ടയാടി.... സ്കാൻ റിസൽട്ടിൽ കുട്ടിക്ക് എന്തോ കുഴപ്പുണ്ടെന്നും കുട്ടി ജനിച്ചാൽത്തന്നെ ഏറിയാൽ മൂന്നുവയസ്സുവരെ മാത്രമേ അതിന് ആയുസ്സുണ്ടാകൂ എന്നും ഡോക്ടർമാർ വിധിയെഴുതി... എന്നാൽ ആ കുഞ്ഞിനെ ഇല്ലാതാക്കാനുള്ള സമയവും കഴിഞ്ഞിരുന്നു... അന്നേരമത് ചെയ്താൽ ഒരുപക്ഷേ ശ്യാമളയേയുംകൂടി നഷ്ടമാകുമെന്ന് ഡോക്ടർമാർ പറഞ്ഞു.... അവസാനം ആ കുഞ്ഞിനെ പ്രസവിക്കാത്ത തന്നെ അവർ തീരുമാനിച്ചു.... ശ്യാമള ഒരാൺകുഞ്ഞിനെ പ്രസവിച്ചു... എന്നാൽ ഇനിയൊരിക്കലും ശ്യാമളക്ക് ഒരുകുഞ്ഞിനെ പ്രസവിക്കാനാവില്ലെന്ന സത്യം അവരെ വല്ലാതെ വേദനിപ്പിച്ചു.... ഡോക്ടർമാർ പറഞ്ഞതനുസരിച്ച് അവൾ പ്രസവിച്ച കുഞ്ഞിനെ കൂടുതൽ കാലം ജീവിക്കില്ലെന്നവർക്കും അറിയാമായിരുന്നു... എന്നാലും അവർ പ്രതീക്ഷ കൈവിട്ടില്ല... ഉള്ളതെല്ലാം വിറ്റുപെറുക്കി അവർ കുഞ്ഞിനെ ചികിത്സിച്ചു.... അവസാനം മുന്നു വയസ്സ് എന്ന് വിധിയെഴുതിയ കുട്ടി പതിനഞ്ചുവയസ്സുവരെ ജീവിച്ചു.... അതിനിടക്കാണ് പഞ്ചമിയുടെ പ്രശ്നങ്ങളും അവളുടെ മരണവും നടന്നത്... പഞ്ചമിയുടെ കുഞ്ഞിനെ ഏതെങ്കിലുമൊരു അനാഥാലയത്തിൽ ആക്കാൻ തീരുമാനിച്ചപ്പോളാണ് ഉണ്ണികൃഷ്ണൻ ആ കുട്ടിയെ ഏറ്റെടുത്തതും അവരുടെ സ്വന്തം മകളായി വളർത്തി ഇത്രയാക്കിയതും.... അവളെ ഒരാനാഥാലയത്തിൽ നിന്ന് ദത്തെടുത്തതാണെന്നാണ് അവന്റെ സഹോദരിയോടും മകനോടും മറ്റു ബന്ധുക്കളോടും പറഞ്ഞത്.... നിന്റെ അമ്മയും അച്ഛനും ഈ നിമിഷംവരെ അറിയില്ല പഞ്ചമിയുടെ കുഞ്ഞ് ഇന്ന് മറ്റൊരാളുടെ മകളായി വരുന്നുണ്ടെന്നു കാര്യം... കുഞ്ഞിനെ ഏതോ അനാഥാലയത്തിലാക്കിയെന്നാണ് അവരും വിശ്വസിച്ചിരിക്കുന്നത്.... "
എല്ലാം കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു ആദി...
തുടരും...........
✍️ Rajesh Raju
➖➖➖➖➖➖➖➖➖➖➖