Aksharathalukal

ശിവമയൂഖം : 18

 
 
ഓഹോ.. അപ്പോൾ നമ്മുടെ ആളുകൾ തന്നെയാണല്ലേ.... ഇനി വേണ്ടത് എന്താണെന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ... ഇവിടെയൊരു തോൽവി നമുക്ക് സംഭവിക്കാൻ പാടില്ല... സംഭവിച്ചാൽ നമ്മുടെ എല്ലാ പ്ലാനിങ്ങും തകരും... നീ ഇന്നുതന്നെ ഇപ്പോൾത്തന്നെ ആ വീട്ടിലൊന്ന് പോകണം... എന്നിട്ട് ആദ്യം മാന്യമായ രീതിയിൽ അവരോട് കാര്യങ്ങൾ പറഞ്ഞ് ആ പെൺകുട്ടി എവിടെയുണ്ടെന്ന് ചോദിച്ചു മനസ്സിലാക്കണം... അതറിഞ്ഞാൽ നമുക്ക് അവളെ കണ്ട് നമുക്ക് ആ സ്വത്തെല്ലാം ഒപ്പിട്ടു വാങ്ങിക്കാലോ... അതല്ലാ ഇതിനെല്ലാം എതിരാണ് നടക്കുന്നതെങ്കിൽ പിന്നെയൊന്നും നോക്കേണ്ട... നമ്മൾ പറഞ്ഞതങ്ങ് ചെയ്തേക്ക്... "
ഭരതൻ എണീറ്റ് അകത്തേക്ക് നടന്നു
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
ഉച്ചക്കുള്ള ഭക്ഷണം കഴിച്ച് ശിവനും ആദിയും പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് മയൂഖയും കീർത്തിയും അവരുടെയടുത്തേക്ക് വന്നത്..  
 
"ഏട്ടാ... ഇവൾക്ക് ഏട്ടനോട് എന്തോ സംസാരിക്കാനുണ്ടെന്ന്... "
കീർത്തി ശിവനോട് പറഞ്ഞു... എന്താണെന്ന ഭാവത്തിൽ അവൻ മയൂഖയെ നോക്കി..  
 
"എനിക്കറിയേണ്ടത് എന്നു തൊട്ടാണ് നിങ്ങൾ എന്നെ അറിയുന്നത്...  എങ്ങനെയാണ് എന്റെ കുഞ്ഞു നാളിലെ ഫോട്ടോ നിങ്ങളുടെ കൈവശം വന്നത്.... "
അതുകേട്ട് ശിവനൊന്ന് പകച്ചു... എന്തു പറയും ഇവളോട് കീർത്തിയായിരിക്കും ആ ഫോട്ടോയുടെ കാര്യം ഇവളോട് പറഞ്ഞത്.... അവൻ കീർത്തിയെ തറപ്പിച്ചൊന്ന് നോക്കി... അവൾ ചെറിയൊരു ഭയത്താൽ തല കുനിച്ചു നിന്നു... 
 
"അവളുടെ നേരെ നോക്കി ആ പാപത്തിന്നു പേടിപ്പിക്കേണ്ടാ... ഇത് ഇന്നല്ലെങ്കിൽ എന്നായാലും ഞാനറിയും... ഇപ്പോൾ എനിക്കറിയേണ്ടത് ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരമാണ്... എനിക്കത് അറിഞ്ഞേ പറ്റൂ.... "
 
"അത്... അത് പിന്നെ .... "
അവൻ മറുപടിക്കായി വാക്കുകൾ പരതി... "
 
"എന്താടാ നിന്റെ നിയാവിറങ്ങിപ്പോയോ... അതോ ഞാൻ പറയണോ ഇവളോട്.... "
ആദി ചോദിച്ചു... 
 
നീ ജനിച്ച അന്നുമുതൽ എനിക്ക് നിന്നെ അറിയാം.. പിന്നെ ഫോട്ടോ അത് അച്ഛന്റെ കയ്യിൽനിന്ന് അച്ഛനറിയാതെ എടുത്തതാണ്.... "
 
എന്തിനുവേണ്ടി... എന്റെ ഫോട്ടോ എന്തിനു വേണ്ടിയാണ് നിങ്ങൾ കൊണ്ടു നടക്കുന്നത്.... അതിനു മാത്രം ആരാണ് ഞാൻ നിങ്ങളുടെ.... ഏതോ അനാഥാലയത്തിൽ ഏതോ വൃത്തികെട്ട സ്ത്രീക്ക് ജനിച്ച എന്റെ ഫോട്ടോ നിങ്ങളെന്തിനു കൊണ്ടുനടക്കണം.... "
മറുപടിയായി ശിവന്റെ കൈ അവളുടെ കരണത്താണ് പതിഞ്ഞത്.... അവളിൽ നിന്ന് അറിയാതെ ഒരു നിലവിളി പുറത്തേക്കുവന്നു
 
"മോനേ... എന്താടാ നീ കാണിച്ചത്..."
അവിടേക്ക് വന്ന ലക്ഷ്മി ചോദിച്ചു.... കൂടെയുണ്ടായിരുന്ന മീനാക്ഷിയും വാസുദേവ നും വിശ്വനാഥമേനോനും അന്ധാളിച്ചു നിൽക്കുകയായിരുന്നു
 
എന്താടീ നീ പറഞ്ഞത്... ഒരു വൃത്തികെട്ട സ്ത്രീക്കാണ് നീ ജനിച്ചതെന്നോ... എടീ നല്ല അന്തസ്സുള്ള തറവാട്ടിലെ സ്ത്രീയുടെ വയറ്റിലാണ് നീ ജനിച്ചത്... എന്നാൽ നീ ജനിച്ച ഉടനെ ആ പാവം മരണപ്പെട്ടു... ഇന്നവളുണ്ടായിരുന്നെങ്ങിൽ നീ ഇതും പറഞ്ഞ് എന്റെ മുന്നിൽ വരില്ലായിരുന്നു... പിന്നെ ഫോട്ടോ... തിരിച്ചറിവ് ഇല്ലാത്ത കാലംമുതൽ നീ ഈ നെഞ്ചിൽ എന്റെ ഒരു ഭാഗമായി നിലയുറപ്പിച്ചതാണ്... വലുതാകുംതോറും അത് എന്നിലേക്ക് കൂടുതൽ അടുക്കുകയായിരുന്നു... ഒരിക്കലും നിന്നെ എനിക്ക് കിട്ടില്ലെന്നറിഞ്ഞിട്ടും വീണ്ടും നിന്റെ വഴിയെ ഞാൻ നീയറിയാതെ നടന്നു... അവസാനം അന്ന് വേണുമാമയുടെ മകളുടെ വിവാഹത്തിന്റെയന്ന് നിന്നെ കണ്ട ദിവസം നീ നിന്റെ മുറച്ചെറുക്കാനായ ഒരു ക്രിമിനലുമായിവിവാഹം ഉറപ്പിച്ചതാണെന്നറിഞ്ഞപ്പോൾ... അതിൽനിന്നും നിന്നെ പിൻതിരിപ്പിക്കാൻ ഒരുപാട് ശ്രമിച്ചു.... പക്ഷേ അതൊന്നും നീ കാര്യമാക്കിയില്ല.... ഇപ്പോൾ നീയും ഞാനുമായിട്ടുള്ള ബന്ധമാണ് അറിയാൻ ശ്രമിക്കുന്നതെങ്കിൽ അത് പറയാൻ എനിക്ക് ഇപ്പോൾ അവകാശമില്ല... കാരണം അത് എന്റെ അച്ഛനും നിന്റെ അച്ഛനുമായുള്ള ഉടമ്പടിയാണ്.... നീയിത് നിന്റെ വീട്ടിൽ ചെന്ന് ചോദിച്ചാലും നിനക്കിതിനുള്ള ഉത്തരം കിട്ടില്ല... "
 
"അതെന്താണെടാ ഞങ്ങൾ അറിയാൻ പാടില്ലാത്ത ഉടമ്പടി... നീയത് പറയണം എന്നായാലും ഇത് ഞങ്ങളറിയേണ്ടതാണ്... കൂടെ ഇവളും... അതിപ്പോൾ അറിയാനാണ് നിയോഗമെന്ന് കരുതിയാൽ മതി... അത് നീ പറയുന്നോ അതോ ഞങ്ങൾ ഉണ്ണികൃഷ്ണമേനോനെ നേരിൽ കണ്ട് ചോദിക്കണോ... ?"
മീനാക്ഷി ചോദിച്ചു.... 
 
"മീനാക്ഷി വേണ്ടാ.. അവനോട് അത് ചോദിക്കേണ്ട ഞാൻ തന്നെ എല്ലാ കാര്യങ്ങളും പറയാം... "
 
"വേണ്ടച്ഛാ... ഇവർ എന്നോടല്ലേ ചോദിച്ചത്.... എന്തായാലും ഇത് എന്റെ നാവിൽ നിന്നുതന്നെ ഇവരറിയട്ടെ... "
ശിവൻ മയൂഖയുടെ അടുത്തേക്ക്  നീങ്ങി നിന്ന് അവളെ ചേർത്തു പിടിച്ചു... ഇവൾ എനിക്ക് അവകാശപ്പെട്ടവളാണ്... എന്റ മുറപ്പെണ്ണ്... പഞ്ചമി അപ്പച്ചിയുടേയും മകൾ... "
ശിവൻ പറഞ്ഞതു കേട്ട് മീനാക്ഷിയും ലക്ഷ്മിയും വിശ്വസിക്കാനാവാതെ നിന്നു... മയൂഖക്ക് തലകറങ്ങുന്നതുപോലെ തോന്നി... അവൾ അവിടെ മുറ്റവരമ്പിൻമേൽ ഇരുന്നു... പിന്നെ അവിടെയിരുന്ന് പൊട്ടിക്കരഞ്ഞു... 
 
"എന്താടാ നീ പറഞ്ഞത്.. ഇവൾ എന്റെ പഞ്ചമിയുടെ മകളാണെന്നോ... "
മീനാക്ഷി വിശ്വസിക്കാനാവാതെ ചോദിച്ചു..
 
"അതെ... അതാണ് സത്യം.... അന്ന് ആ കുഞ്ഞിനെ ഏതെങ്കിലും അനാഥാലയത്തിലാക്കാനായിരുന്നു മുത്തശ്ശനും മുത്തശ്ശിയും അച്ഛനോട് പറഞ്ഞിരുന്നത്... സ്വന്തം മകളുടെ മരണത്തിന് കാരണക്കാരനായ ഒരുത്തന്റെ ചോര ഈ തറവാട്ടിലുണ്ടായാൽ ഏതുകാലത്തും മകളുടെ ഓർമ്മ അവരെ വേട്ടയാടുമെന്ന് ആ പഴഞ്ചൻ മനസ്സുകൾ കരുതി... എന്നാൽ അച്ഛന് ആ കുഞ്ഞിനെ ഒരനാഥാലയത്തിൽ ഏൽപ്പിക്കാനുള്ള മനസ്സുവന്നില്ല... അച്ഛന്റെ മനസ്സ് വായിച്ചറിഞ്ഞ ഉണ്ണിയങ്കിൾ ആ കുഞ്ഞിനെ സ്വന്തം മകളായി കണ്ട് വളർത്താമെന്ന് വാക്കു നൽകി... അന്നുമുതൽ അച്ഛൻ എന്താണോ തീരുമാനിക്കുന്നത് അതിന് മുകളിൽ മറ്റൊരു വാക്ക് അങ്കിളിനില്ലായിരുന്നു... ഏതോ, ഒരു അനാഥാലയത്തിൽനിന്നും ദത്തെടുത്തതാണെന്ന്  അങ്കിളിന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു.... പക്ഷേ ഇവളെ മുറച്ചെറുക്കനുമായി വിവാഹം പറഞ്ഞുറപ്പിച്ച കാര്യം അച്ഛനോട് അവർ പറഞ്ഞിരുന്നില്ല... ആ ഒരു കാര്യം മാത്രമാണ് അച്ഛനുമായി അവർ ആലോചിക്കാതെ ചെയ്തത്... "
എല്ലാം കേട്ട്  സ്തംഭിച്ചു നിൽക്കുകയായിരുന്നു മറ്റുള്ളവർ.... 
 
മോളേ... ഇത്രയും അടുത്ത് ഞങ്ങളുടെ കൺമുന്നിൽ നീ ഉണ്ടായിരുന്നിട്ടും നീ എന്റെ പഞ്ചമിയുടെ മകളാണെന്ന് അറിഞ്ഞില്ലല്ലോ.... ഇല്ലാ ഇനി നിന്നെ എവിടേക്കു വിടില്ല... ഇത് നിന്റേയും കൂടി വീടാണ്... ഇനിമുതൽ നീ ഈ വീട്ടിൽ താമസിച്ചാൽ മതി... "
മീനാക്ഷി അവളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.... 
 
പറ്റില്ല അപ്പച്ചീ... ഇവൾ ആരാണെന്ന് നിങ്ങളറിഞ്ഞ കാര്യം ഉണ്ണിയങ്കിളോ ശ്യാമളയാന്റിയോ  അറിയരുത്... ആ പാവങ്ങൾക്ക് അതു താങ്ങാനുള്ള ശക്തിയുണ്ടാകില്ല... മാത്രമല്ല ഇത് ആ സതീശന്റെ ചെവിയിലെത്തിയാൽ.. അവൻ ചെയ്തുകൂട്ടുന്നത് എന്താണെന്ന് പറയാൻ പറ്റില്ല... കാരണം ഇവളെ നിയമപ്രകാരം ദത്തെടുത്തതല്ല... അതിനാൽ ഇവൾക്ക് ആ വീടുമായി യാതൊരു ബന്ധവുമില്ല... ഇവളെ ഇത്രയും കാലം നോക്കി വളർത്തി എന്ന ബന്ധം മാത്രമേ അവർക്കുള്ളൂ... അതുകൊണ്ട് അവൻ അവന്റെ സ്വഭാവമനുസരിച്ച് ഉണ്ണിയങ്കിളിനേയും ആന്റിയേയും അപായപ്പെടുത്തി ആ കിടപ്പാടം വരെ കൈക്കലാക്കാൻ ശ്രമിക്കും... അവളോടുള്ള താൽപര്യം കൊണ്ടല്ല അവൻ ഈ വിവാഹത്തിന് തയ്യാറായത്.... ആ സ്വത്ത് കണ്ടിട്ടു തന്നെയാണ്..."
 
"അതെങ്ങനെ നിനക്കറിയാം... "
ലക്ഷ്മി ചോദിച്ചു
 
"അറിയാം.... അതിനുപിന്നിലൊരു കാരണമുണ്ട്... കുറച്ചു ദിവസം മുമ്പ് അവനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു... അന്ന് അവനെപ്പറ്റി ഞാൻ കൂടുതൽ അന്വേഷിച്ചു... അപ്പോഴാണ് ആ സത്യം   ഞാനറിഞ്ഞത്... അത് എങ്ങനെ അവളോട് പറയുമെന്ന് എനിക്കറിയില്ലായിരുന്നു... "
ശിവൻ പറഞ്ഞു പൂർത്തിയാക്കുംമുന്നേ മുറ്റത്ത് ഒരു കാർ വന്നു നിന്നു.... അതിൽ നിന്ന് ഇറങ്ങിയ ആളെകണ്ട് എല്ലാവരും പരസ്പരം നോക്കി... 
 
"ഇത് മാണിശ്ശേരി വീടല്ലേ... "
വന്നാൽ ചോദിച്ചു
 
"അതെ... ആരാണ് മനസ്സിലായില്ല... "
ശിവൻ ചോദിച്ചു
 
"ഞാൻ മോഹനൻ... കുറച്ചു ദൂരെനിന്ന് വരുകയാണ്... ആരാണ് ഈ വിശ്വനാഥമേനോൻ... "
 
"ഞാനാണ്... എന്താണ് കാര്യം... " വിശ്വനാഥമേനോൻ ചോദിച്ചു
 
"എന്നെ നിങ്ങൾക്ക് അറിയാൻ വഴിയില്ല.... പക്ഷേ ഗണേശനെ നിങ്ങൾക്ക് പരിചയമുണ്ടാകും... "
 
"ഏത് ഗണേശൻ"
 
"നിങ്ങൾക്ക് മരിച്ചുപോയ ഒരു സഹോദരിയുണ്ടല്ലോ... അവൾക്ക് ഒരു മകളുമുണ്ടായുരുന്നല്ലോ... ആ സഹോദരിയെ സ്നേഹിച്ചു ചതിച്ച ഒരു ഗണേശനെ നിങ്ങൾ മറക്കാൻ വഴിയില്ലല്ലോ... "
അയാൾ പറഞ്ഞതു കേട്ട് വിശ്വനാഥമേനോനൊന്ന് ഞെട്ടി... 
 
"ഉം എന്തുവേണം നിങ്ങൾക്ക്... "
വിശ്വനാഥമേനോൻ ചോദിച്ചു
 
എനിക്കു വേണ്ടത് ആ മകളെയാണ്... അവളെ വളർത്താനും കൊല്ലാനോ ഒന്നുമല്ല വന്നത്... ചില പേപ്പറിൽ അവളുടെ കുറച്ച് ഒപ്പും വേണം അതു കിട്ടിയാൽ ഞാൻ ആരേയും ശല്യപ്പെടുത്താതെ പോയേക്കാം.... അവളെവിടെ... എവിടെയാണ് അവളെ നിങ്ങൾ ഒളിപ്പിച്ചു വച്ചത്... "
 
ഹേ മിസ്റ്റർ... സൂക്ഷിച്ച് സംസാരിക്കണം... ഇത് മാന്യമായി ജീവിക്കുന്ന ആളുകളുടെ വീടാണ്... ഇവിടെ കയറി വന്ന് വെറുതെ പ്രശ്നമുണ്ടാക്കരുത്... "
ആദി അയാളുടെ മുന്നിൽ വന്നുനിന്ന് പറഞ്ഞു.... 
 
ഹും മാന്യത.... കാണുന്ന ചെറുപ്പക്കാരെ കണ്ണും കയ്യും കാണിച്ച് വശത്താക്കി വയറ്റിലുണ്ടാക്കുന്നതാണോ ഈ മാന്യത... "
അയാൾ പറഞ്ഞു തീരുന്നതിനു മുമ്പേ ആദിയുടെ കൈ അയാളുടെ കവിളിൽ പതിഞ്ഞു... 
 
ഇനി ഒരക്ഷരം ഈ നാവിൽ നിന്ന് പുറത്തു വന്നുപോകരുത്.. പോ... പെട്ടന്ന് വന്ന വഴിക്കു പോകാൻ നോക്ക്... "
 
എടാ നായെ നീ എന്നെ തല്ലിയല്ലേ... എന്നെപ്പറ്റി നിനക്ക് അറിയില്ല... നീ കരുതിയിരുന്നോ... ഇതിന് നിനക്ക് പണിതന്നില്ലെങ്കിൽ എന്റെ പേര് നീ മാറ്റി വിളിച്ചോ... പിന്നെ ഏത് പാതാളത്തിൽ കൊണ്ട് ഒളിപ്പിച്ചാലും അവളെ ഞാൻ കണ്ടുപിടിക്കും... അന്നവളുടെ അന്ത്യമായിരിക്കും.... "
 
എന്നാൽ അത് ഇപ്പോൾത്തന്നെ ചെയ്യടോ... ഇതാണ് നീ അന്വേഷിച്ചു വന്ന ആ മകൾ... ചുണയുള്ള തന്തക്ക് പിറന്നവനാണെങ്കിൽ കൊല്ലെടോ... 
ആദി മയൂഖയെ അവളുടെ മുന്നിലേക്കിട്ടുകൊണ്ട് പറഞ്ഞു... അയാൾ അവളെയൊന്ന് നോക്കി... പിന്നെ ആദിയേയും അവിടെ കൂടിയവരേയും... പിന്നെ ഡോർ തുറന്ന് കാറിൽ കയറി... 
 
നീയൊന്നും ഇപ്പോൾ ജയിച്ചെന്നു കരുതേണ്ട... എന്റെ ഏട്ടന്റെ സ്വത്ത് ഒരു പെഴച്ച സന്താനം അനുഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല... കരുതിയിന്നോ നീയൊക്കെ... മോഹനൻ കാറെടുത്ത് ഗെയ്റ്റുകടന്നുപോയി.... 
 
തുടരും............ 
 
✍️  Rajesh Raju
 
➖➖➖➖➖➖➖➖➖➖➖
ശിവമയൂഖം : 19

ശിവമയൂഖം : 19

4.4
5536

    "നീയൊന്നും ഇപ്പോൾ ജയിച്ചെന്നു കരുതേണ്ട... എന്റെ ഏട്ടന്റെ സ്വത്ത് ഒരു  പെഴച്ചുണ്ടായ സന്താനം അനുഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല... കരുതിയിരുന്നോ നീയൊക്കെ... മോഹനൻ കാറെടുത്ത് ഗെയ്റ്റുകടന്നുപോയി....    "എന്താടാ നീ ചെയ്തത്.... എവിടുന്നു കിട്ടി നിനക്ക് ഈ ചങ്കൂറ്റം... " വിശ്വനാഥമേനോൻ ചോദിച്ചു... ആദി അവിടെയുള്ളവരെ നോക്കി എല്ലാവരും പേടിച്ചുനിൽക്കുകയായിരുന്നു... എന്നാൽ ശിവന്റെ മുഖത്തു മാത്രം ഒരു ചിരി കണ്ടു...    അയാൾ പറഞ്ഞത് അമ്മാവൻ കേട്ടതല്ലേ... അതുകേട്ട് കയ്യുംകെട്ടിനിൽക്കാൻ എനിക്കു പറ്റില്ല... ഇവൾ എന്റെ ചോരയാണ്... എന്റെ ഒരേയൊരു അനിയത്തി... ഇനി ഇവളെ ദ്