Aksharathalukal

ശിവമയൂഖം : 20

 
 
"മുതലാളിമാർ അങ്ങനെയങ്ങ് പോയാലോ... എവിടെക്കൊണ്ടുപോയി കൊണ്ടു വന്നതാണ് അവളെ... ആർക്കെങ്കിലും കാഴ്ചവക്കാനായിരുന്നോ..."
സതീശൻ പറഞ്ഞതു കേട്ട് ശിവനും ആദിക്കും ദേഷ്യം അടക്കാനായില്ല... 
 
പെട്ടന്ന് ആദി കാറിൽ നിന്ന് ഇറങ്ങി... പുറകെ ശിവനുമിറങ്ങി.... അവരെ കണ്ട് സതീശനൊന്ന് ഞെട്ടി അവൻ ചുറ്റുമൊന്ന് നോക്കി... പെട്ടന്ന് അവൻ ദൈര്യത്തോടെ അവരുടെയടുത്തേക്ക് വന്നു... അതു ശരി നിങ്ങളായിരുന്നോ... അന്നത്തെ പ്രശ്നത്തിനുശേഷം നമ്മൾ ഇന്നാണല്ലോ കാണുന്നത്... ഏതായാലും ഇങ്ങനെയൊരു കൂടിക്കാഴ്ച ഞാൻ പ്രതീക്ഷിച്ചില്ല... നിങ്ങളെ ഒരുപാട് ഞാൻ അന്വേഷിച്ചിരുന്നു... അന്നത്തെ കണക്ക് അത് മറക്കാൻ എനിക്ക് പറ്റില്ലല്ലോ... ഇപ്പോൾ എന്റെ പെണ്ണിനേയും വച്ചാണ് കളി അല്ലേ... "
 
നിന്റെ പെണ്ണോ... അതെങ്ങനെ അവൾ നിന്റെ പെണ്ണാകും... അതുംകൂടി ഒന്ന് പറഞ്ഞാൽ നന്നായിരുന്നു..."
ആദി ചോദിച്ചു
 
"എന്റെ മുറപ്പെണ്ണാണവൾ... ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്... "
 
"അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ... "
 
മതി... ഞാൻ തീരുമാനിച്ചാൽ മതി... ചെറുപ്പം മുതൽ ഞങ്ങളുടെ ബന്ധം പറഞ്ഞുറപ്പിച്ചതാണ്... ഇനിയത് ആര് എതിർത്താലും എന്തിന് അവൾതന്നെ എതിർത്താലും അതേ നടക്കൂ.... എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൾ അത് 
മയൂഖയായിരിക്കും... 
 
അപ്പോൾ നിലവിലുള്ള നിന്റെ പെണ്ണുംപിള്ളയോ... അവരുടേയും ആ രണ്ട് കുട്ടികളുടേയും സമ്മതം നിനക്ക് ആവശ്യമില്ലേ... "
ആദി ചോദിച്ചു കേട്ട് സതീശനൊന്നമ്പരന്നു... 
 
ഏത് ഭാര്യ ഏത് മക്കൾ... നീയെന്താ തമാശ പറയുകയാണോ...പൊന്നു മോനേ വേണ്ടാത്തതുപറഞ്ഞുണ്ടാക്കിയാലുണ്ടല്ലോ നിന്റെ നാവ് ഞാൻ പിഴുതെടുക്കും... "
 
"അല്ല സതീശാ... കാര്യമായിട്ടുതന്നെയാണ് പറഞ്ഞത്... നിന്റെ ഭാര്യ സുനിതയുടെ കാര്യമാണ് ഇവൻ പറഞ്ഞത്... "
ശിവൻ പറഞ്ഞു... 
 
ഓഹോ... അപ്പോൾ എന്റെ എല്ലാ കാര്യവും അറിഞ്ഞുവച്ചിട്ടുണ്ടല്ലേ... എന്നാൽ കേട്ടോ നീയൊക്കെ പറഞ്ഞത് സത്യമാണ്...അവൾ മാത്രമല്ല മറ്റു പല സെറ്റപ്പുകളും ഈ സതീശനുണ്ട്...എന്നാൽ നീയൊക്കെ പറയുന്നത് ആരാണ് വിശ്വസിക്കുക... "
 
"ഞാൻ വിശ്വസിക്കും....." പടിപ്പുരയിൽ നിൽക്കുന്ന മയൂഖയെ കണ്ട് സതീശനൊന്ന് ഞെട്ടി... 
 
മയൂഖേ ഇവർ പറയുന്നത് വിശ്വസിക്കരുത്... നമ്മളെ തമ്മിൽഅകറ്റാൻ ഇവർ പലതും പറയും... ഞാനങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ... നിനക്കായി മാത്രം ജീവിച്ചവനല്ലേ ഞാൻ... ഞാൻ നിന്റെ മുറച്ചെറുക്കനുമല്ലേ... 
 
"അല്ല... നിങ്ങൾ എന്റെ ആരുമില്ല... ഒരനാഥപെണ്ണിന് എങ്ങനെയാണ് നിങ്ങൾ മുറച്ചെറുക്കനാവുക... "
 
മോളെ ഇപ്പോൾ എന്തിനാണ് ഇവരുടെ മുന്നിൽ വച്ച് നീ ഇതെല്ലാം പറയുന്നത്... എല്ലാ സത്യവും എനിക്കറിയുന്നതല്ലേ... എന്നിട്ടും നിന്നെ എന്റെ മുറപ്പെണ്ണായിട്ടല്ലേ കണ്ടത്... "
 
എന്തിനു വേണ്ടി... എന്റെ ഈ ശരീരംമോഹിച്ചോ... അതോ ഈ കാണുന്ന പുരയിടവും സ്ഥലവും കണ്ടിട്ടോ... 
 
"മോളെ നീ ഇപ്പോഴും എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്... "
 
"നിങ്ങളെ എനിക്ക് നല്ല ധാരണ തന്നെയാണ്... അതു ഞാൻ എന്നും കാണുന്നതാണല്ലോ... "
 
നിർത്തെടീ ചുലെ.... എന്തു കണ്ടിട്ടാണ് നീ തിളക്കുന്നത്... ഇവരെയൊക്കെ കണ്ടിട്ടോ... ഒന്നോർത്തോ ഇവരെയൊക്കെ താങ്ങിനടന്നാൽ ഏതെങ്കിലും തെരുവിൽ ചില്ലറക്കുവേണ്ടി തുണിയുരിയേണ്ട അവസ്ഥ വരും നിനക്ക്.... "
 
നിങ്ങളുടെ കൂടെ ജീവിക്കുന്നതിലും അന്തസ്സ് അതിനുണ്ടാകും... നിങ്ങൾ പറഞ്ഞില്ലേ എന്റെ മുറച്ചെറുക്കനാണെന്ന്... എന്നാൽ കേട്ടോ എനിക്ക് ഒരേയൊരു മുറച്ചെറുക്കൻ മാത്രമേയുള്ളൂ... അത് നിങ്ങളല്ലാ... ഈ നിൽക്കുന്ന ശിവനാഥാണ്... എന്റെ അമ്മാവന്റെ മകൻ... 
 
"അമ്മാവന്റെ മകനോ... അതേതാടീ ഞാനറിയാതെ അമ്മാവൻ നിനക്ക്... "
 
എന്നെ പ്രസവിച്ച മാണിശ്ശേരി പഞ്ചമിയുടെ ഒരേയൊരു ഏട്ടൻ ഈ കാറിലിരിക്കുന്ന വിശ്വനാഥ മേനോന്റെ മകൻ..."
 
 "അതുശരി... അപ്പോൾ ഈ നിലക്കുന്നവനോ... "
സതീശൻ ആദിയെ ചൂണ്ടി ചോദിച്ചു... 
 
എന്റെ ഏട്ടനാണിത്... എന്റെ അമ്മയുടെ ഏടത്തിയുടെ മകൻ... 
 
ഓഹോ അപ്പോൾ ബന്ധുക്കളും കുടുംബക്കാരുമൊക്കെയായി... അന്നേരം ഈ സതീശൻ പുറത്ത്... നീയൊന്നോർത്തോ... ആരും വന്നാലും എന്തൊക്കെ നേരിടേണ്ടിവന്നാലും നീ എന്റേത് മാത്രമായിരിക്കും... മറ്റൊരാൾ നിനക്കായിട്ടു ഈ പടി കടന്നുവരാൻ ഈ സതീശൻ അനുവദിക്കില്ല... 
 
ആർക്കു വേണം നിങ്ങളുടെ അനുവാദം... ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഇതും കൂടി കേട്ടോ... എന്നെ ചെറുപ്പം തൊട്ടേ ഇഷ്ടപ്പെടുന്ന എന്നെ മരുമകളായി കാണാൻ കൊതിച്ച് കുറച്ചു പേരുണ്ട് മാണിശ്ശേരി തറവാട്ടിൽ... ഇനി എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് ഈ നിൽക്കുന്ന ശിവനാഥിന്റെ ഭാര്യയായിട്ടായിരിക്കും... എല്ലാം കേട്ടല്ലോ... ഇതിൽ കൂടുതൽ എനിക്കൊന്നും നിങ്ങളോട് പറയാനില്ല... എല്ലാം കേട്ടസ്ഥിതിക്ക് ഇനി നിങ്ങൾക്ക് പോകാം... ഇനി ഈ പേരും പറഞ്ഞ് ഈ മുറ്റത്ത് കാലുകുത്തിയാൽ മുറ്റമടിക്കുന്ന ചൂല് ഞാനെടുക്കും... "
 
എടീ നീയൊക്കെ ചെവിയിൽ നുള്ളിക്കോ... എന്നെ ദിക്കരിച്ച് ഇവിടെ ആരും വലിയവനാവാമെന്ന് കരുതേണ്ട... ഞാനെന്തെങ്കിലും മനസ്സിൽ കണ്ടിട്ടുണ്ടങ്കിൽ അതു നിറവേറ്റിയ ചരിത്രമേയുള്ളൂ... നീയല്ലെങ്കിൽ മറ്റൊരു പെണ്ണ്... അതെനിക്ക് എവിടേയും കിട്ടും പക്ഷേ എന്നോട് കയർത്തു നീ മറ്റൊരാളുമായി കിടക്ക പങ്കിടാനാണ് മോഹമെങ്കിൽ അതിന് ഞാനനുവദിക്കില്ല... "
 
"ഇറങ്ങിപ്പോടാ ചെറ്റേ... ഇനി ചിലച്ചാൽ നിങ്ങളുടെ നാവ് ഞാൻ പിഴുതെടുക്കും... അപ്പച്ചിയെ ഓർത്താണ് ഇത്രയും നാൾ നിങ്ങളെ സഹിച്ചത്... ഇനി അതുണ്ടാകുമെന്ന് കരുതേണ്ട..."
മയൂഖ വിതുമ്പിക്കൊണ്ട് തിരിഞ്ഞു നടന്നു... അവൾ പോകുന്നത് പകയോടെ സതീശൻ നോക്കി... അവൻ പല്ലുകൾ ഞെരിച്ചു... പിന്നെ തിരിഞ്ഞ് ശിവനെ നോക്കി... 
 
"നീയൊക്കെ ജയിച്ചെന്ന് കരുതേണ്ടാ... മുമ്പത്തെ കടം എന്റെ മനസ്സിൽ എരിഞ്ഞു നിൽക്കുന്നുണ്ട്... അത് നിങ്ങൾക്ക് ആളറിയാതെ പറ്റിയതാണെന്നോർത്ത് ക്ഷമിച്ചതാണ് ഞാൻ... പക്ഷേ ഇത്... ഇതിന് നിന്നാടൊക്കെ പകരം ചോദിച്ചില്ലെങ്കിൽ എന്റെ പേര് ഇവിടെ അലഞ്ഞുനടക്കുന്ന പട്ടിക്ക് ഇട്ടോണ്ടു നീ... 
എല്ലാവരേയും തറപ്പിച്ചൊന്ന് നോക്കി സതീശനും അവിടെനിന്നും തിരിഞ്ഞുനടന്നു..... എന്നാൽ മയൂഖ പറഞ്ഞത് വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു ശിവനും ആദിയും... വിശ്വനാഥ മേനോന്റെ മനസ്സിൽ ആയിരം പൂത്തിരികൾ ഒന്നിച്ചു കത്തി.... 
"അവസാനം ഞാൻ ഇത്രയും കാലം എന്താണോ മനസ്സിൽ കൊണ്ടു നടന്നത് അത് സംഭവിക്കാൻ പോകുന്നു... എന്റെ മരുമകളായി എന്റെ പഞ്ചമിയുടെ മകൾ മാണിശ്ശേരി തറവാട്ടിലേക്ക് കയറി വരുന്നു... 
 
 
"ഹലോ അളിയാ മതി ആലോചിച്ചത് .... പെട്ടന്ന് വണ്ടിയെടുക്കാൻ നോക്ക് ആ സതീശൻ ആളെ കൂട്ടി വരുന്നതിനുമുമ്പ് ഇവിടെനിന്ന് തടിയൂരണം... "
ആദി പറഞ്ഞതു കേട്ട് ഒരു പുഞ്ചിരിയോടെ ശിവൻ കാറിൽ കയറി... അവർ അവിടെ നിന്നും മാണിശ്ശേരിയിലേക്ക് പോന്നു.... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️
 
എന്നാൽ കാവുംപുറത്തുനിന്നും ആട്ടിയിറക്കിയതുപോലെ ഇറങ്ങിപ്പോന്ന സതീശൻ നേരെ കവലയിലെ കള്ളുഷാപ്പിലേക്കായിരുന്നു പോയത് രണ്ടുകുപ്പി കള്ള് അകത്തു ചെന്നിട്ടും അവന് അതിന്റെ ലഹരി ഒരംശം പോലും പിടിക്കുന്നില്ലായിരുന്നു.... ആ സമയത്താണ് അവന്റെ കൂട്ടുകാരൻ സജീവൻ അവിടേക്ക് വന്നത്.... 
 
എന്താ സതീശാ ഇന്ന് നേരത്തെ തുടങ്ങിയോ ... അല്ലെങ്കിൽ ഞാൻ വന്ന് പോകാൻ നേരമാകുമ്പോഴാണല്ലോ നിന്റെ വരവ്... 
സജീവൻ അവന്റെ എതിർ വശത്തായി ഇരുന്നു... 
 
"സതീശൻ ചുറ്റുമൊന്ന് നോക്കി... അതിനുശേഷം സജീവനെ നോക്കി... സജീവാ എനിക്ക് നീയൊരു ഉപകാരം ചെയ്യണം... ആരും അറിയരുത്.... "
 
"നീ കാര്യം പറയെടോ സതീശാ... അതിനുശേഷം നമുക്ക് ആലോചിക്കാം... എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ നോക്കാം..."
 
നീ എന്റെ കൂടെ നിന്നാൽ നിനക്ക് എന്തും ഞാൻ തരും... എനിക്ക് രണ്ടുപേരെ തട്ടണം... നിനക്കറിയോ ഈ മാണിശ്ശേരി തറവാട്.... "
സതീശൻ പറഞ്ഞതു കേട്ട് സജീവനൊന്ന് ഞെട്ടി... 
 
"നീ എന്താ പറഞ്ഞത്... മാണിശ്ശേരി തറവാടെന്നോ... "
 
"അതെ... എന്താ നിനക്കറിയോ അവരെ... "
 
"അറിയോന്നോ... നമ്മുടെ ടൌണിലുള്ള നാഥ് ഗ്രൂപ്പ് നിനക്കറിയില്ലേ... അത് അവരുടേതാണ്... "
 
ഓഹോ.. അപ്പോൾ അവർ ചില്ലറക്കാരല്ല.... വെറുതെയല്ല എന്നെ ഒറ്റ ഫോൺകോളിൽ അകത്താക്കാൻ അവന് കഴിഞ്ഞത്.... "
 
"അന്ന് നിന്നെ അകത്താക്കിയത് അവരാണോ... "
 
"അതെ... അതിന്റെ ഓണറിന്റെ മകൻ ശിവദേവും അവന്റെ മച്ചുണ്യൻ ഒരു തെണ്ടിയും... ഇന്ന് അവനെന്റെ പെണ്ണിനേയും തട്ടിയെടുത്തു... അവരറിഞ്ഞു ഞാനും സുനിതയും തമ്മിലുള്ള ബന്ധം... "
 
"ഞാൻ അന്നേ നിന്നോട് പറഞ്ഞതാണ് വേണ്ടാത്ത വയ്യാവേലിക്ക് പോകേണ്ടെന്ന് അന്നു നീ കേട്ടില്ല... ഇന്ന് അനുഭവിച്ചോ... "
 
"അതെനിക്ക് പ്രശ്നമുള്ള കാര്യമല്ല... പക്ഷേ അവളെ.... ആ മയൂഖയെ എനിക്കു വേണം ഒരു രാത്രിയെങ്കിലും അവൾ എന്റേതാകണം... മാത്രമല്ല അമ്മാവന്റെ ആ സ്വത്ത് അത് കണ്ട അനാഥപ്പെണ്ണ് മറ്റേതെങ്കിലും കഴുവേറിയുടെ കൂടെ പോയി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ലാത്തവരുടെ കയ്യിലെത്തരുത്... ഇപ്പോൾ മറ്റൊരു സത്യം കൂടി പുറത്തു വന്നിരിക്കുകയാണ്... അവൾ ആ വിശ്വനാഥമേനോന്റെ അനിയത്തിയുടെ മകളാണത്രേ... അവളുടെ യഥാർത്ഥ മുറച്ചെറുക്കൻ ഈ പറയുന്ന ശിവനാഥാണ്... അവൾ അവനെ മാത്രമേ വിവാഹം കഴിക്കൂ എന്നുപറഞ്ഞെന്നെ വെല്ലുവിളിച്ചിരിക്കുകയാണ്... എന്നാൽ ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല... അതിനുമുമ്പ് ആ രണ്ട് നായിന്റെ മക്കളേയും എനിക്ക് ഇല്ലാതാക്കണം.... എന്താ നിനക്ക് എന്റെ കൂടെ നിൽക്കാൻ പേടി തോന്നുന്നുണ്ടോ... "
 
"സതീശാ നീ ആരോടാണ് ഏറ്റുമുട്ടുന്നതെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ... "
 
 
"ഉണ്ട് മാണിശ്ശേരി തറവാട്ടിലെ വിശ്വനാഥമേനോനോടും കുടുംബത്തോടും... "
 
എന്നാൽ മോനേ നീ ഒറ്റക്ക് അവരോട് പ്രതികാരം ചെയ്താൽമതി... എന്നെ ഇതിന് നോക്കേണ്ടാ.. നീ എന്തൊക്കെ തരാമെന്ന് പറഞ്ഞാലും അവരുമായിട്ട് ഒരു പ്രശ്നത്തിനും എന്നെ പ്രതീക്ഷിക്കേണ്ട... നിനക്കറിയോ ഇന്ന് ഞാനും എന്റെ വീട്ടുകാരും ജീവിച്ചിരിക്കുന്നതു തന്നെ ആ വിശ്വനാഥമേനോന്റെ കാരുണ്യത്തിലാണ്... അയാളുടെ സ്റ്റീൽ ഫാക്ടറിയിൽ ജോലിക്കാരനായിരുന്നു എന്റെ അച്ഛൻ... അവിടുന്ന് ജോലിക്കിടെ നടന്ന ഒരപകടത്തിൽ അച്ഛൻ മരിച്ചു... പറക്കമറ്റാത്ത എന്നെയും എന്റെ അനിയത്തിയേയും കൊണ്ട് ജീവിക്കാൻ നിർവാഹമില്ലാതെ ആത്മഹത്യയുടെ വക്കിലെത്തിയ സമയത്താണ് ആ വിശ്വനാഥമേനോൻ ദൈവദൂതനെപ്പോലെ വന്ന് ഞങ്ങളെ സഹായിച്ചത്... അതുമാത്രമല്ല എന്റേയും അനിയത്തിയുടേയും മുഴുവൻ പഠനച്ചിലവും അയാളാണ് വഹിച്ചത്... എന്റെ അനിയത്തിയെ നല്ലൊരു കുടുംബത്തിലേക്ക് കെട്ടിച്ചയച്ചതും അയാളാണ്.... അയാൾ ശരിയാക്കിത്തന്നെ ജോലിയാണ് ഇന്നെനിക്കുള്ളത് ഇത് എന്റെ കുടുംബത്തിനുമാത്രമല്ല പല കുടുംബത്തിനും അയാളുടെ സഹായം കിട്ടിയിട്ടുണ്ട്... എന്ന ഞാൻ വേണമല്ലേ നിനക്ക് അവരോട് പ്രതികാരം ചെയ്യാൻ കൂട്ടിന്... ഇത് എന്നോട് ഇപ്പോൾ പറഞ്ഞത് ശരി... ഇനി ഈ കാര്യം പറഞ്ഞ് എന്റെയടുത്ത് വന്നാലുണ്ടല്ലോ... കൂട്ടുകാരനാണെന്നുപോലും ഞാൻ മറക്കും... "
 
"ഓഹോ അപ്പോൾ നീയും അവരുടെ എച്ചിൽ തിന്നപട്ടിയാണല്ലേ... എനിക്കു വേണ്ടെടാ നിന്റെ സഹായം ആരുമില്ലെങ്കിലും ഞാനൊറ്റക്ക് നടത്തും എല്ലാം... "
 
"ഈ കരയിൽ ഞാൻ ജീവിച്ചിരിക്കുമ്പോൾ നിനക്ക് അവരെ ഒന്നും ചെയ്യാൻ പറ്റില്ല... "
 
"എന്താ ഭീഷണിയാണോ... എടാ രണ്ടെണ്ണത്തിനെ കൊന്നാലും അതിൽ ഒന്നുകൂടി കൂടുതൽ ചെയ്താലും ശിക്ഷ ഒന്നുതന്നെയാണ്.... ആദ്യം നിന്നെ തീർത്തിട്ടായാലും അവരെ ഞാൻ ഇല്ലാതാക്കിയിരിക്കും... "
 
"ഭീഷണിയാണോ... ? "
 
"അതെ ഭീഷണിയാണെന്ന് കൂട്ടിക്കോ.... "
 
"എന്നാൽ കേട്ടോ... ഈ സജീവൻ ഒരിക്കലും പാഴ് വാക്ക് പറയാറില്ല... ചെയ്യുന്നതേ പറയൂ... ഞാൻ ദൈവത്തെപ്പോലെ കാണുന്ന അല്ല എന്റെ ദൈവമായ വിശ്വനാഥമോനോനോ അവരുടെ കുടുംബത്തിലെ നീ മുലം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ഇത്രയും കാലം കൂടെ നടന്ന കൂട്ടുകാരനാണെന്ന് ഞാനങ്ങ് മറക്കും... "
സജീവൻ അവിടെനിന്നും ഇറങ്ങിപ്പോയി... 
 
 
 
തുടരും................ 
 
✍️ Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

ശിവമയൂഖം : 21

ശിവമയൂഖം : 21

4.3
6642

    "എന്നാൽ കേട്ടോ... ഈ സജീവൻ ഒരിക്കലും പാഴ് വാക്ക് പറയാറില്ല... ചെയ്യുന്നതേ പറയൂ... ഞാൻ ദൈവത്തെപ്പോലെ കാണുന്ന അല്ല എന്റെ ദൈവമായ വിശ്വനാഥമോനോനോ അവരുടെ കുടുംബത്തിലെ നീ മുലം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ഇത്രയും കാലം കൂടെ നടന്ന കൂട്ടുകാരനാണെന്ന് ഞാനങ്ങ് മറക്കും... " സജീവൻ അവിടെനിന്നും ഇറങ്ങിപ്പോയി...    "കള്ളനായിന്റെ മോൻ... ഈ സതീശനെ എതിർത്ത് നീയൊക്കെ ഈ മണ്ണിൽ ജീവിക്കുന്നതെനിക്കു കാണണം... " സതീശൻ വീണ്ടുമൊരു കുപ്പി കൂടി ഓഡർ ചെയ്ത് അതും മുഴുവനും കുടിച്ച് കള്ളുഷാപ്പിൽനിന്നും പുറത്തേക്കിറങ്ങി...    ▪️▪️▪️▪️▪️▪️▪️▪️▪️▪   "എന്തിനാടാ നീ