Aksharathalukal

ശിവമയൂഖം : 21

 
 
"എന്നാൽ കേട്ടോ... ഈ സജീവൻ ഒരിക്കലും പാഴ് വാക്ക് പറയാറില്ല... ചെയ്യുന്നതേ പറയൂ... ഞാൻ ദൈവത്തെപ്പോലെ കാണുന്ന അല്ല എന്റെ ദൈവമായ വിശ്വനാഥമോനോനോ അവരുടെ കുടുംബത്തിലെ നീ മുലം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ഇത്രയും കാലം കൂടെ നടന്ന കൂട്ടുകാരനാണെന്ന് ഞാനങ്ങ് മറക്കും... "
സജീവൻ അവിടെനിന്നും ഇറങ്ങിപ്പോയി... 
 
"കള്ളനായിന്റെ മോൻ... ഈ സതീശനെ എതിർത്ത് നീയൊക്കെ ഈ മണ്ണിൽ ജീവിക്കുന്നതെനിക്കു കാണണം... "
സതീശൻ വീണ്ടുമൊരു കുപ്പി കൂടി ഓഡർ ചെയ്ത് അതും മുഴുവനും കുടിച്ച് കള്ളുഷാപ്പിൽനിന്നും പുറത്തേക്കിറങ്ങി... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪
 
"എന്തിനാടാ നീ മുക്കിനുതാഴെ മീശയുംവച്ച് നടക്കുന്നത്... അവിടെയിട്ട് തീർക്കാമായിരുന്നില്ലേ അവനെ.... കണ്ട എരണംകെട്ടവൻമാരുടെ തല്ലും വാങ്ങിച്ച് തിരിച്ചൊന്നും കൊടുക്കാതെ ഒരുളുപ്പുമില്ലാതെ കയറി വന്നിരിക്കുന്നു... ഇതിലും നല്ലത് വല്ല പാണ്ടിലോറിക്കും അടവക്കുകയായിരുന്നു... "
ഭരതൻ മോഹനനുനേരെ ദേഷ്യപ്പെട്ടു... 
 
"ഏട്ടാ അത് അവിടെ അവൻ മാത്രമല്ലല്ലോ... ഒറ്റക്ക് എനിക്കെന്തു ചെയ്യാൻ പറ്റും... "
 
"അതിനാണെടാ ഇവിടെ തീറ്റിപ്പോറ്റി കുറേയെണ്ണത്തിനെ നിർത്തിയിരിക്കുന്നത്... അതിൽ രണ്ടുമുന്നെണ്ണത്തിനെ കൂടെ കൂട്ടാൻ ഞാൻ പറഞ്ഞതല്ലേ... നീയത് കേട്ടില്ല... അപ്പോൾ നിനക്ക് നിന്റെ അഭിമാനമായിരുന്നു വലുത്... ഇപ്പോൾ എവിടെപ്പോയി നിന്റെ അഭിമാനം... ഏതായാലും നടന്നത് നടന്നു... അവൾ ആ വീട്ടിൽ ഉണ്ടെന്ന് ഉറപ്പല്ലേ... "
 
"ഉറപ്പാണ്... അവൻ അവളെ എന്റെ നേരെ തള്ളിയാണ് ഭീഷണി മുഴക്കിയത്... "
 
"ഉം.... അപ്പോൾ നമ്മുടെ കാര്യം എളുപ്പമായി... "
 
"ഇല്ല ഏട്ടാ... അവൾ അത് നമുക്ക് ഒപ്പിട്ടുതരുമെന്ന് തോന്നുന്നില്ല... അവൻ എന്റെ മുഖത്തുനോക്കി പറയുകയും ചെയ്തു... "
 
"അതു ശരി... അപ്പോൾ അവനൊക്കെ ഒന്നിനായിട്ടാണല്ലേ... നമുക്ക് പണി കൂടും... ഏതായാലും നമുക്ക് നോക്കാം.... അതിന് ആദ്യം അവരോട് ശത്രുതയുള്ള എന്നാൽ അവരെ കൂടുതൽ അറിയുന്ന ഒരാളെ നമുക്ക് വേണം... ആ നാട്ടിൽനിന്നായാൽ കൂടുതൽ നല്ലത്... "
 
"അങ്ങനെയൊരാളെ എങ്ങനെ കണ്ടുപിടിക്കും...." 
 
"കണ്ടുപിടിക്കണം... ആവശ്യം നമ്മുടേതാണല്ലോ... പിന്നെ ഈ വിവരം ഇവിടെയുള്ള പെണ്ണുങ്ങളോ കുട്ടികളോ അറിയരുത്... ഞാനൊന്ന് നമ്മുടെ എസ് ഐ രാജനെ വിളിക്കട്ടെ... അവന് ആ സ്റ്റേഷനിലെ ആരെയെങ്കിലും പരിചയമുണ്ടോന്ന് നോക്കട്ടെ... പിന്നെ ഇന്ന് നടന്നതിന്റെ പേരിൽ അവരോട് പ്രശ്നത്തിനൊന്നും പോകേണ്ട... ഒരിക്കൽക്കൂടി പറയാണ്... ആവിശ്യം നമ്മുടേതാണ്... അതു മറിക്കേണ്ട... "
ഭരതൻ അകത്തേക്ക് നടന്നു... എന്നാൽ ആഴിയുടെ കൈ പതിഞ്ഞ തന്റെ കവിളിൽ തലോടിക്കൊണ്ട് മോഹനൻ ദേഷ്യത്തോടെ പല്ലുകടിച്ചു.... 
 
"മോനേട്ടാ ചായ എടുക്കട്ടെ... "
അവിടേക്ക് വന്ന മോഹനന്റെ ഭാര്യ ഗീത ചോദിച്ചു... 
 
"ഇപ്പോൾ വേണ്ട... സമയമാകുമ്പോൾ ഞാൻ പറയാം... "
 
"എന്താണ് മോനേട്ടാ മുഖത്തു പാട് എന്തു പറ്റിയതാണ്... "
ഗീത ചോദിച്ചു... 
 
"ഒന്നുമില്ല... രാവിലെ പറമ്പിൽനിന്ന് ഓലമടൽ വലിച്ചിട്ടപ്പോൾ പറ്റിയതാണ്.... "
 
"ഇത് ഓലമടൽ പറ്റിയ പാടല്ല... ആരുടേയോ കൈവിരലിന്റെ അടയാളമാണല്ലോ.... മോനേട്ടൻ ഇന്നാരെങ്കിലുമായി വഴക്കിട്ടോ...."
 
"കേറിപോകുന്നുണ്ടോ അകത്ത്... മുഖത്തെ പാട് അന്വേഷിച്ചു വന്നിരിക്കുന്നു... "
 
"അതു നന്നായി.... അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നുപറഞ്ഞതുപോലെയാണല്ലോ.... ആരെങ്കിലുമായി എന്തെങ്കിലും പ്രശ്നമുണ്ടാക്കിയിട്ട് എന്നോട് ദേഷ്യപ്പെട്ടിട്ടെന്താണ് കാര്യം... ഞാനൊന്നും ചോദിക്കിണില്ല... അത് പേടിച്ച് ചാടിക്കളിക്കേണ്ട... ചായയാകുമ്പോൾ പറഞ്ഞാൽ മതി.. "
ഗീത അകത്തേക്ക് പോയി... ഗീത നേരെ പോയത് അടുക്കളയിലേക്കാണ്... അവിടെ വേലക്കാരി ശാന്തമ്മയോട് എന്തോ സംസാരിച്ചു നിൽക്കുകയായിരുന്ന വിമലയുടെ അടുത്തേക്ക് അവർ ചെന്നു... 
 
"ഏടത്തി... ഭരതേട്ടൻ ഏടത്തിയോട് എന്തെങ്കിലും പറഞ്ഞിരുന്നോ... "
 
"ഇല്ല... എന്താണ് കാര്യം... "
 
 
"ഒന്നുമില്ല ഏടത്തിയൊന്ന് വന്നേ... "
ഗീത പറഞ്ഞു
 
നീ കാര്യമെന്താണെങ്കിലും പറ... ശാന്തമ്മ കേട്ടെന്ന് കരുതി പ്രശ്നമൊന്നുമില്ല... 
 
അതല്ല ചേച്ചീ... കുറച്ചു ദിവസമായിട്ട് കാണുന്നു ഏട്ടനും അനിയനുംകൂടി എന്തോ ചില രഹസ്യങ്ങൾ... ഇന്ന് മോഹനേട്ടൻ ആരുമായോ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്... കവിളിൽ ആരുടേയോ കൈ പതിഞ്ഞ അടയാളവുമുണ്ട്... ഞാൻ ചോദിച്ചപ്പോൾ രാവിലെ ഓലമടൽ വലിച്ചിട്ടപ്പോൾ പറ്റിയതാണെന്ന് പറഞ്ഞു..."
 
"ഈശ്വരാ... ഈ കാര്യമാണ് ഇപ്പോൾ ശാന്തമ്മയും പറഞ്ഞത്... എന്താണ് അവർ കാണിച്ചുകൂട്ടുന്നത്.... "
വിമലക്ക് ആദിയായി.... 
 
മക്കളെ... ഈ ശാന്തമ്മ  ഒരു കാര്യം പറയട്ടെ.... അത് നിങ്ങൾക്ക് അറിയുന്നതാണോ എന്നറിയില്ല... രണ്ടുദിവസം മുമ്പ് തറ തുടക്കാൻ ഉമ്മറത്തേക്ക് ചെന്നപ്പോൾ കേട്ടതാണ്... അത് ഞാൻ പറയുന്ന കാര്യമായിട്ട് ബന്ധമുണ്ടോ എന്നറിയില്ല... ഞാനിവിടെ ജോലിക്കു വന്നിട്ട് മുപ്പത്തഞ്ച് കൊല്ലമായി... അന്നുതൊട്ട് ഇന്നുവരെ ഇവിടെ നടക്കുന്നതു പുറമേ നടക്കുന്നകാര്യമോ ആരോടും പറയുന്ന ശീലം എനിക്കില്ല.... ഇപ്പോൾ ഇത് പറയാൻ കാരണം... ഈ വീടിന് ഒരു ദോഷവുമുണ്ടാകരുതെന്ന് കരുതിയാണ്... "
 
"ശാന്തമ്മയെ ഞങ്ങൾക്ക് മറ്റാരേക്കാളും വിശ്വാസമാണ്... ഒരമ്മയുടെ സ്ഥാനമാണ് ശാന്തമ്മക്ക് ഞങ്ങൾ തരുന്നത്... ചേച്ചിക്ക് എന്തും ഞങ്ങളോട് പറയാനുള്ള അനു വാദമുണ്ട്... "
വിമല പറഞ്ഞു
 
അത് മോളെ... ഭരതനും മോഹനന്റെ ഒരേട്ടൻ  ഉണ്ടായിരുന്നത് അറിയാമല്ലോ... ഗണേശൻ
 
"കേട്ടിട്ടുണ്ട് ..."
 
അവൻ പഠിത്തം കഴിഞ്ഞ് ദൂരത്തെങ്ങോ ജോലിക്ക് പോയിരുന്നു... അവിടെ ആരും അവനെ നിയന്തിക്കാനില്ലാത്തതിനാൽ  അവൻ തോന്നുന്നതു പോലെയാണ് ജീവിച്ചത്... പല പെൺ കുട്ടികളുമായി അവന് അരുതാത്ത ബന്ധം ഉണ്ടായിരുന്നു... എന്നാൽ അവിടെ നേഴ്സിങ് പഠിക്കാൻ വന്ന ഒരു നല്ല കുടുംബത്തിലെ കൊച്ചു മായി അടുത്തു... അവനിലൂടെ ആ കൊച്ച് ഗർഭിണിയായി... അവൾ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അവൻ അവളെ ചതിച്ചു... പക്ഷേ ആ കൊച്ച് വയറ്റിലുണ്ടായ കുട്ടിയെ ഉപേക്ഷിക്കാൻ തയ്യാറായില്ല... അവളതിനെ പ്രസവിച്ചു... എന്നാൽ പ്രസവത്തോടെ അവൾ മരിച്ചുപോയി... അവളുടെ കുട്ടിയെ അവളുടെ വീട്ടുകാർ ഏതോ അനാഥാലയത്തിലാക്കിയെന്നാണ് കേട്ടത്... അതുകഴിഞ്ഞ് കുറിച്ചു നാളുകൾ കഴിഞ്ഞ് ഇവിടുത്തെ ഗണേശ് ആക്സിഡന്റ് പറ്റിയത്... കുറേക്കാലം കിടന്ന കിടപ്പിൽ ജീവിതം തള്ളിനീക്കി... അവസാനം എന്തോ വിഷം അകത്തുചെന്നാണ് മരിച്ചത്.... "
 
"അതെങ്ങനെയാണ് ശാന്തമ്മേ... കിടന്നകിടപ്പിൽ കഴിഞ്ഞിരുന്ന ഒരാൾ എങ്ങനെയാണ് ആത്മഹത്യ ചെയ്യുന്നത്... "
വിമല സംശയത്തോടെ ചോദിച്ചു... 
 
അത് ഇന്നും പുറത്തുവരാത്തൊരു രഹസ്യമാണ്... അതവിടെ നിൽക്കട്ടെ... ഞാനിത് ഇപ്പോൾ പറയാൻ കാരണം രണ്ടുദിവസം മുമ്പ് ഭരതനും മോഹനനും പറയുന്നതുകേട്ട ചില കാരണങ്ങളാണ്... ഗണേശന്റെ സ്വത്ത് അവരുടെ കയ്യിലെത്താൻ ആ പെൺകുട്ടിയെ കണ്ടുപിടിച്ച് കൊല്ലുകയോ അതല്ലെങ്കിൽ അവളുടെ അനുവാദത്തോടെ അത് അവളിൽ നിന്ന് എഴുതിവാങ്ങാനുമാണ് അവർ തീരുമാനിച്ചത്... "
 
"എന്റീശ്വരാ... എന്തൊക്കെയാണ് ഇവർ ചെയ്തു കൂട്ടുന്നത്... അതിന് ആ പെൺകുട്ടിയെ അവർ കണ്ടുപിടിച്ചോ.... "
 
അറിയില്ല മോളെ... പക്ഷേ അവർ പോകുന്നത് വലിയ അപകടത്തിലേക്കാണ്... ഇതൊന്നും അവരോട് ചോദിക്കല്ലേ... അത് എനിക്കു മാത്രമല്ല നിങ്ങൾക്കും അപകടമാണ്... 
 
"അവരെ  എന്തായാലും പറഞ്ഞ് മനസ്സിലാക്കാൻ നമ്മെക്കൊണ്ടു പറ്റില്ല... ഇത് മുടക്കാൻ നമ്മൾ മറ്റെന്തെങ്കിലും ആലോചിക്കണം... അല്ല ശാന്തമ്മേ... ഇവരുടെ ഏട്ടൻ സ്നേഹിച്ചിരുന്ന ആ പെണ്ണിന്റെ വീട് എവിടെയാണെന്ന് അറിയോ നിങ്ങൾക്ക്... "
 
"അറിയില്ല മോളെ... "
 
"അത് എങ്ങനെയെങ്കിലും കണ്ടുപിടിക്കണം... അതിന് ശാന്തമ്മ ഞങ്ങളെ സഹായിക്കണം... ഇല്ലെങ്കിൽ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് അച്ഛനില്ലാതെ വരും"
വിമല പറഞ്ഞു... 
 
"ഇതിനുവേണ്ടി എന്തു സഹായത്തിനും ഞാനുണ്ടാകും... "
 
"അനുമതി ശാന്തമ്മേ... ശാന്തമ്മ ഒരു കാര്യം ചെയ്യണം... ഇവിടെ ശാന്തമ്മക്ക് എപ്പോഴും ഇവിടെ എവിടേയും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്... ഞങ്ങളാകുമ്പോൾ അങ്ങനെയല്ല... സ്വന്തം ഭർത്താക്കന്മാരായാലും എന്തെങ്കിലും സംസാരിക്കുന്നിടത്തേക്ക് കയറിച്ചെന്നാൽ ദേഷ്യപ്പെടും... ആ പെൺകുട്ടി ഇപ്പോൾ എവിടെയാണെന്ന് അവരിൽനിന്ന് എങ്ങനെയെങ്കിലും മനസ്സിലാക്കിത്തരണം... "
വിമല പറഞ്ഞു... 
 
 
മോളെ അത്... വല്ല പ്രശ്നവുമാവോ.... ഇവിടുന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ്.. വയ്യാതെ കിടക്കുന്ന അതിയാനും ഞാനും ജീവിച്ചു പോകുന്നത്.... ഒരു മകനപള്ളതാണെങ്കിൽ അറിയാലോ... ഭാര്യയുടെ സാരിത്തലപ്പും പിടിച്ച് അവളുടെ വീട്ടിൽ അടയിരിക്കുകയാണ്... ഒരിഞ്ചു പൈസയുടെ ഉപകാരം അവനെക്കൊണ്ട്  ഞങ്ങൾക്കില്ല അതിയാന്റെ മരുന്ന് വാങ്ങണമെങ്കിൽ ഞാൻ ഇവിടുത്തെ ജോലി കഴിഞ്ഞ് പോയിട്ടുവേണം.... "
 
ഒന്നും വരില്ല ശാന്തമ്മേ... ഞങ്ങളൊക്കെയില്ലേ കൂടെ... ഇതിന്റെ പേരിൽ ശാന്തമ്മക്ക് ഈ ജോലി പോയാൽ ആ നിമിഷം ഞങ്ങളും ശാന്തമ്മയുടെ കൂടെ ഇറങ്ങും... ഞങ്ങൾക്കും ഓരോ വീടുകളുണ്ട് ... അവിടെ ശാന്തമ്മക്ക് ജോലി ചെയ്യാം... "
വിമല അതു പറഞ്ഞെങ്കിലും അവരുടെ മനസ്സിൽ പേടിയുണ്ടായിരുന്നു... എന്നാലും ഒരു നല്ലകാര്യത്തിനല്ലേയെന്നുകരുതി അവർ സമ്മതിച്ചു... 
 
 
തുടരും................ 
 
✍️ Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

ശിവമയൂഖം : 22

ശിവമയൂഖം : 22

4.3
6230

    "ഒന്നും വരില്ല ശാന്തമ്മേ... ഞങ്ങളൊക്കെയില്ലേ കൂടെ... ഇതിന്റെ പേരിൽ ശാന്തമ്മക്ക് ഈ ജോലി പോയാൽ ആ നിമിഷം ഞങ്ങളും ശാന്തമ്മയുടെ കൂടെ ഇറങ്ങും... ഞങ്ങൾക്കും ഓരോ വീടുകളുണ്ട് ... അവിടെ ശാന്തമ്മക്ക് ജോലി ചെയ്യാം... " വിമല അതു പറഞ്ഞെങ്കിലും അവരുടെ മനസ്സിൽ പേടിയുണ്ടായിരുന്നു... എന്നാലും ഒരു നല്ലകാര്യത്തിനല്ലേയെന്നുകരുതി അവർ സമ്മതിച്ചു...      "അല്ല മോളെ എന്താണ് നിങ്ങളുടെ പരിപാടി... സ്വന്തം ഭർത്താക്കന്മാർക്കെതിരെയാണോ നിങ്ങളുടെ നീക്കം...  ശാന്തമ്മ വിമലയോട് ചോദിച്ചു   അല്ല ശാന്തമ്മേ... അവരെ ക്രിമിനലുകളായി ഒരിക്കലും കാണരുതെന്ന് ആഗ്രഹമുണ്ടായിട്ടാണ്