Aksharathalukal

ശിവമയൂഖം : 22

 
 
"ഒന്നും വരില്ല ശാന്തമ്മേ... ഞങ്ങളൊക്കെയില്ലേ കൂടെ... ഇതിന്റെ പേരിൽ ശാന്തമ്മക്ക് ഈ ജോലി പോയാൽ ആ നിമിഷം ഞങ്ങളും ശാന്തമ്മയുടെ കൂടെ ഇറങ്ങും... ഞങ്ങൾക്കും ഓരോ വീടുകളുണ്ട് ... അവിടെ ശാന്തമ്മക്ക് ജോലി ചെയ്യാം... "
വിമല അതു പറഞ്ഞെങ്കിലും അവരുടെ മനസ്സിൽ പേടിയുണ്ടായിരുന്നു... എന്നാലും ഒരു നല്ലകാര്യത്തിനല്ലേയെന്നുകരുതി അവർ സമ്മതിച്ചു... 
 
 
"അല്ല മോളെ എന്താണ് നിങ്ങളുടെ പരിപാടി... സ്വന്തം ഭർത്താക്കന്മാർക്കെതിരെയാണോ നിങ്ങളുടെ നീക്കം... 
ശാന്തമ്മ വിമലയോട് ചോദിച്ചു
 
അല്ല ശാന്തമ്മേ... അവരെ ക്രിമിനലുകളായി ഒരിക്കലും കാണരുതെന്ന് ആഗ്രഹമുണ്ടായിട്ടാണ്... അതല്ലാ അവർ അങ്ങനെയാവാനാണ് തീരുമാനമെങ്കിൽ അത് ഏതുവിധേനയും തടയണം... കുട്ടികൾ വളർന്നു വരുകയാണ്... ഒരു ക്രിമിനലിന്റെ മക്കളാണ് തങ്ങളെന്ന് അവർ അറിയപ്പെടരുത്... അത്രമാത്രമേയുള്ളൂ.... "
 
മക്കളെ സൂക്ഷിക്കണം... അവരിതൊക്കെ അറിഞ്ഞാൽ എന്തൊക്കെയാണ് ഉണ്ടാവുകയെന്ന് പറയേണ്ടല്ലോ... 
 
"ഇല്ല ശാന്തമ്മേ അവരിത് ഒരിക്കലും അറിയില്ല... ആ കാര്യം ഞങ്ങൾക്ക്വിട്ടേക്ക്... "
അതും പറഞ്ഞ് വിമല അവിടെനിന്നും മുറിയിലേക്ക് നടന്നു.... അവരുടെ വഴിയെ ഗീതയും പോയി... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️
 
അമ്മാവാ ഇപ്പോഴാണ് എനിക്ക് സമാധാനമായത്...  ഞാൻ രാവിലെ പറഞ്ഞില്ലേ ഇന്ന് എല്ലാത്തിനുമൊരു തീരുമാനം ഉണ്ടാക്കുമെന്ന്... ഇപ്പോഴെന്തായി... ഞാൻ പറഞ്ഞത് സത്യമായില്ലേ... 
കാറിൽ വീട്ടിലേക്ക് പോകുമ്പോൾ ആദി പറഞ്ഞു
 
"ഉവ്വു ഉവ്വ്... നീയാണല്ലോ എല്ലാം മംഗളമാക്കിതീർത്തത്... ഒന്ന് പോടാ  അവിടുന്ന്... "
 
"ഇതാണ് ഞാൻ പറഞ്ഞത്... എന്നെ ആരും പരിഗണിക്കുന്നില്ല... ഞാൻ ആ കുളക്കടവിൽചെന്ന് അവളോട് സംസാരിച്ചതിന്റെ ഫലമാണ് അവളിൽ ഈ മാറ്റം കണ്ടത്... "
 
"നീയെന്ത് സംസാരിച്ചെന്നാണ് പറയുന്നത്... "
വിശ്വനാഥമേനോൻ ചോദിച്ചു
 
അവൻ കുളക്കടവിൽ വച്ച് സംസാരിച്ച കാര്യങ്ങൾ പറഞ്ഞു... 
 
"അപ്പോൾ അവിടെ അങ്ങനെയൊരു സംസാരം നടന്നോ... ഞാൻ കരുതി നീ പറഞ്ഞ് അവൾക്ക് ഇവനോട് ഉള്ളസ്നേഹവും ഇല്ലാതാക്കുമെന്നാണ്.. "
 
എന്നിട്ടിപ്പോൾ മനസ്സിലായില്ലേ എന്നെക്കൊണ്ട് ഇങ്ങനെയും ചില ഉപകാരങ്ങൾ ഉണ്ടാകുമെന്ന്... ഞാനാര് മോൻ... ഹും ബാലനോടാ കളി... 
 
അതെയതെ... എന്നാൽ ഇതിൽ എഴുപത്തഞ്ച് ശതമാനം മാർക്കും കീർത്തിമോൾക്കാണ് കൊടുക്കേണ്ടത്... അവൾ ആ ഫോട്ടോയുടെ കാര്യം അപ്പോൾ പറഞ്ഞതുകൊണ്ടാണ് അവൾക്ക് ഇവനോട് നേരിയ ഇഷ്ടമെങ്കിലും വന്നത്.... പക്ഷേ നിന്നെ ഇന്നെനിക്ക് എന്തെന്നില്ലാത്ത മതിപ്പ് ഉണ്ടാക്കിയ കാര്യമാണ്  അവിടെ മുറ്റത്തുവച്ച് നീ ആ വന്നയാളുടെ മുഖത്തടിച്ചതും അയാളോട് പറഞ്ഞ ഓരോ കാര്യവും... ഇത്രയും കാലം നീയൊരു പക്വതയില്ലാത്തവനാണെന്നാണ് ഞാൻ കരുതിയത്... എന്നാൽ ഇപ്പോൾ എനിക്കുമനസ്സിലായി നിന്നിൽ കാര്യപ്രാപ്തിക്കു കുറച്ചെങ്കിലുമുണ്ടെന്ന്... "
 
"ഹാവു ... അതെങ്കിലും സമ്മതിച്ചല്ലോ... സമാധാനം... എന്റെ പെങ്ങളേയോ അല്ലെങ്കിൽ കീർത്തിയേയോ  ആരെങ്കിലും അനാവിശ്യമായി എന്തെങ്കിലും പറഞ്ഞാൽ എനിക്കത് നോക്കിനിൽക്കാനാവില്ല... "
 
അതു മനസ്സിലായി.... എനിക്കില്ലാതെ പേടി... നീയവളെ അയാൾക്ക് കാട്ടികാകൊടുത്തല്ലോ.... ഇത്രയും കാലം അവളാരാണെന്ന് അയാൾക്കറിയില്ലായിരുന്നു... ഇപ്പോൾ അവൾ ആരാണെന്നും അവൾ ക്കറിയാം... നാളെ മുതൽ അവൾ കോളേജിൽ പോയിവരുമ്പോൾ അയാളെങ്ങാനും വഴിയിൽ വച്ച് വല്ലതും ചെയ്യുമോ എന്നാണ് പേടി.... അതിനും മടിക്കില്ല അവർ...."
 
അയ്യോ... കുഴപ്പമായോ... ഞാനത്രയും ആലോചിച്ചില്ല... ഇനി അയാൾ പറഞ്ഞതുപോലെ വല്ലതും ചെയ്യുമോ... ഇനിയെന്താണ് ചെയ്യുക... "
ആദി പേടിയോടെ ചോദിച്ചു
 
"എന്ത് ചെയ്യാൻ... ഇനി വരുന്നിടത്തുവച്ചു കാണാം... ഏതായാലും രാവിലേയും വൈകീട്ടും അവളുടെ മേൽ ഒരു കണ്ണുവേണം... എപ്പോഴാണ്  എവിടെ വച്ചാണ് അവൾക്കു നേരെ ഒരാക്രമണമുണ്ടാവുകയെന്ന് പറയാൻ പറ്റില്ല... അയാളെ മാത്രമല്ല ആ സതീശനേയും പേടിക്കണം... ഇന്നത്തെ പ്രശ്നത്തിൽ അവൻ അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല... "
 
ഇത്രക്കൊന്നും ഞാൻ ചിന്തിച്ചില്ല... പഞ്ചമിമേമയെപറ്റി അയാൾ പറഞ്ഞപ്പോൾ എന്റെ നിയന്ത്രണം വിട്ടു..." 
 
 
"അല്ലാതെ ഞങ്ങളുടെ മുന്നിൽ ആളാവാൻ നോക്കിയതല്ല അല്ലേ... "
എല്ലാം കേട്ടുനിന്ന  ശിവൻ ചോദിച്ചു... 
 
"തുടങ്ങി... ഇതാണ് ഞാൻ ഒന്നിനും ഇറങ്ങാത്തത്... ഇറങ്ങിയാൽ ഇതല്ലേ കേൾക്കുന്നത്... "
 
"പോട്ടെടാ പിണങ്ങല്ലേ... ഞാനൊരു തമാശ പറഞ്ഞതല്ലേ... "
 
"തമാശ... ഇതാണോ തമാശ.... ഒരു നല്ല കാര്യം നടന്ന ദിവസമായതുകൊണ്ട് ഞാനൊന്നും പറയുന്നില്ല..."
 
"പോട്ടെടാ അത് വിട്..."
 
"അങ്ങനെ വിടാൻ പറ്റില്ല... നാളെ മുതൽ ഞാൻ അവളേയും കീർത്തിയേയും കോളേജിൽ കൊണ്ടുപോയി കൊണ്ടുവന്നോളാം... പിന്നെ പോകുന്ന വഴി കുറച്ച് ലഡു വാങ്ങിക്കണം... എന്നിട്ട് വീട്ടിലെല്ലാവർക്കും ഇന്നത്തെ സന്തോഷവാർത്ത അറിയിച്ച് മധുരം കൊടുക്കണം... എന്നാൽ ഇപ്പോൾ നമ്മൾ സംസാരിച്ച കാര്യം അവരോട് പറയേണ്ട.... സന്തോഷത്തിന് പകരം സങ്കടമാകും അവിടെയപണ്ടാവുക..."
 
"അത് ന്യായമായ കാര്യം... വെറുതേ അവരെക്കൂടി എന്തിനാണ് തീ തീറ്റിക്കുന്നത്...ഒരുപാട് ദിവസം നമ്മളെ തീ തീറ്റിച്ചതല്ലേ ദൈവം... ഇപ്പോൾ എല്ലാം നമ്മൾക്കനുകൂലമായി വന്നതാണ്... ഇതിന്റെ പേരിൽ അതുണ്ടാകരുത്... "
 
"അവിടേയും നമ്മൾക്ക് ആശ്വസിക്കാനായിട്ടില്ല... ആ വന്ന മനുഷ്യന്റെ അടുത്ത നീക്കം എന്താണെന്ന് പറയാൻ പറ്റില്ല... ഇപ്പോൾ അതാണ് നമുക്കു മുന്നിലുള്ള തലവേദന.... "
ആദി പറഞ്ഞു... 
 
ശരിയാണ് ഇതിനെന്താണ് പോംവഴിയെന്ന് നമ്മൾ കണ്ടെത്തണം... അയാൾ അങ്ങനെ അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല... ചവിട്ടേറ്റമൂർഖനായിരിക്കും അയാൾ... അയാൾ വിചാരിച്ച കാര്യം നടക്കാൻ മയൂഖയെ എന്തും ചെയ്യാൻ മടിക്കില്ല... ഒരുവശത്ത് ഇയാൾ മറുവശത്ത് ആ സതീശനും... രണ്ടും രണ്ട് ഇനത്തിൽ പെട്ടതാണെങ്കിലും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണവർ... രണ്ടുപേരുടേയും ലക്ഷ്യം മയൂഖയാണ്.... "
ശിവൻ പറഞ്ഞു... 
 
ഒന്നിനു പുറകേ ഒന്നായിട്ട്  പ്രശ്നങ്ങൾ വരുകയാണല്ലോ... ഏതായാലും നീ ആ സിഐ ബാലചന്ദ്രനെ വിളിച്ച് കാര്യങ്ങൾ പറയ്... അവൻ എന്തെങ്കിലും പോംവഴി ഉണ്ടാക്കിത്തരും.... "
വിശ്വനാഥൻ പറഞ്ഞതുകേട്ട് ശിവൻ ബാലചന്ദ്രനെ  വിളിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞു.... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️
 
മാണിശ്ശേരിയിൽനിന്നും വാസുദേവനും മീനാക്ഷിയും തങ്ങളുടെ വീട്ടിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു... 
 
"ഏടത്തി ശിവനോട് ആദിയും ഇനിയൊരു പ്രശ്നത്തിനും നിൽക്കരുതെന്ന് പറഞ്ഞേക്കണേ... ശിവനെ എനിക്ക് പേടിയില്ല... അവൻ എവിടെനിന്നും രക്ഷപ്പെട്ട് പോന്നോളും... എന്നാൽ ആദിയങ്ങനെയല്ല... വഴിയെ പോകുന്നത് ഇരന്നു വാങ്ങിക്കുന്ന പ്രകൃതക്കാരനാണ്... പിന്നെയുണ്ടാകുന്ന ഭവിഷ്യത്ത് അവൻ ഓർക്കാറില്ല.... "
മീനാക്ഷി പറഞ്ഞു.... 
 
നീ പേടിക്കേണ്ട മീനാക്ഷി... അവനൊന്നും സംഭവിക്കില്ല... കൂടെ ശിവനുള്ളകാലത്തോളം ആദിക്ക് ഒന്നും സംഭവിക്കാൻ അവൻ സമ്മതിക്കില്ല... എന്റെ മകനായതോണ്ട് പൊക്കിപ്പറയുകയല്ല... സ്വന്തം ജീവൻ പണയം വച്ചും അവൻ മറ്റുള്ളവരെ രക്ഷിക്കും...."
ലക്ഷ്മി പറഞ്ഞുതീർന്നതും ... മുറ്റത്ത് ഒരുകാറ് വന്നുനിന്നു.... അതിൽനിന്നും ശിവനും ആദിയും വിശ്വനാഥ മേനോനും ഇറങ്ങി.... 
 
"നിങ്ങൾ പോയിട്ട് എന്തേ ഇത്രയും താമസിച്ചത്.... നിങ്ങൾ വരാൻ നേരം വൈകുന്നതുകണ്ട് ഞങ്ങൾ ഇറങ്ങാൻ തുടങ്ങുകയായിരുന്നു...."
മീനാക്ഷി പറഞ്ഞു.... 
 
"അതെല്ലാം പറയാം... അതിനുമുമ്പ് ഇത് എല്ലാവരുമൊന്ന് കഴിച്ചേ... കുറച്ചു മധുരമാണ്.... "
 
"ഇതെന്താ ഇപ്പോഴൊരു മധുരം... ഓ... ആ കുട്ടി നമ്മുടെ പഞ്ചമിയുടെ മകളാണെന്നറിഞ്ഞതിലുള്ള സന്തോഷമാകുമല്ലേ...."
 
"അതിന് ഇവർക്കുരണ്ടുപേർക്കും എല്ലാ കാര്യവും ആദ്യമേ അറിയുന്നതല്ലേ... "
ലക്ഷ്മി ചോദിച്ചു... 
 
"അത് ശരിയാണല്ലോ... പിന്നെ എന്തിനാണ് ഇപ്പോൾ ഈ മധുരം....? "
മീനാക്ഷി ചോദിച്ചു
 
"മീനാക്ഷി.. ആദ്യം നിങ്ങൾ മധുരം കഴിക്ക്... അതു കഴിഞ്ഞിട്ട് കാര്യങ്ങൾ പറഞ്ഞു... "
 
"അതെന്താ അത്ര വലിയ രഹസ്യം... എന്തായാലും
വേണ്ടില്ല... ഇന്ന് ഞങ്ങൾക്ക് സന്തോഷ ദിനമാണ്... അപ്പോൾ ഈ മധുരം ഇന്ന് ഞങ്ങൾ കഴിക്കും... "
മീനാക്ഷി അതിൽനിന്ന് ലഡു എടുത്ത് എല്ലാവർക്കും കൊടുത്തു... 
എല്ലാവരും അതു കഴിച്ചു...
 
 "ഇനി എന്താണ് കാര്യമെന്ന് ഞാൻ പറയാം... നമ്മുടെ ശിവനും നമ്മളും ഇത്രയും നാൾ ആശിച്ചു കൊണ്ട് നടന്നതെന്താണ് അത് നടന്നിരിക്കുന്നു... "
വിശ്വനാഥ മേനോൻ പറഞ്ഞു... 
 
"എന്താണത് തെളിച്ചു പറയ്"
ലക്ഷ്മി പറഞ്ഞു
 
"നമ്മുടെ മോനെ അവൾക്ക് ഇഷ്ടമാണെന്ന് പറഞ്ഞു... "
അയാൾ അവിടെ നടന്ന കാര്യങ്ങൾ പറഞ്ഞു... 
 
സത്യമാണോ... അപ്പോൾ ഈ ലഡുവിൽ ചിലവ് ഒതുക്കാമെന്ന് കരുതേണ്ട... പക്ഷേ ആ സതീശൻ ഇനി എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ... "
മീനാക്ഷി ചോദിച്ചു... 
 
"പിന്നേ... അവൻ ഇങ്ങു വരട്ടെ... രണ്ടു കാലിൽ അവൻ എഴുന്നേറ്റ് പോകില്ല... "
ആദി പറഞ്ഞു.... 
 
"വെറുതെ വീരവാദം മുഴക്കി നടക്കേണ്ട... അറിഞ്ഞിടത്തോളം അവനൊരു പക്കാ ക്രിമിനലാണ്... അവന്റെ കൂടെ ആരെക്കെയുണ്ടാകുമെന്ന് നിനക്ക് ഊഹിക്കാൻപോലും പറ്റില്ല... "
മീനാക്ഷി പറഞ്ഞു
 
"അതിനുള്ള മുൻകരുതലുകൾ ഞങ്ങൾ എടുത്തിട്ടുണ്ട്... "
 
"എന്ത് മുൻകരുതൽ... "
 
"ഞാൻ നമ്മുടെ സിഐ ബാലചന്ദ്രന് വിളിച്ച് കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്... "
 
"അതേതായാലും നന്നായി... ബാക്കി അവർ നോക്കിക്കോളും... എന്നാൽ ഞങ്ങൾ ഇറങ്ങുകയാണ്..... "
മീനാക്ഷിയും വാസുദേവനും അവരോട് യാത്രപറഞ്ഞിറങ്ങി വൈകാതെ ആദിയും ഇറങ്ങി.... 
 
എന്നാൽ വലിയൊരു പേമാരിക്കു മുന്നേയുള്ള ശാന്തതയായിരുന്നു ഈ സന്തോഷം.... 
 
 
തുടരും............ 
 
✍️ Rajesh Raju
 
➖➖➖➖➖➖➖➖➖➖➖
ശിവമയൂഖം : 23

ശിവമയൂഖം : 23

4.3
5095

  "അതേതായാലും നന്നായി... ബാക്കി അവർ നോക്കിക്കോളും... എന്നാൽ ഞങ്ങൾ ഇറങ്ങുകയാണ്..... " മീനാക്ഷിയും ലക്ഷ്മിയും അവരോട് യാത്രപറഞ്ഞിറങ്ങി വൈകാതെ ആദിയും ഇറങ്ങി....  എന്നാൽ വലിയൊരു പേമാരിക്കു മുന്നേയുള്ള ശാന്തതയായിരുന്നു ഈ സന്തോഷം....  ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ രണ്ടു ദിവസങ്ങൾക്കു ശേഷം ഒരുനാൾ രാവിലെ ഓഫീസിലേക്ക് പോകാനിറങ്ങുകയായിരുന്നു ശിവൻ.... ആ സമയത്താണ് അവന്റെ ഫോൺ റിങ് ചെയ്തത്... അവൻ ഫോണെത്തു നോക്കി.... സിഐ ബാലചന്ദ്രനാണ് വിളിക്കുന്നതെന്ന് മനസ്സിലാക്കി അവൻ കോളെടുത്തു...  "ഹലോ സാർ എന്തായി ഞാൻ പറഞ്ഞ കാര്യം... " ശിവൻ ചോദിച്ചു "അതു പറയാനാണ് ഞാൻ വിളിച്ചത്... ന