Aksharathalukal

ശിവമയൂഖം : 28

 
 
"ആഹാ കൊള്ളാലോ... ഇതിൽ ആരുടെ കിടക്കവിരിക്കാനാണെടീ നീ പോകുന്നത്... അതോ രണ്ടുപേർക്കും ഒരുമിച്ചാണോ ഇന്നത്തെ ദിവസം... "
 
ആദി ദേഷ്യത്തോടെ പുറത്തേക്കിറങ്ങാൻ തുനിഞ്ഞപ്പോൾ ശിവൻ അവനെ തടഞ്ഞു.... പിന്നെ ശിവൻ കാറിൽ നിന്നിറങ്ങി... 
 
"നിന്റെ തന്തക്ക് കിടക്കവിരിക്കാനാണെടാ പോകുന്നത്... എന്താ നിനക്ക് വല്ല വിരോദവുമുണ്ടോ... "
 
"എന്താടാ നായെ നീ പറഞ്ഞത്... "
സതിശൻ ശിവനെ തല്ലാനൊരുങ്ങി... എന്നാൽ ശിവൻ കൈ ചുരുട്ടി അവന്റെ മുഖംനോക്കിയൊന്ന് കൊടുത്തു... സതീശൻ മുഖം പൊത്തി അവിടെയിരുന്നു... അതുകണ്ട് സതീശന്റെ കൂടെ വന്ന വിനായകനും  മാണിക്യനും ശിവനു നേരെ വന്നു... അതുകണ്ട് ആദിയും പുറത്തേക്കിറങ്ങി... പിന്നെയവിടെ നടന്നത് പൊരിഞ്ഞ അടിമയായിരുന്നു... ഇതിനിടയിൽ സതീശൻ കാറിൽ നിന്ന് മയൂഖയെ പിടിച്ചു വലിച്ച് പുറത്തേക്കിറക്കി... അരയിൽ നിന്ന് ഒരു പേനാക്കത്തിയെടുത്ത് അവളുടെ കഴുത്തിൽ അമർത്തി... പെട്ടന്നുള്ള സതീശന്റെ പ്രവൃത്തിയിൽ ശിവനും ആദിയും ഒന്നു ഭയന്നു... 
 
"സതീശാ വേണ്ടാ... അവളെ വിട്ടേക്ക്... പെണ്ണുങ്ങളോടല്ല നിന്റെ പരാക്രമം കാട്ടേണ്ടത്... "
ശിവൻ പറഞ്ഞു
 
ഇല്ല.. വിടില്ല.. ഒരുപാട് കാലമായി ഇവളെ ആശിച്ചു നടക്കുന്നു... അതിനിടയിൽ ഇവളെ നീയങ്ങ് ഏറ്റെടുത്തു... എല്ലാവരും കൂടി എന്നെ മണ്ടനാക്കി ഇപ്പോൾ കളിക്കുകയാണ്... ഇല്ലാ... ഈ സതീശൻ ആശിച്ചത്  നേടിയിട്ടേയുള്ളൂ... ഇവളെ എനിക്കുവേണം ഇല്ലെങ്കിൽ ഞാനാണാണെന്ന് പറഞ്ഞ് നടക്കുന്നതിൽ എന്താണർത്ഥം... എന്റെ മോഹം പൂവണിഞ്ഞ് ഇവൾ ബാക്കിയുണ്ടെങ്കിൽ  നിനക്കുവേണമെങ്കിൽ തരാം... പിന്നെ കെട്ടുകയോ വലിചെറിയുകയോ എന്തുവേണമെങ്കിലും ചെയ്തേക്ക്..."
സതീശൻ അവളേയും കൊണ്ട് മുന്നോട്ട് ചുവടുവച്ചു... എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് പെട്ടന്ന് സതീശന്റെ നിലവിളി കേട്ടത്... അവർ നോക്കിയപ്പോൾ തലയും പൊത്തി ചോരയിൽകുളിച്ച് പിടയുന്ന സതീശനെയാണ്... അവന്റെയടുത്ത് ഒരു ബ്രാന്തനെപ്പോലെ വലിയൊരു കല്ലുമായി നിൽക്കുന്ന ഉണ്ണികൃഷ്ണമേനോനെയാണ്.... അതുകണ്ട്  വിനായകനും മാണിക്യനും അവിടെനിന്നും ഓടി മറഞ്ഞു... 
 
"മക്കളെ നിങ്ങൾ പൊയ്ക്കൊ... ഇവനിനി ജീവിക്കില്ല... അവിടെ കിടന്ന് പിടഞ്ഞ് ചാവട്ടെ... "
ഉണ്ണികൃഷ്ണമേനോൻ പറഞ്ഞു... 
 
ആദീ.. നീ ഇവനെ പിടിക്ക്... പെട്ടന്ന് ഇവനെ ഏതെങ്കിലും ഹോസ്പിറ്റലിൽ എത്തിക്കണം... "
ശിവനും ആദിയും കൂടി സതീശനെ പിടിച്ച് കാറിൽ കിടത്തി... അവനെയും കൊണ്ട് കാറ് ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.... 
എന്നാൽ അവിടെ നടന്നതിന്റെ ഞെട്ടലിൽനിന്ന് മയൂഖ മുക്തയായിരുന്നില്ല... 
 
സതീശനെ അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ എത്തിച്ചു... പെട്ടെന്നു തന്നെ അവനെ ഓപ്രേഷൻതിയേറ്ററിലേക്ക് മാറ്റി.... ശിവൻ വിശ്വനാഥമേനോനേയും കിഷോറിനേയും വിളിച്ച് കാര്യങ്ങൾ പറഞ്ഞു... പിന്നെ മയൂഖയെ വിളിച്ച് അവളെ സമാധാനിപ്പിച്ചു... അച്ഛനെ ആശ്വസിപ്പിക്കണമെന്നും പറഞ്ഞു.... അതിനുശേഷം സതീശന്റെ അമ്മയുടെ ഫോൺ നമ്പർ വാങ്ങിച്ച് അവരോട് സൌമ്യമായി കാര്യങ്ങൾ അവതരിപ്പിച്ചു...
 
ഏറെ സമയത്തിനു ശേഷം ഒരു നേഴ്സ് വന്ന് ഡോക്ടർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു.. ശിവനും ആദിയും ഡോക്ടറുടെ അടുത്തേക്ക് ചെന്നു... 
 
"എന്താണ് ഡോക്ടർ സതീശന്റെ അവസ്ഥ.... "
ശിവൻ ചോദിച്ചു.... 
എന്നാൽ ശിവനെ നോക്കി എന്തോ ആലോചിക്കുകയായിരുന്നു ഡോക്ടർ... പിന്നെ അവനുനേരെ ചിരിച്ചു.. 
 
ഇയാളെ എവിടെയോ കണ്ടുമറന്നപോലെ... നല്ല പരിചയം തോന്നുന്നു... എന്താണ് പേര്... "
 
എന്റെ പേര് ശിവനാഥ്... നാഥ് ഗ്രൂപ്പിന്റെ ഓണർ വിശ്വനാഥമേനോന്റെ മകനാണ്.... 
 
അങ്ങനെ വരട്ടെ... അതാണ് ഈ മുഖത്ത് നല്ല പരിചയം തോന്നിയത്... ഞാനും അച്ഛനും പഠിക്കുന്ന കാലത്ത് നല്ല ഫ്രഡ്സായിരുന്നു... ഈയടുത്തുവരെ ഞങ്ങൾ കണ്ടിരുന്നു... ഞങ്ങളുടെ കൂടെ മറ്റൊരുത്തനുമുണ്ടായിരുന്നു പഠിക്കുന്ന സമയത്ത്... ഒരു ഉണ്ണികൃഷ്ണൻ അവനെപ്പിന്നെ കണ്ടിട്ടില്ല... അതു പോട്ടെ നിങ്ങൾ കൊണ്ടുവന്ന പേഷ്യന്റ് ആരാണ്... എന്താണ് അയാൾക്ക് സംഭവിച്ചത്... ആരോ കനമുള്ള എന്തോ ആയുധം കൊണ്ട് അടിച്ചതാവാനാണ് സാധ്യത... ആ മുറിവിന്മേൽ കണ്ട മണ്ണ് കനം കൂടിയ കല്ലുകൊണ്ട് അടിച്ചതാവാനാണ് സാധ്യത... ഏതായാലും പോലീസിൽ പരാതി കൊടുത്തേക്ക്... അതാണ് നിങ്ങൾക്കും ഞങ്ങൾക്കും നല്ലത്... 
 
"ഡോക്ടർ അയാളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്... "
ശിവൻ ചോദിച്ചു... 
 
ഒന്നും പറയാനായിട്ടില്ല... ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞ് എന്തും പറയാൻ പറ്റൂ... അത്രക്ക് ആഴത്തിലാണ് തലയിലെ മുറിവ്... രക്ഷപ്പെടാൻ ചാൻസ് വളരെ കുറവാണ്...  അഥവാ രക്ഷപ്പെട്ടാൽതന്നെ അയാളുടെ ഓർമ്മശക്തി തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട.... തലച്ചോറിനുവരെ ക്ഷതം സംഭവിച്ചിട്ടുണ്ട്... എന്താണ് നടന്നത് 
 
"ഡോക്ടർ... നിങ്ങൾ പറഞ്ഞില്ലേ കൂടെ പഠിച്ച ഒരു ഉണ്ണികൃഷ്ണനെപറ്റി... അദ്ദേഹത്തിന്റെ അനിയത്തിയുടെ മകനാണ് ഈ സതീഷ്... "
ശിവൻ എല്ലാ കാര്യവും ഡോക്ടറോട് പറഞ്ഞു.... 
 
"അപ്പോൾ ഇവൻ ജീവിച്ചിരിക്കുന്നത് കൂടുതൽ ആപത്താണല്ലേ... ഇതുപോലുള്ള ജന്മങ്ങൾ ഉണ്ടാകുമോ.... എന്തായാലും ഇത് ഞാൻ പോലീസ്കേസാക്കുന്നില്ല... എന്തിന് കേസാക്കണം... ബാക്കിയുള്ളവർ മനസമാധാനത്തോടെ ജീവിക്കട്ടെ... ഇയാളുടെ വീട്ടിൽ അറിയിച്ചിട്ടില്ലേ... "
 
"അറിയിച്ചിട്ടുണ്ട് അമ്മമാത്രമേ അവനുള്ളൂ... അവർ ഇപ്പോഴെത്തും... "
 
"ആ അമ്മയുടെ കഷ്ടകാലം... അല്ലാതെന്തു പറയാൻ"
 
കുറച്ചു കഴിഞ്ഞപ്പോൾ ഇന്ദിര അവിടെയെത്തി... തലയടിച്ച് വീണതാണെന്നാണ് അവരോട് പറഞ്ഞത്...  അവരോട് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞ് തന്റെ നമ്പറും കുറച്ച് പണവും അവരെയേൽപ്പിച്ച് ശിവനും ആദിയും വീട്ടിലേക്ക് പോന്നു..... 
 
പോകുന്ന വഴി മയൂഖയെ വിളിച്ച് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു.... കൂടാതെ കിഷോറിനേയും വിളിച്ചിരുന്നു... 
 
വീട്ടിലെത്തുമ്പോൾ അവരെ പ്രതീക്ഷിച്ച് ഉമ്മറത്തുതന്നെ ഇരിക്കുകയായിരുന്നു വിശ്വനാഥമേനോൻ.... 
 
"എന്തായെടാ... എന്താണ് അവന്റെ ഇപ്പോഴത്തെ കണ്ടീഷൻ... "
അയാൾ ചോദിച്ചു
 
ഒന്നും പറയാറായിട്ടില്ല... നേരത്തോടു നേരം കഴിയണം എന്തെങ്കിലും പറയാൻ... ഇനി രക്ഷപ്പെട്ടാലും... ഓർമ്മശക്തി ഉണ്ടാവുമെന്ന് തോന്നുന്നില്ല... "
 
എത്ര വലിയ നീചനായാലും... ഇങ്ങനെയൊന്നും സംഭവിക്കല്ലേ... നീ ഉണ്ണികൃഷ്ണനെ വിളിച്ചിരുന്നോ.... പാവം ഏതു സമയത്താണോ അവന് ഇങ്ങനെയൊരു പ്രവർത്തി ചെയ്യാൻ തോന്നിയത്... അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..... ഞാനായാലും അങ്ങനെ ചെയ്തു പോകും... ഇനി ഇത് വല്ല കേസും കൂട്ടവുമാവുമോ.... "
 
അവന് എന്തെങ്കിലും സംഭവിച്ചാൽ പ്രശ്നമാണ്... എന്നാലും വേണ്ടപോലെ ചെയ്തോളാമെന്ന് കിഷോർ പറഞ്ഞിട്ടുണ്ട്... എന്നാലും സൂക്ഷിക്കണം... അവൻ മാത്രമല്ല അവന്റെ കൂടെ മറ്റു രണ്ടുപേരും ഉണ്ടായിരുന്നു അവർ ഇത് കുത്തിപൊക്കിയാൽ പ്രശ്നമാവും... എന്തായാലും ഇതൊന്നും പറഞ്ഞ് ഉണ്ണിയങ്കിളിനെ വെറുതെ പേടിപ്പിക്കേണ്ടാ... "
അതും ശരിയാണ്...  അവനൊന്നും സംഭവിക്കരുതെന്ന് പ്രാർത്ഥിക്കാം... "
 
പിന്നെ അച്ഛാ അവനെ ചികിത്സിക്കുന്നത്  അച്ഛന്റെ ഒരു പഴയ കൂട്ടുകാരനാണ്.. ഡോ സണ്ണി ജോസഫ്... അതുകൊണ്ടാണവർ നിയമനടപടിക്ക് പോകാതിരുന്നത്" 
 
"ആണോ...  അവിടേയും ദൈവം കാത്തു,.. ഇനി പേടിക്കാനൊന്നുമില്ല... സതീശന് ഇനി എന്തു സംഭവിച്ചാലും അവൻ ഉണ്ണിയെ ഒറ്റികൊടുക്കില്ല... അതെനിക്ക് പൂർണ്ണ വിശ്വാസമാണ്... പക്ഷേ നീ പറഞ്ഞ അവന്റെ കൂടെ വന്ന വരെയാണ് നമ്മൾ ഇനി ഭയക്കേണ്ടത്... അവർ എവിടെയുള്ളതാണെന്ന് അറിയോ... "
 
ഇല്ല... അതാണ് പ്രശ്നം... എന്തായാലും നാളെയാവട്ടെ നമുക്ക് ഒന്നന്വേഷിച്ചു നോക്കാം... 
ശിവൻ പറഞ്ഞു... എന്നാൽ അവനും എന്തെന്നില്ലാത്ത പേടി മനസ്സിലുണ്ടായിരുന്നു...... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️
 
"ഏട്ടാ  ഏട്ടാ"
മോഹനന്റെ വിളികേട്ടു ഭരതൻ പുറത്തേക്ക് വന്നു
 
"ഏട്ടാ ഒന്ന് പുറത്തേക്ക് വന്നേ..... ഒരു കാര്യം പറയാനുണ്ട്... "
ഭരതൻ മോഹനന്റെ കൂടെ  ഗെയ്റ്റിനടുത്തേക്ക് നടന്നു... 
 
"എന്താടാ പ്രശ്നം... "
 
 
"ഏട്ടാ ആ സതീശൻ ഹോസ്പിറ്റലിലാണ് അല്പം പ്രശ്നമാണ്... ഇതുവരെ ബോധം വന്നിട്ടില്ല..." 
 
"എന്ത് പറ്റിയതാണ്..." 
 
അത്... അവനും അവന്റെ സഹായത്തിന് നമ്മൾ അയച്ച വിനായകനും മാണിക്യനും കൂടി അവളുടെ വീടിനടുത്ത് തമ്പടിച്ചിരിക്കുകയായിരുന്നു... എന്നാൽ ആ വിശ്വനാഥമേനോന്റെ മോനും ആ മറ്റവനുംകൂടി അവളുമായി എവിടേക്കോ പോവാനൊങ്ങിയതായിരുന്നു... ഇവർ അവരെ തടഞ്ഞു അവസാനം തല്ലായി.... സതീശൻ അവളുടെ കഴുത്തിൽ കുത്തിവച്ച് അവളുമായി അവിടുന്ന് പോരാൻ നേരം സതീശന്റെ അമ്മാവൻ വലിയൊരു കല്ലെടുത്ത് സതീശന്റെ തലക്കടിച്ചു അതു കണ്ട് വിനായകനും മാണിക്യനും അവിടെ നിന്നും ഓടിരക്ഷപ്പെട്ടു... വിശ്വനാഥമേനോന്റെ മോനും മറ്റവനുംകൂടിയാണ് സതീശനെ  ഹോസ്പിറ്റലിലാക്കിയത്... "
 
"എന്നിട്ട് വിനായകനും മാണിക്യനുമെവിടെ... "
 
അവർ ആരും കാണാതെ അവിടെ എല്ലാം നിരീക്ഷിക്കുന്നുണ്ട്... എന്തായാലും സതീശൻ രക്ഷപ്പെടുന്ന കാര്യം സംശയമാണ്... അന്നേരം അവന്റെ അമ്മാവൻ അകത്താകുമെന്നുറപ്പാണ്... കൂടെ ആ രണ്ടെണ്ണവും അഴിയെണ്ണും... 
 
"നീ ആ മാണിക്യനോടും വിനായകനോടും പെട്ടന്ന് ഇവിടേക്ക് വരാൻ പറ... "
 
"അതെന്തിനാണ് ഏട്ടാ... അവർ അവിടെ നിന്നാൽ നമുക്ക് കാര്യങ്ങൾ എല്ലാം അറിയാൻ പറ്റില്ലേ... "
 
എടാ കഴുതേ... നീ എന്തെറിഞ്ഞിട്ടാണ്... എടാ അവൻ തീർന്നാൽ അയാളല്ല കുടുങ്ങുക... നമ്മളാണ്... ഇതിന്റെയെല്ലാം പുറകിൽ നമ്മളാണെന്ന് അവർ എന്തായാലും അറിയും... അതുകൊണ്ടാണ് പറയുന്നത് അവരോട് ഇവിടേക്ക് വരാൻ പറയാൻ... ഇവിടെയാണെങ്കിൽ നമുക്ക് അവരെ ആരും അറിയാതെ മാറ്റിനിർത്താം... എന്തായാലും അവൻ ചാവാതിരിക്കാൻ പ്രാർത്ഥിച്ചോ... " ഭരതൻ വിടനുള്ളിലേക്ക് കയറിപ്പോയി... ഒന്നും മനസ്സില്ലാതെ മോഹനൻ നിന്നു... 
 
 
 
തുടരും.......... 
 
✍️ Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

ശിവമയൂഖം : 29

ശിവമയൂഖം : 29

4.5
5863

    എടാ കഴുതേ... നീ എന്തെറിഞ്ഞിട്ടാണ്... എടാ അവൻ തീർന്നാൽ അയാളല്ല കുടുങ്ങുക... നമ്മളാണ്... ഇതിന്റെയെല്ലാം പുറകിൽ നമ്മളാണെന്ന് അവർ എന്തായാലും അറിയും... അതുകൊണ്ടാണ് പറയുന്നത് അവരോട് ഇവിടേക്ക് വരാൻ പറഞ്ഞത്... ഇവിടെയായിരുന്നു നമുക്ക് അവരെ ആരും അറിയാതെ മാറ്റിനിർത്താം... എന്തായാലും അവൻ ചാവാതിരിക്കാൻ പ്രാർത്ഥിച്ചോ... " ഭരതൻ വിടനുള്ളിലേക്ക് കയറി പ്പോയി... ഒന്നും മനസ്സില്ലാതെ മോഹനൻ നിന്നു... പിന്നെ തന്റെ ഫോണെടുത്ത് മാണിക്യനെ  വിളിച്ചു... ഇതെല്ലാം ബാൽക്കണിയിൽനിന്നും ഗീത ശ്രദ്ധിക്കുന്നുണ്ടായിരുന്നു...  എന്നാൽ എന്താണ് അവർ സംസാരിച്ചതെന്ന് അവൾക്ക് മനസ്സിലായില്ല...