Aksharathalukal

ശിവമയൂഖം : 29

 
 
എടാ കഴുതേ... നീ എന്തെറിഞ്ഞിട്ടാണ്... എടാ അവൻ തീർന്നാൽ അയാളല്ല കുടുങ്ങുക... നമ്മളാണ്... ഇതിന്റെയെല്ലാം പുറകിൽ നമ്മളാണെന്ന് അവർ എന്തായാലും അറിയും... അതുകൊണ്ടാണ് പറയുന്നത് അവരോട് ഇവിടേക്ക് വരാൻ പറഞ്ഞത്... ഇവിടെയായിരുന്നു നമുക്ക് അവരെ ആരും അറിയാതെ മാറ്റിനിർത്താം... എന്തായാലും അവൻ ചാവാതിരിക്കാൻ പ്രാർത്ഥിച്ചോ... " ഭരതൻ വിടനുള്ളിലേക്ക് കയറി പ്പോയി... ഒന്നും മനസ്സില്ലാതെ മോഹനൻ നിന്നു... പിന്നെ തന്റെ ഫോണെടുത്ത് മാണിക്യനെ  വിളിച്ചു... ഇതെല്ലാം ബാൽക്കണിയിൽനിന്നും ഗീത ശ്രദ്ധിക്കുന്നുണ്ടായിരുന്നു... 
എന്നാൽ എന്താണ് അവർ സംസാരിച്ചതെന്ന് അവൾക്ക് മനസ്സിലായില്ല... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
അച്ഛാ ഈ ചായ കുടിക്ക്... എന്തൊരു ഇരിപ്പാണിത്... 
 
"വേണ്ട മോളെ എനിക്കൊന്നും ഇറങ്ങില്ല... അവന്... അവന് എന്തെങ്കിലും സംഭവിക്കുമോ... എന്റെ ഇന്ദിരക്ക് ആരുമില്ലാതാകുമോ.... രക്ഷിക്കേണ്ടതിനു പകരം ഈകൈകൊണ്ട് ഞാനവനെ... എന്തൊരു വിധിയാണീശ്വരാ... "
 
"എന്തൊക്കെയാണ് അച്ഛാ പറയുന്നത്... സതീശേട്ടന് ഒന്നും വരില്ല...  അച്ഛൻ ഒന്നും വേണമെന്ന് കരുതിയല്ലല്ലോ ചെയ്തത്... അപ്പോൾ അങ്ങനെയൊക്കെ സംഭവിച്ചു... ആ സമയത്ത് ആരായാലും ഇതൊക്കെയല്ലേ ചെയ്യുക... "
 
"എന്നാലും മോളേ ഇന്ദിരയോട് ഞാൻ എന്താണ് പറയുക... ഞാനാണ് ഇത് ചെയ്തതെന്നറിഞ്ഞാൽ അവളെങ്ങനെ സഹിക്കും... ഇല്ല അവൾ സഹിക്കില്ല... മോളെ എന്റെ ഷർട്ട് എടുക്ക് ഞാൻ ഹോസ്പിറ്റലിലൊന്ന് പോയി വരാം... "
 
"വേണ്ടച്ചാ... ഇപ്പോൾ അച്ഛൻ എവിടേക്കും പോകേണ്ട... രാവിലെ നമുക്ക് പോകാം... ഇപ്പോൾ അച്ഛൻ ഈ ചായയെങ്കിലും കുടിച്ച് കിടക്കാൻ നോക്ക്... "
അവൾ ഒരുപാട് നിർബന്ധിച്ച് ഒരു ഗ്ലാസ് ചായ കുടിപ്പിച്ച് അയാളെ കിടത്തി... അയാൾ ഇറങ്ങിയതിനു ശേഷമാണ് അവളും ശ്യാമളയും മുറിയിൽ നിന്ന് പോയത്... 
 
അടുത്ത ദിവസം രാവിലെ എഴുന്നേറ്റതിനുശേഷം മയൂഖ ആദ്യം പോയത് ഉണ്ണികൃഷ്ണമേനോന്റെ അടുത്തേക്കാണ്.... അവൾ ചെല്ലുമ്പോൾ വാതിൽ ഉള്ളിൽ നിന്ന് കുറ്റിയിട്ടിട്ടുണ്ടായിരുന്നു.... അവൾ ഒരുപാട് തവണ അയാളെ വിളിച്ചു മറുപടിയൊന്നും കാണാതായപ്പോൾ അവൾ ശ്യാമളയുടെ അടുത്തേക്ക് ചെന്നു... 
 
"അമ്മേ അച്ഛൻവിളിച്ചിട്ട് വാതിൽ തുറക്കുന്നില്ല... ഒന്ന് വേഗം വരോ... "
 
ശ്യാമള പെട്ടന്ന് മയൂഖയേയും കൂട്ടി ഉണ്ണികൃഷ്ണമേനോന്റെ മുറിയുടെ മുന്നിലെത്തി വാതിലിൽതട്ടി ഒരുപാട് വിളിച്ചു... മറുപടിയൊന്നും വന്നില്ല... പെട്ടന്ന് മയൂഖ പുറത്തേക്കോടി... വീടിനു പടിഞ്ഞാറുവശത്തേക്കോടി അയാൾ കിടക്കുന്ന മുറിയുടെ ജനലിനടുത്തെത്തി... ജനൽ ചാരിയിട്ടിരുന്നു... മയൂഖ ജനലിന്റെ ഒരു പൊളി വലിച്ചുതുറന്നു...
 
"അച്ഛാ... "
 അകത്തേക്ക് നോക്കിയ മയൂഖയുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി... ഉടുത്തിരുന്ന മുണ്ടിൽ വിട്ടത്തിൽ തൂങ്ങിനിൽക്കുന്ന ഉണ്ണികൃഷ്ണമേനോനെ കണ്ട് ശ്യാമള തല കറങ്ങി വീണു... മയൂഖയുടെ കരച്ചിൽ കേട്ട് അയൽപ്പക്കത്തുള്ളവർ ഓടിയെത്തി... അവർ ആ മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️
 
ഉമ്മറത്തിരുന്ന് പത്രം നോക്കുകയായിരുന്നു.... വിശ്വനാഥമേനോൻ ജോഗിങ്ങിന് പോയ ശിവൻ പെട്ടന്ന് തിരിച്ചുവരുന്നത് കണ്ട് വിശ്വനാഥമേനോൻ അന്തംവിട്ടു... 
 
"എന്താടാ നീ പെട്ടന്ന് തിരിച്ചുവന്നത്... അയാൾ ചോദിച്ചു... "
 
അച്ഛാ... അത്... അത്.. അച്ഛൻ പെട്ടെന്ന് റെഡിയായി വാ നമുക്കോരിടം വരെ പോകണം.... 
 
"എവിടേക്കാകുന്നു ഇത്ര രാവിലെ.... "
 
"അത് കാവുംപുറത്തേക്കോ... എന്താടാ... ആ സതീശന് വല്ലതും.... "
 
അതൊന്നുമല്ലച്ഛാ  നമ്മുടെ ഉണ്ണിയങ്കിൾ പോയി.... 
ശിവൻ വിക്കിവിക്കി പറഞ്ഞു
 
"പോവേ... എവിടേക്ക്... "
വിശ്വനാഥമേനോൻ കസേരയിൽനിന്നെഴുന്നേറ്റ് ശിവനോട് ചോദിച്ചു
 
"ഉണ്ണിയങ്കിൾ  ആത്മഹത്യ ചെയ്തു.... "
ശിവൻ പറഞ്ഞതു കേട്ട് അയാളുടെ കയ്യിൽനിന്നു പത്രം താഴെ വീണു... അയാൾ കസേരയിൽതളർന്നിരുന്നു... 
 
അച്ഛാ ഇങ്ങനെ തളർന്നിരിക്കാതെ..... അവർക്കിപ്പോൾ നമ്മൾ മാത്രമേയുള്ളൂ... ആന്റിയേയും മയൂഖയേയും ആശ്വസിപ്പിക്കേണ്ടത് നമ്മളാണ്..... അച്ഛൻ പെട്ടന്ന് റെഡിയാവ്... ഞാൻ ആദിയോടും കിഷോറിനോടും വിളിച്ചു പറയട്ടെ... സതീശന്റെ അമ്മയെ വിവരമറിയിക്കണം ഞാൻ ആദിയും കൂട്ടി ഹോസ്പിറ്റലിലൊന്ന് പോവട്ടെ.. 
 
ഉണ്ണികൃഷ്ണമേനോന്റ ബോഡി താഴെയിറക്കി പോസ്റ്റുമോർട്ടത്തിനയച്ചു... ആദിയും ശിവനും കൂടി ഹോസ്പിറ്റലിലെത്തി സതീശന്റെയടുത്ത് ഒരുസ്തീയെ നിർത്തി ഇന്ദിരയെ കൂട്ടിക്കൊണ്ടുവന്നു... 
 
വൈകീട്ടോടെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഉണ്ണികൃഷ്ണമേനോന്റെ ബോഡി കാവും പുറത്തെ വീട്ടിലെത്തിച്ചു... ബോഡിയുടെയടുത്ത് നിന്നുകൊണ്ട് വിശ്വനാഥമേനോൻ വിങ്ങിപ്പൊട്ടി... 
 
ഉണ്ണികൃഷ്ണാ... നീയെന്താടാ കാണിച്ചത്... എന്തുണ്ടെങ്കിലും നമുക്ക് പഹിരാരമുണ്ടാക്കാമായിരുന്നില്ലേ.....  അതിന് നീ ഈ കടുംകൈ ചെയ്യണമായിരുന്നോ... നീ മോളെക്കുറിച്ചോർത്തോ ശ്യാമളയെക്കുറിച്ചോർത്തോ... "
അയാൾ ബോഡിയുടെ കാൽക്കലിരുന്നു വിതുമ്പിക്കരഞ്ഞു.... തന്റെ തോളിൽ ആരോ കൈവച്ചതറിഞ്ഞ് അയാൾ തിരുഞ്ഞുനോക്കി... ഡോ. സണ്ണിജോസഫിനെ കണ്ട് അയാൾ എഴുന്നേറ്റു... 
 
"എടാ സണ്ണീ..... കണ്ടില്ലേ നീയവനെ... ഒരു മനസ്സും മൂന്നു ശരീരവുമായി നടന്നതല്ലേടാ നമ്മൾ... എന്നിട്ടും അവൻ നമ്മളോടൊരു വാക്ക് പറയാതെ പോയില്ലേ.... "
അയാൾ സണ്ണിയുടെ നെഞ്ചിൽ മുഖമമർത്തി കരഞ്ഞു.... 
 
അവസാനമായിട്ട് മുഖം കാണുന്നതിനു വേണ്ടി മയൂഖയേയും ശ്യാമളയേയും ഇന്ദിരയേയും പുറത്തേക്ക് കൊണ്ടുവന്നു... ബോഡിക്കുമുന്നിൽ എത്തിയ മയൂഖ കുറച്ചുനേരം ആ മുഖത്തേക്ക് നോക്കി നിന്നു... പിന്നെ അയാളുടെ മുഖമൊന്ന് തലോടി... 
 
"എനിക്കു വേണ്ടിയല്ലേ അച്ഛൻ ഇതെല്ലാം ചെയ്തത്... എന്നിട്ട് എന്നെ വിട്ട് പോയില്ലേ... "
ശിവൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു... 
 
"ശിവേട്ടാ കണ്ടോ അച്ഛൻ കിടക്കുന്നത്... പോവാണ്... ഞങ്ങളെ തനിച്ചാക്കി പോവാണ് അച്ഛൻ... ഞങ്ങളെ അച്ഛന് വേണ്ട... ഇന്നലെ രാത്രി എന്റെ കയ്യിൽനിന്നു ചായ വാങ്ങിച്ച് കുടിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ പറയാമായിരുന്നില്ലേ  അച്ഛന് മോള് തരുന്ന അവസാനത്തെ ചായയാണെന്ന്... അച്ഛന്റെ അടുത്തുനിന്ന് പോരുമ്പോൾ ഒന്ന് സൂചിപ്പിക്കാമായിരുന്നില്ലേ.. അവൾ ശിവന്റെ നെഞ്ചിൽ തലതല്ലി കരഞ്ഞു... ഇതെല്ലാം കണ്ട് അവിടെ കൂടിയവരുടെ കണ്ണുകൾ ഈറനണിഞ്ഞു... 
 
കർമ്മം ചെയ്യേണ്ട സതീശൻ  ഹോസ്പിറ്റലിൽ ആയതുകൊണ്ട് ശിവനായിരുന്നു എല്ലാം ചെയ്തത്... ഉണ്ണികൃഷ്ണമേനോന്റെ ബോഡി  ചിതയിലേക്കെടുത്തു... ശിവൻ ചിതക്ക് തീ കൊടുത്തു... ആളുകൾ അവിടെനിന്നും പിരിഞ്ഞുതുടങ്ങി... തൊട്ടടുത്ത വീട്ടിലെ കുറച്ച് പേരും മാണിശ്ശേരിയിലുള്ളവരും... ആദിയും വാസുദേവനും മീനാക്ഷിയും അവിടെ നിന്നു... 
 
അന്ന് രാത്രിയായപ്പോഴേക്കും സതീശന് ബോധംതെളിഞ്ഞു... എന്നാലും പഴയ കാര്യങ്ങൾ പലതും അവന്റെ ഓർമ്മയിൽ വരുന്നില്ലായിരുന്നു... എന്നാലവന് എന്താണ് തനിക്ക് പറ്റിയതെന്ന് അവന് ഓർമ്മയുണ്ടായിരുന്നു അവൻ ആദ്യം അന്വേഷിച്ചത് മയൂഖയുടെ കാര്യമാണ്.... 
 
"സതീശാ... നീയിപ്പോൾ കൂടുതലൊന്നും   ആലോചിക്കേണ്ടാ.. കൂടുതൽ റെസ്റ്റാണ് ഇപ്പോൾ വേണ്ടത്.... "
ഡോക്ടർ പറഞ്ഞു.... അവന് ഉറങ്ങാനുള്ള ഇഞ്ചക്ഷൻ കൊടുത്തു.... 
 
ദിവസങ്ങൾ കടന്നുപോയി... ഉണ്ണികൃഷ്ണമേനോൻ മരിച്ച പതിനാറാം ദിവസം... 
 
"അച്ഛാ.. ഇനിയെന്താണ് ... ഇവിടെ ഒറ്റക്ക് ഇവരെ നിർത്തി പോകാൻ പറ്റുമോ... ആ ഷോക്കിൽനിന്ന് ശ്യാമളാന്റി ഇതുവരെ മോചിതയായിട്ടില്ല... "
 
"അവരെ ഈ സ്ഥിതിയിൽ ഇവിടെ നിർത്തേണ്ടാ... അവരെ മാണിശ്ശേരിയിലേക്ക് കൊണ്ടു പോകാം... അവിടെയാകുമ്പോൾ അവരുടെമേൽ ഒരു കണ്ണ് നമ്മളിലുണ്ടാകുമല്ലോ... നീ അവരോട് സംസാരിക്ക്... "
 
"ശരിയച്ഛാ... "
ശിവൻ എല്ലാകാര്യങ്ങളും മയൂഖയോടും ശ്യാമളയോടും പറഞ്ഞു.... ഉണ്ണികൃഷ്ണമേനോനെ അടക്കിയ ഈ മണ്ണിൽനിന്നും പോകാൻ അവർ സമ്മതിച്ചില്ല...ഒടുവിൽ  ശിവന്റെ നിർബന്ധത്തിനുമുന്നിൽ അവർ വഴങ്ങി....
 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️
 
ദിവസങ്ങൾ കടന്നുപോയി... ഇതിനിടയിൽ സതീശനെ ഹോസ്പിറ്റലിൽനിന്നും ഡിസ്ചാർജ് ചെയ്തു... കഴിഞ്ഞ കാര്യങ്ങൾ പലതും അവന് ഓർത്തെടുക്കാനാവുമായിരുന്നു... ഡിസ്ചാർജിനുമുമ്പുതന്നെ അവനോട് ഉണ്ണികൃഷ്ണമേനോന്റെ മരണം പറഞ്ഞിരുന്നു... എല്ലാം കേട്ടവൻ ഒരു വാക്കുപോലും പറയാതെ ഒരേയിരിപ്പായിരുന്നു... എന്നാലും അവൻ പുറത്തേക്കിറങ്ങാൻ തുടങ്ങി.... എന്നാൽ അധികസമയം പുറത്തു ചിലവാക്കാതെ അവൻ വീട്ടിൽത്തന്നെ ഇരുന്നു.... ഈ സമയം മയൂഖയെക്കൊണ്ട് തന്റെ അച്ഛന്റെ സ്വത്ത് വീണ്ടെടുക്കാൻ വേണ്ടി നിയമനടപടി സ്വീകരിച്ചു ശിവനും കിഷോറും...
 
 എന്നാൽ ഒരു ദിവസം... 
 
"മോഹനാ... നമ്മൾ ഇത്രയും കഷ്ടപ്പെട്ടതെല്ലാം വെറുതെയായല്ലോ... അവർ ഏട്ടന്റെ സ്വത്തിനുവേണ്ടി ഇങ്ങനെയൊരു മാർഗ്ഗം
സ്വീകരിക്കുമെന്ന് സ്വപ്നത്തിൽ പ്പോലും കരുതിയില്ല... വിധി വന്നാൽ അവൾക്കവകാശപ്പെട്ടത് നമ്മൾ കൊടുത്തേ മതിയാകൂ... ഇനി ഇതിന്റെ പേരിൽ അവളെ നമ്മൾ എന്നെങ്കിലും ചെയ്താൽ ആ കുറ്റം നമ്മുടെ തലയിൽ ത്തന്നെ വന്നു ചേരും...  ഒന്നുകിൽ അവളെ കൊണ്ട് കൊടുത്ത പരാതി പിൻവലിപ്പിക്കണം... അല്ലെങ്കിൽ അവൾ സ്വയം നമുക്കത് എഴുതിത്തരണം... ഏതായാലും ഇതുരണ്ടും നടക്കില്ല ഇത്രയും നാൾ എല്ലാം ചെയ്തുകൂട്ടിയിട്ടും  അവസാനം വെള്ളത്തിൽ വരച്ചതുപോലെയായല്ലോ... ഇല്ല അങ്ങനെ ഇതൊന്നും വിട്ടുകൊടുക്കാൻ പറ്റില്ല... എന്റെ മനസ്സിൽ ചില ലക്ഷ്യങ്ങളുണ്ട്... അതു നടന്നാൽ നമ്മൾ രക്ഷപ്പെട്ടു.... "
 
"എന്താണത്... നമുക്കനുകൂലമാകുന്ന എന്തുതന്നെയായാലും അതിന് ഞാൻ റഡിയാണ്... ഏതോ ഒരുത്തിക്ക് നമ്മുടെ ഏട്ടനിലൂടെ പിഴച്ചുപെറ്റ ഒരു സന്തതിക്ക് എല്ലാം കൊടുക്കാൻ അനുവദിക്കരുത്... അതിനുവേണ്ടി ഏതറ്റം വരെ പോകാനും ഞാനൊരുക്കമാണ്... "
 
വേണം... അതിനുവേണ്ടി ഏതറ്റം വരെ പോകാനും നമ്മൾ തയ്യാറാകണം... അതിന് ആദ്യം അവൾ ഗണേശേട്ടന്റെ മകളല്ല എന്നു നമ്മൾ സ്ഥാപിച്ചെടുക്കണം... അതിനുള്ള ആകെ തെളിവ് ആ ഡയറിയാണ് അത് നമ്മൾ നശിപ്പിക്കണം... 
 
 
തുടരും........... 
 
✍️ Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

ശിവമയൂഖം : 30

ശിവമയൂഖം : 30

4.6
5822

    "വേണം... അതിനുവേണ്ടി ഏതറ്റം വരെ പോകാനും നമ്മൾ തയ്യാറാകണം... അതിന് ആദ്യം അവൾ ഗണേശേട്ടന്റെ മകളല്ല എന്നു നമ്മൾ സ്ഥാപിച്ചെടുക്കണം... അതിനുള്ള ആകെ തെളിവ് ആ ഡയറിയാണ് അത് നമ്മൾ നശിപ്പിക്കണം... "   "ആ ഒരു തെളിവേയുള്ളൂ എന്ന് ഏട്ടന് ഉറപ്പാണോ... "   അല്ലാതെ പിന്നെ... ഗണേശ്ശേട്ടന്റെ മകനാണെന്ന് തെളിയിക്കാൻ പറ്റിയ ഏക തെളിവായ അവളുടെ തള്ള ഇപ്പോൾ ജീവിച്ചിരിപ്പില്ല... DNA ടെസ്റ്റ് നോക്കി കണ്ടുപിടിക്കാൻ ഗണേശ്ശേട്ടനുമില്ല... പിന്നെ എന്തടിസ്ഥാനത്തിലാണ് അവൾ ഗണേശേട്ടൻ തന്റെ അച്ഛനാണെന്ന് സ്ഥിരീകരിക്കുക... "   അതുശെരിയാണ്... അപ്പോൾ അവൾക്ക് ഈ സ്വത്തിന്റെ ഒരു തരിപോ