Aksharathalukal

ശിവമയൂഖം : 30

 
 
"വേണം... അതിനുവേണ്ടി ഏതറ്റം വരെ പോകാനും നമ്മൾ തയ്യാറാകണം... അതിന് ആദ്യം അവൾ ഗണേശേട്ടന്റെ മകളല്ല എന്നു നമ്മൾ സ്ഥാപിച്ചെടുക്കണം... അതിനുള്ള ആകെ തെളിവ് ആ ഡയറിയാണ് അത് നമ്മൾ നശിപ്പിക്കണം... "
 
"ആ ഒരു തെളിവേയുള്ളൂ എന്ന് ഏട്ടന് ഉറപ്പാണോ... "
 
അല്ലാതെ പിന്നെ... ഗണേശ്ശേട്ടന്റെ മകനാണെന്ന് തെളിയിക്കാൻ പറ്റിയ ഏക തെളിവായ അവളുടെ തള്ള ഇപ്പോൾ ജീവിച്ചിരിപ്പില്ല... DNA ടെസ്റ്റ് നോക്കി കണ്ടുപിടിക്കാൻ ഗണേശ്ശേട്ടനുമില്ല... പിന്നെ എന്തടിസ്ഥാനത്തിലാണ് അവൾ ഗണേശേട്ടൻ തന്റെ അച്ഛനാണെന്ന് സ്ഥിരീകരിക്കുക... "
 
അതുശെരിയാണ്... അപ്പോൾ അവൾക്ക് ഈ സ്വത്തിന്റെ ഒരു തരിപോലും കിട്ടില്ല... എല്ലാം നമുക്കു മാത്രം... "
 
അതെ.., പിന്നെ ആ ഡയറി എത്രയും പെട്ടന്ന് നശിപ്പിച്ചോണ്ടൂ... നമ്മുടെ പെമ്പിള്ളേരുടെ കയ്യിലെങ്ങാനും അത് കിട്ടിയാൽ പ്രശ്നമാകും... "
 
അത് ഞാൻ നോക്കിക്കോളാം... ഏട്ടൻ ദൈര്യമായി മുന്നോട്ട് പൊയ്ക്കൊളൂ... "
ഭരതൻ അകത്തേക്ക് നടന്നു... എന്നാൽ എന്തോ ആലോചിച്ച് അയാൾ പോകുന്നതും നോക്കി നീയിൽക്കുകയായിരുന്നു മോഹനൻ
 
▪️▪️▪️▪️▪️▪️▪️▪️▪️▪️
 
അച്ഛാ കിഷോർ വിളിച്ചിരുന്നു... മയൂഖയുടെ അച്ഛനാണ്  ഗണേശനെന്ന് സ്ഥാപിക്കാനുള്ള എന്തെങ്കിലും തെളിവ് കയ്യിലുണ്ടോ എന്ന്... "
ശിവൻ പറഞ്ഞു
 
"എന്ത് തെളിവ് നമുക്കെല്ലാമറിയുന്നതല്ലേ അവനാണ് ഇവളുടെ അച്ഛനെന്ന്... "
വിശ്വനാഥമേനോൻ ചോദിച്ചു... 
 
അത് നമുക്കറിയുന്നകാര്യം പക്ഷേ തെളിവാണ് കോടതിയിൽ മുഖ്യം.... എല്ലാം സത്യമാണെന്ന് തെളിയിക്കാൽ പറ്റിയൊരു തെളിവ് നമ്മൾ കോടതിയിൽ ഹാജരാക്കണം... ഇല്ലെങ്കിൽ എല്ലാം നമ്മുടെ കയ്യിൽനിന്നും നഷ്ടപ്പെടും.... 
 
"പഞ്ചമിക്ക് പണ്ട് ഗണേശൻ അയച്ച രണ്ടുമൂന്ന് കത്ത് എന്റെ കയ്യിലുണ്ട്... അന്നത് ഒഴിവാക്കാൻ തോന്നിയില്ല.. അതല്ലാതെ തെളിവായിട്ട് ഒന്നും എന്റെ കയ്യിലില്ല... "
 
"അതൊന്നും മതിയാകില്ല... എന്നാലും അത് നമുക്ക് കിഷോറിനെ ഏൽപ്പിക്കാം... അച്ഛനത് പോയെടുത്തു വാ... "
വിശ്വനാഥമേനോൻ അകത്തേക്ക് നടന്നു... തന്റെ മുറിയിലെ പഴയൊരു പെട്ടിതുറന്ന്  അതിൽനിന്നും ഒരു ഡയറിയെടുത്തു... അതുമായി അയാൾ പുറത്തു വന്നു... 
 
"ഇതിലുണ്ട് ആ കത്തുകൾ... പിന്നെ ഈ ഡയറി പഞ്ചമിയുടേതാണ്... ഇനി ഇതിൽ എന്തെങ്കിലും  ഉണ്ടെങ്കിൽ നമുക്കുപകാരപ്പെടും... "
 
ശിവൻ ആ ഡയറി വാങ്ങിച്ചു... നേരെ അമ്പലത്തിനടുത്തുള്ള കിഷോർ താമസിക്കുന്ന വീട്ടിലേക്ക് നടന്നു... 
 
"എന്തെങ്കിലും കിട്ടിയോ..." കിഷോർ ചോദിച്ചു...
 
 "കാര്യാമായിട്ടൊന്നുമില്ല... പിന്നെ രണ്ട് കത്ത് കിട്ടി... പണ്ട് മയൂഖയുടെ അച്ഛൻ പഞ്ചമിയാന്റിക്ക് അയച്ചതാണ്... "
 
"എന്നിട്ട് നീയത് വായിച്ചു നോക്കിയോ... "
 
"ഇല്ല... "
 
"പിന്നെയെങ്ങനെ മനസ്സിലായി അത് കാര്യമില്ലാത്തതാണെന്ന്"
കിഷോർ ആ കത്ത് അവന്റെ കയ്യിൽനിന്ന് വാങ്ങിച്ച് വായിച്ചുനോക്കി...
 
" ഇതിൽ കാര്യമായിട്ടൊന്നുമില്ല... പക്ഷേ ഇതു മതി അവർ തമ്മിൽ അടുപ്പമുണ്ടെന്ന് മനസ്സിലാക്കാൻ... "
പിന്നെ ശിവന്റെ കയ്യിലുള്ള ഡയറി വാങ്ങിച്ചു... അതിലെ ഓരോ പേജും ഓടിച്ചു നോക്കി... 
 
"ഇതുരണ്ടും ചിലപ്പോൾ നമുക്കുപകാരപ്പെട്ടേക്കാം... ഇതുപോലെ മയൂഖയുടെ അച്ഛന്റെ കയ്യിലും ഡയറിയുണ്ടെങ്കിൽ അത് എങ്ങനെയെങ്കിലും നമ്മുടെ കയ്യിലെത്തിയാൽ കുടുതൽ നമുക്കുപകാരമാകും... പക്ഷേ അതെങ്ങനെ ഉണ്ടോന്നറിയും... "
 
"അന്ന് വീട്ടിൽവന്ന ആ പെണ്ണുങ്ങളോട് ചോദിച്ചാൽ അറിയാൻ പറ്റില്ലേ... "
 
"എവിടെ... അങ്ങനെയൊന്നുണ്ടെങ്കിൽ എന്നോ അയാളുടെ അനിയന്മാർ അത് നശിപ്പിച്ചിട്ടുണ്ടാകും... "
 
അതും ശരിയാണ്... എനിക്കിപ്പോൾ ഒരു സംശയം മയൂഖയുടെ അച്ഛനെ ഇവർ തന്നെ വിഷം കൊടുത്ത് കൊന്നതാകുമോ... അല്ലാതെ എണീക്കാൻപോലും കഴിയാത്ത ഇയാൾക്ക് വിഷമെങ്ങനെ കിട്ടി... "
 
"നീ പറഞ്ഞതിലും കാര്യമുണ്ട്... നമുക്ക് ആ കേസ് ഒന്നുകൂടി റീ ഓപ്പൺ ചെയ്യിച്ചാലോ... ഏതായാലും എനിക്ക് പറ്റില്ല... കാരണം അത് എന്റെ പരിധിയിൽ പെട്ടതല്ല... അവിടുത്തെ എസ്ഐ രാജനാണ്... അല്ലെങ്കിൽ ഇതെല്ലാം കാണിച്ച് കോടതിയുടെ പ്രത്യേക പെർമിഷൻ വാങ്ങിക്കണം... ആ വഴി വേണമെങ്കിൽ നമുക്കൊന്ന് ശ്രമിച്ചു നോക്കാം... "
 
എന്തു ചെയ്താലും പ്രശ്നമില്ല... അവരെ എങ്ങനെയെങ്കിലും ഒതുക്കണം... അത്രേയുള്ളൂ... 
 
"എല്ലാം ശരിയാകും... നീ സമാധാനത്തോടെ ഇരിക്ക്... "
 
ദിവസങ്ങളും മാസങ്ങളും പലതും കഴിഞ്ഞു... 
 
ഒരു ഞായറാഴ്ച ദിവസം ശിവൻ പുറത്തേക്ക് പോകാൻ തുടങ്ങുമ്പോഴാണ് കോണിങ്ബെൽ അടിക്കുന്നത് കേട്ടത്... മയൂഖയാണ് വാതിൽ തുറന്നത്...  പുറത്ത് നിൽക്കുന്ന ആളെ കണ്ട് അവൾ ഞെട്ടി.... 
 
"സതീശേട്ടൻ... "
അവൾ പെട്ടന്ന് ശിവനെ വിളിക്കാൻ അകത്തേക്ക് നടന്നു... 
 
"മയൂഖേ... ഒന്ന് നിൽക്ക്..."
സതീശൻ പറഞ്ഞു
 
എന്തുവേണം... ഇനി ആരെ കൊല്ലിക്കാനാണ് നിങ്ങൾ വന്നത്... എന്നേയോ.. അതോ അതോ ഇവിടെയുള്ള മറ്റാരെയെങ്കിലുമാണോ... 
 
മോളെ ഒന്നും വേണമെന്ന് കരുതിയല്ല ഒന്നും ചെയ്തത്... എന്റെ ഒടുക്കത്തെ കുടിയും പണത്തിനോടുള്ള ആർത്തിയുമാണ് എല്ലാറ്റിനും കാരണം... പിന്നെ ചെറുപ്പത്തിലേ നീ എനിക്കാണെന്ന് പറഞ്ഞ് എല്ലാവരപമെന്നെ മോഹിപ്പിച്ചു... എന്നാൽ അവസാനം നിന്നെയെനിക്ക് കിട്ടില്ലെന്നറിഞ്ഞപ്പോൾ എനിക്ക് വാശി കൂടി... പിന്നെ അമ്മാവന്റെ സ്വത്തും പുറത്തു പോകരുതെന്ന് ഞാനാശിച്ചു... അതിന് വേണ്ടി നിന്നെ ഒറ്റിക്കൊടുക്കാൻവരെ ഞാൻ ശ്രമിച്ചു.. പക്ഷേ അതിനുവേണ്ടി എനിക്ക് എന്റെ അമ്മാവനെ നഷ്ടപ്പെടുത്തേണ്ടി വന്നു... ഇപ്പോൾ ഞാൻ വന്നത് നിന്നെ ഉപദ്രവിക്കാനോ നിന്നെ ഒറ്റികൊടുക്കാനോ അല്ല... എല്ലാറ്റിനും മാപ്പ് ചോദിക്കാനാണ്... ഞാനും അമ്മയും പോവുകയാണ്... രണ്ടു ദിവസം കഴിഞ്ഞാൽ എന്റെ പഴയൊരു കൂട്ടുകാരന്റെ സഹായത്തോടെ അവൻ ഇപ്പോൾ താമസിക്കുന്ന കണ്ണൂരിലേക്ക് ഞങ്ങൾ മാറും... ഇവിടെ ഇനി ജീവിക്കാൻ വയ്യ... പോകുന്നതിനു മുമ്പ് കഴിഞ്ഞതിനെല്ലാം നിന്നോട് മാപ്പു പറയണമെന്ന് തോന്നി...  അമ്മായിയുടെ മുഖത്തുനോക്കാനുള്ള ശേഷി എനിക്കില്ലാതെ... അവരോട് നീ പറഞ്ഞാൽ മതി... പിന്നെ പോകുമ്പോൾ ഞാനും അമ്മയും മാത്രമല്ല കൂടെ മറ്റുചിലരുമുണ്ട്... "
സതീശൻ തിരിഞ്ഞ് ആരെയും വിളിച്ചു... അവരുടെയടുത്തേക്ക് ഒരു ചെറുപ്പാരിയേയും രണ്ട് ചെറിയ കുട്ടികളേയും മയൂഖ കണ്ടു... 
 
ഇത് സുനിത... എല്ലാവരിൽനിന്നും മറച്ചു പിടിച്ച എന്റെ ഭാര്യ... ഞങ്ങളുടെ കുട്ടികളാണ് അവളുടെയടുത്ത് നിൽക്കുന്നത്.... എന്നെ എന്റെ എല്ലാതെറ്റുകളിൽനിന്നും മാറ്റിയെടുത്തു പുതിയൊരു മനുഷ്യനാക്കിയത് ഇവളാണ്... ഒരുകാലത്ത് പലർക്കുവേണ്ടിയും എന്തും ചെയ്തിരുന്ന ഒരു ഗുണ്ടയായിരുന്നു ഞാൻ... എന്നാൽ ഞാൻ വീണപ്പോൾ അവിടേക്ക് ആരേയും കണ്ടില്ല... എന്റെ ഈ രണ്ടാം ജന്മംതന്നെ ഈ തറവാട്ടുകാരുടെ ഭിക്ഷയാണ്... അന്ന് അവിടെ വച്ച് അമ്മാവൻ കല്ലുകൊണ്ട് എന്റെ തലക്കിടിച്ചപ്പോൾ... എന്റെ കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു... അന്ന് ഞാൻ ഏറ്റവും കൂടുതൽ വെറുത്തിരുന്ന ശിവനാഥും... ആദിയുമാണ് എന്നെ ഹോസ്പിറ്റലിലെത്തിച്ചത്...അവർക്ക് വേണമെങ്കിൽ എന്നെ അവിടെയുപേക്ഷിച്ച് പോകുമായിരുന്നു... എന്നാൽ അവരത് ചെയ്തില്ല... എല്ലാ കാര്യവും അന്ന് ഡോക്ടർ പറഞ്ഞപ്പോൾ മുതൽ അവരെ കാണണമെന്ന് മനസ്സിൽ വിചാരിച്ചതാണ്.. എന്നാൽ അതിനുള്ള ശക്തി എനിക്കില്ലായുന്നു... എന്നാൽ ഞങ്ങൾ ഇറങ്ങുകയാണ് എല്ലാവരോടും ഞാൻ വന്ന കാര്യം പറയണം...."
സതിശൻ സുനിതയേയും മക്കളേയും കൂട്ടി പോകുവാനിറങ്ങി... 
 
"നിൽക്ക്..... "
 
ശബ്ദം കേട്ട ഭാഗത്തേക്ക് സതീശൻ നോക്കി... ഉമ്മറത്തെ വാതിലപ്പുറത്ത് എല്ലാം കേട്ടുനിൽക്കുന്ന ശിവനെ സതീശൻ കണ്ടു
 
പുതിയ അടവുമായി വീണ്ടും ഇറങ്ങിയതാവുമല്ലേ... നീയൊക്കെ എത്രവട്ടം കുമ്പസാരം നടത്തിയാലും നിനക്കൊന്നും ഒരിക്കലും നന്നാവാൻ പറ്റില്ല... നിന്റെ ഉള്ളിലെ ദുഷ്ടതയുടെ ഒരു ചെറിയ അംശമെങ്കിലും നിന്നിലുണ്ടാവും... അത് എത്ര തേച്ചാലും മായ്ചാലും പോകില്ല... ഇപ്പോൾ നീ ചിലപ്പോൾ നന്നാവാൻ തീരുമാനിച്ചിരിക്കാം എന്നാൽ ഒരവസരമുണ്ടായാൽ നിന്റെ പഴയ സ്വഭാവം വീണ്ടെടുക്കും... ആദ്യം നീ നിർത്തേണ്ടത് നിന്റെ മദ്യപാനമാണ്... അതാണ് നിന്നെ നീയല്ലാതാക്കുന്നത്... അതു തുടരുന്ന കാലത്തോളം നീയെപ്പോഴും പഴയ സതീശനായി മാറും... "
 
ഇല്ല ശിവാ... ഒരിക്കലുമില്ല... എന്റെ മദ്യപാനമാണ് എല്ലാത്തിനും കാരണമെന്ന് മറ്റാരേക്കാളും എനിക്കറിയാം... അതിലൂടെ എനിക്കിന്ന് പലതും നഷ്ടപ്പെട്ടിട്ടേയുള്ളൂ... അവസാനം... ഞാൻ മൂലം എന്റെ അമ്മാവനും പോയി... അതിൽപിന്നെ എന്റെ അമ്മ എന്നോട് സംസാരിച്ചിട്ടില്ല... ഈ യാത്രയിൽ അമ്മയുമുണ്ടെന്ന് പറഞ്ഞെങ്കിലും എനിക്കിനി യും വിശ്വാസമില്ല.... കാരണം അവർക്കുമിപ്പോഴും എന്ന പേടിയുണ്ടാകും... എന്റെ കൂടെ ജീവിച്ചാൽ അവർക്കും സ്വന്തമേട്ടന്റെ അതേ അനുഭവമുണ്ടാകുമെന്നുള്ള ഭയമുണ്ടാകും... ഈ നാട്ടുകാർ എന്നെ ഒരിക്കലും അംഗീകരിക്കില്ല... എത്രയൊക്കെ നന്നാവാൻ ശ്രമിച്ചാലും അതൊന്നും ആർക്കും ഉൾക്കൊള്ളാൻ സാധിക്കില്ല... എന്നെ ആരും വിശ്വസിച്ചില്ലെങ്കിലും വേണ്ട ... പക്ഷേ അമ്മായിയും ഇവളും എന്നെ ശപിക്കല്ലേ എന്നേയുള്ളൂ.... ആ ശാപം ഞാൻ എവിടെ പോയാലും എന്നെ പിൻതുടർന്നുകൊണ്ടേയിരിക്കും... 
 
 
തുടരും........... 
 
✍️ Rajesh Raju
 
➖➖➖➖➖➖➖➖➖➖➖
ശിവമയൂഖം : 31

ശിവമയൂഖം : 31

4.3
4716

    ഈ നാട്ടുകാർ എന്നെ ഒരിക്കലും അംഗീകരിക്കില്ല... എത്രയൊക്കെ നന്നാവാൻ ശ്രമിച്ചാലും അതൊന്നും ആർക്കും ഉൾക്കൊള്ളാൻ സാധിക്കില്ല... എന്നെ ആരും വിശ്വസിച്ചില്ലെങ്കിലും വേണ്ട ... പക്ഷേ അമ്മായിയും ഇവളും എന്നെ ശപിക്കല്ലേ എന്നേയുള്ളൂ.... ആ ശാപം ഞാൻ എവിടെ പോയാലും എന്നെ പിൻതുടർന്നുകൊണ്ടേയിരിക്കും...    നീ പറഞ്ഞത് നിന്റെ ഉള്ളിൽ നിന്ന് ആത്മാർത്ഥതയോടെയാണെങ്കിൽ ഇപ്പോൾ നീ ഇവിടെ നിന്നും പോവുകയല്ല വേണ്ടത്... ഒരു മകനായിട്ടും ഒരേട്ടനായിട്ടും ഇവരെ സംരക്ഷിക്കുകയാണ് വേണ്ടത്... നിനക്ക് അപകടം പറ്റിയ അന്ന് ആർക്കു വേണ്ടിയാണോ നീ അവിടെ പ്രശ്നത്തിന് വന്നത് അവർ തന്നെയാണ് ഇന്