Aksharathalukal

ശിവമയൂഖം : 44

 
 
 
"ഇന്നലെ കിട്ടിയത് മുഴുവൻ വയറിനകത്തുണ്ട്... ഇനി അവിടെ സ്ഥലമില്ല... "
അവൻ കീർത്തിയെ ഒന്നുകൂടി നോക്കി... അവൾ പെട്ടന്ന് കാറിൽ കയറി... ആ കാറ്  ഗെയ്റ്റുകടന്ന് മുന്നോട്ട് കുതിച്ചു... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
ബസ്റ്റാന്റിൽ ബസ് കാത്ത് നിൽക്കുകയായിരുന്നു സതീശൻ... അന്നേരമാണ് അവന്റെ ഫോൺ റിങ് ചെയ്തത്.... സതീശൻ ഫോണെടുത്തു നോക്കി... മോഹനനാണ്... അവൻ കോളെടുത്തു... 
 
"സതീശാ നീ അവിടെനിന്നും പുറപ്പെട്ടോ... "
 
"ഇല്ല.. ഞാൻ ഇവിടെ സ്റ്റാന്റിൽ ബസ് കാത്തൂനിൽക്കുകയാണ്... എന്തേ... "
 
നിനക്ക് ഇവിടേക്ക് ശരിക്കുള്ള വഴി അറിയില്ലല്ലോ... നീ അവിടെ നിൽക്ക്... നിന്റെ കൂടെ പോരുന്നതിനുവേണ്ടി ഒരാളെ ഞാൻ തരാം... "
 
"എനിക്ക് ആരേയും ആവശ്യമില്ല... ഞാൻ എങ്ങനെയെങ്കിലും അവിടെയെത്തും... "
 
എന്നാൽ നീ ബസ് ഇറങ്ങിയാൽ വിളിക്ക്... നീ നേരെ വീട്ടിലേക്ക് വരേണ്ട... സ്ഥലം ഞാൻ പറഞ്ഞു തരാം... എത്തിയാൽ നീ വിളിക്ക്... പിന്നെ നീ ഉദ്ദേശിക്കുന്നതുപോലെയല്ല കാര്യങ്ങൾ... എല്ലാം വന്നിട്ട് പറയാം.... "
 
"എന്താണാവോ പുതിയ കാര്യം... എന്തുതന്നെ ആയാലും എനിക്ക് പണം മതി... അതിനുവേണ്ടിയാണ് ഞാൻ ഇതിന് ഇറങ്ങിത്തിരിച്ചത്"
 
"അത് നീ കരുതുന്നതിനേക്കാളും കൂടുതൽ ഞാൻ തരും... ഒരു കാര്യം ഞാൻ പറയാം... നീ കരുതുന്നതുപോലെ നിന്നെ പഴയ രീതിയിലേക്ക് തള്ളിയിടാനല്ല എന്നു മാത്രം കരുതിയാൽ മതി... "
 
"ഞാനവിടെ എത്തിയാൽ വിളിക്കാം ബാക്കി നമുക്കവിടെവന്ന് സംസാരിക്കാം.... "
സതീശൻ ഫോൺ കട്ട് ചെയ്തു... 
 
"എന്താണ് അയാൾ പറഞ്ഞതിന്റെ അർത്ഥം... തന്നെ പഴയ രീതിയിലേക്ക് തള്ളിയിടാനല്ലെന്ന്... പിന്നെ എന്താണ് അയാളുടെ ഉദ്ദേശം... എന്തായാലും തനിക്കെന്താണ്... ഞാൻ പോകുന്നത് അയാളുടെ കൂലിപ്പണിക്കല്ലല്ലോ... തനിക്കൊരു ലക്ഷ്യമുണ്ട് അത് നിറവേറ്റാനാണല്ലോ പോകുന്നത്... അതുമാത്രം ചിന്തിച്ചാൽ മതിയല്ലോ"
സതീശൻ അവിടെ വരുന്ന ഓരോ ബസ്സും നോക്കിനിന്നു... അവസാനം  തനിക്കു പോകാനുള്ള ബസ് വന്നപ്പോൾ അവനതിൽ കയറി.... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
യാത്രയിലുടനീളം ആദി ഒന്നും സംസാരിച്ചില്ല... കീർത്തി അവനെ ഇടക്കിടക്ക് നോക്കുന്നുണ്ടായിരുന്നു... അത് ആദി കാണുന്നുമുണ്ടായിരുന്നു... അവന് ചിരിക്കണോ അതോ അവളോട് ദേഷ്യപ്പെടണോ എന്ന് ആലോചിച്ച് നിന്നു... 
 
"ആദിയേട്ടാ... മാപ്പ്... "
അതിന് അവനൊന്നും പ്രതികരിച്ചില്ല... 
 
"ആദിയേട്ടാ എന്നോട് ക്ഷമിക്കില്ലേ... ഞാനെന്തോ പൊട്ടത്തരത്തിന് എന്തൊക്കെയോ പറഞ്ഞു... അത് പാടില്ലായിരുന്നെന്ന് പറഞ്ഞു കഴിഞ്ഞപ്പോഴാണ് മനസ്സിലായത്... ഇനി ഞാൻ അങ്ങനെയൊന്നും പറയില്ല... എന്നോടിങ്ങനെ മിണ്ടാതെ നിൽക്കല്ലേ... "
പെട്ടന്ന് ആദി കാർ നിർത്തി അവളെയൊന്ന് നോക്കി... 
 
നിനക്കെവിടേക്കാണ് പോകേണ്ടത്... എവിടേക്കാണെങ്കിലും പറഞ്ഞോ... ഇനി ഇതുമൂലം ഒരു സംസാരമുണ്ടാവരുത്... "
 
ആദിയേട്ടാ ഞാൻ... എനിക്ക്... ആദിയേട്ടൻ കരുതുംപോലെ എനിക്ക് എവിടേക്കു പോകാനൊന്നുമില്ല... ഇന്നലെ ഏട്ടനും മയൂഖയും പോയി വന്നപ്പോൾ അവളുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് അതുപോലെ സന്തോഷിക്കാൻ പറ്റുന്നില്ലല്ലോ എന്നോർത്തപ്പോൾ എന്റെ പൊട്ട മനസ്സിൽ അസൂയ മൂത്ത് വിളിച്ചതാണ് ആദിയേട്ടനെ... അല്ലാതെ എനിക്ക് എവിടേയും പോകാൻ ഇഷ്ടമുണ്ടായിട്ടല്ല... കുറച്ചുനേരമെങ്കിൽ കുറച്ചുനേരം ആദിയേട്ടനെ ഫ്രീയായി എനിക്ക് സ്വന്തമായിട്ട് കിട്ടണമെന്ന് ഞാനാശിച്ചു... ഏതുപെണ്ണും ആശിക്കുന്നതുപോലെ... അത് ഇത്രമാത്രം വലിയ പ്രശ്നമാകുമെന്ന് കരുതിയില്ല... "
 
നീ കരുതില്ല... എല്ലാം എന്നെ പറഞ്ഞാൽ മതിയല്ലോ... ഞാൻ നിന്റെ കളികൾക്ക് കൂട്ടുനിന്ന് നീ ചെയ്യുന്നതും പറയുന്നതുമെല്ലാം ഒരു പട്ടിയെപ്പോലെ കണ്ടും കേട്ടു നിന്നു... അതിന് നീ ഇങ്ങനെയൊക്കെ വിലയിരുത്തുമെന്ന് കരുതിയില്ല... ഏതായാലും നീ പറഞ്ഞഎന്റെ മനസ്സിലുള്ള മറ്റൊരു പെണ്ണിനെ കാണാൻ പോകാം... എനിക്കറിയാത്ത നിനക്കറിയാവുന്ന ആ പെണ്ണിനെ എനിക്കുമൊന്ന് കാണാലോ... "
 
ആദിയേട്ടാ.. ഞാൻ ക്ഷമ ചോദിച്ചില്ലേ... ഇനിയുമെന്നെ ഇതും പറഞ്ഞ് വേദനിപ്പിക്കല്ലേ.. ഞാൻ ഈ കാറിൽ നിന്ന് ഇറങ്ങി എവിടേക്കെങ്കിലും പോയി ചാവും... "
 
എന്നാൽ അതുതന്നെയാണ് നല്ലത്... കെട്ടാൻ പോകുന്ന ചെക്കനെ വിശ്വാസമില്ലെങ്ങിൽ നീ എവിടേക്കെങ്കിലും പോകുന്നതാണ് നല്ലത്... ചാവുകയോ ജീവി ക്കുകയോ എന്തു വേണമെങ്കിലും നിനക്ക് ചെയ്യാം... "
കീർത്തി പെട്ടന്ന് ദേഷ്യത്തോടെ കാറിൽ നിന്നിറങ്ങി... അവൾ മുന്നോട്ടു നടന്നു... അവളുടെ ആ പ്രവൃത്തിയിൽ ആദിയൊന്ന് പേടിച്ചു... കീർത്തി രണ്ടും കൽപ്പിച്ചാണെന്ന് അവന് മനസ്സിലായി... അവൻ കാറിൽ നിന്നിറങ്ങി... എന്നാൽ അവൾ ദൂരെ നിന്നും വരുന്ന ലോറി ലക്ഷ്യമാക്കി നടക്കുകയായിരുന്നു... ആദിയോടി അവളെ പിടിച്ച് സൈഡിലേക്ക് മാറ്റി നിർത്തി... 
 
"എന്ത് തെമ്മാടിത്തരമാണെടി നീ കാണിക്കുന്നത്... ഒരൊറ്റൊന്ന് തന്നാൽ എഴുന്നേൽക്കുകയില്ല നീ... "
 
എന്നെ വിട്.... എനിക്കിനി ജീവിക്കേണ്ട... ആർക്കും ആവശ്യമില്ലാത്ത എന്നെ വിട്ടേക്ക്..."
 കീർത്തി കരഞ്ഞുകൊണ്ട് പറഞ്ഞു... അപ്പോഴേക്കും ആ ലോറി അവരെ മറികടന്ന് പോയിരുന്നു... അതിലെ ഡ്രൈവറും കിളിയും എന്തൊക്കെയോ തെറികൾ വിളിച്ചു പറയുന്നുണ്ടായിരുന്നു... ആദിയവളെ പിടിച്ചു വലിച്ച് കാറിൽ കയറ്റി... 
 
എന്ത് മണ്ടത്തരമാണെടി നീ കാണിച്ചത്... ഞാൻ പിടിച്ചുമാറ്റിയില്ലെങ്കിൽ എന്തായിരുന്നു അവസ്ഥ... നീ മറ്റുള്ളവരെപ്പറ്റി ആലോചിച്ചോ... നിനക്ക് മാത്രമായി ജീവിക്കുന്ന എന്നെക്കുറിച്ചാലോചിച്ചോ... ശരിയാണ് ഈ കാലത്തിടക്ക് നിന്റെ ആഗ്രഹം ഞാൻ അറിയാൻ ശ്രമിച്ചില്ല... നിന്നെ എവിടേക്കും കൊണ്ടു പോയിട്ടില്ല... എന്തിന് ഒരു സിനിമ പോലും കാണിച്ചുതന്നിട്ടില്ല... എല്ലാം എന്റെ തെറ്റു തന്നെയാണ്... ഒരു കോമാളിയെപ്പോലെ നടക്കുന്നുണ്ടെങ്കിലും എല്ലാം എനിക്ക് തമാശയല്ല... ഒരു തവണെങ്കിലും നീ എന്നോട് പറഞ്ഞിട്ടുണ്ടോ നിന്റെ മനസ്സിലുള്ളത്... "
 
"ആദിയേട്ടാ ഞാൻ... ഒരിക്കലും എന്റെ നാവിൽ നിന്ന് വരാൻ പാടില്ലായിരുന്നു ഒന്നും... അത് ആദിയേട്ടന് എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം... ഇതുവരെ എന്നോട് തമാശക്കുപോലും ദേഷ്യപ്പെടാതിരുന്ന ആദിയേട്ടന് എന്നോട് ദേഷ്യത്തോടെ സംസാരിച്ചപ്പോൾ എനിക്ക് സഹിച്ചില്ല.... "
 
എന്താടി പെണ്ണെ ഇത്... നിന്നോടല്ലാതെ ആരോടാണ് എനിക്ക് ദേഷ്യപ്പെടാൻ പറ്റുന്നത്... നീയെന്റെ ജീവന്റെ പാതിയല്ലേ... "
കീർത്തി ആദിയെ കെട്ടിപ്പിടിച്ച് കരഞ്ഞു... ആദിയവളെ പരമാവധി പറഞ്ഞു സമാധാനിപ്പിച്ചു... അവളെ സാധാരണ നിലയിലേക്ക് കൊണ്ടുവന്നു...കുറച്ചുനേരം അവരങ്ങനെയിരുന്നു.... 
 
മതി മതി... കൂടുതൽ കെട്ടിപ്പിടുത്തം നമുക്ക് പിന്നെയാക്കാം... ഇപ്പോൾ നമുക്കെവിടേക്കാണ് പോകേണ്ടതെന്ന് പറഞ്ഞോ... നിന്നെ അവിടെയെത്തിക്കുന്ന കാര്യം ഞാനേറ്റു... "
 
"ഇയാളുടെ കൂടെ എനിക്ക് എവിടെപ്പോയാലും പ്രശ്നമില്ല... "
 
"എന്നാൽ നമുക്ക് ബാറിൽ കയറി രണ്ടെണ്ണമടിക്കാം എന്താ... "
 
"അതിനും ഞാൻ തയ്യാറാണ്... ആദിയേട്ടന് റെ കൂടെ ഏത് വിഷം കുടിക്കാനും എനിക്ക് സമ്മതമാണ്... "
 
"എന്നാൽ നമുക്കൊരു ഷോപ്പിംഗിന് പോയാലോ..." 
 
വേണ്ട... ഇപ്പോൾ എനിക്ക് ഇയാളെ സ്വന്തമായിട്ട് കിട്ടണം കുറച്ചുനേരം... "
 
അതിനിപ്പോൾ പറ്റിയ സ്ഥലം എവിടെയാണ്... ഏതായാലും നമുക്കൊന്ന് കറങ്ങി നോക്കാം... "
ആദി കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു... അവർ പല സ്ഥലങ്ങളിലും കറങ്ങി നടന്നു.... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
ബസ്സിറങ്ങിയ ഉടൻ സതീശൻ മോഹനനെ വിളിച്ചു... അയാൾ പറഞ്ഞ സ്ഥലത്തേക്ക് അവനൊരു ഓട്ടോ വിളിച്ച് ചെന്നു... റബ്ബർതോട്ടത്തിനു നടുവിലൂടെ ഒരു പോക്കറ്റ്റോഡുവഴിയാണ് ഓട്ടോ ഓടിയിരുന്നത്... അവസാനം ഒരുപാട് പഴക്കം നോന്നുന്ന എന്നാൽ നല്ല പുതുമ തോന്നുന്ന വിധത്തിലുള്ള ഒരു വലിയ ബംഗ്ലാവിനുമുന്നിൽ ഓട്ടോ നിർത്തി... സതീശൻ ഓട്ടോയിൽ നിന്നിറങ്ങി... ഓട്ടോക്കാരന് പണം നൽകി ചുറ്റുമൊന്ന് നോക്കി... 
എന്താണ് കാണുന്നത്... ഇത് വീടോ അതോ കൊട്ടാരമോ... ഇവിടെവച്ച് ഒരാളെ തട്ടിയാലും പുറംലോകമറിയില്ല... എന്തിന് ഉള്ളിൽ നടക്കുന്നത് ഇതിനു പുറത്തു പോലും അറിയില്ല... 
സതീശന് കുറച്ച് ഭയം തോന്നാതിരുന്നില്ല...
 "എന്തിനാണ് ആ മോഹനൻ എന്നോട് ഇവിടെ വരാൻ പറഞ്ഞത്... ഇനിയെന്നെ ഇവിടെവച്ച് തീർക്കാനാണോ... ഏയ് അതിനായിരിക്കില്ല... ഞാനതിന് അയാളോട് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ... ഏതായാലും നോക്കാം... "
അപ്പോഴേക്കും മോഹനനൻ പുറത്തേക്ക് വന്നു... 
 
സതീശാ കയറിവാ... നീ വരുന്നത് ഞാൻ മുകളിൽ നിന്ന് കണ്ടു... വഴി ചോദിച്ച് ബുദ്ധിമുട്ടിയില്ലല്ലോ... "
 
"ഇല്ല... എന്നെ ഇവിടേക്ക് വിളിച്ചുകൊണ്ട് വന്നതെന്തിനാണ്... നിങ്ങളുടെ വീട്ടിലേക്ക് വരുന്നതല്ലായിരുന്നോ നല്ലത്... "
 
"വീട്ടിലേക്ക് പോകാം.... അതിനുമുമ്പ് എനിക്ക് നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്..."
എന്താണെന്ന ഭാവത്തിൽ സതീശൻ മോഹനനെ നോക്കി... 
 
"എന്താണ് നിന്റെ മുറപ്പെണ്ണിന്റെ പേര്... "
 
"മയൂഖ... എന്താണ് ഇപ്പോൾ അവളുടെ പേര് ചോദിക്കാൻ... "
 
ഒന്നുമില്ല... എന്റെ ഗണേശേട്ടന്റെ മകളല്ലേ... അവളുടെ പേരെങ്കിലും അറിയേണ്ടേ... പിന്നെ ഈ കാണുന്ന ബംഗ്ലാവും അതിനു ചുറ്റുമുള്ള മുപ്പതേക്കർ സ്ഥലവുമാണ് ഇപ്പോൾ മയൂഖക്ക് അവകാശപ്പെട്ടത്... ഇതു മാത്രമല്ല... ടൌണിലുള്ള ഇരുപതേക്കർ കണ്ണായ സ്ഥലവും അവൾക്കവകാശപ്പെട്ടതാണ്... എന്നാൽ അത് അവൾക്ക് നൽതാതിരിക്കാൻ ഞാനും ഭരതേട്ടനും ഒരുപാട് ശ്രമിച്ചു... അതിനുവേണ്ടി നിന്നെ കൂട്ടുപിടിച്ചു... അതിൽ നിനക്ക് അപകടവും പറ്റി... അവളുടെ വളർത്തച്ഛൻ മരണപ്പെടുകയും ചെയ്തു... ഇപ്പോൾ നിന്നെ വിളിച്ചു വരുത്തിയതും അതിനുവേണ്ടിയാണ്... എന്നാൽ   ഏതു ആർത്തിമൂത്ത ഒരു ക്രിമിനലും ഒരു ദിവസം ഒറ്റപ്പെടുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ... അതാണ് ഇപ്പോൾ ഞാൻ... "
മോഹനൻ തന്റെ കയ്യിലുള്ള ഡയറിയുടെ പേജിന്റെ ഫോട്ടോ കോപ്പി അവനുകൊടുത്ത് അത് വായിച്ചു നോക്കാൻ പറഞ്ഞു.... സതിശനത് മോഹനന്റെ കയ്യിൽനിന്നു വാങ്ങിച്ച് വായിച്ചു... മുഴുവൻ വായിച്ചതിനു ശേഷം അവൻ ഉറക്കെ ചിരിച്ചു... 
 
"ഇപ്പോൾ മനസ്സിലായി എന്താണ് ഇവിടേക്ക് വിളിച്ചുവരുത്തി പ്രധാനപ്പെട്ട കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞ കാര്യം... അപ്പോൾ ഇവിടെ അയാളാണ് വില്ലൻ... മയൂഖയുടെ അച്ഛനെ അതായത് നിങ്ങളുടെ മൂത്ത ചേട്ടനെ കൊന്നത് ഇയാളാണെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം... ഇതുതന്നെ ആയിരിക്കും നാളെ നിങ്ങളുടേയും ഭാര്യയുടേയും മക്കളുടേയും അവസ്ഥ... "
 
"അറിയാം... അയാളുടെ വാക്കും കേട്ട് ഒരുപാട് ദ്രോഹിച്ചു മയൂഖയേയും ആ മാണിശ്ശേരിയിലുള്ളവരേയും... എനിക്ക് മരിക്കാൻ ഭയമില്ല... എന്നാൽ അയാളെക്കൊണ്ട് ഇതൊന്നും അനുഭവിക്കാൻ സമ്മതിക്കില്ല... അവൾക്കവകാശപ്പെട്ടത് അവൾക്കു തന്നെ കിട്ടണം... അതിന് എവിടെ വേണമെങ്കിലും ഞാൻ സത്യം വിളിച്ചു പറയും... മാത്രമല്ല എല്ലാറ്റിനും തെളിവായി ഏട്ടന്റെ ഡയറി എന്റെ കയ്യിലുണ്ട്... പിന്നെ ഈ ഫോട്ടോ കോപ്പിയും... "
 
"എന്തേ നിങ്ങൾക്ക് പെട്ടന്നൊരു ബോധോദയം... ഏട്ടന്റെ അവസ്ഥ നിങ്ങൾക്കും വരുമെന്ന് കരുതിയിട്ടാണോ... അതോ എന്റെ മുന്നിലുള്ള പുതിയ നാടകമോ... "
 
ഒരിക്കലുമല്ല... അവൾക്ക് ഈ സ്വത്ത് കിട്ടരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു... അതിനുവേണ്ടി ഏട്ടൻ പറയുന്നതെല്ലാം അനുസരിച്ചു കൂടെ നിന്നിട്ടുമുണ്ട്... എന്നാൽ അയാൾ ഇത്രയും ദുഷ്ടനാണെന്ന് ഞാനറിഞ്ഞില്ല... എന്റെ ഏട്ടൻ അയാളുടെ കൈകൊണ്ടാണ് മരണപ്പെട്ടത് എന്നും ഞാനറിഞ്ഞില്ല.... ഇനി എനിക്ക് അയാളെ തകർത്തേ ഒരു വിശ്രമമുള്ളൂ.... അതിന് നീയെന്റെ കൂടെ വേണം... അതിന് വേണ്ടി എന്ത് ചോദിച്ചാലും ഞാൻ തരും... "
 
"ഇപ്പോൾ നിങ്ങൾ പറഞ്ഞതും ആ ഡയറിയുടെ പേജിന്റെ ഫോട്ടൊകോപ്പിയും സത്യമാണെന്ന് എന്താണ് ഉറപ്പ്... "
 
എന്നെ നിനക്ക് പൂർണ്ണമായി വിശ്വസിക്കാം... ഞാൻ പറയുന്നത് സത്യമാണ്... എന്റെ മക്കളാണ് സത്യം... 
 
 
തുടരും............
 
✍️ Rajesh Raju
 
➖➖➖➖➖➖➖➖➖➖➖
ശിവമയൂഖം : 45

ശിവമയൂഖം : 45

4.4
4512

  "ഇപ്പോൾ നിങ്ങൾ പറഞ്ഞതും ആ ഡയറിയുടെ പേജിന്റെ ഫോട്ടൊകോപ്പിയും സത്യമാണെന്ന് എന്താണ് ഉറപ്പ്... "   എന്നെ നിനക്ക് പൂർണ്ണമായി വിശ്വസിക്കാം... ഞാൻ പറയുന്നത് സത്യമാണ്... എന്റെ മക്കളാണ് സത്യം...    "എന്നാൽ ഈ കളിയിൽ നിങ്ങളോടൊപ്പം ഞാനുമുണ്ടാകും... എനിക്ക് നിങ്ങൾ ഇതിനുവേണ്ടി അഞ്ചുപൈസ തരേണ്ട...  എനിക്കുവേണ്ടതും അതുതന്നെയാണ്... പക്ഷേ കൂടെ നിന്ന് ചതിച്ചാൽ ആ ഒരു നിമിഷം മതി... എനിക്ക് പഴയ സതീശനാകാൻ ഒട്ടും മടിയില്ല... കൊന്നുകളയും ഞാൻ... "   ഇല്ല ഒരിക്കലും നിന്നെ ചതിക്കില്ല...    എന്നാൽ എത്രയും പെട്ടന്ന് നിങ്ങളുടെ ഭാര്യയേയും മക്കളേയും ആ വീട്ടിൽനിന്നും മാറ്