Aksharathalukal

❤️നിന്നിലലിയാൻ❤️-8


 

""മോളെ ആമി എഴുന്നേറ്റേ. ""

""പ്ലീസ്‌ അമ്മ കുറച്ചു നേരം കൂടെ ഉറങ്ങട്ടെ. ""

""എണീക്കെടി, ഇന്ന് നിന്റെ കല്യാണം ആണെന്ന് മറന്നോ, ഇന്ന് മുതൽ വേറെ വീട്ടിൽ പോവണ്ട കൊച്ചാണ്, നാളെ നിന്നെ ഇത് പോലെ വിളിക്കാൻ ആരും ഉണ്ടാവില്ല, പോത്ത് പോലെ കിടന്നുറങ്ങുന്നത് കണ്ടില്ലേ. ""

പെട്ടന്ന് എന്തോ ഓർത്ത പോലെ ആമി ചാടി എഴുന്നേറ്റു. ""അയ്യോ ഇന്ന് കല്യാണം  അല്ലേ, അമ്മേ സമയം എത്രയായി. ""

""മണി നാലു കഴിഞ്ഞു വേഗം കുളിച്ചിട്ട് അമ്പലത്തിൽ പോയി തൊഴുതു വാ.11 മണിക്കാണ് മുഹൂർത്തം അതിനു മുന്നേ ഒരുങ്ങി ഓഡിറ്റോറിയത്തിൽ എത്തണം. ""

അവൾ വേഗം തന്നെ കിടക്കയിൽ നിന്നും എഴുന്നേറ്റ് ബാത്‌റൂമിലേക് പോയി.  അവൾ കുളിച്ചിട്ട് വരുന്നതിനു മുൻപേ ശിവ കുളിയൊക്കെ കഴിഞ്ഞു വന്നു, അവൾ ഇന്നലെ രാത്രി അവിടെ തന്നെയായിരുന്നു നിന്നത്.

""നീ എന്നേക്കാൾ മുൻപേ എഴുന്നേറ്റോ""

""ഞാൻ നീ എഴുന്നേൽക്കുന്നതിനു മുൻപേ എണീറ്റു, ഇതൊക്കെ ശീലിക്കേണ്ടേ, എനിക്കും കല്യാണപ്രായമൊക്കെ ആയി"" എന്ന് നാണത്തോടെ കളം  വരച്ചുകൊണ്ടവൾ പറഞ്ഞു.

""അയ്യടാ, കെട്ടുപ്രായം, എടീ ഇതാടീ സുഖം, സ്വന്തം വീട്ടിൽ നിൽകാം, ഒരു ജാതകവും കോപ്പും കൊണ്ടാണ് അല്ലെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നു. ""

""നിങ്ങളെനിയും അമ്പലത്തിലേക്ക് പോകാറായില്ലേ ""എന്ന് ചോദിച്ചു കൊണ്ട്  ഗായത്രി രംഗപ്രവേശം ചെയ്തു.

""പോകാറായി അമ്മ"" എന്ന് ശിവ പറഞ്ഞു.

""അഹ് പോകുമ്പോൾ ഇവളെ കൂടെ കൊണ്ടുപോയിക്കോ ""എന്ന് പറഞ്ഞു കൊണ്ട് ആമിയുടെ കസിൻ കൃഷ്ണപ്രിയ എന്ന കിച്ചുവിനെയും അവിടെ നിർത്തി. അവൾ ഇപ്പോൾ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്. ആമിയുമായി വല്യ കമ്പനി ആണ്. ആമി വഴി ശിവയെയും നന്നായി അറിയാം.
അവർ മൂന്നുപേരും കൂടെ അമ്പലത്തിലേക്ക് പോകാനായി താഴത്തേക്ക് ഇറങ്ങി വന്നു.

""മോളെ ഞാൻ കാറിൽ കൊണ്ടുവിടാം ""എന്ന് പറഞ്ഞു കൊണ്ട് ആമിയുടെ അമ്മാവൻ വാസുദേവൻ,കിച്ചുവിന്റെ അച്ഛൻ  അങ്ങോട്ടേക്ക് വന്നു.

""വേണ്ടമ്മാവാ, ഇവിടെ അടുത്തല്ലേ, ഇന്ന് കൂടെയല്ലേ ഞാൻ ഇവിടെ ഉള്ളൂ നടന്നു പൊക്കോളാം"" എന്ന് പറഞ്ഞു കൊണ്ട് അവർ മൂവരും ഇറങ്ങി.

അത് കണ്ട ശേഖരന്റെ കണ്ണ് നിറഞ്ഞു, അവൾ ഇന്ന് ഈ വീടിന്റെ പടിയിറങ്ങുകയാണ്, അവൾ ഇനി മറ്റൊരു വീട്ടിലെ മരുമകളാണ്, ഭാര്യയാണ് എന്നോർത്തു. ഇതുകണ്ട ഗായത്രി അയാളുടെ ചുമലിൽ കൈ വച്ചു അശ്വസിപ്പിച്ചു.

അമ്പലത്തിലേക്ക് പോകുന്ന വഴി ആമിയുടെ കണ്ണ് നിറഞ്ഞൊഴുകുകയാണ്, ഞാൻ കളിച്ചു നടന്ന വഴി എനിക്ക് അന്യമാകുകയാണല്ലോ എന്നോർത്ത്. അവൾ അവിടുള്ള ഓരോന്നും കണ്ണുകൊണ്ട് ഒപ്പിയെടുത്തു.

""എന്താടീ ആമീ ഇത് നല്ലൊരു ദിവസായിട്ട് നീ കരഞ്ഞു കുളമാക്കുമല്ലോ, ഇപ്പോൾ ചെറിയ ഒരു ബ്രേക്ക്‌ കൊടുക്ക് കെട്ടു കഴിഞ്ഞു ചെക്കന്റെ വീട്ടിലേക് പോകുമ്പോൾ കറയാനുള്ളതാണ് ""എന്ന് പറഞ്ഞുകൊണ്ട് ശിവയും കിച്ചുവും ചിരിച്ചു.
അപ്പോഴേക്കും അവർ അമ്പലത്തിൽ എത്തിയിരുന്നു അതുകൊണ്ട് മാത്രം ആമി അതിനുള്ള മറുപടി ഒന്നും പറഞ്ഞില്ല.
അവൾ നടയിൽ നിന്നും കൊണ്ട് അവിടെത്തെ ദേവിയോട് മനമുരുകി പ്രാർത്ഥിച്ചു, നല്ലൊരു ജീവിതം തരണേ ദേവി എന്ന്. പ്രാർത്ഥന ഒക്കെ കഴിഞ്ഞു പെട്ടന്ന് തന്നെ അവർ വീട്ടിലേക് തിരിച്ചുവന്നു.

""അഹ് വന്നോ വേഗം വന്നു വലതും കഴിക്ക്, നിന്നെ ഒരുക്കാൻ ബ്യൂടീഷൻ വന്നിട്ടുണ്ട്"" എന്ന് പറഞ്ഞു കൊണ്ട് അവളുടെ അമ്മായി അവളെ വിളിച്ചു കൊണ്ട് പോയി.

""എനിക്കിപ്പോൾ കഴിക്കാനൊന്നും വേണ്ടാ അമ്മായി, ഒന്നും ഇറങ്ങില്ല. ""

""അങ്ങനെ പറഞ്ഞാൽ പറ്റൂല കഴിച്ചില്ലേൽ പിന്നെ ടെൻഷൻ കാരണം തലകറങ്ങി വീണാൽ നാണക്കേട് ""ആണെന്ന് പറഞ്ഞു കൊണ്ട് അവൾക് കഴിക്കാനായി ആഹാരം എടുത്തു കൊടുത്തു. അതിൽ നിന്നു എന്തൊക്കെയോ നുള്ളിപ്പെറുക്കി കഴിച്ചെന്നു വരുത്തിയിട്ട് അവൾ എണീറ്റു. ബ്യൂടീഷന്റെ അടുത്തേക്ക് പോയി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാവിലെ അമ്പലത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ആദി, കൂടെ നവീനും ഉണ്ട്.

""ഡാ മതിയെടാ നിന്റെ ഒരുക്കം കണ്ടാൽ നിന്റെ കല്യാണം ആണെന്ന് തോന്നുമല്ലോ. ""

""നീ പോടാ,കല്യാണമൊക്കെ അല്ലേ  ഇന്നൊരുപാട് തരുണിമണികൾ വരും. ഏതെങ്കിലും ഒന്നിനെ സെറ്റ് ചെയ്തു എനിക്കും ഒരു ജീവിതം തുടങ്ങണം. ""

""അയ്യടാ അവന്റെ പൂതി കൊള്ളാം. ""

""😁😁😁😁""

""കിണിക്കല്ലേ, വാ പോകാം ""

""ഓഹ്, ചെക്കന് കെട്ടാൻ തിരക്കായി അല്ലേ ""

""ഡാ നീ ഈ പോലീസിന്റെ ഇടി കണ്ടിട്ടുണ്ടോ"" എന്ന് അവൻ ഷർട്ടിൻറെ കൈ മുകളിലേക്കു കയറ്റിവച്ചു കൊണ്ട് ചോദിച്ചു.

""അയ്യോ എനിക്കൊന്നും കാണണ്ടായേ"" എന്ന് പറഞ്ഞുകൊണ്ട് അവൻ ഓടി.

പിന്നെ അവർ രണ്ടുപേരും കാറെടുത്തു അമ്പലത്തിലേക്ക് പോയി.

നടയിൽ നിന്നു പ്രാർത്ഥിക്കുമ്പോഴും എന്ത്കൊണ്ടോ അവന്റെ മനസ് കലുഷിതമായിരുന്നു. എന്തോ ഒന്ന് നടക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ. പെട്ടന്ന് അവന്റെ മനസിലേക്ക് ആമിയുടെ മുഖം തെളിഞ്ഞു വന്നു.
ഛെ, ഇതെന്താ അവളുടെ മുഖം മനസിലേക്ക് വന്നേ, ഒന്നും മനസിലാവുന്നില്ലാലോ. ദൈവമേ ആപത്തൊന്നും ഉണ്ടാക്കാതെ എല്ലാം നന്നായി നടക്കണമേ. എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവൻ തൊഴുതിറങ്ങി.
ആദിയും നവീനും തിരിച്ചു വീട്ടിലെത്തുമ്പോൾ വീട് ആകെ ശോകമൂകമായിരുന്നു, എല്ലാവരും അവനിൽ നിന്നെന്തോ ഒളിക്കുന്നത് പോലെ. അവൻ അകത്തേക്കു കയറിയപ്പോൾ സോഫയിൽ കരഞ്ഞു തളർന്നിരിക്കുന്ന അമ്മയെയും അവരെ സമാധാനിപ്പിക്കുന്ന അച്ഛനെയും ആണ് കാണുന്നത്.

""അമ്മേ എന്താ പറ്റിയെ, എന്തിനാ കരയുന്നെ, പറാ. ""

എല്ലാരും അവനെ നോക്കി എന്നല്ലാതെ ഒന്നും മിണ്ടിയില്ല.

ആരെങ്കിലും ഒന്ന്  പറയുന്നുണ്ടോ. എന്നവൻ അലറി.

""എടാ അത്, മോനെ ദീക്ഷിത....""അച്ഛൻ അവന്റെ തോളിലായി കൈ വച്ചു.

""ദീക്ഷിത, അവൾക്കെന്താ പറ്റിയെ... ""

അവളുടെ വീട്ടിൽ നിന്നും ഇപ്പോൾ വിളിച്ചിരുന്നു. അവളെ രാവിലെ മുതൽ കാണാനില്ലെന്നു. അവളുടെ മുറിയിൽ നോക്കിയപ്പോൾ ഒരു കത്ത് കിട്ടി പോലും ഇഷ്ടപ്പെട്ട ആളുടെ കൂടെ പോവുകയാണെന്നു പറഞ്ഞു.

""ഇല്ല, ഞാൻ ഇത് വിശ്വസിക്കില്ല, ഇന്നലെ രാത്രി കൂടി അവളെന്നെ വിളിച്ചതാണ്. ""

""സത്യമാണ് മോനെ വിശ്വസിച്ചേ പറ്റൂ. ""

അവൻ ഒരു തളർച്ചയോടെ സോഫയിലേക് ഇരുന്നു. സ്നേഹിച്ചു തുടങ്ങുന്നതേ ഉള്ളുവെങ്കിലും കുറച്ചു ദിവസം കൊണ്ട് അവൻ ഒരുപാട് സ്വപ്‌നങ്ങൾ നെയ്തിരുന്നു........
അവനെ സമദനിപ്പിക്കാണെന്നവണ്ണം നവീൻ അവനെയും വിളിച്ചു കൊണ്ട് മുറിയിലേക് പോയി......

""മാധവേട്ട നമ്മുടെ മോൻ, അവന്റെ വിവാഹം ഇന്ന് നടന്നില്ലെങ്കിൽ പിന്നൊരിക്കലും നടക്കില്ല...... ""

""നീ സമാധാനിക്ക് ശ്രീ എന്തെങ്കിലും വഴിയുണ്ടാകും.ഇപ്പോൾ കല്യാണത്തിന് മുൻപേ പോയത് നന്നായില്ലേ, കല്യാണത്തിന് ശേഷമായിരുന്നെങ്കിലോ. എന്താകുമായിരുന്നു.... ""

ഇതേ സമയം മുകളിൽ ആദിയെ സമാധാനിപ്പിക്കുകയായിരുന്നു നവീൻ.

""ഈ ലോകത്തിലുള്ള എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാടാ അവസാന നിമിഷം നമ്മളെ ചതിച്ചിട്ട് കടന്നു പോകും. ഞാൻ അവളോട് ഒരായിരം പ്രാവിശ്യം പറഞ്ഞതാ  എന്തേലും ഉണ്ടെങ്കിൽ പറയാൻ. ""

""നീ വിഷമിക്കാതിരിക്ക്, ""

""എനിക്ക് എന്ത് വിഷമം, അവൾക് ഒരു വാക്ക് പറയാമായിരുന്നു എന്നേ എനിക്കുള്ളൂ, അങ്ങനെയെങ്കിൽ ഞാൻ ഈ വിഡ്ഢി വേഷം കെട്ടേണ്ട ആവിശ്യം ഇല്ലല്ലോ. ""

""സാരില്ല നിനക്കുള്ളത് തീർച്ചയായും നിന്റെ അടുത്തേക് വരും. ""

""എനിക്ക് ഇനി കല്യാണവും വേണ്ടാ ഒന്നും വേണ്ടാ വെറുത്തു പോയി......""

അപ്പോഴേക്കും ആദിയുടെ അച്ഛനും അമ്മയും അങ്ങോട്ടേക്ക് വന്നു.

""മോനെ..""

""എന്താ അച്ഛാ.... ""

""മോനു അച്ഛന്റെ ഒരു കൂട്ടുകാരനെ അറിയില്ലേ സദാശിവൻ അവനു ഒരു മോളുണ്ട് സ്വാദിക, അവൻ എന്നോട് ഇങ്ങോട്ട് വന്നു ചോദിച്ചതാണ്, മോനു സമ്മതമാണെങ്കിൽ ഇന്നത്തെ മുഹൂർത്തതിന് തന്നെ കല്യാണം നടത്താം. ""

""അച്ഛാ, എന്താണീ പറയുന്നേ, എനിക്ക് എനിക്ക് വയ്യ, കേട്ട് നടന്നില്ല എന്ന് വച്ചു ഒന്നും സംഭവിക്കാൻ പോകുന്നില്ല. ""

""കണ്ണാ നീ ഇത് സമ്മതിക്കണം അമ്മയ്ക്ക് വേണ്ടി, ഞാൻ നിന്നോട് അപേക്ഷിക്കുകയാ. ""

""അമ്മേ....
എനിക്ക് സമ്മതം പക്ഷെ ആ കുട്ടിയോട് എനിക്ക് സംസാരിക്കണം. ""

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കല്യാണവേഷത്തിൽ ഒരുങ്ങിയിറങ്ങിയ ആമി വളരെയധികം സുന്ദരിയായിരുന്നു. ഒരു പെണ്ണ് ഏറ്റവും കൂടുതൽ സുന്ദരിയാകുന്നത് ഒരു വധുവിന്റെ വേഷത്തിലാണെന്നു പറയുന്നത് വളരെ ശരിയാണ്.
അവൾ കണ്ണാടിയിൽ അവളുടെ പ്രതിബിബം നോക്കി നിന്നു. അപ്പോഴാണ് ഗായത്രി ദക്ഷിണ കൊടുക്കാനായി അവളെ വിളിക്കാൻ വേണ്ടി വന്നത്, അവളെ ആ വേഷത്തിൽ കണ്ട അമ്മമനം നിറഞ്ഞു.

""എന്റെ മോള് ഒരുപാട് സുന്ദരിയായിട്ടുണ്ട്."" എന്ന് പറഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു. എന്നിട്ട് അവളെ വിളിച്ചു കൊണ്ട് താഴത്തേക് പോയി. കൂടെ ശിവയും ഉണ്ടായിരുന്നു.

അമ്മയുടെ കൈ പിടിച്ചിറങ്ങി വരുന്ന ആമിയെ എല്ലാവരും നോക്കി നിന്നു, ഒരു അപ്സരസ് ഇറങ്ങി വരുന്നത് പോലെ ഉണ്ടായിരുന്നു.

അവൾ താഴേക്കു ഇറങ്ങി എല്ലവർക്കും ദക്ഷിണ ഒക്കെ കൊടുത്ത് അനുഗ്രഹം വാങ്ങി അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ചു. എല്ലാം കഴിഞ്ഞു ഓഡിറ്റോറിയത്തിലേക് പോകാനായി അവർ അവിടെന്നു ഇറങ്ങി. ശേഖർ ആമിയുടെ കൈ പിടിച്ചു കാറിനുള്ളേക് കയറ്റി. ഒരു നിമിഷം അവൾ ആ വീടിനുള്ളിലേക് തിരിഞ്ഞു നോക്കി...
ഞാൻ കളിച്ചു വളർന്ന വീട്, എനി ഞാൻ ഇവിടെ ഒരു അതിഥി മാത്രമായിരിക്കും, അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി ഭൂമിയെ ചുംബിച്ചു............

തുടരും........

✍️ദക്ഷ ©️

(ഒരു part കൊണ്ട് കല്യാണം നടത്താം എന്നാണ് വിചാരിച്ചേ 😒 പക്ഷെ എഴുതി വന്നപ്പോ നടക്കുന്നില്ല...... എല്ലാരും ഒന്ന് ക്ഷമി😑 )

 


❤️നിന്നിലലിയാൻ❤️-9

❤️നിന്നിലലിയാൻ❤️-9

4.6
14443

  അവർ കാർ സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങുമ്പോഴേക്കും  ചന്ദ്രോത് തറവാടിന്റെ ഗേറ്റ് കടന്നു ഒരു വണ്ടി അവരുടെ മുന്നിലായി വന്നു നിന്നു. അതിൽ നിന്നും വിശാലിന്റെ അമ്മാവൻ മുകുന്ദനും വേറെ രണ്ടുപേരും കൂടെ ഇറങ്ങി. അത് കണ്ടു ചന്ദ്രശേഖരനും, വാസുദേവനും കാറിൽ നിന്നും പുറത്തേക്കിറങ്ങി. ""എന്താ മുകുന്ദാ താൻ ഇങ്ങോട്ട് വന്നത്, ഓഡിറ്റോറിയത്തിലേക് പോയില്ലേ. "" ഒന്ന് മടിച്ചുകൊണ്ടാണെങ്കിലും മുകുന്ദൻ സംസാരിച്ചു തുടങ്ങി. ""അത് പിന്നെ ശേഖരാ ഞാൻ ഇതിപ്പോ എങ്ങനെ പറയാനാ. "" ""എന്താണെങ്കിലും പറയൂ.. "" ""അത്...... ചെറുക്കൻ നമ്മൾ രണ്ടു കൂട്ടരെയും ചതിച്ചു.ഇന്