സാഗരങ്ങളുടെ അലകളോളം പ്രണയത്തെ അറിഞ്ഞവർ മറ്റാരും ഇല്ലാലോ.... ഇത്രേം കാലം എന്റെ ഉള്ളിൽ ഉണ്ടാരുന്നതും ഈ തിരമാലകളെ സാക്ഷി ആക്കി അവർ അറിയട്ടെ.. അങ്ങനെ അവരിലൂടെ എന്റെ ആമിയും....
"ചേട്ടാ "...
"ആ "
എന്താ അച്ചുനെ സ്നേഹിച്ച ആളിനെപ്പറ്റി അറിയുന്നതിന് മുൻപ് ഞങ്ങൾ അറിയണ്ട കാര്യം…
അത് മിത്ര നീയും ചിലങ്കയും അറിയണ്ട കാര്യം ആണ് അത് കൊണ്ട് ആണ് ഞാൻ പറയാൻ തീരുമാനിച്ചതും…
എടാ അത് പിന്നെ അച്ചുനെ സ്നേഹിക്കുന്ന ആളിനെ പറ്റി അറിയുന്നതിന് മുൻപ് ഞാൻ സ്നേഹിച്ച എന്റെ ആമിയെ പറ്റി നിങ്ങൾ അറിയണം.. എങ്കിലേ നിങ്ങൾക് ശേരികും അച്ചുനെ സ്നേഹിച്ച ആളിനെ പറ്റി മനസിലാകൂ…
"😳ചേട്ടൻ ഇപ്പോൾ എന്താ പറഞ്ഞേ ആരെ പറ്റി അറിയണം എന്നാ "(ചിലങ്ക)
"അത് പിന്നെ എന്റെ ആമിയെ പറ്റി "
"ഠപ്പ്
" ഞാൻ ഒരു ആയിരം തവണ വന്നു ചോദിച്ചത് അല്ലെ ചേട്ടൻ അല്ലെ അവൾക്കു message അയക്കുന്നത് എന്ന്.. അല്ലെ എന്നിട്ട് എന്നോട് ഒന്ന് പറഞ്ഞോ., പോട്ടെ അവളോട് ഒന്ന് സൂചിപ്പിക്കാരുന്നിലെ… ചേട്ടനെ കാണാൻ വന്നപ്പോൾ അല്ലെ അവൾ അവൾ 😭😭😭"
"ചിലങ്ക മോളേ ഞാൻ ഒന്ന്…"
"വേണ്ട ഒന്നും പറയണ്ട… ചേട്ടൻ ആയിരിക്കണം ആ message അയക്കുന്നത് എന്ന് ആ പാവം എത്ര കൊതിച്ചു എന്ന് അറിയുമോ… അവൾക്കു വേണ്ടി ആയിരുന്നു ഞാൻ വന്നു ചോദിച്ചത് അന്ന് അവളെ ഇഷ്ടമല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുമ്പോൾ അവളുടെ കണ്ണ് നിറയുന്നത് കണ്ടിരുന്നോ.. എങ്കിലും അവൾക്കു എവിടെയോ പ്രതിഷ ഉണ്ടാരുന്നു അത് ചേട്ടൻ ആകും എന്ന്…"
" അവളെ അത്രേം വേദനിപ്പിച്ചിട്ട് ഒരു മടിയും ഇല്ലാതെ പറയുന്നലോ എന്റെ ആമി എന്ന്.. ആ ഒരു വിളി ചേട്ടന്റെ നാവിൽ നിന്ന് വീഴാൻ അങ്ങനെ ചേട്ടൻ അവളെ വിളിക്കുന്നത് കേൾക്കാൻ എത്ര കൊതിച്ചിട്ട് ഉണ്ട് എന്ന് അറിയുമോ… അവൾ എഴുത്തിരുന്നത് മൊത്തം നിങ്ങൾക് വേണ്ടി ആയിരുന്നു അറിയുമോ… നിങ്ങൾ സ്വാർത്ഥന സ്വന്തം കാര്യം മാത്രം നോക്കി മനസ്സിൽ കൊണ്ട് നടക്കുന്നവളെ ഒളിച്ചു നിന്ന് പ്രണയിച്ചു.. അവളെ നേരിൽ കാണുമ്പോൾ കരയിപ്പിച്ച സ്വയം സന്തോഷം കണ്ടെത്തിരുന്ന സ്വാർത്ഥൻ ആണ്… "
"മോളേ 😭😭, അങ്ങനെ ഒന്നും പറയല്ലേ അവൾ അവൾക്കു എന്നെ ഇഷ്ടമാവില്ല നേരിട്ട് ഇഷ്ടമാണ് എന്ന് പറഞ്ഞാൽ എന്ന് കരുതി ആണ് ഇങ്ങനെ ഒകെ ഞാൻ ചെയ്തേ…
എനിക്ക് എനിക്ക് അവൾ ജീവൻ ആരുന്നടാ 😭😭😭
ഇപ്പോളും അവൾ മാത്രേ ഒള്ളു എന്റെ മനസ്സിൽ "
ഇതെല്ലാം ചെറു നോവോടെ നോക്കി നിൽക്കുവാരുന്നു മിത്ര..
എന്തും തുറന്നു പറയുന്ന കൂടപ്പിറപ് അവൻ തന്റെ കൂട്ടുകാരിയോട് ഉണ്ടാരുന്നു പ്രണയം തന്നോട് മറച്ചു വെച്ചു.. തന്നോട് എന്ന് അല്ല അവളോട് പോലും.. ഒടുവിൽ അവളോട് നേരിട്ട് പറയാൻ വന്നപ്പോളേക്കും വിധി അവരെ ദൂരേക്കു അകറ്റി ഇരുന്നു…
ഇപ്പോളും ഓർക്കുന്നു ഉണ്ട് അച്ചുന്റെ മരണവാർത്ത അറിഞ്ഞതിൽ പിന്നെ മുറിക് പുറത്ത് ഇറങ്ങാൻ മടിച്ച ചേട്ടനെ പക്ഷെ അന്ന് ചിലങ്കക്ക് ആണ് എന്റെ ആവിശ്യം എന്ന് പറഞ്ഞു അവളുടെ അടുക്കലോട്ട് പറഞ്ഞു വിട്ടതും ചേട്ടനാ.. ഒരുപാട് തകർന്ന് പോയിട്ടും അതിൽനിന്നു ഞങ്ങള്ക്ക് വേണ്ടി മാത്രം തിരിച്ചു വന്നതാ ചേട്ടൻ എന്ന് ഇന്ന് ആണ് മനസിലായത്…
ഏവരിലും മൂകത നിറഞ്ഞു നിന്നപ്പോൾ ഒരു ഇളം തെന്നലായി അവരെ തലോടി ഒരു സ്വാന്തനം പോലെ അവളും ഉണ്ടാരുന്നു ശിവാത്മീക… മിത്രയുടേം ചിലങ്കയുടേം അച്ചു…
വിഷ്ണുന്റെ മാത്രം ആമി ❣️
നിന്നിൽ നിറഞ്ഞു പൂക്കാൻ കൊതിച്ചവൾ ആരുന്നു ഞാൻ.. മിത്രയുടെ കൂടെ ആ വിട്ടിൽ വരുമ്പോൾ എല്ലാം അകാരണമായി മിടിച്ചിരുന്ന ഇടനെഞ്ചിന്റെ താള ചലനം എനിക്ക് എന്നും അത്ഭുതമാരുന്നു… പിന്നീട് അവളിൽ നിന്ന് അവളുടെ ചേട്ടന്റെ പേരുകേൾക്കുമ്പോൾ ആണ് ഇത്രമേൽ എന്നിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് എന്ന് അറിഞ്ഞ നിമിഷം മുതൽ എന്റെ മിഴികൾ തേടി അലഞ്ഞത് നിന്നെ ആയിരുന്നു നിന്നെ മാത്രം അത്രമേൽ പ്രണയമായിരുന്നു നിന്റെ ആമിക് അവളുടെ വിഷ്ണുവേട്ടനോട്.. ഒട്ടും പ്രതീഷിക്കാതെ എന്റെ ഫോണിലേക്കു വന്ന സന്ദേശം വായിച്ചപ്പോളും നിന്റെ സാനിധ്യത്തിൽ എന്നിൽ ഉണർന്നിരുന്ന ഹൃദയ സംഗീതം തന്നെ ആരുന്നു എന്ന് തിരിച്ചു അറിഞ്ഞപ്പോൾ ആണ് നീ തന്നെ ആണോ എന്ന് അറിയാൻ ചിലങ്കയെ പറഞ്ഞു വിട്ടത് പക്ഷെ അവിടെ എന്നെ നിങ്ങൾ തോൽപിച്ചു വിഷ്ണുവേട്ട.. ചിലങ്കക്ക് മുൻപിൽ നിങ്ങൾ അല്ല എന്ന് ഉറപ്പിച്ചു പറയുമ്പോളും എന്നിലെ കാണുനീർ നിങ്ങൾ കണ്ടിരുന്നിലെ.. കണ്ടുകാണില്ല കാരണം അന്നേരവും വാശി അല്ലെ.. എപ്പോളെലും എന്നോട് ഒന്ന് തുറന്നു പറഞ്ഞൂടാരുന്നോ ഏട്ടൻ.. ഒടുവിൽ ഏട്ടന്റെ അടുക്കലോട്ട് വരുമ്പോൾ അല്ലെ അന്ന് 🥺🥺🥺🥺…
നിങ്ങൾ എല്ലാരും കൂടെ കരുതുന്നത് പോലെ വെറും ഒരു ആക്സിഡന്റെ അല്ലാരുന്നു അത് മറിച്……….
വിഷ്ണുവേട്ട….( ചിലങ്ക )
മം
ഏട്ടൻ വിചാരിക്കുന്നത് പോലെ നമ്മുടെ അച്ചുന്റെ മരണം അത് ആക്‌സിഡന്റ് അല്ല…
പിന്നെ… പിന്നെ എന്താ എന്റെ ആമിക് പറ്റിയെ….
പറ ചിലങ്ക എന്താ നമ്മുടെ അച്ചൂന് പറ്റിയെ (മിത്ര)
അത്….(ചിലങ്ക )
അത് പറ ചിലങ്ക എന്റെ ആമിക് എന്താ പറ്റിയെ…
അത് ഏട്ടാ കൊല്ലപാതകം ആരുന്നു….(ചിലങ്ക)
ആരു എന്തിന്???
അത്….
ചിലങ്ക പറയാൻ തുടങ്ങുന്നതിനു മുൻപ് തന്നെ അന്തരീഷമാറിയിരുന്നു.. ദേഷ്യത്താൽ വിറക്കുന്ന അച്ചുനെ കണ്ട് ചിലങ്ക ഭയപ്പെട്ടിരുന്നു.. തങ്ങൾ തേടിയ ശത്രുവിന്റെ സാനിധ്യം ഇവിടെ ഉണ്ട് എന്ന് ചിലങ്കക്കും മനസിലായി കൂടുതൽ സംസാരിക്കാൻ നില്കാതെ.. അത് പിന്നീട് പറയാം എന്ന് പറഞ്ഞു പെട്ടന്ന് മിത്രയും വിഷ്ണുനേം കൂട്ടി അവൾ ആ കടൽ കരയിൽ നിന്ന് തിരിച്ചു പൊന്നു.. ആഞ്ഞുയടിക്കാൻ ഉള്ള തിരമാലകൾ കടലിലേക് ഉൾവലിയും പോലെ… ചിലങ്കയിലും അച്ചുവിലും ഒരേപോലെ പക നിറഞ്ഞാടുന്ന പോലെ…
തുടരും...