Aksharathalukal

THE SECRET-8

Part-8

✍️MIRACLE GIRLL


" അത് കാസ്ട്രാ സ്‌ക്വാഡിന്റെ ലോഗോയാണ്... കേട്ടിട്ടില്ലേ? "

"കാസ്ട്രാ സ്‌ക്വാഡ്..?' അവളൊരു സംശയത്തോടെ ആ ലോഗോയിലേക്ക് നോക്കി. റാഞ്ചി പറക്കാൻ ഒരുങ്ങി നിൽക്കുന്ന രണ്ട് പരുന്തുകളുടെ പടമായിരുന്നു അത്, അതിനു താഴെയായി വാൾ പോലെ എന്തോ ഒരു ആയുധവും.

" സർ, ഇത് ഞാൻ എടുത്തോട്ടെ? " അവൾ ചോദിച്ചു.

" അതിനെന്താ... ഞാൻ ഇതൊക്കെ വെറുതെ സൂക്ഷിക്കുന്നു എന്ന് മാത്രേ ഒള്ളു. " അയാൾ പറഞ്ഞു.

" താങ്ക് യൂ സർ, എന്നാ ഞാൻ വരട്ടെ " അവൾ യാത്ര പറഞ്ഞു കൊണ്ട് തിരിഞ്ഞ് നടക്കാൻ ഒരുങ്ങി.

" ഇനി താൻ  എങ്ങോട്ടാ? " അയാളും അവളുടെ ഒപ്പം നടന്നു.

" ഇന്ന് പപ്പയുടെയും മമ്മയുടെയും ഓർമ ദിവസമാണ്... അവരെയൊന്ന് കാണണം... കുറച്ചു പരിഭവങ്ങളൊക്കെ പറഞ്ഞു തീർക്കാനുണ്ട്" അവൾ വേദനയുള്ള ഒരു ചിരി സമ്മാനിച്ചു കൊണ്ട് പറഞ്ഞു.

" ഓഹ്... ഇന്നേക്ക് അപ്പൊ രണ്ട് വർഷമായല്ലേ? " അയാൾ ചോദിച്ചു.

" അതെ, ഞാൻ വരട്ടെ.. അനിയത്തി കാറിൽ ഇരിക്ക... അവൾ കാത്തിരുന്ന് മുഷിഞ്ഞിട്ടുണ്ടാകും " അവൾ പറഞ്ഞു.

അവിടന്ന് യാത്ര പറഞ്ഞു ഇറങ്ങി, യാത്രക്കിടയിൽ ല്യു പുറംകാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.




" ഞാൻ അന്നയോട് ഒരു കാര്യം പറഞ്ഞാ കേൾക്കുവോ? " ല്യു ചോദിച്ചു.


" അന്നയ്ക്ക് ഈ ജോലി ഒഴിവാക്കിക്കൂടെ... ഇപ്പൊ തന്നെ ഒരുപാട് ശത്രുക്കളില്ലേ.. എനിക്ക് എന്തോ പേടിയാവാ..... " അവസാനത്തെ വാചകം പറഞ്ഞപ്പോഴേക്കും ല്യൂവിനു കരച്ചിലടക്കാൻ ആയില്ല.


"ഇല്ല, പറ... അന്നയ്ക്ക് ഈ ജോലി മതിയാക്കിക്കൂടെ "




" അന്ന... ഞാൻ... അങ്ങനെയല്ല... എനിക്ക് നീ മാത്രല്ലേയുള്ളു... നമ്മുടെ പപ്പയെയും മമ്മയെയും കൊന്നത് പോലെ അവർ നിന്നേം എന്തേലും ചെയ്താ... " അവൾ വേവലാതിയോടെ പറഞ്ഞു.

" എന്നെ ആരും ഒന്നും ചെയ്യില്ല... ഇതെന്റെ ലാസ്റ്റ് പ്രൊജക്റ്റ്‌ ആണ്... പോരെ? " അന്ന പറഞ്ഞു.


" പ്രോമിസ്.. ഈ പ്രൊജക്റ്റും കൂടെ കംപ്ലീറ്റ് ആയാൽ ഞാൻ വേറെ വല്ല പണിക്കും പൊയ്ക്കോളാം.. " അവളുടെ മറുപടി കേട്ട് ല്യു ചിരിച്ചതും അന്ന അവളുടെ തലയിൽ തലോടി.

*********************

" ഇത് ചെയ്തവൻ ആരായാലും വിത്തിൻ ട്വന്റി ഫോർ ഹവർസ് എനിക്കവനെ കിട്ടിയിരിക്കണം... ഉണ്ട ചോറിനു നന്ദി കാണിക്കാത്ത ഏതവനാണ് കമ്പനിയിലുള്ളതെന്ന് എനിക്ക് ഒന്നറിയണം "
അതിരാവിലെ തന്നെ ഖാലിദ് ആരോടോ ദേഷ്യപ്പെടുന്നത് കേട്ടാണ് അമീറ വന്നത്. ഉറക്കം നഷ്ടപ്പെട്ട ഈർഷ്യയോടെ അവൾ കിച്ചണിലേക്ക് കയറി ഒരു കപ്പ് കോഫിയുമെടുത്ത് ഖാലിദിന്റെ അടുത്ത് വന്നിരുന്നു. അയാൾ അവളെ കണ്ടതും ഒന്നും മിണ്ടാതെ പി എ  ആയ അലക്സിനെ  ഒന്ന് നോക്കികൊണ്ട് അകത്തേക്ക് കയറി പോയി. അലക്സ്‌ ആണെങ്കിൽ കൊല്ലാൻ ഇട്ടു കൊടുത്ത പോലെ നിസ്സഹായനായി നിൽക്കുന്നുണ്ട്.


" അത്.. സർ നല്ല ദേഷ്യത്തിലാ.. "


" അത് നമ്മുടെ കമ്പനിയുടെ പ്രൊജക്റ്റ്‌ നമ്മുടെ കമ്പനിയിൽ വർക്ക്‌ ചെയ്യുന്ന ആരോ തന്നെ മറ്റേതോ കമ്പനിക്ക് ചോർത്തി കൊടുത്തു.. അതാണ് ഇപ്പൊ പ്രശ്‌നം "


" അത് കണ്ടുപ്പിടിക്കൽ ആണ് ഇനി എന്റെ റോൾ... പക്ഷെ, അതെങ്ങനെയെന്ന് ഒരു ഐഡിയയും ഇല്ല.
സി സി ടി വി ഫുട്ടേജസിൽ അവൻ മാസ്ക് വെച്ചിരിക്കുന്നൊണ്ട് മുഖം കാണുന്നില്ല....24 ഹവർസിനുള്ളിൽ അവനെ കണ്ടുപിടിക്കണമെന്നാണ് സാറിന്റെ ഓർഡർ... ഞാൻ എങ്ങനെ കണ്ടുപിടിക്കാനാണ് മാഡം? " അയാൾ നിസ്സഹായമായി പറഞ്ഞു.

" താൻ ഒരു കാര്യം ചെയ്യ്.. ആ ഫുട്ടേജസ് എനിക്ക് സെന്റ് ചെയ്തേക്ക്.. താൻ ഇതിലേക്ക് മൈൻഡ് ചെയ്യണ്ട.. ഈ കാര്യം ഞാൻ നോക്കിക്കോളാം.. " അവൾ ഫോണിലേക്ക് നോക്കി എന്തോ ടൈപ് ചെയ്യുന്നതിനിടയിൽ പറഞ്ഞു.

"ശരി മാഡം, ഞാൻ സെന്റ് ചെയ്യാം " അതും പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്ക് പോയി.




"ഹേ.. ഞാൻ ഇപ്പൊ വരാം " എന്നും പറഞ്ഞു കൊണ്ട് സോഫിയ അകത്തേക്ക് കയറി പോയതും, അമീറ ഒരു പുച്ഛചിരിയോടെ വീണ്ടും ഫോണിലേക്ക് നോട്ടം തെറ്റിച്ചു.


" നിനക്ക് എങ്ങനെയാ മനസ്സിലായത് ഡേവിസ് പോൾ അവിടെയുണ്ടെന്ന്? " ഡ്രൈവ് ചെയ്യുന്നതിനിടയിൽ ബെഞ്ചമിൻ അമീറയോട് ചോദിച്ചു.


" അപ്പൊ ബോഡി എന്ത് ചെയ്തു? " അയാൾ വീണ്ടും  ചോദിച്ചു.

" അവിടെ തന്നെയുള്ള ഒരു വാടകഗുണ്ടക്ക് കാശ് കൊടുത്ത്, ബോഡി കത്തിച്ചു കളയാൻ പറഞ്ഞു. " അവൾ അപ്പോഴും വിൻഡോയിലൂടെ പുറത്തേക്ക് നോക്കികൊണ്ട് ഇരിപ്പായിരുന്നു.

" മ്മ്.. നിനക്ക് എങ്ങോട്ടാ പോകേണ്ടത്? " അയാൾ ചോദിച്ചത് കേട്ട് അവൾ ഒരു ഞെട്ടലോടെ അയാളെ നോക്കി.

" അത്.. എനിക്ക്.. ഡോക്ടർ അഗസ്റ്റിനെ ഒന്ന് കാണണം " അവൾ വീണ്ടും പുറത്തേക്ക് നോട്ടം തെറ്റിച്ചു കൊണ്ട് പറഞ്ഞു.


" അതെ.. "

" എന്താ കാര്യം?? " അയാൾ സംശയത്തോടെ അവളെ നോക്കി.




ഫോണിൽ നോട്ടിഫിക്കേഷൻ എന്തോ വന്നതും അവൾ ഒരു ഞെട്ടലോടെ കണ്ണ് തുറന്ന്, ഫോണിലേക്ക് നോട്ടം തെറ്റിച്ചു. അലക്സ്‌ കമ്പനിയുടെ സി സി ടി വി ഫുട്ടേജസ് അയച്ചിരുന്നു. അവൾ അത് ലോഡ് ആക്കി കാണാൻ തുടങ്ങി. എന്നാൽ, അതിലെ വ്യക്തിയെ മനസ്സിലാകുന്നില്ല. ആ ഫുട്ടേജിൽ നിന്നും ഒരു ക്ലൂവും കിട്ടാതെ വന്നപ്പോൾ അവൾ ഫോൺ ഓഫാക്കി വെച്ചു.

***********************


" അതിങ്ങു തന്നേ... അത് കീറും " അത് വാങ്ങിക്കാൻ ശ്രമം നടത്തികൊണ്ട് അന്ന പറഞ്ഞു.


" നല്ല രസമുള്ള പടം അല്ലെ?? എന്റെ ഇടതുകയ്യിൽ ഇതുപോലെ ഒരു ടാറ്റൂ ചെയ്യണം " ല്യു അവളുടെ ഇടതു കൈ തടവികൊണ്ട് പറഞ്ഞു.

" പടം കാണാനൊക്കെ രസമുണ്ട്... പക്ഷെ, ഇതൊരു മാഫിയയുടെ ലോഗോയാണ് " അന്ന ല്യൂവിന്റെ തലയിൽ ഒരു മേട്ടം കൊടുത്ത് കൊണ്ട് പറഞ്ഞു.

" അയ്യോ.. മാഫിയയോ? എന്ത് മാഫിയ? " ല്യു കൂടുതൽ അറിയാനുള്ള ആകാംഷയോടെ ചോദിച്ചു.

" കാസ്ട്രാ സ്‌ക്വാഡ്.... അതിന്റെ ലോഗോയാണിത്. " അന്ന അത് പറഞ്ഞതും ല്യു അപ്പോൾ തന്നെ ഫോണെടുത്ത് കാസ്ട്രാ സ്‌ക്വാഡ് എന്ന് ഗൂഗിൾ ചെയ്തു. അതിലെ ഇമേജസ് കണ്ടതും ല്യു ഒരു ഞെട്ടലോടെ അന്നയെ നോക്കി.

തുടരും...


  







 


THE SECRET-9

THE SECRET-9

4.8
1412

PART-9 ✍️MIRACLE GIRLL      അതിലെ ഇമേജസ് കണ്ടതും ല്യു ഒരു ഞെട്ടലോടെ അന്നയെ നോക്കി. " ഇക്കൂട്ടർ ശരിക്കും മനുഷ്യരാണോ? " ല്യു ഒരു പേടിയോടെയും അത്ഭുതത്തോടെയും ചോദിച്ചു. " ആണെന്ന് പറയപ്പെടുന്നു... ഇപ്പൊ നിനക്ക് മനസ്സിലായില്ലേ,,, നമ്മൾ ജീവിക്കുന്നതിൽ നിന്നും വ്യത്യസ്തമായ മറ്റൊരു ലോകം കൂടെയുണ്ടെന്ന്... ഭൂമിയിലെ നരകം എന്നൊക്കെ പറയാം " " ശരിക്കും ഇവരെന്തിനാ ഈ ആളുകളെയൊക്കെ കൊല്ലുന്നേ? " ല്യു ചോദിച്ചു. " ചുമ്മാ.. ഒരു എന്റർടൈൻമെന്റ് " "എന്റർടൈൻമെന്റോ??" "അതെ.. നമ്മുടെ എന്റർടൈൻമെന്റ് വീഡിയോ ഗെയിംസ് കളിക്കുന്നതല്ലേ.. എന്നാൽ, അവരുടെ വിനോദം ആളുകളെ കൊന്ന്, ആ രക