Aksharathalukal

THE SECRET-10

PART-10

✍️MIRACLE GIRLL


" എന്നാലും അമീറ.. നിനക്ക് എങ്ങനെ തോന്നി സ്വന്തം ഗേൾഫ്രണ്ടിനെ ഇതുപോലെയൊരുത്തന്റെ കൂടെ അയക്കാൻ.. അതും എനിക്ക് ബോയ്സ് അലർജി ആണെന്ന് അറിഞ്ഞു കൊണ്ട്... " അവൾ അമീറയുടെ അടുത്തേക്ക് ചേർന്ന് നിന്ന്കൊണ്ട് പറഞ്ഞു.

അവൾ പറഞ്ഞത് കേട്ട് അമീറ വശ്യമായൊന്ന് ചിരിച്ച്, അപ്പോൾ തന്നെ  മുഖത്തു കുറച്ചു ഗൗരവം വരുത്തി ജെന്നിയെ നോക്കി.

" അതിന് നിന്നെ ഞാൻ എപ്പോഴാ എന്റെ ഗേൾഫ്രണ്ട് ആക്കിയേ?" അവൾ ഒറ്റപിരികം ഉയർത്തി കൊണ്ട് ജെന്നിയോട് അങ്ങനെ ചോദിച്ചതും അവൾ ഒരു അവിഞ്ഞ ചിരി ചിരിച്ചുകൊണ്ട് അമീറയുടെ ഇരുകയ്യും അവളുടെ നെഞ്ചിലേക്ക് ചേർത്തു.

" ഗേൾഫ്രണ്ട് അല്ലെങ്കിലും, അതുപോലെയാണല്ലോ.. എന്നെങ്കിലുമൊരിക്കൽ നീയെന്റെ സ്നേഹം തിരിച്ചറിഞ്ഞാലോ " അവളൊരു പ്രത്യേക ഈണത്തിൽ പറഞ്ഞു, അവളെ നോക്കിയൊന്ന് ചിരിച്ചതും, അമീറയും അവളുടെ ഗോഷ്ടി കണ്ട് പുഞ്ചിരിച്ചു.

" ശരി... എന്നാ നീ പൊക്കോ, നിന്റെ ജോലി കഴിഞ്ഞില്ലേ " അമീറ അല്പം ഗൗരവത്തോടെ പറഞ്ഞപ്പോൾ, ജെന്നി ഒരു നിരാശയോടെ അവളെ നോക്കി. പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ നിലത്തു കിടക്കുന്ന ക്രിസ്റ്റിനെ നോക്കി.

" അമീറ... ഇവൻ ഇനിയെങ്ങാനും തട്ടിപോയോ... ദേ ഞാൻ ഈ ചെയർ കൊണ്ട് അവന്റെ തലയിലൊന്ന് തൊട്ടേ ഉള്ളു... അപ്പോഴേക്കും ദാ കിടക്കുന്നു നിലത്ത്..." അവൾ അവിടെയുണ്ടായിരുന്ന ചെയർ ഉയർത്തിപിടിച്ചു കൊണ്ട് പറഞ്ഞു, അത് കണ്ട് അമീറ വാ പൊത്തി ചിരിച്ചു.

" അവനെ ഒക്കെ ഞാൻ എഴുന്നേൽപ്പിച്ചോളാം.. നീ പോകാൻ നോക്ക് " അമീറ പറഞ്ഞു. അവൾ ക്രിസ്റ്റിനടുത്ത് പോയി, കാൽ കൊണ്ട് അവന്റെ മുഖത്തൊന്ന് തട്ടിയതും, അവൻ ഒരു ഞരക്കത്തോടെ കണ്ണ് തുറന്നു.

"ആഹാ... കണ്ണ് തുറന്നല്ലോ... എടാ പട്ടി, നിനക്കൊന്നും വീട്ടിൽ അമ്മേം പെങ്ങമ്മാരും ഇല്ലേ?" ജെന്നി നിന്നിടത്ത് നിന്ന് ഓടി വന്നു അവനടുത്ത് മുട്ട് കുത്തിയിരുന്നു കൊണ്ട് അങ്ങനെ പറഞ്, അമീറയെ നോക്കിയൊന്ന് സൈറ്റ് അടിച്ചു കാണിച്ചു.

പാതിയടഞ്ഞ കണ്ണുകളിലൂടെ, അവ്യക്തമായി അവൻ അമീറയെ കണ്ടു.

"നിങ്ങ... ളൊക്കെ ആരാ..?" അവൻ തലയിൽ പൊത്തിപിടിച്ചു എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.

"ജെന്നി... നീ.. പ്പോ " അമീറ അവനിൽ നിന്നും കണ്ണെടുത്തു അവളെ നോക്കി ഗൗരവത്തോടെ പറഞ്ഞു. അവൾ അല്പം മടിയോടെ പോകാനൊരുങ്ങി.

" ഞാൻ എന്നാ പോട്ടെ... ഇനി എന്റെ സഹായമൊന്നും വേണ്ടല്ലോ " അവൾ ഒരു പരുങ്ങലോടെ നെറ്റിയിൽ കൈവെച്ചു കൊണ്ട് ചോദിച്ചു. അമീറ അതിന് മറുപടിയൊന്നും പറയാതെ ക്രിസ്റ്റിയെ നോക്കി.

" എന്നാലും ഞാൻ എത്ര വലിയ ടാസ്ക്കാ ഏറ്റെടുത്തെ, ഇപ്പോ മനസ്സിലായില്ലേ.. നീ പറഞ്ഞാൽ ഞാനെന്തും അനുസരിക്കുമെന്ന് " ജെന്നി വീണ്ടും അമീറയുടെ അടുത്ത് വന്നു അത് പറഞ്ഞതും, അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.

" ഞാൻ ഈ സഹായം ചെയ്ത് തന്നതിനുള്ള റിവാർഡ് താ " ജെന്നി അവളെ കണ്ണിമ വെട്ടാതെ നോക്കികൊണ്ട് ചോദിച്ചു. അവളുടെ നോട്ടം കണ്ട് അമീറ എന്തെന്ന അർത്ഥത്തിൽ ഒറ്റപിരികം ഉയർത്തി നോക്കി.

" ക്യാൻ ഐ കിസ്സ് യൂ?. " ജെന്നി ഒരു നിഷ്കളങ്കതയോടെ അങ്ങനെ ചോദിച്ചതും, അമീറ അവളെ നോക്കിയൊന്ന് ചിരിച്ചു.

"നെക്സ്റ്റ് ടൈം " അവൾ അതെ ചിരിയോടെ താടി തടവികൊണ്ട് ജെന്നിയോട് മറുപടി പറഞ്ഞതും, അവൾ ചിരിച്ചുകൊണ്ട് അമീറയെ കെട്ടിപിടിച്ചു.

" അപ്പൊ നീയൊരു ലെസ്ബിയൻ ആയിരുന്നല്ലേ? " ഇതെല്ലാം കണ്ട് വാ പൊളിച്ചു കൊണ്ട് തന്നെ ക്രിസ്റ്റി അത് ചോദിച്ചതും, ജെന്നി അവനെ ഒന്ന് തുറിച്ച് നോക്കി, അമീറയോട് ഗുഡ് നൈറ്റും പറഞ് പുറത്തേക്ക് പോയി.

ജെന്നി പോയ വഴിയേ തന്നെ നോക്കി കൊണ്ടിരുന്ന ക്രിസ്റ്റിയുടെ നേരെ അമീറ വിരൽ ഞൊടിച്ചതും, അവൻ ഒരു ഞെട്ടലോടെ അവളെ നോക്കി.

" നിനക്ക് ഞാൻ ആരാണെന്ന് മനസ്സിലായോ? " അവൾ അവന്റെയടുത് മുട്ട് കുത്തിയിരുന്ന് കൊണ്ട് ചോദിച്ചു. അവൻ ഒരു സംശയത്തോടെ അവളെ നോക്കിയിരുന്നു.

" നിനക്ക് എഴുന്നേൽക്കാൻ പറ്റോ? " മുഖത്തേക്ക് വീണ മുടി പിറകിലേക്ക് ഒതുക്കി കൊണ്ട് അവൾ ചോദിച്ചു.

" എന്റെ തല പൊളിയുന്നത് പോലെ തോന്നുവാ.. ശരിക്കും കണ്ണ് തുറക്കാൻ പോലും പറ്റുന്നില്ല " അവൻ തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.

" എഴുന്നേൽക്ക്.. " അവൾ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് എഴുന്നേൽപിക്കാൻ ശ്രമിച്ചു. ഒരു വിധം എഴുന്നേൽപ്പിച്ചു ബെഡിൽ ഇരുത്തി.

" ശരിക്കും നീയാരാ? " അവളുടെ പ്രവൃത്തി കണ്ട് ഒരു സംശയത്തോടെ അവൻ ചോദിച്ചു.

അവൾ ഒരു ഗ്ലാസ് വെള്ളമെടുത്ത് അവനു നേരെ നീട്ടി. അത് കണ്ടതും അവൻ പെട്ടെന്ന് തന്നെ അത് വാങ്ങി കുടിച്ചു.

അവൾ ഒരു ചെയറെടുത്തിട്ട് അവന്റെ മുൻപിലായി ഇരുന്നു.

" ഞാൻ മിഷേൽ മെഹറിഷ്.. ഇബ്രാഹിം ഖാലിദിന്റെ മകളാണ് എന്ന് പറയാം " അവളുടെ ഫോൺ കയ്യിലിട്ട് കറക്കി കൊണ്ട് പറഞ്ഞു. അവൾ പറഞ്ഞത് കേട്ട് അവൻ ഒരു ഞെട്ടലോടെയും ഭയത്തോടെയും അവളുടെ പ്രവൃത്തിയെ വീക്ഷിച്ചു കൊണ്ടിരുന്നു. അവൻ അവളുടെ മുഖത്തേക്കും കയ്യിലേക്കും മാറി മാറി നോക്കി. പൊടുന്നനെ, അവളുടെ കൈകൾ നിശ്ചലമായതും അവൻ പേടിയോടെ അവളുടെ മുഖത്തേക്ക് നോക്കി. അവൾ അവനെ തന്നെ നോക്കുന്നത് കണ്ട് അവന്റെയുള്ളിൽ വീണ്ടും ഭയം കുടികൊണ്ടു.

" നീ ചെയ്തത് എന്താണെന്ന് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ.. അതുകൊണ്ട്, നിന്നെ എന്തിനാ ഇവിടെ എത്തിച്ചിരിക്കുന്നതെന്നും നിനക്ക് മനസ്സിലായി കാണും... എനിക്ക് ഇത് മാത്രം അറിഞ്ഞാൽ മതി,,, നീ ആർക്ക് വേണ്ടി അത് ചെയ്തു?? " അവളൊരു നിസ്സംഗഭാവത്തിൽ അത് ചോദിച്ചതും, അവൻ തല താഴ്ത്തിയിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.

" കമ്പനി ഫയൽസ് ചോർത്തിയതിനെ കുറിച്ചാണ് ചോദിച്ചതെങ്കിൽ ഞാൻ പറയാം... പക്ഷെ, എന്നെ വെറുതെ വിടണം... എനിക്ക് ആ സമയത്ത് അങ്ങനെയൊക്കെ ചെയ്യാൻ തോന്നിപ്പോയി " അല്പനേരത്തെ നിശബ്ദതക്ക് ശേഷം അവൻ പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ നാവ് കുഴയുന്നുണ്ടായിരുന്നു.

" നീ ചെയ്തതൊക്കെ തെറ്റാ... എന്നാലും, നീ ഈ കാര്യം പറയാണെങ്കിൽ, നിന്നെ ഇവിടന്ന് പോവാൻ ഞാൻ അനുവദിക്കാം "

" ഞാൻ ഫെലിക്സ് സർ പറഞ്ഞിട്ടാ അങ്ങനെ ചെയ്തത് " അവൾ പറഞ്ഞത് കേട്ട്, എടുത്തപ്പാടെ അവൻ പറഞ്ഞു.

" ആരാ ഈ ഫെലിക്സ്? " കുറച്ചു നേരം എന്തോ ആലോചിച്ച ശേഷം അവൾ ചോദിച്ചു.

"ലൈവിൻ ഗ്രൂപ്പ്സിന്റെ സിഇഒ.. ഖാലിദ് സാറിനോടുള്ള എന്തോ ശത്രുതയുടെ പേരിലാണ് ഇത് ചെയ്യിപ്പിച്ചത് എന്ന് മാത്രം അറിയാം.. വേറെ ഒന്നും എനിക്കറിയില്ല... അവർ കുറച്ചു പണം ഓഫർ ചെയ്തപ്പോ... പറ്റിപ്പോയി..." ഒരു തളർച്ചയോടെ അവൻ അത് പറഞ്ഞൊപ്പിച്ചു. ശരീരമാകെ കുഴയുന്നത് പോലെ, കണ്ണുകൾ താനെ അടഞ്ഞു കൊണ്ടിരുന്നു. അമീറ അവനിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

" എന്നെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കാമോ.. ഞാൻ നിങ്ങളോട് എല്ലാം തുറന്ന് പറഞ്ഞില്ലേ... " അവൻ അടഞ്ഞുപോയ  കണ്ണുകൾ വലിച്ച് തുറന്ന് കൊണ്ട് അവളോട് പറഞ്ഞു.

" നീയിനി എവിടെ പോയിട്ടും കാര്യമൊന്നുമില്ല " അവളൊരു നിസ്സാരമട്ടിൽ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു.

" എന്ന് വെച്ചാൽ..? " അവൻ ചോദിച്ചു.

" എന്ന് വെച്ചാൽ... നീ ചിലരെ കുറിച്ചൊക്കെ പറയുന്നത് കേട്ടിട്ടില്ലേ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ലാന്നൊക്കെ... അതിനൊരു ഉദാഹരണമാണ് ഞാൻ.. നീ കുടിച്ച വെള്ളത്തിൽ പോലും എന്നെ വിശ്വസിക്കാൻ പാടില്ലായിരുന്നു.. " അവൾ ഒരു പരിഹാസ ചിരിയോടെ പറഞ്ഞതും, അവൻ അൽപനേരം മുൻപ് നേരെ അവൾ നീട്ടിയ ഗ്ലാസ്സിലേക്ക് ഒന്നൂടെ നോക്കി.

" നിനക്ക് ഇനി കൂടിപ്പോയാൽ ഒരു പതിനഞ്ചു മിനിറ്റ് കൂടെയേ ആയുസ്സുള്ളൂ." അവൾ വാച്ചിലേക്ക് നോക്കികൊണ്ട് പറഞ്ഞതും, അവൻ കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസ്‌ നിലത്തേക്ക് എറിഞ്ഞു.

" നിങ്ങളല്ലേ പറഞ്ഞത്, ഞാൻ എല്ലാം തുറന്ന് പറഞ്ഞാൽ എന്നെ ഇവിടന്ന് പറഞ്ഞയക്കാമെന്ന് " അവൻ അവൾക്ക് നേരെ അലറി.

" ഞാൻ ഒരു കാര്യം പറഞ്ഞാൽ അത് പോലെ ചെയ്തിരിക്കും.. ഞാൻ ഇപ്പോഴും നിനക്ക് തന്ന വാക്ക് പാലിക്കുവല്ലേ ചെയ്തേ.. നിന്നെ ഞാൻ പറഞ്ഞയക്കുന്നത് ഏറ്റവും സുരക്ഷിതമായ ഒരിടത്തേക്കാണ്... അവിടെ നിനക്ക് ശത്രുക്കളില്ല, മിത്രങ്ങളില്ല.. You can enjoy your freedom.. " അവൾ അതും പറഞ് കൊണ്ട് അവന്റെ കവിളിൽ ചുംബിച്ചു.

" ഗുഡ് ബൈ "അവൾ അവന്റെ ചെവിയിൽ മന്ത്രിച്ചു.

അപ്പോഴേക്കും അവന്റെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം ഒലിച്ചിറങ്ങാൻ തുടങ്ങിയിരുന്നു. അവൻ നെഞ്ചിൽ കൈ വെച്ച് കൊണ്ട് ബെഡിൽ കിടന്ന് പിടയാൻ തുടങ്ങി. അതെല്ലാം അവൾ ഒരു ചിരിയോടെ പുറത്തേക്ക് നടന്നു.

ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട്, എടുത്ത് നോക്കിയപ്പോൾ അജുവായിരുന്നു. അവൾ എടുക്കണോ വേണ്ടയോ എന്നാ സംശയത്തോടെ സ്ക്രീനിലേക്കും നോക്കി നിന്നു. അല്പം മടിയോടെയാണെങ്കിലും അവൾ കോൾ അറ്റൻഡ് ചെയ്തു.

" ഹലോ, അജു.. "

" നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ.. ഇന്ത്യയിൽ നിന്ന് വന്നിട്ട് എന്നെ ഒന്ന് വിളിക്കാൻ പോലും നിനക്ക് തോന്നിയില്ലല്ലോ " അവൻ പരാതി പറയുന്നത് പോലെ പറഞ്ഞു.

" സോറി ടോ.. ഞാൻ കുറച്ചു ബിസിയായിരുന്നു അതാ... എന്താ വിളിച്ചേ? "

" നമുക്കൊരിടം വരെ പോവണം... ഞാൻ തന്റെ വീട്ടിലോട്ട് വരാം "

" വേണ്ട അജു.. വീട്ടിൽ പപ്പ മാത്രേ ഉള്ളൂ... ഞാൻ പുറത്താ "

" ഓഹ്... എങ്കി ശരി.. നമുക്ക് നാളെ മീറ്റ് ചെയ്യാം "
അവൻ അതും പറഞ്ഞു കോൾ കട്ട്‌ ചെയ്തതും, അവളൊരു നെടുവീർപ്പിട്ട് കൊണ്ട് കാറിലേക്ക് കയറി.

************************

" നീ അറിഞ്ഞതൊക്കെ ശരിയാ.. ഞാൻ തന്നെയാ ക്രിസ്റ്റിയെ കൊണ്ട് അത് ചെയ്യിച്ചത്... കാരണം, ഖാലിദ് പലതും എന്റെ കയ്യീന്ന് തട്ടിയെടുത്തിട്ടുണ്ട്.. അതിന്റെ കണക്കൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല.. " അയാൾ ശാന്തമായ സ്വരത്തിൽ പറഞ്ഞു.

" ഫെലിക്സ്, ഇതൊക്കെ നിങ്ങളും പപ്പയും തമ്മിൽ ഉള്ള പഴയ ഡീലിങ്ങ്സ് ആണ്... ഈ കാര്യത്തിലൊന്നും ഇടപടേണ്ട യാതൊരു കാര്യവും എനിക്കില്ല.. എങ്കിലും, ഞാൻ ഇപ്പൊ വന്നത്, ഇനിയും ഇത് പോലെയുള്ള ചെറ്റത്തരങ്ങൾ ആവർത്തിക്കരുത് എന്ന് പറയാനാ.. " അവളോരു പരിഹാസചുവയോടെ അങ്ങനെ പറഞ്ഞപ്പോൾ, അയാൾക്ക് അതൊട്ടും രസിച്ചില്ല. അയാളൊരു പുച്ഛത്തോടെ ചിരി കോട്ടി.

" നീയും നിന്റെ തള്ളയും കൂടെ ചെയ്ത് കൂട്ടുന്നതെല്ലാം ആരും അറിയുന്നില്ലന്നാണോ വിചാരം... എന്നാ പൊന്നുമോൾക്ക് തെറ്റി... നീയൊക്കെ കൂടി ചെയ്ത് കൂട്ടുന്നതെല്ലാം എനിക്കറിയാം.. വേണ്ടത്ര തെളിവുകൾ ഇല്ലാത്തത് കൊണ്ടാ നീയൊക്കെ ഇപ്പോഴും ഇങ്ങനെ ഞെളിഞ്ഞു നിൽക്കുന്നത്... ഖാലിദ് ഫാമിലിയെ കുറിച്ചുള്ള രഹസ്യങ്ങൾ പുറംലോകം അറിഞ്ഞാലുള്ള അവസ്ഥയെ കുറിച്ച് ഞാൻ പറയണ്ടല്ലോ... " അയാളൊരു ഭീഷിണി പോലെ അങ്ങനെ പറഞ്ഞപ്പോൾ, ഒരു നിമിഷം അവൾ ഉത്തരം മുട്ടി നിന്നു പോയി. മനസ്സിലെ ഭയം മുഖത്തു നിന്നും മറക്കാനെന്ന പോലെ അവളൊന്ന് ചിരിച്ചു.

" ഇതൊരു വെല്ലുവിളിയാണോ? " അവൾ ചോദിച്ചു.

"നിനക്ക് എങ്ങനെ വേണേലും കൂട്ടാം.." അയാളൊരു പരിഹാസത്തോടെ പറഞ്ഞു.

അവൾ അത് കേട്ട് എന്തിനെന്നില്ലാതെ ഒന്ന് ചിരിച്ചു.

" അങ്ങനെ എന്നെ വെല്ലുവിളിച്ചിട്ട് ഈ ഭൂമിയിൽ ആരും വേണ്ട.. അതെനിക്കൊരു കുറച്ചിലാ... " അവൾ അയാളുടെ അടുത്തേക്ക് നടന്നടുത്തു. അവളുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു.

" നീയൊക്കെ ജീവിച്ചിരുന്നാൽ.. കേട് ഞങ്ങക്കാ... " അവൾ തന്റെ ജാക്കറ്റിൽ ഒളിപ്പിച്ചു വെച്ചിരുന്ന കത്തിയെടുത്ത് അയാളുടെ ഇടുപ്പിലേക്ക് കുത്തികയറ്റി. അയാളൊരു അലറി കരച്ചിലോടെ നിലത്തേക്കിരുന്നു.
അവൾ ബാഗിൽ നിന്നും ഒരു കയറെടുത്ത് അയാളുടെ കൈകാലുകൾ കെട്ടാൻ തുടങ്ങി.

*********************

സമയം രാത്രി ഒരു മണിയോടടുത്തിട്ടും, ഗാർഡനിലിരുന്ന് ഓരോന്ന് ചിന്തിക്കുന്നതിനിടക്ക് ആരുടെയോ കാറിന്റെ ശബ്ദം കേട്ട്, നോക്കിയപ്പോൾ അജുവിന്റെ കാറായിരുന്നു.

അവൻ കാറിൽ നിന്ന് ഇറങ്ങി വന്നപ്പോൾ തന്നെ ഖാലിദിനെ കണ്ടതും, അവനൊന്ന് പുഞ്ചിരിച്ചു കൊണ്ട് അയാളുടെ അടുത്തേക്ക് വന്നു.

" നിന്നെ കണ്ടിട്ട് കുറെയായല്ലോ... എന്താ ഈ നേരത്ത്? " അയാൾ ചോദിച്ചു.

" ഞാൻ മിഷേലിനെ കാണാൻ വന്നതാ.. അവൾ എവിടെ?"അവൻ അയാൾക്ക് മുൻപിലായി വന്നിരുന്നു കൊണ്ട് ചോദിച്ചു.

" അവൾ അതിനു ഇവിടെയില്ലല്ലോ... നീ അവളെ വിളിച്ചു നോക്കിയില്ലേ "

"ഞാൻ അവളെ വിളിച്ചിട്ടാ വന്നേ, അവൾ ഇവിടെ ഉണ്ടാകുമെന്ന് പറഞ്ഞു.. ചിലപ്പോ, ഞാൻ മാറി കേട്ടതായിരിക്കും " അവൻ ഒരു പരുങ്ങലോടെ പറഞ്ഞു.

" അങ്കിൾ എന്താ ഇങ്ങനെയിരിക്കുന്നെ... ഉറക്കമൊന്നുമില്ലേ? " അവൻ ചോദിച്ചു.

" ഞാൻ കമ്പനിയിലെ ഓരോ കാര്യങ്ങൾ ചിന്തിക്കായിരുന്നു "

" എന്താ അങ്കിൾ? എന്തോ പ്രോബ്ലം ഉള്ളത് പോലെ... എന്തായാലും എന്നോട് പറയ്... സൊല്യൂഷൻ ഞാൻ പറഞ് തരാം " അവൻ ഒരു ചിരിയോടെ പറഞ്ഞു.

" ഏയ്‌... പ്രശ്നങ്ങളൊന്നുമില്ല.. ഞാൻ ചുമ്മാ ഓരോന്ന് ചിന്തിച്ച് ഇരുന്നതാ.. " അയാൾ പറഞ്ഞു.

" എനിക്ക് അങ്കിൾനോട് കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ഉണ്ട് " അൽപനേരത്തെ നിശബ്ദതക്കു ശേഷം അവൻ അങ്ങനെ പറഞ്ഞതും, അയാൾ ഒരു സംശയത്തോടെ അവനെ നോക്കി

**********************

ആരുടെയോ സ്പർശനമറിഞ്ഞു, ഫെലിക്സ് അടഞ്ഞ കണ്ണുകൾ വലിച്ച് തുറന്നു... തന്റെ മുഖത്തോട് മുഖം ചേർക്കാനായി തുനിയുന്ന സ്ത്രീയെ കണ്ട് അയാൾ ഒരു പേടിയോടെ മുഖം പിൻവലിച്ചു. പൊടുന്നനെ, ആ സ്ത്രീ അയാളെ ദേഷ്യത്തോടെ നോക്കി.

" Non sei morto? " (നീ മരിച്ചില്ലേ?) ആ സ്ത്രീ ഒരു നിരാശയോടെ ചോദിച്ചു.

" Non è morto " (അയാൾ മരിച്ചിട്ടില്ല ) പിന്നിൽ നിന്നും അമീറയുടെ ശബ്ദം കേട്ട് ആ സ്ത്രീ പേടിയോടെ അവളെ നോക്കി.

" devi uscire " (നീ പുറത്തേക്ക് പ്പോ) അമീറ അവരുടെ അടുത്തേക്ക് വന്നു, കൈകൊണ്ട് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു കൊണ്ട് പറഞ്ഞു.

ആ സ്ത്രീ ഫെലിക്സിനെ ഒന്ന് നോക്കി ചിരിച്ച് കൊണ്ട് പുറത്തേക്ക് പോയി.

അവർ അവിടെ നിന്നും പോയതും അവൾ ആ മുറിയുടെ വാതിൽ അടച്ചു. അപ്പോഴാണ് അയാൾ ചുറ്റും നോക്കിയത്.. അയാൾ  തന്റെ വീട്ടിൽ അല്ല ഉള്ളതെന്ന് അപ്പോഴാണ്  ശ്രദ്ധിച്ചത്.

ചുമരുകളിലെല്ലാം രക്തക്കറ പുരണ്ട ഒരു വൃത്തിഹീനമായ മുറിയായിരുന്നു അത്.

" താൻ മരിച്ചെന്നു വിചാരിച്ചു വന്നതാ അവർ " അയാൾ ചുറ്റിലും നോക്കുന്നതിനിടക്ക് അമീറ അങ്ങനെ പറഞ്ഞതും അയാൾ അവളെ നോക്കി.

" എന്തിന്? " അയാൾ ചോദിച്ചു.

അയാൾ ചോദിച്ചത് കേട്ട് അവളൊരു ചിരിയോടെ അയാളെ നോക്കി.

" She is a necrophiliac "

തുടരും...

Post chyyan delay vannathil sry..scyilm lipiyilm post chyth kazhinjit ithilek varaamenn vicharichu.. manage chyyan budhimutt ullath kondaan.. full partum postaam tto.. support venam🙏


THE SECRET-11

THE SECRET-11

4.7
1411

PART-11 ✍️MIRACLE GIRLL "She is a necrophiliac " അവൾ പറഞ്ഞത് കേട്ട് ഞെട്ടൽ മാറാതെ അയാൾ അവളെ തന്നെ നോക്കി നിന്നു. അയാൾ ആ സ്ത്രീയുടെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചതും, പേടിയോടെ കണ്ണുകൾ ചിമ്മിതുറന്നു. " ആളുകളെ കൊന്ന്, ആ ഡെഡ് ബോഡിയുമായി സെക്സിൽ ഏർപ്പെടുന്നതാണ് അവളുടെ രീതി, ഇത്തവണ അവൾ നിന്നെയാണ് ഇരയാക്കാൻ നോക്കിയത് " അവൾ വീണ്ടും പറഞ്ഞത് കേട്ട് അയാളുടെയുള്ളിലെ ഭയം കൂടി കൊണ്ടിരുന്നു. ഏതോ ഒരു പൈശാചിക ലോകത്ത് എത്തിപ്പെട്ടത് പോലെയാണ് അയാൾക്ക് അനുഭവപ്പെട്ടത്. ഇടുപ്പിൽ ഭയങ്കര വേദന അനുഭവപ്പെട്ടപ്പോഴാണ്, ഇടുപ്പിലെ മുറിവ് കെട്ടിവെച്ചിരിക്കുന്നത് അയാൾ ശ്രദ്ധിച്ചത്. തന്റെ കൈകാലുകൾ