PART-12
✍️MIRACLE GIRLL
"അതിനു ശേഷം ഒരു തവണ അവളെ ഞാൻ കണ്ടു... അതും എന്റെ പിറന്നാളിന്റെ അന്ന്..."
" ഹോ.. എവിടെ വെച്ച്? " ജെന്നി ചോദിച്ചു.
അവൾ ചോദിച്ചത് കേട്ട് അമീറ ഒരു നെടുവീർപ്പിട്ട് കൊണ്ട് പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു.
" ഞാൻ ആദ്യം അവർക്ക് പണമയച്ച് കൊടുത്തിരുന്നത് മറ്റൊരു അഡ്രെസ്സിൽ നിന്നായിരുന്നല്ലോ.. ആ ദിവസം, ആ അഡ്രെസ്സിലേക്ക് തന്നെ ഒരു കത്ത് വന്നു, സാമുവലിന്റേതായിരുന്നു അത്. അയാളുടെ മകൾക്ക് വയ്യാന്നും, ഉടനെ തന്നെ എന്തോ സർജറി വേണമെന്നും പറഞ്ഞു. അതിന് കുറച്ച് പണത്തിന്റെ സഹായം ചോദിച്ചാ അവർ കത്തയച്ചേ "
" എന്നിട്ട്.. നീ പണം അയച്ചു കൊടുത്തില്ലേ? " ജെന്നി
" പണം ഞാൻ അയച്ചുകൊടുത്തു, പിന്നെ തോന്നി ഇഷലിന്റെ ചേച്ചിയല്ലേ, പോയി കാണണമെന്ന് തോന്നി.. അങ്ങനെ അവർ കാണാതെ ഞാൻ അവരെയെല്ലാവരെയും കണ്ടു.. ഇഷലിനു അന്ന് അഞ്ച് വയസ്സാ, അപ്പോഴാ ഞാൻ അറിഞ്ഞത്.. അവളുടെ ചേച്ചിക്ക് എത്രയും പെട്ടന്ന് കിഡ്നി മാറ്റിവെക്കണമെന്നും അതിനു ഡോണർ റെഡിയായിട്ടില്ല എന്നൊക്കെ "
" ഇനി ബാക്കി ഞാൻ പറയാം...നീയായിരിക്കും അവർക്ക് കിഡ്നി കൊടുത്ത ആ മഹത് വ്യക്തി അല്ലെ? " ജെന്നി അവളെ നിക്കി ചോദിച്ചു. അവൾ അതിനൊന്ന് പുഞ്ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
" നിനക്കറിയോ, ഞാൻ അന്ന് അങ്ങോട്ട് ചെന്നപ്പോ അവരൊക്കെ എത്രത്തോളം വിഷമത്തിലായിരുന്നെന്ന്... ഞാൻ ചെന്നപ്പോ സാമുവലും അയാളുടെ ഭാര്യയും ഭയങ്കര കരച്ചിലായിരുന്നു, എന്തിനാ ഇതിനൊക്കെ കരയേണ്ട ആവശ്യം.. അവർക്ക് കുറച്ചു കൂടെ പണം ആവശ്യമുണ്ടായിരുന്നു, അവർക്ക് അത് എന്നോട് ചോദിച്ചാൽ പോരെ.. അയാളുടെ ഭാര്യ ആവുന്നത്രയും പറയുന്നുണ്ട് എന്നോട് തന്നവ പണം ചോദിക്കാൻ..അയാൾ ക്ക് അപ്പൊ കുറച്ചിൽ, എങ്ങനെയാ ഒരാളോട് വീണ്ടും വീണ്ടും ചോദിക്കുന്നതെന്നും പറഞ്.. എനിക്ക് അതങ്ങോട്ട് കേട്ടപ്പോ അയാളുടെ ചെകിട്ടത്തിട്ടൊന്ന് കൊടുക്കാനാ തോന്നിയെ.. പിന്നെ, അവര് എന്നെ കാണാൻ പാടില്ലാന്ന് ഓർത്തിട്ടാ "
" നീയെന്തൊക്കെയാ ഈ പറയുന്നേ ആർക്കായാലും മടി കാണില്ലേ.. മാത്രമല്ല, നീ അവരുടെ സിറ്റുവേഷൻ ഒന്ന് ചിന്തിച്ചു നോക്കിയേ.. സ്വന്തം മകൾ അവിടെ മരണത്തോട് മല്ലടിച്ച് കിടക്കുവാ, ആ സമയത്ത് അവർക്ക് ചിരിക്കാൻ പറ്റോ.. വെറുതെയല്ല ബാക്കിയുള്ളോർ പറയുന്നത്, നിനക്ക് കണ്ണീ ചോരയില്ലാന്ന്... " ജെന്നി ഒരു ഗൗരവത്തോടെ പറഞ്ഞതും അമീറ ഒരു പുച്ഛത്തോടെ കോട്ടി ചിരിച്ചു.
" ഓഹ്... ഞാനൊക്കെ ആയിരുന്നേൽ ആ സിറ്റുവേഷനിൽ കൂളായിട്ട് ചിരിച്ചേനെ " അമീറ ഒരു നിസ്സാര മട്ടിൽ പറഞ്ഞു.
" അതിനു ഇതൊക്കെ മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതാ.. അതിനു ഉള്ളറിഞ്ഞു ആരെയെങ്കിലും സ്നേഹിക്കണം.. നിനക്ക് അതില്ലല്ലോ, ഉണ്ടായിരുന്നെങ്കിൽ... എന്റെ സ്നേഹം എന്നേ മനസിലാക്കിയേനെ "
ജെന്നി എന്തോ മനസ്സിൽ വെച്ച് കൊണ്ട് ഒരു ഇടർച്ചയോടെ പറഞ്ഞു.
അവൾ പറഞ്ഞത് കേട്ട് അമീറ ജെന്നിയെ നോക്കി. ജെന്നിയുടെ കണ്ണുകൾ നിറയുന്നത് കണ്ട്, അത് പുറത്തേക്ക് ഒഴുകാൻ അനുവദിക്കാതെ അമീറ അവളുടെ മിഴികൾ തുടച്ചു.
" പെൺകുട്ടികൾ ഒരിക്കലും കരയാൻ പാടില്ല... " അമീറ ഒരു ഗൗരവത്തോടെ അവളോട് പറഞ്ഞു. ജെന്നി അവളെ നോക്കിയൊന്ന് ചിരിക്കാൻ ശ്രമിച്ചു.
" ശരി.. അതൊക്കെ വിട്.. എന്നിട്ട് നീയല്ലേ ആ കുട്ടിക്ക് കിഡ്‌നി കൊടുത്തേ... " ജെന്നി വിഷയം മാറ്റാനെന്ന പോലെ വീണ്ടും ചോദിച്ചു.
" മ്മ്.. " അവൾ അതിനൊന്നും മൂളുക മാത്രമേ ചെയ്തുള്ളു.
" ഹാ... എനിക്ക് മാത്രമല്ലേ അറിയൂ.. എന്റെ അമീറ അത്രയും വലിയ ഒരു മനസ്സിന് ഉടമയാണെന്ന് " ജെന്നി അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
" ആഹാ.. അത്ര വലിയ ഉടമയൊന്നുമല്ല... നമ്മളായിട്ട് ഓരോ വിശ്വാസങ്ങൾ ഒരാളിൽ ഉണ്ടാക്കിയെടുക്കുമ്പോ... അത് നമ്മളായിട്ട് തന്നെ നശിപ്പിക്കാൻ പാടില്ലല്ലോ... എന്റെ ഇശൽ അവരോടൊക്കെ പറഞ്ഞത് എന്താണെന്ന് അറിയോ.. നമ്മൾ എന്തെങ്കിലും അപകടത്തിൽ പെടുമ്പോ, ദൈവത്തോട് പ്രാർത്ഥിച്ചാൽ, ദൈവം നമ്മളെ രക്ഷിക്കാൻ ഒരു ഏഞ്ചലിനെ ഭൂമിയിലേക്ക് അയക്കുമെന്ന്.. അഞ്ച് വയസ്സ് ഉണ്ടായിരുന്നുള്ളൂ അവൾക്... ഇന്നു, ഇത്രേം വലുതായ നമുക്ക് പറയാൻ പറ്റോ അങ്ങനെയൊരു സിറ്റുവേഷനിൽ.. അത്രെയും പോസിറ്റീവ് ആയി ചിന്തിക്കാൻ കഴിയോ.. നിനക്കറിയോ.. അവൾ ചെറുതായിരുന്നപ്പോ , ഞാൻ കുറെ ഏയ്ഞ്ചലിന്റെ സ്റ്റോറീസ് ഒക്കെ വായിച്ചു കൊടുക്കുമായിരുന്നു.. അതിലെല്ലാം അവസാനം ഒരു ഏയ്ഞ്ചൽ വരും. എന്നിട്ട്, ദുഷ്ടന്മാരെ ഒക്കെ ശിക്ഷിക്കും... പാവങ്ങളെ ഒക്കെ രക്ഷിക്കേം ചെയ്യും " അവൾ പഴയ കാര്യങ്ങൾ എല്ലാം ഓർത്തെടുത്തു കൊണ്ട് പറഞ്ഞു.
അവൾ അതെല്ലാം ഓർത്തൊന്ന് പുഞ്ചിരിച്ചു. അത് കണ്ട് ജെന്നിയുടെ ചുണ്ടിലും ഒരു ചിരി വിടർന്നു.
" അപ്പൊ അതിനർത്ഥം.. അവൾ കുട്ടിയാകുമ്പഴേ നീ പറഞ്ഞുകൊടുത്ത കാര്യങ്ങൾ അവളെ സ്വാധീനിച്ചിട്ടുണ്ട് എന്നല്ലേ... ചിലപ്പോ, അവളുടെ മനസിന്റെ ആഴങ്ങളിൽ എവിടെയോ ഇപ്പോഴും അതൊക്കെ പതിഞ്ഞു കിടപ്പുണ്ടാവും.. " ജെന്നി പറഞ്ഞു.
അമീറ അതിനൊന്നു തലയാട്ടി കൊണ്ട്, ഓരോന്നു ചിന്തിച്ചിരുന്നു. അത് കണ്ട് ജെന്നി അവളുടെ മടിയിൽ തല വെച്ച് കിടന്നതും, അമീറ അവളെ തലോടികൊണ്ടിരുന്നു.
"അമീറാ.." അവളൊരു പതിഞ്ഞ സ്വരത്തിൽ വിളിച്ചു.
അത് കേട്ട് അമീറ അവളിലേക്ക് നോട്ടം തെറ്റിച്ചു.
" നീയിപ്പോ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ? "
ജെന്നി ചോദിച്ചത് കേട്ട്, അവൾ ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി.
" നീയെന്താ അങ്ങനെ ചോദിച്ചത്? "
"അത്.. എനിക്ക് നിന്നോട് തോന്നുന്ന ഫീലിംഗ്സ് ഒന്നും, നിനക്ക് എന്നോട് ഇല്ലാന്ന് അറിയാം... നീയെന്നെ ബെസ്റ്റ് ഫ്രണ്ടായിട്ട് ആണ് കാണുന്നതെന്നും... പക്ഷെ, എനിക്ക് അതെല്ലാം അക്‌സെപ്റ് ചെയ്ത് മൂവ് ഓൺ ആവാൻ കഴിയുന്നില്ല... ഞാൻ എത്ര എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും, അത്രയും നിന്നിലേക്ക് തന്നെ അടുത്തോണ്ടിരിക്കും.. നിന്നെ മറക്കാൻ എനിക്ക് മുൻപിൽ ഒറ്റ വഴിയേ തെളിഞ്ഞു വരുന്നുള്ളൂ... നീയുമായുള്ള ഫ്രണ്ട്ഷിപ് ഉപേക്ഷിച്ചു, തീർത്തും അപരിചിതരായി മാറണം... പക്ഷെ, അതിനും എന്നെ കൊണ്ട് കഴിയില്ല... നീ മറ്റൊരാളെ സ്നേഹിക്കുന്നത് കാണാനും എനിക്ക് കഴിയില്ല " അവൾ നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു.
" ജെന്നി... നിനക്ക് അറിയുന്നതല്ലേ.. ഒരാളെ സ്നേഹിക്കാനുള്ള മനസ്സൊന്നും എനിക്കിപ്പോ ഇല്ല... നിന്നെ സ്നേഹിക്കാൻ കഴിയുമെന്നൊന്നും ഞാൻ പറയില്ല.. പക്ഷെ, ഞാനായിട്ട് നിന്നെ ഒരിക്കലും വേദനിപ്പിക്കില്ല... ആരെയും വേദനിപ്പിക്കാൻ സമ്മതിക്കേം ഇല്ല " അമീറ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു.
**********************
രാത്രി, എത്ര കിടന്നിട്ടും ഉറക്കം കിട്ടാതായപ്പോൾ അന്ന എഴുന്നേറ്റിരുന്ന്, ഓരോ ഫയലുകളെടുത്ത് മറിക്കാൻ തുടങ്ങി. ഓരോ ചിന്തകൾ അവളുടെ മനസ്സിലെ അലട്ടി കൊണ്ടിരുന്നു. അയാൾ മരിക്കുന്നതിന് മുൻപ് പറഞ്ഞ വ്യക്തിയുടെ പേര് അവൾ വീണ്ടും വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചു.
" എങ്കിലും ആരായിരിക്കും അയാളെ കൊന്നത്.. അയാൾ ഒരു വലിയ ബിസിനസ്മെൻ ആണെന്നല്ലേ പോലീസ് പറഞ്ഞത്... ഇനി ബിസിനസിലെ ശത്രുക്കൾ ആരെങ്കിലും ആയിരിക്കോ അയാളെ കൊന്നത് " അവൾ അതും ചിന്തിച് കൊണ്ട് അയാൾ പറഞ്ഞ പേര് ഗൂഗിൾ ചെയ്ത് നോക്കിയെങ്കിലും അതിൽ ഒന്നും കാണാത്തത് കൊണ്ട് അവൾ ഒരു നിരാശയയോടെ മുഖം ചുളുക്കി.
" ഇനി ഇൻസ്റ്റാഗ്രാമിൽ വല്ലതും ഉണ്ടാവോ.. ഒന്ന് സെർച്ച് ചെയ്ത് നോക്കാം.. കിട്ടിയാലോ " എന്ന് സ്വയം പറഞ്ഞു കൊണ്ട് ഇൻസ്റ്റാഗ്രാം എടുത്ത് " മിഷേൽ " എന്ന് സെർച്ച് ചെയ്തതും, അതെ യൂസർനെയ്മുകൾ ഉള്ള ഒരു ഒരുപാട് അക്കൗണ്ടുകൾ വന്നു. അതിൽ ആദ്യമേ അവളുടെ കണ്ണുടക്കിയത് ഒരു ഡി. പിയിലായിരുന്നു. രണ്ടുപേർ കിസ്സ് ചെയ്യുന്ന ഒരു പിക് ആയിരുന്നു അത്. അതിലെ ചെക്കനെ എവിടെയോ കണ്ട പോലെ തോന്നിയതും, അവൾ യൂസർനെയിം പോലും നോക്കാതെ ആ പ്രൊഫൈൽ എടുത്തു. പ്രൊഫൈലിൽ അവർ രണ്ട് പേരും ഒരുമിച്ചുള്ള ഒരുപാട് പോസ്റ്റുകൾ ഉണ്ടായിരുന്നു. ആ ചെക്കൻ ആരാണെന്ന് തിരിച്ചറിഞ്ഞതും, അന്നയുടെ കണ്ണുകൾ വിടർന്നു.
"AJIN YAKOOB" അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.
2019 ലെ ബിസിനസ്മേൻ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കിയത് ഇവനായിരുന്നു. അങ്ങനെ തന്റെ ഒരു ഫ്രണ്ടിന്റെ കൂടെ ഇന്റർവ്യൂ ചെയ്യാൻ പോയപ്പോഴാണ് ഇവനെ ആദ്യമായി കാണുന്നത്. അവളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അവന്റെ നിഷ്കളങ്കതയും, സൗമ്യമായ പെരുമാറ്റവുമായിരുന്നു. അവളുടെ ചുണ്ടിൽ അവൾ അറിയാതെ തന്നെ ഒരു ചിരി വിടർന്നു.
അപ്പോഴാണ് അവൾ അവന്റെ കൂടെയുള്ള സാധനത്തിനെ ശ്രദ്ധിച്ചത്. അവർ കിസ്സ് ചെയ്ത് നിൽക്കുന്ന ഫോട്ടോസ് കണ്ട്, അവളുടെയുള്ളിലെ കുശുമ്പ് തല പൊക്കി.
അവൾ ആ പെണ്ണിനെ തിരിച്ചും മറിച്ചും, സൂം ചെയ്തുമെല്ലാം നോക്കികൊണ്ടിരുന്നു. മേൽ മുഴുവൻ ടാറ്റൂ ചെയ്തിട്ടുണ്ട്, കഴുത്തിലായി ഒരു സിംഹത്തിന്റെ റ്റാറ്റുവും, വലതെകയ്യിൽ ഒരു പാമ്പിന്റെ റ്റാറ്റുവും, മോതിരവിരലിനും നടുവിരലിനും ഇടക്കായി "A" എന്ന ലെറ്ററും ടാറ്റൂ ചെയ്തിട്ടുണ്ട്. അത് അജിന്റെ "A" ആയിരിക്കുമെന്ന് അവൾ ഊഹിച്ചു. മുടി ഒരു ഭാഗത്തേക്ക് മാത്രം ഒതുക്കി വെച്ചിരിക്കുന്നു. പെണ്ണിന്റെ ലുക്ക് ഒന്നുമില്ലേലും, പെണ്ണാണെന്ന് പറയാം..
അന്ന അപ്പോഴാണ് അവളുടെ യൂസർ നെയിം ശ്രദ്ധിച്ചത് "മിഷേൽ മെഹറിഷ് "
" എന്നാലും അജിന് എങ്ങനെയാ ഈ ടോംബോയിയെ പറ്റിയത്? " അവളൊരു പരിഹാസത്തോടെ സ്വയം ചോദിച്ചു. അവൾ ആ പ്രോഫൈൽ വീണ്ടും സ്ക്രോൾ ചെയ്തപ്പോഴാണ് മറ്റൊരു പോസ്റ്റ് അവൾ ശ്രദ്ധിച്ചത്. ഖാലിദ് ഗ്രൂപ്പ്സിന്റെ സിഇ ഓ ഇബ്രാഹിം ഖാലിഥും, അവരുടെ ഭാര്യ സോഫിയ ഖാലിതും, അജിനും പിന്നെ ടോംബോയിയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയായിരുന്നു അത്.
" ഹോ.. അപ്പൊ ഇവൾ ഇയാളുടെ മകളാണല്ലേ.. വെറുതെയല്ല.. കണ്ടാൽ അറിയാം.. കാശ് കണ്ടിട്ടുള്ള അഹങ്കാരമാണെന്ന് " അവൾ അതും പിറുപിറുത്തുകൊണ്ട് ഫോൺ ഓഫാക്കി വെച്ചു.
" ഖാലിദ് ഗ്രൂപ്പ്സിന്റെ സിഇഒ യുടെ മകൾ മിഷേൽ മെഹറിഷ് " അവൾ സ്വയം പറഞ്ഞു. അപ്പോഴാണ്, ഫെലിക്സ് മരിക്കുന്നതിന് മുൻപ് പറഞ്ഞ പേര് അവളുടെ മൈന്റിലെത്തിയത്. അയാൾ പറഞ്ഞത് ഇനി അവളെ കുറിച്ചാണോ എന്ന സംശയം അവളിൽ ഉടലെടുക്കുകയായിരുന്നു.
*******************
" അമീറാ... നീയിതിൽ തലയിടണ്ടാന്ന് വിചാരിച്ചിട്ട് തന്നെയാ നീ കാൺകെ ഞാൻ അതിനെ കുറിച്ചൊന്നും പറയാതിരുന്നത്... നിന്റെ മുൻപിൽ ഇത് വിളമ്പി തന്നത് ആരാണെന്ന് എനിക്കറിയാം... അവൻ ഞാൻ പിന്നെ കൊടുത്തോളാം.. ഈയൊരു തെറ്റിന് നീ രണ്ട് പേരുടെ ജീവനാ എടുത്തത്" ഫെലിക്സിന്റെ മരണവാർത്ത അറിഞ്ഞു, ഖാലിദ് ദേഷ്യത്തിൽ അമീറയെ നോക്കികൊണ്ട് പറഞ്ഞു.
"പപ്പാ.. നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല... ക്രിസ്റ്റിനെ കൊന്നത് ഞാനാ.. അത് ഞാൻ സമ്മതിക്കാം... പക്ഷെ, ഫെലിക്സ്, അയാളെ ഞാൻ കൊന്നിട്ടില്ല, അയാളെ ഞാൻ വെറുതെ വിട്ടതാ... അയാൾ പിന്നെ എങ്ങനെയാ മരിച്ചത് എന്നൊന്നും എനിക്കറിയില്ല... അമീറ ഒരു കാര്യം ചെയ്തിട്ടുണ്ടേൽ അത് സമ്മതിക്കും " അവൾ അവളുടെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
" ശരി... നീ ഫെലിക്സിനെ കൊന്നിട്ടില്ല... പക്ഷെ, ക്രിസ്റ്റിനെ എന്തിനാ കൊന്നേ? " ഖാലിദ് ചോദിച്ചു.
" അത് പപ്പാ... പപ്പയൊന്ന് ചിന്തിച്ച് നോക്കിയേ... അവൻ വിശ്വാസവഞ്ചനയല്ലേ ചെയ്തത്... ഇങ്ങനെയുള്ള ആളുകളൊക്കെ എന്തിനാ ഭൂമിക്ക് ഭാരമായിട്ട് നിൽക്കുന്നെ... " അവൾ നിസ്സാരമട്ടിൽ പറഞ്ഞു.
" അങ്ങനെ നോക്കിയാൽ നീയും ഭൂമിക്ക് ഭാരം തന്നെയാ... വെറുതെ ആളുകളുടെ ജീവൻ എടുക്കാനായി ഒരു ജന്മം "
"ഖാലിദ്!"
ഖാലിദ് അമീറായോട് പറഞ്ഞത് കേട്ട് സോഫിയ അയാൾക്ക് നേരെ അലറി.
അയാൾ അപ്പോഴാണ് താൻ പറഞ്ഞത് എന്താണെന്ന് ചിന്തിച്ചത്. അയാൾ അമീറായേ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് കണ്ട്, അവളുടെ മുൻപിൽ നിൽക്കാൻ കഴിയാതെ അയാൾ അകത്തേക്ക് കയറി പോയി.
അമീറ എന്തോ ചിന്തിച് കൊണ്ട് നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു. അത് കണ്ട് കൊണ്ട്, സോഫിയ അവളുടെ തോളിൽ കൈ വെച്ചു.
" അമീറാ " അവർ ശാന്തമായ സ്വരത്തിൽ വിളിച്ചു.
തുടരും....
റിവ്യൂ തന്നില്ലേൽ ഇനി ഞാൻ പോസ്‌റ്റൂല 😏