Aksharathalukal

THE SECRET-17

PART-17

✍️MIRACLE GIRLL


പെട്ടെന്ന് അലാറം ശബ്ദിച്ചതും അവളൊരു പേടിയോടെ  കണ്ണ് തുറന്നു.

താൻ ഇത്രയും നേരം കണ്ടത് ഒരു സ്വപ്നമായിരുന്നെന്ന് മനസ്സിലായപ്പോൾ അവളൊന്നു നെടുവീർപ്പിട്ട് കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു.
അപ്പോഴാണ്, തന്റെ നഗ്നമായ മാറിൽ തളർന്നുറങ്ങുന്നവനെ അവൾ ശ്രദ്ധിച്ചത്, അത് കാണെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
അവൾ പതിയെ അവന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു.

പെട്ടെന്ന്, അവൻ അടഞ്ഞ കണ്ണുകൾ വലിച്ച് തുറന്നുകൊണ്ട്, അവളെ നോക്കി പുഞ്ചിരിച്ചു.
അത് കണ്ട്, അവളും എന്തിനെന്നില്ലാതെ ചിരിച്ചു.

" മ്മ്.. എന്തിനാ ചിരിക്കുന്നെ? " അവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

" ഒന്നുല്ല... എഴുന്നേറ്റ് പോയെ.. " അവൾ മുഖത്തു അല്പം ഗൗരവം വരുത്തികൊണ്ട് പറഞ്ഞു.
അത് കേട്ട്, അവൻ ഒരു നിരാശയോടെ മുഖം ചുളുക്കി.

" അതെ.. എനിക്ക് നല്ല ക്ഷീണം...ഞാൻ ഒരു പത്തു മിനിറ്റ് കൂടെ ഉറങ്ങട്ടെ " എന്നും പറഞ്ഞ് കൊണ്ട് അവൻ ചെരിഞ്ഞു കിടന്ന് ഉറങ്ങാൻ ഭാവിച്ചതും, അവൾ അവന്റെ കയ്യിൽ പിടിച്ചു അവൾക്ക് നേരെ തിരിച്ചു

"ഇന്നലെ രാത്രി എന്നെ ഉറങ്ങാൻ സമ്മതിക്കാതെ, ഇപ്പൊ നിനക്ക് സുഖായിട്ട് ഉറങ്ങണം അല്ലെ... ഉറക്കി തരാം ഞാൻ നിന്നെ..." എന്നും പറഞ്ഞോണ്ട് അവൾ അവന്റെ കയ്യിൽ കടിച്ചു, അവനൊന്നു അലറിക്കൊണ്ട് കൈ പിൻവലിച്ചു, കുടഞ്ഞു കൊണ്ടിരുന്നു. എന്നിട്ട് അവളെ ഒന്ന് തുറിച്ചു നോക്കി.

" ഞാൻ ഒരു പത്ത് മിനിട്ടല്ലേ ചോദിച്ചുള്ളൂ " പെട്ടെന്ന് അവൻ ചുണ്ട് മലർത്തികൊണ്ട് കുട്ടികളെ പോലെ പറഞ്ഞതും, അവൾക്ക് ചിരി വന്നെങ്കിലും, അവൾ അത് പുറത്ത് കാണിക്കാതെ ഗൗരവം നടിച്ചു.

" ശരി, പത്തു മിനിറ്റ്. അത് കഴിഞ്ഞാൽ ഞാൻ വിളിക്കും "
അവൾ പറഞ്ഞത് കേട്ട്, അവൻ ഒന്ന് ചിരിച്ചുകൊണ്ട് ബ്ലാങ്കെറ്റിനുള്ളിലൂടെ തന്നെ അവളെ കെട്ടിപിടിച്ചു.
അവളുടെ നഗ്നമായ വയറിൽ തഴുകി, മാറിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് കിടന്നു.
അവൾ അവന്റെ മുടിയിൽ പതിയെ തഴുകി കൊണ്ടിരുന്നു.
എന്തിനെന്നില്ലാതെ അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

" ശരിക്കും, ഞാൻ തന്നെയാണോ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി, എനിക്ക് ഇപ്പൊ അങ്ങനെ തോന്നുന്നുണ്ട് അജു... " അവൾ പതിയെ മൊഴിഞ്ഞെങ്കിലും, അവൻ തലയുയർത്തി കൊണ്ട് അവളെ നോക്കി.

" അതെ, നീ എന്റെ മുൻപിൽ വെച്ച് പണ്ടൊന്നും കരയാഞ്ഞത് നന്നായി... കരഞ്ഞിരുന്നേൽ അന്നേ എന്റെ കണ്ട്രോൾ പോയേനെ " അവൻ പറഞ്ഞത് കേട്ട്, അവൾ അവന്റെ കയ്യിനൊന്ന് തല്ലി, അവനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

" മര്യാദക്ക് എഴുന്നേറ്റ് ഫ്രെഷായെ.. പ്പോ.. " അവനെ ഒരു വിധത്തിൽ എഴുന്നേൽപ്പിച്ച് ഇരുത്തികൊണ്ട് പറഞ്ഞതും, അവൻ അതൊന്നും മൈൻഡ് ചെയ്യാതെ വീണ്ടും ബെഡിലേക്ക് തന്നെ കമിഴ്ന്നു.
അവനെ ഇനി നോക്കിയിട്ട് കാര്യമില്ലെന്ന് കണ്ട്, അവൾ ദേഹത്തൂടെ ഒരു ബ്ലാങ്കറ്റ് ചുറ്റി, ഡ്രെസ്സും എടുത്തോണ്ട് ബാത്റൂമിലേക്ക് നടന്നു.

**************************

കുളിച്ച് ഫ്രെഷായി, തല തുവർത്തുന്നതിനിടെ മിററിലൂടെ പിറകിൽ എന്തോ നിഴലാട്ടം ശ്രദ്ധിച്ചതും, അവൾ തിരിഞ്ഞ് അങ്ങോട്ടേക്ക് നോക്കി.
അവിടെ ഒന്നും കാണാതെ വന്നപ്പോൾ, തന്റെ തോന്നലാകുമെന്ന് കരുതി മിററിലേക്ക് തന്നെ നോക്കികൊണ്ടിരുന്നു.

പെട്ടെന്ന്, കണ്ണാടിയിൽ എന്തോ അക്ഷരങ്ങൾ തെളിയും പോലെ അവൾക്ക് തോന്നി. അവൾ അതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി.
അതിൽ തെളിഞ്ഞ ആ ചുവന്ന അക്ഷരങ്ങളെ അവൾ കൂട്ടി വായിച്ചു.

" നിള " അവൾ മൊഴിഞ്ഞു.

അവളൊരു ഭീതിയോടെ പിറകിലേക്ക് മാറി. തലകറങ്ങും പോലെ തോന്നിയതും, ഒരു താങ്ങിനായി അവൾ ചുമരിനോട് ചാരി നിന്നു. കണ്ണുകൾ അമർത്തിയടച്ചു കൊണ്ട്, അത് തന്റെ വെറും തോന്നലാണെന്ന് സ്വയം പറഞ്ഞ് പഠിപ്പിച്ചു.

അവൾ പതിയെ കണ്ണ് തുറന്നതും, കണ്ണാടിയിൽ എഴുതിയ അക്ഷരങ്ങൾ അപ്രത്യക്ഷമായിരുന്നു.

അവൾ ഒരാശ്വാസത്തിൽ നെഞ്ചിൽ കൈ വെച്ചുകൊണ്ട്, ബേസിനടുത്തേക്ക് നടന്നു, മുഖം കഴുകി കൊണ്ടിരുന്നു.

പെട്ടെന്ന്, ആരോ ബാത്റൂമിന്റെ ഡോർ തുറക്കും പോലെ തോന്നിയതും അവൾ ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ, അത് അജുവാണെന്ന് കണ്ട് അവളൊന്നു നെടുവീർപ്പിട്ടു.

അജു പിറകിലൂടെ ചെന്ന്, അവളുടെ വയറിലൂടെ കൈ ചുറ്റി, തോളോട് മുഖം ചേർത്ത് നിന്നു. അവൾ അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചതും, അവളുടെ പിൻകഴുത്തിൽ അവൻ മൃദുവായി ചുംബിച്ചു.

അവളുടെ കണ്ണുകൾ വല്ലാതെ പിടക്കുന്നുണ്ടായിരുന്നു, ശ്വാസഗതി ഉയർന്നുകൊണ്ടിരുന്നു. അവൻ ഒരു സംശയത്തോടെ അവളെ നോക്കി.

"Are you okay?" അവൻ ചോദിച്ചു.

അപ്പോൾ, അവൾ അവന്റെ കയ്യും പിടിച്ചു റൂമിലേക്ക് നടന്നു. ഒന്നാഞ് ശ്വാസം വലിച്ച് വിട്ടിട്ട് അവനെ നോക്കി.

" എന്താ നിനക്ക് പറ്റിയെ.. നീയെന്താ വല്ലാതെ? "

അവൻ ചോദിച്ചത് കേട്ട്,  അവൾ നിളയുടെ കാര്യവും, അവൾക്ക് ഉണ്ടാകുന്ന ഹാലൂസിനേഷനെ പറ്റിയും പറഞ്ഞു.

" അങ്കിൾ എന്നോട് പറഞ്ഞിരുന്നു ഈ കാര്യം, അത് ഒരു ബൈപോളാർ ഡിസോർഡർ ആണെന്നല്ലേ ഡോക്ടർ പറഞ്ഞത്? " അവൻ ചോദിച്ചു.

" അജു.. നമ്മുക്ക് ഒരിടം വരെ പോകണം " അവൾ പെട്ടെന്ന് പറഞ്ഞത് കേട്ട്, അവൻ ഒന്നും മനസ്സിലാകാതെ അവളെ തന്നെ നോക്കി.

***********************

ഒരു ചർച്ചിന്റെ മുൻപിലാണ് അവൾ കാർ നിർത്തിയത്. അവൻ ഒരു സംശയത്തോടെ അവളെ നോക്കി.

" ഇവിടെയാണ് നിള ഉറങ്ങുന്നത്.. "

അവൻ പെട്ടെന്ന് എന്തോ ഓർത്ത പോലെ തലയാട്ടികൊണ്ട് കാറിൽ നിന്നും പുറത്തേക്കിറങ്ങി.

അവൾ അപ്പോഴും കാറിൽ നിന്ന് ഇറങ്ങാത്തത് കണ്ട്, അവൻ അവളുടെ ഡോർ തുറന്ന് നോക്കി, അപ്പോൾ അവൾ ആ ചർച്ചിലേക്ക് ഒന്ന് നോക്കിയ ശേഷം അജുവിനെ നോക്കി.

"എനിക്ക് ഇവിടേക്ക് വരാൻ എന്തോ പേടി തോന്നുന്നു.. ഈ ചർച്ച്.. എന്നെ പോലെ ഒരാൾക്ക്.. അത് ജീസസിന് ഇഷ്ടമായെന്ന് വരില്ല " അവൾ ഒരു പരുങ്ങാലോടെ പറഞ്ഞത് കേട്ട് അജു പുഞ്ചിരിച്ചു.

" പശ്ചാത്താപം സ്വീകരിക്കാനും, പാപികളോട് ക്ഷമിക്കാനും മനുഷ്യർക്ക് കഴിഞ്ഞെന്ന് വരില്ല.. പക്ഷെ, ജീസസിന് കഴിയും.." അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

" എങ്കിൽ നീയും ഒരു പുണ്യാത്മാവാണ്.. അത് കൊണ്ടല്ലേ.. നീ എന്നോട് ക്ഷമിച്ചത് " അവൾ പറഞ്ഞത് കേട്ട് അവൻ പൊട്ടി ചിരിച്ചുകൊണ്ട് കാറിൽ നിന്നും വലിച്ചിറക്കി.

അവൾ അവിടെ കാല് കുത്തിയ നിമിഷം, ഒരു തണുത്ത കാറ്റ് അവളെ തഴുകികൊണ്ട് കടന്നുപോയി, ആ കാറ്റിൽ ജീസസിന് മുൻപിൽ തെളിച്ചു വെച്ച മെഴുതിരികൾ ആടിയുലഞ്ഞു, അവളുടെ ആഗമനം പ്രതീക്ഷിച്ചത് പോലെ...

" നീ നിളയെ കാണാനല്ലേ ഇങ്ങോട്ട് വന്നേ.. വാ പോവാം " അവൻ അവൾക്ക് നേരെ തിരിഞ്ഞുനിന്ന് കൊണ്ട് ചോദിച്ചു.

അവളൊരു മടിയോടെ അവിടെ തന്നെ നിൽക്കുന്നത് കണ്ട്, അവളെയും വലിച്ചുകൊണ്ട് അവൻ സെമിത്തേരി ലക്ഷ്യം വെച്ച് നടന്നു.

നിളയുടെ കല്ലറക്ക് അരികിൽ എത്തിയതും, അജു ഒരു പുഞ്ചിരിയോടെ അവളെ നോക്കി.

ആ കല്ലറയിൽ അവളുടെ പേര് കൊത്തിവെച്ചിട്ടുണ്ടായിരുന്നു.
മഞ്ഞുകാലമായതിനാൽ, കല്ലറക്ക് മീതെ മഞ്ഞുകണങ്ങൾ മൂടിയിരുന്നു.

//നീ എവിടായിരുന്നു അമീറാ... ഇത്രയും കാലം..
നിനക്ക് എന്നെ കാണണമെന്ന് പോലും തോന്നിയില്ലല്ലോ //
അവളുടെ ചെവിയിൽ ആരോ മൊഴിയും പോലെ അവൾക്ക് തോന്നി. അവൾ അജുവിനെ നോക്കിയപ്പോൾ, അവൻ പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ലാതെ നിളയുടെ കല്ലറയിലേക്ക് നോക്കി നിൽപ്പുണ്ടായിരുന്നു. അവൻ അവൾ നോക്കുന്നതറിഞ്ഞു, അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു കൊണ്ട് പുറത്തെക്ക് നടന്നു.

അവനെ വിളിക്കാനോ, തടയാനോ അവൾക്ക് തോന്നിയില്ല.
കാരണം, അവളും ആഗ്രഹിച്ചത് നിളയോടൊപ്പം തനിയെ കുറച്ചു സമയമായിരുന്നു.

അവൻ പോയെന്നറിഞ്, അവൾ ആ കല്ലറയുടെ അടുത്തേക്ക് നടന്നു. അതിനടുത്തായി മുട്ടുകുത്തിയിരുന്നു, തന്റെ തണുത്തുറഞ്ഞ കൈകളാൽ ആ കല്ലറയിൽ ഒന്ന് തലോടി.


അവൾ കയ്യിലുണ്ടായിരുന്ന പനിനീർ പുഷ്പങ്ങൾ ആ കല്ലറക്ക് മീതെ വെച്ച് കൊടുത്തു.

പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ്, നിള തന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ ഉള്ള അതെ സാന്നിധ്യം അവൾക്ക് അവിടെയും അനുഭവപ്പെട്ടു.

പനിനീർ പുഷ്പത്തിന്റെ ഗന്ധം നിറഞ്ഞു നിന്ന കാറ്റ് അവളുടെ മുടിയെ തഴുകി കൊണ്ട് കടന്ന് പോയി.

" വർഷങ്ങൾക്ക് ശേഷം നമ്മൾ വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു.. എന്നോട് ക്ഷമിക്കില്ലേ നീ.. " അവൾ അത് പറയുമ്പോൾ, ഒരു തുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ നിന്നും ആ കല്ലറയിലേക്ക് ഇറ്റി വീണു.
നിളയുടെ ഹൃദ്യത്തെ ചുട്ടുപൊള്ളിക്കാൻ മാത്രം ചൂടുണ്ടായിരുന്നു ആ കണ്ണീരിന്...

പശ്ചാതാപവും കുറ്റബോധവും അതിലുപരി അവളോടുള്ള സ്നേഹവും നിറഞ്ഞു നിന്നിരുന്നു അവളുടെ കണ്ണുകളിൽ പോലും..

" അമീറാ.. മതി,, എഴുന്നേൽക്ക്.. " അമീറയുടെ തോളിൽ കൈ വെച്ച് കൊണ്ട് അജു പറഞ്ഞതും, അവൾ ആ കല്ലറയിലേക്കൊന്ന് നോക്കികൊണ്ട് അജുവിന്റെ കൂടെ പുറത്തേക്ക് നടന്നു. കാറിനടുത്തെത്തിയതും അവൻ അവളെയൊന്ന് നോക്കി.

" വർഷങ്ങൾക്ക് ശേഷം ഫ്രണ്ടിനെ കണ്ട സന്തോഷമാണോ, ഇപ്പൊ ഈ മുഖത്തു കാണുന്നെ.. " അവൻ അവളുടെ കണ്ണുനീർ തുടച്ചുകൊടുത്തു കൊണ്ട് ചോദിച്ചു.

അവൾ അതിനു മറുപടിയായൊന്ന് പുഞ്ചിരിച്ചു കൊണ്ട് കാറിലേക്ക് കയറി. അവനും അവളുടെ പിന്നാലെ ഒരു ചിരിയോടെ കാറിലേക്ക് കയറിയതും, അവൾ കാർ സ്റ്റാർട്ട്‌ ചെയ്തു.

ഇതേ സമയം, ആ കല്ലറയിൽ പൊഴിഞ്ഞ മഞ്ഞുകണങ്ങൾ അലിഞ്ഞില്ലാതായി...
അവിടെയാകെ തണുത്ത കാറ്റ് വീശി കൊണ്ടിരുന്നു...
കല്ലറക്ക് മീതെ വെച്ച പനിനീർ പുഷ്പങ്ങളിൽ മഞ്ഞുതുള്ളികൾ ഇറ്റിറ്റു വീണു.
ആ സ്നേഹ പുഷ്പങ്ങളെ സ്വീകരിക്കും പോലെ...

****************

"നമ്മൾ എങ്ങോട്ടാ പോകുന്നെ " യാത്രക്കിടയിൽ അജു ചോദിച്ചു.

"അത് ഇപ്പൊ അറിയാം " 
അപ്പോഴേക്കും കാർ ഒരിടത്ത് നിർത്തികൊണ്ട് അവൾ പറഞ്ഞു.
അവൻ അവളെ ഒന്ന് നോക്കിയ ശേഷം, കാറിൽ നിന്നും ഇറങ്ങി.

അവൾ ഒരു കുന്നിൻ ചെരിവിലാണ് കാർ നിർത്തിയിരുന്നത്. അവൻ അവിടെ ചുറ്റുമൊന്ന് വീക്ഷിച്ചു.

മനോഹരമായ ഒരു ഗ്രാമ പ്രദേശമായിരുന്നു അത്. ചർച്ചിൽ നിന്നും ഏകദേശം പതിനഞ്ചു മിനിറ്റ് യാത്രയാണ് ഇങ്ങോട്ടേക്ക്..


" ഹലോ... വരുന്നുണ്ടേൽ പോരെ.. അവസാനം ഞാൻ കൂട്ടീലാന്ന് പറയരുത്.. " അമീറ പിറകിൽ നിന്നും വിളിച്ചു പറഞ്ഞതും, അവൻ അവളെയൊന്ന് നോക്കി കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു.
അവൾ അവനെ ഒന്ന് നോക്കി കണ്ണുരുട്ടി കൊണ്ട് മുന്നോട്ട് നടന്നു.

കുറച്ചു മുൻപോട്ട് നടന്നപ്പോൾ, ഒരു പരന്ന പ്രദേശമായിരുന്നു.
അജു ചുറ്റുമൊന്നു കണ്ണോടിച്ചു.

" നമ്മൾ ജീവിക്കുന്ന നാട്ടിൽ തന്നെ ഇത്രേം നല്ല സ്ഥലങ്ങൾ ഉണ്ടായിട്ട് ഞാൻ എന്താ ഇത് അറിയാതെ പോയേ.. "

അവൾ അതിനൊന്നും മറുപടി പറയാതെ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

അവൾ അവനൊപ്പം നേരെ പോയത് ഒരു മുന്തിരിതോട്ടത്തിലേക്ക് ആയിരുന്നു.
അവൻ അവിടെയെല്ലാം ഒരു അത്ഭുതത്തോടെ നോക്കി കാണുകയായിരിന്നു.

" അങ്കിൾ.. " അമീറ ആരെയോ വിളിക്കുന്നത് കേട്ട്, അവളെ നോക്കിയപ്പോൾ അവൾ ആരെയോ നോക്കി ചിരിക്കുകയായിരുന്നു. അവൻ അങ്ങോട്ടേക്ക് നോക്കിയപ്പോൾ, ഒരു അൻപത് വയസ്സ് പ്രായം വരുന്ന ഒരാൾ.. അയാൾ അവളെ കണ്ടതും ഒരു പുഞ്ചിരിയോടെ, കയ്യിൽ ഉണ്ടായിരുന്ന മുന്തിരിക്കുലകൾ താഴെയുള്ള കൊട്ടയിലേക്ക് ഇട്ടു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു.

"നിനക്ക് ഇപ്പോഴാണല്ലേ ഞങ്ങളെ ഒക്കെ ഓർമ വന്നത് " കയ്യിലെ ഗ്ലൗസ് അഴിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.

" ഞാൻ നിങ്ങളെയൊന്നും ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല.. വരണം എന്നൊക്കെ വിചാരിക്കും, പക്ഷെ എന്തോ വരാൻ തോന്നാറില്ല.. "

" മ്മ്.. നിന്റെ ആന്റി നിന്നെ കാണാൻ ആഗ്രഹം പറയാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി.. ആഹ്.. ആറു എഴ് വർഷമായില്ലേ നിന്നെ കണ്ടിട്ട് " അയാൾ മുൻപിൽ നടക്കുന്നതിനിടയിൽ പറഞ്ഞു.

" എന്നിട്ട് ആന്റി എവിടെ? "

" അവൾ അവിടെയുണ്ട്.. ഇത്.. ഇതാരാ? " അയാൾ അവളെ നോക്കി പറയുന്നതിനിടയിലാണ് അജുവിനെ ശ്രദ്ധിച്ചത്.

"അങ്കിൾ, ഇത് എന്റെ ബോയ്ഫ്രണ്ട് ആണ്..അജിൻ യാക്കൂബ് " അവൾ പറഞ്ഞു.

" അജിൻ? ഈ പേര് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ " അയാൾ ഒരു സംശയത്തോടെ താടിയുഴിഞ്ഞു കൊണ്ട് ചോദിച്ചു.

" അത് അങ്കിൾ,, അജിൻ ഒരു ബിസിനസ്മാൻ ആണ്."
അവൾ അവനെ നോക്കികൊണ്ട് പറഞ്ഞു.
അപ്പോൾ, അവനൊരു സംശയത്തോടെ അവളെ നോക്കി.

" അജു.. ഇത് വില്യംസ് അങ്കിൾ,,നിളയുടെ പപ്പയാണ് " അവൾ അയാളെ നോക്കിയൊന്ന് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞതും, അയാൾ പെട്ടെന്ന് എന്തോ ഓർത്ത പോലെ മുഖം വാടി.
അജു അത് ശ്രദ്ധിച്ചിരുന്നു.


" ആന്റി എവിടെ അങ്കിൾ? " അവൾ ചോദിച്ചു.

അയാൾ ഒന്ന് ചിരിച്ചുകൊണ്ട് മുൻപോട്ട് നടന്നു.

മരം കൊണ്ട് നിർമ്മിച്ച ഒരു ചെറുകുടിലിലേക്ക് ആണ് അയാൾ അവരെ കൊണ്ട് പോയത്.

അകത്തു നിന്നും ഒരു സ്ത്രീ അവരുടെ ശബ്ദം കേട്ട് പുറത്തേക്ക് വന്നു. അവർ അമീറയെ കണ്ടതും, അവരുടെ കണ്ണുകൾ വിടർന്നു.

" അമീറാ... " അവർ അവളെ വിളിച്ചു.

"ഹാ... ഇതാര്,, റീന ആന്റി ഒരുപാട് ക്ഷീണിച്ചല്ലോ " അവൾ അവരെ നോക്കി ഒരു ചിരിയോടെ ചോദിച്ചതും, അവർ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു.

" നിനക്ക് ഇപ്പോഴാണല്ലേ എന്നെ കാണാൻ തോന്നിയത് " അവർ പരിഭവം പറഞ്ഞു തുടങ്ങി.

" എന്തായാലും എന്താ ഞാൻ കാണാൻ വന്നില്ലേ..ഇനി കുറച്ചു സമയം ഞാൻ ഇവിടെ തന്നെ കാണും "

" കുറച്ചു സമയമോ,, നീ എന്തിനാ ഇത്ര പെട്ടെന്ന് മടങ്ങി പോകുന്നെ.. ഞങ്ങൾ നിന്നെ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായല്ലോ.. " വില്യംസ് അവളുടെ മുടിയിൽ തലോടികൊണ്ട് പറഞ്ഞു.

റീന അപ്പോഴാണ് അജുവിനെ ശ്രദ്ധിച്ചത്.

"മോനേതാ?" അവർ ചോദിച്ചു.

" അത് അമീറയുടെ ബോയ്ഫ്രണ്ട് ആണ് " അവൻ മറുപടി പറയും മുൻപേ വില്യംസ് പറഞ്ഞു.

" ഹോ.. എന്നാ നിങ്ങൾ ഇരിക്ക്.. ഞാൻ ഇപ്പൊ വരാം" എന്നും പറഞ്ഞു കൊണ്ടവർ അകത്തേക്ക് പോയി.

" അജിനെ കുറിച്ച് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്,, പണ്ട് എനിക്കും കുറെ ബിസിനസ് ഒക്കെ ഉണ്ടായിരുന്നു.. ഹാ,, എല്ലാം പൊളിഞ്ഞുപോയി.. " അയാൾ പറഞ്ഞു.
അതിന് അവൻ മറുപടിയൊന്നും പറഞ്ഞില്ല, അയാളെ നോക്കിയൊന്ന് പുഞ്ചിരിച്ചു.

അമീറ അതെല്ലാം കേട്ട്, ഒരു ചിരിയോടെ അടുത്തുള്ള ചെറിയ മുറിയിലേക്ക് പോയി.

അവിടെ നിളയുടെ കുറെ പഴയ ഫോട്ടോകൾ ഉണ്ടായിരുന്നു,, അവൾ അതിലൂടെയെല്ലാം വിരലോടിച്ചു.

മേശക്ക് മുകളിൽ കിടന്ന ഒരു ഡയറി, അറിയാതെ അവളുടെ കൈ തട്ടി നിലത്തേക്ക് വീണു.
അവൾ നെറ്റിയിലൊന്ന് കൈ വെച്ച്, ധൃതിയിൽ അതെടുത്തു.

ആ ഡയറി മറിച്ചു നോക്കിയപ്പോൾ, അതിലെ പേജുകളെല്ലാം ശൂന്യമായിരുന്നു, 
എന്നാൽ, ആ ഡയറിയുടെ അവസാന പേജിൽ എന്തോ എഴുതിയിട്ടിരുന്നു.

തുടരും...

 


THE SECRET-18

THE SECRET-18

4.8
1441

PART-18 ✍️MIRACLE GIRLL ആ ഡയറി മറിച്ച് നോക്കിയപ്പോൾ, അതിലെ പേജുകളെല്ലാം ശൂന്യമായിരുന്നു... എന്നാൽ, അപ്പോഴാണ് ആ ഡയറിയുടെ അവസാന പേജിൽ എന്തോ എഴുതിയിരുന്നത് അവളുടെ കണ്ണിലുടക്കിയത്. //     ഞാൻ മുൻപ് പറഞ്ഞിട്ടില്ലേ, അമീറയെ കുറിച്ച്... ഞങ്ങൾ ഇപ്പൊ എന്നും മീറ്റ് ചെയ്യാറുണ്ട്,, സത്യം പറഞ്ഞാൽ, ഇപ്പൊ അവളെ കാണാൻ വേണ്ടി പോകുന്നത് പോലെയാ.. എനിക്ക് എന്തോ അവളോട് വല്ലാത്ത ആത്മബന്ധം തോന്നുന്നുണ്ട്.. എന്റെ ഏറ്റവും വലിയ ആഗ്രഹം അവളിലൂടെയാണ് സാധിക്കാൻ പോകുന്നതെന്ന ഒരു തോന്നൽ... പക്ഷെ, അവളുടെ ചിലപ്പോഴുള്ള പെരുമാറ്റം കാണുമ്പോൾ അവൾ എന്നിൽ നിന്നെന്തൊക്കെയോ മറക്കുന്നത് പോലെ തോന്നുന