PART-18
✍️MIRACLE GIRLL
ആ ഡയറി മറിച്ച് നോക്കിയപ്പോൾ, അതിലെ പേജുകളെല്ലാം ശൂന്യമായിരുന്നു...
എന്നാൽ, അപ്പോഴാണ് ആ ഡയറിയുടെ അവസാന പേജിൽ എന്തോ എഴുതിയിരുന്നത് അവളുടെ കണ്ണിലുടക്കിയത്.
// ഞാൻ മുൻപ് പറഞ്ഞിട്ടില്ലേ, അമീറയെ കുറിച്ച്...
ഞങ്ങൾ ഇപ്പൊ എന്നും മീറ്റ് ചെയ്യാറുണ്ട്,, സത്യം പറഞ്ഞാൽ, ഇപ്പൊ അവളെ കാണാൻ വേണ്ടി പോകുന്നത് പോലെയാ.. എനിക്ക് എന്തോ അവളോട് വല്ലാത്ത ആത്മബന്ധം തോന്നുന്നുണ്ട്..
എന്റെ ഏറ്റവും വലിയ ആഗ്രഹം അവളിലൂടെയാണ് സാധിക്കാൻ പോകുന്നതെന്ന ഒരു തോന്നൽ...
പക്ഷെ, അവളുടെ ചിലപ്പോഴുള്ള പെരുമാറ്റം കാണുമ്പോൾ അവൾ എന്നിൽ നിന്നെന്തൊക്കെയോ മറക്കുന്നത് പോലെ തോന്നുന്നുണ്ട്.
അവളൊരു നല്ല ഉദ്ദേശത്തോടു കൂടിയല്ല, എന്നോട് കൂട്ട് കൂടിയിരിക്കുന്നേന്ന് എനിക്കുറപ്പാ...
എന്തൊക്കെയായാലും, അവൾ എപ്പോഴും എന്റെ കൂടെ വേണമെന്നാണ് എന്റെ ആഗ്രഹം,,, ഈ ഭൂമിയിലും, മരിച്ചു പോയാൽ അങ്ങ് സ്വർഗത്തിലും അവൾ എന്റെ കൂടെ വേണം...
പറഞ്ഞു തീർക്കാൻ ഒരുപാട് കഥകൾ ഇനിയും ബാക്കിയുള്ളത് പോലെ...
അവളെന്നെ മറന്ന് തുടങ്ങിയെന്ന് എനിക്ക് തോന്നിയാൽ ഞാൻ അവളെ ശല്യം ചെയ്ത് കൊണ്ടേയിരിക്കും.. എന്റടുത്തേക്ക് അവൾ ഓടിയെത്തും വരെ.....//
അത് വായിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ആ ഡയറി നെഞ്ചിലേക്ക് ചേർത്ത് വെച്ചുകൊണ്ട് കുറെ നേരം അങ്ങനെ നിന്നു.
മനസ്സ് ഒന്ന് ശാന്തമായപ്പോൾ, അവൾ ആ ഡയറി തിരികെ ആ മേശയിലേക്ക് വെച്ചു, കണ്ണെല്ലാം തുടച്ചുകൊണ്ട് അവൾ മുറിയുടെ പുറത്തേക്കിറങ്ങി.
അജുവും അങ്കിളും ഓരോ സംസാരത്തിലായിരുന്നു
" അജു,,, നമ്മക്ക് പോയാലോ.. " പെട്ടെന്ന്, അവൾ അങ്ങനെ ചോദിച്ചതും, അവർ രണ്ട് പേരും അവളെ തന്നെ നോക്കി.
"പോകാനോ... അപ്പൊ നീയല്ലേ പറഞ്ഞെ, ഇന്ന് ഇവിടെ ആണെന്ന് " അകത്തു നിന്നും റീന അങ്ങോട്ടേക്ക് വന്നുകൊണ്ട് പറഞ്ഞു.
"ഇല്ല ആന്റി,, ഇപ്പോഴാ ഞാൻ ഓർത്തെ.. മമ്മ എന്നെ എന്തോ അത്യാവശ്യമായിട്ട് കാണണമെന്ന് പറഞ്ഞിരുന്നു.. അപ്പൊ പോയേ പറ്റൂ " അവൾ അത് പറഞ്ഞപ്പോൾ, അവരുടെ മുഖം വാടിയിരുന്നു.
" ശരി മോളെ,, ഇപ്പൊ എല്ലാവർക്കും ഓരോ തിരക്കുകൾ ആയില്ലേ.. നിനക്ക് ഞങ്ങളെ ഓർക്കാൻ സമയം കിട്ടുമ്പോഴൊക്കെ ഇങ്ങോട്ട് വരണം " അയാൾ പറഞ്ഞതിന് അവൾ മറുപടിയായൊന്ന് പുഞ്ചിരിച്ചു.
" ഇനി നീ എന്നാ ഞങ്ങളെ കാണാൻ വരാ? " റീന അവൾക്കടുത്തേക്ക് വന്ന്, അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു ചോദിച്ചു.
അവൾ അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചുകൊണ്ട്, അവളുടെ കഴുത്തിൽ കിടന്നിരുന്ന ഒരു മാല ഊരിയെടുത്ത്, അവർക്ക് നേരെ നീട്ടി. അവർ അത് അവളുടെ കയ്യിൽ നിന്നും വാങ്ങിച്ചു. ഒരു സിംഹത്തിന്റെ ശിരസ്സാണ് ആ ലോക്കറ്റിൽ, അവർ ഒരു സംശയത്തോടെ അവളെ നോക്കി.
"ഞാൻ എപ്പോഴും നിങ്ങളുടെ കൂടെ തന്നെ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് ഈ മാല.. ഇത് എനിക്കേറെ പ്രിയപ്പെട്ടതാണ്.. ഇനി ഞാൻ ഇങ്ങോട്ട് വരണമെന്നില്ല,,, നിങ്ങൾ ഇനി എന്നെ ഒരിക്കലും കാത്തിരിക്കരുത്.." അവൾ പറഞ്ഞത് കേട്ട്, അവർ ഒന്നും മനസ്സിലാക്കാതെ പരസ്പരം നോക്കി.
" എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ ആന്റി,,, അങ്കിൾ പോവാ ട്ടോ.. " അവൾ അവരോട് ഒരു ചിരിയോടെ പറഞ്ഞു പുറത്തേക്ക് നടന്നു.
അജു അവളെ തന്നെ ഒന്ന് നോക്കിയ ശേഷം അവനും അവരോട് യാത്ര പറഞ്ഞിറങ്ങി.
*************************
മടങ്ങുമ്പോൾ അജുവാണ് ഡ്രൈവ് ചെയ്തിരുന്നത്, അവൻ അമീറയെ നോക്കിയപ്പോൾ അവൾ വിൻഡോയിൽ ചാരി കണ്ണടച്ച് കിടക്കുകയായിരുന്നു.
അവളുടെ മനസ്സിൽ എന്തോ ഒരു കരട് കുരുങ്ങി കിടക്കുന്നുണ്ടെന്ന് അവൻ ഊഹിച്ചു.
" മിഷേൽ,,, അല്ല, അമീറാ.. "അവൻ വിളിച്ചത് കേട്ട്, അവൾ അവനെയൊന്ന് തലയുയർത്തി നോക്കി.
" നീയെന്താ അവിടന്ന് പെട്ടെന്ന് ഇറങ്ങിയേ..? "
" ഒന്നുമില്ല അജു,, എനിക്കെന്തോ അവിടെ നിക്കാൻ തോന്നീല,, " അവൾ തലയൊന്ന് തടവികൊണ്ട് പറഞ്ഞു.
" ഹോ,, ok.. അല്ല, ഈ അങ്കിളിന് നിളയെ ആരാ കൊന്നതെന്ന് അറിയോ? " അവൻ അവളെയൊന്ന് ഇടങ്കണ്ണിട്ട് നോക്കികൊണ്ട് ചോദിച്ചു.
"കൊന്നത് ആരാണെന്ന് അറിയില്ല,, പക്ഷെ, അവളുടെ കൊലപാതകത്തിൽ എനിക്ക് പങ്കുള്ള കാര്യം അറിയാം.." അവൾ പറഞ്ഞത് കേട്ട്, അവൻ അവളെ ഒന്ന് നോക്കിയ ശേഷം വീണ്ടും ഡ്രൈവിങ്ങിലേക്ക് തന്നെ കോൺസെൻട്രേറ്റ് ചെയ്തു.
" ആരാ കൊന്നതെന്ന് അവർ ചോദിച്ചില്ലേ? " അവൻ ചോദിച്ചു.
" ചോദിച്ചിരുന്നു,, പക്ഷെ.. ഞാൻ അവരോട് പറഞ്ഞിട്ടില്ല.. അവർക്ക് അവരുടെ മകളെ നഷ്ടമായ വിഷമം ഇപ്പോഴും ഒരു മുറിവായി അവരുടെ മനസ്സിലുണ്ട്,, അപ്പൊ ആരാണ് അവളെ കൊന്നതെന്ന് കൂടെ അറിഞ്ഞാൽ അത് അവരെ വീണ്ടും വേദനിപ്പിക്കുകയെ ഉള്ളു,, അവർ എന്നോട് ഒരു കാര്യം മാത്രേ പറഞ്ഞുള്ളൂ, അവളെ കൊന്നത് ആരായാലും അവരെ വെറുതെ വിടരുതെന്ന്.."
അവൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല...
കുറച്ചു സമയം അവർക്കിടയിൽ നിശബ്ദത തങ്ങി നിന്നു.
പെട്ടെന്ന്, അമീറ സ്റ്റിയറിങ്ങിൽ അമർന്ന അവന്റെ കൈക്ക് മുകളിലായി അവളുടെ കൈ ചേർത്തു.
അവൻ ഒരു സംശയത്തോടെ അവളെ നോക്കി. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഭാവമായിരുന്നു അവളുടെ കണ്ണിൽ..
" ഒരു നല്ല ജീവിതം ജീവിക്കണമെന്ന് എനിക്കുണ്ടായിരുന്നു അജു.. എന്നാൽ,, ഇപ്പൊ എനിക്ക് അങ്ങനെ ഒരു ആഗ്രഹമില്ല.. " അവൾ ഒരു ഇടർച്ചയോടെ പറഞ്ഞു.
" അമീറാ... " അവൻ ഒരു തളർച്ചയോടെ അവളെ നോക്കി.
" അജു,, എനിക്ക് ഇപ്പൊ തന്നെ രണ്ടെണ്ണം അടിക്കണം.. " അവൾ മുഖം ചുളുക്കികൊണ്ട് പറഞ്ഞതും, അവൻ അവളെയൊന്ന് തുറിച്ചു നോക്കികൊണ്ട് ഡ്രൈവ് ചെയ്യുന്നതിൽ ശ്രദ്ധിച്ചു.
*************************
" hey,, one more plz.. " ആറു പെഗ്ഗ് അടിച്ചപ്പോഴേക്കും, ഫിറ്റായി അവൾ വീണ്ടും ബെററോട് ഓർഡർ ചെയ്യുന്നത് കേട്ട്, അജു അവളെയൊന്ന് കനപ്പിച്ചു നോക്കി.
" അമീറാ,, മതി കുടിച്ചത്.. ഇപ്പോഴേ ഓവറായി " അജു അവളെ ശാസിക്കും പോലെ പറഞ്ഞു.
" അത് പറയാൻ നീയേതാടാ തെണ്ടി,, ഞാൻ കുടിക്കും, കുടിക്കാതിരിക്കും.. നിന്റെ പഴസീന്ന് അല്ലല്ലോ പൈസ എറങ്ങുന്നേ... "
" hey... Please show me the bill.. " അജു അവിടെ നിന്നിരുന്നയാളോട് വിളിച്ചു പറഞ്ഞു. അയാൾ ബില്ല് കൊണ്ട് വന്നു കൊടുത്തും, അവൻ ഓൺലൈൻ പേ ചെയ്ത്, അവളെ നോക്കിയപ്പോൾ അവൾ വീണ്ടും ഓർഡർ ചെയ്യാനുള്ള പുറപ്പാടിലായിരുന്നു.
" അമീറാ,, stop it... ഇനി ഓർഡർ ചെയ്യാൻ പറ്റില്ല,, ഞാൻ ബില്ല് പേ ചെയ്തു. " അവൻ പറഞ്ഞു.
" ബില്ല് പേ ചെയ്‌തെന്നോ,, ഞാൻ കുടിച്ചതിന് നീയെന്തിനാ കാശ് കൊടുക്കുന്നെ, എന്നെ കണ്ടിട്ട് നിനക്ക് ഒരു ദാരിദ്ര വാസിയായിട്ട് തോന്നുന്നുണ്ടോ,, ആരോട് ചോദിച്ചിട്ടാടാ പട്ടി.. നീ ഞാൻ കുടിച്ചതിന് കാശ് കൊടുത്തേ" അവൾ അവനു നേരെ അലറി.
"Amirah,, mind your words... കള്ളു കുടിച്ചപ്പോഴല്ലേ തറ സ്വഭാവം പുറത്ത് വന്നേ,, ഞാൻ നിന്നെ എന്ത് പറഞ്ഞിട്ടാ ഇങ്ങോട്ട് കൊണ്ട് വന്നേ,, രണ്ടേ രണ്ട് പെഗ്ഗ് കഴിക്കുള്ളൂന്ന് നീ തന്നെയല്ലേ പറഞ്ഞേ.." അവൻ തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.
" നിന്റെ കെട്ട്യോൾക്കാടാ തറ സ്വഭാവം,, അവനെന്റെ കുറ്റം കണ്ടുപിടിക്കാൻ വന്നേക്കുന്നു.. " അവൾ അവിടെ നിന്നും നടക്കുന്നതിനിടയിൽ വീഴാൻ പോയതും, അവൻ അവളുടെ കയ്യിൽ പിടിച്ചു.
" എന്നെ ആരും പിടിക്കൊന്നും വേണ്ട.. " അവൾ അവന്റെ കൈ തട്ടിയെറിയാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
" ദേ.. അമീറ,, എന്നെ ചുമ്മാ ദേഷ്യം പിടിപ്പിക്കരുത്.. " അവളുടെ കയ്യിൽ ഞെരുക്കി കൊണ്ട് അവൻ പറഞ്ഞു.
അപ്പോൾ, അവൾ അവനെ മുഖം ചുളുക്കി കൊണ്ട് നോക്കി. പിന്നെ എൻട്രൻസ് എത്തും വരെ അവൾ ഒന്നും സംസാരിച്ചില്ല.
സ്റ്റെപ് ഇറങ്ങുന്നതിനിടയിൽ അവൾ ഒന്ന് നിന്നതും, അവൻ ഒരു സംശയത്തോടെ അവളെ നോക്കി.
" അജു.. ഈ സ്റ്റെപ് എന്താ തീരാത്തെ.. " അവൾ താടിയിലും വിരൽ വെച്ചുകൊണ്ട് ചോദിച്ചു.
അത് കേട്ട് അവൻ ദേഷ്യത്തോടെ പല്ലിറുക്കി.
" നീ കള്ളാണോ, അതോ കഞ്ചാവാണോ അടിച്ചേ... ശവം,,, ഏത് നേരത്താണാവോ ഇതിനേം കൊണ്ട് ഇങ്ങട്ട് കയറാൻ തോന്നിയെ.. " അവൻ പിറുപിറുത്തു.
അവൾ അവനെയൊന്ന് നോക്കികൊണ്ട് ആ സ്റ്റെപ്പിൽ ഇരുന്നു,
" എഴുന്നേൽക്ക്,, പോവണ്ടേ.. " അവൻ ചോദിച്ചു. എന്നാൽ, അവൾ ഒന്നും മറുപടി പറയാതെ ഇരിക്കുന്നത് കണ്ട് അവനും അവൾക്ക് അടുത്തായി ഇരുന്നു.
അപ്പോഴാണ്, ഒരു മിനി സ്‌കേർട്ട് ധരിച്ച ഒരു പെൺകുട്ടി അവർക്കരികിലൂടെ കടന്നു പോയത്.
" അജു,,, അത് നോക്കിയേ.. " അവൻ അവളെ തോണ്ടി വിളിച്ചുകൊണ്ടു ആ പെൺകുട്ടിക്ക് നേരെ കൈചൂണ്ടി.
" നീയാ പെണ്ണിനെ കണ്ടില്ലേ? " അവൾ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞതും, അജു ഒന്നും മനസ്സിലാകാതെ അവളുടെ കാട്ടിക്കൂട്ടലുകൾ നോക്കി നിന്നു.
" ആ പെണ്ണിനെ ഞാൻ കണ്ടു,, അതിന് ഇപ്പൊ എന്താ? " അവൻ ചോദിച്ചു.
" ശ്ശേ.. അവൾ ഇട്ടിരിക്കുന്ന ഡ്രസ്സ് കണ്ടില്ലേ,,, കുട്ടികളുടെ ഉഡുപ്പിട്ട് വന്നേക്കുന്നു.." അവൾ അത് പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിച്ചതും, അജു പല്ലിറുക്കി കൊണ്ട് ദേഷ്യം കണ്ട്രോൾ ചെയ്ത് നിന്നു.
" ആ പെണ്ണ് എന്തേലും ഇട്ടോട്ടെ,, അത് അവളുടെ ഇഷ്ടമല്ലെ,, പറഞ്ഞ ആൾ ഇപ്പൊ എന്താ ഇട്ടേക്കുന്നെ " അവൻ ഒറ്റപിരികം ഉയർത്തി കൊണ്ട് ചോദിച്ചപ്പോൾ അവൾ അവളെ തന്നെയൊന്ന് അടിമുടി നോക്കി.
ഒരു ബ്ലാക്ക് ഷോർട്സും, വൈറ്റ് സ്ലീവ്ലെസ്സ് ടി-ഷർട്ടുമായിരുന്നു അവളുടെ വേഷം..
അവൾ അവനെ നോക്കിയൊന്ന് പല്ലിളിച്ചു.
" അത് പിന്നെ,, ഞാൻ എന്തൊക്കെയായാലും ഒരു മലയാളിയല്ലേ,, അപ്പൊ മലയാളികളുടെ സ്വഭാവം എടുക്കാതിരിക്കോ " അവൾ അവനെ നോക്കി ഇളിച്ചുകൊണ്ട് പറഞ്ഞു.
" എന്നാ,, ഞാൻ കണ്ട ഈ മലയാളിക്ക് മാത്രേ ഉള്ളുവല്ലോ ഇത്രയും തറ സ്വഭാവം.. " അവൻ അവളുടെ നെഞ്ചിലേക്ക് ചൂണ്ടികൊണ്ട് പറഞ്ഞു.
" ഏയ്... ഞാൻ ഒരു മലയാളി ആയതോണ്ട് പറയാന്നു വിചാരിക്കരുത്,, മലയാളികൾ തനി കച്ചറയാ... " അവൾ എന്തോ രഹസ്യം പറയുന്നത് പോലെ അവന്റെ ചെവിയിൽ പറഞ്ഞു.
അത് കേട്ട്, അവനൊന്ന് ചിരിച്ചുകൊണ്ട് അവളെ നോക്കി.
" അതെനിക്ക് നിന്നെ ഫസ്റ്റ് കണ്ടപ്പോഴേ മനസ്സിലായ കാര്യാ.. " അവൻ ഒരു ചിരിയോടെ പറഞ്ഞു.
" ഹാ,, അപ്പൊ നിനക്ക് ബുദ്ധിയുണ്ട്.. മലയാളികൾക്ക് ഇടയിൽ ഇങ്ങനത്തെ ഡ്രസ്സ് ഒന്നും ഇടാൻ പറ്റില്ല,, ഒരു പെൺകുട്ടി പീഡിപ്പിക്കപെട്ടാൽ അപ്പൊ നാട്ടുകാർ പറയും അത് അവളുടെ വസ്ത്രധാരണ രീതിയുടെ കുഴപ്പമായിരുന്നെന്ന്,,
ഞാൻ ഇവിടെ വന്നപ്പോഴാ ഇങ്ങനത്തെ ഡ്രസ്സ് ഒക്കെ ഇടാൻ തുടങ്ങിയെ,,, എന്നിട്ട്, എന്നെ ഇത് വരെ ആരും പീഡിപ്പിച്ചിട്ടില്ല,, അപ്പൊ നീ തന്നെ പറ, ഡ്രെസ്സിങ്ങിനാണോ കുഴപ്പം, അതോ ആളുകളുടെ കാഴ്ചപ്പാടിനോ..? "
" തീർച്ചയായും, ആളുകളുടെ കാഴ്ചപ്പാടിന് "
" ഹാ,, പീഡിപ്പി ക്കപ്പെട്ടായാൽ കുറ്റവാളിയും, പീഡിപ്പിച്ചയാൾ മഹാത്മാവും ആയി മാറുന്ന ഒരു പ്രത്യേക തരം നാടാണ് കേരളം.. " അവൾ താടിക്കും കൈവെച്ച് കൊണ്ട് പറഞ്ഞതും, അവൻ ഒരു ചിരിയോടെ അവളുടെ പുറത്ത് തലോടി.
" അതൊക്കെ ശെരിയാവും... താൻ ഇപ്പൊ വന്നേ, നമുക്ക് പോവണ്ടേ " അവൻ അവളെ എഴുന്നേല്പിക്കാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു.
" നമ്മൾ എങ്ങോട്ടാ പോകുന്നെ? "
" വേറെ എങ്ങോട്ടാ,, എന്റെ വീട്ടിലേക്ക് " അവൻ പറഞ്ഞു.
" നിന്റെ വീട്ടിലേക്കോ,, അയ്യടാ, ആ പൂതി നിന്റെ മനസ്സിൽ വെച്ചാ മതി.. നിനക്ക് എന്നെ പീഡിപ്പിക്കാനല്ലേ എന്നെ ഈ നേരത്ത് നിന്റെ വീട്ടിലേക്ക് കൊണ്ട് പോവുന്നെ, മര്യാദക്ക് എന്നെ എന്റെ വീട്ടിലേക്ക് അയച്ചോ.. "
അവൾ കുഴഞ്ഞ ശബ്ദത്തോടെ പറഞ്ഞു.
"പിന്നെ, പീഡിപ്പിക്കാൻ പറ്റിയ ഒരു കോലത്തിലാണല്ലോ ഇപ്പൊ ഇരിക്കുന്നെ... കാറിലേക്ക് കയറ്.." അവളെ കാറിലേക്ക് തള്ളിയിട്ടു കൊണ്ട് പറഞ്ഞു.
*********************
കോളിങ്ങ് ബെൽ കേട്ട് സോഫിയ ഡോർ തുറന്നപ്പോൾ കണ്ടത് അജുവിനെയും അമീറയേയും ആയിരുന്നു.
അവർ അമീറയെ നോക്കിയപ്പോൾ, നിലത്ത് കാലുറക്കാതെ ആടികുഴഞ്, കയ്യിലൊരു മദ്യക്കുപ്പിയും പിടിച്ചു നിൽപ്പായിരുന്നു.
അവർ അത് കണ്ടതും അവളെ ഒന്ന് തുറിച്ചു നോക്കി.
" ആന്റി, ഞാൻ ഇവളെ റൂമിലേക്ക് ആക്കാം " സോഫിയയുടെ നോട്ടം അമീറായിലേക്കാണെന്ന് കണ്ട്, അവൻ പറഞു.
അതിന് അവർ ഒന്ന് മൂളിയതും, അവൻ അവളെ എടുത്ത്, റൂമിൽ കൊണ്ടുപോയി ബെഡിലേക്ക് കിടത്തി, തിരിഞ്ഞപ്പോൾ സോഫിയ അവിടെ നിൽപ്പുണ്ടായിരുന്നു.
" അവൾ ഇന്ന് കുറച്ചു ഓവറായി.." അവൻ ഒരു പരുങ്ങാലോടെ പറഞ്ഞു.
അവർ അതിനൊന്നും മറുപടി പറഞ്ഞില്ല.
" എന്നാ ഞാൻ ഇറങ്ങട്ടെ ആന്റി,, ബൈ"
"ബൈ,, അജു.."
അവൻ അവളെ ഒന്നൂടെ നോക്കിയ ശേഷം പുറത്തേക്ക് പോയി.
അവൻ പോയെന്ന് കണ്ടതും സോഫിയ ഒരു ഈർഷ്യയോടെ അമീറക്ക് അടുത്തേക്ക് നടന്നു. അവൾ കമിഴ്ന്നു കിടന്നുറങ്ങുന്നത് കണ്ട് അവർക്കേറെ ദേഷ്യം വന്നു.
" അമീറാ,, എഴുന്നേൽക്ക് " അവർ അവളെ ഒരുപാട് തട്ടി വിളിച്ചെങ്കിലും, അവളൊരു ഞരങ്ങലോടെ തിരിഞ്ഞ് കിടന്നു.
" അമീറ.. എഴുന്നേൽക്കുന്നുണ്ടോ.. "അവർ അലറിയതും, അമീറ ഒരു ഞെട്ടലോടെ നോക്കി.
" കുടിച്ച് കൂത്താടി നടന്നോ,, എന്ത് കോലത്തിലാ നീയിങ്ങോട്ട് കയറി വന്നത്,, ഒന്നെങ്കിലും ഒരു പെണ്ണല്ലേ നീയ്.. " അവർ അവളുടെ കൈക്ക് ഇട്ട് തട്ടി കൊണ്ട് പറഞ്ഞു.
അവളൊരു ചടപ്പോടെ അടയുന്ന കണ്ണുകൾ വലിച്ച് തുറന്ന് അവരെ നോക്കി.
" എന്റെ പൊന്നമ്മച്ചി, അമ്മച്ചി മലയാളിയാണെന്ന് എനിക്കറിയാം.. അത് ഇങ്ങനെ വാക്കിലൂടെ ബോധിപ്പിക്കണമെന്നില്ല... മലയാളി എവിടെ പോയാലും മലയാളി തന്നെ..ഇതിപ്പോ പെട്ടെന്ന് എവിടന്ന് വന്നാവോ ഈ സദാചാര ബോധം.. " അവൾ പിറുപിറുത്തു.
ഇനി ഇവളെ നോക്കിയിട്ട് കാര്യമില്ലെന്ന് കണ്ട് സോഫിയ നെറ്റിയിൽ ഒന്ന് കൈവെച്ചുകൊണ്ട് പുറത്തെക്ക് പോയി.
**************************
രാവിലെ എഴുന്നേറ്റപ്പോൾ തന്നെ നല്ല തലവേദനയായിരുന്നു അവൾക്ക്.
ബ്രഷ് ചെയ്യുന്നതിനിടെയാണ് അജു വീഡിയോ കോൾ ചെയ്തത്. അവൾ കോൾ അറ്റൻഡ് ചെയ്തു.
" ആഹാ.. എഴുന്നേറ്റിട്ട് കുറെ നേരമായെന്ന് തോന്നുന്നല്ലോ.. " അവൻ പരിഹസിക്കും പോലെ ചോദിച്ചു.
" ഉവ്വേ... നീയെന്തിനാ ഈ രാവിലെ തന്നെ വിളിച്ചത്."
" ഒന്നുല്ല... ഇന്നലത്തെ പെർഫോമൻസ് അങ്ങനെയായിരുന്നല്ലോ.. എന്താണ് അവസ്ഥ എന്നറിയാൻ വേണ്ടി വിളിച്ചതാണേ.. ഒന്ന് പുറത്തേക്ക് ഇറങ്ങി വരാവോ.. "
" നീയതിന് പുറത്തുണ്ടോ " അവളുടെ കണ്ണുകൾ വിടർന്നു.
പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ അവൻ കാറിലും ചാരി നിൽപ്പുണ്ടായിരുന്നു.
അവൾ അവനെ നോക്കിയൊന്ന് പുച്ഛിച്ചു കൊണ്ട് അവന്റടുത്തേക്ക് വന്നു.
" മ്മ്,, എന്തിനാ വന്നേ? "
അവൾ കൈ മാറോടു പിണച്ചുകെട്ടികൊണ്ട് ചോദിച്ചു.
"നിന്റെ കെട്ട് ഇപ്പോഴും വിട്ടില്ലേ.." അവൻ കളിയാക്കി ചിരിച്ചുകൊണ്ട് ചോദിച്ചു.
" കെട്ട്.. നിന്റെ കുഞ്ഞമ്മക്കാടാ... " അവൾ അവന്റെ കയ്യിലൊന്ന് പിച്ചിക്കൊണ്ട് പറഞ്ഞതും, അവൻ അവളെ അവനിലേക്ക് ചേർത്ത് നിർത്തി.
" ചൂടാവാതെ..."
അവളുടെ ഇടുപ്പിലൂടെ കൈ ചേർത്തുകൊണ്ട് അവൻ പറഞ്ഞപ്പോൾ, അവളിൽ എന്തോ വിറയൽ അനുഭവപ്പെട്ടു.
" എന്നെ വിട്ടേ.. "
അവൻ അപ്പോൾ അവളെ കൂടുതൽ ചേർത്ത് പിടിച്ചുകൊണ്ട് അവളുടെ അധരങ്ങളിലേക്ക് നിമിഷ നേരം കൊണ്ട് ആഴ്ന്നിറങ്ങി. അവളൊന്നു വിറച്ചു പോയതും, അവൻ അവളുടെ ഇടുപ്പിൽ തഴുകി.
അവൻ വല്ലാത്ത ഒരാവേഷത്തോടെ അവളുടെ കീഴ്ച്ചുണ്ടിനെ നുണഞ്ഞു.
അവൻ അവളുടെ നാവിനെ അവന്റെ ചുണ്ടുകളാൽ നുണഞ്ഞെടുത്തു.
അത് അവളിലും ഒരു വല്ലാത്ത ആവേശം നിറച്ചു.
പെട്ടെന്ന്, എന്തോ ഒരു ഉൾപ്രേരണയാൽ അവൾ അവനെ തള്ളി മാറ്റി.
" മതി റോമാൻസിച്ചത്.. " അവൾ ചിരി മറച്ചു പിടിച്ചു, മുഖത്ത് അല്പം ഗൗരവം വരുത്തികൊണ്ട് പറഞ്ഞു.
എന്നാൽ, അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞതും, അവൾ അവന്റെ നോട്ടം താങ്ങാനാവാതെ അകത്തേക്ക് കയറി പോയി.
ഇതെല്ലാം കണ്ടു കൊണ്ട് ജെന്നി അവളുടെ നിറഞ്ഞത്തൂവിയ കണ്ണുകൾ അമർത്തി തുടച്ചു.
" അവൾ എനിക്കുള്ളതല്ലെങ്കിൽ പിന്നെ, എന്തിനാ ഈശോയെ എന്നെ വെറുതെ മോഹിപ്പിച്ചത് " അവൾ ഇടറിയ സ്വരത്തോടെ സ്വയം പറഞ്ഞു.
തുടരും...