Aksharathalukal

❤️നിന്നിലലിയാൻ❤️-11

താലികെട്ടിനു ശേഷംഎല്ലാരുടെയും അനുഗ്രഹം വാങ്ങലും ഫോട്ടോ എടുക്കലും മറ്റുമായിരുന്നു. ക്യാമറമാൻ പറയുന്നതിന് അനുസരിച്ചു നിന്നും ഇരുന്നും രണ്ടുപേരും മടുത്തുപോയി. അതിനു ശേഷം ഭക്ഷണമൊക്കെ കഴിഞ്ഞു ആമിയുടെ വീട്ടുകാരും ആദിയുടെ വീട്ടുകാരും ആമിയും കൂടെ നിന്നു സംസാരിക്കുകയായിരുന്നു. ആദി ദൂരെ മാറി നിൽപ്പുണ്ട്, 

""കണ്ടാൽ ഒരു ആനചന്തമൊക്കെ ഉണ്ട്, പക്ഷെ കൈയിലിരിപ്പ് മഹാ പിശകാണ്, എങ്ങനെ സഹിക്കുമെന്തോ "" ആദി ആമിയെ നോക്കി ആലോചനയിലാണ്.

""ഇങ്ങേരെന്തിനാ ഇങ്ങോട്ട് നോക്കി നിൽക്കുന്നത് വൃത്തികെട്ടവൻ"" -ആമി  ദേഷ്യത്തോടെ അവനെ നോക്കി.

""അവളുടെ നോട്ടം കണ്ടില്ലേ കുട്ടിപിശാശ്, ഒരൊറ്റ കുത്തുവച്ചു കൊടുക്കാൻ തോന്നുന്നു"" -ആദി സ്വ 

""ഡാ നീ ഇവിടെ അവളെ വായിനോക്കി നിൽക്കുവാണോ, ഒരു മയത്തിലൊക്കെ നോക്ക്, നിന്റെ പ്രോപ്പർട്ടി തന്നെയാണ് എങ്ങോട്ടും പോകില്ല"" നവി അവന്റെ തോളിലൊന്നു തട്ടി.

""പ്ഫാ, നോക്കാൻ പറ്റിയ മുതൽ തന്നെ, വടയക്ഷി, എന്നാലും ഈ ദുരന്തം എന്റെ തലയിൽ ആയില്ലേ എന്നോർക്കുമ്പോഴാണ് അവന്റ....""

""അളിയാ ചിൽ, നിങ്ങൾ പരസ്പരം അടികൂടി അങ്ങ് ഒത്തു പോകുന്നെ. ""

""തേങ്ങാകുല, അല്ല അവളെ അവിടെ കണ്ടു നീയെന്താ ഞെട്ടാഞ്ഞേ. ""

""ഞാൻ ആദ്യം ഞെട്ടിയല്ലോ, നിന്നെ വിളിച്ചു കാണിക്കാൻ നോക്കിയപ്പോ മോൻ നമ്രശിരസ്കനായി ഇരിക്കയായിരുന്നു, വീണ്ടും വീണ്ടും ഞെട്ടാൻ എനിക്ക് വട്ടൊന്നുമില്ല. അനുഭവിച്ചോ 😁""

""എന്റെ ജീവിതം നായ നക്കി. 😒""

ഇതേ സമയം അപ്പുറത്ത് ശിവയും കിച്ചുവുമായി സംസാരിക്കുകയായിരുന്നു ആമി, ഇതിനോടകം തന്നെ ശിവ കിച്ചുവിനോട് ഏകദേശം കാര്യങ്ങളുടെ കിടപ്പുവശം പറഞ്ഞു കൊടുത്തിട്ടുണ്ട്. 

""എന്നാലും ആമിച്ചേച്ചി ഇതൊരു മാതിരി ട്വിസ്റ്റ്‌ ആയിപോയി"" - കിച്ചു 

""ഞാൻ ആദ്യമേ അവളോട് പറഞ്ഞതാ ചെക്കന്റെ ഫോട്ടോ നോക്കാൻ, കേട്ടില്ല ഇവള്"" -ശിവ 

""അതിനു ഞാനും അറിഞ്ഞില്ലല്ലോ ഈ കാലൻ എന്നേം കൊണ്ടേ പോവൂന്ന്"" -ആമി 

""എന്തായാലും കെട്ടി ഇനി അടിച്ചു പൊളിച്ചു ജോളിയായിട്ട് അങ്ങ് ജീവിക്കു"" -ശിവ 

""ഈ കൊരങ്ങന്റെ കൂടെയോ"" -ആമി. 

""ഡീ നിനക്ക് മാത്രമേ പുള്ളിയെവിലയില്ലാത്തത്, ചുരുങ്ങിയ കാലം കൊണ്ട് നല്ല പേരെടുത്ത ഓഫീസർ ആണ് . കേസൊക്കെ പുല്ലുപോലെയാ തെളിയിക്കുന്നെ"" -ശിവ 

""പിന്നെ, എനിക്ക് തോന്നുന്നു ആളൊരു ശിക്കാരി ശംബു ആണെന്ന്, ചക്കയിടുന്നു മുയല് ചാവുന്നു അത്രേ ഉള്ളൂ ""-ആമി. 

""കെട്ടു കഴിഞ്ഞ അന്നെന്നെ ഭർത്താവിന്റെ കുറ്റം പറയുന്ന ഭാര്യ ചേച്ചി മാത്രമേ ഉള്ളൂ"" -കിച്ചു 

""ദേ ഡീ നിന്റെ നാത്തൂൻ വരുന്നു"" -ശിവ 

""ഹലോ ഏട്ടത്തി, പോവാറായിട്ടോ ""ലച്ചു വന്നു അവളെ വിളിച്ചു.

""ഞാനും നീയും ഒരേ age അല്ലേ പിന്നെന്തിനാ എന്നേ ഏട്ടത്തി എന്ന് വിളിക്കുന്നെ എന്നേ ആമി എന്ന് വിളിച്ചോളൂ "" 

""ഏട്ടത്തിയെ ഞാൻ പേര് വിളിക്കാനോ കണക്കായി, എന്റെ ഏട്ടന്റെ പെണ്ണിനെ ഞാൻ ഏട്ടത്തി എന്നേ വിളിക്കൂ ""എന്ന് പറഞ്ഞു ആമിയെ കെട്ടിപ്പിടിച്ചു 

""ആയിക്കോട്ടെ 😊""അവളും ചിരിയോടെ ലച്ചുവിനെ ചേർത്തു പിടിച്ചു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""ശേഖരാ ചെക്കനും പെണ്ണിനും ഇറങ്ങേണ്ട സമയമായി. അവളെവിടെ"" -വല്യച്ഛൻ 

""ഗായത്രി മോളെവിടെ ""

""അവൾ കൂട്ടുകാരുടെ അടുത്തുണ്ട്  ശേഖരേട്ടാ ""

""അവളെ ഇങ്ങോട്ട് വിളിക്ക്. ""

""ഹ്മ്മ് എന്ന് ""പറഞ്ഞു കൊണ്ട് ഗായു അവളെ വിളിക്കാനായി പോയി. 

""മോളെ.. ""

""അമ്മേ..""

""ഇറങ്ങാൻ സമയമായി. ""

അത്രയും നേരം സന്തോഷത്തോടെ ഇരുന്ന അവളുടെ മുഖം കാർമേഘം കൊണ്ട് മൂടി.

""അയ്യേ എന്താ ഇത് അമ്മേടെ കുറുമ്പത്തി കരയുവാണോ, ഇങ്ങു വന്നേ ""എന്ന് പറഞ്ഞു ഗായു അവളെ ചേർത്ത് പിടിച്ചു. 

""മോൾക് അമ്മ പറഞ്ഞതൊക്കെ ഓർമ്മ ഇല്ലേ, അവിടെ സ്വന്തം വീടുപോലെ കാണണം, ആദിത്യന്റെ അച്ഛനെയും അമ്മയെയും നല്ലോണം നോക്കണം, ഒരു കാര്യത്തിനും മാറി നിൽക്കരുത്, എല്ലാം കണ്ടറിഞ്ഞു ചെയ്യണം ന്റെ കുട്ടി ""അത് പറയുമ്പോളേക്കും അവരുടെ സ്വരമിടറി. 

അപ്പോഴേക്കും ശേഖരനും അങ്ങോട്ടേക്ക് വന്നു. 

""എന്റെ ഗായു നീ അവളെക്കാൾ കഷ്ടമാണല്ലോ. അവൾ നല്ലൊരു വീട്ടിലേക്കല്ലേ പോകുന്നെ"" എന്ന് പറഞ്ഞു കൊണ്ടായാൾ ആമിയെ ചേർത്ത് പിടിച്ചു. 

ആമി അച്ഛനെ കെട്ടിപ്പിടിച്ചു പൊട്ടികരഞ്ഞു. 

""അയ്യേ അച്ഛേടെ വായാടി കരയുന്നോ, നാണക്കേട് ആക്കെല്ലേ ന്റെ പാറുവേ. ""

""ഇവിടെ സെന്റി അടിച്ചിരിക്കുകയാണോ"" എന്ന് ചോദിച്ചു കൊണ്ട് ശ്രീദേവി യും മാധവനും അങ്ങോട്ട് വന്നു. 

""ശേഖരേട്ടൻ ഒന്ന് കൊണ്ടും വിഷമിക്കണ്ട  ആമിയെ ഞങ്ങൾ പൊന്നുപോലെ നോക്കിക്കൊള്ളാം ""-ശ്രീ 

""എന്തിനാ കരയുന്നെ, മോൾക് ഇപ്പോ വേണമെങ്കിലും അച്ചനേം അമ്മയേം കാണാൻ വരാലോ"" എന്ന് പറഞ്ഞുകൊണ്ട് മാധവൻ  ആമിയുടെ നെറുകിൽ തലോടി. 

""ഇനിയും വൈകിക്കേണ്ട ഇറങ്ങാൻ"" എന്ന് പറഞ്ഞു കൊണ്ട് വല്യച്ഛൻ വിശ്വൻ വന്നു. ശേഖർ ആമിയുടെ കൈ പിടിച്ചു ആദിയുടെ അടുത്തേക് പോയി എന്നിട്ട് ആ കൈ അവനെ ഏൽപ്പിച്ചു. 

""ഞങ്ങളുടെ എല്ലാ സന്തോഷവും ഇവളാണ്  ഞങ്ങളുടെ  പൊന്നുംകുടത്തിനെയാണ് മോനെ ഏൽപ്പിക്കുന്നത്  നല്ലോണം നോക്കണേ മോനെ"" ശേഖർ നിറക്കണ്ണുകളോടെ പറഞ്ഞു.

""ഞാൻ നോക്കിക്കോളാം അച്ഛാ ""എന്ന് പറഞ്ഞു കൊണ്ട് അവൻ അവളുടെ കൈയിൽ മുറുകെ പിടിച്ചു. 

പിന്നീട് അവൾ എല്ലാവരോടുമായി യാത്ര പറഞ്ഞു, ശിവയുടെ അടുത്ത് പോയി കെട്ടിപ്പിടിച്ചു കരഞ്ഞു. ശിവ അവളെ സമാധാനിപ്പിച്ചു അവസാനം അവളും കരഞ്ഞു തുടങ്ങി പിന്നെ കിച്ചുവും കൂടിയപ്പോൾ അതൊരു കൂട്ടകരച്ചിലായി മാറി, എങ്ങനെയെല്ലോ അവളെ അവിടുന്ന് പിടിച്ചു ശേഖരന്റെ അടുത്തേക് വന്നു, ശേഖരൻ അവളെ കൈപിടിച്ച് കാറിനടുത്തേക് വന്നു  ഡോർ തുറന്നു കയറ്റാനായി തുടങ്ങിയതും അവൾ ശേഖനെ കെട്ടിപ്പിടിച്ചു കരഞ്ഞു, ഒരുവിധം അവളെ സമാധാനിപ്പിച്ചു കാറിൽ കയറ്റി കാർ മുന്നോട്ടു പോകുന്നതും നോക്കി അയാൾ അവിടെ ഒരു ശീലകണക്കെ നിന്നു, അത്രയും നേരം പിടിച്ചുവച്ച കണ്ണീരെല്ലാം ഒരു പേമാരി കണക്കെ പെയ്യാൻ തുടങ്ങി. ഗായത്രിയെ ചേർത്ത് പിടിച്ചയാൾ തേങ്ങി. 

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ആമിക് ഒരു കൂട്ടിനായി ലച്ചുവും അതേ വണ്ടിയിൽ ആണ് കേറിയത്. അവളുടെ കരച്ചിൽ കണ്ടു എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാത്ത അവസ്ഥയിലായിരുന്നു ആദിയും ലച്ചുവും.ക്ഷീണം കൊണ്ടവൾ എപ്പോഴോ ലച്ചുവിന്റെ തോളിലേക് ചെരിഞ്ഞു മയങ്ങി. 
കാർ ഒരു ഇരുന്നില വീടിന്റെ മുന്നിലെത്തിയപ്പോൾ ലച്ചു ആമിയെ വിളിച്ചു. 

""ഏട്ടത്തി, എണീക്, വീടെത്തി. ""

അവൾ പതിയെ കണ്ണ് തുറന്നു മുന്നിലേക്ക് നോക്കി, പഴമയുടെ പ്രൗഡിയിൽ എടുത്ത ഒരു ഇരുനില വീട്, അവളുടെ വീടിനെക്കാൾ കുറച്ചു വലുതാണ്. അവൾ ചുറ്റും നോക്കി. 

""എന്താ നോക്കുന്നെ ഏട്ടത്തി, ഇറങ്ങൂ. ""

അവൾ പതുക്കെ ഡോർ തുറന്നു പുറത്തേക്കിറങ്ങി ചുറ്റും കണ്ണോടിച്ചു. ആദി ആപ്പുറത്തെ ഡോറിന്റെ സൈഡിൽ നിൽപ്പുണ്ട്. 

ലച്ചു ആമിയെ ആദിയുടെ അടുത്തേക് കൊണ്ട്പോയി നിർത്തി എന്നിട്ട് രണ്ടുപേരോടുമായി അകത്തേക്കു വരാൻ പറഞ്ഞു, വീടിന്റെ ഉമ്മറത്തുതന്നെ ശ്രീദേവി അഞ്ചു തിരിയിട്ട നിലവിളക്കുമായി ആമിയെ സ്വീകരിക്കാൻ  നിൽക്കുന്നുണ്ടായിരുന്നു. ശ്രീദേവി കത്തിച്ചു വച്ച വിളക്ക് ആമിയുടെ കൈയിലേക്കു കൊടുത്തു. അവൾ ആദിയേ ഒന്നു നോക്കി, അവൻ ഈ ലോകത്തൊന്നും അല്ല, എന്നിട്ട് അവൾ വലതുകാൽ എടുത്തു വച്ചു ശ്രീനിലയത്തിന്റെ മരുമകളായി. വിളക്കുമായി നേരെ പോയത് പൂജമുറിയിലേക്കാണ്, അവിടെ വച്ചതിനു ശേഷം അവൾ നന്നായി പ്രാർത്ഥിച്ചു. 
അതിനു ശേഷം ഓരോരുത്തരായി ആമിയെ പരിചയപ്പെടാനും മറ്റുമായി വന്നു, അവളാണെങ്കിൽ അറിയാത്ത ആളുകളെയൊക്കെ കണ്ടു വീർപ്പുമുട്ടിയിരിക്കുകയാണ് അത് മനസിലാക്കിയെന്നോണം അവളെ റൂമിലേക്കു കൊണ്ടുപോകാൻ ലച്ചുവിനോട് പറഞ്ഞു. ലച്ചു അവളെ  ലച്ചുവിന്റെ മുറിയിലേക്കാണ് കൊണ്ടുപോയത്. 

""ഏട്ടത്തി ഇതാണ് എന്റെ മുറി,ഏട്ടന്റെ മുറിയിലേക് രാത്രി പോകാം ട്ടോ ""

അവൾ ആ മുറിക്കു ചുറ്റും ഒന്ന് കണ്ണോടിച്ചു സാമാന്യം വലിപ്പമുള്ള മുറി എല്ലാം നന്നായി ഒതുക്കി വച്ചിരിക്കുന്നു. 

""ഏട്ടത്തി മുറി കണ്ടു പേടിക്കണ്ട, ഞാൻ നല്ല അലമ്പാണ്, കല്യാണം ആയതോണ്ട് ഒതുക്കിയതാ മുറി 😁 ഏട്ടൻ പക്ഷെ ഭയങ്കര വൃത്തിയുടെ ആളാണ്, എല്ലാം ഒതുക്കി വെക്കും, ഓരോന്നിനും ഓരോ സ്ഥാനം ഉണ്ട് ""

അവൾ ഒന്ന് പുഞ്ചിരിച്ചു. 

അപ്പോഴേക്കും ശ്രീദേവി അങ്ങോട്ടെത്തി, 
""മോളെ എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ എന്നോട് പറയണം കേട്ടോ ഒന്നിനും മടി വേണ്ടാ, മോളുടെ സ്വന്തം വീടുപോലെ കണ്ടാല്മതി, മോൾക് ഇവിടെ പൂർണ സ്വാതന്ത്ര്യം ഉണ്ട് കേട്ടോ. ""

അവളെ ഒരു പുഞ്ചിരിയാലേ എല്ലാത്തിനും തലയാട്ടി 

""എന്നാൽ മോള് പോയിട്ട് ഫ്രഷ് ആയിക്കോ, ഇവിടെ ലച്ചു ഉണ്ടാകും മോളെ സഹായിക്കാൻ, എന്നാൽ ഞാൻ അപ്പുറത്തേക്ക് പോകട്ടെ. ""

ലച്ചു വേഗം തന്നെ പോയി റൂം ലോക്ക് ചെയ്തു. 

""എനി ഹെല്പ് ഏട്ടത്തി. ""

""നീ എന്റെ ഈ അഭരണങ്ങൾ ഒക്കെ അഴിക്കാൻ സഹായിക്കു. ""

""ഒക്കെ."" എന്ന് പറഞ്ഞു കൊണ്ട് അവളെ ഹെല്പ് ചെയ്തു. പിന്നീട് അവൾക്കിടണ്ട ഒരു സാരി എടുത്തുകൊടുത്തു. അവളെ ഫ്രഷ് ആകാനായി പറഞ്ഞു വിട്ടു.

ബാത്‌റൂമിലെ കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തിലേക് നോക്കി നില്കുകയായിരുന്നു ആമി. 
എത്ര പെട്ടന്നാണ് എല്ലാം മാറി മറഞ്ഞത്. ഞാൻ ഇന്നൊരു ഭാര്യയാണ് ആമി അവളുടെ കഴുത്തിലെ താലിയിലേക് നോക്കി, പിന്നീടവളുടെ കൈ യാന്ത്രികമായി സീമന്ത രേഖയിലേക് നീങ്ങി, പെട്ടന്ന് ആദിയുടെ മുഖം അവളിൽ നിറഞ്ഞു വന്നു, അവൾ കണ്ണിറുക്കി അടച്ചു. 
ഫ്രഷ് ആയി കഴിഞ്ഞു അവൾ ശ്രീദേവിയുടെയും ലച്ചുവിന്റെയും സഹായത്തോടെ സാരി നല്ല വൃത്തിയായി ഉടുത്തു. ആദി ചാർത്തിയ താലിയും, രണ്ടു കൈലും ഓരോ വളകൾ വീതമാണ് അവൾ അണിഞ്ഞത്. ഒരുക്കമൊക്കെ കഴിയുമ്പോളേക് പെൺ വീട്ടുകാർ ഒക്കെ അവിടെ എത്തിയിരുന്നു, അവൾ അച്ഛനെയും അമ്മയെയും കണ്ടു സന്തോഷത്തോടെ അവരുടെ അടുത്തേക് ഓടി, പിന്നെ എല്ലാരോടും സംസാരമൊക്കെ കഴിഞ്ഞു  ശിവയും കിച്ചുവും ലച്ചുവും കൂടെ ആ വീടൊക്കെ ചുറ്റി നടന്നു കണ്ടു. അവന്റെ മുറിയിൽ മാത്രം അവളെ കയറ്റിയില്ല. പിന്നെ ആഹാരമൊക്കെ കഴിച്ചു ആമിയുടെ വീട്ടുകാർ ഇറങ്ങി. 


രാത്രി സെറ്റ് സാരിയൊക്കെ ഉടുപ്പിച്ചു ഒരു ഗ്ലാസ് പാൽ ആമിയുടെ കൈയിൽ കൊടുത്തപ്പോൾ അവൾ അത്ഭുതത്തോടെ നോക്കുന്നത് കണ്ടു ലച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു ""ആദ്യരാത്രി അല്ലേ ഏട്ടത്തി ചടങ്ങൊന്നും തെറ്റിക്കണ്ടാന്ന്. ""
അതുകേട്ടു ശ്രീദേവി അവളെ തുറിച്ചുനോക്കി. 

അപ്പോഴാണ് അവൾക് ഓർമ്മ വന്നത് ഇന്ന് ആദ്യരാത്രി ആണെന്ന് അതും ആ  കാലന്റെ കൂടെ, അത്രയും നേരം ഇല്ലാതിരുന്ന ഒരു ഭയം പെട്ടന്നവളെ പിടികൂടി. വിറക്കുന്ന കൈകളാൽ അവൾ ആ ഗ്ലാസ് വാങ്ങി. 

തുടരും........ 
✍️ദക്ഷ©️

(എന്താവുമോ എന്തോ 🙈🙈)

 


❤️നിന്നിലലിയാൻ❤️-12

❤️നിന്നിലലിയാൻ❤️-12

4.7
15766

പാലുമായി ആദിയുടെ റൂമിലേക്കു പോകുമ്പോൾ അവൾ അടിമുടി വിറച്ചിരുന്നു. പതുക്കെ ഡോറിന്റെ ഹാൻഡിലിൽ പിടിച്ചു തുറന്നകത്തേക് നോക്കി ഭാഗ്യത്തിന് ആദി അവിടെ ഉണ്ടായിരുന്നില്ല. അവളൊന്നു നെടുവീർപ്പിട്ടു കൊണ്ട് അകത്തേക്ക് കയറി ആ മുറിക്കു ചുറ്റുമൊന്നു കണ്ണോടിച്ചു. \"\"ലച്ചു പറഞ്ഞത് ശരിയാ എല്ലാം നന്നായി ഒതുക്കി വച്ചിരിക്കുന്നു. എന്റെ മുറി കണ്ടാൽ ഇയാൾ ബോധം കെടുമല്ലോ\"\" ആമി നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു. അവൾ പാല് ടേബിൾ ഇൽ വച്ചു കൊണ്ട് മുറിയിടെ ഒരു സൈഡിലുള്ള വാതിലിനടുത്തേക്ക് പോയി, ബാൽക്കണിയിലേക്കുള്ള വാതിലായിരുന്നു അത്. അവൾ പതുക്കെ തുറന്നു ബാൽക്കണിയിലേക്കിറങ്ങി. ഒരു