Aksharathalukal

❤️നിന്നിലലിയാൻ❤️-12
പാലുമായി ആദിയുടെ റൂമിലേക്കു പോകുമ്പോൾ അവൾ അടിമുടി വിറച്ചിരുന്നു. പതുക്കെ ഡോറിന്റെ ഹാൻഡിലിൽ പിടിച്ചു തുറന്നകത്തേക് നോക്കി ഭാഗ്യത്തിന് ആദി അവിടെ ഉണ്ടായിരുന്നില്ല. അവളൊന്നു നെടുവീർപ്പിട്ടു കൊണ്ട് അകത്തേക്ക് കയറി ആ മുറിക്കു ചുറ്റുമൊന്നു കണ്ണോടിച്ചു.

\"\"ലച്ചു പറഞ്ഞത് ശരിയാ എല്ലാം നന്നായി ഒതുക്കി വച്ചിരിക്കുന്നു. എന്റെ മുറി കണ്ടാൽ ഇയാൾ ബോധം കെടുമല്ലോ\"\" ആമി നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.

അവൾ പാല് ടേബിൾ ഇൽ വച്ചു കൊണ്ട് മുറിയിടെ ഒരു സൈഡിലുള്ള വാതിലിനടുത്തേക്ക് പോയി, ബാൽക്കണിയിലേക്കുള്ള വാതിലായിരുന്നു അത്. അവൾ പതുക്കെ തുറന്നു ബാൽക്കണിയിലേക്കിറങ്ങി. ഒരു സുഖമുള്ള കാറ്റ് അവളെ തഴുകി പോയി. ബാൽക്കണിയുടെ റൈലിംഗിൽ പിടിച്ചു അവൾ താഴേക്ക് നോക്കി, അവിടെ ആദി ആരോടൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുന്നു. പെട്ടന്നവൻ മുകളിലേക്കു നോക്കി കണ്ണുകൾ തമ്മിൽ കൊരുത്തു, ആമി പെട്ടന്ന് തന്നെ കണ്ണുകൾ ആദിയിൽ നിന്നും പിൻവലിച്ചു. ഡോർ അടച്ചു അകത്തേക്ക്  ചെന്ന് ബെഡിൽ ഇരുന്നു, ക്ഷീണം കാരണം ഹെഡ് ബോർഡിൽ ചാരി അവളൊന്നു മയങ്ങി. കുറച്ചു കഴിഞ്ഞതും ആദി മുറിയിലേക് കടന്നു വന്നു.

\"\"ഹോ കിടക്കുന്ന കിടപ്പു കണ്ടില്ലേ ഒരു ചവിട്ടു വെച്ചു കൊടുത്താലോ\"\" ആദി  താടി ഒന്നുഴിഞ്ഞു പറഞ്ഞു.

\"\"ഡീ....... \"\"എന്നവൻ അലറി

ആമി പെട്ടന്ന് ഞെട്ടി എഴുന്നേറ്റതും കലിയോടെ നിൽക്കുന്ന ആദിയേ ആണ് കണ്ടത്.

\"\"എന്താടോ കിടന്നു അലറുന്നത് മനുഷ്യൻ പേടിച്ചു പോയല്ലോ.\"\"

\"\"ഡീ... എടൊ പോടോന്നൊക്കെ നീ നിന്റെ  വീട്ടിലുള്ളവരെ പോയി വിളിച്ചാൽ മതി ഇതെന്റെ വീടാ ഇവിടെ നിൽക്കുമ്പോ കുറച്ചു മര്യാദ ഒക്കെ വേണം. \"\"

\"\"ഒന്ന് പോടോ. \"\"

\"\"ഡീ.... 😡
നിന്നോടാരാ എന്റെ ബെഡിൽ കേറി കിടക്കാൻ പറഞ്ഞെ..\"\"

\"\"ഡോ ഞാൻ ഇവിടെ വലിഞ്ഞു കേറി വന്നതൊന്നുമല്ല, അമ്മ പറഞ്ഞു എന്നോട് ഇവിടെ കിടക്കാൻ. \"\"

\"\"നിന്നോട് ഞാൻ പറഞ്ഞു എന്നേ എടൊ പോടൊന്നും വിളിക്കരുതെന്നു. \"\"

\"\"വിളിച്ചാൽ നിങ്ങളെന്തു ചെയ്യും, എടൊ എടൊ എടോ... 😡\"\"

\"\"ഡീ ,, നിന്നെ ഞാനുണ്ടല്ലോ \"\"എന്ന് പറഞ്ഞു കൊണ്ട് അവൻ അവളുടെ കൈയിൽ കയറി പിടിച്ചു.

\"\"ഡോ എന്റെ കൈയിൽ നിന്നും വിടെടോ\"\" അവൾ പറയുന്നതിനനുസരിച്ചു പിടി മുറുകുന്നതെല്ലാതെ അയയുന്നില്ല. അവസാനം സഹികെട്ടവൾ അവന്റെ തോളിലൊരൊറ്റ കടി വച്ചു കൊടുത്തു.
വേദന കാരണം ആദി പെട്ടന്ന് കൈ പിൻവലിച്ചു.

\"\"ഡീ പിശാശ്ശെ നീയെന്താ പട്ടീടെ ജന്മം ആണോ? \"\"ആദി തോളുഴിഞ്ഞുകൊണ്ടു ചോദിച്ചു.

\"\"എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും\"\" എന്ന് പറഞ്ഞു കൈ കുടഞ്ഞു കൊണ്ടവൾ ബെഡിലേക് ഇരുന്നു.

\"\"എടീ എന്റെ ബെഡിൽ നിന്നു എണീക്കെടീ\"\"

\"\"ഒന്ന് പോടോ, അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് ഇനി മുതൽ ഈ വീടും മുറിയും ഒക്കെ എന്റേതും കൂടെ ആണെന്ന്. ഞാൻ ഇവിടെയെ കിടക്കൂ. \"\"

\"\"അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. ഇതെന്റെ റൂം എന്റെ ബെഡ് നിനക്ക് വേണമെങ്കിൽ നീ തറയിൽ കിടക്കു, അല്ലേലും നിനക്കതേ ചേരൂ\"\" എന്ന് പുച്ഛത്തോടെ അവൻ പറഞ്ഞു.

\"\"പിന്നെ തറയിൽ എന്റെ പട്ടി കിടക്കും, തനിക് കണ്ട്രോൾ ഇല്ലെങ്കിൽ താൻ നിലത്തു കിടക്ക്. \"\"

\"\"ഡീ ആർക്കാടി കണ്ട്രോൾ ഇല്ലാത്തെ, പിന്നെ കണ്ട്രോൾ പോകാൻ പറ്റിയ സാധനം തന്നെ, വടിമേൽ തുണിചുറ്റിയത് പോലെ ഒരു കോലവും എന്നിട്ട് പെണ്ണാണെന്ന് പേരും ഒഞ്ഞു പോടീ. പെണ്പിള്ളേരുടെ എന്തേലും ലക്ഷണം നിന്റെ സ്വഭാവത്തിലുണ്ടോടീ വടയക്ഷി. \"\"

\"\"ഡാ കാലമാടാ... ഇനിയൊരക്ഷരം മിണ്ടിയാൽ ഞാൻ ഇപ്പോൾ ഒച്ച വച്ചു ആളെ കൂട്ടും പിന്നെ അറിയാലോ നിങ്ങക്കാ നാണക്കേട് 😏\"\"
എന്ന് പറഞ്ഞുകൊണ്ടവൾ കട്ടിലിന്റെ ഒരറ്റത്തേക്ക് കിടന്നു.

\"\"നീയാരെയാടീ പേടിപ്പിക്കുന്നെ, എന്നെയോ, അത് നിന്റെ വെറും വ്യാമോഹം മോളെ. \"\"

\"\"ഒന്ന് പോടോ, ദേ പിന്നെ ഈ അതിർത്തിക്കപ്പുറം കടന്ന് എന്റെ ദേഹത്തു തട്ടിയാലെന്റെ തനി  സ്വഭാവം താൻ അറിയും നോക്കിക്കോ.\"\" എന്ന് പറഞ്ഞുകൊണ്ടവൾ ഒരു തലയണ എടുത്ത് നടുവിൽ വച്ചു.

\"\"പിന്നെ തൊടാൻ പറ്റിയ ഒരു സാധനം ഒന്ന് പോടീ\"\" എന്ന് പറഞ്ഞു കൊണ്ട് എതിർവശത്തു അവൻ കിടന്നു.

\"\"എല്ലാം എന്റെ തലവിധി \"\"ആമി തലയിൽ അടിച്ചു.

\"\"അതെന്നെയാ എനിക്കും പറയാനുള്ളെ ഇതു നേരത്താവോ നിന്നെയൊക്കെ എടുത്തു തലയിൽ വെക്കാൻ തോന്നിയെ. \"\"

\"\"നീ പോടാ കാലമാട.. \"\"

\"\"നീ പോടീ പിശാശ്ശെ... \"\"

പരസ്പരം തെറി വിളിച്ചവർ എപ്പോഴോ നിദ്രയെ പുൽകി.
ജനലിലൂടെ സൂര്യപ്രകാശം മുഖത്തടിച്ചപ്പോഴാണ് ആദി കണ്ണ് തുറക്കുന്നത്. അവൻ ക്ലോക്കിലേക്ക് നോക്കി 7മണി കഴിഞ്ഞിരിക്കുന്നു. അവൻ പതുക്കെ എഴുന്നേൽക്കാൻ ശ്രെമിച്ചു, പറ്റണില്ല.

\"\"ഇതെന്താ ഇപ്പോൾ പറ്റിയെ രാത്രി വരെ കുഴപ്പൊന്നും ഉണ്ടായില്ലലോ \"\"

പിന്നേം അവൻ എഴുന്നേൽക്കാൻ ശ്രെമിച്ചപ്പോഴാണ് അവന്റെ കഴുത്തിലൂടെ ചുറ്റിയിരിക്കുന്ന ആമിയുടെ കൈ അവൻ കാണുന്നത്. അവന്റെ മുഖം ദേഷ്യത്താൽ ചുവന്നു, അവൻ അവളുടെ കൈ തട്ടി മാറ്റി.

\"\"അയ്യോ എന്നേ ആ കാലമാടൻ കൊക്കയിലേക്ക് തള്ളിയിട്ടേ, എന്നേ രക്ഷിക്കാനാരുമില്ലേ😭😭\"\" ആമി അലറി വിളിച്ചു.

\"\"ഇവളിതെന്തോന്നാ ഈ പറയുന്നേ 🤔 \"\"

\"\"അയ്യോ ആരെങ്കിലും എന്നേ രക്ഷിക്കൂ \"\" അവളിപ്പോഴും കണ്ണടച്ചു കൊണ്ടു ഒച്ചയിടുകയാണ്.

\"\"ഡീ 😡😡😡 \"\"

പെട്ടന്നവൾ കണ്ണ് തുറന്നു ചുറ്റും നോക്കി.

\"\"ങേ, ആപ്പോ ഞാൻ കൊക്കയിലേക്ക് വീണില്ലേ 🙄.സ്വപ്നമായിരുന്നോ, \"\"അവൾ ആദിയെ നോക്കി ഒരു പുളുങ്ങിയ ചിരി ചിരിച്ചു. 😁, ആദിയുടെ ചുവന്ന മുഖം കണ്ടതും അവളും മുഖത്തു കലിപ്പ് ഫിറ്റ്‌ ചെയ്തു.

\"\"രാവിലെ തന്നെ താൻ എന്തിനാടോ കിടന്നു അലറുന്നെ \"\"ആമി  ആദിയോട് ചോദിച്ചു.

\"\"അത് കൊള്ളാലോ എന്റെ മേത്തു കേറി കിടന്നതും പോരാ എന്നിട്ട് എന്നോട് ചൂടാവുന്നോ നിനക്കെന്താടീ പ്രാന്ത് ആണോ, രാവിലെന്നെ ഓരോ പിച്ചും പേയും പറയുന്നേ. \"\"

\"\"പ്രാന്ത് നിങ്ങടെ കുഞ്ഞമ്മക്, \"\"അവൾ അവൻ കേൾക്കാതെ പറഞ്ഞു.

\"\"ഡീ വല്ലതും പറഞ്ഞായിരുന്നോ \"\"

\"\"ഞാൻ ഒന്നും പറഞ്ഞില്ലേ 🙏\"\"
എന്ന് പറഞ്ഞുകൊണ്ട് അവൾ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ പോയി.

\"\"ഡീ അവിടെ നിന്നെ\"\"

\"\"എന്താ\"\"

\"\" വല്യ കാര്യം പോലെ അതിർത്തിയൊക്കെ വച്ചു കിടന്നിട്ട് നീ എന്തിനാ എന്റെ സൈഡിലേക് വന്നത്, 🤨\"\"

\"\"ഞാനോ ഒന്ന് പോടോ...\"\"

\"\"എന്റെ സൈഡിലേക് വന്നതും പോരാ  നിന്നു ന്യായം പറയുന്നോഡി \"\"

അവൾ അവനെ പുച്ഛിച്ചുകൊണ്ട് കിടക്കയിൽ നിന്നും എഴുന്നേറ്റ് മാറാനുള്ള ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക് പോകാനായി നടന്നു.

\"\"ഡീ.... \"\"

\"\"എന്താടോ \"\"

\"\"എങ്ങോട്ടാ.. \"\"

\"\"ഞാൻ ഒന്ന് വീഗാലാന്റ് വരെ ടൂർ പോകുവാ ന്തേ വരുന്നോ 😏കണ്ടാൽ അറിഞ്ഞൂടെ മനുഷ്യാ. \"\"

\"\"ഞാൻ പോയിട്ട് നീ പോയാൽ മതി.\"\" എന്ന് പറഞ്ഞു കൊണ്ട് അവൻ ബാത്‌റൂമിന്റെ അടുത്തേക്ക് നടന്നു.

\"\"അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാമതി\"\" എന്ന് പറഞ്ഞു അവനെ തള്ളിയിട്ടു അവൾ വേഗം തന്നെ അകത്തേക്ക് കയറി കതകടച്ചു.

\"\"ഡീ നിന്നെ എന്റെ കയ്യിൽ കിട്ടുമെടീ, നോക്കിക്കോ 😡\"\"

\"\"അയ്യേ എന്നാലും ഞാൻ അതിർത്തി വച്ചിട്ട് അത് ഞാൻ തന്നെ ലംഘിച്ചില്ലേ അയ്യേ നാണക്കേട്,  പെട്ടന്ന് തന്നേ കലിപ്പ് ഇട്ടതു കൊണ്ട് രക്ഷപ്പെട്ടു അല്ലേൽ ചമ്മി നാറിയേനെ \"\" ബാത്‌റൂമിനകത്തു നിന്ന് അവൾ ഓർത്തു.

അവൾ വേഗം തന്നെ കുളിച്ചിറങ്ങി ആദി ബാൽക്കണിയിൽ ആയിരുന്നത് കൊണ്ട് അവൾ വേഗം തന്നെ താഴേക്കോടി.
അവൾ നേരെ അടുക്കളയിലേക് പോയി. അപ്പോൾ അവിടെ ശ്രീദേവി പാചകത്തിലും മാധവൻ എന്തൊക്കെയോ അവരോട് പറഞ്ഞു ചിരിക്കുന്നതുമുണ്ട് അവൾ ഒരു നിമിഷം അങ്ങോട്ടേക്ക് നോക്കി നിന്നു.

\"\"ആ മോള് നേരത്തെ എഴുന്നേറ്റോ\"\" -മാധവൻ

\"\"മോളെന്താ അവിടെന്നെ നിന്നു കളഞ്ഞത് ഇങ്ങോട്ട് വാ\"\" -ശ്രീ

\"\"അല്ല അച്ഛനും അമ്മയും ഇവിടെ സംസാരിച്ചു നില്കുന്നത് കൊണ്ടു 😌\"\"-ആമി

ഇ\"\"ത് ഇവിടെ പതിവാ മോളെ ഞങ്ങൾ ഞങ്ങൾ രാവിലെ ഇങ്ങനെ ഒന്ന് കൂടും അടുക്കളയിൽ അല്ലേ ശ്രീ\"\" -മാധവൻ

\"\"എന്തിനാ മോളെ നേരത്തെ എണീറ്റ് കുളിച്ചത്, വെള്ളം ശീലമാവുന്നതല്ലേ ഉള്ളൂ\"\" ശ്രീ  അവളുടെ തലയിൽ തലോടി ചോദിച്ചു.

\"\"അതൊന്നും സാരമില്ലമേ \"\"

\"\"മോള് വീട്ടിലെങ്ങനെയാണോ അത് പോലെന്നെ ഇവിടെയും നിന്നാൽ മതി. \"\"എന്ന് പറഞ്ഞു കൊണ്ട് ശ്രീ ഒരു ഗ്ലാസ് ചായ അവൾക് കൊടുത്തു.

\"\"വീട് മാറിയത് കൊണ്ടു ഉറക്കമൊക്കെ എങ്ങനെ ഉണ്ടായിരുന്നു, നന്നായി ഉറങ്ങിയോ രാത്രി.\"\" മാധവൻ ചോദിച്ചു.

\"\"ആ ഉറക്കമൊന്നും കുഴപ്പമുണ്ടായിരുന്നില്ല\"\"

\"\"ആ ബെസ്റ്റ് ഫസ്റ്റ് നൈറ്റ്‌ ന്റെ അന്ന് ആരെങ്കിലും ഉറങ്ങുമോ \"\"
എന്ന് ചോദിച്ചു കൊണ്ട് ലച്ചു രംഗപ്രേവേശം ചെയ്തു. പറഞ്ഞു കഴിഞ്ഞാണ് അവൾ പറഞ്ഞതെന്താണെന്നു ഓർത്തത് അവൾ അച്ഛനേം അമ്മയേം നോക്കുമ്പോൾ അവർ നോക്കി ദഹിപ്പിക്കുന്നതാണ് കണ്ടത് അവൾ അമളി പറ്റിയ പോലെ ചുണ്ട് കടിച്ചു. ആമിയാണെങ്കിൽ ആകെ വല്ലാതായി നിൽപ്പുണ്ട് വിഷയം മാറ്റാനെന്നവണ്ണം മാധവൻ ലച്ചുവിനോട് ചോദിച്ചു.

\"\"അല്ല എന്റെ മോൾക് ഇന്നെന്ത്‌ പറ്റി അല്ലെങ്കിൽ 8 മണി കഴിയാണ്ട് എഴുന്നേൽക്കാത്ത ആളാണല്ലോ \"\"

\"\"ഒന്നു പോ അച്ഛേ, ഏട്ടത്തി നേരത്തെ എണീക്കുമോ.\"\"

\"\"കണ്ടു പടിക്ക്\"\" -ശ്രീ

\"\"ഓഹ് ഈ അമ്മ എന്നേ ട്രോള്ളാൻ തുടങ്ങിയോ, ദേ ഏട്ടത്തി നാളെ മുതൽ നേരത്തെ എണീറ്റാലുണ്ടല്ലോ  \"\"ലച്ചു കപട ദേഷ്യത്തോടെ ആമിയെ നോക്കി.

\"\"നീ നാത്തൂൻ പോര് തുടങ്ങിയോടീ\"\" -മാധവൻ

\"\"അച്ഛേ.... , \"\"അവൾ ദേഷ്യത്തോടെ മാധവനെ വിളിച്ചു.
\"\"ഏട്ടത്തി എന്റെ best ഫ്രണ്ട് ആണ് അല്ലേ ഏട്ടത്തി. \"\"

\"\"അതെയതെ \"\"ആമി ചിരിയോടെ അവളെ ചേർത്തു പിടിച്ചു.

\"\"ആ മോളെ  ഇന്ന് നിങ്ങൾ രണ്ടുപേരും കൂടി രാവിലെന്നെ അമ്പലത്തിലേക്ക് പോയി തൊഴുത്തു വരണം കേട്ടോ, കണ്ണൻ എഴുന്നേറ്റില്ലേ \"\" -ശ്രീ

\"\"എഴുന്നേറ്റു അമ്മേ കുളിക്കാൻ പോയി. \"\"

\"\"എന്നാൽ മോള് ഈ ചായയൊന്നു അവനു കൊണ്ടു കൊടുത്തേ, ഇനി മുതൽ മോളാണ് ഇതൊക്കെ ചെയ്യേണ്ടത് കേട്ടോ, കുളിച്ചു വരുമ്പോഴേക്കും അവനു ചായ കിട്ടണം അല്ലേൽ അവൻ ഈ വീട് തിരിച്ചു വെക്കും\"\" -ശ്രീ

\"\"ആ കാലന് ഞാൻ തന്നെ ചായ കൊണ്ടു കൊടുക്കണോ \"\"എന്ന് മനസ്സിൽ ഓർത്തുകൊണ്ട് അവൾ ചായക്കപ്പ് വാങ്ങി.

\"\"ആ മോളെ അമ്പലത്തിൽ പോകുന്ന കാര്യം അവനോടൊന്നു പറയണേ \"\"പോകുമ്പോൾ ശ്രീ വിളിച്ചു പറഞ്ഞു.

\"\"പറയാം അമ്മേ... \"\"

മടിച്ചു മടിച്ചാണ് അവൾ ചായയുമായി മുകളിലേക്കു പോയത്.അവൾ  ചായയുമായി മുറിയിലെത്തിയപ്പോൾ   അവൻ ബാൽക്കണിയിൽ  കോളിങ്ങിൽ ആയിരുന്നു. അവൾ വേഗം തന്നെ ചായ മേശയിൽ വച്ചു പോകാനായി തിരിഞ്ഞു നടന്നപ്പോഴാണ്  മുന്നിലായി അവൻ വന്നു നിന്നത്. അവൾ പെട്ടന്ന് ഞെട്ടിപ്പോയി. പതർച്ച മറച്ചു വച്ചുകൊണ്ടവൾ ചോദിച്ചു.

\"\"എ..... എന്താ...... \"\"

അവൻ മറുപടി ഒന്നും പറയാതെ അവൾക്കരികിലേക് നടന്നു അതിനനുസരിച്ചു അവൾ പിറകിലേക്ക്  അടി വച്ചു അവസാനം ടേബിളിലേക്കു മുട്ടി നിന്നു. ഈറനായിരിക്കുന്ന അവന്റെ മുടിത്തുമ്പിലേക്ക് ഇറ്റിറ്റു വീഴുന്ന വെള്ളത്തുള്ളികളിലേക് ഒരുവേള അവളുടെ നോട്ടം ചെന്നെത്തി. ഇടക്കെപ്പോഴോ രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ കൊരുത്തു, കണ്ണിൽ നിന്നും അവന്റെ നോട്ടം ചെന്നവസാനിച്ചത് അവളുടെ ചെഞ്ചുണ്ടിലേക്കാണ്, അവളുടെ ചുണ്ടിനു മുകളിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു. ഇണകളെ സ്വന്തമാക്കാനായി അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു, അവൾ കണ്ണുകൾ ഇറുക്കെ അടച്ചു....
.
.
.
.
.(അയ്യേ 🙈🙈🙈നിങ്ങൾ എന്ത് കാണാൻ നില്കുകയാ ഇവിടെ, അന്യരുടെ മുറിയിൽ നമ്മൾ എത്തിനോക്കാൻ പാടുണ്ടോ 😌😌)

തുടരും.......

✍️ദക്ഷ ©️❤️നിന്നിലലിയാൻ❤️-13

❤️നിന്നിലലിയാൻ❤️-13

4.6
16790

\"\"ഡീ... 😡\"\" പെട്ടന്നവളൊന്നു ഞെട്ടി. അപ്പോഴാണ് ഇത്രയും നേരം അവൾ ചായക്കപ്പും കൊണ്ട്  വാതിൽക്കൽ തന്നെ നില്കുകയായിരുന്നു എന്നോർത്തത്. \"\"അയ്യേ, അയ്യയ്യേ ഞാൻ എന്തൊക്കെയാണ് ഈ ചിന്തിച്ചു കൂട്ടുന്നത്, ആമി അവൻ നിന്റെ ശത്രുവാണ് ഇങ്ങനെയൊന്നും ചിന്തിക്കാനേ പാടില്ല \"\" ആദിയാണെങ്കിൽ അവളുടെ മുഖത്തു വിരിയുന്ന ഓരോ ഭാവങ്ങൾ നോക്കി നില്കുകയായിരുന്നു. \"\"ഡീ...\"\" അവൻ ഒന്നുകൂടെ കുറച്ചുറക്കെ വിളിച്ചു. പെട്ടന്നെന്നെ അവൾ ചിന്തായിൽ നിന്നു മുക്തയായി ആദിയേ നോക്കി.അവനാണെങ്കിൽ അവളെ കലിപ്പിച്ചു നോക്കുന്നുണ്ട്. \"\"ഡീ നീയെന്താഡി പകൽകിനാവ് കാണുകയാണോ \"\" ഇനിയും ഇങ്ങനെ നിന്നാൽ അവൻ തലയിൽക