Aksharathalukal

THE SECRET-21

PART-21

✍️MIRACLE GIRLL


അവർ അന്നയുടെ മുൻപിൽ വന്നു നിന്നതും, അവളെ മുഖമുയർത്തി നോക്കി. അപ്പോൾ ക്യാപ്പിനുള്ളിലൂടെ തന്നെ അവരുടെ മുഖം അവൾക്ക് വ്യക്തമായി കാണാൻ സാധിച്ചു.

" മിഷേൽ " അവൾ മൊഴിഞ്ഞു.


*********************************



" ബോസ്, ആ ചാർലി രണ്ട് ദിവസത്തിനുള്ളിൽ എത്തും.. എത്രേം വേഗം എന്തേലും ചെയ്തില്ലെങ്കിൽ,, "

" രണ്ട് ദിവസമില്ലേ,, എല്ലാം ശരിയാകേണ്ടതായിരുന്നു, പക്ഷെ അമീറ അവൾ കാരണമാണ്, എന്റെ എല്ലാ പ്ലാനും നശിച്ചത്.. അവൾ ഈ മിഷനിൽ നിന്ന് അവസാന നിമിഷം വെച്ച് ഒഴിഞ്ഞു മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല,, അതാണ് നമ്മൾ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കാതിരുന്നത്‌... ഇതിന് പകരം, അവളുടെ ജീവിതത്തിൽ ഒരു വലിയ നാശം കണ്ടിട്ടേ ഞാൻ അടങ്ങൂ.. " അയാൾ മനസ്സിൽ എന്തോ ഉറപ്പിച്ചുകൊണ്ട്, കയ്യിൽ ഉണ്ടായിരുന്ന  മദ്യം ചുണ്ടോടടുപ്പിച്ചു.

" അമീറ മാഡം ഇന്നലെ എന്നെ കോൺടാക്ട് ചെയ്തിരുന്നു,, ഒരാളുടെ ഡീറ്റെയിൽസ് കണ്ടുപിടിക്കാൻ വേണ്ടി.. " അയാൾ അങ്ങനെ പറഞ്ഞതും, ബെഞ്ചമിൻ ഒരു സംശയത്തോടെ അയാളെ നോക്കി.

" ആരുടെ ഡീറ്റെയിൽസ്? "

" ഒരു അന്ന എന്ന് പേരുള്ള പെൺകുട്ടിയുടെ,, ഏഴു മണിക്കൂറിനുള്ളിൽ കണ്ടുപിടിച്ച് തരണമെന്ന് പറഞ്ഞു.. കണ്ടുപിടിക്കാൻ കുറെ ബുദ്ധിമുട്ടി,, എങ്കിലും കുറച്ചു ഡീറ്റൈൽസൊക്കെ അയച്ചു കൊടുത്തു. " അയാൾ അയാളുടെ ഫോണിൽ അന്നയുടെ ഡീറ്റെയിൽസ് എടുത്ത്, ബോസിന് നേരെ നീട്ടി കൊണ്ട് പറഞ്ഞു.

ബെഞ്ചമിൻ അയാളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ച് അവളുടെ ഡീറ്റെയിൽസ് നോക്കി കൊണ്ടിരുന്നു.

പെട്ടെന്ന്, എന്തോ കണ്ടുപിടിച്ചത് പോലെ അയാളുടെ ചുണ്ടിൽ ഒരു വിജയച്ചിരി വിരിഞ്ഞു.

" നിനക്ക് ഈ പെണ്ണിനെ എന്തിനാ അവൾ അന്വേഷിക്കുന്നതെന്ന് അറിയാമോ? " അയാൾ അതെ ചിരിയോടെ ചോദിച്ചു.

" ഈ പെണ്ണിന് അമീറാ മാഡത്തെ പറ്റിയുള്ള എന്തൊക്കെയോ സത്യങ്ങൾ അറിയാം.. "
അയാൾ പറഞ്ഞത് കേട്ട്, ബെഞ്ചമിൻ വീണ്ടും ഫോണിലേക്ക് നോട്ടം തെറ്റിച്ചു.

" ഇപ്പോഴാണ് കളി കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആയത്.. കളിക്കളത്തിലേക്ക് ഇറങ്ങിയ പുതിയ അവതാരം കൊള്ളാം.. ഇങ്ങനെ പോയാൽ അമീറ തോൽവി സമ്മതിക്കേണ്ടി വരും.. " അയാൾ എന്തോ ഉള്ളിൽ വെച്ചു കൊണ്ട് പറയുന്നത് കേട്ട്, മറ്റേയാൾ ഒന്നും മനസ്സിലാകാതെ മൗനം പാലിച്ചു.


************************************

" അതെ,, മിഷേൽ തന്നെയാ.. എന്താ നീ പേടിച്ച് പോയോ? " അന്ന അവളെ തന്നെ നോക്കി ഒരു ഷോക്കോടെ നിൽക്കുന്നത് കണ്ട് അമീറ ചോദിച്ചു. അവൾ ചോദിച്ചത് കേട്ട് ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ, ധൈര്യം സംഭരിച്ച് അവളെ നോക്കി.

" അതിന് നിങ്ങളെ കണ്ട് പേടിക്കാൻ മാത്രം ഭീരുവൊന്നുമല്ല ഞാൻ..അങ്ങനെ എല്ലാവർക്കും നിങ്ങളെ ഭയപ്പെട്ട് ജീവിക്കാൻ കഴിയോ.. " അവൾ എവിടെന്നോ കിട്ടിയ ഒരു ധൈര്യത്തിൽ എന്തൊക്കെയോ പറഞ്ഞതും, അത് കേട്ട് അമീറ അവളെ നോക്കിയൊന്ന് ചിരിച്ചു.

" നോക്ക് അന്ന, എനിക്ക് നിന്നോട് ഒരു പ്രശ്നവും ഇല്ല,,, നിന്നോട് എന്തെങ്കിലും പ്രശ്നത്തിന് നിൽക്കാനും എനിക്ക് താല്പര്യമില്ല.. അതുകൊണ്ട് നീ എനിക്ക് അയച്ചു തന്ന ആ വിഡിയോയും എനിക്കെതിരെ നിന്റെ കയ്യിലുള്ള എല്ലാ തെളിവുകളും നശിപ്പിച്ചു കളഞ്ഞേക്ക്.. അങ്ങനെ ചെയ്ത് കഴിഞ്ഞാൽ, എനിക്കും നിനക്കും ഇടയിൽ ഒരു പ്രശ്നവുമില്ല.. എന്താ നിന്റെ അഭിപ്രായം? " അവൾ ക്യാപ് തലയിൽ നിന്നും അഴിച്ചിട്ട്‌, കൈ മാറോട് പിണച്ചുകെട്ടി കൊണ്ട് ചോദിച്ചു.

" ഓഹോ,, അപ്പൊ അതാണ് നിങ്ങളുടെ ആവശ്യം.. എങ്കിൽ കേട്ടോ,, ആ വീഡിയോ ഞാൻ ഡിലീറ്റ് ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല.. നിങ്ങളെ കണ്ടാൽ പേടിച്ചു പിന്തിരിഞ്ഞു ഓടുന്നവർ ഒക്കെ ഉണ്ടായിരിക്കും.. എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട.. " അവളൊരു പുച്ഛത്തോടെ ചിരി കോട്ടികൊണ്ട് പറഞ്ഞതും, അമീറ ഒരു ചിരിയോടെ അവളുടെ തോളിൽ കൈ വെച്ചു.

" എന്തിനാ അന്ന,, ഞാൻ പറയുന്നത് കേൾക്ക്.. നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.. നിനക്ക് എന്റെ സ്വഭാവം അറിയാൻ പാടില്ലാഞ്ഞിട്ടാണ്.. നീയത് ഡിലീറ്റ് ചെയ്യും,, എനിക്ക് ഉറപ്പുണ്ട്.. " അവളൊരു ശാന്തമായ സ്വരത്തിൽ പറഞ്ഞോണ്ടിരുന്നതും, അന്ന അവളുടെ കൈ തോളിൽ നിന്നും തട്ടിയെറിഞ്ഞു.

" അപ്പൊ അതൊന്നും ഡിലീറ്റ് ചെയ്യാൻ മറക്കണ്ട.. എന്നാൽ, ഞാൻ പൊയ്ക്കോട്ടേ.. ഇനി നമ്മൾ ഒരിക്കലും കാണാതിരിക്കട്ടെ.. " അവൾ ഒരിക്കൽ കൂടി, അവളെ നോക്കി പറഞ്ഞോണ്ട് തിരിഞ്ഞ് നടന്നു.

" നിങ്ങടെ താളത്തിനൊത്ത് തുള്ളാൻ മാത്രം ഞാൻ ഗതികെട്ടിട്ടില്ല.. സമൂഹത്തിനെ പറ്റിച്ചു നിങ്ങളൊക്കെ കൂടെ നടത്തുന്ന എല്ലാ ക്രൂരതകളും ഞാൻ പുറത്ത് കൊണ്ടുവരും.. കാത്തിരുന്നോ.. " അവൾ നടന്നകലുന്നത് കണ്ട്, അന്ന പിറകിൽ നിന്നും വിളിച്ചു പറഞ്ഞതും, പെട്ടെന്ന് അമീറ അവിടെ നിന്നുകൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു നടന്നു.

അത്രയും നേരം അമീറയുടെ മുഖത്തു ഉണ്ടായിരുന്ന ചിരിക്ക് പകരം, അവളുടെ കോപം കത്തുന്ന കണ്ണുകൾ കണ്ട് അന്ന ഒരു നിമിഷം ഭയന്ന് പോയി.

" എനിക്ക് പറ്റാവുന്നതിലും മര്യാദക്ക് ആണ് ഞാൻ ഇത്രേം നേരം നിന്നോട് സംസാരിച്ചത്.. എന്നിട്ടും, ഞാൻ ഈ പറഞ്ഞ കാര്യങ്ങളൊന്നും നിന്റെ മണ്ടക്കാത്തേക്ക് കയറീലാന്നുണ്ടേൽ നീ എന്റെ മറ്റൊരു മുഖം കൂടി കാണും.. അമീറക്ക് തന്ന ജീവൻ തിരിച്ചെടുക്കാനും അറിയാം.. "
അവൾ അന്നയ്ക്ക് നേരെ ചൂണ്ടുവിരൽ ഉയർത്തികൊണ്ട് പറഞ്, ക്യാപ് തലയിലൂടെ ഇട്ടു അവിടെ നിന്നും തിരിഞ്ഞ് നടന്നു.

അമീറ കാറിൽ കയറി പോകുന്നതെല്ലാം നോക്കി അന്ന ഒരു ഷോക്കോടെ നിന്നെങ്കിലും, സ്വബോധം വന്നപ്പോൾ അവൾ തിരികെ കാറിലേക്ക് കയറി, സ്റ്റാർട്ട്‌ ചെയ്യാൻ നിന്നതും കാറിന്റെ ബാക്ക് സീറ്റിൽ നിന്നും ഒരു ആളനക്കം ശ്രദ്ധിച്ച്, അവളൊരു പേടിയോടെ പുറകിലേക്ക് തിരിഞ്ഞ് നോക്കി.

പെട്ടെന്ന്, ഒരു കറുത്ത മുഖംമൂടി ധരിച്ചയാൾ കത്തി പോലെ എന്തോ ഒരായുധം കൊണ്ട് അവൾക്ക് നേരെ വീശിയതും, അത് കൃത്യം അവളുടെ കയ്യിലേക്ക് കുത്തി കയറി.
അവളൊരു അലർച്ചയോടെ കൈ പൊത്തിപിടിച്ചു കൊണ്ട് ഇരുന്നതും,
അന്നയുടെ അലർച്ച കേട്ട്, അതിലൂടെ പാസ് ചെയ്തിരുന്ന ഒരു കാർ നിർത്തികൊണ്ട് അതിൽ നിന്നും ഒരു സ്ത്രീയും പുരുഷനും ഇറങ്ങി വന്നു. അവരെ കണ്ടതും ആ കറുത്ത മുഖം മൂടി ധരിച്ചയാൾ അവിടെയുള്ള ഒരു സ്ട്രീറ്റിലേക്ക് ഓടി കയറി.


**********************************



" ബോസ്, അവളെ കൊല്ലാൻ പറ്റിയില്ല.. അപ്പോഴേക്കും, ആ പെണ്ണ് അലറിക്കൂവി ആളുകളെ കൂട്ടിയത് കൊണ്ടാണ്.. " അയാൾ തല താഴ്ത്തി നിന്ന് കൊണ്ട് പറഞ്ഞതും, അത് കേട്ട് ബെഞ്ചമിൻ ഒരു ചിരിയോടെ അയാളെ നോക്കി.

" നീയാ പെണ്ണിനെ കൊല്ലാതിരുന്നത് ഏതായാലും നന്നായി, അവൾ കൊല്ലപ്പെടാൻ പാടില്ല.. അമീറക്ക് അവൾ ഒരു ഭീഷിണിയാണെങ്കിൽ അവൾ എന്നോ ഈ പെണ്ണിനെ കൊല്ലേണ്ടതാണ്.. എന്ത് കൊണ്ട് അമീറ ഇവളെ വെറുതെ വിട്ടു എന്നതൊരു ചോദ്യമല്ലേ... കാരണം, അന്നയെ അവൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.." അയാൾ എന്തോ മനസ്സിൽ ഉറപ്പിച്ചത് പോലെ പറഞ്ഞു.

" ബോസ് എന്താ പറഞ്ഞ് വരുന്നത്... അമീറ മാഡം എന്തിനാ ഈ പീറപെണ്ണിനെ പേടിക്കുന്നത്? " അവൻ ചോദിച്ചത് കേട്ട് അയാള് ഒരു അർത്ഥം ലഭിക്കാത്ത പുഞ്ചിരിയോടെ അവന്റെ അടുത്തേക്ക് നടന്ന്, തോളിൽ കൈ വെച്ചു .

" എടാ..അത് നിനക്ക് മനസ്സിലാകില്ല..അത് അവൾക്കും എനിക്കും മാത്രം അറിയാം.. അല്ലെങ്കിലും, ചില യുദ്ധം ജയിക്കാൻ ആയുധം മാത്രം പോരാ..യുക്തിയും വേണം" 

**************************************

രാത്രി,

" ഇന്ന് നീയാ പെണ്ണിനോട് എന്ത് പറഞ്ഞു? " അമീറ അന്നയെ പറ്റി ചിന്തിക്കുന്നതിനിടയിലാണ് സോഫിയ അത് ചോദിച്ചത്. അവൾ പെട്ടെന്നുള്ള ചോദ്യം കേട്ട് ഒരു ഞെട്ടലോടെയും സംശയത്തോടെയും സോഫിയയെ നോക്കി.

"ആര്? അന്നയോടോ?" " അവൾ ചോദിച്ചു.

" ആഹ്.. അതിനോട് തന്നെ.. " അവർ അവൾക്ക് അടുത്തായി വന്നിരുന്നു.

"മ്മ്.. അവളോട് ഞാൻ അബദ്ധം ഒന്നും കാണിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്.. എനിക്ക് തോന്നുന്നില്ല, അവൾ അങ്ങനെ അടങ്ങിയിരിക്കുമെന്നൊന്നും.." അവളൊരു നെടുവീർപ്പിട്ട് കൊണ്ട് പറഞ്ഞതും, സോഫിയ എന്തോ ആലോചിച്ച ശേഷം അവളെ നോക്കി.

" അമീറാ.. നീ സാധാരണ ഇങ്ങനത്തെ സിറ്റുവേഷനിൽ അവറ്റകളെയൊക്കെ തീർക്കുന്നതാണല്ലോ പതിവ്.. ഇതിപ്പോ എന്ത് പറ്റി? നീ പപ്പക്ക് വാക്ക് കൊടുത്തത് കൊണ്ടാണോ? " സോഫിയ അവളെ തന്നെ ഉറ്റുനോക്കി കൊണ്ട് ചോദിച്ചതും, അവൾ അതിനൊന്നു പുഞ്ചിരിച്ചു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു.

" ഒരിക്കൽ ഞാനായിട്ട് തന്നെ അവൾക്ക് ജീവൻ തിരിച്ചു നൽകി, അത് ഞാനായിട്ട് തന്നെ എങ്ങനെയാ എടുക്കുന്നെ.. "
അവളെന്തോ ചിന്തിച്ചുകൊണ്ട് അറിയാതെ മൊഴിഞ്ഞതും, അവൾ പറഞ്ഞതിന്റെ പൊരുൾ വ്യക്തമാകാതെ സോഫിയ അവളെ അവർക്ക് നേരെ തിരിച്ചു നിർത്തി.

" നീയെന്താ പറഞ്ഞു വരുന്നത്? "

അവർ ചോദിച്ചത് കേട്ട്, അവൾ ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു വിട്ടിട്ട് അവരെ തന്നെ ഉറ്റു നോക്കി.

" മമ്മക്ക് സാമുവലിനെ ഓർമയില്ലേ? എന്റെ ഇഷലിനെ ഞാൻ അവർക്കല്ലേ കൊടുത്തേ.. അവരുടെ മൂത്ത മകളാണ് അന്ന.. എന്റെ ഇഷലിന്റെ ചേച്ചി.. "
അവൾ പറഞ്ഞത് കേട്ട്, വിശ്വസിക്കാൻ കഴിയാതെ സോഫിയ അവളെ തന്നെ നോക്കി നിന്നതും അവളുടെ ചിന്തകൾ അപ്പോഴും അന്നയെ പറ്റി ആയിരുന്നു.


**************************************
   അന്നയുടെ കയ്യിന് ചെറിയ ഒരു മുറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഹോസ്പിറ്റലിൽ നിന്ന് ഡ്രസ്സ് ചെയ്ത് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ മുതൽ ല്യു ഒന്നും മിണ്ടാതെ അവളിൽ നിന്ന് ഒഴിഞ്ഞ് മാറി നടക്കാൻ തുടങ്ങിയതാണ്. അതിന് കാരണം എന്താണെന്ന് അറിയുന്നത് കൊണ്ട് അന്നയും അവളോട് ഒന്നും ചോദിക്കാൻ തുനിഞ്ഞില്ല. എങ്കിലും, അവളുടെ നിശ്ശബ്ദത അന്നയെ വല്ലാതെ അലട്ടിയിരുന്നു.
അതിനേക്കാൾ ഏറെ, മിഷേലിനോടുള്ള വെറുപ്പ് ആയിരുന്നു അവളുടെ മനസ്സ് മുഴുവൻ... അവള് തന്നെ കൊല്ലാൻ ശ്രമിക്കുമെന്ന് അവള് ഒരിക്കലും കരുതിയതല്ല. അവള് ഓരോന്ന് ചിന്തിച്ചു കൂട്ടി മനസ്സിൽ എന്തോ ഉറപ്പിച്ചുകൊണ്ട് ഫോണിൽ അമീറയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു .
കുറച്ച് നേരം റിംഗ് ചെയ്ത ശേഷം അവള് കോൾ അറ്റൻഡ് ചെയ്തു.

" ഹലോ, ഞാൻ അന്നയാണ്.." 

" ആഹ് പറയ്,, എന്തിനാ വിളിച്ചെ.." മറുഭാഗത്ത് നിന്നും മിഷേൽ ചോദിച്ചത് കേട്ട് അവൾക്ക് അതിലേറെ ദേഷ്യം വന്നു.

"U bastard..നിനക്ക് അറിയില്ല അല്ലെ ഞാൻ എന്തിനാ വിളിച്ചതെന്ന്.. നീ ഒന്ന് വിരട്ടിയപ്പോ പേടിച്ചു എന്നുള്ളത് ശരി തന്നെയാ.. എന്നാ ആ പേടി എനിക്കിപ്പോ ഇല്ലെടി...നീ ചെയ്തതിനെല്ലാം ഒന്നൊന്നായി ഞാൻ പകരം ചോദിച്ചോളാം, അതിനി നീ എന്നെ കൊല്ലുവാണെങ്കിലും ശരി നിന്നെ ഞാൻ വെറുതെ വിടില്ലഡീ.."

" അന്ന.. മൈൻഡ് യുവർ വേർഡ്‌സ് " അന്ന പറഞ്ഞ മറുപടി കേട്ട്, അമീറക്ക് ദേഷ്യം എരിഞ്ഞു വന്നതും, അവൾ ഒരു അലർച്ചയായിരുന്നു.

" ഓഹോ.. ഇപ്പൊ ഞാൻ പറഞ്ഞതിന് ആണല്ലേ കുഴപ്പം.. നീ ചെയ്ത് കൂട്ടിയതെല്ലാം പുണ്യ പ്രവർത്തിയും.. " അവൾ വീണ്ടും തർക്കിക്കാനെന്ന പോലെ ഓരോന്ന് പറഞ്ഞോണ്ടിരുന്നതും, അമീറക്ക് അവൾ എന്തിനെ കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമായ ധാരണ ഇല്ലായിരുന്നു.

" അന്ന,, സ്റ്റോപ്പ്‌, ഇപ്പൊ ഞാൻ എന്ത്‌ ചെയ്തെന്ന നീ പറഞ്ഞു വരുന്നത്.."

"ഇനിപ്പോ അതും ഞാൻ പറഞ്ഞു തരണോ.. നീ പറഞ്ഞത് കേട്ട് പ്രവർത്തിക്കാൻ ഞാൻ നിന്റെ അടിമയല്ലെന്ന് ഒരു തവണ ഞാൻ പറഞ്ഞതാണ്.. ഞാൻ നിനക്ക് വഴങ്ങാതെ വന്നപ്പോ നീയെന്നെ കൊല്ലാൻ ശ്രമിച്ചു.. അതാണല്ലോ നിനക്ക് ശീലം.."

" ഞാൻ നിന്നെ കൊല്ലാൻ ശ്രമിച്ചെന്നോ? " അവൾ പറഞ്ഞത് കേട്ട്, ഒന്നും മനസ്സിലാകാതെ ചോദിച്ചു.

" ആടി.. നീ തന്നെ, ആളെ വിട്ട് കൊല്ലാൻ നോക്കിയതും പോരാ.. ഇപ്പൊ നീയത് അറിഞ്ഞിട്ട് പോലുമില്ല അല്ലെ " അവളൊരു പുച്ഛത്തോടെ പറഞ്ഞു. അത് കേട്ട് അമീറ ഉറക്കെ പൊട്ടിച്ചിരിച്ചതും, അന്ന വീണ്ടും എന്തോ ദേഷ്യത്തിൽ പറയാൻ തുനിഞ്ഞു.

" നീയൊരു ജേർണലിസ്റ്റ് അല്ലെ.. നിനക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടാകും.. അവർ ആരെങ്കിലും ആയിരിക്കും നിന്നെ കൊല്ലാൻ ശ്രമിച്ചത്.. പിന്നെ, എനിക്ക് നിന്നെ കൊല്ലണമെങ്കിൽ അതിന് ഒരു വാടക കൊലയാളിയുടെ ആവശ്യം ഒന്നുമില്ല.. എനിക്ക് എന്റെ കൈ തന്നെ മതി നിന്നെ തീർക്കാൻ.. " അന്ന പറഞ് തുടങ്ങുന്നതിനു മുൻപ് തന്നെ അമീറ അത് പറഞ്ഞതും, അന്നക്ക് വീണ്ടും അവളെ കടിച്ചുകീറാനുള്ള ദേഷ്യം വന്ന് തുടങ്ങിയിരുന്നു.

" എനിക്കറിയാം ഇതിന് പിന്നിൽ നീ തന്നെയാണെന്ന്..നീ നേരത്തെ എന്നോട് പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല..നീയെന്നെ കുറിച്ച് എന്താ വിചാരിച്ച് വെച്ചിരിക്കുന്നത്..നിന്നെ പറ്റി ഒന്നും മനസ്സി ലാക്കാതെയാണ് ഇതിന് ഇറങ്ങി തിരിച്ചതെന്നോ..എങ്കിൽ കേട്ടോ, എനിക്ക് നിന്നെ കുറിച്ചും, പിന്നെ നിന്റെ തള്ളയെ കുറിച്ചും നല്ല ബോധം ഉണ്ടായിട്ട് തന്നെയാ ഞാൻ നിന്നെ വെല്ലുവിളിച്ചത്.." 

തുടരും...

 


THE SECRET-22

THE SECRET-22

4.2
1726

PART-22 ✍️MIRACLE GIRLL എനിക്കറിയാം ഇതിന് പിന്നിൽ നീ തന്നെയാണെന്ന്..നീ നേരത്തെ എന്നോട് പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല..നീയെന്നെ കുറിച്ച് എന്താ വിചാരിച്ച് വെച്ചിരിക്കുന്നത്..നിന്നെ പറ്റി ഒന്നും മനസ്സി ലാക്കാതെയാണ് ഇതിന് ഇറങ്ങി തിരിച്ചതെന്നോ..എങ്കിൽ കേട്ടോ, എനിക്ക് നിന്നെ കുറിച്ചും, പിന്നെ നിന്റെ തള്ളയെ കുറിച്ചും നല്ല ബോധം ഉണ്ടായിട്ട് തന്നെയാ ഞാൻ നിന്നെ വെല്ലുവിളിച്ചത്.."  എന്ന് അന്ന പറയുന്നത് കേട്ട്, അവള് പരിധി വിട്ടാണ് സംസാരിക്കുന്നതെന്ന് അമീറക്ക്‌ തോന്നിയതും, അവൾക്ക് അതിന് നല്ല മറുപടി പറയണമെന്ന് ഉണ്ടെങ്കിലും അതിന് തുനിയാതെ അവള് കോൾ കട്ട് ചെയ്തു. അന്ന