നിരഞ്ജൻറെ സ്വന്തം പാറു Chapter 94
“പക്ഷേ ഇത്ര ദൂരം അവരെ വിടുന്നതാണ്...”
ഹരി പറഞ്ഞത് മുഴുവൻ ആക്കാതെ നിരഞ്ജനെയും പാറുവിനെയും നോക്കി.
അതുകേട്ട് നികേത് പറഞ്ഞു.
“നമുക്ക് എപ്പോൾ വേണമെങ്കിലും അവിടേയ്ക്ക് മക്കളെ കാണാൻ പോകാം. ജെറ്റ് എപ്പോഴും അവൈലബിൾ ആണ്. ഇവിടെ നിന്നും മൂന്നര മണിക്കൂർ ട്രാവൽ ഉണ്ടാകും. ഇപ്പോൾ മദ്രാസിലോ ബാംഗ്ലൂരിലോ ഡൽഹിയിൽലോ ആണെങ്കിലും രണ്ടു മണിക്കൂർ ഏകദേശം ട്രാവൽ ഉണ്ടാകും. പിന്നെ എന്താ നിൻറെ പ്രോബ്ലം?”
പാറു ഒന്നും പറയാതെ നിരഞ്ജനെ നോക്കി.
അവളുടെ മാനസിക അവസ്ഥ മനസ്സിലാക്കി ഭരതൻ പറഞ്ഞു.
“ഞാനും പോകാം അവരുടെ കൂടെ. എന്ന് പാറു അവരെ face-to-face കാണുന്നുവോ അന്ന് ഞാനും ഉണ്ടാകും നിൻറെ കൂടെ.”
ഭരതൻ പറഞ്ഞതു കേട്ട് പാറുവിൻറെയും നിരഞ്ജൻറെയും മുഖത്ത് പുഞ്ചിരി വിടർന്നു.
അവർക്ക് ആറ് പേർക്കും പരസ്പരം പറയാതെ തന്നെ മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാനുള്ള കെമിസ്ട്രി വർക്ക് ചെയ്തു തുടങ്ങിയിരുന്നു.
എല്ലാം കേട്ടു കൊണ്ടിരുന്ന ഗിരി ചോദിച്ചു.
“വാസുദേവൻ അങ്കിളും ലളിത ആൻറിയും സമ്മതിക്കുമോ?”
“നമുക്ക് സമ്മതിപ്പിക്കാം. അവർക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും.”
നികേത് പറഞ്ഞു.
“എന്നാൽ ആദ്യം അതിനുള്ള വഴി നമുക്ക് നോക്കാം.”
നിരഞ്ജൻ പറഞ്ഞു.
“നാളെ നമുക്ക് എല്ലാവർക്കും കൂടി വീട്ടിലേക്ക് പോകാം. പാറു പറഞ്ഞാൽ അവർക്ക് കാര്യം മനസ്സിലാകും. ആദ്യം മക്കളെ സേഫ് ആക്കാം. പിന്നെ കാര്യങ്ങൾ എല്ലാം നമ്മുടെ പിടിവള്ളിയിൽ ആയിരിക്കും.”
“ഇനി കുറച്ചു സമയം റെസ്റ്റ് എടുക്കട്ടെ.”
ഹരി പറഞ്ഞു.
“പാറു വായോ... “
ഗിരിയും ഹരിയോടൊപ്പം എഴുന്നേറ്റു.
രണ്ടുപേരും ചേർന്ന് അവളെ റൂമിൽ കൊണ്ടു ചെന്നാക്കി തിരിച്ചു വരുമ്പോൾ ഭരതൻറെ അച്ഛനും അമ്മയുമായി വീഡിയോ ചാറ്റ് നടത്തുകയായിരുന്നു ഭരതനും നിരഞ്ജനും നികേതും കൂടി.
നിരഞ്ജൻ പറഞ്ഞത് മുഴുവനും ശ്രദ്ധയോടെ രണ്ടുപേരും കേട്ടു.
മകളെ അവർക്ക് അടുത്തേക്ക് അയക്കുന്നത് കേട്ടതോടെ അവർക്ക് വളരെ സന്തോഷമായി.
“നമ്മുടെ വീട്ടിൽ തന്നെ നിന്നോട്ടെ "
എന്ന ഭരതൻറെ അമ്മയുടെ ചോദ്യത്തിനു നിരഞ്ജൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
“ആൻറിയും അങ്കിളും കംഫർട്ടബിൾ ആകണമെങ്കിൽ അവർ തനിച്ച് താമസിക്കണം.”
നിരഞ്ജൻ പറഞ്ഞത് ശരിയാണെന്ന് ഭരതൻറെ അച്ഛനും സമ്മതിച്ചു.
“അപ്പോൾ പിന്നെ അടുത്ത വില്ല ശരിയാക്കാം”
എന്നു പറഞ്ഞ് അവർ കോൾ കട്ട് ചെയ്തു.
അവർക്ക് നാലുപേർക്കും പാസ്പോർട്ട് ഉണ്ടാക്കണം.
വീടിൻറെ എഗ്രിമെൻറ് നടത്തണം.
എല്ലാം കൂടി ഒരാഴ്ച പിടിക്കും.
നിരഞ്ജൻ കണക്കു കൂട്ടി. പിന്നെ എല്ലാവരോടുമായി പറഞ്ഞു.
“പാറു, മായ ആയി തന്നെ ഓഫീസിൽ വന്നു തുടങ്ങട്ടെ.”
അത് ശരിയാണ് എന്ന് എല്ലാവരും സമ്മതിച്ചു.
“പാറു ഇനി ഈ വീട്ടിൽ നിന്നാൽ മതി. ഇവിടെക്ക് അവൾ പൂർണമായും താമസം മാറട്ടെ.
അവളുടെ വീട് റെൻറ്ന് ഉള്ളതാണ്. അവർ തിരിച്ച് മദ്രാസിലേക്ക് പോയി എന്ന് അവിടെ എല്ലാവരോടും പറയണം.
മദ്രാസിലേക്ക് അവർ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു പോകട്ടെ. അവിടെ നിന്നും ഞാൻ അവരെ ജെറ്റിൽ ദുബായിലേക്ക് എത്തിച്ചു കൊള്ളാം.
അവരെ അന്വേഷിച്ച് ആരെങ്കിലും വന്നാൽ തന്നെ അവർ മദ്രാസിലേക്ക് തിരിച്ചു പോയി എന്ന് മാത്രമേ അവർക്ക് മനസ്സിലാവുകയുള്ളൂ.
അവരെ അന്വേഷിക്കുന്നവർക്ക് കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും.”
എല്ലാവർക്കും അത് സമ്മതമായിരുന്നു.
അടുത്ത ദിവസം വരെ കാത്തു നിൽക്കാതെ അന്നു തന്നെ പാറുവിനെയും കൂട്ടി അവർ വാസുദേവനെ കാണാൻ പുറപ്പെട്ടു.
ഡ്രൈവർ ഇപ്പോൾ അവരുടെ വീട്ടിലെ ഒരു അംഗത്തെ പോലെയായിരിക്കുന്നു.
മക്കളെ രണ്ടു പേരെയും ഉറക്കി കിടത്തി ഇരിക്കുകയാണ്.
നിരഞ്ജൻ പാറുവിനെ പിടിച്ച് ബെഡിൽ കൊണ്ടിരുത്തി.
വാസുദേവനും ലളിതയും അവർക്കൊപ്പം ആ ബെഡിൽ തന്നെ ഇരുന്നു.
ബാക്കി എല്ലാവരും ആ റൂമിൽ തന്നെ അവിടെ ഇവിടെ ആയി ഇരുന്നു.
വാസുദേവൻ ഇപ്പോൾ നോർമലായി നടന്നു തുടങ്ങി.
ലളിത എല്ലാവരെയും ഒന്നു നോക്കിയ ശേഷം ചോദിച്ചു.
“എന്തോ ഇമ്പോര്ടൻറ് ആയ കാര്യം പറയാനാണ് എല്ലാവരും വന്നത് എന്ന് മനസ്സിലായി. എന്താണ് മോളെ?”
അവർ മായയെ നോക്കി ചോദിച്ചു.
അതുകേട്ട് അവൾ പുഞ്ചിരിയോടെ പറഞ്ഞു.
ഹരി ശങ്കറിനെ കുറിച്ച് പറഞ്ഞത് വളരെ ചുരുക്കി അവരെ പറഞ്ഞു കേൾപ്പിച്ചു.
അതിനു ശേഷം നിരഞ്ജൻ പറഞ്ഞു.
“നിങ്ങളും മക്കളും സെയ്ഫ് ആയി കഴിഞ്ഞാൽ അവരെ നിലയ്ക്കു നിർത്താൻ പിന്നെ ഈസിയാണ്.”
നിരഞ്ജൻ പറഞ്ഞത് കേട്ട് വാസുദേവൻ സംശയത്തോടെ ചോദിച്ചു.
“അതിന് സെക്യൂരിറ്റി വെച്ചിട്ടുണ്ടല്ലോ?”
“അത് പോരാ അച്ഛാ...
കുറച്ചു നാൾ നിങ്ങൾ നാലുപേരും മാറി നിന്നാൽ...”
നിരഞ്ജൻ പറയാൻ ബുദ്ധിമുട്ടുന്നത് കണ്ട് വാസുദേവൻ പറഞ്ഞു.
“മോൻ വിഷമിക്കേണ്ട...
എൻറെ മോളും കൊച്ചുമക്കളും ആണ് ഞങ്ങളുടെ ജീവിതം. അവരെ സേഫ് ആക്കാൻ ഞങ്ങൾ എന്തു ചെയ്യാനും തയ്യാറാണ്.”
“അത്... ഞാൻ...”
നിരഞ്ജൻ പറയാൻ ഞാൻ വിഷമിക്കുന്നത് കണ്ട ഭരതൻ പറഞ്ഞു.
“എന്താടാ ഇത്... നീ അച്ഛനോട് കാര്യം നേരെ പറയൂ. അല്ലെങ്കിൽ വേണ്ട ഞാൻ പറയാം. അച്ഛനും അമ്മയും മക്കളും കൂടി എന്നോടൊപ്പം ദുബായിയിൽ വരണം. എൻറെ വീടിൻറെ ഓപ്പോസിറ്റ് ഉള്ള ഒരു വില്ല...”
ഭരതൻ പറഞ്ഞു മുഴുമിപ്പിക്കും മുൻപേ നിരഞ്ജൻറെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി.
ആരാണെന്ന് നോക്കിയപ്പോൾ അത് ഭരതൻറെ അച്ഛനാണ്. തൊട്ടടുത്ത വില്ല തന്നെ ശരിയാക്കിയിട്ടുണ്ട്.
എല്ലാ ഡോക്യുമെൻസ്സും എത്രയും പെട്ടെന്ന് അയച്ചു തരാം അച്ഛാ എന്നും പറഞ്ഞ് നിരഞ്ജൻ ഫോൺ വച്ചു.
“വില്ല ശരിയായിട്ടുണ്ട് എന്നു പറയാനാണ് അച്ഛൻ വിളിച്ചത്.
ഇവർക്ക് ഇനി തൊട്ടടുത്ത വില്ലയിൽ തന്നെ താമസിക്കാം.
ഡ്രൈവറും കൂടെയുണ്ടാകും.
പിന്നെ ഞാനും അച്ഛനും അമ്മയും ഓപ്പോസിറ്റ് വില്ലയിൽ ഉണ്ടാകും”
“ഇതു പറയാനാണോ മോൻ ഇത്രയും ബുദ്ധിമുട്ടിയത്?
എൻറെ കൊച്ചു മക്കൾക്ക് വേണ്ടി എവിടെ താമസിക്കാനും ഞങ്ങൾ തയ്യാറാണ്.”
വാസുദേവൻ നിരഞ്ജനോട് പറഞ്ഞു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
നിരഞ്ജൻ ആ വില്ല വാങ്ങിയത് വാസുദേവൻറെയും ലളിതയുടെയും പേരിലായിരുന്നു. അത് അവർക്ക് അവൻ മനസ്സ് അറിഞ്ഞു നൽകിയ സമ്മാനമാണ്.
തൻറെ പാറുവിനെയും മക്കളെയും ആരുമില്ലാതെ ഇരുന്ന സമയത്ത് സഹായിച്ചതിനും സംരക്ഷിച്ചതിനും കൂടേ കൂട്ടിയതിനും എല്ലാമായി മനസ്സറിഞ്ഞു നൽകിയതാണ് അത്.
വാസുദേവനും ലളിതയും ചെന്നൈയിലേക്ക് ഫ്ലൈറ്റിൽ പോയി.
ഇവിടെ അവർ താമസിച്ചിരുന്ന flat rent ന് ആയതു കൊണ്ട് അത് തിരിച്ചു നൽകി.
പിന്നെ എല്ലാവരോടും അവർ ചെന്നൈയിലേക്ക് തിരിച്ചു പോവുകയാണ് എന്ന് പറയുകയും ചെയ്തു.
ചെന്നൈ എയർപോർട്ടിൽ എത്തിയ അവരെ ഭരതനും മക്കളും ഹരിയും ഗിരിയും വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.
പിന്നെ അവർ എല്ലാവരും ചേർന്ന് ജെറ്റിൽ ദുബായിൽ എത്തി.
ദുബായിൽ ഭരതൻറെ അച്ഛൻ പറഞ്ഞ പ്രകാരം അവരുടെ വില്ലയുടെ ഓപ്പോസിറ്റ് ഉള്ള വില്ലയിലാണ് അവർ ചെന്നത്.
ഭരതൻറെ അമ്മയും അച്ഛനും എല്ലാവരെയും കാത്തു നിൽപ്പുണ്ടായിരുന്നു.
എല്ലാവരോടും ഒപ്പം വില്ലയുടെ അകത്തു കയറി ലളിത വിളക്കു വച്ച് പാലു കാച്ചി എല്ലാവർക്കും കൊടുത്തു.
രണ്ടാഴ്ചയോളം ഹരിയും ഗിരിയും അവരോടൊപ്പം തന്നെ ഉണ്ടായിരുന്നു.
മക്കളും അച്ഛനും അമ്മയും എല്ലാവരുമായി കംഫർട്ടബിളായതിനു ശേഷമാണ് അവർ തിരിച്ച് ഇന്ത്യയിലേക്ക് വന്നത്.
പാറുവും ഇത്രയും സമയം കൊണ്ട് തന്നെ നന്നായി റിക്കവർ ആയിരുന്നു.
എല്ലാ കാര്യവും അവർ സ്വന്തം ചെയ്യാൻ തുടങ്ങി.
നിരഞ്ജൻറെ നിർദ്ദേശപ്രകാരം അവൾ അവനോടൊപ്പം തന്നെയാണ് താമസിക്കുന്നത്.
അവൾ അവനുമായി കംഫർട്ടബിളായി തുടങ്ങി.
നിരഞ്ജൻ ഓഫീസിൽ പോയി തുടങ്ങി.
അടുത്താഴ്ച തൊട്ടു മായയും ഓഫീസിൽ പോകാൻ തുടങ്ങും.
നിരഞ്ജന് പാറുവിനെ തനിച്ച് വീട്ടിൽ നിർത്താനോ, കുറച്ചു സമയം മാറി നിൽക്കുമ്പോൾ തന്നെ ഒരു വല്ലാത്ത ഭയം ആണ്. അസ്വസ്ഥതയാണ്.
അതുകൊണ്ട് തന്നെ അവൻ തീരുമാനിച്ചു.
ആര് എന്തു വേണമെങ്കിലും പറഞ്ഞോട്ടെ, എനിക്ക് അതൊന്നും പ്രശ്നമല്ല. പാറു എപ്പോഴും എൻറെ കണ്മുൻപിൽ തന്നെ ഉണ്ടാകണം. നിരഞ്ജൻ തീരുമാനിച്ചു.
അങ്ങനെ ആ ദിവസം വന്നെത്തി.
മായ ഓഫീസിൽ വന്നു.
സ്റ്റെല്ലാ എപ്പോഴും പാറുനോടൊപ്പം ഉണ്ടാകും.
അങ്ങനെ ഒരു ദിവസം പാറുവും Stella യും ഫ്രഷ് റൂമിൽ നിന്നും വന്നതും രഞ്ജിത്തും അജിത്തും അവളെ തടഞ്ഞു നിർത്തി.
“എന്തിനാടീ നീ ഇപ്പോഴും നിരഞ്ജൻ സാറിനെ വിടാതെ പിടിക്കുന്നത്?
നിനക്ക് നാണം എന്ന ഒന്ന് ഇല്ലേ?
അതോ, അങ്ങേരുടെ കല്യാണം കഴിഞ്ഞതൊന്നും നീ അറിഞ്ഞില്ല എന്നുണ്ടോ?
നീ ഒന്ന് പറഞ്ഞാൽ മതി, ഞങ്ങളൊക്കെ ഇവിടെത്തന്നെയുണ്ട് ആണുങ്ങൾ ആയിട്ട്.”
രഞ്ജിത്ത് പറയുന്നത് കേട്ടിട്ടും പാറു ഒന്നും പറയാതെ നിൽക്കുകയായിരുന്നു.
തങ്ങളേ മൈൻഡ് ചെയ്യാതെ നിൽക്കുന്ന മായയെ കണ്ട് അവർക്ക് വല്ലാതെ ദേഷ്യം വന്നു.
അവളെ വെറുതെ വിടാൻ അവർ തീരുമാനിച്ചില്ല എന്ന് അവരുടെ സംസാരത്തിൽ നിന്നും പാറു മനസ്സിലാക്കിയിരുന്നു.
എന്നാൽ ഇതെല്ലാം കേട്ട് ദേഷ്യം വന്ന സ്റ്റെല്ല പറഞ്ഞു.
“രഞ്ജിത്ത് വെറുതേ വേണ്ടാത്ത പണിക്കു നിൽക്കണ്ട.
ഒരിക്കൽ കിട്ടിയതാണ് ഇവളിൽ നിന്നും നിങ്ങൾക്ക് രണ്ടു പേർക്കും വയറു നിറച്ച്.
പിന്നെയും എന്തിനാണ് വെറുതെ അവളുടെ കയ്യിൽ നിന്നും വേടിച്ചു കൂട്ടാൻ നോക്കുന്നത്?”
അതുകേട്ട് അജിത്ത് പുച്ഛത്തോടെ പറഞ്ഞു.
“അതെ അന്ന് ഞങ്ങൾ വേടിച്ചതിനു കൂടി ചേർത്താണ് ഇന്ന് ഞങ്ങൾ കൊടുക്കാൻ പോകുന്നത്.
നീ ഒന്നു മാറി നിൽക്കു. എന്തിനാ ഇടയിൽ കയറി വെറുതെ പണി വാങ്ങുന്നത്?”
“നീങ്ങി നിൽക്കെടി മുന്നിൽ നിന്നും”
എന്ന് പറഞ്ഞതും സ്റ്റെല്ല പറഞ്ഞു.
“അങ്ങനെ എടി പൊടി എന്നൊക്കെ എന്നെ വിളിക്കേണ്ട. നിനക്ക് ആരെ വേണമെങ്കിലും വിളിക്കാം... ഞങ്ങളെ വേണ്ട.”
Stellaയുടെ സംസാരം കേട്ട് ദേഷ്യത്തിൽ അവളെ പിടിക്കാൻ പോയ രഞ്ജിത്തിനു മുൻപിൽ പാറു കയറി നിന്നു.
“അവളെ വെറുതെ വിട്... എന്നോടല്ലേ നിങ്ങൾക്ക് കണക്കുതീർക്കാൻ ഉള്ളത്?
എനിക്കും തോന്നുകയാണ് ഇന്നത്തോടെ നിങ്ങടെ കണക്ക് അങ്ങ് തീർക്കാൻ തന്നെയാണ്...”
അവരുടെ ചൂടേറിയ സംസാരം കേട്ട് ഓഫീസിലെ സ്റ്റാഫ് എല്ലാം അവരെ ശ്രദ്ധിക്കാൻ തുടങ്ങി.
സ്റ്റാഫ് എല്ലാം ശ്രദ്ധിക്കുന്നുണ്ട് എന്ന് കേട്ടപ്പോൾ അജിത്തും രഞ്ജിത്തും വളരെയധികം ദേഷ്യത്തോടെ അവളോട് ചോദിച്ചു.
“നീ ഞങ്ങളെ എന്തു ചെയ്യാനാണ്?
കുത്തു കിട്ടി ഒരു മാസത്തോളം കിടപ്പ് ആയിരുന്നല്ലോ?
എഴുന്നേറ്റ് നിൽക്കാൻ ആയിട്ട് അല്ലേ ഉള്ളൂ?
അപ്പോഴേക്കും അവൾ കൊമ്പു കോർക്കാൻ വന്നിരിക്കുന്നു. അതും ഞങ്ങളോട്...”
അവരുടെ സംസാരം കേട്ട് മായ പുഞ്ചിരിയോടെ നിന്നു.
അവർക്ക് അടുത്തേക്ക് കുറച്ചു കൂടി നീങ്ങി നിന്ന് മെല്ലെ പറഞ്ഞു.
“അപ്പോൾ എല്ലാം അപ്ഡേറ്റ് ആണ്.
എനിക്കും അതു തന്നെയാണ് അറിയേണ്ടിയിരുന്നത്.
താങ്ക്സ്…”
അവൾ പറയുന്നത് കേട്ട് അജിത്ത് പറഞ്ഞു.
“എന്താടി, ആളെ കളിയാക്കുകയാണോ?
എപ്പോഴത്തെയും പോലെ വാക്സാമർത്ഥ്യം കൊണ്ട് ഞങ്ങളെ തറപറ്റിക്യാം എന്ന് നീ ആലോചിക്കേണ്ട.”
അതുകേട്ട് വളരെ പക്വതയോടെ സമർഥമായി ചിരി അടക്കി പിടിച്ച് മായ പറഞ്ഞു.
“അതെ ചേട്ടന്മാരെ... എനിക്ക് നിങ്ങളോട് രണ്ടുപേരും വല്ലാത്ത ലവ് ആണ്.
അതുകൊണ്ട് നിങ്ങൾ ഇവിടെ ജോലിക്ക് അപ്ലൈ ചെയ്തപ്പോൾ തന്നെ ഞാൻ രണ്ട് ലൗ ലെറ്റർ അങ്ങ് എഴുതി വെച്ചു.
പക്ഷേ കുറച്ചു തിരക്കായിരുന്നതു കൊണ്ട് തരാൻ പറ്റിയില്ല.
ഇപ്പോഴാണ് അതിനൊരു അവസരം കിട്ടിയത്.”
“എടീ…”
എന്നും പറഞ്ഞു വന്ന രഞ്ജിത്തിനോട് മായ പറഞ്ഞു.
“നിങ്ങൾ ഒന്ന് അടങ്ങു.
ഞാൻ ഒന്നു പറയട്ടെ.
അപ്പോൾ ഞാൻ എവിടെയാണ് പറഞ്ഞു നിർത്തിയത്...
ലൗ ലെറ്റർ... yes ലൗ ലെറ്റർ...
കൃത്യമായി പറഞ്ഞാൽ നിങ്ങൾ ജോലിക്ക് അപ്ലൈ ചെയ്തപ്പോൾ.”
അതുകേട്ട് രഞ്ജിത്തും അജിത്തും മുഖത്തോടു മുഖം നോക്കി.
“നളിനി ഗ്രൂപ്പിൽ എന്തായിരുന്നു നിങ്ങൾക്ക് ജോലി?”
അവളുടെ ആ ചോദ്യം കുറച്ച് ഉറക്കെ തന്നെയായിരുന്നു.
“അവിടെ എത്ര നാൾ ഉണ്ടായിരുന്നു?”
“അതൊക്കെപ്പോട്ടെ, എന്ത് ബിസിനസ് ആണ് നളിനി ഗ്രൂപ്പ് നടത്തുന്നത്?”
അവളുടെ ഓപ്പൺ ആയുള്ള ആ ചോദ്യങ്ങൾ കേട്ടപ്പോൾ തന്നെ എന്തോ പന്തികേട് രണ്ടു പേർക്കും തോന്നിയിരുന്നു.
തങ്ങൾ വലിയ കെണിയിൽ ആണ് വന്നു പെട്ടിരിക്കുന്നത് എന്ന് അവർക്ക് ഊഹിക്കാൻ സാധിച്ചു.
“നിങ്ങൾക്ക് ഇവിടെ ജോയിൻ ചെയ്ത സമയം ഓർമ്മയുണ്ടോ?
ഈ കമ്പനിയിൽ ഇത്ര പെട്ടെന്ന് നിങ്ങളെ എംപ്ലോയ്മെൻറ് ചെയ്തത് എല്ലാം അറിഞ്ഞു തന്നെയാണ് എന്ന് നിങ്ങൾക്ക് ഇപ്പോഴെങ്കിലും മനസ്സിലായോ?
രോഹനും, Apratim ഉം, Nilesh ഉം കൂടെ ദ്രുവും സൂര്യനും കിരണും കൂടി ആലോചിച്ചാണ് നിങ്ങളെ ഇവിടേക്ക് അയച്ചതെന്ന് മനസ്സിലാകാത്ത ഊളകൾ അല്ലാ ഇവിടെയുള്ളവർ.”
അവൾ പറയുന്നത് കേട്ട് അവർക്ക് വല്ലാതെ ദേഷ്യം വന്നു.
അജിത്ത് പറഞ്ഞു.
“എല്ലാം നിനക്കറിയാമല്ലോ?
അപ്പൊ പിന്നെ കാര്യങ്ങൾ എങ്ങനെയാണ്?”
അതുകേട്ട് പാറു അവരോട് ചോദിച്ചു.
“നിങ്ങൾ പറഞ്ഞോളൂ, എന്താണ് നിങ്ങളുടെ അജണ്ട എന്ന്?”
അതുകേട്ട് അജിത്ത് പറഞ്ഞു.
“ഞങ്ങൾക്ക് ഒന്നേ അറിയേണ്ടതുള്ളൂ...
Where is Parvarna Menon?
അവൾ എവിടെയാണെന്ന് പറയുന്നതല്ലേ നിനക്ക് നല്ലത്?”
“ആണോ? അങ്ങനെയാണെങ്കിൽ ഞാൻ പറയാം.
സൂര്യനോടും കിരണിനോടും എന്നെ വന്ന് കാണാൻ പറയൂ.
അവർക്ക് അല്ലേ പാർവർണയെ ആവശ്യം. ഒളിച്ചിരിക്കാതെ മാളത്തിൽ നിന്നും പുറത്തു വരാൻ പറയു.”
പിന്നെയും മായ അവരോട് ചോദിച്ചു.
“അതൊക്കെ പോട്ടെ... പാർവർണയുമായി നിങ്ങൾക്കെന്താണ് പരിചയം?”
“അത് നിനക്ക് ഇതു വരെ മനസ്സിലായില്ലേ?
ഞങ്ങളുടെ ബോസിൻറെ മോളാണ് പാർവർണ.
അവളെ നീയാണ് ഒളിപ്പിച്ചു നിർത്തിയിരിക്കുന്നത്.”
“ഓഹോ... അങ്ങനെയാണോ കാര്യങ്ങൾ.
അപ്പോൾ പിന്നെ നിങ്ങൾ പറഞ്ഞ ഈ ബോസിൻറെ പേരെന്താണ്?”
“Menon.”
രഞ്ജിത്ത് ഒന്നും ആലോചിക്കാതെ തന്നെ പറഞ്ഞു.
അപ്പോൾ ചിരിയോടെ പാറു ചോദിച്ചു.
“അത് Surname അല്ലേ, ഞാൻ ചോദിച്ചത് അവരുടെ first name എന്താണ് എന്നാണ്.”
“അത് ഞങ്ങൾ സാറിനെ മേനോൻ സാർ എന്നാണ് വിളിക്കാറ്.”
ഒരുവിധം അജിത്ത് പറഞ്ഞു.