നിരഞ്ജൻറെ സ്വന്തം പാറു Chapter 95
“അത് കലക്കി... മോളുടെ പേര് കൃത്യമായി അറിയാം. എന്നാൽ ബോസിനെ അറിയില്ല.
എന്തിനാണ് നിങ്ങൾ ഇങ്ങനെ നുണ പറഞ്ഞ് സമയം കളയുന്നത്?
നമുക്ക് ഈ സംസാരം ഇവിടെ വെച്ച് നിർത്തുന്നതാണ് നല്ലത്.”
“Stella ഇനി ഇവരുടെ സേവനം നമുക്ക് വേണ്ട.”
Stella യെ നോക്കി മായ പറഞ്ഞു.
“എൻറെ ടേബിളിൽ നിന്നും അവർക്കുള്ള സമ്മാനം എടുത്തു കൊണ്ടു വായോ.”
അത് കേട്ട് സ്റ്റെല്ല തിരിഞ്ഞു നടന്നതും ഒരു ബോഡിഗാർഡ് വന്നു പറഞ്ഞു.
“Madam ഇതാണ് നിങ്ങൾ പറഞ്ഞ ലെറ്റർ.”
അതു കേട്ട് മായ തിരിഞ്ഞ് അവരെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
“നിങ്ങൾ തന്നെ നൽകുന്നതാണു അതിൻറെ ശരി.”
“നീ ആരാടീ ഞങ്ങളോട് ഇവിടെ നിന്നും പുറത്തു പോകാൻ പറയാൻ.
നിരഞ്ജൻ സാർ പറയാതെ ഞങ്ങൾ ഇവിടെ നിന്നും പോകില്ല.”
അവർ പറയുന്നത് കേട്ട് മായ ഒന്നും പറയാതെ ബോഡിഗാർഡ്സ്സിനെ ഒന്നു നോക്കി. അവളുടെ നോട്ടത്തിൻറെ അർത്ഥം മനസ്സിലാക്കി അവർ പറഞ്ഞു.
“മാഡം നടന്നോളൂ... അവർ പോകും.”
“That\'s really cool... I like it.”
അതും പറഞ്ഞ് മായയും Stellaയും നടന്നു പോയി.
ബോഡിഗാർഡും സെക്യൂരിറ്റിയും ചേർന്ന് അവരെ രണ്ടുപേരെയും പുറത്താക്കി.
എല്ലാം കണ്ട് നിരഞ്ജൻ ആലോചനയിൽ ഇരിക്കുകയായിരുന്നു.
Stellaയുടെ കാബിനിൽ എത്തിയ ശേഷം മായ അവളോട് പറഞ്ഞു.
“Stella, stay away from me… now on please don\'t come to protect me.”
മായ പറയുന്നത് കേട്ട് ദേഷ്യത്തോടെ Stella പറഞ്ഞു.
“I don\'t know how you are looking at our relationship...
for me, you are a good friend of mine.”
Stella പറയുന്നതു കേട്ട് മായ പുഞ്ചിരിയോടെ പറഞ്ഞു.
“I also think the same, Stella. അതുകൊണ്ട് ആണ് പറഞ്ഞത് ഇനി മേലിൽ ഞാൻ fight ചെയ്യുമ്പോൾ ഒരിക്കലും അതിനിടയിൽ വരരുത്. From now on my fights will be dangerous... So please don\'t come in between. It will not be good for you dear.”
മായ പറഞ്ഞത് മനസ്സിലാകാതെ Stella തരിച്ചു നിന്നു.
എന്തൊക്കെ ആയാലും മായ ഒന്നും കാണാതെ ഒന്നും പറയില്ല എന്ന് അവൾക്ക് അറിയാമായിരുന്നു.
അവളുടെ മനസ്സിൽ ഒരുപാട് questions ഉണ്ടായിരുന്നു വെങ്കിലും പിന്നെ എപ്പോഴെങ്കിലും ചോദിക്കാം എന്ന് ഓർത്ത് അവൾ മിണ്ടാതെ നിന്നു.
മായ Stella യെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിരഞ്ജൻറെ കാബിനിലേക്ക് നടന്നു.
പാറുവിനെ കണ്ട വശം നിരഞ്ജൻ പറഞ്ഞു.
“I think high time to call ശശാങ്കൻ.”
“Yes Niranjan, I came to tell you that only. It\'s high time.”
“Are you ok Paru?”
“Yes, Niranjan. I am good. “
നിരഞ്ജൻ സീറ്റിൽ നിന്നും എഴുന്നേറ്റു പാറുവിൻറെ അടുത്തേക്ക് ചെന്നു.
“Paru... I am there with you... No need to worry about anything. And yes, more surprises are on the way...”
അതുകേട്ട് പാറു നിരഞ്ജനെ നോക്കി പറഞ്ഞു.
“എനിക്ക് സർപ്രൈസ് ഇഷ്ടമല്ല. but still, I am waiting for it. That is only because it is coming from you...”
പാറു പറയുന്നത് കേട്ട് നിരഞ്ജൻ അവളെ തന്നിലേക്ക് പിടിച്ച് അടുപ്പിച്ചു.
പിന്നെ ഇടതു കൈ കൊണ്ട് നിരഞ്ജൻ അവൻറെ ഫോൺ എടുത്തു.
പാറുവിൻറെ നമ്പർ ഒരു ഗ്രൂപ്പിൽ ആഡ് ചെയ്തു.
പാറു അടക്കം ആറ് പേരാണ് ആ ഗ്രൂപ്പിൽ ഉള്ളത്.
പാറു അത് നോക്കുന്ന സമയം ആ ഗ്രൂപ്പിൽ ഒരു മെസ്സേജ് വന്നു.
“We are on board now.”
നിരഞ്ജൻറെ ആദ്യത്തെ മെസ്സേജ്.
അപ്പോഴേക്കും അടുത്ത മെസ്സേജും വന്നു.
“Kicking off our game. We are going to call S.”
പെട്ടെന്നു തന്നെ 4 thumps up വന്നു.
അതുകണ്ട് നിരഞ്ജൻ പറഞ്ഞു.
“ഇത് നമ്മുടെ ഗ്രൂപ്പാണ്.
ഇതിൽ ഏറ്റവും സിമ്പിൾ ആയി എന്നാൽ പെട്ടെന്ന് മനസ്സിലാകാത്ത രീതിയിൽ മെസ്സേജ് ഇടണം.
If you agree to the message, send thumps up and if disagree send thumps down.”
നിരഞ്ജൻ അങ്ങനെ ഉള്ള കുറച്ചു കാര്യങ്ങൾ ആ ഗ്രൂപ്പിനെ പറ്റി അവൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു.
ഈ ഗ്രൂപ്പ് ഞങ്ങൾ ഇൻറർനാഷണൽ ബിസിനസിനു വേണ്ടി ഉപയോഗിക്കുന്ന ഗ്രൂപ്പാണ്.
“അപ്പോൾ ഭരതൻ?”
മായ സംശയത്തോടെ ചോദിച്ചു.
അവളുടെ സംശയം മനസ്സിലാക്കി നിരഞ്ജൻ പറഞ്ഞു.
“ഭരതൻ എല്ലാത്തിനും ഞങ്ങളോടൊപ്പം ഉണ്ട്. പക്ഷേ ഞങ്ങൾക്ക് ഷാഡോ ആയിട്ടാണ് എന്നു മാത്രം. ഇനി താനും അതു പോലെ തന്നെ ആയിരിക്കും. നീയും ഭരതനൊപ്പം ആർക്കും അറിയാതെ ഞങ്ങൾക്ക് ഒരു ബാക്ക് up.”
നിരഞ്ജൻ പറഞ്ഞത് ശരിക്കും മനസ്സിലായത് കൊണ്ട് തന്നെ പാറു പുഞ്ചിരിച്ചു.
“Call him now.”
നിരഞ്ജൻ പാറുവിനോട് അത്രയും പറഞ്ഞ് പുറത്ത് ചെന്ന് Stella യോട് പറഞ്ഞു.
“Stella, we need half an hour\'s time without any disturbance. If there is an emergency, you come inside but don\'t make any sound. Remember only you.”
“Noted sir...”
Stella പെട്ടന്ന് തന്നെ അവനു മറുപടി നൽകി.
നിരഞ്ജൻ സ്റ്റെല്ലയുടെ കാബിനിൽ നിന്നും പാറുവിൻറെ അരികിൽ വന്നപ്പോൾ അവൾ ശശാങ്കൻറെ നമ്പർ ഇൻറർനെറ്റിൽ കൂടി ഡയൽ ചെയ്യുകയായിരുന്നു.
കോൾ കണക്കായി.
ശശാങ്കൻ ഹലോ എന്ന് പറഞ്ഞപ്പോൾ പാറു സംസാരിച്ചു തുടങ്ങി.
“അങ്കിൾ ഞാൻ പാറു ആണ് സംസാരിക്കുന്നത്.”
അതുകേട്ട് ശശാങ്കൻ വേഗം പറഞ്ഞു.
“മോളെ പാറു... നീ എവിടെയാണ്?
നിൻറെ ഫ്രണ്ട് മായയോടും അവളുടെ അച്ഛനോടും പറഞ്ഞതാണ് നിന്നോടു എത്രയും പെട്ടെന്ന് നാട്ടിലേക്ക് വരാൻ പറയാൻ.
നന്ദൻ... അവൻ എപ്പോഴും പറയും മോളെ കാണണമെന്ന്.”
അതുകേട്ട് പാറു പറഞ്ഞു.
“എനിക്കും അച്ഛനെ കാണണം. ഇനിയും ഇങ്ങനെ ഒളിച്ചിരിക്കാൻ എനിക്ക് പറ്റില്ല.
പക്ഷേ പേടിയാണ് അങ്കിൾ സൂര്യനെ.
അവരറിഞ്ഞാൽ എന്നെ എന്തെങ്കിലും ചെയ്യും.
ഞാൻ എങ്ങനെ നാട്ടിലേക്ക് വരും.
എനിക്ക് ആരുമില്ല.
മാത്രമല്ല അവർ എൻറെ ഫ്രണ്ട് മായയെ കുത്തി മുറിവേൽപ്പിച്ചു.
അവളെ വെറുതെ വിടാത്ത അവർ എന്നെ അവരുടെ കയ്യിൽ കിട്ടിയാൽ എന്തൊക്കെ ചെയ്യുമെന്ന് എനിക്ക് വല്ലാത്ത പേടിയാണ്.”
പാറു പറയുന്നത് എല്ലാം കേട്ട് ശശാങ്കൻ പുച്ഛത്തോടെ കേട്ടിരുന്നു.
അതിനു ശേഷം സ്നേഹം ശബ്ദത്തിൽ വരുത്തി പറഞ്ഞു.
“മോള് ആരെയും പേടിക്കേണ്ട. ഞാനുണ്ടല്ലോ ഇവിടെ.
മോൾ ഒന്ന് ഇങ്ങ് വന്നാൽ മതി.
ബാക്കിയൊക്കെ ഞാൻ നോക്കിക്കൊള്ളാം.”
“എന്നാലും അങ്കിൾ അവർ എന്നെ...”
പാറു പറയുന്നത് കേട്ട് പുച്ഛത്തോടെ ശശാങ്കൻ പറഞ്ഞു.
“മോള് എന്നാണ് വരുന്നത് എന്ന് പറഞ്ഞാൽ മതി. ബാക്കിയൊക്കെ ഞാൻ ചെയ്തു കൊള്ളാം.”
“അങ്ങനെയാണെങ്കിൽ ഞാൻ മണ്ടേ അച്ഛൻറെ ഓഫീസിൽ വരാം.”
അതുകേട്ട് ശശാങ്കൻ ചോദിച്ചു.
“എന്തിനാണ് അവിടേക്ക് പോകുന്നത്?
എൻറെ ഓഫീസിലേക്ക് വരുന്നത് ആയിരിക്കും കൂടുതൽ നല്ലത്.
മാത്രമല്ല കുറച്ച് documents ഇൽ സൈൻ ചെയ്യാനും ഉണ്ട്.”
അതുകേട്ട് പാറു പുഞ്ചിരിയോടെ പറഞ്ഞു.
“അത് സാരമില്ല അങ്കിൾ. ഓഫീസിൽ വന്ന ശേഷം ഞാൻ അങ്കിളിനെ കാണാൻ അവിടേക്ക് വന്നോളാം.”
ശശാങ്കൻ കൂടുതൽ പ്രഷർ ചെയ്യാൻ ശ്രമിച്ചില്ല. കാരണം അവളെങ്ങാനും വരാതിരുന്നാൽ തൻറെ പ്ലാൻ ഒന്നും നടക്കില്ല. പാറു എവിടെയെങ്കിലും വരട്ടെ. നാട്ടിൽ എത്തിയാൽ പിന്നെ എല്ലാം എൻറെ കയ്യിൽ ഒതുങ്ങും.
ശശാങ്കൻ മനസ്സിൽ പറഞ്ഞു.
“അങ്കിൾ പറയാനുള്ളത് പറഞ്ഞു എന്നേയുള്ളൂ. മോളുടെ ഇഷ്ടം പോലെ ചെയ്യൂ.
എനിക്ക് സമയം ഉണ്ടെങ്കിൽ ഞാൻ മോളെ അവിടെ വന്നു കണ്ടു കൊള്ളാം.”
“That\'s really appreciated, uncle.
Thank you very much. See you on Monday uncle.
And yes, uncle thanks for everything... you helped me and my dad a lot. Never forget all that.”
പാറു പറയുന്നത് കേട്ട് പുച്ഛത്തോടെ ശശാങ്കൻ ചോദിച്ചു.
“എന്തിനാണ് താങ്ക്സ് ഒക്കെ പറയുന്നത്? നീ എൻറെ നന്ദൻറെ മോളല്ലേ... എന്തായാലും വായോ നമുക്ക് മണ്ടേ കാണാം.”
അതും പറഞ്ഞ് ശശാങ്കൻ കോൾ കട്ട് ചെയ്തു.
അയാളുടെ മുഖത്ത് വന്യമായ ഒരു ചിരി ഉണ്ടായിരുന്നു.
കാലങ്ങളായി താൻ കാത്തിരുന്ന ഇര തന്നിലേക്ക് വന്നു ചേരുന്നത് അയാൾ സന്തോഷത്തോടെ മനസ്സിൽ കാണുകയായിരുന്നു.
ശശാങ്കൻ എന്തൊക്കെയോ മനസ്സിൽ കണക്കു കൂട്ടി. പിന്നെ ഒട്ടും സമയം കളയാതെ സൂര്യനെ വിളിച്ചു.
“നിൻറെ പെണ്ണ് നാട്ടിലേക്ക് വരുന്നുണ്ടടാ...”
ശശാങ്കൻ സൂര്യനോട് പറഞ്ഞു.
അതു കേട്ടപ്പോൾ സൂര്യനും വളരെ സന്തോഷം തോന്നി.
പിന്നെ പാറു വിളിച്ചതും മണ്ടേ ആണ് വരുന്നതെന്നും എല്ലാം ശശാങ്കൻ വിശദമായിത്തന്നെ സൂര്യനോടും കിരണിനോടും പറഞ്ഞു.
എല്ലാം കേട്ടു സൂര്യൻ ചോദിച്ചു.
“അങ്കിൾ ഇനി എന്താണ് പ്ലാൻ?”
“അവൾ വരട്ടെ. നമുക്ക് അവളെ ഈസിയായി നേരിടാം.
മണ്ടേ തന്നെ നന്ദനെ അവസാനിപ്പിക്കാം.
പിന്നെ ആ കൊലപാതകം അവളുടെ തലയിൽ വെച്ചു കൊടുക്കാം.”
ശശാങ്കൻ തൻറെ പ്ലാൻ സൂര്യനും കിരണിനും എക്സ്പ്ലെയിൻ ചെയ്തു കൊടുത്തു.
എല്ലാം പറഞ്ഞ ശേഷം ശശാങ്കൻ പറഞ്ഞു.
“എന്തായാലും ഈ കാര്യം സുധയോട് പറയേണ്ട.
എന്തൊക്കെ പറഞ്ഞാലും രണ്ടാമത് വിധവ ആകാൻ അവൾ സമ്മതിച്ചു എന്നു വരില്ല.”
“അമ്മയുടെ കാര്യമൊന്നും അങ്കിൾ ആലോചിച്ച് വിഷമിക്കേണ്ട. അതൊക്കെ ഞങ്ങൾ നോക്കിക്കോളാം.”
അതുകേട്ട് ചിരിയോടെ ശശാങ്കൻ പറഞ്ഞു.
“എന്നാൽ ഒളി മടയിൽ നിന്നും പുറത്തിറങ്ങാൻ സമയമായി രണ്ടുപേർക്കും. മൺഡേ എല്ലാം കലങ്ങി തെളിയും.”
ശശാങ്കൻ പറഞ്ഞത് മുഴുവനും മനസ്സിലായില്ലെങ്കിലും അവർ രണ്ടുപേരും അങ്കിൾ പറഞ്ഞത് എല്ലാത്തിനും സമ്മതം മൂളി.
എന്നാൽ ശശാങ്കൻ അറിയാതെ സൂര്യനും കിരണും വേറെ ഒരു പ്ലാൻ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.
അവർക്ക് പാറുവിനെ അങ്ങനെ വെറുതെ വിട്ടു കളയാൻ മനസ്സിലായിരുന്നു.
ശശാങ്കനെ വെട്ടിച്ച് പാറുവിനെ എങ്ങനെ നേടാം എന്നാണ് അവർ രണ്ടു പേരും തല പുകഞ്ഞ് ആലോചിച്ചത്.
പാറുവിനെ ഒരു കാരണവശാലും ജയിലിലേക്ക് വിടില്ല എന്ന് അവർ തീരുമാനിച്ചു.
അവൾ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് പോലും ഒന്ന് തൊട്ടു നോക്കാൻ ഭാരതി സമ്മതിച്ചിരുന്നില്ല.
അവളെ പൊതിഞ്ഞു പിടിച്ചു നടക്കുകയായിരുന്നു അവർ.
ഇന്ന് അവൾ വന്നാൽ അവളെ സംരക്ഷിക്കാൻ ആരുമില്ല.
ഇപ്പോൾ ഈ അവസരം അവർ ഉപയോഗിക്കാൻ തന്നെ തീരുമാനിച്ചു.
അവരുടെ ആഗ്രഹം പോലെ അവൾ അവരിലേക്ക് വരുന്നത് സന്തോഷത്തോടെയാണ് അവർ നോക്കിക്കണ്ടത്.
നന്ദനും ഭാരതിയും അവൾക്ക് പ്രൊട്ടക്ഷൻ നൽകാൻ ഇപ്പോൾ ഇല്ല.
ഒരു സാധാരണ പെണ്ണിന് എത്ര പിടിച്ചു നിൽക്കാൻ പറ്റും. അതായിരുന്നു അവർ ആലോചിച്ചത്.
അവർ അറിയുന്നില്ലല്ലോ ആരോടാണ് മണ്ടേ അവർ കൊമ്പു കോർക്കാൻ പോകുന്നത് എന്ന്.
xxxxxxxxxxxxxxxxxxxxxxxxxxxxx
ഫ്രൈഡേയ്സ് തന്നെ നാട്ടിലെ മേലേടത്തുകാരുടെ ഹോട്ടലിൽ അവർ ആറുപേരും ലാൻഡ് ചെയ്തു.
എല്ലാവരും സംസാരിച്ചു ഇരിക്കുന്ന സമയത്താണ് ഹോട്ടൽ റൂമിലെ ഡോറിൽ നോക്ക് ചെയ്യുന്ന സൗണ്ട് കേട്ടത്.
പാറു ആണ് ഡോർ തുറന്നത്.
പുറത്ത് നിൽക്കുന്നവരെ കണ്ടു പാറു വല്ലാതെ പരിഭ്രമിച്ചു പോയി.
വന്നവരോട് എന്തു പറയണം, എന്തു ചെയ്യണമെന്നറിയാതെ അവൾ നിന്നു പരുങ്ങുന്നത് കണ്ട് അകത്തേക്ക് കയറി വന്ന മാധവൻ അവളെ നോക്കി ചോദിച്ചു.
“മുത്തച്ഛൻറെ മോള് എന്തിനാണ് മുത്തശ്ശനെ കണ്ടു പരിഭ്രമിച്ചത്?”
അതും പറഞ്ഞ് അയാൾ അകത്തേക്ക് കയറി.
പുറകെ നരേന്ദ്രനും നാഗേന്ദ്രനും ഉണ്ടായിരുന്നു.
അവർ രണ്ടു പേരും സംശയത്തോടെ എല്ലാവരെയും ഒന്നു നോക്കി പിന്നെ ചോദിച്ചു.
“എന്താടാ തറവാട്ടിലേക്ക് വരാതെ എല്ലാം ഇവിടെ?”
അതും പറഞ്ഞ് അവർ പാറുവിനെ നോക്കി.
അവൾ ഒന്നും പറയാതെ അവരെ നോക്കി നിന്നു.
അവൾ നോക്കുന്നത് കണ്ടു മാധവൻ അവളെ അടുത്തേക്ക് വിളിച്ചു.
“മോളെ മായ, ഇങ്ങ് അടുത്ത് വായോ.”
അതും പറഞ്ഞ് അവിടെയുള്ള കസേരയിൽ ചെന്നിരുന്നു.
മാധവന് അടുത്തു വന്ന മായയെ മാധവൻ തനിക്ക് അടുത്തായി തന്നെ പിടിച്ചിരുത്തി.
പിന്നെ സാവധാനം അവളെ നോക്കി പറഞ്ഞു.
“മോള് പേടിക്കേണ്ട... നിരഞ്ജൻ അറിയാതെ ഇവർ നാലുപേരും ഒന്നും ചെയ്യില്ല.
ഞാനറിയാതെ നിരഞ്ജനും.
നിരഞ്ജൻ വിളിച്ചു പറഞ്ഞിരുന്നു നിങ്ങൾ ഇവിടേക്ക് വരുന്നുണ്ടെന്നു. അതുകൊണ്ടാണ് ഞാൻ ഇവരെ രണ്ടു പേരെയും കൂട്ടി നിങ്ങളെ കാണാൻ ഇങ്ങോട്ട് വന്നത്.”
അപ്പോഴും നരേന്ദ്രനും നാഗേന്ദ്രനും എന്താണ് അച്ഛൻ ഉദ്ദേശിക്കുന്നതെന്നോ , പറയുന്നതെന്നോ മനസ്സിലാകാതെ ഇരിക്കുകയായിരുന്നു.
അത് മനസ്സിലാക്കി നിരഞ്ജൻ പറഞ്ഞു.
“അച്ഛാ, ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ട്. അതിനു വേണ്ടിയാണ് നിങ്ങളെ കൂട്ടി വരാൻ അച്ഛച്ഛനോട് ഞാൻ പറഞ്ഞത്.”
നിരഞ്ജന് എന്തോ കാര്യമായി തന്നെ പറയാനുണ്ട് എന്ന് അവർക്ക് മനസ്സിലായി. അതുകൊണ്ട് അവർ രണ്ടുപേരും ക്ഷമയോടെ അവൻ പറയുന്നത് കേൾക്കാൻ കാത്തിരുന്നു.
എല്ലാവരെയും ഒന്ന് നോക്കിയ ശേഷം നിരഞ്ജൻ പറഞ്ഞു തുടങ്ങി.
“നാളെ തൊട്ട് വളരെ അധികം ന്യൂസ് മീഡിയയിലൂടെ നമ്മളെപ്പറ്റി വന്നു എന്നു വരാം. വരുന്ന ന്യൂസ് എല്ലാം ശരിയല്ല എന്ന് പറയാനും പറ്റില്ല.
ഓരോന്നു കേൾക്കുമ്പോഴും പ്രതികരിക്കരുത്.
ഞങ്ങൾ തറവാട്ടിൽ വരുന്ന ദിവസം എല്ലാം ക്ലിയർ ആക്കി തരാം. അതു വരെ എല്ലാവരും ക്ഷമിക്കണം.”