Aksharathalukal

💙റൂഹോട് ചേരും വരെ🖤💙

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍💞*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_42_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
Zannu കണ്ണു തുറക്ക് പെണ്ണെ..... നിന്റെ ഷാനുവാ വിളിക്കുന്നെ... 
 
Zannu പ്ലീസ്...കണ്ണ് തുറക്ക്,,,  
 
നെഞ്ചോരം ചേർത്ത് പിടിച്ച കൈ പതിയെ എന്നിൽ നിന്നും അടർന്നു മാറിയപ്പോ *റൂഹ്*
 പിരിയുന്ന പോലെ. 
 
പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻ ഉള്ള അറേഞ്ച്മെന്റ്സ് ഒക്കെ ചെയ്തു... Zannu വിനെ ICU ന്റെ ഉള്ളിലേക്ക് കയറ്റി... 
 
മണിക്കൂറുകൾ കഴിഞ്ഞു എന്നല്ലാതെ Zannu വിന്റെ ബോധം തിരിച്ചു വന്നില്ല.... 
 
അപ്പോയെക്കും  റബിയും  അഫിയും അല്ലുവും അനുവും ഡ്രസ്സ്‌ എല്ലാം ചേഞ്ച്‌ ചെയ്തു ഹോസ്പിറ്റലിൽ എത്തി... 
 
ഷൈമയും ആഷിൽക്കയും ഞങ്ങടെ കുറച്ചു റിലേറ്റീവ്സും മാത്രം ആദ്യം ഉണ്ടായിരുന്നുള്ളൂ... 
 
പെട്ടന്ന് റിയ ജെറിയെയും കൊണ്ട് അരികെ വന്നു കരയാൻ തുടങ്ങി... 
 
ഷാനുക്കാ സോറി.... ഞാൻ കാരണം അല്ലേ ഇപ്പൊ ഇങ്ങനെ ഒക്കെ സംഭവിച്ചേ.... ഇന്നോട് പൊറുക്കണം കാക്കു...... ഇങ്ങള് പറഞ്ഞെ കേട്ടിരുന്നു എങ്കിൽ ഇപ്പൊ Zannu ത്ത ഞമ്മടെ കൂടെ നമ്മുടെ വീട്ടിൽ ഉണ്ടാവുമായിരുന്നു... സോറി ഷാനുക്കാ... (   റിയ )
 
അയ്യേ എന്താടി ഇത് ആരാ നിന്നോട് ഇങ്ങനെ ഒക്കെ പറഞ്ഞെ.... നമ്മുടെ zannu ന് ഒന്നും സംഭവിക്കില്ല നീ ഒന്ന് പോയെ... 
 
ഷാനുക്കാ ഇങ്ങള് വെറുതെ പറയാ ഇപ്പൊ ഈ നെഞ്ചിൽ എത്രത്തോളം തീ ആളി കത്തുന്നുണ്ടെന്ന് കാണാൻ പറ്റുന്നുണ്ട്... 
 
തിരിച്ചു ഷാനുക്ക ഒരു പുഞ്ചിരി സമ്മാനിച്ചപ്പോ മറ്റൊന്നും ചിന്തിക്കാതെ ഞാൻ ജെറിയെയും കൊണ്ട് അവിടുന്ന് പുറത്തേക്ക് ഇറങ്ങി.... 
 
അവസാനമായി ജെറിയെ നെഞ്ചോട് ചേർത്ത് ആ കുഞ്ഞു മുഖത്ത് മുത്തം കൊടുത്തു... നമ്മൾ കാരണം ഉണ്ടായ ഈ നഷ്ടം ഒരിക്കലും നികത്താൻ ആവാത്തതാണ് ജെറി... അത് കൊണ്ട് വിധി ഉണ്ടെങ്കിൽ എവിടേലും വച്ചിട്ട് നീ എന്നിൽ തന്നെ തിരിച്ചു വരും അത് വരെ എനിക്ക് നിന്നെ വിട്ട് പോയെ പറ്റൂ എന്നും പറഞ്ഞിട്ട് റിയ ജെറിയെ അവിടെ ഉപേക്ഷിച്ചു.. തിരികെ ICU വിന്റെ മുന്നിൽ തന്നെ എത്തി. 
 
💞💞💞💞💞💞💞💞💞💞💞
 
റാഹി സംഭവശേഷം തൊട്ട് Zannu നെ ഷൂട്ട്‌ ചെയ്ത ആളെ കണ്ടുപിടിക്കാൻ ഉള്ള നെട്ടോട്ടത്തിൽ ആയിരുന്നു. 
 
അവസാനം ഹോസ്പിറ്റലിൽ എത്തിയപ്പോയേക്കും മണി 12 നോട്‌ അടുക്കാനായി... 
 
ഷാനു.....    റാഹി പതിയെ ഷാനുവിന്റെ ഷോൾഡറിൽ പിടിച്ചു..
 
ഇറുക്കി അടച്ച കണ്ണുകൾ ഷാനു  പതിയെ തുറന്നപ്പോ ഇപ്പൊ വിളിക്കേണ്ടിയിരുന്നില്ല തോന്നി പോയി...  അവന്റെ കണ്ണ് നിറഞ്ഞപ്പോ എന്തോ സഹിച്ചില്ല. 
 
പോയ കാര്യം എന്തായി എന്നവൻ ചോദിച്ചപ്പോ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി... മണിക്കൂറുകൾ പിന്നിട്ടിട്ടും ഒന്നും കണ്ടു പിടിക്കാൻ ന്നെകൊണ്ട്  സാധിച്ചില്ലല്ലോ... 
 
ഷാനു,,,നീ ഇപ്പൊ Zannu ന് വേണ്ടി പ്രാർത്ഥിക്ക്... അവന്റെ കാര്യം ഞാൻ നോക്കിക്കോളാം നീ ഒന്നും അറിയണ്ട..     എന്നും പറഞ്ഞിട്ട് റാഹി അനുവിന്റെയും  റബിന്റെയും അടുത്തേക്ക് വിട്ടു. 
 
 
ഡാ നിങ്ങൾ വിട്ടോ ഇവിടെ ഞങ്ങൾ ഒക്കെ ഇല്ലേ...വെറുതെ ഇവരെ കൂടെ ഇവിടെ നിർത്തിക്കണ്ടല്ലോ...   ( റാഹി )
 
അപ്പോയെക്കും ഷാനു ഞങ്ങൾക്കരികിൽ എത്തി... 
 
നിങ്ങൾ രണ്ടാളും പൊയ്ക്കോ... അവൻ പറഞ്ഞതാ കറക്റ്റ്... ഇവിടെ ഇവരൊക്കെ ഇല്ലേ എന്തേലും ആവശ്യം ഉണ്ടായാൽ ഞാൻ വിളിക്കാം.... 
 
നിന്നെ ഈ അവസ്ഥയിൽ ഇട്ടിട്ട് ഞങ്ങൾ എങ്ങനെയാട പോവാ.  ഞങ്ങൾക്ക് കയ്യില്ലാ എന്നും പറഞ്ഞു അനുവും റബിയും അവിടെ തന്നെ നിന്നു..
 
ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക് രണ്ടാളും...നിങ്ങടെ അതെ അവസ്ഥ തന്നെ ആണ് അഫിക്കും അല്ലുവിനും... പക്ഷെ മറ്റുള്ളവരുടെ മുന്നിൽ നിങ്ങൾ ഇന്ന് ഒപ്പം ജീവിച്ചു തുടങ്ങേണ്ടവർ ആണ് അതോണ്ട് ഇവിടെ നിക്കണ്ട....മറ്റുള്ളവർ ഒക്കെ എന്തേലും വിചാരിക്കും.... 
 
അയ്യേ നീ എന്താ ഇങ്ങനെ കൊച്ചു പിള്ളേരെ പോലെ പറയുന്നേ... മറ്റുള്ളോരെ കാര്യം നമുക്ക് നോക്കണ്ട.... മൂന്ന് പേരും ഒരേ സമയം അല്ലേ കെട്ടിയെ... അതോണ്ട് ജീവിച്ചു തുടങ്ങുന്നതും ഒപ്പം തന്നെ ആക്കാം അല്ലേ റബി....  അനു പറഞ്ഞതിനോട് റബിയും കൂടെ യോജിച്ചതു കൊണ്ട് കൂടുതൽ ഒന്നും പറഞ്ഞില്ല... ഇനി അവരുടെ ഇഷ്ടം പോലെ... 
 
💞💞💞💞💞💞💞💞💞💞💞
 
( ഇതേ സമയം )
 
വൗ..... താങ്ക്യു സോ മച്ച്  ഡിയർ.... നിങ്ങളോട് എങ്ങനെയാ ഞാൻ ഇതിനൊക്കെ നന്ദി പറയേണ്ടത് എനിക്കറിയില്ല.... 
 
നിങ്ങൾക്ക് പ്രതിഫലം ആയിട്ട് എന്ത് വേണേലും ചോദിച്ചോളൂ... നോ പ്രോബ്ലം.... 
 
ഞാൻ ഇപ്പൊ സെല്ലിന്റെ പുറത്തു കടന്നിരുന്നു എങ്കിൽ കെട്ടി പിടിച്ചു കിസ്സ് അടിച്ചേനെ... 
 
Zannu വിന്റെ ഇപ്പോഴത്തെ കണ്ടിഷൻ അജ്ഞാതന്റെ വായിൽ നിന്നും കേട്ടപ്പോ റുഫൈദ പരിസരം മറന്നു ഓരോന്ന് വിളിച്ചു പറയാൻ തുടങ്ങി.... 
 
 
എനിക്ക്  നിന്നിൽ നിന്ന് ഒന്നും വേണ്ടാ.... ബട്ട് അവളെ എനിക്ക് ജീവനോടെ തന്നെ കിട്ടണം...
 
 
നിന്റെ നിഫ്‌റാസ് ന് കിട്ടേണ്ടത് അവൾക്ക കിട്ടിയേ... ഒരു നിമിഷം കൊണ്ട് എല്ലാം കൈ വിട്ട് പോയി... അല്ലേൽ Zanna യുടെ സ്ഥാനത് നിഫ്‌റാസ് ഇപ്പൊ മരണത്തോട് മല്ലിടെണ്ടി വന്നേനെ..... 
 
അവളെ zanna യെ എനിക്ക് തന്നെ വേണം...
ഇപ്പൊ അവളുടെ ജീവൻ രക്ഷിക്കേണ്ടത് എന്റെ കൂടെ കടമയാണ്....അപ്പൊ പോട്ടേ ഡിയർ പിന്നീട് കാണാം.... 
 
ഹേയ് മിസ്റ്റർ നിങ്ങളെ  ഒന്ന് പരിചയപ്പെടുത്തുക പോലും ചെയ്യാതെ പോവാണോ.... 
 
ഇപ്പൊ അതിനൊന്നും ടൈം ആയിട്ട് ഇല്ല.... ബൈ 
 
അയാൾ നടന്നു നീങ്ങുന്നതും നോക്കി അവിടെ നിന്നപ്പോയേക്കും കോൺസ്റ്റബിൾ വന്നു.... 
 
 
അവൻ ആരായിരുന്നാലും എനിക്ക് എന്താ... അവൻ പറഞ്ഞത് അനുസരിച്ചു അവളുടെ കാര്യത്തിൽ പ്രതീക്ഷ വച്ച് നടക്കേണ്ട... ഹഹഹ.. 
 
 
 
ഷാനു എന്റെയാ... അല്ലാതെ ആ കൊളന്ത്‌ zanna  യുടേത് അല്ല... തുഫ്ഫ് Zanna mehak.... 
7 വർഷം ആയി അവന്റെ പിന്നാലെ നടന്നിട്ട് പെട്ടന്ന് ഒരു ദിവസം കണ്ടവളെ കേറി പ്രേമിച്ചിരിക്കുന്നു.... പടച്ചോൻ ന്റെ കൂടെയ... അല്ലേൽ ഇങ്ങനെ ഒന്നും സംഭവിക്കില്ല... 
നിന്റെ ആയുസ്സ് ചുരുങ്ങി കഴിഞ്ഞു Zanna ഹഹഹ... 
 
💞💞💞💞💞💞💞💞💞💞💞
 
Zanna mehak ന്റെ കൂടെ ആരാ ഉള്ളത്..... 
 
നേഴ്സ് വന്നു ചോദിച്ചപ്പോ ഷാനു അവരുടെ അടുത്തേക്ക് പോയി.... 
 
എന്താ സിസ്റ്റർ...... 
 
നിങ്ങൾ പേഷ്യന്റിന്റെ ആരാ....?? 
 
ഹസ്ബൻഡ്  ആണ്..... 
 
 
ഒക്കെ.... സാർനെ പോയി കണ്ടോളു.... zanna യുടെ വേണ്ടപ്പെട്ട ആരെയെങ്കിലും മീറ്റ് ചെയ്യണം സാർ പറഞ്ഞു.... 
 
 
ആഹ്... 
 
മോനെ എന്താ അവർ പറഞ്ഞെ.... ന്റെ മോൾക് ഇപ്പൊ എങ്ങനെ ണ്ട്.... ഞാൻ ഒന്ന് പോയി കാണട്ടെ..... ഇന്നലെ കണ്ടതാ ന്റെ പൊന്ന് മോളെ.... ഇന്ക് ഓളെ കാണണം.....   
 
Zannu ന്റെ ഉപ്പ സീൻ ആക്കുന്ന മുന്നെ മിഷു വന്നു...... 
 
Zannu ന് ഒന്നും സംഭവിക്കില്ല..... ഞാൻ ഡോക്ടറെ പോയി കണ്ടിട്ട് വരാം.... ഇങ്ങള് ടെൻഷൻ അടിക്കാതെ നിക്കി .... 
 
 
സാർ  may i..... 
 
Yes.... 
 
Zanna യുടെ ഹസ്ബൻഡ്  ആണ്.... 
 
ആഹ് ഇരിക്കു.....നിങ്ങളെ ഞാൻ കാണാൻ നിക്കുവായിരുന്നു....   എന്തെന്ന് വച്ചാൽ വൈഫ്‌ ന്റെ ജീവൻ ഇപ്പൊ വളരെ ഗുരുതരമായി കൊണ്ടിരിക്കുകയാണ്... 
 
അതിന്റെ റീസൺ അറിഞ്ഞാൽ നിങ്ങൾ ഒരിക്കലും  തളരരുത്.......ഇത് മൂലം എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല.... ഒരുപക്ഷെ പ്രാത്ഥനക്ക് ഇതിനെ മറി കടക്കാനാവും.... അത് കൊണ്ട് വൈഫ്‌ ന് വേണ്ടി പ്രാത്ഥിക്കാം അല്ലാതെ നിവർത്തി ഇല്ലാ..... 
 
അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ... ഇരുന്ന ഇരുപ്പിൽ ഭൂമി രണ്ടായി പിളർന്നെങ്കിൽ എന്നാഷിച്ചു പോയി....
 
💞💞💞💞💞💞💞💞💞💞💞
 
ഡോക്ടറെ മുറി വിട്ടു ഇറങ്ങിയപ്പോയേക്കും എല്ലാരും കൂടെ ചുറ്റും കൂടി ഓരോന്ന് ചോദിക്കാൻ തുടങ്ങി.......
 
അവരുടെ ചോദ്യങ്ങൾക്കൊന്നും ഉള്ള ഉത്തരം ന്റെ കയ്യിൽ ഇല്ലാത്തത് കൊണ്ട് തന്നെ ഒരു തരം വീർപ്പു മുട്ടൽ അനുഭവപ്പെട്ടു.... 
 
എന്താ ഷാനു.... എന്താ ഡോക്ടർ പറഞ്ഞെ.... നീ ആകെ വല്ലാതെ ആയിട്ടുണ്ടല്ലോ എന്ത് പറ്റി ഡാ.. (മിഷു )
 
അത് പിന്നെ........ 
 
ഏത് പിന്നെ നീ പറയുന്നുണ്ടോ....? 
 
 
Zannu ന് ഒരു അർജന്റ്  ടെസ്റ്റ് കൂടെ ചെയ്യാൻ ണ്ട്.... ന്നെ കൊണ്ട് അതൊന്ന് സൈൻ ചെയ്യിപ്പിക്കാൻ വിളിച്ചതാ..... 
 
ആ ടെസ്റ്റ് കയ്യുമ്പോയേക്കും ബോധം തിരിച്ചു കിട്ടും എന്നാ ഡോക്ടർ പറഞ്ഞെ....
 
അവരോടൊക്കെ കള്ളം പറഞ്ഞു ഒഴിഞ്ഞു മാറുമ്പോഴും എന്റെ നെഞ്ചകം ഉരുകി തീരുക ആയിരുന്നു..... ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം അവരോടു പറഞ്ഞാൽ എന്തൊക്കെ സംഭവിക്കും..... ആ പന്ന $$$%%&& നെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ.... 
 
ന്റെ പെണ്ണിന് ഡോക്ടർ പറഞ്ഞ പോലെ വല്ലതും സംഭവിച്ചാൽ ഏത് കൊമ്പൻ ആയിരുന്നാലും ശരി വച്ചേക്കില്ല ഞാൻ.... അങ്ങനെ സംഭവിക്കണം എങ്കിൽ ആദ്യം ന്റെ *റൂഹ്* ശരീരത്തിൽ നിന്നും പിരിഞ്ഞു പോവണം.  
 
Zannu വിന്റെ ഇപ്പോഴത്തെ അവസ്ഥ ഡോക്ടർക്കും എനിക്കും പടച്ചോനും മാത്രം അറിയൂ.... അത് അങ്ങനെ തന്നെ നിൽക്കട്ടെ... നിങ്ങൾ ആരും അറിയാൻ സമയം ആയിട്ടില്ല.... 
 
💞💞💞💞💞💞💞💞💞💞💞
 
മണിക്കൂറുകൾ  കടന്നു പോയി എന്നല്ലാതെ Zannu നോർമൽ ആയില്ല.... ഒരുപക്ഷെ സർജറി ക്രിറ്റിക്കൽ ആയത് കൊണ്ടാവും..... 
 
 
എന്താ Zannu.... നമുക്ക് മാത്രം ഇങ്ങനെ.... ഒന്ന് മറി  കടക്കുമ്പോ ആയിരിക്കും അടുത്തത്..... പടച്ചോൻക്ക് ഞമ്മളെ പെരുത്ത് ഇഷ്ടം ആവും അല്ലാതെ ഒന്നിന് പിറകെ ആയി ഇങ്ങനെ പരീക്ഷിക്കില്ലല്ലോ.... 
 
Zannu വിന്റെ ഓർമ്മകൾ മനസ്സിൽ അലയടിച്ചു കൊണ്ടിരിക്കുമ്പോയും ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ചെവിയിൽ മുഴങ്ങി കേൾക്കാൻ തുടങ്ങി..... 
 
 
ഷാനു..... 
 
ആ റാഹി എന്തായെടാ..... 
 
ഷൂട്ട്‌ ചെയ്ത ആളെ ഐഡന്റിഫൈ ചെയ്തിട്ടുണ്ട്.... ഈ പിക് ഒന്ന് നോക്കിയേ..... സിറ്റിയിൽ പലയിടത്തും ഇവനെ സംശയ രൂപത്തിൽ കണ്ടത് കൊണ്ട്.... സിസിടിവി കൾ എല്ലാം ചെക്ക് ചെയ്തു.... അതിൽ ഷൂട്ട്‌ ചെയ്യുന്നത് വ്യക്തമായി കാണാനും സാധിക്കുന്നുണ്ട്.......
 
എടാ ഇത് അവനല്ലേ....... (  ഷാനു )
 
നോക്കട്ടെ.... 
 
ഷാനു വിന്റെ കൈകളിൽ നിന്നും പിക് കൈമാറി നോക്കിയ ശേഷം ഷാനു,, അനു,, റബി,,,  മൂവരുടെയും നോട്ടം അല്ലുവിന്റെ നേർക്ക് ആയിരുന്നു........ 
 
 
*(തുടരും....)*
 
______________________________
💙🖤റൂഹോട് ചേരും വരെ🖤💙

💙🖤റൂഹോട് ചേരും വരെ🖤💙

5
1560

*💙🖤  റൂഹോട്*                   *ചേരും വരെ..  🖤💙*           *jUb!!✍💞**(RoM@nt!C  Lov£ $toRy)**_Part_43_*____________________________________©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.______________________________________എല്ലാവരുടെയും നോട്ടം അല്ലുവിലേക്ക് പതിച്ചപ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.... പടച്ചോനെ എല്ലാരും ന്തിനാ ന്നെ തന്നെ നോക്കുന്നെ.... ഇനിപ്പോ അതിലെ പിക്കും ഞാനും ഒരുപോലെ ആവോ.... മ്മേ... ഇയ്യെന്താ ഡീ ഇങ്ങനെ നിന്ന് വിയർക്കുന്നെ.... ങ്‌ഹേ.... എന്തോന്ന്... അതന്നെ ഞാനും ചോദിച്ചേ എന്താ നിന്റെ പ്രശ്നം ന്ന്.... ഏയ്‌ ഒന്നുല്ല... എന്നാലേ ന്റെ പൊണ്ടാട്ടി ഈ പിക് ഒന്ന് നോക്കിയ