\"\"ഡീ... 😡\"\"
പെട്ടന്നവളൊന്നു ഞെട്ടി. അപ്പോഴാണ് ഇത്രയും നേരം അവൾ ചായക്കപ്പും കൊണ്ട് വാതിൽക്കൽ തന്നെ നില്കുകയായിരുന്നു എന്നോർത്തത്.
\"\"അയ്യേ, അയ്യയ്യേ ഞാൻ എന്തൊക്കെയാണ് ഈ ചിന്തിച്ചു കൂട്ടുന്നത്, ആമി അവൻ നിന്റെ ശത്രുവാണ് ഇങ്ങനെയൊന്നും ചിന്തിക്കാനേ പാടില്ല \"\"
ആദിയാണെങ്കിൽ അവളുടെ മുഖത്തു വിരിയുന്ന ഓരോ ഭാവങ്ങൾ നോക്കി നില്കുകയായിരുന്നു.
\"\"ഡീ...\"\" അവൻ ഒന്നുകൂടെ കുറച്ചുറക്കെ വിളിച്ചു.
പെട്ടന്നെന്നെ അവൾ ചിന്തായിൽ നിന്നു മുക്തയായി ആദിയേ നോക്കി.അവനാണെങ്കിൽ അവളെ കലിപ്പിച്ചു നോക്കുന്നുണ്ട്.
\"\"ഡീ നീയെന്താഡി പകൽകിനാവ് കാണുകയാണോ \"\"
ഇനിയും ഇങ്ങനെ നിന്നാൽ അവൻ തലയിൽകേറും എന്നറിയാവുന്നത് കൊണ്ടു അവളും മാക്സിമം കലിപ് മുഖത്തു ഫിറ്റ് ചെയ്തു അകത്തോട്ടേക് കയറി ചായ അവന്റെ കൈയിലേക്കു കൊടുത്തു.
\"\"ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം നാളെ മുതൽ ചായ വേണമെങ്കിൽ താഴത്തേക്ക് വരണം, ഇങ്ങോട്ടേക്കു എടുത്തുകൊണ്ടു വന്നു കുടിപ്പിക്കാനൊന്നും എന്നേ കിട്ടില്ല മനസ്സിലായോ\"\"
\"\"ഡീ... നീയെന്താടീ എന്നേ ഭരിക്കാൻ വരുകയാണോ, എന്റെ വീട്ടിൽ വന്നിട്ട് എന്നോട് ഓർഡർ ഇടുന്നോ, ഇതെന്റെ വീട് ഇവിടെ എന്റെ ഇഷ്ടം മാത്രമേ നടക്കുള്ളൂ. എന്റെ കനിവ് കൊണ്ട് മാത്രമാണ് നീ ഇപ്പോ എന്റെ മുന്നിൽ നിൽക്കുന്നെ, അല്ലെങ്കിൽ നീ ഇപ്പോഴും കെട്ടാചരക്കായി വീട്ടിലിരുന്നേനെ.\"\"
\"\"ഡോ, തന്നെ ഞാൻ \"\"
\"\"ഒന്ന് പോടീ. \"\"
\"\"ഡോ താൻ അധികം അഹങ്കാരിക്കേണ്ട ഞാൻ സമ്മതിച്ചതോണ്ട് മാത്രമാണ് ഈ വിവാഹം നടന്നത്, അല്ലെങ്കിൽ താനും ഒരു കെട്ടാചരക്കായി ഇവിടെ ഇരുന്നേനെ കേട്ടോ \"\"
\"\"ഒഞ്ഞു പോടീ, എന്നേ കെട്ടാൻ പെൺപിള്ളേർ ക്യു നില്കും അപ്പോഴാ അവളുടെയൊരു \"\"
\"\"പിന്നെ വല്യ അഭിഷേക് ബച്ചനല്ലേ \"\"
\"\"ആണെടീ ആണ്, എന്റെ അത്ര സൗന്ദര്യം നിനക്കുണ്ടോ, ഒരുമാതിരി പാടത്തിലെ കോലം പോലെ\"\"
അവൾ അതിനു മറുപടി പറയുന്നതിന് മുൻപേ ലച്ചു \"\"ഏട്ടത്തി\"\" എന്ന് വിളിച്ചുകൊണ്ടാങ്ങോട്ടേക്ക് വന്നു.
\"\"അഹ് കൊള്ളാലോ, ചായ കൊടുക്കാൻ വന്നിട്ട് ഇവിടെ നിന്നു കൊഞ്ചുകയാണോ രണ്ടാളും \"\"ലച്ചു കുറുമ്പോടെ ചോദിച്ചു.
\"\"പിന്നെ കൊഞ്ചാൻ പറ്റിയ സാധനം\"\"
ആദി ആത്മഗതം എന്നോണം പറഞ്ഞു.
\"\"ഏട്ടൻ വല്ലതും പറഞ്ഞിരുന്നോ \"\"ലെച്ചു നെറ്റി ചുളിച്ചു കൊണ്ടു ചോദിച്ചു.
\"\"ഒന്നും പറഞ്ഞില്ല്യേ \"\"അവൻ തൊഴുകൈയോടെ പറഞ്ഞു.
\"\"അങ്ങനെ എങ്കിൽ ഏട്ടന് കൊള്ളാം..നിങ്ങളോട് വേഗം ഡ്രസ്സ് മാറ്റിയിട്ടു അമ്പലത്തിലേക്ക് പോകാൻ പറഞ്ഞു അമ്മ, ഞാൻ അത് പറയാൻ വന്നതാ. \"\" ലച്ചു രണ്ട് പേരോടുമായി പറഞ്ഞു
\"\"ദേ പോവാൻ നില്ക്കാ ലെച്ചു.\"\" ആമി ലെച്ചുവിനോട് പറഞ്ഞു.
\"\"അമ്പലത്തിലേക്കോ, എന്തിനാ ഇപ്പോ \"\" ആദി സംശയത്തോടെ ചോദിച്ചു.
\"\"അത് കൊള്ളാം കല്യാണം കഴിഞ്ഞു ഒന്നമ്പലത്തിലേക് ഒക്കെ പോകണ്ടേ, വേഗം ഒരുങ്ങിക്കോ അല്ലേൽ അമ്മേടെ കൈന്നു കിട്ടും \"\"
\"\"ഹ്മ്മ്\"\" എന്ന് പറഞ്ഞുകൊണ്ടവൻ പുറത്തേക് പോയി.
\"\"ഏട്ടത്തി സാരി ഉടുത്താൽ മതി ട്ടോ, ഉടുപ്പിക്കാനാ ഞാൻ വന്നത് \"\"
\"\"ആണോ, നീ വന്നത് നന്നായി \"\"എന്ന് പറഞ്ഞു കൊണ്ട് അവൾ അലമാരയിൽ നിന്നും സാരി എടുത്ത് ഉടുക്കാനായി തുടങ്ങി, സഹായിക്കാൻ ലച്ചുവും.
അവൾ സാരിയൊക്കെ ഉടുത്തുകഴിഞ്ഞപ്പോഴാണ് ആദി റൂമിലേക്കു വന്നത് അവൻ വേഗം തന്നെ ഒരു ഷർട്ടും മുണ്ടും ഇട്ടു കൊണ്ടു താഴേക്കു ഇറങ്ങി പിന്നാലെ ആമിയും.
\"\"അമ്മേ ഞങ്ങൾ ഇറങ്ങുവാണേ \"\"ആമി ശ്രീയോട് പറഞ്ഞു.
\"\"ആ മോളെ വേഗം പോയിട്ട് വാ എന്നിട്ട് നമുക്കൊരുമിച്ചിരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കാം, പിന്നെ ഇന്ന് വൈകുന്നേരം റിസപ്ഷൻ വച്ചിട്ടുണ്ട് അപ്പോൾ അതിന്റെ കാര്യങ്ങളും നോക്കണം \"\"
\"\"ശരിയമ്മേ പോയിട്ട് വരാം \"\"
അവർ പോകുന്നതും നോക്കി ശ്രീ നിന്നു.
\"\"എന്താണ് ഭാര്യേ ഇങ്ങനെ ചിന്താവിഷ്ടയായ ശ്യാമളെയെ പോലെ നിൽക്കുന്നത് \"\"മാധവൻ ശ്രീയുടെ പുറകിലൂടെ വന്നു തോളിലൂടെ കൈയിട്ടു.
\"\"അല്ല പെട്ടന്ന് നടത്തിയ കല്യാണം അല്ലേ രണ്ടുപേരുടെയും അതോണ്ട് പരസ്പരം അടുക്കുമോ ഇല്ലയോ എന്നൊക്ക ഒരു ഭയം. \"\"
\"\"അതൊക്കെ ശരിയാവുമെടി രണ്ടുപേരും പരസ്പരം മനസിലാക്കി പോകും ഇതിപ്പോ അവർ ജീവിക്കാൻ തുടങ്ങിയിട്ടല്ലേ ഉള്ളൂ ഒക്കെ ശരിയായിക്കൊള്ളും.\"\"എന്ന് പറഞ്ഞുകൊണ്ട് മാധവൻ ശ്രീയുടെ നെറ്റിയിലേക് നെറ്റി മുട്ടിച്ചു.
\"\"അയ്യേ ഞാൻ ഒന്നും കണ്ടില്ലേ \"\"എന്ന് പറഞ്ഞു കൊണ്ടു ലച്ചു കണ്ണ് പൊത്തി
\"\"എപ്പോ നോക്കിയാലും ഇടയിൽ നീ വരുമല്ലോ കട്ടുറുമ്പേ \"\"മാധവൻ കളിയോടെ ചോദിച്ചു
\"\"ഇപ്പോ എനിക്കായി കുറ്റം പബ്ലിക്കായി നിന്നു റൊമാൻസിച്ചതും പോരാ, അതും കെട്ടുപ്രായമായ മോളുടെ മുന്നിൽ വച്ചു, മ്ലേച്ഛം \"\"ലച്ചു അവരെ പുച്ഛിച്ചു.
\"\"ആർക്കാടി ഇവിടെ കെട്ടുപ്രായമായത്, എന്റെ മോളോന്നു ആദ്യം വളര് എന്നിട്ട് കെട്ടാം \"\"മാധവൻ ലെച്ചുവിന്റെ കൈയിലൊന്നു തട്ടി.
\"\"അത് മാത്രമല്ല മാധവേട്ട പ്രായത്തിന്റെ പക്വത ഒന്നും ഇവൾക്കില്ല ഒക്കെ കുട്ടി കളിയാണ്, പിന്നെ ഒരു പണിയും അറിയില്ല, ഇപ്പോ അവളെ കെട്ടിച്ചാൽ നാളെ എല്ലാരും എന്നെയായിരിക്കും കുറ്റം പറയാം\"\"ശ്രീയും മാധവനെ പിന്താങ്ങി.
\"\"ഓഹ് ഇപ്പോ ഞാൻ പുറത്ത്, നമ്മളില്ലേ\"\" എന്ന് പറഞ്ഞു കൊണ്ടു ലച്ചു റൂമിലേക്കു പോയി. മാധവനും ശ്രീയും അത് കണ്ടോന്ന് പുഞ്ചിരിച്ചു.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
അമ്പലനടയിൽ ശ്രീകോവിലിലേക് നോക്കി പ്രാർത്ഥിക്കുന്ന ആമിയുടെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞു.
\"\"ഒരു ദിവസം കൊണ്ട് എന്തൊക്കെയാണ് മഹാദേവാ എന്റെ ജീവിതത്തിൽ നടന്നത്, എത്രപെട്ടന്നാണ് എല്ലാം മാറിമറഞ്ഞത്. പുതിയ ജീവിതം എങ്ങനെയാണെന്നോ എന്താകുമെന്നോ എനിക്കറിയില്ല, എന്തുണ്ടായാലും അതൊക്കെ താങ്ങാൻ ഉള്ള കരുത്തു നീയെനിക്കു നൽകണേ മഹാദേവാ.... \"\"
പൂജാരി കൊടുത്ത പ്രസാദവുമായി അവൾ പുറത്തേക് നടന്നു.
ഇതേ സമയം അമ്പലത്തിലെ ആൽത്തറയിൽ ആമിക്കായി കാത്തിരിക്കുകയായിരുന്നു ആദി.
\"\"ഹോ ഇവളിത് എന്ത് ചെയ്യാ അമ്പലത്തിനകത്തു എത്ര സമയമായി കാത്തിരിക്കുന്നു \"\"
അപ്പോഴേക്കും അവൾ പുറത്തെത്തിയിരുന്നു.
\"\"ഓ വരുന്നുണ്ട് പിശാശ് \"\"
അവൾ നടന്നു അവനടുത്തേക് എത്തി.
\"\"ഡീ നീ അവിടെ എന്ത് ചെയ്യുകയായിരുന്നു, എത്ര സമയമായി നിന്നെ കാത്തിരിക്കുന്നത്. വേഗം വന്നൂടെ നിനക്ക്\"\"
\"\"ഞാൻ ഒന്ന് കുമ്പസാരിക്കുകയായിരുന്നു ഇന്നലെ ഞാൻ എന്റെ ജീവിതത്തിൽ ഒരു വലിയ തെറ്റ് ചെയ്തു, അത് ഭഗവാനോട് ഏറ്റുപറയുക ആയിരുന്നു \"\"
\"\"ഡീ നിന്നെ ഉണ്ടല്ലോ, നീ മാത്രമല്ല ഞാനും ഇന്നലെ ഒരു വല്യ കെണിയിൽ അകപ്പെട്ടു, ഇനി എനിക്കെന്നാണ് രക്ഷ എന്ന് ദൈവത്തിനറിയാം \"\"
\"\"ഡോ 😡😡\"\"ആമി ദേഷ്യത്തോടെ വിളിച്ചു.
അപ്പോഴേക്കും അവരുടെ വീടിനടുത്തുള്ള ഒരു സ്ത്രീ അങ്ങോട്ടേക്ക് വന്നു.
\"\"അല്ല ഇതാര് പുതുപ്പെണ്ണും ചെക്കനുമോ \"\"
രണ്ടുപേരും ഒന്ന് ചിരിച്ചു കാണിച്ചു
\"\"മോൾക്കെന്നെ അറിയോ, എന്റെ പേര് സുനിത നിങ്ങളുടെ വീടിനടുത്താ എന്റെ വീട്, ഒരു ദിവസം അങ്ങോട്ടേക്ക് വരാം ട്ടോ എന്നിട്ട് വിശദമായി പരിചയപ്പെടാം, എന്നാൽ ഞാൻ പോയി തൊഴുതു വരാം \"\"
\"\"അഹ് ശരി ചേച്ചി\"\" -ആമി
പിന്നെ അവർ അവിടെ നിന്നില്ല നേരെ വീട്ടിലേക് തിരിച്ചു, അവർ രണ്ടുപേരും വീട്ടിലെത്തിയപ്പോഴേക്കും നവീൻ അവിടെ ഹജർ വച്ചിട്ടുണ്ടായിരുന്നു.
\"\"അഹ് നീ ഇപ്പോ എത്തി\"\" ആദി അവനോട് ചോദിച്ചു.
\"\"ഇപ്പോ വന്നേ ഉള്ളേടാ \"\"
\"\"ഗുഡ് മോർണിംഗ് പെങ്ങളെ \"\"-നവി
അവളും ചിരിച്ചു കൊണ്ടു ഗുഡ് മോർണിംഗ് പറഞ്ഞു അകത്തേക്കു പോയി.
\"\"ടാ എങ്ങനെ ഉണ്ടായിരുന്നു ഇന്നലെ 😜\"\" -നവി
\"\"പോടാ അവിടെന്നു, ആ കേറിപോയ സാധനം ഒരു ആറ്റംബോംബ് ആണെടാ, നമുക്കൊന്നും അറിയാത്ത തെറി അവളുടെ കൈയിൽ ഉണ്ടെടാ, നമ്മളൊക്കെ വെറും ശിശു\"\" ആദി ഒരു നെടുവീർപ്പോടെ പറഞ്ഞു.
\"\"നീ അവളുടെ ശിഷ്യത്വം സ്വീകരിച്ചോടാ\"\" നവി ചിരിച്ചുകൊണ്ടു ചോദിച്ചു.
\"\"എന്റെ പട്ടി സ്വീകരിക്കും\"\"
\"\"ഇപ്പോ ഇങ്ങനൊക്കെ പറയും അവസാനം കാണാം രണ്ടുംകൂടെ അടയും ചക്കരയുമാകുന്നത്.\"\"
\"\"അതി ജന്മത്തിൽ നടക്കൂല \"\"
\"\"കാണാം നമുക്ക്, സിനിമയിലൊക്കെ നടക്കുന്നത് പോലെ ആദ്യം ഉടക്ക് പിന്നെ പ്രേമം അല്ലേടാ \"\"
\"\"പോടാ പോടാ... \"\"
അവർ രണ്ടുപേരും സംസാരിച്ചിരിക്കുന്നതിനിടയിലാണ് ശ്രീ ആഹാരം കഴിക്കാനായി വിളിച്ചത്.
\"\"വാടാ ഫുഡ് കഴിക്കാം.\"\" ആദി നവിയെ വിളിച്ചു.
\"\"ഓഹ് എനിക്ക് വേണ്ടടാ \"\"
\"\"അതെന്താടാ വേണ്ടാതെ നീ സ്ഥിരം കഴിക്കുന്നതാണല്ലോ ഇവിടുന്നു \"\"
\"\"വേണ്ടാത്തൊണ്ടാ, ഞാൻ വീട്ടിന്നു രണ്ടു കുറ്റി പുട്ട് കഴിച്ചു, ഇപ്പോ ഇവിടെ വന്ന ഉടനെ അഞ്ചാറു ദോശ കഴിചു. ഇനി താങ്ങൂലട 😌\"\"
\"\"നീ തിന്നാൻ വേണ്ടി ജീവിക്കുന്നതാണോ\"\"
\"\"ദൈവം തരുന്നു ഞാൻ കഴിക്കുന്നു 😌😁\"\"
\"\"ഹോ വല്ലാത്ത ജന്മം തന്നെ \"\"ആദി നവിയെ നോക്കി പറഞ്ഞു.
\"\"ടാ മതി നീ പോയി കഴിക്കാൻ നോക്ക്. \"\"-നവി
അവൻ കഴിക്കാനായി എഴുന്നേറ്റു പോയി,എല്ലരും ഒരുമിച്ചിരുന്നു ഫുഡ് ഒക്കെ കഴിച്ചു ആദി പിന്നെയും നവിയുടെ അടുത്തേക് പോയി സംസാരിക്കാനായി.
ആമിയും ലച്ചുവും ശ്രീയും കൂടി പത്രമൊക്കെ കഴുകി വച്ചു, അത് കഴിഞ്ഞു ആമി റൂമിലേക്കു പോയി വീട്ടിലേക് കാൾ ചെയ്തു കുറെ നേരം എല്ലാരോടും സംസാരിച്ചു ഫോൺ വച്ചു.
വൈകീട്ട് എല്ലാവരും റിസപ്ഷൻ നു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
അവിടെ അടുത്ത് ഒരു കൺവെൻഷണൽ സെന്റർ ഇൽ ആണ് റിസപ്ഷൻ. ആദി ഒരു കോട്ടും സ്യൂട്ടും, ആമി ഒരു ലഹങ്കയുമായിരുന്നു വേഷം.
എല്ലാവരും ഒരുങ്ങി റിസപ്ഷനു പോകാനായി വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഒരു കാർ ഗേറ്റും കടന്നു വന്നത്, അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു എല്ലാവരുടെയും മുഖം ദേഷ്യത്താൽ മുറുകി, ആമിക്കു മാത്രം ഒന്നും മനസിലായില്ല.......
തുടരും....
✍️ദക്ഷ©️