Aksharathalukal

അർജുന്റെ ആരതി


ഭാഗം - 33

അർജുന്റെ ആരതി


നാളെയാണ് ആദിലേട്ടന്റെ പെണ്ണിന് പുടവയെടുക്കാൻ പോകുന്നത്. അമ്മയും ചേച്ചിയും കുടുംബക്ഷേത്രത്തിൽ പോകുന്നത് കൊണ്ട് അവർക്ക് അവരുടെ കൂടേ ചെല്ലാൻ പറ്റില്ല. ആരതിയേ അവർക്കൊപ്പം വിട്ടേ പറ്റുവെന്ന്
ശീതളാന്റിയും ആദിലേട്ടനും നിർബന്ധം പിടിച്ചു.

പലതും പറഞ്ഞു ഒഴിഞ്ഞു മാറാൻ ആരതി ശ്രമിച്ചെങ്കിലും ആദിൽ സമ്മതിച്ചില്ല.
അവർ അത്രമാത്രം സഹായങ്ങൾ ചെയ്തു തരുന്നത് കൊണ്ട് മറുത്തു പറയാൻ ആരതിക്ക് സാധിച്ചില്ല.

ആളും ആരവും കൂടി തുടങ്ങിയപ്പോൾ എങ്ങനെലും ഈ കല്യാണമൊന്ന് കഴിഞ്ഞു കിട്ടിയാൽ മതിയെന്നായി അവൾക്ക്.

അടുത്ത ദിവസം അതിരാവിലെ ,  ആരതിയുടെ അച്ഛനും അമ്മയും ചേച്ചിയും കൂടേ ക്ഷേത്രത്തിൽ പോകാനൊരുങ്ങിയിറങ്ങി. അവരെ യാത്രയാക്കാൻ ആദിലും ശീതൾ ആന്റിയും അവിടെയുണ്ടായിരുന്നു.

ആരതിയേ അവരെ ഏൽപ്പിച്ചിട്ടാണ് പോകുന്നതെങ്കിലും അവരുടെ മുഖത്ത് ആശങ്ക വ്യക്തമായിരുന്നു.

\"ആരതി ഞങ്ങളുടെ കൂടേ ഹാപ്പിയായിരിക്കും. സേഫ് ഡ്രൈവ് അങ്കിൾ.\" ആദിൽ അവരെ ആശ്വസിപ്പിച്ചു.

ശീതളാന്റി  വന്നു നോക്കിയപ്പോൾ ആരതി മൂടിപ്പുതച്ച് കിടന്നു നല്ല ഉറക്കം.

അവളെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി അവളുണരുന്നത് വരെ കാത്തിരിക്കാൻ അവർ തീരുമാനിച്ചു. സമയം വൈകിയിട്ടും അവളുണരുന്ന ലക്ഷണമില്ല, അവളെ വിളിച്ചുണർത്താൻ അവർ നിർബന്ധിതയായി.

\"ആരതി മോളേ, എഴുന്നേൽക്ക്.\"

\"ഭയങ്കര ക്ഷീണം അമ്മേ, ഇത്തിരി കൂടി കിടക്കട്ടെ. ആറ്  മണിയാവുമ്പോൾ വിളിച്ചാൽ മതി സാരീയെടുക്കാൻ പോകണം.\" അവൾ പറഞ്ഞു.

\"പോകണ്ടേ, വേഗം എഴുന്നേൽക്ക്...\"

പതിഞ്ഞ ശബ്ദത്തിന്റെ ഉടമ അമ്മയല്ല എന്നവൾക്ക് തോന്നി. കണ്ണ് തുറന്നു നോക്കിയതും മുന്നിലിരിക്കുന്ന ആളേ കണ്ട് അവൾ ചിരിച്ചു.

\"ആന്റിയോ !!! അമ്മ പോയോ?\" അവൾ ചോദിച്ചു.

അവർ വെളുപ്പിനെ പുറപ്പെട്ടു.\" ആന്റി അവളുടെ കുറുനിരകൾ ഒതുക്കി കൊണ്ട് പറഞ്ഞു.

\"ശോ ലേറ്റായോ, അവൾ ചാടിയെഴുന്നേറ്റു.\"

ആന്റി, എന്റെ ഷെൽഫിൽ നിന്നും കൂട്ടത്തിൽ കൊള്ളാവുന്നൊരു ഡ്രെസ്സെടുത്തു  വയ്ക്ക് കേട്ടോ... ഞാനോടി വരാമേ... അവൾ കുളിമുറിയിലേക്ക് ഓടി കയറി.

\"തല നനയ്ക്കേണ്ട കേട്ടോ, മുടി ഉണങ്ങില്ല.\"

ശരി ആന്റി...

ആരതി വന്ന് നോക്കിയപ്പോൾ ജീൻസ് ടോപ്പുമെടുത്ത് ആന്റി വെച്ചിരിക്കുന്നു.
തന്റെ ഇഷ്ടം മനസ്സിലാക്കിയ ഒരാളെ കണ്ട് കിട്ടിയപ്പോൾ  ആരതിയുടെ കണ്ണുകൾ വിടർന്നു. \"ആന്റിയാണ് എന്റെ ആന്റി... ഇത്ര പെട്ടെന്ന് ഇടാൻ പറ്റുന്ന വേഷം വേറെയില്ല. \"

\"മുടി നനയ്ക്കേണ്ടാന്ന് പറഞ്ഞതല്ലേ ഞാൻ? ഇതുണങ്ങാതെ എങ്ങനെ ചീകി വെയ്ക്കും.\" ആന്റി വിഷമത്തോടെ ചോദിച്ചു.

ഹേയ്! ഇതിനു വലിയ സമയം കളയണ്ട കാര്യമില്ല... അവളൊരു വവരെടുത്ത് രണ്ട് സൈഡിലേക്കും മുടി ചീകിയൊതുക്കി ഒരു ചെറിയ ക്ലിപ്പിട്ടു.\"കഴിഞ്ഞു വാ നമ്മുക്ക് പോകാം.\"

അവിടിരിക്ക്... അവളെ ഒരുക്കാനും, ആഹാരം കഴിപ്പിക്കാനും ആന്റി ഉത്സാഹിച്ചു നിന്നു. അവരുടെ പരിചരണത്തിൽ അവൾ സ്വയം മറന്നു നിന്നു.

ആദിലിനെയും ആന്റിയെയും കാത്ത് പെങ്ങമ്മാർ  വണ്ടിക്കരികിൽ നിൽക്കാൻ തുടങ്ങിയിട്ട് സമയം കുറച്ചായി.

\"6 മണിക്ക് പുറപ്പെട്ടില്ലെങ്കിൽ ലോകം ഇടിഞ്ഞു വീഴുമെന്ന് പറഞ്ഞ വല്യേട്ടനാണ്. ഇപ്പോൾ സമയം 6: 30 യായി... ഏത് ദേവസുന്ദരിയേ ഒരുക്കി കൊണ്ട് വരാനാണോ പോയിരിക്കുന്നത്.\" അവരിലൊരാൾ മറ്റുള്ളവരോടായി പറഞ്ഞു.

ക്ഷമകെട്ട് നിന്നവരുടെ മുന്നിലേക്ക് ആദിൽ നടന്ന് വരുന്നു.

\"എത്രനേരമായി വല്യേട്ടാ നോക്കിയിരിക്കാൻ തുടങ്ങിയിട്ട്,
എവിടെപ്പോയി കിടക്കുവായിരുന്നു?\" അവർ ചോദിച്ചു.

\"കിടന്നു കയറുപൊട്ടിക്കാതെ മൂന്നെണ്ണം പോയി വണ്ടിയിൽ കയറൂ...\"\'അവൻ പറഞ്ഞു.

\"ഒരു സാരിയെടുക്കാൻ രണ്ട് വണ്ടി നിറയേ ആളുകളോ!\" അർജുൻ ചോദിച്ചു.

ഒരു വണ്ടി, അവരുടെ സുചേതാ കുഞ്ഞമ്മയും മറ്റേ വണ്ടി ആദിലുമാണ് ഓടിക്കുന്നത്.  പുരുഷകേസരിയായി അവൻ മാത്രമേയുള്ളൂ.

\"ഈ മൂന്നെണ്ണം കൂടി വലിഞ്ഞു കയറി വന്നിട്ടല്ലേ,അല്ലെങ്കിൽ ഞങ്ങൾക്കെല്ലാവർക്കും കൂടേ ഒരു വണ്ടിയിൽ കയറി പോയാൽ  മതിയായിരുന്നു.\" ആദിൽ പെങ്ങമ്മാരെ നോക്കിക്കൊണ്ട് പറഞ്ഞു.

\"അയ്യടാ... വധുവിന് സാരിയെടുക്കേണ്ടതും സാരി കൊടുക്കേണ്ടതും നാത്തൂന്മാരുടെ അവകാശമാണ്. അത് ഞങ്ങളാർക്കും വിട്ടു തരില്ല.\" കൂട്ടത്തിലേ ഒരു പെൺകുട്ടി പറഞ്ഞു.

\"അല്ലേലും ആർക്കുമൊന്നും  കൊടുക്കുന്ന ടൈപ്പുകൾ അല്ലല്ലോ? \" ആദിൽ ചോദിച്ചു.

\"ആരതി റെഡിയായോ?\" അർജുൻ ചോദിച്ചു.

\"അമ്മ അവൾക്ക് ഭക്ഷണം കൊടുക്കുന്നു. അത് കഴിഞ്ഞു മെഡിസിൻ കൃത്യം കഴിപ്പിക്കണമല്ലോ? \" അവൻ പറഞ്ഞു.

അതിന് മറുപടിയായി അർജുനൊന്ന് മൂളി.

\"അവള് പറഞ്ഞത് ശരിയാണ് ഇതൊക്കെയൊരു മെനക്കെട്ട പരിപാടിയാണ് ഇന്നലെ തന്നെ ഞാനൊരു പരുവമായി.  അവളിന്നും കൂടേ മെനക്കേട്ടാൽ എന്തായിരിക്കുമോ അവളുടെ അവസ്ഥ.\" അത് ആലോചിച്ച് അർജുൻ ഉത്കണ്ടയായി.

\"ഈ പിള്ളേർക്കെല്ലാം പരീക്ഷയല്ലേ, സമയം സന്ദർഭം എല്ലാം കൂടി സംയോജിപ്പിച്ചു വരുമ്പോഴല്ലേ പോകാൻ പറ്റൂ... അതാണ് ഇന്ന് തന്നെയാക്കിയത്. \" ആദിൽ പറഞ്ഞു.

ആരതിയും ആന്റിയും ഗേറ്റ് കടന്നു വരുന്നു.

\"ആരതി, വീടിന്റെ താക്കോൽ അർജുനെ ഏൽപ്പിച്ചിട്ട് വാ...\" ആന്റി പറഞ്ഞു.

ഇതാ...അർജുൻ താക്കോൽ,

\"നിനക്ക് ചേരുന്ന നല്ല കളർ ഡ്രസ്സ്‌ നോക്കിയെടുക്കണം കേട്ടോ, \"  അർജുൻ താല്പര്യത്തോടെ പറഞ്ഞു.

\"എനിക്ക് പോകാൻ വയ്യ അർജുൻ...\"

പോയെ പറ്റൂ ആരതി, അവൻ അവളെ വണ്ടിയിലേക്ക് കയറ്റി വിട്ടൂ... നീ എന്താ അമ്മയുടെ കൂടേ പോകാഞ്ഞത്? അവൻ ചോദിച്ചു.

ഞങ്ങളുടെ കുടുംബക്ഷേത്രത്തിലേക്ക് ഇവിടുന്ന് രണ്ട് മണിക്കൂർ യാത്രയുണ്ട്. അത്രയും ദൂരം ഇന്നെന്നെ കൊണ്ട് വയ്യാ...

ദൈവമേ!

എന്താ അർജുൻ!

ഒന്നുമില്ല എന്ന് അവൻ തലയനക്കി. ഇവർ ആരൊക്കെയാണെന്ന് മനസ്സിലായോ?

അപ്പോഴാണ് ആരതി മുന്നിലിരിക്കുന്ന പുതിയമുഖങ്ങളെ ശ്രദ്ധിച്ചത് .

\"ഞാൻ പരിചയപ്പെടുത്തി കൊടുത്തോളാം
ഇപ്പോൾ തന്നെ നേരം കുറയായി. സമയത്തും കാലത്തും അങ്ങ് എത്തണ്ടേ\" ആദിൽ യാത്ര പറഞ്ഞു വണ്ടിയെടുത്തു.

ഇതാണ് ഞങ്ങളുടെ ആരതി! അവളെ മൂവർക്കും പരിചയപ്പെടുത്തി അതോടൊപ്പം
തന്നെ ചിഞ്ചു, മിഞ്ചു, കുഞ്ചു ഇവരാണ്  പൊന്നങ്ങളമാരുടെ പുന്നാര പെങ്ങമ്മാരെന്ന് ആദിൽ അവരെ ആരതിക്ക് തിരിച്ച് പരിചയപെടുത്തി.

എല്ലാവരും പരസ്പരം ഒന്നു ചിരിച്ചു.

കുടുംബക്കാർക്കിടയിൽ തികച്ചും അന്യയായ ഒരാളായി അവർ അവളെ കണ്ടു. അവരുടെ ഭാഷയിൽ സ്വർഗ്ഗത്തിലേ കട്ടുറുമ്പ്.

\"ഏതാടി കുഞ്ചു ഈ പെണ്ണ്? \" മിഞ്ചു അടക്കത്തിൽ ചോദിച്ചു.

\"തൊട്ടയൽപക്കത്തെ പെണ്ണാ...വല്യമ്മ പേരിന് വിളിച്ചതായിരിക്കും. അശേഷം ബുദ്ധിയില്ലാത്തവൾ കെട്ടിയൊരുങ്ങി പുറപ്പെട്ടു.

അല്ലേലും ഈ വല്യമ്മ എവിടെച്ചെന്നാലും ആളും തരവും നോക്കാതെ കമ്പനിയടിക്കും... അങ്ങനെ കല്ലുംമുള്ളും വെച്ച് അവരുടെ സംഭാഷണശകലം  പതിഞ്ഞ സ്വരത്തിൽ അവർ തുടർന്നു.

മൂവരും അവളെ നോക്കി ഉള്ളിൽ പുച്ഛിച്ചു കൊണ്ട് പുഞ്ചിരിച്ചു.

അവരുടെ നോട്ടത്തിൽ തന്നെ അവളോടുള്ള ഇഷ്ടക്കേട് പ്രകടമായിരുന്നു.

\"അബൂട്ടൻ വന്നില്ലേ ഏട്ടാ? \"

ആദ്യം വിളിച്ചപ്പോ അവൻ വരാൻ വയ്യാ.
പിന്നെ നീയുണ്ടെന്നറിഞ്ഞപ്പോൾ ഒരു ചാഞ്ചാട്ടം, അതുകൊണ്ട് ഞാൻ മനപ്പൂർവം കൊണ്ട് വരാഞ്ഞതാ... പരീക്ഷയല്ലേ വല്ലതുമൊക്കെ മറിച്ച് നോക്കി പഠിച്ചവിടെയിരിക്കട്ടെ.

അമ്പുട്ടനൊക്കെയിപ്പോൾ ഭയങ്കര പഠിപ്പിസ്റ്റായിപ്പോയി... കുഞ്ചു   വേവലാതിയോടെ പറഞ്ഞു.

\"അവന്റെ ട്യൂഷൻ ടീച്ചറാണ് ആരതി. ഈ നല്ല മാറ്റത്തിന്റെ ക്രെഡിറ്റ്‌ മുഴുവൻ ഇവൾക്കുള്ളതാണ് \" ആന്റി ആരതിയുടെ കൈയിൽ പിടിച്ചുക്കൊണ്ട് പറഞ്ഞു.

ഇത്തിരി കുശുമ്പിൽ കുഞ്ചു ആരതിയേ തി നോക്കി ചുണ്ട് പിളർത്തി.

\" ഡ്രസ്സ് എവിടുന്നാ എടുക്കുന്നത്? \"ആരതി ചോദിച്ചു.

കോട്ടയത്തെ അതിവിപുലമായ വസ്ത്രശാല പാലയ്ക്കൽ സിൽക്‌സ്, അവിടേക്കാണ് നമ്മുടെ യാത്ര...
\'ആഘോഷം എന്തു തന്നെയാവട്ടെ, തുണിത്തരങ്ങൾ പാലയ്ക്കലിൽ നിന്ന് തന്നെ... \'പിള്ളേര് ആർത്തു വിളിച്ചു പറഞ്ഞു.

കോട്ടയത്തേക്കോ !!! ആരതി അന്തിച്ചു.

\"അതെ.\"

രണ്ട് മണിക്കൂർ ട്രാവൽ ചെയ്യാൻ മടിച്ച ആരതി,  നാല് മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കാണ് അവരോടൊപ്പം പുറപ്പെട്ടത് .

യൂ നോ യൂ ലവ് മീ , ഐ നോ യൂ കെയർ
ജസ്റ്റ്‌ ഷൗറ്റ് വെനെവർ , ആൻഡ് ഐ വിൽ ബി ദേയർ.
യൂ ആർ മൈ ലവ് , യൂ ആർ മൈ ഹാർട്ട്‌
ആൻഡ് വീ വിൽ നെവർ എവർ എവർ ബി എപാർട്ട്

ആർ വീ ആൻ ഐറ്റം ? ഗേൾ , ക്വിറ്റ് പ്ലെയിങ്
വീ ആർ ജസ്റ്റ്‌ ഫ്രണ്ട്‌സ് , വാട്ട്‌ ആർ യൂ സേയിങ് ?
സെഡ് ദേയർ അനദർ ആൻഡ് ലൂക്കട് റൈറ്റ് ഇൻ മൈ ഐസ്
മൈ ഫസ്റ്റ് ലവ് ബ്രോക്ക് മൈ ഹാർട്ട്‌ ഫോർ ദി ഫസ്റ്റ് ടൈം
ആൻഡ് ഐ വാസ് ലൈക്‌ ...

ബേബി , ബേബി , ബേബി ഓഓഓ
ലൈക്‌ ബേബി , ബേബി , ബേബി നോ...
ലൈക്‌ ബേബി , ബേബി , ബേബി ഓഓഓ
ഐ തോട്ട് യൂ ഹാഡ് ആൾവേസ് ബി മൈൻ (മൈൻ )

പിള്ളേർ ടൂർ പോകുന്നത് പോലെ അടിച്ചുപൊളിക്കുവാണ്.

ആരതി ഇതൊക്കെക്കണ്ട് ആന്റിയുടെ തോളിൽ ചാരിയിരുന്നു. അവൾക്കിതൊക്കെ ചില നേരത്ത് കാണുമ്പോൾ നല്ല വിഷമം തോന്നും. ദിയെ ഒരുപാട് മിസ്സാവുന്ന പോലെ. ദിയോടൊപ്പം ആടിപ്പാടി ആർത്തുല്ലസിച്ച നാളുകൾ അവൾക്ക് ഓർമ്മ വന്നു.

ആരതി... എന്നുള്ള ആദിലിന്റെ വിളിയാണ് അവളെ ഉണർത്തിയത്. നീ ഉറങ്ങുവാണോ നിന്റെ കലപില ശബ്ദമൊന്നും കേൾക്കാനില്ലല്ലോ!

ഞാനിവിടെയുണ്ട് ഏട്ടാ...അവൾ സൗമ്യമായി പറഞ്ഞു.

വഴിയരികിൽ കാണുന്ന കടകളിലും, നല്ല സീനറി കിട്ടുന്ന സ്ഥലങ്ങളിലും
വണ്ടി നിർത്തി, യാത്രാക്ഷീണം അകറ്റിയവർ സഞ്ചരിച്ചു.

തുണിക്കടയുടെ മുന്നിൽ വണ്ടി നിർത്തിയതും പിള്ളേർ കുരവയിട്ടു.

ഈശ്വരാ!!! ആരതി നെഞ്ചത്ത് കൈവച്ചുപോയി.

പാലക്കൽ സിൽക്സെന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയിരിക്കുന്നത് അവൾ വായിച്ചു. തുണിക്കട കണ്ടതും ആരതി വണ്ടറടിച്ച് നിന്നു പോയി.

\" നീയിങ്ങനെ അന്തംവിട്ട് നിൽക്കാതെ കയറി പോ അകത്തേക്ക്,  ബാക്കി അവിടെ ചെന്ന് വായിനോക്കാം.\" അവളുടെ നിൽപ്പ് കണ്ട് ആദിൽ പറഞ്ഞു.

അകത്തേക്ക് പ്രവേശിച്ചപ്പോൾ അവളുടെ അന്ധാളിപ്പ് വീണ്ടും തുടർന്നു.

\"ഇതിന്റെ പുറമോടി കണ്ടാൽ തന്നെ, ഞങ്ങളേ പോലുള്ളവർക്ക് കയറാൻ  പേടിയാകും. ഇതിന്റെ ഇന്റീരിയർ വർക്സ്, കൂടി കണ്ടാൽ പിന്നെയൊന്നും പറയുകയും വേണ്ടാ....തുണിയെടുക്കാൻ മറന്നു ആൾക്കാർ നോക്കി നിന്നു പോകും. ബഡ്ജറ്റ് കൈയിൽ നിൽക്കുമോ?\"അവൾ സംശയത്തോടെ ചോദിച്ചു.

\"ഞങ്ങൾ ഇവിടുന്നാണ് സ്ഥിരം വാങ്ങുന്നത്. കൈയിൽ നിൽക്കുന്ന പരിപാടികൾക്കൊക്കെ ആദിൽ നരേന്ദ്രൻ ഇറങ്ങാറുള്ളൂ. \" അവൻ പറഞ്ഞു.

വെഡിങ്‌കാർക്ക് പ്രേത്യേക സ്വീകരണം തന്നെയവരൊരുക്കി.

\"ആരതിക്ക് സാരീ സെലക്ട്‌ ചെയ്യാനറിയുമോ?\"  സുചേതാന്റി ചോദിച്ചു.

\"ഇല്ല ആന്റി. എനിക്ക് നേരേ ചൊവ്വേ ഒരു ചുരിദാർ മെറ്റീരിയൽ പോലും എടുക്കാനറിയില്ല. \" അവൾ പറഞ്ഞു.

\"എന്നിട്ടാണോ വല്യേട്ടൻ ഈ പെണ്ണിനെ സെലക്ഷൻ ഏൽപ്പിച്ചത്.\" കുഞ്ചു ആദിലിനെ നൈസായിട്ടൊന്ന് ആക്കി.

അപമാനിച്ചു മതിയായെങ്കിൽ വാ മനുഷ്യാ,
നമ്മുക്ക് മേലോട്ട് പോകാം... എന്നർഥത്തിൽ
ആരതി ആദിലിനെ നോക്കി.

\"പട്ടുചേല സെലക്ട്‌ ചെയ്യാനല്ല അവളെ കൂടേകൂട്ടിയത്. ഇപ്പോഴത്തെ ട്രെൻഡായിട്ടുള്ള കുറച്ച് ഡ്രസ്സ് എടുക്കാനാണ്.
നീ വാ ആരതി, നമ്മുക്ക് പോയി ജീൻസ് ടോപ് സെലക്ട്‌ ചെയ്യാം.\"

\"അവരെയും കൂടി വിളിക്കേട്ടാ...\"ആരതി പറഞ്ഞു.

വേണ്ടാ... പ്രിയ നാത്തൂൻ സാരിയെടുക്കാൻ വന്നവർ ആ പണി ചെയ്യട്ടെ.

അവളെയും കൂട്ടി ആദിൽ നടന്നു പോകുന്നത് ഇഷ്ടക്കേടോകൂടി പെങ്ങമ്മാർ നോക്കിയിരുന്നു.

\"ഈ കട്ടുറുമ്പ് നമുക്ക് പണിയാവുമെന്നാണ് തോന്നുന്നത്.\" മിഞ്ചു പറഞ്ഞു.

കൂട്ടത്തിൽ നല്ലൊരു സാരിയെടുത്ത് ശീതൾ മാറ്റി വെച്ചു

\"അതാർക്കാണ് വല്യമ്മേ ?\" മിഞ്ചു ചോദിച്ചു.

\"അതൊക്കെയുണ്ട്. \" വേഗം നോക്കിയെടുക്ക് പിള്ളേരെ.

ആരതി ആദിലിനൊപ്പം സ്റ്റേയർ കയറി മുകളിലേ ജന്റ്സ് സെക്ഷനിലെത്തി.

\"പെങ്ങമ്മാർക്ക് ഒരു എല്ല് കൂടുതലുണ്ടോ?\"
ആരതി മനസ്സിലോർത്തു.

ഇല്ലെടി പാവങ്ങളാണ്... വെറും പാവങ്ങൾ.
ആദിൽ അവളുടെ മനസ്സ് വായിച്ച പോലെ പറഞ്ഞു.

\"എവിടെ നോക്കിയാലും പാവങ്ങൾ മാത്രമേയുള്ളൂ. പാവങ്ങളെ കൊണ്ട് സമ്പുഷ്ടമായ ലോകമാണ് നമ്മുടേതെന്ന് അവൾ പറഞ്ഞു.

സ്കൂൾ പിള്ളാരാണെന്ന് കേട്ടപ്പോൾ എന്റെ മനസ്സിൽ മറ്റൊരു ഫിഗറായിരുന്നു. ഇത്
കോളേജ് കുമാരികളും മാറി നിൽക്കും. ഇത്തിരി കൂടി വലുതാവുമ്പോൾ ഇവിടെ പലതും ഇവരൊക്കെ മാറ്റി മറിക്കും.\" അവൾ പകുതി കളിയായും എന്നാൽ അല്പം കാര്യമുള്ളതായി പറഞ്ഞു.

\"മേക്കപ്പ് ഇത്തിരി കൂടുതലാണോ?\" അവൻ ചോദിച്ചു.

ഏയ്‌ അതൊന്നുമല്ല എന്നർഥത്തിൽ അവൾ തലയാട്ടി.

 മേക്കപ്പും ഡ്രെസ്സും ജാഡയ്യുമോന്നുമല്ല വിഷയം. നാക്കിന്റെ നീളവും വായിൽ നിന്നു വരുന്ന മൊഴിയും പ്രായത്തിനൊത്തല്ല, എന്നവൾക്ക് തോന്നി പക്ഷേയത്‌ അവനോട് പങ്കുവെച്ചില്ല.

\"ആരതി, സ്വപ്നം കണ്ട് കഴിഞ്ഞെങ്കിൽ വന്ന കാര്യം നോക്കെടി.\" ആദിൽ പറഞ്ഞു.

\"എനിക്കിതിനകത്തേക്ക് കയറിയത് തൊട്ട് ഭയങ്കര ചിന്തകളാണ് ആദിലേട്ടാ... സാധാരണ തുണിക്കട പോലെയല്ല, വല്ലാത്തൊരു പ്രേത്യേകത തോന്നുന്നു.\"

മലയാളി പുരുഷന്മാരുടെ ദേശീയവേഷമായ  മുണ്ടും ഷർട്ടും തിരഞ്ഞെടുക്കുക എന്നതാണ് ആദ്യത്തെ കർമ്മം.

ക്രീം കളർ ഷർട്ടും കസവു കരയുള്ള ഡബിൾ മുണ്ടും അവർ വേഗം സെലക്ട്‌ ചെയ്തു.

റിസപ്ഷൻ ഡ്രസ്സിന്റെ കാര്യം വന്നപ്പോൾ അവർ തമ്മിൽ തെറ്റി.

അവനെടുക്കുന്നത് അവൾക്കോ, അവളെടുക്കുന്നത് അവനോ തീരേ പിടിച്ചില്ല.അവർ തമ്മിൽ തമ്മിൽ ഇടഞ്ഞു ഒരു സെക്ഷനിലെ അലമാരി മുഴുവൻ കാലിയാക്കി. സെയിൽസ്മാന്റെ മുഖം വാടുന്നതിന് മുമ്പേ അടുത്ത സെക്ഷനിലേക്ക് കടന്നു.

തർക്കിച്ചു കൊണ്ടിരുന്നാൽ കാര്യം നടക്കില്ലെന്ന് ഇരുവർക്കും മനസ്സിലായതുകൊണ്ട് ഇത്തിരി വിട്ട് വീഴ്ച്ചയ്ക്ക് തയ്യാറായി.

\"ഇതെങ്ങനെയുണ്ട് ആരതി?\" ഒരു കളർഫുൾ ലെങ്ത്തി ജുബ്ബാ കാണിച്ചവൻ ചോദിച്ചു.

\" നന്നായിട്ടുണ്ട്. പെണ്ണുങ്ങളുടെ നൈറ്റി പോലെ!  നിങ്ങളീ, അമ്മാവൻ ജുബൈയിട്ടറങ്ങാതെ, വേറെ എന്തേലും നോക്ക്.\" അവൾ പറഞ്ഞു.

അവനത് എടുത്ത പോലെ തിരിച്ചു വെച്ചു

\"അടുത്തതൊരു ഷേർവാണിയെടുത്തവളെ കാണിച്ചു കൊടുത്തു.\"

ആരതിയ്ക്ക് കണ്ണിന് തീരെ പിടിക്കാത്ത സാധനമാണവൻ ഇപ്പോൾ കാണിച്ചത്.

\"അടിപൊളി. അല്ല നിങ്ങൾ കല്യാണം കഴിക്കാൻ പോകുവാണോ അതോ സിനിമാറ്റിക് പോകുവാണോ?\"  അവൾ ചോദിച്ചു.

ഇതുമണിഞ്ഞൊരു ഹിന്ദി സെറ്റപ്പ് കൂടിയായാൽ...

ലേഹ്ജ ലേഹ്ജ … ദിൽ ലേഹ്ജ ലേഹ്ജ
ലേഹ്ജ ലേഹ്ജ … സോണിയെ ലേഹ്ജ ലേഹ്ജ
ലേഹ്ജ ലേഹ്ജ … ദിൽ ലേഹ്ജ ലേഹ്ജ
ലേഹ്ജ ലേഹ്ജ … സോണിയെ ലേഹ്ജ ലേഹ്ജ
ആ ആ … ആ ആ പാടിയിരിക്കാം.

അവളോരോ അഭിപ്രായം പങ്കുവെച്ചെങ്കിലും  അതിലൊക്കെ ഒരല്പം കാര്യമുള്ളതായി അവൻ തോന്നി.

\"കോട്ടും സൂട്ടും ആയാലോ?\" ആദിൽ ഗതിക്കെട്ട് ചോദിച്ചു.

\"ഫംഗ്ഷൻ ഓഡിറ്റോറിയത്തിൽ വച്ചല്ലേ, അപ്പോൾ കുഴപ്പമില്ല. അല്ലാ! ആര്യലക്ഷ്മി ചേച്ചിയുടെ ഡ്രെസ്സിനു മാച്ചായിട്ട് വേണ്ടേ എടുക്കാൻ.\" അവൾ ചോദിച്ചു.

\"എന്ത് മാച്ച്?\" അവനാദ്യമായി കേൾക്കുന്ന പോലെ ചോദിച്ചു.

\'ഒന്നുമില്ലേ\' എന്ന രീതിൽ ആരതി ചുമലനക്കി.

ആദിലേട്ടന് അങ്ങനെയൊക്കെയുള്ള ബോധമില്ല... പാവം! ഇത്രയും പാവമായൊരു മനുഷ്യനെ തന്റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നവൾ ഓർത്തു പോയി.

ആരതിക്ക് ഇഷ്ടമുള്ളതൊക്കെ ആദിൽ വാങ്ങികൊടുത്തു. അവളുടെ ഡ്രെസ്സിന് ചേരുന്നൊരു വസ്ത്രം അർജുനുമെടുത്ത്. അതിന്റെ കാര്യം പ്രേത്യകം അവനെ പറഞ്ഞു ഏൽപ്പിക്കുകയും ചെയ്തു.

\'ദിസ്‌ വൺ ഈസ്‌ സ്പെഷ്യൽ ഫോർ മൈ സ്പെഷ്യൽ പേഴ്സൺ. \'
\"ഇതെങ്ങനെയുണ്ട് ഏട്ടാ? ഒരു കാഷ്യുവൽ വീയറെടുത്ത് അവൾ  ഭയങ്കര ആകാംക്ഷയോടെ തിരക്കി.\"

\"ഓക്കേ മാഡം. പിന്നെ അവനിത് ഇട്ടില്ലേ, നീ എന്റെ കൊങ്ങായ്ക്ക് കയറി പിടിക്കരുത്.\"

\"നോ പ്രോബ്ലം ഏട്ടാ, അവന് വേണ്ടെങ്കിൽ ഏട്ടൻ ഇട്ടോ? രണ്ടാൾക്കും ചേരും.\"

എന്റെ ആൾക്ക് ഞാനെടുത്ത ഡ്രസ്സ് അത്തരം കുശുമ്പൊന്നും ഇവൾക്ക് ഇല്ലെന്ന് അവനോർത്ത് സന്തോഷമായി.

തമാശകൾ പറഞ്ഞും വിഢിത്തങ്ങൾ കാട്ടിയും ആദിൽ ആരതിയേ ഒരുപാട് സന്തോഷിപ്പിച്ചു. അവരുടെ ഷോപ്പിംഗ് കഴിഞ്ഞു അവിടമാകെ ഒന്ന് കറങ്ങാന്നു കരുതി ലിഫ്റ്റിന്റെ വാതിൽക്കൽ എത്തിയപ്പോൾ ആരതി ആദിലിനെ തടഞ്ഞു.

എന്താ???

ആരതിയുടെ കണ്ണുകളിൽ ഭയം കലർന്നു.
ആദിലൊന്നു വിരണ്ടവളേ തന്നെ ഉറ്റ്നോക്കി.

                           🌸🌸🌸

അല്പസമയത്തിന് ശേഷം,

താഴത്തെ നിലയിൽ ഇതുവരെയും ഒരു തീരുമാനമായില്ലെന്ന് എല്ലാവരുടെയും മുഖം കണ്ടാലറിയാം. \" ഇതുവരെയും എടുത്ത് കഴിഞ്ഞില്ലേ ആദിൽ ചോദിച്ചു. \"

ആര്യ ചേച്ചി പറഞ്ഞ കളർ കിട്ടിയില്ല ഏട്ടാ...

\"ഏത് കളർ?\" അവൻ ക്ഷമകെട്ട് ചോദിച്ചു.

\"പൊന്മാൻ\" കുഞ്ചു പറഞ്ഞു.

അവൻ കൂട്ടത്തിൽ നിന്നൊരു സാരീയെടുത്ത്,ഇത് മതിയെന്ന് എല്ലാവരെയും കാണിച്ചു.

\"ചേച്ചിക്ക് ഇഷ്ടമാവില്ലിത്.\" കുഞ്ചു പറഞ്ഞു.

അവളെനിക്ക് ഇഷ്ടമുള്ള സാരി ഉടുത്തോണ്ട് മണ്ഡപത്തിൽ കയറിയാൽ മതി.
നേരം വെളുക്കുന്നതിന് മുൻപ് കയറിയതാണ് സന്ധ്യയാവുന്നതിനു മുൻപ് ഇറങ്ങണമെന്നൊരു വിചാരമില്ല.

അവന്റെ അടുത്ത് തർക്കിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായതുകൊണ്ട് ആരും പ്രത്യേകിച്ച് എതിരഭിപ്രായം ഒന്നും പറഞ്ഞില്ല. നോക്കി, നോക്കി എല്ലാരും മടുത്തു, ഇനി എന്തേലും മിസ്റ്റേക്ക് വന്നാൽ അവന്റെ തലയ്ക്ക് വെയ്ക്കാമെന്ന് എല്ലാവരും ഒരുപോലെ ചിന്തിച്ചു.

\"അതെങ്ങനെ ശരിയാവാം  ഞാൻ എനിക്ക് വേണ്ടെന്ന് ഡ്രസ്സ് എടുത്തില്ല...\" മിഞ്ചു പറഞ്ഞു.

ബെസ്റ്റ്! ഇവളെ കണ്ട് പഠിക്കണം! സ്വന്തം കാര്യം സിന്ദാബാദ്‌!... സ്വന്തം ആവശ്യങ്ങൾ കൃത്യതയോടെ കൈകാര്യം ചെയ്തതിൽ ആദിൽ ആരതിയെ അഭിനന്ദിച്ചു.

\"മോളെടുത്തോ...\" ചെറിയ ആന്റി ചോദിച്ചു.

എനിക്കാവശ്യമുള്ളതൊക്കെ ഞാനെടുത്തുവെന്ന് അവൾ കൈയിലിരിക്കുന്ന കവർ പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു.

ശീതളാന്റിയെടുത്ത സാരികളൊക്കെ ആരതി നോക്കി. എല്ലാം നന്നായിട്ടുണ്ട് പക്ഷെ നിറം കുറഞ്ഞ സാരികളാണ് കൂടുതലും. ഒരുപക്ഷേ പ്രായത്തിന് യോജിച്ച ചിന്ത കൊണ്ടാവാമെന്നവൾ ചിന്തിച്ചു.

കല്യാണ ചെക്കന്റെ അമ്മയല്ലേ അന്നത്തെ ഹൈലൈറ്റ്... ആന്റിക്ക് നന്നായി ചേരുന്ന ഒരു നിറം സെലക്ട്‌ ചെയ്യൂ, നിറം കുറഞ്ഞ സാരിയുടുത്താൽ വീഡിയോ ഭംഗിയുണ്ടാവില്ല.

ആരതിക്ക് വേണ്ടി മാറ്റിവെച്ചിരുന്ന സാരീ ശീതൾ അവളെ കാണിച്ചു.

\"സാരിയോ? ഞാൻ സാരിയുടുത്താൽ ശരിയാകുമോ? \" അവൾ അവരോട് ചോദിച്ചു.

\"കല്യാണത്തിന് വേണമെന്നില്ല എപ്പോഴായാലും മതി.\" ശീതാന്റി പറഞ്ഞു.

എന്നാൽ ഇരിക്കട്ടെ, അവൾ സന്തോഷപ്പൂർവം അത് വാങ്ങി.

അവളെടുത്ത  ലാവെൻഡർ കളർ ചോളി എല്ലാവർക്കുമിഷ്ടമായി.

വൗ സൂപ്പർ, കൊച്ചിന് നല്ല കളർ സെൻസൊക്കെയുണ്ട്. മിഞ്ചു അത് വാങ്ങി തിരിച്ചു മറിച്ച് നോക്കിക്കൊണ്ട് പറഞ്ഞു.

ഇതെനിക്ക് നന്നായി ചേരും... അവളുടെ കൈയിൽ നിന്ന് കുഞ്ചുവത് കൈക്കലാക്കി കൊണ്ട് പറഞ്ഞു.

\"ഇങ്ങോട്ട് എടുത്തേ, ഞാനിഷ്ടപ്പെട്ടതൊന്നും ആർക്കും വിട്ട്കൊടുത്ത് ശീലമില്ല.\" കഷ്ടപ്പെട്ടൊരു ചോളിയുമെടുത്ത് അതിന്റെ മാച്ചിന്  അർജുനൊരു ഷർട്ട്മെടുത്തു. ഇനിയത് ആർക്കും വിട്ട് കൊടുക്കാനുള്ള മനസ്സ് അവൾക്കില്ലായിരുന്നു.

ആരതിയുടെ മറുപടിയിൽ മൂന്നാളും അമ്പരന്നുപോയി.

\"അല്ല പിന്നെ ഇത്രനേരം ഒന്നും വേണ്ടായിരുന്നു ആരെങ്കിലും എന്തേലും എടുത്താൽ അത് തട്ടിപ്പറിക്കാൻ എത്തിയിട്ടുണ്ട്.\" ശീതളാന്റി മുഷിവോടെ അവരെ നോക്കി പറഞ്ഞു.
ആരതിയേ കൂട്ടി അവരുടെ അടുത്ത് നിന്ന് മാറി, അടുത്ത സെക്ഷനിലേക്ക് ആന്റി പോയി.

\"ആരാ ഏട്ടാ ആരതി? വല്യമ്മയ്ക്ക് ഇത്ര
സ്നേഹം തോന്നാൻ എന്താണവൾക്ക് പ്രേത്യേകത.\" മിഞ്ചു ചോദിച്ചു.

ആരതി, നമ്മുടെ അർജുന്റെ ആരതി.

\"ശരിക്കും...\" മൂവരും വിശ്വാസംവരാത്ത രീതിയിൽ ചോദിച്ചു.

\"കുഞ്ഞേട്ടന്റെ കോൺസെപ്റ്റൊക്കെ കാറ്റിൽ പറത്തിയോ?\" ചിഞ്ചു ചോദിച്ചു.

\"അവളെ കണ്ടപ്പോഴേ, അവന്റെ പലതും കാറ്റിൽ പറന്നു.\"

\"ആഹാ... ലൗവാ \"  മിഞ്ചു ചോദിച്ചു.

ഇമ്മിണി വല്യ ലവ്. പരസ്പരം നമ്മൾ അറിയുന്നുവെങ്കിലും
പരിചിതമായില്ല പ്രണയം
പറയുവാനാകാതെ പങ്കിടാൻ കഴിയാതെ
പരിഭവം ചൊല്ലിയോ ഹൃദയം! ഏതാണ്ട് ആ ലൈൻ വരും.

\"അങ്ങനെയാണെങ്കിൽ നമുക്കൊന്ന് ചേച്ചിയോട് ചോദിച്ചു നോക്കിയാലോ? \" കുഞ്ചു പറഞ്ഞു.

\"ആരും ഒന്നും  ചോദിക്കണ്ട, ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട.\" ആദിൽ കട്ടായം പറഞ്ഞു.

\"കുഞ്ഞേട്ടന് എന്തൊക്കെയോ ജാതകപ്രശ്നങ്ങളില്ലേ? \" ചിഞ്ചു ചോദിച്ചു.

\"ഞങ്ങൾ ജാതകവും ജാതിയും പൊരുത്തവുമെല്ലാം നോക്കിയാണ് ഫിക്സ് ചെയ്തത്.\" അവൻ പറഞ്ഞു.

\"ഫിക്സിയോ? \" അവർ അന്ധാളിപ്പോടെ  ചോദിച്ചു.

എല്ലാം റെഡിയായി എന്ന മട്ടിൽ അവൻ തലയാട്ടി.

കുറച്ച് അല്പം മാറി നിൽക്കുന്ന ആരതിയേ മൂന്നാളും നന്നായിട്ടൊന്ന് സൂം ചെയ്തു.

\"ചില ആംഗിളുകളിലൂടെ നോക്കിയാൽ അവരുടെ പൊരുത്തക്കേടുകൾക്കിടയിൽ പോലുമൊരു പൊരുത്തമുണ്ട്.\"

ഏഹ്???

\"ഏട്ടനറിയാത്ത  ഒരുപാട് കാര്യങ്ങളുണ്ട്. ഇനി അതൊക്കെ ഏട്ടനെ പഠിപ്പിക്കാമെന്ന് വെച്ചാൽ നടക്കുന്ന കാര്യമല്ല.\" ചിഞ്ചു പറഞ്ഞു.

\"ശ്ശേ... ഇതൊക്കെ നേരത്തെ പറയണ്ടേ.ഞങ്ങളാ ചേച്ചിയേ വല്ലാണ്ട് അവോയ്ഡ് ചെയ്തു.\" മിഞ്ചു പറഞ്ഞു.

\"ദേ കുഞ്ചു, ഇതൊന്നു ഇട്ട് നോക്കിയേ! ആരതിയൊരു എടുത്താൽ പൊങ്ങാത്ത ഗൗണുമായി അവളുടെ അടുത്തേക്ക് വന്നു.\"

\"ചോളിയേക്കാൾ നിനക്ക് ഇണങ്ങുന്നതും പുതിയ ട്രെൻഡ് ഇപ്പോഴിതാണ്. അല്ലാ  അതേ കളർ ചോളി തന്നെ മതിയെങ്കിൽ അടുത്തയാഴ്ച്ച വരുത്തി തരാമെന്ന് സ്റ്റാഫ്‌ പറഞ്ഞു.\"

\"ഈ കളറും, കുഞ്ഞേച്ചിയുടെ സെലക്ഷനും എനിക്കൊത്തിരി ഇഷ്ടപ്പെട്ടു. താങ്ക് യൂ ചേച്ചി, താങ്ക് യൂ സോ മച്ച്.\" അവൾ ആരതിയോട് ചേർന്ന് നിന്ന് പറഞ്ഞു.

\"ഇതെന്താ പെട്ടെന്നൊരു സ്നേഹം?\" ആരതി ആലോചിച്ചു.

\"കുഞ്ഞേട്ടന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ ചേച്ചി \" ചിഞ്ചു ചോദിച്ചു.

അതെ... എന്ന് തലയാട്ടി കൊണ്ടവൾ ശീതളിന്റെ അടുത്തേക്ക് നടന്നു.

\"ബെസ്റ്റ് ഫ്രണ്ടും സോൾമേറ്റും ഒരാളാകുന്നത് ഭയങ്കര ലക്കിയാണ്, വല്യട്ടാ.\"

\"ഹാ! ഓരോരുത്തരുടെ ഭാഗ്യം.\" ആദിൽ അസൂയപ്പെട്ടു.

പിള്ളേര് ആരതിയേ അടുത്തറിയാൻ വേണ്ടി സി.ഐ.ഡികളേ പോലെ അവളുടെ പിന്നാലെ കൂടി. എല്ലാവർക്കുമിടയിലുള്ള സമാന അഭിരുചികൾ അവർ തിരിച്ചറിഞ്ഞു.

തിരികെയുള്ള യാത്രയിൽ ഇടവും വലവുമിരുന്ന് പിള്ളേര് ആരതിക്ക് സ്വൈര്യം കൊടുത്തില്ല.

വീടെത്തിയപ്പോൾ മൂവരെയും ആരതി അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു.

ഇന്ന് വരുന്നില്ല ചേച്ചി, രാത്രിയായതുകൊണ്ടല്ല ഞങ്ങൾക്ക് നാളെ വെളുപ്പിന് പോകണം. ഞങ്ങളിനി വല്യേട്ടന്റെ വിവാഹത്തിന്റ തലേന്നേ വരൂ... അന്ന് ഞങ്ങൾ വരാട്ടോ... ഞങ്ങടെ കുഞ്ഞേട്ടന്റെ ബെസ്റ്റിയെ കാണാൻ.

അങ്ങനെയാവട്ടെ, ആരതി അവരോട് യാത്ര പറഞ്ഞു അകത്തേക്ക് പോയി.

         🌸🌸🌸🌸🌸🌸

അർജുന്റെ വീട്ടിൽ, വിരുന്നുക്കാരൊക്കെയൊഴിഞ്ഞു അത്യാവശ്യം അന്തരീക്ഷം ശാന്തമായി തുടങ്ങിയിട്ടുണ്ട്.

ബില്ല് കണ്ടതിന്റെ ആഘാതത്തിലാണ് അർജുന്റെ അച്ഛൻ... ബില്ലിലെ തുകയിലേക്കും ആദിലിന്റെയും അമ്മയുടെ മുഖത്തേക്ക് അദ്ദേഹം മാറിമാറി നോക്കി.

ആദിലിന് വല്യ കുലുക്കമൊന്നുമില്ല കാരണം പെണ്ണുങ്ങളുടെ പർചച്ചേസിംഗ് ബില്ല് കൂടിയതിന് അവനെന്ത് പിഴച്ചു ? അമ്മയാണെങ്കിൽ, ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട്, ഇനിയെന്ത് കാര്യമെന്ന നിലയ്ക്കിരുന്നു.

\"കല്യാണ പെണ്ണിനും അമ്മായിയമ്മയ്ക്കും  മാത്രം എടുത്തപ്പോൾ രൂപ അമ്പതിനായിരം കഴിഞ്ഞിരിക്കുന്നു.\" അച്ഛൻ പറഞ്ഞു.

\'നോക്കട്ടെ അച്ഛാ\' അർജുൻ ബില്ല് വാങ്ങി വിശദമായിട്ട് നോക്കിയൊന്നു അമർത്തി ചിരിച്ചു.

\"ഇത്രയും ആഡംബരത്തിന്റെ ആവശ്യമില്ലായിരുന്നു. ഒന്ന് മനസ്സ് വെച്ചിരുന്നെങ്കിൽ ഇതിലും താഴ്ന്നു പിടിക്കാമായിരുന്നു. ആകെയൊരു ബെനിഫിറ്റ് തോന്നിയത് എല്ലാവർക്കും ഡ്രസ്സ് എടുത്തുവെന്നുള്ളതാണ്.\" അവൻ പറഞ്ഞു.

\"ആകെയൊരു കല്യാണമല്ലേ അവനുള്ളൂ. അതും ഈ വീട്ടിലേ ആദ്യത്തെ കല്യാണം, അതിന് യാതൊരു കുറവും വരുത്താൻ പാടില്ല. \"അച്ചാച്ചൻ അങ്ങോട്ടേക്ക് വന്ന് പറഞ്ഞു.

നമ്മുടെ കഥയിലെ പുതിയ കഥാപാത്രം : കേശവനുണ്ണി. അർജുന്റെ അമ്മയുടെ അച്ഛൻ.

നരേന്ദ്രന് അമ്മായിഅപ്പന്റെ രീതികളോട് അത്ര പിടുത്തമല്ല. ബഹുമാനം കൊണ്ട് ഒരു പരിധിവരെ ഇന്ദ്രൻ മിണ്ടാതിരിക്കുമെന്ന് ഭാര്യയ്ക്കും മക്കൾക്കും നന്നായിട്ടറിയാം.

\"അതല്ല അച്ചാച്ചാ, കല്യാണത്തിന് മറ്റു ചിലവുകളുണ്ടല്ലോ അതും കൂടി വകയിരുത്തിയ ശേഷമാണ് ഞങ്ങളീ പറയുന്നത്. ഒരിടത്ത് പിടിച്ച് മറ്റൊരിടത്ത് അതിരുവിട്ട് ചെലവാക്കിയത് പോലെയായി.\"

ഒന്നും പറയണ്ട എന്നർത്ഥത്തിൽ അച്ഛൻ അർജുനെ കണ്ണ് കാണിച്ചു. 

അവനത് മനസ്സിലായത് പോലെയിരുന്നു.

അച്ചാച്ചൻ,  ഇതുവരെ നടത്തിയ ആദിലിന്റെ കല്യാണഒരുക്കങ്ങളിലെ അദ്ദേഹത്തിന്റെ അതൃപ്തി ചൂണ്ടിക്കാട്ടി.

ഇന്ദ്രൻ എല്ലാം കേട്ട് തലയാട്ടിയിരുന്നു ഇടയ്ക്ക് ഭാര്യയൊന്ന് നോക്കി പേടിപ്പിക്കാനും മറന്നില്ല.

അമ്മാമ്മ വന്ന് അർജുന്റെയരികിലിരുന്നു.സ്നേഹത്തോടെ അവന്റെ കൈയിൽ തഴുകിയതിനൊപ്പം  ഇന്ദ്രനോടായി പറഞ്ഞു : ഞാനിവരുടെ ജാതകം കൊണ്ട്പോയി അവിടുത്തെ പ്രഗൽഭരായ ജ്യോത്സ്യരെയൊക്കെ കാണിച്ചു. എല്ലാവർക്കും ഒരേ അഭിപ്രായമാണ്. എത്രയും വേഗം ഇവരുടെ വിവാഹം നടത്തണം. അതീവ താല്പര്യത്തോടെ അമ്മമ്മ പറഞ്ഞുനിർത്തി.

\"അവര് പഠിക്കുവല്ലേ അമ്മേ , ആദ്യം മൂത്തവരുടെ കല്യാണം കഴിയട്ടെ,
അതുകഴിഞ്ഞ് നമുക്ക് വേണ്ട വിധം ചെയ്യാം. എന്തുപറയുന്നു അർജുൻ?\" അദ്ദേഹം അവന്റെ താല്പര്യമറിയാൻ വേണ്ടി ചോദിച്ചു.

\"അതുമതി അച്ഛാ, കെട്ടാൻ സമയമാകുമ്പോൾ ഞാൻ പറയാം. പരീക്ഷാസമയത്ത് ഇത്തരം ചിന്തകളൊക്കെ ആരതിയുടെ എക്സാമിനെ മോശമായി ബാധിക്കും. \" അവൻ ഗൗരവത്തിൽ പറഞ്ഞു.

\"നിനക്ക്  എന്താ എക്സാമില്ലേ അർജുൻ?\" അമ്മമ്മ കുശലതയോടെ ചോദിച്ചു.

\"ഞാൻ പഠിക്കുന്നത് പാസാവാനാണ് അമ്മമ്മേ, അവൾ പഠിക്കുന്നത് കോളേജിന് ഒരു റാങ്ക് സമ്പാദിച്ചു കൊടുക്കണമെന്ന ലക്ഷ്യത്തോടയാണ്. അത്ര ഡെഡിക്കേറ്റഡായി പോകുന്ന അവളുടെ ശ്രദ്ധ കളയാൻ കല്യാണവിഷയം ധാരാളമാണ്. ഇപ്പോൾ വിവാഹ വിഷയം അവൾക്ക് മുന്നിൽ അവതരിപ്പിക്കാൻ തീരെ താല്പര്യമില്ലാത്ത മട്ടിൽ അർജുൻ പറഞ്ഞു. \"

അവൾ പഠിച്ചു റാങ്കുക്കാരിയായാൽ എന്റെ മോനെ വേണ്ടാന്നു പറഞ്ഞാലോ? അതായി അമ്മമ്മയുടെ നെഞ്ചിടിപ്പ്.

\"എന്താ അമ്മമ്മേ ആലോചിക്കുന്നത്? അർജുൻ ചോദിച്ചു.

ഒന്നുമില്ല... മോനും നന്നായി പഠിച്ചോ?

പിള്ളേർക്ക് ഇതിനെ പറ്റി വലിയ ധാരണയില്ല, ഇന്ദ്രനും ശീതളും വിവാഹം അവരുടെ വ്യക്തിപരമായ കാര്യമായും അവരുടെ പൂർണ ഇഷ്ടത്തിന് വിട്ട് കൊടുത്തത് അച്ചാച്ചനെയും അമ്മമ്മയെ വല്ലാതെ ചൊടിപ്പിച്ചു. അപ്പോഴിവിടെ കാരണവന്മാരുടെ വാക്കിന് എന്ത് വിലയാണുള്ളത്? അതിന്റെ ഈർഷ്യം അച്ചാച്ചൻ പ്രകടിപ്പിച്ചു.

\"നല്ല സൗഹൃദങ്ങളെന്നും സൗഹൃദങ്ങളായി തന്നെ നില നിർത്തുന്നതല്ലേ നല്ലത്.  അത് ബന്ധങ്ങളായി കഴിഞ്ഞാൽ പിന്നെ കാര്യങ്ങളൊക്കെ നമ്മൾ വിചാരിക്കുന്ന പോലെ നിന്നിലെങ്കിൽ ഉള്ള സൗഹൃദം പോലും നഷ്ടപ്പെടും.\" അച്ചാച്ചൻ പറഞ്ഞു.

അത്കേട്ടതും മറ്റുള്ളവരുടെയുള്ളിൽ ചെറിയ തരിപ്പ് അനുഭവപ്പെട്ടു.

 ഈ ഞണ്ട് കലക്കിയ കൊണ്ടു തോറ്റുവെന്ന മട്ടിൽ നരേന്ദ്രൻ നെറ്റിക്ക് കൈവെച്ചിരുന്നു.

മരുമകന്റെ അത്ര പിടുത്തമല്ലാത്ത ഭാവം കണ്ട് കല്യാണിയമ്മ ഭർത്താവിനെ വേഗത്തിൽ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.  \"കല്യാണം കലക്കാനല്ല, എത്രയും വേഗം  നടത്താനാണ് നിങ്ങളെ ഞാൻ കൂടേ കൊണ്ട് വന്നത്.

എന്തോ?എങ്ങനെയോ?ഒന്നും എനിക്കറിയണ്ട നിങ്ങളുടെ കുറുക്കൻ ബുദ്ധി ഉപയോഗിച്ച് ആരതിയുടെ കഴുത്തിൽ അർജുന്റെ താലി ചിങ്ങം പുലരുന്നതിന് മുൻപ്  വീണിരിക്കണം.\" അവർ തറപ്പിച്ചു പറഞ്ഞു.

കല്യാണിയമ്മയുടെ  പുതിയ ഭാവം കണ്ടിട്ട് അച്ചാച്ചൻ പേടിച്ചുപോയി.

                            🌸🌸🌸🌸🌸

\"ശീതാ....ഇവരെ അപ്പുറത്തേക്ക് പറഞ്ഞുവിടുന്നതിനോട് എനിക്ക് യോജിപ്പില്ല. ഉള്ള സൗകര്യത്തിൽ  എല്ലാവർക്കും കൂടി ഇവിടെ കഴിഞ്ഞൂടെ.\"  നരേന്ദ്രൻ ചോദിച്ചു.

ആദിലും അബൂട്ടനും അത് തലകുലുക്കി സമ്മതിച്ചെങ്കിലും ആരതിയേ അടുത്ത് കിട്ടുന്ന സന്ദർഭങ്ങൾ കൈവിട്ടു കളയാൻ അർജുൻ ഒരുക്കമല്ലായിരുന്നു. അവൻ ഒന്നും പറയാതെ ബില്ലിലേക്ക് തന്നെ കണ്ണും നട്ടിരുന്നു.

\"ഇന്ദ്രേട്ടാ, എന്റെ ആൾക്കാര് ഏതെങ്കിലും ഒരു മൂലയ്ക്ക് ഒതുങ്ങി കൂടികോളും പക്ഷേ നിങ്ങളുടെ ആൾക്കാർ നേരേ തിരിച്ചാണ്. സൗകര്യം കുറഞ്ഞാൽ പിന്നെ അതുമതി പിണങ്ങാൻ.\" ശീതൾ ഭർത്താവിനെ ഓർമിപ്പിച്ചു.

അർജുൻ അമ്മയുടെ വാക്കുകൾക്ക് സപ്പോർട്ട് നൽകിയതും. ആദിൽ അവനെ കളിയാക്കി ചുമച്ചു.

ആ ഒരൊറ്റ ചുമയിലൂടെ കത്താത്തവർക്ക് പോലും കാര്യം ഒറ്റയടിക്ക് കത്തി.

എല്ലാവരുടെയും തന്റെ നേർക്കുള്ള നോട്ടം കണ്ടപ്പോഴേ,  എല്ലാവർക്കും സംഗതി മനസ്സിലായിയെന്നവന് ബോധ്യം വന്നു. എന്നാലുമവൻ ഗൗരവം വിടാതെയിരുന്നു.

ഇന്നാ പ്രിയതമാ, അങ്ങയ്ക്കുള്ള പ്രണയഭാജനത്തിന്റെ സ്പെഷ്യൽ ഡ്രസ്സ്‌. നമ്മളൊരാളുടെ സ്പെഷ്യൽ ഔട്ട് ഓഫ് സ്പെഷ്യലാവുക എന്ന് പറയുന്നത് വലിയ ഭാഗ്യമാണ്.

\"ഇതൊക്കെ റൂമിൽ ചെന്നിട്ട് തന്നാൽ മതിയായിരുന്നു.\" എന്ന രീതിയിൽ അവൻ ആദിലിനെ നോക്കി.

ഇത്രയും നേരം പെണ്ണുങ്ങളുടെ കൂടെ ഷോപ്പിങ്ങിന് പോയിട്ട് നിനക്ക് ബോർ അടിച്ചില്ലേ ആദിൽ...

എന്ത് ബോർ അച്ഛാ, ഇതൊക്കെ മുൻകൂട്ടി കണ്ടല്ലേ ഞാനൊരാളെ കൂട്ടിക്കൊണ്ടുപോയത്. അവളെന്റെ പ്രതീക്ഷ വെറുതെയാക്കിയില്ല.

ഡ്രസ്സൊക്കെ എടുത്തു കഴിഞ്ഞിട്ട്, അവിടെ ഒന്ന് ചുറ്റി നടന്നു കാണാമെന്ന് കരുതി കൂട്ടിന് നമ്മുടെ ആരതിയേ വിളിച്ചു. ലിഫ്റ്റിന്റെ വാതിൽക്കൽ എത്തിയപ്പോൾ ഒരടി അനങ്ങാതെ പേടിച്ചു നിൽക്കുന്ന അവളെ കണ്ട് ഞാനും പേടിച്ചു പോയി.

അവിടെക്ക് നോക്കിയപ്പോൾ ലിഫ്റ്റ് നിറയേ കുറേ സിക്സ് പാക്ക്സ് നിൽപ്പുണ്ട്.

അവളുടെ അന്നേരത്തെ ഭാവം കണ്ടപ്പോൾ ഞാൻ കരുതി, അവന്മാർ ആരേലുമായിരിക്കും ഇവളെ പണ്ട് ഉപദ്രവിച്ചതെന്ന് . ഒടുവിൽ അവന്മാരെ കായികമായി നേരിടാൻ ഞാനെന്റെ മനസ്സിനെ സജ്ജമാക്കി.

ഓഹ്... ബെസ്റ്റ്! അബൂട്ടനും അർജുൻ ഒരുപോലെ അവനെ കളിയാക്കി.

\"രണ്ടെണ്ണം മര്യാദക്ക് നിന്നില്ലെങ്കിലുണ്ടല്ലോ, എന്റെ ഭാര്യയേ കൊണ്ട് നിന്നെയൊക്കെ തല്ലിക്കും കേട്ടോ?\"

ഓഹോ.... കെട്ടുന്നതിനുമുമ്പ് ഇവിടെ പലരും ഭർത്താവായി.

അച്ഛാ, ഈ തല്ലിപ്പൊളികളോട് വായടച്ച് മിണ്ടാതിരിക്കാൻ പറ അല്ലെങ്കിൽ ഞാൻ ബാക്കി പറയില്ല കേട്ടോ...

\" മിണ്ടാതിരിയെടാ... നീ പറ.\"

അവളുണ്ടല്ലോ അച്ഛാ , ഇവന്റെ ആരതി...

\"എനിക്ക് ലിഫ്റ്റിൽ കയറാൻ പേടിയാ ആദിലേട്ടാ...\"

\"എന്തിനാ പേടിക്കുന്നത് ഞാനില്ലേ!\"

\"എനിക്ക് പേടിയാ ഏട്ടാ... തിരിഞ്ഞു ഓടാൻ പോയവളെ അവൻ ബലമായി പിടിച്ചു നിർത്തി.\"

അങ്ങോട്ടുമിങ്ങോട്ടും വടംവലിയായപ്പോൾ ആൾക്കാരൊക്കെ നോക്കി നിന്നു ചിരിതുടങ്ങി. എന്റെ പൊന്നേട്ടാ... എന്നെ വിട്ടേക്ക് ഞാൻ കാൽ പിടിക്കാം എനിക്ക് വയ്യ

നീ മര്യാദയ്ക്ക് വരുന്നുണ്ടോ, ഒറ്റച്ചവിട്ടിന് അതിലേക്ക് എടുത്തെറിയാൻ എനിക്കറിയാൻ മേലാഞ്ഞിട്ടല്ല...

ഏട്ടാ, ദേ പോണ്... മുകളിലേക്ക് പോകുന്ന ലിഫ്റ്റ് നോക്കിയവൾ ചിരിയോടെ പറഞ്ഞു.
ലിഫ്റ്റ് ചലിച്ചതും ആരതിക്ക് ആശ്വാസം വന്നു.

Not only time and tides, lift also waits for no man...

അവളുടെ വിജയചിരി കണ്ടതും അവളെയും കൊണ്ട് ലിഫ്റ്റിൽ കയറിയേ അടങ്ങൂ എന്ന വാശിയിലായി ആദിൽ... അതവൾക്ക് വയ്യാവേലിയായി.

\"നിനക്കെന്താ ലിഫ്റ്റിൽ കയറാൻ പേടി അത് പറ.\" അവൻ ജിജ്ഞാസയോടെ  ചോദിച്ചു.

\"ഞാൻ പണ്ടേ മമ്മൂട്ടിയുടെ ഒരു പടം കണ്ട്, അതിനകത്ത് മമ്മൂട്ടിയുടെ മോൾ ലിഫ്റ്റിൽ കുടുങ്ങി മരിച്ചു പോകും... എനിക്ക് അതോർക്കുമ്പോൾ അതിൽ കയറാൻ പേടിയാവുന്നു ഏട്ടാ...\" അവൾ നല്ല സങ്കട ഭാവത്തോടെ പറഞ്ഞു.

ദേ ലിഫ്റ്റ് വന്നു, അവളൊന്ന് സ്റ്റേണാവുന്നതിന് മുമ്പ് തന്നെ ആരതിയേ കൊണ്ടവൻ അതിലേക്ക് ഓടി കയറി.

ഇനിയെനിക്കൊന്നും വരാനില്ല എന്ന മട്ടിൽ അവൾ അവനെ ദയനീയമായി നോക്കി.

\"ആരതി നീയാ ബെൽറ്റ്‌ കണ്ടോ?\" ലിഫ്റ്റിന്റെ ഓപ്പൺ ഗ്ലാസ്സിലൂടെ അവൻ ലിഫ്റ്റ് ബെൽറ്റ്‌ കാണിച്ചു കൊടുത്തു.

ആ...

അത് പൊട്ടിയാൽ നമ്മുടെ കഥ കഴിഞ്ഞു.

ഏഹ്!

\"ഏഹ് ആല്ല ഹോ, ഒന്നും ബാക്കിയുണ്ടാവില്ല. \" അതും പറഞ്ഞ് ആദിൽ ഉറക്കെ ചിരിച്ചു.

ഫോർത്ത് ഫ്ലോറിൽ ലിഫ്റ്റ് നിന്നു പക്ഷേ അല്പം കാത്തിട്ടും ലിഫ്റ്റ് ഡോർ ഓപ്പണായില്ല.

എന്താ കഥ?  എന്ന രീതിയിൽ ആരതി ആദിലിനെ നോക്കി. അവനും ഒന്നും മനസ്സിലാകാതെ നിന്നു.

\"ഏട്ടാ... പെട്ടു.\" അവൾ പറഞ്ഞു.

\"ദൈവമേ പെണ്ണ് പറഞ്ഞപോലെ കേറണ്ടായിരുന്നല്ലോ?\" അവനൊരു നിമിഷം അവൾക്കൊപ്പം ചിന്തിച്ചു.

ഏട്ടാ നോക്കിയേ, ലിഫ്റ്റും അതിൽ നിന്ന് ഇറങ്ങേണ്ട ഗ്രൗണ്ടും തമ്മിൽ നല്ല അകലമുണ്ട്. കാല് വെച്ചാൽ നമ്മൾ കുഴിയിൽ പോകും.

കണ്ടതോ കണ്ടു.  എന്നെ വിളിച്ചു കാണിക്കേണ്ട വല്ല കാര്യമുണ്ടോ നിനക്ക് ശോ! ഹെല്പ്ലൈൻ വിളിച്ചാല്ലോ? അവൻ വിരൽ കടിച്ചു കൊണ്ട് ചോദിച്ചു.

പുറത്തുള്ളവരാരും തന്നെ ലിഫ്റ്റില്ലേക്ക് ഒന്ന് പാളി നോക്കുന്ന പോലുമില്ല. എന്ത് ചെയ്യും ഈശ്വരാ എന്നാലോചിച്ചു നിന്നപ്പോൾ  ബാക്കിൽ, ലിഫ്റ്റ് ഡോർ ഓപ്പണാവുന്ന ശബ്ദം കേട്ടത്
ആൾക്കാർ കൂളായി അകത്തേക്ക് കേറി വരുന്നത് കണ്ടപ്പോൾ അവരുടെ  രണ്ടുപേരുടെയും ശ്വാസം നേരെ വീണു.

അന്നേരമാണ് അവർക്ക് സംഭവം പിടികിട്ടിയത്.
ഡബിൾ സൈഡ് എൻട്രി ആൻഡ് എക്സിറ്റുള്ള ലിഫ്റ്റായിരുന്നുവത് . ഒരു വശത്തുകൂടെ കയറും മറുവശത്തുകൂടി ഇറങ്ങും. അങ്ങനെയൊരു ഒരു ലിഫ്റ്റ് ആദ്യമായിട്ടാണ് ആദിൽ കാണുന്നത്.

രണ്ടുപേരും പരസ്പരം ചമ്മി നോക്കി.

\"രണ്ടും കണക്കാ...\" അബൂട്ടൻ പറഞ്ഞു.

ഇതാണോ വല്യകാര്യം എന്ന മട്ടിൽ അർജുൻ എണീറ്റ് പോകാനൊരുങ്ങിയതും ആദിൽ അവനെ തടഞ്ഞു.  നായകനങ്ങ് എഴുന്നേറ്റു പോകാതെ...കഥ തീർന്നില്ല...
ഒരെണ്ണം കൂടിയുണ്ട് അതെന്റെ സൗകര്യാർദ്ധം ചുരുക്കി പറയാം.

നേരം ഇരുട്ടാറായപ്പോൾ വീണ്ടും അവളിൽ ഭയമുടലെടുത്തു. അതുവരെ തനിച്ചു നിന്നവൾ പതിയെ ആൾക്കൂട്ടത്തിന്റെ ഒത്ത നടുവിൽ സ്ഥാനമുറപ്പിച്ചു. വരുന്നവരെയും പോകുന്നവരെയുമൊക്കെ നന്നായി വീക്ഷിച്ചു തുടങ്ങി.

\"ഏട്ടാ... ഒരുപാട് ലേറ്റ് ആകുന്നു.\" അവൾ ആദിലിനെ ഓർമ്മപ്പെടുത്തി.

\"അച്ഛനെയും അമ്മയും കാണാതെ പേടിയാവുന്നോ? ഇത്രയും പേരില്ലേ എന്തിനാ വെറുതെ ടെൻഷനടിക്കുന്നത്.\"

\"എനിക്കീ രാത്രിയിലുള്ള യാത്രയും മറ്റു വക കാര്യങ്ങളൊന്നും തീരെ ഇഷ്ടമല്ല ഏട്ടാ...\"

\"അതെന്താ?\"

മമ്മൂട്ടിയുടെ ഒരു സിനിമയിലുണ്ടല്ലോ, മമ്മൂട്ടിയും ഭാര്യയും കൂടി രാത്രിയിൽ സിനിമയ്ക്ക് പോയിട്ട് വരുമ്പോൾ മമ്മൂട്ടിയേ ഇടിച്ചുവീഴ്ത്തി, ഭാര്യയേ വില്ലന്മാർ തട്ടികൊണ്ട് പോയി ഉപദ്രവിക്കും.

അതൊക്കെയോർക്കുമ്പോൾ... അവളൊന്നു നിർത്തി ആദിലിനെ നോക്കി...ഒരു പേടി. ഒന്നാമത് പരിചയമില്ലാത്ത സ്ഥലം പിന്നെ ചേട്ടൻ ഒറ്റയ്ക്ക് അല്ലേ ഉള്ളൂ ബാക്കിയെല്ലാം പെണ്ണുങ്ങളല്ലേ അതാണ് കൂടുതൽ പേടി.

\"മോളിനി തൊട്ട് മമ്മൂട്ടിയുടെ സിനിമ കാണണ്ട.\"അവൻ പറഞ്ഞു.

\"അത് പറ്റില്ല... ഒരുദിവസംപോലും മമ്മൂട്ടിയേ ടിവി കണ്ടില്ലേ എനിക്ക് ഉറക്കം വരില്ല.\"

\"നിനക്ക് പേടിയില്ലാത്ത വല്ലതുമീ ഭൂമിയിലുണ്ടോ? \"അവൻ ചോദിച്ചു.

നമ്മുടെ അർജുൻ!

അപ്പോൾ അന്ന് രാത്രി നീ അർജുന്റെ കൂടേ ഊര് ചുറ്റിയതോ? അന്ന് പേടിതോന്നിയില്ലേ!

\"എന്റെ ഏട്ടാ, അന്നെനിക്ക് ദേവർമഠം വരെ പോകേണ്ട ഒരു ആവശ്യമുണ്ടായിരുന്നു. ഞാനതിന് പോയപ്പോൾ നിങ്ങളുടെ അനിയൻ എന്റെ പിന്നാലെ വന്നതാണ്. പിന്നെ സംഭവിച്ചതൊക്കെ നിങ്ങൾക്കൊക്കെ അറിയാലോ ഏട്ടാ ? \"

ആദിൽ ഭംഗിയായി വള്ളിപുള്ളി തെറ്റാതെ കഥ പൂർത്തികരിച്ചു. പക്ഷേയവനോർത്തില്ല
അർജുനാരും അറിയാതെ മനസ്സിൽ സൂക്ഷിച്ച പലതുമാണ് ആദിലിന്റെ വായിൽ നിന്നു പുറത്തുചാടിയതെന്ന് . അർജുൻ അച്ഛന്റെ മുഖത്തേക്ക് പരുങ്ങി നോക്കി. അച്ഛനെല്ലാം വ്യക്തമായി കഴിഞ്ഞുവെന്ന് അവൻ മനസ്സിലായി.

വിടുവായനോടുള്ള സ്നേഹമവൻ കടിച്ചമർത്തി നിന്നു. അവന്റെ ഭാവം കണ്ടപ്പോൾ ചമ്മിയ ലക്ഷണമായിട്ടാണ് ആദിലിന് തോന്നിയത്.

അർജുൻ! നിനക്കിതിലും വലുതൊന്നും ജീവിതത്തിൽ എവിടുന്നും കിട്ടില്ല. നേരം ഇരുട്ടിയാലും വീട്ടിൽ കയറാത്ത അർജുന്  നേരം ഇരുട്ടിയാൽ വീടിന്റെ വെളിയിൽ ഇറങ്ങാത്ത ആരതി കൂട്ട്... സൂപ്പർ കോമ്പോ.

ഇതാണ് രാവിലെ പിള്ളേര് പറഞ്ഞത് ഇവരുടെ പൊരുത്തക്കേടുകൾക്കിടയിലും എന്തൊക്കെ ഒരു പൊരുത്തമുണ്ടെന്ന്.

\"അവരെന്താണ് ഉദ്ദേശിച്ചത്?  \" അബൂട്ടൻ ചോദിച്ചു.

ആർക്കറിയാം.

അർജുൻ... അച്ഛൻ ഉറച്ചസ്വരത്തിൽ വിളിച്ചു. \" നീ മതിൽ ചാടാതിരിക്കാൻ വേണ്ടിയാണ് വിശ്വൻ സകല സ്വാതന്ത്ര്യം തന്ന് നിന്നെ കൂടേ നിർത്തുന്നത് അതോർമ്മ വേണം.\" അദ്ദേഹം അവനോടായി പറഞ്ഞു.

\"അത് നന്നായി. \" ആദിൽ ശരിവെച്ചു.

അവൻ മതില് ചാടുമ്പോൾ അതിന്റെ മറുവശത്ത് നീ കാത്തിരിക്കാതിരിക്കാൻ വേണ്ടിയാണ്. നിന്നെ ആദ്യമേ കെട്ടിക്കുന്നത്... ആദിലിനോടായി അച്ഛൻ പറഞ്ഞു.

അവനും തൃപ്തിയായി.

ആവശ്യമില്ലാത്ത കാര്യങ്ങൾ ഇവന്റെയൊക്കെ കൈയിൽ നിന്നും കണ്ടുപഠിച്ചാൽ നിന്റെ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും... അബൂട്ടനോടായി അച്ഛൻ പറഞ്ഞു.

അവന്റെ വയറും മനസ്സും ഒരുപോലെ നിറഞ്ഞു.

\"നമ്മുടെ അച്ഛനങ്ങനാടാ... എന്ത് സംഗതിയായാലും നമുക്ക് തുല്യമായി തന്നെ തരും.\" ആദിൽ അനിയന്മാരെ ആശ്വസിപ്പിച്ചു.

\"ചേട്ടൻ അകത്തേക്ക് വാ... എന്റെ വീതം കൂടി ചേട്ടൻ തരാം.\" അർജുൻ പറഞ്ഞു.

അതെന്താടാ... ഒരപായ സൂചന പോലെ...ആദിലിന് തോന്നി.

\"എന്താടാ കുശുകുശുക്കൽ എല്ലാവനും പോയി കിടന്നുറങ്ങടാ...\" അച്ഛന്റെ സ്വരം ഉയർന്നതും എല്ലാ ഓടിക്കളഞ്ഞു.

ഈ പിള്ളേരുടെയൊരു കാര്യം അമ്മ ചിരിച്ചു പോയി.

ഞാനും നീയും നമ്മുടെ മക്കളും മാത്രമുള്ള ലോകമാണ് ഏറ്റവും സുന്ദരം. പക്ഷേ അവർക്ക് അവരുടേതായ കുടുംബം അനിവാര്യമാണ്.
ആദിലിനെ എന്റെ ചിറകിനടിയിൽ നിന്ന് പറത്താറായി. പിറകെ അർജുനും പോകും...
അതുകഴിഞ്ഞു പതിയെ അമ്പുവും.

\"എന്തായിപ്പോൾ  ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?\"

ഒന്നുമില്ല... എന്നദ്ദേഹം പറഞ്ഞുവെങ്കിലും  പ്രാധാന്യമുള്ള പല കാര്യങ്ങളും ഭാര്യയറിയാതെ മനസ്സിൽ സൂക്ഷിച്ചു.

                      ❤❤❤❤❤❤❤

നാളെ കഴിഞ്ഞാലുള്ള എക്സാം തിരക്കിലേക്കവർ ചേക്കേറി.          
               
ആദ്യ എക്സാം കഴിഞ്ഞ ദിവസം തന്നെ. അർജുന്റെ അമ്മമ്മയും അച്ചാച്ചനും ആരതിയുടെ വീട്ടിലേക്ക് താമസത്തിന് വന്നു. ഇരുവരെയും സന്തോഷത്തോടെ അവർ സ്വീകരിച്ചു.

പരസ്പരം പരിചയപ്പെടുന്നതിനിടയിൽ അതിന്റെതായൊരു തഞ്ചത്തിലും താളത്തിലും വിശ്വനാഥന്റെ കുടുംബത്തിന്റെ സകല വിശദാംശങ്ങളും അച്ചാച്ചൻ തോണ്ടിയെടുത്തു.

അർജുന്റെ അച്ചാച്ചൻ കേശവനുണ്ണി ആളൊരു രസികനാണെന്ന് തോന്നുമെങ്കിലും സംഭാഷണങ്ങളിൽ അല്പം മുൾമുനയൊക്കെ അവർക്ക് അനുഭവപെട്ടു. പക്ഷേ അവരത്ര
കാര്യമാക്കിയില്ല.

ആരതി ഇരുവർക്കും ചായകൊണ്ട് കൊടുത്തു.
അച്ചാച്ചൻ അവളെ അടിമുടിയൊന്ന് നോക്കി ഇളിച്ചു കാണിച്ചു. അവളും അതിനോട് ചേർന്ന ഭാവത്തിൽ ഇളിച്ചു കാട്ടി.

\"ഇതാണോ നീ പറഞ്ഞ സുന്ദരി പെണ്ണ്
പഷ്ട്ട്! എനിക്കിഷ്ടമായില്ല. വണ്ണവുമില്ല പോക്കവുമില്ല  മുടിയില്ല നമ്മുടെ ചെറുക്കൻ തീരേ ചേരില്ല.\" ചായ ചുണ്ടോട് ചേർക്കുന്നതിനിടയിൽ അച്ചാച്ചൻ അമ്മമ്മയോട് പതുക്കെ പറഞ്ഞു.

\"മിണ്ടാതിരുന്നോണം, മുടിയും വണ്ണവുമൊക്കെ അങ്ങ് വരും.\" അമ്മമ്മ കടുപ്പത്തിൽ ശബ്ദം കുറച്ചു പറഞ്ഞു.

\"നാട്ടിൽ എന്തോരം പെൺപിള്ളേരുണ്ട്? കണ്ടുപിടിച്ചിരിക്കുന്ന സാധനം... പഷ്ട്ടായിട്ടുണ്ട്.\" അച്ചാച്ചൻ പുച്ഛിച്ചു.

കല്യാണിയമ്മ ഭർത്താവിന് കണക്കിന് കൊടുത്തു. കിട്ടേണ്ടത് കിട്ടിയപ്പോൾ പുള്ളിക്കാരന് തൃപ്തിയായി.

അവരുടെ ചുണ്ടനക്കം ഏതാണ്ടൊക്കെ ആരതി പിടിച്ചെടുത്തു. ഇങ്ങേര് അരവിന്ദ് സാറിന്റെ അമ്മാവന്റെ ബാക്കി തന്നെ.

വഴിയേ പോയ കോടാലി പിടിച്ചു വാങ്ങിയ ഗതിയിലായി ആരതിയുടെ വീട്ടുക്കാർ.

അച്ചാച്ചന് ദിനപ്രതി പൊരുത്തക്കേടുകൾ കൂടി വന്നു. വായു സഞ്ചാരം കുറവുള്ള മുറികളാണ്, ചൂട് കാരണം പകലൊന്നു മയങ്ങാൻ സാധിക്കില്ല...  അങ്ങേരെ കൊണ്ട് അവർ ശരിക്കും പൊറുതിമുട്ടി. പക്ഷേ അമ്മമ്മ കൊണ്ട് ആരതിക്ക് മാത്രമേ കുഴപ്പമുള്ളൂ.

ആരതി പഠിക്കാനിരുന്നപ്പോൾ അമ്മമ്മ കൃത്യം ഹാജരായി തുടങ്ങി . ആദ്യമാദ്യം അർജുന്റെ ബാല്യകാല ഓർമ്മകൾ പങ്കുവെച്ചു തുടങ്ങി... പിന്നീടതൊരു സ്ഥിരം ഏർപ്പാടായി.ആരതി പുസ്തകം തുറക്കുമ്പോൾ അമ്മമ്മയ്ക്ക് ഓരോ ആവശ്യങ്ങൾ വന്ന് തുടങ്ങി.
അഥിതി ദേവോ ഭവ! എന്നാണല്ലോ ആരതിയങ്ങ് സഹിച്ചു.

അങ്ങനെയൊരു ദിവസം, കഥയൊക്കെ പറഞ്ഞു അമ്മമ്മ മയങ്ങാൻ തുടങ്ങിയപ്പോൾ അവൾ പഠിക്കാനിരുന്നു.
അപ്പോഴാണ് എവിടെ നിന്നോ, ബീഡി വലിക്കുന്നതിന്റെ നാറ്റം അവളുടെ മൂക്കിലേക്ക് അടിച്ചുകയറിയത്.

\"ഇതാരായിവിടെ പുക വലിക്കുന്നത്, അച്ഛനിതൊക്കെ വീണ്ടും തുടങ്ങിയോ? ഓഹ്! കല്യാണ ടെൻഷനാകും.\" ആരതിക്ക് നാറ്റം സഹിക്കാൻ പറ്റിയില്ല.

ആരതി ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഇരുട്ടിൽ പതുങ്ങിയിരുന്നു പുകവലിക്കുന്ന ആളേ കിട്ടി.

ഇങ്ങേരോ!!! അവൾ സൂക്ഷിച്ചു നോക്കി.
ബീഡി വലിക്കുന്നത് അർജുന്റെ അപ്പൂപ്പനാണല്ലോ!

വലിച്ചു വലിച്ചു പൈപ്പ് പോലെയായി കിളവനൊന്നും ഇത് നിർത്താറായില്ലേ! ഇറിറ്റേഷൻ വന്നവൾ ജനാല മുറുകെയടച്ചു ഉറങ്ങാൻ കിടന്നു.

ദിവസങ്ങൾ പെട്ടെന്ന് കൊഴിഞ്ഞു തുടങ്ങി.
ഇതിനിടയിൽ  അമ്മമ്മയുമായി ആരതി ചെറുതായി അടുത്തു തുടങ്ങി. അമ്മമ്മയുടെ കഥപറച്ചിൽ അവൾക്ക് ഇഷ്ടമായി തുടങ്ങി. പക്ഷേ അച്ചാച്ചനും അങ്ങേരുടേ പുകവലിയും മാത്രം ആരതിക്ക് തീരേ ഇഷ്ടപ്പെടുന്നില്ല. പൂച്ച സന്ന്യാസി!

ആരതിയുടെ അച്ഛനും അർജുന്റെ അച്ഛനും
അവരുടെ പഴയ സുഹൃത്തുക്കളുടെ വീടുകളിലൊക്കെ വിവാഹം ക്ഷണിക്കാൻ പുറപ്പെട്ട ദിവസം. ഗൃഹനാഥന്മാർ ഇല്ലാത്ത വീടെന്ന് പറയുന്നത് സ്‌ട്രിക്‌ട്ടായ കുടുംബങ്ങളിൽ ഒരു ചാകരയാണ്. പക്ഷേ അച്ചാച്ചൻ കയറി രണ്ട് വീടുകളിലും നന്നായി വെരകി.

അന്ന് രാത്രി പുകവലിയുടെ നാറ്റം അസഹനീയമായതും ആരതിക്ക് ഭ്രാന്ത് കയറി. ഇന്ന് ഇങ്ങേരുടെ വലി ഞാൻ നിർത്തും അവൾ മനസ്സിലുറപ്പിച്ചു.

\"എന്താ അപ്പൂപ്പൻ രാത്രി ഉറക്കമില്ലെ? \"

\"ആരാടെ നിന്റെ അപ്പൂപ്പൻ, അച്ഛാച്ച എന്ന് വിളിക്കെടി...\" അയാൾ അവളോട് അറത്തു മുറിച്ച് ചിരിയോടെ പറഞ്ഞു.

ആ ശരി അച്ചാച്ചനെങ്കിൽ അച്ചാച്ചൻ. അച്ചാച്ചൻ രാത്രിയിൽ ഇവിടെ എന്താ പരിപാടി?

അത് പിന്നെ! അങ്ങേരൊരു വളിച്ച ചിരി അവൾക്ക് നേരേ പാസ്സാക്കി.

അച്ചാച്ചന്റെ വിരൽതുമ്പിൽ പൊതിഞ്ഞുപിടിക്കുന്ന ബീഡി കൈയോടെ ആരതി പിടിച്ചെടുത്തു.

\'എന്തായിത്? രണ്ട് അറ്റാക്ക് കഴിഞ്ഞതല്ലേ?\"
അവൾ വെറുതെ ചൂടായി അഭിനയിച്ചു.

അതിയാൻ ഒരു പാവത്താനെ പോലെ നിന്നു. ഇത്രയും ദിവസം ഊതി വെച്ചിരുന്ന അങ്ങേരുടെ ഗംഭീര്യമൊന്നു അയഞ്ഞു.

കിടന്നിട്ട് അങ്ങോട്ട് ഉറക്കം വരുന്നില്ല ആരതി മോളേ,

\"വീട് മാറി കിടന്നത് കൊണ്ടാവും അല്ലേ! \" അവൾ ചോദിച്ചു.

തറവാട്ടിലായിരുന്നപ്പോഴും അങ്ങനെയൊക്കെ തന്നെ... സുഖമായിട്ട് ഒന്നുറങ്ങിയിട്ട് കാലം ഒരുപാടായി കുഞ്ഞേ.

എന്തോ? അതുകേട്ടപ്പോൾ ആരതിക്ക് വിഷമം തോന്നി.

\"അച്ചാച്ചൻ എന്തേലും വിഷമമുണ്ടോ?\" അവൾ കാര്യമായിട്ട് ചോദിച്ചു.

മനപ്രയാസം തോന്നേണ്ട കാര്യങ്ങളൊന്നും എനിക്കില്ല... ഒരു പണിയും ചെയ്യാതെ വെറുതെയിരിക്കാറില്ലായിരുന്നു. അന്ന് നെഞ്ചുവേദന വന്നശേഷം വിശ്രമമാണ് കൂടുതലും... അതാവും ഉറക്കമില്ലാത്തത് അദ്ദേഹം ആകാശത്തേക്ക് നോക്കി പറഞ്ഞു.

\"മനപ്രയാസമുണ്ടെങ്കിലോ, വെറുതെയിരുന്നാലോ ചിലപ്പോൾ നമ്മുക്ക് ഉറക്കം വരില്ല. പണ്ടെനിക്ക് തീരെ ഉറക്കമില്ലായിരുന്നു. ഇപ്പോൾ
എന്റെ കൈയിലൊരു ഗുളികയുണ്ട്, അത് കഴിച്ചാൽ അന്തവിട്ടു ഉറങ്ങാം.\"

\"ആണോ? \"അദ്ദേഹം ആകാംക്ഷയോടെ അതിനെപ്പറ്റി ചോദിച്ചു.

രണ്ട് ചെറിയ ഗുളിക ഡോക്ടർ തന്നതാണ്.വായിലോട്ടിട്ടാൽ തന്നെ ബോധം പോകും.

\"ഹാ! അത് കൊള്ളാല്ലോ.\" അച്ചാച്ചൻ ആലോചിച്ചു.

എന്നാൽ അച്ചാച്ചന്റെ കാര്യങ്ങൾ നടക്കട്ടെ എന്ന ഭാവത്തിൽ തിരികെ മുറിയിലേക്ക് പോയ അവളുടെ പിന്നാലെ അച്ചാച്ചനും ചെന്നു.

\"ആ ഗുളിക രണ്ടെണ്ണം എനിക്കൊന്ന് തരുമോ?\" അച്ചാച്ചൻ യാചനയോടെ ചോദിച്ചു.

\"അയ്യോ! അച്ചാച്ചൻ തന്നാൽ അത് പ്രശ്നമാകും.\"

\"എന്ത് പ്രശ്നം? ഇനി എന്തേലും പ്രശ്നം വന്നാൽ തന്നെ മോളാണ് തന്നതെന്ന് ഞാനാരോടും പറയില്ല.\"

\"എന്നാലും അത് ശരിയാകില്ല.\" അവൾ പറഞ്ഞു.

ശരിയാവും മക്കളെ, അച്ചാച്ചന്റെ ആരതി മോൾ അല്ലേ! ഒന്നെടുത്തു കൊണ്ടു വായോ എന്റെ ചക്കരകുട്ടീ... അച്ചാച്ചനൊന്ന് ഉറങ്ങീട്ട് എത്രനാളായി എന്നറിയുമോ? അച്ചാച്ചന്റെ പരാധീനം കേട്ടപ്പോൾ അവളുടെ മനസ്സലിഞ്ഞു.

എന്നാൽ ഞാൻ പോയി എടുത്തോണ്ട് വരാമെ...

ഈ നീല ഗുളിക രണ്ടെണ്ണം രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് കഴിക്കണം.
സൈഡ് എഫക്ട് ഒന്നുമുണ്ടാവില്ല ആർക്കുവേണമെങ്കിലും കഴിക്കാവുന്ന സാധാരണ ഗുളിക.

പിന്നെ ഇവിടെ അങ്ങനെ അസമയത്ത് ഇറങ്ങി നടക്കരുത്... ഹൃദ്യവതി എന്നൊരു യക്ഷിയുടെ നാടാണിത്.  ഉള്ള ചോര യക്ഷി ഊറ്റി കുടിക്കും.

യക്ഷിയെന്നല്ല, കൊത്താൻ വരുന്ന പാമ്പിനെ പോലും കീഴടക്കാൻ മടിയില്ലാത്ത ധൈര്യശാലിയാണ് താന്നെന്ന് അച്ചാച്ചൻ വെച്ചുകാച്ചി.

അച്ചാച്ചൻ പണ്ട് യക്ഷിയെ തളച്ചതും പാമ്പിനെ പിടിച്ചതും... ഒന്നും വേണ്ടാ അച്ചാച്ചന്റെ ഗുണ്ടടി കേട്ട് ആരതിയുടെ കണ്ണ് തള്ളി.

അവളാ വീരപുരുഷനെയൊന്ന് കണ്ണെറിഞ്ഞു.

കണ്ടാൽ നമ്മുടെ പഴയ അനശ്വരനായ നടൻ കൃഷ്ണൻകുട്ടി നായരെ പോലെയിരിക്കും.

ആഹാരം കഴിക്കാനിരുന്നപ്പോൾ പതിവിലും പ്രസരിപ്പിൽ അച്ചാച്ചനിരുന്നു... ആരതിയേ അദ്ദേഹം വാനോളം പുകഴ്ത്തി.

ആരതി കൊടുത്ത ഗുളിക കഴിച്ചു അച്ചാച്ചൻ സുഖമായി ഉറങ്ങാൻ കിടന്നു. എത്ര ശ്രമിച്ചിട്ടും അച്ചാച്ചന് ഉറക്കം വന്നില്ല, ആകെയൊരു പരവേശം കാരണം വെള്ളം അധികമായി കുടിക്കുന്നു.  ഇല്ല... ഉറക്കം വരുന്നില്ല, ശ്വാസമെടുക്കുന്നു, വിടുന്നു ബാത്‌റൂമിൽ കയറുന്നു, ഇറങ്ങുന്നു ആകെ വെപ്രാളപ്പെട്ടു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.

ഭർത്താവിന്റെ വെപ്രാളം കണ്ടിട്ട് കല്യാണിയമ്മയ്ക്ക് വല്ലാത്ത ഭയം തോന്നി.
എന്താ കാര്യമെന്ന് അന്വേഷിച്ച അവർക്ക് നേരേ കയർത്തതല്ലാതെ, അസ്വസ്ഥതയെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. അമ്മാമ്മ കരഞ്ഞു വിളിച്ച് എല്ലാവരെയും വരുത്തി

എന്താന്ന് ആരും എത്ര ചോദിച്ചിട്ടും അദ്ദേഹം വിട്ടു പറഞ്ഞില്ല... അച്ചാച്ചൻ വിയർത്തൊലിച്ചു, പേടിയോടെ ചുറ്റിനും നോക്കി... ഒരിടത്തും അടങ്ങി നിൽക്കാതെ അങ്ങേരുടെ പരക്കം പാച്ചിൽ കണ്ടിട്ട് എല്ലാവരും നന്നായി ഭയന്നു.

ആരതിക്ക് സംഭവം പെട്ടെന്ന് കത്തി.
മൂപ്പിലാന്റെ വെപ്രാളം പിടിച്ചോരോ കാട്ടിക്കൂട്ടലുകൾ കണ്ടിട്ട് ആരതി ചിരി കടിച്ചമർത്തി നിന്നു.

ആരതിയേ അച്ചാച്ചൻ പാളിയൊന്ന് നോക്കി... വല്ല കൈയബദ്ധം പറ്റിയൊ കുഞ്ഞേ

അവളൊന്നുമറിയാത്ത
മട്ടിൽ മുറിയിലേക്ക് പോയി.

അച്ചാച്ചൻ ആരതി ദയനീയമായി നോക്കുന്നത് അർജുൻ നല്ല വൃത്തിയായി കണ്ടു.

ഉറക്കം വരുന്നില്ലല്ലോ ദൈവമേ!ഉറക്കം വരുന്നില്ലല്ലോ! വെളിയിലേക്ക്  വിടുന്ന ശ്വാസത്തിന്റെ അളവ് കുറയുന്നതുപോലെ അങ്ങേർക്ക് തോന്നി. ഇനിയും വച്ചുകൊണ്ടിരിക്കുന്നത് പന്തിയല്ല. \"മക്കളെ അച്ചാച്ചനെയൊന്ന് ആശുപത്രിയിലേക്ക് എടുത്തോ?  അച്ചാച്ചന്റെ കാറ്റുതീരാറായി മക്കളെ! കല്യാണീ ഞാൻ പോകുന്നെ...\" മൂപ്പിൻസ് പേടിമൂത്ത് നിലവിളി തുടങ്ങി.

കല്യാണം മാറ്റി വയ്ക്കേണ്ടി വരുമോ എന്ന് വരെ എല്ലാവരും ചിന്തിച്ചു. ആരതിയുടെ അമ്മയടക്കം എല്ലാവരും കരച്ചിലായി, പിഴിച്ചിലായി. അർജുനും ആദിലേട്ടനും മറ്റു രണ്ട് പേരും കൂടിച്ചേർന്നു കിളവനെയും കൊണ്ട് ആശുപത്രിയിലേക്ക്  പോയി.

അല്പസമയത്തിന് ശേഷം പോയവർ തിരികെയെത്തി.

ആരതി... അർജുന്റെ വിളികേട്ടതും അവളൊന്ന് നടുങ്ങി.

കിളവൻ ചതിച്ചു! കള്ള കിളവാ... ഇന്ന് പുകിലാവും.

\"എന്താ അർജുൻ? \"

ദേ ഒറ്റ കീറുവെച്ചു തന്നാലുണ്ടല്ലോ, നീയെന്ത്‌ പണിയാ കാണിച്ചത്?

ആരോടും പറയില്ല എന്ന് പറഞ്ഞു എന്റെ കൈയിൽ നിന്ന് ഗുളിക വാങ്ങി കഴിച്ചിട്ട് എന്നെ ഒറ്റികൊടുത്ത കള്ള കിളവാ... ഞാനെടുത്തോളാം പിന്നെ.

\"അച്ചാച്ചന് തീരെ ഉറക്കമില്ലെന്ന് പറഞ്ഞു മൂപ്പിൻസിന്റെ മനസ്സിനൊരു ബലം കിട്ടാൻ
എനർജി ബൂസ്റ്റർ കൊടുത്തതാണ്.
ഞാൻ അറിയുന്നോ? ഇങ്ങനെ വരുമെന്ന്...
പറഞ്ഞു തീരുന്നതിന് മുമ്പേ അവൾ ചിരിക്കാൻ തുടങ്ങി.

ഞാൻ അടുത്തെങ്ങും ഇത്ര ചിരിച്ചിട്ടില്ല അർജുൻ.

അവളുടെ വയറു പൊത്തിയുള്ള ചിരി കണ്ട് അർജുനും ചിരി വന്നു.

സത്യം പറയാലോ അർജുൻ ആരോടെങ്കിലും ഇതൊന്നും പറഞ്ഞു ചിരിക്കണമെന്നോർത്ത് വിമ്മിഷ്ടപ്പെട്ട് ഞാൻ നിൽക്കുകയായിരുന്നു... അവന്റെ തോളിൽ ചാരി നിന്നവൾ ചിരിച്ചു മറിഞ്ഞു.

എന്തൊക്കെയാ ഇവിടെ അച്ചാച്ചൻ കാട്ടികൂട്ടിയത്... ഓർക്കുന്തോറും അവൾക്ക് ചിരി പൊട്ടി വന്നു.

ആരതി....

അയ്യോ!!! അമ്മാ... അടിയുറപ്പിച്ചു അവൾ നിന്നു.

\"നീ എല്ലാവരെയും കൊണ്ട് ഭ്രാന്താണെന്ന് പറയിക്കാനിരിക്കുവാണോ?\" അവളുടെ മുഖം ലക്ഷ്യമാക്കി അമ്മ അടിക്കാനൊരുങ്ങിയതും അർജുൻ തടഞ്ഞു.

\"വേണ്ട ആന്റി, അവളൊരു തമാശ കാണിച്ചതല്ലേ...\"

അവൾ അർജുന്റെ പിന്നിലൊളിച്ചു. അവളുടെ കണ്ണുകൾ മാത്രം അമ്മയ്ക്ക് നന്നായി കാണാം.

ബാക്കിയുള്ളവരുടെ നെഞ്ചിൽ തീപ്പൊരിയിട്ടിട്ടാണോ അവളുടെയൊരു തമാശ. ഇവളുടെ പ്രവർത്തിക്കൊണ്ട് അദ്ദേഹത്തിന് എന്തേലും സംഭവിച്ചിരുന്നുവെങ്കിലോ? വിവാഹ വീട് മരണവീട് ആകുമായിരുന്നില്ലേ! ഇത്ര നാളെത്തെ അധ്വാനവും പ്രാർത്ഥനയും വെറുതെയായി പോകുമായിരുന്നു. അമ്മയുടെ ശബ്ദം പതിവിലും അവൾക്ക് നേരേ നുരഞ്ഞു പൊന്തി.

ആന്റി പറയുന്നതിലും കാര്യമുണ്ട് എന്നർത്ഥത്തിൽ അർജുൻ ദീർഘശ്വാസം വിട്ടു.

\"ശ്രീദേവി മോളേ, ആരതിയൊന്നും പറയാതെ ഞാൻ നിർബന്ധം പിടിച്ചിട്ടാണ് കൊച്ചു ഗുളിക തന്നത്.\" അച്ചാച്ചൻ ആരതിക്ക് വക്കാലത്തുമായി ഓടിയെത്തി.

നന്ദിയുള്ള കിളവനാണല്ലോ എന്നവൾ ഓർത്തു.

അച്ഛൻ ക്ഷമിക്കണം. അറിവില്ലായ്‌മയല്ല, അവളുടെ അഹങ്കാരമാണ്. ഞങ്ങളേ വേദനിപ്പിച്ചില്ലെങ്കിൽ അവൾക്ക് സുഖം കിട്ടില്ല.

എന്റെ കുഞ്ഞിനെ ഞാനൊന്ന് ആരുടെയെങ്കിലും കൂടേ പറഞ്ഞു വിട്ടോട്ടെ... അത് കഴിഞ്ഞു എന്താന്ന് വെച്ചാൽ ആയിക്കോള്ളൂ... ഞങ്ങൾക്കോ സമാധാനമില്ല, അവളെങ്കിലും പോയി സുഖമായി ജീവിക്കട്ടെ.

അമ്മയുടെ വാക്കുകൾ ആരതിക്കൊപ്പം അർജുനിലും നോവുണർത്തി.

\"ഇതെന്റെ വീടാണ്, എനിക്കിഷ്ടമുള്ളത് ചെയ്യും.\" ആരതി വാശിയോടെ പറഞ്ഞു.

നിനക്കെന്തിന്റെ കേടാണ് എന്ന ഭാവത്തിൽ അർജുൻ അവളെ നോക്കി.

\"അർജുൻ നീയങ്ങോട്ട് മാറി നിന്നെ?\" അവൾക്കിട്ട് രണ്ട് കൊടുക്കാൻ അമ്മയുടെ കൈ തരിച്ചു.

ആന്റി പ്ലീസ്...

അവളെയും വലിച്ചെടുത്തോണ്ട് അവനവളുടെ റൂമിലേക്ക്‌ പോയി. അവളോടിച്ചെന്ന് കട്ടിലിലിരുന്നു. അപ്പോഴാണ് ഡോറിന്റെ കുറ്റി വീഴുന്ന ശബ്ദമവൾ കേട്ടത്.

\"നീ എന്തിനാ ഡോർ ക്ലോസ് ചെയ്തത്.\" ആരതി ചോദിച്ചു.

\"നീ ഞങ്ങളുടെ അച്ചാച്ചനിട്ടു പണി കൊടുത്തിട്ട് മിടുക്കിയായിട്ട് പോകാന്നു കരുതിയോ? \" അവൻ ചോദിച്ചു.

നിനക്ക് ഞാൻ പറഞ്ഞത് വിശ്വാസം വന്നില്ലേ? അതങ്ങനെ പറ്റി പോയതാണ് ഞാൻ മനപ്പൂർവം ചെയ്തതല്ല...

വലിച്ചു വലിച്ചു ട്യൂബ് പോലെയിരിക്കുന്ന ആ പാവത്തിനെ എന്തേലും ചെയ്യാൻ ആർക്കെങ്കിലും തോന്നുമോ... പ്രേത്യേകിച്ചു എനിക്ക്... അവളുടെ ഭാവം കണ്ടപ്പോൾ അവൻ പിന്നെയൊന്നും പറയാൻ തോന്നിയില്ല.

\"നീയിന്ന് മരുന്ന് കഴിച്ചോ?\" അവൻ ചോദിച്ചു.

\"ഗുളിക കഴിച്ചില്ല... \"
മറുപടി പറഞ്ഞ ശേഷം അവൾ ദയനീയ ഭാവത്തിൽ അർജുനെയൊന്ന് നോക്കി അപ്പോ എനിക്ക്  ഗുളിക കഴിക്കാത്തതിന്റെ കുഴപ്പം ആണെന്നാണോ നീ പറഞ്ഞു വരുന്നത്. \" അവൾ ചോദിച്ചു.

ശോ... അതല്ല എന്റെ പൊന്നെ, ഫിഗ്സ് വരാതിരിക്കാനുള്ള ഗുളിക കഴിച്ചോ എന്നാണ് ചോദിച്ചത്. ഞാനും കുറച്ചധികം നാൾ ആ ഗുളിക കഴിച്ചിരുന്നു. അതു മുടക്കിയാൽ വലിയ ടെൻഷനാണ് ആരതി.

ഓഹ് അതോ, ആ കാണുന്ന കറുത്തകുപ്പിയിലുണ്ട്. അവൾ മരുന്നിരിക്കുന്ന ഭാഗം അവൻ കാണിച്ചുകൊടുത്തു.

അവൻ ഓരോ മരുന്നും ചെക്ക് ചെയ്തു.
ആരതി തന്റെ തലയിണയും മടിയിൽവെച്ച് താടിക്ക് സപ്പോർട്ട് കൊടുത്തവനെ തന്നെ ഉറ്റുനോക്കിയിരുന്നു.

\"ഇതെന്ത് മരുന്നാണ്? \'അവൻ ചോദിച്ചു.

അത് ടോണിക്കാണ്, ബോഡിയൽപ്പം വീക്കാണല്ലോ അതിന് തന്നതാ... ഞാൻ കുടിക്കാറില്ല. അവൾ പറഞ്ഞു.

അവൻ ആ മരുന്ന് ഒരു അടപ്പ് എടുത്തു അവൾക്ക് കൊടുത്തു.

ഇത് ഇങ്ങനെയല്ല അർജുൻ കുടിക്കേണ്ടത്. പത്ത് മില്ലി അര ഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്താണ് കുടിക്കേണ്ടതെന്ന് അതിലെഴുതിയിട്ടുണ്ട്.

\"നീ എവിടെ പോകുന്നു?\"

ഞാൻ പോയി മരുന്ന് മിസ്സ് ചെയ്യാനുള്ള ഒരു ഗ്ലാസ്സ് എടുത്തിട്ട് വരാം.

എന്തിന്? അവൾ കുപ്പിയിൽ നിന്ന് ഒരു കവിൾ വെള്ളം വായിലേക്ക് ഒഴിച്ച് അതിനൊപ്പം ഒരടപ്പ് മരുന്ന് കൂടി, രണ്ടും കൂടി ഒന്നിച്ചിറക്കി.

ഇനിയിത് വയറ്റിൽ കിടന്നു മിക്‌സായികൊള്ളും അർജുൻ... അവളെ നോക്കി അന്തിച്ചു നിൽക്കുന്നവനോടായി പറഞ്ഞു.

അവൾ തന്റെ ബെഡിൽ ചാരി വച്ചിരിക്കുന്ന തലയിണയിലേക്ക് ചാരികിടന്നു കൊണ്ട് അർജുനെ സ്നേഹത്തോടെ നോക്കി.

ഈ മരുന്ന് കഴിച്ചാലുണ്ടല്ലോ അർജുൻ പെട്ടെന്ന് ഉറക്കം വരും . ഞാൻ കഴിക്കുന്ന ഗുളികയുടെ കാര്യം നിനക്കെങ്ങനെ അറിയാം? അത് ചോദിക്കുന്നതിനിടയിലും
അവളുടെ നാവ് ചെറുതായി കുഴഞ്ഞു തുടങ്ങി.

അങ്ങനെയൊരു ചോദ്യം ഓർക്കാപ്പുറത്ത് കേട്ടതും അർജുൻ പരുങ്ങി.

അവന്റെ ഉത്തരത്തിന് കാതോർക്കാനായിട്ട്  അവൾക്കത്ര മെന്റൽ കോൺഷ്യസ് കിട്ടുന്നില്ല.

ആരതി...

അർജുൻ...

ഞാൻ നിന്റെ ഭാര്യയായാൽ ഭാവിയിൽ നിനക്ക് നാണക്കേട് ഉണ്ടാവുമോ എന്ന് ഞാൻ ഭയപ്പെടുന്നു... അത്രയും പറഞ്ഞുകൊണ്ടവൾ കണ്ണുകൾ മുറുകെയടച്ചു. \'യെസ് അർജുൻ ഐ ആം റിയലി അഫറെയ്ഡ് യൂ വിൽ ബി എമ്പാരസ്ഡ് ഇൻ ദി ഫുചർ. ഇഫ് ഐ ബികം യുവർ വൈഫ്‌ \'

സൊ ഐ ആം റെഡി ടു ലീവ് ഫ്രം യൂ... ബട്ട് ഐ കാന്റ്. അവളുടെ കണ്ണ് കോണുകൾ നിറഞ്ഞൊഴുകി.

ഞാനാഗ്രഹിക്കുന്ന സന്തോഷവും സമാധാനവും നിന്റെ അടുത്ത് മാത്രമേ ഉള്ളൂ അർജുൻ... ഐ ബെഗ് യൂ, ഡോണ്ട് ലീവ് മീ.

അവളുടെ അടുത്തേക്ക് വരുന്ന കാൽപെരുമാറ്റവും, കൈവിരലുകളിലെ നനുത്ത സ്പർശവും ഒരു പുകമറ പോലെ അവളറിയുന്നുണ്ട്.  അവനടുത്തുള്ള ആശ്വാസത്തിൽ അവളുറങ്ങി തുടങ്ങി.

അർജുനോടൊത്ത് കോളേജിൽ ചിലവഴിച്ച ഓർമ്മകൾ അവളുടെ സ്വപനങ്ങളിൽ നിറഞ്ഞു നിന്നു... കോളേജ് വരാന്തയിലൂടെ അവനോടൊപ്പം നടന്നു നീങ്ങുന്നവൾ, പെട്ടെന്ന് അവളെ പിന്നിലാക്കി അവൻ കുറേ ദൂരം മുന്നോട്ട് പോയി. അവളെ തനിച്ചാക്കി പോയതിന്റെ വിഷമത്തിൽ അവിടെ തന്നെ നിന്നവളെ അർജുൻ അവന്റെയരികിലേക്ക് സ്നേഹത്തോടെ വിളിക്കുന്നു... \"ആരതി ഇങ്ങ് വന്നേ...\"
അവനോട്‌ പരിഭവിച്ചവൾ പോകാൻ മടിച്ചുനിൽക്കുന്നു.

\'നിനക്കെന്നോട് എത്ര സ്നേഹമുണ്ട് അത്രയും വേഗത്തിൽ ഓടി വരാൻ അവൻ ആവശ്യപ്പെടുന്നു.\' അവൾക്ക് നേരേ ഇരുകൈകളും നീട്ടി നിൽക്കുന്ന അവന്റെയരികിലേക്ക് സ്വയമറന്നവളോടി.

അർജുന്റെ കൈവിരലരികിൽ അവളെത്താറായതും അടഞ്ഞു കിടക്കുന്ന ക്ലാസ്സ്‌ റൂമിന്റെ വാതിലുകൾ വലിയ  ശബ്ദത്തോട് കൂടി തുറക്കുന്നതവൾ കേട്ടു.

അടച്ചിട്ടിരിക്കുന്ന മുറിയിൽ നിന്നും പിങ്ക് ടവൽ മാത്രം ചുറ്റിയിറങ്ങി വരുന്ന ദിയേ ഞെട്ടലോടെ ആരതി നോക്കി. അവളുടെ പിറകിലായി ആ ദ്രോഹിയും ആരതിയുടെ മുന്നിലൂടെ കടന്നു പോകുന്നു.

അവളെ മുകളിലത്തെ പടിക്കെട്ടിൽ നിന്നു കാലിൽ പിടിച്ചു താഴേക്ക് വലിച്ചിഴക്കുന്ന ചുരുണ്ട മുടിക്കാരൻ, അവനെ ആരതിക്ക് വ്യക്തമായി കാണാം. അവന്റെ വന്യമായ ചിരിയിൽ പേടിച്ചരണ്ട് നിലവിളിക്കുന്ന ദിയ.

അവൻ ആർത്തിയോടെ അവളുടെ ടവൽ വലിച്ചെടുത്ത്, നാസികയോട് ചേർത്ത് ആസ്വദിച്ചു. അവളുടെ ദേഹമാസകലം മുറിവാണ്. അവളുടെ ശരീരത്തോട് ഉണങ്ങിചേർന്ന ചോര നുണഞ്ഞു ഉന്മാദം കണ്ടെത്തുന്നവനേ, അവന്റെ കാമാഗ്നിയിൽ വെന്തുരുകുന്നവളേ...അവൻ അവളിലേക്ക് പടർന്നു കയറുന്നതും, പിടഞ്ഞു പിടഞ്ഞു ഇല്ലാതാവുന്ന ദിയയെ... ആരതി നിസ്സഹായതയോടെ കണ്ട് നിന്നു.

അടുത്ത നിമിഷം തന്നെ ലക്ഷ്യം വെച്ച് നടന്നു വരുന്നവൻ, അവന്റെ കണ്ണുകളിലെ ചുവപ്പും, ഏതൊക്കെയോ ലഹരിയുടെ മണവും ആരതിയറിയുന്നുണ്ട്.

ആരും വന്നില്ല... ഞങ്ങളേ സഹായിക്കാനാരും വന്നില്ല. ഭൂതകാലത്തിന്റെ ഓർമ്മകളിൽ ആരതിയുടെ മനസ്സ് കുഴഞ്ഞുതുടങ്ങി.

ഇല്ല... ആരും വന്നില്ല, ഞങ്ങളേ സഹായിക്കാനാരും വന്നില്ല... ഇനി ആരും വരുകയില്ല... അതുരുവിട്ട് കൊണ്ട് ആരതി ഉറക്കമുണർന്നു . നിനക്ക് ഇല്ലാതെ പോയതൊന്നും എനിക്ക് വേണ്ടാ ദിയാ... നിന്നെ നശിപ്പിച്ചവർ... എന്നെയും നാശമാക്കിയെന്ന് ഈ ലോകം പാടട്ടെ...

ആരതി ഉണർന്നു ക്ലോക്കിലേക്ക് നോക്കി സമയം അഞ്ചായി...

ആരതിയുടെ വീട്ടിൽ വിവാഹപന്തലൊരുങ്ങുന്നു. പന്തല് പണിക്കാരുടെ കൂടെ അച്ഛനും ഇന്ദ്രനങ്കിളും നിൽക്കുന്നത് ആരതി കണ്ടു.

അച്ഛാ...

\"ഹാ! മോൾ നേരത്തെ എഴുന്നേറ്റോ?\"

അവൾ മറുപടിയൊന്നും പറയാതെ പടിക്കട്ടിലിരുന്നു. അച്ഛനും അവളുടെയരികിൽ വന്നിരുന്നു. അവളെ കണ്ടതും ഇന്ദ്രനും അങ്ങോട്ടേക്ക് വന്നു.

\"ഇന്നലെ ശ്രീദേവി നിന്നെ ഒരുപാട് വഴക്ക് പറഞ്ഞോ?\" അച്ഛൻ ചോദിച്ചു.

\"എന്റെ ദിയേ, എന്തിനാ അവന്മാർ കൊല്ലാകൊല ചെയ്തത്? നിങ്ങളൊക്കെ എന്തിനാ ദിയെ എന്നിൽ നിന്നു മറച്ചുപിടിക്കുന്നത്.\" എനിക്കും ഉത്തരങ്ങളാണ് വേണ്ടത്, എന്ന നിലയ്ക്ക് ആരതി ഇരുവരെയും നോക്കി. .

നരേന്ദ്രനും വിശ്വനാഥനും പരസ്പരം നോക്കി.

ആരതിയുടെ കണ്ണുകളിലെ കനൽ അവർക്ക് നന്നായി കാണാൻ സാധിക്കുന്നുണ്ട്.

അച്ഛന്റെ കൈകളിലേക്ക് അവൾ തന്റെ മുറിയുടെ താക്കോൽ വെച്ചുകൊടുത്തു.

\"എന്നെ പൂട്ടിയിട്ടോ അച്ഛാ... അതാവും നല്ലത്.\" അത്രയും പറഞ്ഞശേഷം അവൾ അകത്തേക്ക് പോയി.

\"ഇവളെന്തേലും പ്രശ്നമുണ്ടാക്കുമോ?
നാളെ കഴിഞ്ഞാൽ, മൂത്ത കൊച്ചിനെ സമാധാനത്തോടെ ഒന്നിറക്കി വിടാൻ പറ്റുമോ?\" അദ്ദേഹം ഇന്ദ്രന്റെ തോളിലേക്ക് ചാരി നിന്ന് ചോദിച്ചു.

\"നീ പേടിക്കാതെ... ഒന്നും വരില്ല.\"

നിനക്കറിയില്ല ഇന്ദ്രാ അവളെ... എന്നെക്കാളും അവളുടെ അമ്മേയെക്കാളും  ചേച്ചിയേക്കാളും മുകളിലാണ് കൂട്ടുക്കാരിയുടെ സ്ഥാനം. അവൾക്ക് വേണ്ടി മരിക്കാനും കൊല്ലാനും ഇവൾ തയ്യാറാവും.

(തുടരുന്നു )


അർജുന്റെ ആരതി

അർജുന്റെ ആരതി

4.7
1553

അർജുന്റെ ആരതി  - 34ആരതി നേരേ അടുക്കളയിൽ കയറി, ആട്ടിവെച്ചിരിക്കുന്ന മാവെടുത്ത് ഇഡലിയും സാമ്പാറും തയ്യാറാക്കി.തുരുതുരയുള്ള വിസിലിന്റെ ശബ്ദം കേട്ട് അമ്മ അടുക്കളയിലേക്ക് വന്നു. അമ്മയ്ക്ക് ഇന്നലത്തെ കലിയത്ര അടങ്ങിയിട്ടില്ലെന്ന് മുഖം നോക്കിയാലറിയാം.\"അച്ചാച്ചനും അമ്മാമ്മയും പോയോ?\"\"ഓരോന്നൊക്കെ ഒപ്പിച്ചു വയ്ക്കുമ്പോൾ ആലോചിക്കണമായിരുന്നു. നിന്നോടാരാ ഇതൊക്കെ ചെയ്യാൻ പറഞ്ഞത്.\" അമ്മ അല്പം ഗൗരവത്തിൽ ചോദിച്ചു.\"ആർക്കും വേണ്ടെങ്കിൽ തിന്നണ്ട, ഞാൻ തന്നെ തിന്നു തീർത്തോളാം.\" അവൾ പറഞ്ഞു.രണ്ട് പേരും രണ്ട് അറ്റം പിടിച്ച് അടുക്കള പണിയിൽ മുഴുകി. \"രാവിലെ അമ്മയും മോള