ഒത്തിരി വൈകി, ഈ പാർട്ട് സെറ്റ് ചെയ്യാൻ ഇത്തിരി പാട്പ്പെട്ടു... മനസ്സിലുള്ളത് അതുപോലെ പകർത്തി വായിച്ചപ്പോൾ വായനസുഖം കിട്ടിയില്ല... ചിലപ്പോൾ ഇതിലും മോശമായി നേരത്തെ എഴുതിയിട്ടുണ്ടാവും അല്ലെങ്കിൽ ഇനി ചിലപ്പോൾ എഴുതാം... എനിക്ക് എന്തോ ഒരു വിഷമം... തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ പോസ്റ്റ്...
ഭാഗം - 32
അർജുന്റെ ആരതി
"വീട്ടിലേ വാഴയെക്കാളും നല്ലത് എന്റെ മോൾ ആരതിയാണെന്ന് അച്ഛൻ ഒരുനാൾ പറയും.
ഇപ്പോൾ തന്നെ ഈ കല്യാണത്തിന് വേണ്ടിയുള്ള അച്ഛന്റെ ടെൻഷൻ കാണുമ്പോൾ എനിക്ക് വിഷമം തോന്നുന്നുണ്ട്. അതല്ലേ ഓരോ നമ്പര് കാണിച്ചു അച്ഛനെയൊന്ന് സന്തോഷിപ്പിക്കാന്ന് ഞാൻ വിചാരിച്ചത്.
അച്ഛന്റെ ആര്യമോളേ ഈ പടിയിറക്കുമ്പോഴേക്കും അപ്രതീക്ഷിതമായ ചിലവുകൾ കണ്ട് അച്ഛന്റെ ഹൃദയം പിടയും അച്ഛന്റെ നടുവൊടിയും.
ആരതി ഗൗരവത്തോടെ പറഞ്ഞു തുടങ്ങി.
അച്ഛൻ റിട്ടയറായി കഴിഞ്ഞാൽ, അമ്മയോടൊപ്പം ജീവിതം ആസ്വദിക്കാൻ കഴിയണം അതാണെന്റെ ആഗ്രഹം. റിട്ടയർ ചെയ്‌ത ശേഷം വലിയ കഷ്ടപ്പാടാണെങ്കിൽ പിന്നെ അച്ഛൻ ഇത്രയും നാൾ കഷ്ടപ്പെട്ടത് വെറുതെയാല്ല. ഒരിക്കലും അച്ഛന്റെ അധ്വാനം പാഴായി പോകരുത്.
'സൊ ഐ ഹാവ് സം പ്ലാൻസ് ഇൻ മൈൻഡ്.'
സമ്പത്തിനെ കുറിച്ചായാലും മറ്റെന്തിനെ കുറിച്ചായാലും നിങ്ങൾക്ക് പിന്നെയൊരു അനാവശ്യ ടെൻഷനുണ്ടാവരുത്.
ഇത്രയും നാളും മക്കൾക്ക് വേണ്ടി കഷ്ടപ്പെട്ട അച്ഛനും അമ്മയ്ക്കും സന്തോഷം നിറഞ്ഞൊരു വിശ്രമ ജീവിതം അതെനിക്ക് നിങ്ങൾക്കൊരുക്കി തന്നെ പറ്റൂ... അതാണെന്റെ പ്രാർഥന. നമ്മുടെയീ ഹൗസ് വൈഫിനും സന്തോഷം നിറഞ്ഞൊരു റിട്ടയർഡ് ലൈഫ്." ആരതി അമ്മയേ നോക്കി പറഞ്ഞു നിർത്തി.
നീ ഞങ്ങളെക്കുറിച്ച് ഇത്രയും ചിന്തിച്ചല്ലോ! "അച്ഛന് അതുമതി. നിന്റെ ജീവിതം നന്നായി നീ മുന്നോട്ട് കൊണ്ട് പോകുന്നത് കാണുമ്പോൾ അച്ഛൻ സന്തോഷമാവും. നല്ല മാർക്ക് വാങ്ങി, നല്ല ജോലിയൊക്കെ നേടുന്നത് കാണുമ്പോൾ അഭിമാനം തോന്നും. അതിനേക്കാളുപരി എന്റെ മോൾ സന്തോഷത്തോടെയിരിക്കണം.
നിന്നെക്കുറിച്ച് നീ തന്നെ സ്വപ്നം കാണണം, എന്നിട്ടത് നേടിയെടുക്കാൻ പരിശ്രമിക്കണം അതാണെന്റെ സ്വപ്നം... നിന്റെ ജീവിതം നല്ല രീതിയിൽ കൊണ്ടുപോകാൻ നിനക്ക് സാധിക്കണം, അതിനുവേണ്ടി അച്ഛൻ എന്ത് സഹായവും നിനക്ക് ചെയ്തു തരും... നീ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും." അച്ഛൻ അവളിലെ പ്രതീക്ഷകൾ മറച്ചുവെച്ചില്ല.
അച്ഛനെ മനസ്സിലാക്കാൻ താൻ ഒരുപാട് വൈകിയോ എന്ന് ആരതി സംശയിച്ചു.
"പഠിക്കാനുള്ളതൊക്കെ പഠിച്ചു കഴിഞ്ഞോ? പരീക്ഷയിങ്ങ് അടുത്തില്ലേ " അച്ഛൻ ചോദിച്ചു.
"അച്ഛൻ എന്താണതിനെക്കുറിച്ച് തിരക്കാഞ്ഞതെന്ന് ആലോചിച്ചിരിക്കുവായിരുന്നു. " അവൾ പറഞ്ഞു.
ആര്യയുടെ കല്യാണത്തിന് രണ്ടുദിവസം മുമ്പ് ആദ്യത്തെ എക്സാം, ആദിലിന്റെ വിവാഹ ശേഷം അടുത്ത എക്സാം. പിന്നെ ഒരെണ്ണമുള്ളത് അടുത്തമാസം ആദ്യമാണെന്ന് അർജുൻ പറഞ്ഞു.
"ഓഹ്! വിവരങ്ങളൊക്കെ അപ്പപ്പോൾ കിട്ടി ബോധിക്കുന്നുണ്ടല്ലേ." അവളോർത്തു ചിരിച്ചു.
"നാളെ മുതൽ വീടിന്റെ പെയിന്റ് പണി തുടങ്ങും... പിന്നെയങ്ങോട്ട് തിരക്കാണ്... കാര്യങ്ങളൊക്കെ നിന്നോട് പ്രത്യേകിച്ച് പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ? " അദ്ദേഹം ചോദിച്ചു.
മനസ്സിലായി എന്നവൾ തലയാട്ടി.
എന്റെ മുറിക്ക് കടുനീല അടിച്ചാൽ മതി.
കടുത്ത നിറങ്ങൾ മുറികൾക്ക് നൽകിയാൽ നല്ല ഉറക്കം കിട്ടുമെന്ന് ഞാൻ മാസികയിൽ വായിച്ചിട്ടുണ്ട്.
എനിക്ക് സമയം ഇല്ലാത്തതു കൊണ്ട് പുതിയ ട്രെൻഡ് അനുസരിച്ച് പെയിന്റ് ചെയ്യാൻ അർജുനെ ഏല്പിച്ചു.
അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാണ് ഞാനിവിടുത്തെ ആരാണ്?
ഇതെന്റെ വീടാണോ അതോ അർജുന്റെ വീടാണോ? അവനവന്റെ വീട്ടിൽ പണിയൊന്നുമില്ലേ!
"അവരുടെ പുതിയ വീടല്ലേ അവിടെ ഡെക്കറേഷൻ പണിയൊന്നുമില്ല..." സൈഡ് പിടിച്ചു അമ്മയുമെത്തി.
എന്തുപറഞ്ഞാലുമൊരു അർജുനെന്ന് പരിഭവിച്ചവൾ അകത്തേക്ക് പോയി.
"ശരിക്കും ഇവൾക്ക് അർജുനെ ഇഷ്ടമാണോ?" ശ്രീദേവിക്കൊരു സംശയം.
"ഇഷ്ടമായത് കൊണ്ടാണവൾ എല്ലാത്തിനും ഇടപെട്ടത്. അല്ലെങ്കിൽ ഒരഭിപ്രായം പറയാതെ എല്ലാം മൂളി കേൾക്കുകയല്ലേ ചെയ്യൂ." വിശ്വനാഥൻ ചൂണ്ടിക്കാട്ടി.
അതമ്മ ശരിവെച്ചു.
"അവൾക്കൊരുപാട് വ്യത്യാസമുണ്ടായതായി ദേവേട്ടനാണ് ആദ്യം പറയുന്നത് . നരേന്ദ്രൻ പറയുന്നത് അർജുനൊരുപാട് മാറിയെന്ന്.
അവൾക്ക് എന്തൊക്കെയോ മാറ്റങ്ങളുണ്ട്.
നിനക്കെന്തേലും തോന്നിയോ? " അദ്ദേഹം ചോദിച്ചു.
"കക്കാനും നിൽക്കാനും അവൾ പഠിച്ചു. നമ്മളെത്ര ഓപ്പണായിട്ട് പെരുമാറിയിട്ടും അവളുടെ ഇഷ്ടം മറച്ചു പിടിക്കുന്നതിൽ എനിക്ക് നല്ല വിഷമമുണ്ട്. വിശ്വേട്ടനും നല്ല മാറ്റമുണ്ട്.
"പിള്ളേരുടെ കാര്യം ഒരു കര പറ്റിയല്ലോ എന്നൊരു ആശ്വാസമുണ്ട്."
"എനിക്കും. ഇത്തിരി സ്വാതന്ത്ര്യം കൊടുത്താൽ അതിനുള്ള നന്ദിയവൾ കാണിച്ചിരിക്കും." ശ്രീദേവി പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം ആരതി പുതിയ പുലരിയെ നിറഞ്ഞ മനസ്സോടെ വരവേറ്റു. ഇന്നത്തെ സൂര്യോദയം അവൾക്ക് വേണ്ടിയെന്നപോലെ...
അർജുനെ വെറുതെയൊന്ന് കാണാൻ അപ്പുറത്തേക്ക് നോക്കിയതും... ജിമ്മി വാലാട്ടി നിൽക്കുന്നു.
ദൈവമേ!!! രാവിലെ പട്ടിയാണല്ലോ കണി.
പട്ടിയെ കണി കണ്ടാൽ നല്ലതായിരിക്കുമോ ചീത്തയായിരിക്കുമോ? ആഹ്! എന്തായാലും വരുന്നിടത്ത് വച്ച് കാണാം.
അവൾ വീണ്ടും അവിടേക്ക് പ്രതീക്ഷയോടെ നോക്കി നിന്നു. മാസങ്ങളായിട്ട് നോക്കുന്നത് അർജുനെ കാണുന്നത് ആദിലേട്ടനെ... അതങ്ങ് ശീലമായി പോയി.
ആദിലിനെ കണ്ടതും ആരതിയൊരു നിറഞ്ഞ പുഞ്ചിരി നൽകി.
"അവളെ കണ്ട് മതിമറന്നു നിൽക്കുന്ന പോലെ ആദിൽ അഭിനയിച്ചു. ഹമ്പോ! പാൽ നിലാ പുഞ്ചിരി തൂകുമാ സുന്ദരി ഭയങ്കര സന്തോഷത്തിലാണല്ലോ! ഇന്നലെ
ഗുളിക വല്ലതും മാറി കഴിച്ചോ? " അവൻ ചോദിച്ചു.
അവൾ അതിനുത്തരമായി ചിരി വിടർത്തി നിന്നു.
"നിനക്ക് രാവിലെ വീട്ടിൽ പണിയൊന്നുമില്ലേ പെണ്ണേ, രാവിലെ ഞങ്ങളുടെ വീട്ടിലോട്ട് വായിനോക്കിക്കൊണ്ടിരിക്കുന്നു ." അവളെ കളിയാക്കി ചോദിച്ചു.
"എന്തോ! രാവിലെ എഴുന്നേറ്റപ്പോൾ മുതൽ അർജുനെ കാണാൻ തോന്നി. എനിക്കവനോട് ഒരത്യാവശ്യ കാര്യം പറയാനുണ്ടായിരുന്നു. അവനെയൊന്ന് കാണാൻ വേണ്ടിയാണ് ഇവിടെ നിന്നത്. ." ആരതി തന്റെ ഉദ്ദേശം വെളിവാക്കി.
അവളുടെ പറച്ചിൽ കേട്ടിട്ട് എന്തോ സീരിയസ് മാറ്ററാണെന്ന് തോന്നുന്നു.
"അവനകത്തുണ്ട്. നിങ്ങളോടൊപ്പം ജ്വല്ലറിയിൽ വരാൻ തയ്യാറെടുക്കുവാ..."ആദിൽ പറഞ്ഞു.
"അർജുൻ ഞങ്ങളോടൊപ്പം വരുന്നുണ്ടോ?" അവൾ ആകാംക്ഷയോടെ ചോദിച്ചു.
"നിന്റെ കൂടെയിരിക്കാൻ കിട്ടുന്നവസരമൊന്നും അവൻ പാഴാക്കില്ല."
'അതെയോ 'എന്ന രീതിയിൽ അവൾ അവനെ നോക്കി.
സത്യം. ഇവിടുത്തെ ഒരു കാര്യത്തിനും സമയത്ത് കിട്ടാത്തവനാണ് രണ്ട് വീട്ടിലെ കാര്യങ്ങൾക്കും ഒരുപോലെ ഓടിനടക്കുന്നത്.
"അർജുനൊരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ? " അവൾ ചോദിച്ചു.
"ഞങ്ങളുടെ വീട്ടിലെ കല്യാണത്തിന് കഷ്ടപ്പെടുന്നത് മനസ്സിലാക്കാം. നിങ്ങളുടെ വീട്ടിലേക്ക് എന്തിനാണിത്ര ആത്മാർത്ഥതയെന്ന് നീ മനസ്സിലാക്കണം.
ഇട്സ് ഫോർ യൂ... ഒൺലി ഫോർ യൂ..." അവൻ പറഞ്ഞു
ഓഹ്! പിന്നെ കേൾക്കാൻ നല്ല രസമുണ്ട്. ഇതോർത്ത് മനക്കോട്ട കെട്ടിയാലേ,
കിട്ടാത്ത സ്നേഹമോർത്ത് ജീവിതം കാലം മുഴുവൻ ഞാൻ ദുഃഖിക്കേണ്ടി വരും... അവന്റെ കോംപ്ലക്സ് ലവ്... അവൻ തന്നെ സൂക്ഷിച്ചു വെച്ചു ആർക്കാന്നു വെച്ചാൽ കൊടുക്കട്ടെ. ' ഐ ഡോണ്ട് കെയർ '.
അർജുനല്ലാതെ മറ്റാരും ഞങ്ങളുടെ കൂടേ വരുന്നില്ലേ?
"
ഇവിടെയിന്ന് നാട്ടിൽ നിന്ന് വേണ്ടപ്പെട്ടവരൊക്കെ വരുന്നുണ്ട്. അമ്മ വീട്ടുകാരും അടുത്ത സുഹൃത്തുക്കളൊക്കെ
മിക്കവരും ഇനി വിവാഹം കഴിഞ്ഞേ പോകൂ..." അവനല്പം മുഷിവോടെ പറഞ്ഞു.
ചുരുക്കിപ്പറഞ്ഞാൽ ആന്റിക്ക് കലവറയിൽ നിന്നിറങ്ങാൻ ഇനി നേരമില്ല അല്ലേ...
മ്മ്... അതവൻ ശരിവെച്ചു.
ഗേറ്റ് കടന്നു വരുന്ന അർജുനെ കാത്ത് ആരതി ഉമ്മറത്ത് ക്ഷമയോടെയിരുന്നു. അവന്റെ തല കണ്ടതും മോർണിംഗ് വിഷ് അവൻ നേരേ വർഷിച്ചു.
'
ഗുഡ് മോർണിംഗ് അർജുൻ '
"
വെരി ഗുഡ് മോർണിംഗ് ആരതി. അവൻ അവൾക്ക് അഭിമുഖമായിരുന്നു."
"
നീ ജ്വലറിയിൽ വരുന്നുണ്ടെന്ന് ഞാനറിഞ്ഞു പക്ഷേ ഞങ്ങളോടൊപ്പം വരുന്നുണ്ടെന്ന് ഞാനറിഞ്ഞില്ല."
"ഞാനെന്റെ പേടകത്തിൽ വരാനിരുന്നതാ, അങ്കിളിന് ഒരേ നിർബന്ധം ഞാൻ നിങ്ങളോടൊപ്പം വരണമെന്ന്." അവൻ പറഞ്ഞു.
"
അച്ഛനിപ്പോൾ എങ്ങോട്ട് തിരിയാനും നീ മുന്നിൽ വേണമെന്ന സ്ഥിതിയായി നിന്നെ കാണാതെ അച്ഛൻ ഉറക്കം വരുന്നില്ല." അവൾ പറഞ്ഞു.
"
അച്ഛന് മാത്രമല്ല മോൾക്ക് ഉറക്കം വരുന്നില്ല എന്ന് പറയൂ... "അവൻ കൂട്ടിച്ചേർത്തു.
"!
അത് നിന്റെ തോന്നലാണ്. ഉറങ്ങാൻ നേരത്ത്, ഉറക്കം കളയുന്ന ഒന്നിനെയും കുറിച്ചു ഞാൻ ചിന്തിക്കാറില്ല. കാരണം
ഓർക്കുമ്പോൾ കണ്ണ് നിറയുന്ന ഒരുപാട് കാര്യങ്ങളുണ്ട് . അതെന്റെ ഉറക്കത്തെ സാരമായി ബാധിച്ചു തുടങ്ങിയപ്പോൾ ഞാൻ സ്വയം മാറി.
പിന്നെ ചില രാത്രികൾ, അതെന്താ സംഭവമെന്നറിയില്ല ആകെ അസ്വസ്ഥമാണ്."
"നീ ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ചിരുന്നത് യാത്രയുടെ രസം കളയാതെ." അവൻ പറഞ്ഞു.
'നീയിന്നു ഭയങ്കര സന്തോഷത്തിലാണല്ലേ തിരിച്ചു വരുമ്പോഴും ഈ സന്തോഷം മുഖത്ത് കാണണം."
"അതെന്താ" അവൻ ചോദിച്ചു.
"വിവാഹ പർച്ചേസിംഗ് എന്നൊക്കെ പറയുന്നത് ഭയങ്കര മെനക്കെട്ട പണിയാണ്.
നമ്മളിന്ന് ബോറടിച്ചു മരിക്കും."
"ഹാ! വല്ലപ്പോഴുമൊക്കെ ഇത്തിരി മെനെക്കെടേണ്ട പ്രേത്യേകിച്ചു ഇഷ്ടമുള്ളവർക്ക് വേണ്ടി, അതുമൊരു സന്തോഷം. അല്ലാ! നീയെന്തിനാ രാവിലെ അന്വേഷിച്ചത്." അവൻ ചോദിച്ചു.
" നീ കാരണം അച്ഛൻ വളരെ റീലാക്സഡാണ്. അതിനൊരു നന്ദി പറയാനാണ് നിന്നെ ഞാൻ രാവിലേ തിരക്കിയത്." അവൾ പറഞ്ഞു.
അവളുടെ നന്ദി പറച്ചിൽ അവനൊട്ടും ഇഷ്ടമായില്ല... Strange ഫീൽ അവൻ തോന്നി.
അച്ഛനും അമ്മയും ആര്യയും പോകാൻ തയ്യാറായി വന്നു. എന്തായിവിടെ വല്യ ചർച്ച? "ആരതിയുടെ അച്ഛൻ ചോദിച്ചു."
"ഇവളെന്നോട് നന്ദി പറയുകയായിരുന്നു."
"
എന്തിന്?"
"
വിവാഹം ഒരുക്കങ്ങൾക്ക് ഞാൻ അങ്കിളിന്റെ കൂടെ നിൽക്കുന്നതിന് . "
"അവന്റെ സഹോദരിയുടെ വിവാഹം അവനല്ലേ മുന്നിൽ നിന്ന് നടത്തേണ്ടത്, ആരു മോളേ..." നന്ദി വാക്കുകൾ അവിടെ അധികപ്പറ്റായി എന്നപോലെ അച്ഛൻ പറഞ്ഞു.
"അതൊന്നും ഇവൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല അങ്കിളെ... വേഗം ഇറങ്ങാം സമയം പോകുന്നു." അർജുൻ ആരതിയൊന്ന് സൂക്ഷിച്ചു നോക്കി പറഞ്ഞു.
ദേവർ മഠത്തിന്റെ ജ്വലറിയിലേക്കാണ് അവർ പോയത്. കുറച്ചൂടെ പേരെടുത്ത സ്വർണ്ണക്കടയിൽ പോകാത്തത്തിന്റെ ഇഷ്ടക്കേട് ആര്യയുടെ മുഖത്ത് തെളിഞ്ഞു നിന്നു.
എല്ലാവരും ഒന്നിച്ചിരുന്ന് കുറച്ച് ആഭരണങ്ങൾ നോക്കി തുടങ്ങി, അർജുനും അച്ഛനും പതിയെ പിൻവാങ്ങി.
ഇവിടെ കളക്ഷൻ കുറവാണ്, ആഭരണങ്ങളുടെ ഫാഷനൊന്നും ആര്യയുടെ മനസ്സിന് തീരേ പിടിക്കുന്നില്ല. അവൾ പരാതി പോലെ പറഞ്ഞു.
ആരതി സെലക്ട് ചെയ്തു കൊടുത്തതൊന്നും അവൾക്ക് ഇഷ്ടമായില്ല. ആർക്കുമില്ലാത്തത്, നോക്കി തിരഞ്ഞെടുക്കാൻ ആര്യ അവളോട് ആവശ്യപ്പെട്ടു.
മറ്റുള്ളവരുടെ കഴുത്തിലും കാതിലും വായ്നോക്കി പരിചയമുള്ള നീ തന്നെ സെലക്ട് ചെയ്യൂവെന്ന മട്ടിൽ ആരതിയിരുന്നു.
അവൾ ശരിക്കും മടുത്തു തുടങ്ങി പിന്നെ അർജുന്റെ മുഖം കാണുമ്പോൾ ഒരു ആശ്വാസം.
അമ്മയും പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയുന്നില്ല... എല്ലാം ആര്യയുടെ ഇഷ്ടത്തിനു വിട്ടുകൊടുത്തു.
ആര്യ വളരെ ബുദ്ധിപരമായി തന്നെ ആഭരണങ്ങൾ തിരഞ്ഞെടുത്തു. എന്നും ഉപയോഗിക്കാവുന്നതും വിശേഷങ്ങൾക്ക് ഉപകരിക്കുന്നതും ഇമ്പമുള്ളതും അങ്ങനെ ഒരുപാട് എന്തൊക്കെയോ കണക്കുകൂട്ടലുകൾ നടത്തി സ്വയം പറഞ്ഞു തൃപ്തിപ്പെടുത്തി ആഭരണങ്ങളെടുത്തു.
ആര്യ മേൽക്കാത് കുത്തുന്നതും മൂക്ക് കുത്തുന്നതും അവളുടെ മൂക്കുത്തി വജ്രക്കല്ലിൽ തിളങ്ങുന്നത് ആരതി കൗതുകത്തോടെ നോക്കി നിന്നു.
ആരതിക്ക് ഇഷ്ടപെട്ട ആഭരണങ്ങളൊക്കെ എടുത്തവൾ സ്വയം അണിഞ്ഞുകൊണ്ട് ചില്ലുകൂട്ടിലൂടെ അർജുനെയൊന്നു നോക്കി.
ഒന്നും കൊള്ളില്ല എല്ലാം തിരിച്ചു വയ്ക്കാൻ അവൻ ആവശ്യപ്പെട്ടു.
അർജുനും അച്ഛനും കൂടി ചേർന്ന് പർചെസിങ് ബില്ലൊക്കെ നോക്കിക്കണ്ട് ശരിവെച്ചു.
ആര്യ ആഗ്രഹിച്ചതിനേക്കാളും, നന്നായി പരിപാടി കഴിഞ്ഞു. എല്ലാവർക്കും സന്തോഷമായി. 'തന്റെ സെലക്ഷനൊക്കെ എങ്ങനെയുണ്ടെന്ന് ആര്യ അർജുനോട് ചോദിച്ചു.'
ആഭരണങ്ങൾ മാറ്റിയെടുക്കുന്നതിന്റെ നഷ്ടത്തെക്കുറിച്ചും, ബില്ലിൽ ഈടാക്കുന്ന അധിക തുകയെക്കുറിച്ചും അവൻ വാചാലനായി.
"ഫാഷൻ മാറുന്നതിനനുസരിച്ച് പണിക്കൂലി അധികമാവും അർജുൻ."
സ്വർണ്ണം നല്ലൊരു നിക്ഷേപമാണ് ആര്യ അതിനപ്പുറം priority സ്ത്രീകളാണ് ആഭരണങ്ങൾക്ക് നൽകുന്നത്... എനിവേ തന്റെ സെലക്ഷനൊക്കെ നന്നായിട്ടുണ്ട്.
ഇതൊക്കെയണിഞ്ഞു ഒരു പ്രിൻസസായി താൻ അന്ന് മാറട്ടെ... അവൻ അവളെ ആശംസിച്ചു.
അവന്റെ വാക്കുകളിൽ ആര്യയുടെ മനസ്സ് നിറഞ്ഞു.'താങ്ക്യൂ സോ മച്ച് അർജുൻ.'
ഒരു തരി പൊന്നിലെങ്കിലും നീയെന്നുമെന്റെ രാജകുമാരിയാണ് കേട്ടോ..." അർജുൻ ആരതിയോടായി പറഞ്ഞു.
With pleasure Arjun! ദോ ആ നടന്നു വരുന്ന ആളേ കണ്ടോ? എന്റെ അച്ഛൻ! ഐ ആം ഹിസ് പ്രിൻസസ്സ് ഫോർ എവർ...
അതെ... സ്നേഹമുള്ള അച്ഛന്റെ രാജകുമാരിയാണ് നീയെന്ന് ഞാനൊരിക്കലും മറക്കില്ല... അതിനൊരു മാറ്റവുമുണ്ടാവില്ല.
നീയെന്റെ സ്വപ്നമല്ലേ...
നീയെന്റെ സ്വർഗ്ഗമല്ലേ...
പൂത്തരാവല്ലേ...
എന്റെ പൂന്തളിരല്ലേ...
തിരികെ വീട്ടിലെത്തിയതും അർജുന്റെ വീടിന്റെ മുന്നിൽ നിറയേ ആളുണ്ടായിരുന്നു. അവരുടെ ബന്ധുബലം കണ്ടു ആരതിയുടെ കണ്ണുതള്ളി.
അത് കണ്ടോ അച്ഛാ, അവരുടെ വീട് കണ്ടാൽ കല്യാണവീടാണെന്ന് പറയും. എന്തായാലും നമ്മുക്ക് കുറച്ചു പണിക്കാരുള്ളത് നന്നായി ഒരാളും പേരുമുണ്ടല്ലോ!
ശീതൾ ആന്റി, അവരുടെ അനിയത്തിമാരെയും കൂട്ടി ആരതിയുടെ വീട്ടിലേക്ക് ചെന്നു. അവരെ ആരെയും ആരതിക്ക് നേരിട്ട് അറിയില്ലന്നേയുള്ളൂ. അവരുടെയും അമ്മയുടെയും അടുപ്പം കാണുമ്പോൾ, ആദിലേട്ടന്റെ വിവാഹമുറപ്പിക്കലിന് കൂടി, പരസ്പരം എല്ലാവർക്കും നന്നായി അറിയാമെന്നവൾക്ക് മനസ്സിലായി.
ഇവിടെ ഞാനറിയാത്ത ഒരുപാട് കാര്യങ്ങൾ നടക്കുന്നതായി അവൾക്ക് തോന്നി.
ശീതൾ ആന്റിക്ക് നേരെ ഇളയത് സുജാത ആന്റി, അവർക്ക് രണ്ടു പെൺമക്കളാണ്.
അതിനും നേരേ ഇളയത് സുചേത ആന്റി അവർക്ക് ഒരാണും ഒരു പെണ്ണും. ഇരുവരുടെയും ഭർത്താക്കന്മാർ സർക്കാർ ഉദ്യോഗസ്ഥരാണ്. എല്ലാവർക്കും സ്കൂളിൽ പഠിക്കുന്ന പിള്ളേരാണ്. ഞങ്ങളേ കൂടാതെ അബൂട്ടനടക്കം പിള്ളേർക്കെല്ലാം പരീക്ഷയായത് കൊണ്ട്, ആഘോഷത്തിന് പരീക്ഷ ചൂടിന്റെ വീര്യവുമുണ്ട്.
(തുടരുന്നു )