നിരഞ്ജൻറെ സ്വന്തം പാറു Chapter 96
“എന്തൊക്കെയാണ് നീ പറയുന്നത് നിരഞ്ജൻ?”
നരേന്ദ്രൻ കുറച്ച് പേടിയോടെ തന്നെ ചോദിച്ചു.
എന്നാൽ ആ സമയം നാഗേന്ദ്രൻ ചോദിച്ചത് വേറെ ഒന്നാണ്.
“നീ പറയുന്നതൊക്കെ ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ ഒന്നിനും പ്രതികരിക്കില്ല നീ പറയും വരെ.
പക്ഷെ എനിക്കറിയേണ്ടത് ആരാണ് പാർവ്വണ മേനോൻ?
എൻറെ മോള് അന്ന് പറഞ്ഞത് കൊണ്ടാണ് പിന്നെ ഞാൻ ഒന്നും ചോദിക്കാതിരുന്നത്.”
“അച്ഛാ...”
നിരഞ്ജൻ എന്തോ പറയാൻ തുടങ്ങിയതും മാധവൻ നിരഞ്ജനെ തടഞ്ഞു കൊണ്ട് പറഞ്ഞു.
“നിങ്ങളോട് നിരഞ്ജൻ ഇപ്പോൾ എന്താണ് പറഞ്ഞത്? എന്ത് ന്യൂസ് വന്നാലും പ്രതികരിക്കരുത് എന്ന്. അവർ എല്ലാം ക്ലിയർ ആക്കാം എന്നല്ലേ. വെയിറ്റ് ചെയ്യടാ എന്നെപ്പോലെ...”
അപ്പോഴാണ് അവർക്ക് മനസ്സിലായത്, നിരഞ്ജൻ അച്ഛനോടും ഒന്നും വിട്ടു പറഞ്ഞില്ല എന്നത്.
എന്നാൽ നരേന്ദ്രന് ഇത്രയും പറയാതിരിക്കാൻ പറ്റുമായിരുന്നില്ല.
നരേന്ദ്രൻ എഴുന്നേറ്റ് മായയുടെ അടുത്തു ചെന്നു പറഞ്ഞു.
“എൻറെ മോളെ നിൻറെ പെണ്ണായി എനിക്ക് തരാം എന്ന് നീ വാക്ക് തന്നാൽ...”
പറഞ്ഞത് മുഴുവൻ ആകും മുൻപ് തന്നെ മായയെ തന്നിലേക്ക് അടുപ്പിച്ചു നിർത്തി നിരഞ്ജനും ബാക്കിയെല്ലാവരും കോറസ്സായി പറഞ്ഞു.
“ഇത് വാക്കാണ്. അച്ഛൻ ഒട്ടും തന്നെ ആധി പിടിക്കേണ്ട കാര്യം ഇതിലില്ല.
ഇവൾ തന്നെയായിരിക്കും എന്നും നിരഞ്ജൻറെ ഭാര്യ.
Mrs. Niranjan Menon.”
അവർ എല്ലാവരും ഒരുമിച്ചു പറയുന്നത് കേട്ട് നരേന്ദ്രനും നരേന്ദ്രനും മാധവനും അതിശയത്തോടെ എല്ലാവരെയും ഒന്നു നോക്കി.
അതുകണ്ട് നികേത് പറഞ്ഞു.
“ഈ നിൽക്കുന്നവൾ ഞങ്ങളുടെ പെങ്ങൾ തന്നെയായിരിക്കുമെന്നും.
മാത്രമല്ല എന്നും ഇവൾ തന്നെയായിരിക്കും എൻറെ അനുജൻ നിരഞ്ജൻറെ സഹധർമ്മിണി.
ഇത് ഞങ്ങളുടെ നാലു പേരുടെയും വാക്കാണ്.”
“അങ്ങനെയാണെങ്കിൽ ഇനി എന്താണ് നിങ്ങൾക്ക് വേണ്ടത് എങ്കിൽ പോയി ചെയ്തോളൂ. ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല. ഞങ്ങൾ ഒന്നും ചോദിക്കാനും വരില്ല.
വേഗം എല്ലാം തീർത്തു തറവാട്ടിൽ വായോ. നിങ്ങളെ കാത്തിരിക്കുന്നുണ്ടായിരിക്കും എല്ലാവരും.”
നാഗേന്ദ്രൻ സന്തോഷത്തോടെ പറഞ്ഞു.
പിന്നെ കുറച്ചു നേരം എല്ലാവരും ഇരുന്നു സംസാരിച്ചു.
മാധവനും നരേന്ദ്രനും നാഗേന്ദ്രനും ഇറങ്ങാൻ നേരം നിരഞ്ജൻ പറഞ്ഞു.
“നികേതിൻറെ ഡൽഹി ഓഫീസിൽ ചന്ദ്രദാസ് പോകാമെന്ന് പറഞ്ഞിട്ടുണ്ട്.
ഇനി കുറച്ചു ദിവസത്തേക്ക് അച്ഛൻ ബോംബെയിൽ ചെല്ല്.
കൊച്ചച്ചൻ മദ്രാസിലും ബാംഗ്ലൂരിലും ഉള്ള ഓഫീസ് ഹാൻഡിൽ ചെയ്യണം.
പിന്നെ മീഡിയായെ ഭംഗിയായി തന്നെ ഹാൻഡിൽ ചെയ്യണം. ഒന്നിനും പ്രതികരിക്കരുത്. സമയമാകുമ്പോൾ നിരഞ്ജൻ മീഡിയായെ കാണുമെന്നു മാത്രം പറയണം.”
എല്ലാം സമ്മതിച്ച് അവർ മൂന്ന് പേരും ഹോട്ടലിൽ നിന്നും തറവാട്ടിലേക്ക് പുറപ്പെട്ടു.
പിന്നെ ആറു പേരും സമയം കളയാതെ ഫസ്റ്റ് മൂവ് പ്ലാൻ ചെയ്തു.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxx
സാറ്റർഡേ മോർണിംഗ്... ഏകദേശം ഒരു പത്തു മണിയോടെ സുധ ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്നു.
ഇപ്പോൾ കുറച്ചു നാളായി ആൺ മക്കൾ രണ്ടും വരാറില്ല.
നന്ദനെ നോക്കാൻ ഒരു മെയിൽ നഴ്സിനെ നിർത്തിയിട്ടുണ്ട്.
ഈ സമയം ഡോർ ബെൽ അടിക്കുന്നത് കേട്ട് ആരാണെന്ന് നോക്കാൻ വന്ന സുധ സംശയത്തോടെ വന്ന വരെ നോക്കി നിന്നു.
രണ്ടുപേരാണ് മുറ്റത്ത് നിൽക്കുന്നത്.
ഒരാൾ സൂട്ട് ഒക്കെ ഇട്ടതും, മറ്റേ പെൺകുട്ടി മുടിയൊക്കെ കളർ ചെയ്ത ഒരു ജീൻസും ടോപ്പും ആണ് ഇട്ടിരിക്കുന്നത്.
സുധ സംശയത്തോടെ ചോദിച്ചു.
“നിങ്ങൾ ആരാണ്? മനസ്സിലായില്ല.”
എന്നാൽ സുധ ചോദിച്ചതിന് മറുപടി നൽകാതെ അവർ മറുചോദ്യം ചോദിച്ചു.
“സൂര്യനും കിരണും ഇവിടെയില്ലേ? ഞങ്ങൾ അവരെ കാണാൻ വന്നതാണ്.”
വന്നവരിൽ സൂട്ട് ഇട്ട് നിൽക്കുന്ന ആൾ ചോദിച്ചു.
“രണ്ടുപേരും ഇവിടെയില്ല. ബിസിനസ് ആവശ്യത്തിന് പുറത്ത് പോയതാണ്. അവരെ കാണാൻ വന്നതാണോ? എന്തായാലും നിങ്ങൾ അകത്തു കയറി ഇരിക്കൂ. “
സുധ പറഞ്ഞത് കേട്ട് അവർ രണ്ടുപേരും അകത്തേയ്ക്കു കയറി.
“നന്ദൻ അങ്കിൾ ഏത് റൂമിലാണ് കിടക്കുന്നത്?”
അകത്തേക്ക് കയറി ഇരിക്കുന്ന സമയത്ത് അയാൾ വീണ്ടും ചോദിച്ചു.
“ആഹാ അപ്പോൾ നിങ്ങൾക്ക് നന്ദനെയും അറിയാമോ?”
അയാളോട് സുധ അതിശയത്തോടെ ചോദിച്ചു.
അതുവരെ ഒന്നും സംസാരിക്കാതെ ഇരുന്ന പെൺകുട്ടി ആണ് അതിനു മറുപടി നൽകിയത്.
“അച്ഛനെ മാത്രമല്ല, എല്ലാവരെയും ഞാൻ നന്നായി തന്നെ അറിയും. എങ്ങനെ എല്ലാവരെയും ഞാൻ മറക്കും എൻറെ സുധാമ്മേ...”
എന്നാൽ ആ പെൺകുട്ടി അങ്ങനെ സുധാമ്മേ..
എന്ന് വിളിച്ചപ്പോൾ സുധ ഞെട്ടിപ്പോയി.
സുധാമ്മേ എന്ന് പാറു മാത്രമേ വിളിക്കാറുള്ളൂ.
അതുകൊണ്ടു തന്നെ അവർ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു.
“കുട്ടി എന്താണ് എന്നെ വിളിച്ചത്?”
എന്നാൽ പാറു സുധയുടെ മുഖത്തേക്ക് ഒന്നു നോക്കിയ ശേഷം പറഞ്ഞു.
“ഏട്ടാ എന്നെ സുധാമ്മക്ക് മനസ്സിലായില്ല.
ഏട്ടൻ ഞാനാരാണെന്ന് സുധാമ്മക്ക് പറഞ്ഞു കൊടുക്ക്. അപ്പോഴേക്കും ഞാൻ അച്ഛനെ കണ്ടിട്ട് വരാം.”
അത്രയും കൂടെ വന്ന ആളോട് പറഞ്ഞ ശേഷം പാറു അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ സുധ വേഗം അവരെ തടഞ്ഞു.
“കുട്ടി എന്താണ് പറയുന്നത്? ഇവിടെ ഞാൻ മാത്രമേയുള്ളൂ. കുട്ടിയുടെ അച്ഛൻ ഒന്നും ഇവിടെ ഇല്ല. നിങ്ങൾ രണ്ടുപേരും തമാശ കളിക്കാതെ എഴുന്നേറ്റ് പോകാൻ നോക്ക്.”
“പോകാം സുധാമ്മേ... അല്ലെങ്കിലും പെൺമക്കൾക്ക് ഒരു സമയം കഴിഞ്ഞാൽ സ്വന്തം വീട്ടിൽ നിൽക്കാൻ പറ്റില്ലല്ലോ?”
അത്രയും പറഞ്ഞ് പാറു അകത്തേക്ക് നടക്കാൻ തുടങ്ങിയതും സുധ അവളെ പിടിച്ചു പുറത്തേക്ക് തള്ളി.
ദേഷ്യത്തോടെ സുധ പറഞ്ഞു.
“ഞാൻ പറഞ്ഞില്ലേ എൻറെ വീട്ടിൽ നിന്നും ഇറങ്ങി പോകാൻ.”
അതുകേട്ട് പാറു വാതിലിൽ പിടിച്ചു നിന്നു.
രണ്ടുപേരും സുധയുടെ കയ്യിൽ നിന്നും ഇങ്ങനെ ഒരു മൂവ് പ്രതീക്ഷിച്ചില്ല.
അതുകൊണ്ടു തന്നെ അവർക്ക് ഒന്നും തന്നെ ചെയ്യാനും സാധിച്ചില്ല.
എന്നാൽ ഭരതൻ വേഗം പാറുവിനടുത്തേക്ക് വന്നു നിന്നു.
അപ്പോൾ പാറു ഏട്ടനെ നോക്കി പറഞ്ഞു.
“ഈ സുധാമ്മ ഡയലോഗ് മുഴുവനും തെറ്റിയാണ് പറയുന്നത്.
എൻറെ ഡയലോഗ് ഒക്കെ സുധാമ്മ പറയുകയാണ്.
അല്ലെങ്കിലും ഈ സുധാമ്മ അങ്ങനെ തന്നെയാണ്.
ജീവിതം മുഴുവനും ഒരു വലിയ തെറ്റാണല്ലോ?
അപ്പോൾ പിന്നെ ഈ ചെറിയ ഡയലോഗിൽ എന്തിരിക്കുന്നു അല്ലേ ഏട്ടാ...”
പാറു ചോദിക്കുന്നത് കേട്ട ഭരതൻ ചിരിയോടെ അവർക്കൊപ്പം നിന്നു.
പാറു പറയുന്നതൊന്നും മനസ്സിലാക്കാതെ സുധാ ചോദിച്ചു.
“ഞാൻ എന്ത് തെറ്റി പറഞ്ഞു എന്നാണ് കൊച്ചു പറയുന്നത്?
എൻറെ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞത് തെറ്റാണോ?”
ദേഷ്യത്തോടെയുള്ള സുധയുടെ ചോദ്യത്തിന് സമാധാനപരമായി പുഞ്ചിരിയോടെ പാറു ചോദിച്ചു.
“ഇത് ആരുടെ വീടാണ്?”
“കുട്ടിക്ക് അതിൽ എന്താണ് സംശയം? ഇത് എൻറെ വീടാണ്.”
സുധ ദേഷ്യത്തോടെ മറുപടി പറഞ്ഞു.
“അല്ലാതെ വഴിയിലൂടെ പോകുന്ന കുട്ടിയുടെ വീടാണോ ഇത്?”
അവരുടെ ചോദ്യത്തിന് പാറു പറഞ്ഞ മറുപടി ഇങ്ങനെയാണ്.
“ആണല്ലോ? എൻറെ അച്ഛൻറെയും അമ്മയുടെയും പേരിലുള്ള വീട് എങ്ങനെ സുധാമ്മയുടെ ആകും?”
“എൻറെ ചോദ്യങ്ങൾക്കൊക്കെ കൃത്യമായി മറുപടി പറയാൻ സുധാമ്മ തയ്യാറായി ഇരുന്നോളൂ.
പക്ഷേ ഇപ്പോൾ എനിക്ക് ആവശ്യം അച്ഛനെ കാണുക എന്നതാണ്.”
അതും പറഞ്ഞ് പാറു മെല്ലെ ഭരതനെ നോക്കി.
അവൾ അകത്തേക്ക് നടന്നതും സുധ അവളെ തടയാൻ വന്ന സമയം ഭരതൻ സുധയെ തടഞ്ഞു നിർത്തി.
ഒട്ടും സമയം കളയാതെ പാറു അകത്ത് അച്ഛനെ കിടത്തിയിരിക്കുന്ന റൂമിലേക്ക് പോയി.
അച്ഛൻറെ ബെഡ്റൂമിൽ എത്തിയ പാറൂ കാണുന്നത്, അച്ഛനെ നോക്കാൻ നിർത്തിയിരിക്കുന്ന മെയിൽ നഴ്സ് അച്ഛനെ എന്തോ മരുന്ന് ഇൻഞ്ചക്ട് ചെയ്യാൻ നിൽക്കുന്നതാണ് കണ്ടത്.
എന്തോ ശബ്ദം കേട്ട് അയാൾ തിരിഞ്ഞു നോക്കിയപ്പോൾ പാറുവിനെ അവിടെ കണ്ടു.
പുറത്തു നടന്നതൊന്നും അയാൾ അറിഞ്ഞിട്ടില്ലെന്ന് മനസ്സിലാക്കിയ പാറു അയാളെ നോക്കി പുഞ്ചിരിച്ചു.
പിന്നെ അയാളോട് പറഞ്ഞു.
“സുധാമ്മ പറഞ്ഞിട്ടാണ് ഞാൻ വന്നത്.
നന്ദൻ സാറിനെ ഇവിടെ നിന്ന് എത്രയും പെട്ടെന്ന് മാറ്റണം.”
അതു പറഞ്ഞു അയാളുടെ മറുപടിക്ക് നിൽക്കാതെ അവൾ ആരെയോ ഫോണിൽ വിളിക്കുന്നത് അയാൾ ശ്രദ്ധിച്ചു.
അവളുടെ ഫോൺ വിളി കഴിഞ്ഞപ്പോൾ അയാൾ സംശയത്തോടെ അവളോട് പറഞ്ഞു.
“പക്ഷേ സൂര്യൻ സാർ ഇപ്പോൾ വിളിച്ചപ്പോഴും ഒന്നും പറഞ്ഞില്ലല്ലോ?”
അപ്പോഴേക്കും ആംബുലൻസിൻറെ സൗണ്ട് കേട്ട് അയാൾ ജനലിലൂടെ പുറത്തേക്ക് നോക്കി.
ഈ സമയം പാറൂ നന്ദടുത്ത് വന്നിരുന്നു.
നന്ദൻറെ കണ്ണിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. അവൾ അയാളുടെ നിറുകയിൽ ചുംബിച്ചു.
ഏതാനും നിമിഷങ്ങൾക്കകം എല്ലാം നടന്നു.
കുറച്ച് ആളുകൾ ഒരു സ്ട്രെച്ച്റുമായി വന്നു.
നന്ദനെ അതിൽ കിടത്താൻ ശ്രമിക്കുമ്പോൾ മെയിൽ നഴ്സ് തടസ്സം പറഞ്ഞു.
എന്നാൽ അയാൾക്ക് പിന്നിലൂടെ വന്ന് ഭരതൻ അയാൾക്ക് ക്ലോറോഫോം കൊടുത്തു കിടത്തിയ ശേഷം നന്ദനെ കിടത്തിയിരുന്ന ബെഡിൽ അയാളെ കിടത്തി പുതപ്പു കൊണ്ട് മൂടി.
സുധയെയും ക്ലോറോഫോം കൊടുത്തു കിടത്തിയ ശേഷം ആണ് ഭരതൻ നന്ദൻറെ റൂമിലേക്ക് വന്നത് തന്നെ.
അതിനു ശേഷം നന്ദൻറെ റൂമിൽ ഉണ്ടായിരുന്ന എല്ലാ മെഡിസിനും പാറു ഒരു ബാഗിൽ എടുത്തിട്ടു. കൂടെ നന്ദനെ ഇൻഞ്ചക്ട് ചെയ്യാൻ പോവുകയായിരുന്ന ആ സിറിഞ്ചും മെഡിസിനും അവൾ സൂക്ഷ്മതയോടെ എടുത്തു വച്ചു.
പിന്നെ ഭരതനൊപ്പം പുറത്തേക്കിറങ്ങി.
പക്ഷേ പാറു എന്തോ മറന്ന പോലെ വീണ്ടും അകത്തേക്ക് പോയി.
പിന്നാലെ ഭരതനും ചെന്നു.
പോകുന്നതിനിടയിൽ ഭരതൻ പാറുവിനോട് ചോദിച്ചു.
“എന്തെങ്കിലും മറന്നുവോ?”
അവൻ ചോദിക്കുന്നത് കേട്ട് പാറു പറഞ്ഞു.
“ഏട്ടാ അയാളുടെ ഫോൺ അയാളുടെ പോക്കറ്റിൽ നിന്നും എടുക്ക്. സൂര്യൻ ഇയാളെ വിളിക്കാറുണ്ട് എന്ന് അവൻ ഇപ്പോൾ എന്നോട് പറഞ്ഞതാണ്.”
അതുകേട്ട് ഭരതൻ അയാളുടെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു.
പിന്നെ വേഗം പുറത്തേക്കു കടന്നു. പോകുംവഴി രണ്ടുപേരും സുധയെ ഒന്നു നോക്കി.
പിന്നെ ഒട്ടും സമയം കളയാതെ വാതിൽ പുറത്തു നിന്നും അടച്ചു.
ഭരതനും പാറുവും പുറത്ത് തങ്ങളെ വെയിറ്റ് ചെയ്തു കിടക്കുന്ന കാറിൽ കയറി പുറത്തേക്ക് പോയി.
അവർക്കു പുറകെ രണ്ടു കാറുകൾ ഉണ്ടായിരുന്നു.
ഒന്നിൽ ഗിരിയും നിരഞ്ജനും. മറ്റൊന്നിൽ ഹരിയും നികേതും ആയിരുന്നു.
അവർ നേരെ പോയത് നാട്ടിലെ അവരുടെ തന്നെ ഹോസ്പിറ്റലിലേക്ക് ആണ്.
അവർ അവിടെ എത്തിയപ്പോഴേക്കും നന്ദനെ സ്പെഷ്യൽ റൂമിലോട്ടു മാറ്റിയിരുന്നു.
പാറു വീട്ടിൽ നിന്ന് എടുത്ത മെഡിസിൻ ബാഗും ആയാണ് കാറിൽ നിന്ന് ഇറങ്ങിയത്.
അതേ സമയം തന്നെ നിരഞ്ജനും മറ്റും എത്തിയിരുന്നു.
അവർ എല്ലാവരും വേഗം തന്നെ നന്ദനെ കിടത്തിയിരിക്കുന്ന റൂമിലേക്ക് ചെന്നു.
ഒരു കൂട്ടം ഡോക്ടർമാർ തന്നെ ആ റൂമിൽ ഉണ്ടായിരുന്നു. ഗിരി എല്ലാം മുൻപേ തന്നെ ഏർപ്പാട് ചെയ്തിരുന്നു.
അവർ നന്ദനെ പരിശോധിക്കുകയായിരുന്നു.
കുറച്ച് സമയത്തിനു ശേഷം ഹെഡ് ഡോക്ടർ ഗിരിയെ നോക്കി പറഞ്ഞു.
“സർ, ഇവർ ഏതോ ഒരു മെഡിസിൻ ഡെയിലി പേഷ്യൻറെനെ ഇഞ്ചക്ട് ചെയ്യുന്നുണ്ട് എന്നാണു തോന്നുന്നത്.
അത് എന്താണെന്ന് ടെസ്റ്റുകൾ ചെയ്താൽ മാത്രമേ കണ്ടുപിടിക്കാൻ പറ്റുകയുള്ളൂ.
അതിനു ശേഷം ആൻറി ഡോട്ട് കണ്ടു പിടിച്ച് പേഷ്യൻറെനെ ഏതാനും ദിവസങ്ങൾക്കകം ശരിയാക്കാൻ സാധിക്കും എന്നാണ് എനിക്ക് തോന്നുന്നത്.
ഏതു മെഡിസിൻ ആണ് അവർ ഉപയോഗിച്ചു കൊണ്ടിരുന്നത് എന്ന് കണ്ടുപിടിക്കാൻ കുറച്ച് അധികം ടെസ്റ്റുകൾ തന്നെ ചെയ്യേണ്ടി വരും.”
അതുകേട്ട് നിന്ന് പാറു പറഞ്ഞു.
“ഈ കാര്യത്തിൽ എനിക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും.”
അതുകേട്ട് എല്ലാവരും അവളെ നോക്കി.
പാറു തൻറെ കയ്യിലുള്ള ബാഗു തുറന്ന് ഇഞ്ചക്ഷൻ നിറച്ച സിറിഞ്ച് ഡോക്ടർക്ക് നേരെ നീട്ടി പിന്നെ പറഞ്ഞു.
“ഞാൻ അച്ഛൻറെ അടുത്തു ചെല്ലുമ്പോൾ ഈ മെഡിസിൻ ആണ് അച്ഛനെ ഇഞ്ചക്ട് ചെയ്യാൻ വേണ്ടി തയ്യാറാക്കി വെച്ചിരുന്നത്.
അത് മാത്രമല്ല, അവിടെ ഉണ്ടായിരുന്ന എല്ലാ മെഡിസിനും ഈ ബാഗിൽ ഉണ്ട്. ഇത് നിങ്ങളെ ഹെൽപ്പ് ചെയ്യും എന്നാണു എനിക്ക് തോന്നുന്നത്.”
പാറു പറഞ്ഞതു കേട്ട് ആ ഡോക്ടർ പുഞ്ചിരിച്ചു.
“It will surely help us mam, but still, we need to do all possible tests before we make antidot medicine.”
“ഇരുട്ടിൽ തപ്പി എന്തെങ്കിലും തുമ്പ് കണ്ടുപിടിക്കുന്നതിനും എളുപ്പമാണ് ഇതിൽ നിന്നും മെഡിസിൻ കണ്ടുപിടിക്കാൻ.
നിങ്ങൾ ഞങ്ങളുടെ ജോലി വളരെ ആസാൻ ആക്കി തന്നു.”
ഡോക്ടർ പറയുന്നത് കേട്ട് നിരഞ്ജൻ പറഞ്ഞു.
“എന്നാലും എല്ലാം പെർഫെക്ട് ആയിരിക്കണം. ആവശ്യമുള്ള ടെസ്റ്റുകൾ നടത്തുക തന്നെ ചെയ്യണം. ഒരു കൈ പിഴയും ഞാൻ അനുവദിക്കില്ല.”
“I know sir... I will make sure everything should be in order.”
ആ സമയം ഗിരി ചോദിച്ചു.
“How is he now? What is his present condition?”
“പേഷ്യൻറെന് എല്ലാം മനസ്സിലാകും.
Nerves മാത്രമാണ് തളർത്തിയിട്ടിരിക്കുന്നത്.
ഓർഗൻസ് ഓക്കേ ഇപ്പോഴും വർക്കിംഗ് കണ്ടീഷനിൽ ആണ് എന്നാണ് തോന്നുന്നത്.
ബാക്കിയൊക്കെ ടെസ്റ്റ് ചെയ്തു നിങ്ങളെ അറിയിക്കാം.
പിന്നെ കുറച്ചു കാലമായി ബെഡ്ഡിൽ തന്നെ കിടക്കുന്നതു കൊണ്ട് bed burns ഉണ്ട്.
അതെല്ലാം മാറും.
ഭക്ഷണം ലിമിറ്റഡ് ആയിരുന്നു എന്ന് തോന്നുന്നു. അതിൻറെ ക്ഷീണവും ഉണ്ട്.”
“Ok thanks, doctor. Please do all necessary tests and we only expect a positive result from you that also as soon as possible.”
ഗിരി പറഞ്ഞതിന് മറുപടിയായി ഡോക്ടർ പറഞ്ഞു.
“Sure sir... we will do our best.”
പിന്നെ ഹെഡ് ഡോക്ടർ തൻറെ ജൂനിയർ ഡോക്ടർമാർക്ക് എന്തൊക്കെയോ ഇൻസ്ട്രക്ഷൻ കൊടുക്കുന്നത് കണ്ടു.
പാറു അച്ഛടുത്തേക്ക് വന്നു പറഞ്ഞു.
“അച്ഛാ, don\'t worry. I am with you.”
പാറു പറയുന്നത് കേട്ട് നന്ദൻറെ കണ്ണുകൾ പിന്നെയും നിറഞ്ഞു വന്നു.
അവൾ അത് മെല്ലെ തുടച്ചു. നെറുകയിൽ ചുംബിച്ചു.