Aksharathalukal

THE SECRET-23

**THE SECRET**

PART-23

✍️ MIRACLE GIRLL

പെട്ടെന്ന് അവളുടെ മനസ്സിലേക്ക് അവന്റെ പേര് ഓടിയെത്തി,,ഗബ്രിയേൽ..

അവള് പോലും അറിയാതെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു. അവനോടൊപ്പമുള്ള ഓർമകൾ അവളുടെ മനസ്സിനെ വീണ്ടും ഉണർത്തി...

//ടാ.. ഗബ്രിയേലെ,, ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ..\" അവൻ ശ്രദ്ധയോടെ എന്തോ എഴുതുന്നതിനിടയിൽ അമീറ വന്ന് അങ്ങനെ ചോദിച്ചതും, അവൻ അവളെയൊന്ന് തുറിച്ച് നോക്കി കൊണ്ട് വീണ്ടും എഴുതുന്നതിലേക്ക് ശ്രദ്ധ ചെലുത്തി. അത് കാണെ അവളൊരു കുറുമ്പോടെ അവൻ എഴുതിയിരുന്ന പാപ്പെറെടുത്ത് പിറകിലേക്ക് പിടിച്ചു.

\" അതിങ് താ.. അമീറാ\" അവൻ അവൾക്ക് നേരെ അലറി.

\" നീയെന്താ ഇത്ര കാര്യായിട്ട്‌ എഴുതുന്നത് എന്നൊന്ന് കാണണമല്ലോ..\" അവള് അതും പറഞ്ഞുകൊണ്ട് ആ കടലാസെടുത്ത് അതിൽ എഴുതിയിരുന്നത് വായിച്ചതും, ഇവനെന്താ വട്ടായോ എന്ന മട്ടിൽ അവള് അവനെയോരു നോട്ടം നോക്കി. അവൻ തന്നെ നോക്കി ഇളിച്ചോണ്ട് നിൽക്കുന്നത് കണ്ട് അവള് പൊട്ടി ചിരിച്ചു.

\" മോനെന്താ പ്രേമലേഖനം എഴുതുവായിരുന്നോ?\" അവള് കളിയാക്കി ചോദിച്ചതും, അവൻ വീണ്ടും ഒന്ന് ഇളിച്ചു.

\" അത് പിന്നെ..ഒരു ട്രൈ..\" അവൻ ഒരു ചമ്മലോടെ നിൽക്കുന്നത് കണ്ട് അമീറക്കു വീണ്ടും ചിരി വന്നു.

\" എടാ..ഞാൻ നിന്നെ പ്രൊപ്പോസ് ചെയ്താൽ നീയെങ്ങനെയാ റിയാക്റ്റ് ചെയ്യാ?\" അവള് ഒരു മടിയോട് കൂടെ ചോദിച്ചത് കേട്ട്, അവൻ അവളെ ഒരു അത്ഭുതത്തോടെ കൺ വിടർത്തി നോക്കി.

\" ഇതാരാ ഈ പറയുന്നെ... അമീറ ഒരാളെ സ്നേഹിക്കുമെന്നോ..ഞാൻ വിശ്വസിക്കില്ല..I Can\'t believe\" അവൻ തമാശ പറയുന്നത് പോലെ പറയുന്നത് കേട്ട് അവള് അവനെ തുറിച്ച് നോക്കി.

\" ഞാൻ ചോദിച്ചതിനുള്ള മറുപടി താ നീ..\" 

\" അതിപ്പോ നിന്നെ പോലെ ഒരു ഗേൾ വന്ന് എന്നെ പ്രോപോസ് ചെയ്താൽ അസപ്റ്റ് ചെയ്യാതിരിക്കോ...ഞാൻ കണ്ണുംപൂട്ടി നിന്നെ എന്റെ ഗേൾഫ്രണ്ട് ആക്കില്ലേ..\" അവൻ ഒരു ചിരിയോടെ പറഞ്ഞ് അവളെ കെട്ടി പിടിച്ചു.//

പെട്ടെന്ന് കാർ നിർത്തിയാപ്പൊഴാണ് അവള് ചിന്തകളിൽ നിന്നും ഉണർന്നത്. പുറത്തേക്ക് നോക്കിയപ്പോൾ തനിക്ക് എത്തേണ്ട സ്ഥലം എത്തിയെന്ന് മനസ്സിലാക്കി അവള് കാറിൽ നിന്നും പുറത്തിറങ്ങി.

ആ കാർ തിരികെ മടങ്ങും വരെ അവള് അവിടെ തന്നെ നിന്നു. അത് പോയെന്ന് കണ്ട് അവള് മുന്നോട്ട് നടന്നു. 

നിറയെ മുൾ ചെടികൾ വളർന്നു തുടങ്ങിയ ഒരു പാതയായിരുന്നു അത്. അതിലൂടെ ആൾ സഞ്ചാരം ഉണ്ടോ എന്ന് പോലും സംശയമാണ്..

ഏകദേശം ഒരു കിലോമീറ്റർ ഉള്ളിലേക്ക് നടന്നപ്പോൾ ഒരു പഴയ ഇരുനില കെട്ടിടം കാണാനായി. അതിന് ചുറ്റും കാടായിരുന്നു.
അവള് അതിന്റെ രണ്ടാം നിലയിലേക്ക് കയറി. രണ്ടാം നിലയിൽ ഒരു മൂലയിലുള്ള മുറി ലക്ഷ്യം വെച്ച് അവള് നടന്നു. ആ മുറിക്ക് അരികിലായി ഒളിപ്പിച്ച് വെച്ച താക്കോൽ എടുത്ത് അതിന്റെ വാതിൽ തുറന്നതും, അതിനുള്ളിൽ ഉണ്ടായിരുന്ന ആ എല്ലുന്തിയ രൂപം അവളെ വല്ലാത്തൊരു ഭാവത്തോടെ നോക്കി. 

⚠️Following part contains some disturbing contents like hatred words and brutal killings⚠️

🔞Read at your own Risk🔞👇

അവള് അതിനെ നോക്കിയൊന്ന് പുഞ്ചിരിച്ചുകൊണ്ട് അതിന്റെ അടുത്ത് വന്നിരുന്നതും അത് എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി. എന്നാല് അവർക്ക് അതിന് കഴിയാതെ അവിടെ തന്നെ ഇരുന്നു.

\" നീയെന്തിനാ ഇങ്ങോട്ട് വന്നത്.. ഇന്നെങ്കിലും എനിക്ക് പുറത്ത് പോവാൻ സാധിക്കുമോ?\" അവളൊരു പതിഞ്ഞ സ്വരത്തിൽ ചോദിച്ചത് കേട്ട് അവളൊന്നു പുഞ്ചിരിച്ചു.

\" അയ്ലിൻ, നീ ഭക്ഷണം ഒന്നും കഴിക്കാറില്ലെ.. ഫുഡ് ഒക്കെ ഞാൻ എത്തിച്ച് തരുന്നത്‌ ആണല്ലോ...ആരോഗ്യം ശ്രദ്ധിക്കണം കേട്ടോ \" അവള് അതിന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.

\" നീ ഞാൻ ചോധിച്ചതിനുള്ള മറുപടി പറയണം..എന്നെ വെറുതെ വിട്ടൂടെ നിനക്ക്\" 

\" ഗബ്രിയേൽ എവിടെയാണെന്ന് നിനക് മാത്രമേ അറിയൂ...അവൻ എവിടെയാണെന്ന് പറഞ്ഞാൽ നിന്നെ ഞാൻ വെറുതെ വിടും.\"

\" അമീറാ..ഞാൻ നിന്നോട് എത്ര തവണ പറഞ്ഞതാ...അവൻ എവിടെയാണെന്ന് എനിക്ക് അറിയില്ല...I dont know where he is ..\" 
അമീറ അതിനൊന്നും മറുപടി പറയാതെ തല താഴ്ത്തി കൊണ്ട് നിന്നു.

\" വർഷങ്ങളായി ഞാൻ ഇതിനകത്ത് കിടക്കാൻ തുടങ്ങിയിട്ട്, അവൻ എവിടെയാണെന്ന് എനിക്ക് അറിയുമായിരുന്നെങ്കിൽ ഞാൻ നിന്നോട് അത് പറഞ്ഞ് എങ്ങനെയെങ്കിലും ഇവിടന്ന്‌ രക്ഷപ്പെടുമായിരുന്നു...നീ ഇനിയും ഈ തെറ്റ് ചെയ്യരുത്..കാരണം, അവൻ എവിടെ പോയെന്ന് എനിക്ക് അറിയില്ല...so plz leave me.\" 

\" ഗബ്രിയേൽ അവസാനമായിട്ട്‌ നിന്റെ കൂടെയാണ് വന്നത്, പിന്നെ അവൻ എവിടെ പോയി?\" അമീറ അതിന്റെ താടി പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു.

\" അന്ന് എന്റെ കൂടെ ഡേറ്റിങ്ന്‌ വന്നു എന്നുള്ളത് ശെരിയാണ്..അവൻ കുറച്ച് കഴിഞ്ഞപ്പോ നിന്നെ കാണാൻ ഉണ്ടെന്ന് പറഞ്ഞ് അവിടന്ന് ഇറങ്ങിയതാണ്..പിന്നീട്, നിന്നെ പോലെ ഞാനും അവനെ കണ്ടിട്ടില്ല..believe me..\" എന്നൊക്കെ അത് ഭ്രാന്ത് പിടിച്ച ആളുകളെ പോലെ പറഞ്ഞ് കൊണ്ടിരുന്നു.

\" എന്നെ കാണാൻ ആണെന്നും പറഞ്ഞ് അവിടന്ന് ഇറങ്ങിയെങ്കി, അവൻ എന്റടുത്തേക്ക്‌ വന്നിട്ടില്ല...നീ അവനെ ഇനി കൊന്നോടി..\" എന്ന് അമീറ അതിന് നേരെ അലറി കൊണ്ട്, അവരുടെ കഴുത്തിൽ പിടിച്ച് ഞെരുക്കിയതും, അവർ അവളുടെ കൈകളിൽ കിടന്നു പിടഞ്ഞു.

അമീറയുടെ ഇരുക്കണ്ണുകളും ദേഷ്യം കൊണ്ട് ചുവന്നു കലങ്ങിയിരുന്നു. അവൾക്ക് പെട്ടെന്ന്  സ്വഭോധം വന്നതും , അവള് അതിനെ കൈകളിൽ നിന്നും മോചിപ്പിച്ചു.
അത് ചുമച്ചുകൊണ്ട് നിലത്തേക്കിരുന്ന് അവളെ ഒരു ഭയപ്പാടോടെ നോക്കി.

അമീറ കുറച്ച് നേരം മൗനമായിരുന്നു. പിന്നീട്, അവള് ശാന്തമായ മുഖത്തോടെ അവരെ നോക്കി, അതിനടുത്തേക്ക്‌ വന്ന്, മുട്ടുകുത്തിയിരുന്നു.

\" I am sorry...ഞാൻ ഇന്ന് നല്ല ഡിപ്രഷനിലാ..നിനക്ക് അറിയുന്നതല്ലെ ഞാൻ എങ്ങനെയാ എന്റെ ഡിപ്രഷൻ തീർക്കുന്നതെന്ന്..ഞാൻ ആരെയും കൊല്ലില്ലാന്ന് ഒക്കെ വാക്ക് കൊടുത്തതാണ്.. ബട്ട്‌, today, I want you...Aylinn, I am really sorry.. നീ ഇനിയും ഇതിനകത്ത് കിടന്നു കഷ്ടപ്പെടുന്നത് കാണാൻ എനിക്ക് വയ്യ..I can help you.. നീയീ ലോകത്തിന്ന് പൊയ്ക്കോ..ഈ ലോകം നല്ലതല്ല.. Good bye aylinn, I Love you..\" എന്നും പറഞ്ഞു കൊണ്ട് അവള് അതിന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. ശേഷം, അവള് അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് ആ മുറിയുടെ ചെരുവിലായി ഇട്ടിരിക്കുന്ന മേശക്ക്‌ അടുത്തേക്ക് പോയി. അതിന് മുകളിലായി വെച്ചിരുന്ന കത്തി അവള് കയ്യിലെടുത്തു.

അവളുടെ പ്രവൃത്തി കണ്ട് അയ്‌ലിൻ പേടിച്ച് പിറകിലേക്ക് നീങ്ങി പോയി. അവള് അവരുടെ അടുത്തേക്ക് വരുന്നതിന് അനുസരിച്ചു അവരും പിറകിലേക്ക് പോയി കൊണ്ടിരുന്നു. 
എന്നാല്, പെട്ടെന്ന് അമീറ അവരുടെ കൈയിൽ പിടിച്ച് വലിച്ച്, അവള് ധരിച്ചിരുന്ന സ്കാർഫ് എടുത്ത് അയ്ലിന്റെ കൈകൾ കെട്ടിയിട്ടു.

\" ദേ അയ്ലിൻ...വാശി പിടിക്കരുത്,, അപ്പോ എനിക്കും വീണ്ടും ദേഷ്യം വരും..അതിനനുസരിച്ച് മരിക്കുമ്പോ വേദനയും കൂടും..ആദ്യം തന്നെ, ഈ കണ്ണ് ഞാൻ പറിച്ചെടുക്കാൻ പോവാ..\" അവള് കയ്യിലിരുന്ന കത്തി അവളുടെ കണ്ണിന് അടുത്തായി വെച്ചുകൊണ്ട് പറഞ്ഞു.

\" അമീറാ... പ്ലീസ്,, വേണ്ടാ..\" അവർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അത് കേട്ട്, അവള് ക്രൂരമായി ഒന്ന് പുഞ്ചിരിച്ചു.

\" ശരിയാ..കണ്ണ് വേണ്ട, ഈ ചുണ്ട് മതി...ഇത് ഞാൻ മുറിച്ചെടുക്കാൻ പോവാ...നിന്റെ ഈ ചുവന്ന അധരങ്ങളോട് അല്ലേ ഗബ്രിയേലിന് ആദ്യായി ഇഷ്ടം തോന്നിയത്..അപ്പോ എനിക്ക് നിന്റെയീ ചുണ്ട് മതി..\" അവള് കത്തി കണ്ണിൽ നിന്നും ചുണ്ടിലേക്ക്‌ വെച്ചുകൊണ്ട് പറഞ്ഞു. ഇന്നേവരെ കാണാത്ത ഒരു ഭാവമായിരുന്നു അപ്പോൾ അമീറക്ക്.
അവർക്ക് അവളെ കാണും തോറും പേടി തോന്നി.

അമീറ അവരെ ഒന്നാകെ വീക്ഷിക്കുകയായിരുന്നു. പെട്ടെന്ന് അവർ എന്തോ പറയാൻ തുനിഞ്ഞതും, അവള് അവരുടെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കി. അവർ അമീറ ധരിച്ചിരുന്ന ജാക്കറ്റിൽ പിടിച്ച് കൊണ്ട് പിടഞ്ഞു.

മുറിവിൽ നിന്നും കത്തിയിലേക്കും ദേഹത്തേക്കും രക്തം പടർന്നിറങ്ങുന്ന കാഴ്ച കണ്ട് അവളിലെ ആവേശം കൂടുകയായിരുന്നു. അവൾ ആ കത്തി വലിച്ചെടുത്ത് അയ്ലിന്റെ ഇടത് തോളിലേക്ക് കുത്തിയിറക്കി.

അയ്‌ലിൻ അലമുറയിട്ട് കൊണ്ട് അവളെ തള്ളിമാറ്റാൻ ശ്രമിച്ചതും, അമീറ അവളെ ബലമായി തന്റെ കൈപിടിയിൽ ഒതുക്കി കൊണ്ട് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. അവളുടെ കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന ചോര അവൾ ആർത്തിയോടെ നുണഞ്ഞെടുത്തു.


\" ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് വീണ്ടും ചോരയുടെ രുചി അറിയുന്നത്.. അത് എനിക്ക് തരുന്ന സുഖം എന്താണെന്ന് അറിയോ നിനക്ക്.. \" അയ്ലിന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു കൊണ്ട്, ഒരു ഭ്രാന്തിയെ പോലെ അവളുടെ കണ്ണിലേക്കു നോക്കി പറഞ്ഞത് കേട്ട് അവർ അവളെ വീണ്ടും തള്ളിമാറ്റാൻ ശ്രമിച്ചു. എന്നാൽ, അവളുടെ തളർന്ന ശരീരത്തിന് അവളുടെ കരുത്തിനെ തടയാനുള്ള ശേഷി ഉണ്ടായിരുന്നില്ല. അമീറയുടെ വായിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്ന കാഴ്ച കണ്ട് അവൾക്ക് ഒരേ സമയം പേടിയും അറപ്പും അനുഭവപ്പെട്ടു. അത് മനസ്സിലാക്കി അമീറ വീണ്ടും അവളിലേക്ക് അടുത്ത് കൊണ്ടിരുന്നു. അതിന് അനുസരിച് അവൾ മുഖം പിൻവലിക്കുന്നത് കണ്ട്, അവൾ ഒരു വല്ലാത്ത ചിരിയോടെ അയ്ലിന്റെ മുടിയിൽ പിടിച്ചു അവളുടെ ചുണ്ടിനോട് തന്റെ ചുണ്ടമർത്തി. അവളുടെ വായിലും രക്തച്ചുവ അനുഭവപ്പെട്ടതും അവൾ അറപ്പോടെ അമീറയെ തള്ളി മാറ്റി കൊണ്ട്, ചുണ്ട് കൈകൾ കൊണ്ട് അമർത്തി തുടച്ചു.
അയ്‌ലിന്റെ പ്രവൃത്തി കണ്ട് അമീറ അവിടെയിരുന്ന് ഭ്രാന്ത് പിടിച്ച ആളുകളെ പോലെ പൊട്ടി ചിരിച്ചു.

\" നിനക്ക് ചോര കാണുമ്പോൾ അറപ്പാണല്ലേ.. ഒരുപാട് പിഞ്ചുകുഞ്ഞുങ്ങളുടെ ചോരയൂറ്റി കുടിച്ച നിനക്ക് ചോര കാണുമ്പോൾ അറപ്പോ..ഇതെന്നോ ഞാൻ ഉറപ്പിച്ചതാ, നിന്റെ മരണം എങ്ങനെയായി തീരണമെന്ന് ഞാൻ കുറിച്ചിട്ടതാണ്.. എന്റെ കണ്മുൻപിൽ വെച്ചല്ലേ നീ ജനിച്ചു മാസങ്ങൾ പോലും തികയാത്ത ആ കുഞ്ഞുങ്ങളുടെ കണ്ണ് പറിച്ചെടുത്തത്..അത് പോലെ ഞാൻ നിന്റെ ഈ കണ്ണുകളും പറിച്ചെടുക്കട്ടേടി \" എന്നവൾ ഒരു ഭ്രാന്തിയെ പോലെ അലറിക്കൊണ്ട് അയ്ലിന്റെ ഇടത്തെകണ്ണിലേക്ക് കത്തി കുത്തിയിറക്കിയതും, അവർ നിലവിളിച്ചു കൊണ്ട് കണ്ണിൽ നിന്നും ആ കത്തി ഊരിയെടുക്കാൻ ശ്രമിച്ചു, കഠിനമായ വേദനയോടെ അവൾ നിലത്തു കിടന്നു പിടഞ്ഞു. കണ്ണിൽ നിന്നും കത്തി ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ അവൾ പൊട്ടി പൊട്ടി കരഞ്ഞു.

അവൾ വേദനയാൽ നിലത്തു കിടന്ന് ഞെരങ്ങുന്നത് കണ്ട് അമീറ അവളെ നോക്കി ചിരിച്ചു.

\" ഡീ... നിന്റെ യഥാർത്ഥ മുഖം എന്തെന്ന് അറിയാതെയാണ് ആ പാവം ഗബ്രിയേൽ നിന്നെ സ്നേഹിച്ചത്... നീ അവനെ വഞ്ചിച്ചില്ലേ.. അവനു വേണ്ടി ഞാനാ നിന്നോട് പകരം വീട്ടാൻ പോകുന്നത്.. \" നിലത്തു മുഖം പൊത്തി പിടഞ്ഞിരുന്ന അയ്ലിന്റെ മുടിയിൽ പിടിച്ചുയർത്തികൊണ്ട് അവൾ പറഞ്ഞു.
അവൾ അപ്പോഴും വേദന കൊണ്ട് അലറുകയായിരുന്നു.

\" ഡീ #₹&# മിണ്ടാതിരിക്കെടി, എനിക്ക് ഈ ശബ്ദം ഉണ്ടാക്കുന്നത് ഒട്ടും ഇഷ്ടമല്ലെന്ന കാര്യം നിനക്ക് അറിയുന്നതല്ലേ \" അമീറാ അവൾക്ക് നേരെ അലറി. അത് കേട്ട്, അവൾ മുഖം പൊത്തി കൊണ്ട് തേങ്ങി കരയാൻ തുടങ്ങി. ഇടയ്ക്കിടെ അവളുടെ കൈ അത് വലിച്ചെടുക്കാൻ എന്ന പോലെ കത്തിയിലേക്ക് നീണ്ടു. എന്നാൽ, വേദന സഹിക്കാൻ കഴിയാതെ അവൾ ആ ശ്രമം വേണ്ടെന്ന് വെച്ചു. വലത് കണ്ണും അവൾക്ക് പൂർണമായി തുറക്കാൻ സാധിച്ചിരുന്നില്ല. അത് ഇടയ്ക്കിടെ ചിമ്മി അമീറയെ നോക്കി. അവളുടെ പ്രവൃത്തികളെല്ലാം ശ്രദ്ധയോടെ വീക്ഷിക്കുകയായിരുന്നു അമീറ.
അയ്‌ലിന്റെ കൈ വീണ്ടും ആ കത്തിയിലേക്ക് നീളുന്നത് കണ്ട് അമീറ അവളെ തടഞ്ഞു.

\" നിനക്ക് എന്താ വേണ്ടേ.. ആ കത്തി എടുക്കാനല്ലേ, ഞാൻ എടുത്ത് തരാം..\" എന്നും പറഞ്ഞുകൊണ്ട് അവൾ വേഗത്തിൽ ആ കത്തി വലിച്ചൂരി. കണ്ണിൽ നിന്നും ധാരയായി ചോര ഒലിച്ചിറങ്ങി, കണ്ണിന്റെ ഒരു ഭാഗം പുറത്തേക്ക് ചാടി. അവൾ വേദന സഹിക്കാനാകാതെ തൊണ്ട പൊട്ടും വിധം അലറി.

\" ശ്.. മിണ്ടരുത്, ഞാൻ നിന്നെ സഹായിച്ചതല്ലേ.. അപ്പൊ ഞാൻ പറയുന്നത്  കേൾക്ക്.. \" അവൾ തന്റെ ചൂണ്ടു വിരൽ ചുണ്ടോട് ചേർത്ത് കൊണ്ട് പറഞ്ഞു.

\" amirah... You.. you will suffer.. നീ ചെയ്തതിനെല്ലാം അനുഭവിക്കും, നീ നശിക്കും.. നീ നശിക്കും.. സാത്താൻ നിന്നെ വെറുതെ വിടില്ല.. \" കഠിന വേദനയിലും അവൾ പറഞ്ഞ ശാപവാക്കുകൾ കേട്ട് അമീറ ഉറക്കെ ചിരിച്ചു.

\" നീയാണോ എന്നെ ശപിക്കുന്നത്.. ആദ്യം നിന്റെ തലക്ക് മുകളിൽ എത്ര പേരുടെ ശാപവാക്കുകൾ ഉണ്ടെന്ന് നോക്ക്.. ആ നീ ശപിച്ചതാണോ ഇനീ എനിക്ക് ഏൽക്കാൻ പോകുന്നെ... പിന്നെ, എനിക്ക് എന്റെ ദൈവത്തെ പോലും വിശ്വാസമില്ല.. പിന്നെ ഞാൻ എങ്ങനെ നിന്റെ സാത്താനിൽ വിശ്വസിക്കും..\" അവൾ ചിരിയടക്കി കൊണ്ട് കണ്ണ് വിടർത്തി അവളെ നോക്കി ചോദിച്ചു.

\" plz.. Amirah,,, നീയെന്നെ എത്രയും പെട്ടെന്ന് ഒന്ന് കൊന്ന് താ... എനിക്കീ വേദന സഹിക്കാൻ വയ്യാ.. \" അവൾ കേണപേക്ഷിക്കുന്നത് കേട്ട്, അവളുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു.

\" നിന്നെ ഞാൻ അത്ര പെട്ടെന്നു ഒന്നും തീർക്കില്ല... ഞാൻ പറഞ്ഞല്ലോ, എന്റെ ഡിപ്രെഷൻ മാറുവോളം എനിക്ക് നിന്നെ വേണം \" എന്നും പറഞ്ഞു കൊണ്ടവൾ നിലത്തു കിടന്നിരുന്ന ചോര പറ്റിയ കത്തിയെടുത്ത് അവർ ധരിച്ചിരുന്ന ഷർട്ടിന്റെ ബട്ടൺസ് കത്തി കൊണ്ട് കീറി മാറ്റി. അവരുടെ നഗ്നമായ നെഞ്ചിലേക്ക് ആ കത്തി അടുപ്പിച്ചു കൊണ്ട് ഒരു ചിരിയോടെ അവൾ അവരെ നോക്കി. അവരുടെ നെഞ്ചിടിപ്പ് വർധിക്കുന്നത് അവൾ അതിലൂടെ അറിഞ്ഞു.  അവൾ അത് ആസ്വദിക്കുകയായിരുന്നു. അമീറ ആ കത്തി കൊണ്ട് അവരുടെ മാറിടങ്ങളിൽ മുറിവേല്പിച്ചു. എന്നാൽ, അവർക്ക് അതൊന്നും വേദന നൽകിയില്ല. ശരീരത്തിലേൽപ്പിച്ച മുറിവുകളിലൂടെയെല്ലാം രക്തം പടർന്നിറങ്ങി കൊണ്ടിരുന്നു. അത് അവരെ കൂടുതൽ അവശയാക്കി. ആ തളർച്ചയിൽ അവർ ഒരു വേദനയും അറിഞ്ഞില്ല. മരിക്കാനായി അവരുടെ മനസ്സിനെ പാകപ്പെടുത്തി. ആ സമയം, അവർ ഏറ്റവും കൊതിച്ചത് തന്റെ ജീവൻ ആ ശരീരത്തിൽ നിന്നും വേർപ്പെടാൻ ആയിരുന്നു.
അമീറ അതേ കത്തി കൊണ്ട് അവരുടെ നെഞ്ച് പിളർത്തിയപ്പോളും അവർ ഒന്ന് പിടയുകയല്ലാതെ, അലറി വിളിച്ചില്ല. ഒന്ന് ശബ്ദമുണ്ടാക്കാൻ പോലുമുള്ള ഊർജം ആ ശരീരത്തിൽ ഇല്ലായിരുന്നു.
അവരുടെ ശരീരം ഒന്നൊന്നായി കീറിമുറിക്കുമ്പോഴും ഒരിറ്റ് ജീവൻ അവരിൽ ബാക്കിയുണ്ടായിരുന്നു.
ചുടു ചോരയുടെ ഗന്ധം അമീറയെ വീണ്ടും മത്തു പിടിപ്പിച്ചു. അവൾ ആവേശത്തോടെ ആ ശരീരത്തെ വീണ്ടും
കീറിമുറിക്കുന്നതിനിടയിൽ അവരുടെ ജീവൻ ആ ശരീരത്തിൽ നിന്നും പിരിഞ്ഞു പോയത് അവൾ അറിഞ്ഞില്ല. ചോര വാർന്ന് വിളറി വെളുത്ത ആ ശരീരത്തിലേക്ക് വീണ്ടും അവൾ കത്തി കുത്തിയിറക്കി. നിലമാകെ രക്തം ഒഴുകി.ആ മുറിയാകെ ചോരയുടെയും പച്ചമാംസത്തിന്റെയും ഗന്ധം നിറഞ്ഞു നിന്നു.

*****************

ചർച്ചിനടുത്ത് തന്നെയുള്ള വലിയ കുന്നിന് താഴെയായി കിരൺ കാർ നിർത്തി കൊണ്ട് പുറത്തേക്കിറങ്ങി. രാത്രിയായത് കൊണ്ട് നല്ല തണുപ്പായിരുന്നു, അവൻ കൈകൾ ഒന്ന് കൂട്ടിയിരുമ്മി ചൂടാക്കി കൊണ്ട് ആകാശത്തേക്ക് നോക്കിയതും, കുറെ നക്ഷത്രങ്ങൾ കൺചിമ്മും പോലെ തിളങ്ങുന്നത് കണ്ട് അവൻ അറിയാതെ തന്നെ ഒന്ന് പുഞ്ചിരിച്ചു. ഈ കുന്നിന് മുകളിലേക്ക് കയറും തോറും ആ നക്ഷത്രങ്ങൾ വലിപ്പം വെക്കുന്നതായി തോന്നും. അങ്ങനെയൊരു പ്രത്യേകതയുണ്ട് ആ കുന്നിന്. ആ കുന്നിന് മുകളിൽ നിന്ന് കൊണ്ട് ആകാശത്തേക്ക് നോക്കിയാൽ ജീവിതത്തിൽ നാം കാണുന്ന ഏറ്റവും മനോഹരമായ ഒരു കാഴ്ചയായിരിക്കും അത്. അവിടെ നിന്ന് കൊണ്ട് നമ്മൾ എന്ത് പ്രാർത്ഥിച്ചാലും, അത് സഫലമാകുമെന്ന ഒരു വിശ്വാസം ഇവിടെയുള്ള ആളുകൾക്കുണ്ട്.

കുറച്ചു നേരം മുൻപാണ്, ല്യു അവനെ വിളിച്ചത്.. അന്ന വീട്ടിൽ എത്തിയിട്ടില്ലെന്ന് പറഞ്ഞപ്പോഴേ അവൻ ഊഹിച്ചു അവൾ ഇവിടെയുണ്ടാകുമെന്ന്. അവൾക്ക് എന്തെങ്കിലും വിഷമമോ മറ്റോ ഉണ്ടാകുമ്പോ ഇവിടെ വന്നു ഇരിക്കുന്നത് പതിവാണ്. അവൻ അവൾ അവിടെ ഉണ്ടാകുമെന്ന് പ്രതീക്ഷയോടെ  ആ കുന്നിൻ മുകളിലേക്ക് കയറി.
പ്രതീക്ഷിച്ച പോലെ തന്നെ അവൾ അവിടെ ഇരിപ്പുണ്ടായിരുന്നു. കിരൺ വന്നത് പോലും അവൾ അറിഞ്ഞിരുന്നില്ല. അവൾ ആ ആകാശത്തേക്കും നോക്കി ഒരേ ഇരിപ്പാണ്. അത് കാണെ കിരൺ ഒന്ന് പുഞ്ചിരിച്ചു.

\" അന്ന.. \" അവൻ അവളുടെ തൊട്ട് പിറകിൽ നിന്നുകൊണ്ട് ഒരു പതിഞ്ഞ സ്വരത്തിൽ വിളിച്ചു. അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞ് നോക്കി. അവിടെ കിരണിനെ കണ്ട് അവൾ അവനെ കണ്ണ് വിടർത്തി നോക്കി.

\" കിരൺ... നീ. നീയെന്താ ഇവിടെ? \" അവൾ അവിടെ നിന്നും എഴുന്നേറ്റ് കൊണ്ട് ചോദിച്ചു.

\" ആഹാ.. ഇപ്പൊ ഞാൻ ഇവിടെ വന്നതാണോ പ്രശ്നം,, എന്നെ കുറച്ചു നേരത്തെ ല്യു വിളിച്ചിരുന്നു. നിന്നെ കാണാതെ അവൾ ആകെ പേടിച്ചിരിക്കാ.. നീ ഇനി ഇവിടെ ഇരിക്കാതെ വീട്ടിലേക്ക് പോവാൻ നോക്ക്.. \" അവൻ അല്പം ഗൗരവത്തോടെ പറഞ്ഞതും, അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആകാശത്തേക്ക് നോട്ടം പായിച്ചു. അവളുടെ മനസ്സാകെ ശൂന്യമായിരുന്നു. അവൾ ആകാശത്തേക്ക് നോക്കി നിൽകുമ്പോൾ അവളുടെ മുഖത്തു എന്തോ പ്രതീക്ഷ ഉണ്ടായിരുന്നു. ആകാശത്തെ നക്ഷത്രങ്ങൾക്കിടയിൽ അവൾ ആരെയോ തേടുന്നത് പോലെ...
ആ കൂട്ടത്തിൽ നിന്നും ഒരു നക്ഷത്രം മാത്രം കുറച്ചു ദൂരെയായി നിൽക്കുന്നുണ്ട്. അവൾ അതിനെ നോക്കിയപ്പോൾ അതും അവളെ തന്നെ ഉറ്റുനോക്കുന്നത് പോലെ അവൾക്ക് തോന്നി. അവൾ അത് കണ്ട് ഒരു പുഞ്ചിരിയോടെ കിരണിനെ നോക്കി.

\" കിരൺ പൊയ്ക്കോ.. എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്.. \" അവൾ പറഞ്ഞത് കേട്ട്, അവൻ അവളെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് വാച്ചിലേക്ക് നോട്ടം തെറ്റിച്ചു.

\" ഈ പത്തര മണിക്ക് നിനക്ക് എന്ത് കാര്യമാ ചെയ്ത് തീർക്കാനുള്ളെ,, അതും ഇവിടെ \" അവന്റെ മുഖത്തെ ഗൗരവം കണ്ട്, അവൾ അവന്റെ തോളിലൊന്ന് തട്ടി.

\" കിരൺ ല്യൂവിനെ വിളിച്ചു പറഞ്ഞേക്ക്, ഞാൻ ഉടനെ എത്തുമെന്ന്.. എനിക്ക് ഇന്നൊരു രാത്രിയെങ്കിലും ഇവിടെ കുറച്ചു സമയം തനിച്ച് ഇരിക്കണം.. നീ വേഗം പോവാൻ നോക്ക്.. \" ഇനി എങ്ങനെ വിളിച്ചാലും അന്ന തന്റെ കൂടെ വരില്ലെന്ന് കിരണിന് ഉറപ്പായിരുന്നു. അവൻ അവിടെ നിന്നും പോകാൻ തുനിഞ്ഞതും, പെട്ടെന്ന് എന്തോ ഓർത്ത പോലെ അവളെ നോക്കി. അവൾ അപ്പോഴും നിലാവിനെ നോക്കി നിൽക്കുകയായിരുന്നു.

\" അന്ന.. നിന്റെ പ്രശ്നം എന്താണെന്ന് എനിക്ക് അറിയില്ല.. എങ്കിലും ചോദിക്കാ,, നീയിപ്പോ എന്താ ചെയ്യാൻ പോകുന്നെ.. \" അവൻ അവളെ നോക്കികൊണ്ട് ചോദിച്ചതും അവളിൽ നിന്നും മറുപടി ഒന്നും ലഭിച്ചില്ല. അവൻ വീണ്ടും തിരിഞ്ഞ് നടക്കാൻ ഒരുങ്ങി.

\" ആ പ്രശ്നത്തിനുള്ള പരിഹാരം തേടി കൊണ്ടിരിക്കുകയാണ്.. \" അവൻ തിരിഞ്ഞ് നടക്കുന്നതിനിടയിൽ അവൾ പറഞ്ഞത് കേട്ട്, അന്നയെ നോക്കിയതും അവൾ അപ്പോഴും തന്നെ നോക്കാതെ ആകാശത്തേക്ക് തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു. അവൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് വീണ്ടും മുന്നോട്ട് നടന്നു.

ആകാശത്തെ ആ ഒരു നക്ഷത്രം മാത്രം അവളെ നോക്കി തുടരെ കൺചിമ്മിക്കൊണ്ടിരുന്നു. അത് കാണെ അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

********************

അമീറ വീട്ടിൽ എത്തിയതും ശബ്ദമുണ്ടാകാതെ അവളുടെ മുറിയിലേക്ക് നടന്നു. ചോരയിൽ കുതിർന്ന ജാക്കറ്റ് അവൾ ആദ്യം തന്നെ അഴിച്ചു മാറ്റി. അതിന് താഴെ ഇട്ടിരുന്ന വൈറ്റ് ടി ഷർട്ടിലും ചോര ഉണ്ടായിരുന്നു. അവൾ അത് അഴിച്ചെടുത്തു ബെഡിലേക്ക് ഇട്ടുകൊണ്ട് ബാത്‌റൂമിലേക്ക് പോയി. ഷവർ ഓൺ ചെയ്ത് അതിന് താഴെ നിൽക്കുമ്പോൾ അവൾ ഇന്ന് ഉണ്ടായതെല്ലാം ഓർത്തെടുത്ത്‌ ക്രൂരമായ ഒരു പുഞ്ചിരിയോടെ കണ്ണടച്ച് നിന്നു.
അവളുടെ മനസ്സിലേക്ക് അപ്പോൾ ഓടിയെത്തിയത് ഗബ്രിയലിന്റെ മുഖമായിരുന്നു. അപ്പോൾ തന്നെ അവൾക്ക് അയ്ലിനെ ഓർമ വന്നതും അവൾക്ക് ദേഷ്യം ഇരച്ചു കയറി. കൊന്നിട്ട് പോലും അവളോട് ഉള്ള പക അടങ്ങിയില്ല. അവൾ കാരണമായിരുന്നു എല്ലാം..
എന്തോ കർമ്മത്തിന് വേണ്ടി കുട്ടികളെ തട്ടി കൊണ്ട് വന്ന് അവരെ ബലിക്ക് കൊടുക്കുന്ന സംഘടനയിലെ ഒരു അംഗമായിരുന്നു അയ്‌ലിൻ. പലതവണ അവൾ ആ കർമം നേരിട്ട് കണ്ടിട്ടുണ്ട്. അയ്ലിന്റെ യഥാർത്ഥ മുഖം എന്തെന്ന് അറിയാതെയാണ് ഗബ്രിയേൽ അവളെ സ്നേഹിച്ചത്.
ഇതെല്ലാം ഓർക്കും തോറും അവളുടെ മനസ്സിൽ സങ്കടവും ഇരട്ടി ദേഷ്യവും വന്നിരുന്നു.
അവൾ, അവസാനമായി ഗബ്രിയലിനെ കണ്ട ആ ദിവസം ഓർത്തെടുത്തു.

//\"ഗബ്രിയേൽ, ഞാൻ പറയുന്നത് നീ ഒന്ന് വിശ്വസിക്ക്.. അയ്‌ലിൻ നീ വിചാരിക്കുന്ന പോലെയൊരു പെൺകുട്ടിയല്ല..She is a satanist.. അവൾ ആ കർമത്തിന് വേണ്ടി ആ കുട്ടിയെ ബലി കൊടുക്കുന്നത് ഞാൻ എന്റെ രണ്ട് കണ്ണ് കൊണ്ടും കണ്ടതാ..\" ഹോസ്പിറ്റലിലെ റൂഫ് ടോപ്പിൽ വെച്ച് അമീറ ഗബ്രിയലിനെ നോക്കി പറഞ്ഞതും, അവൻ ഒരു പുച്ഛത്തോടെ കൈവരിക്ക്‌ അടുത്തേക് ചേർന്ന് നിന്നു. 

\" അമീറ.. നിനക്ക് എന്തോ തെറ്റ് പറ്റിയതാ, എങ്ങനെയാ നിനക്ക് ആ പാവത്തിനെ കുറിച്ച് ഇങ്ങനെ ഓരോന്ന് പറയാൻ തോന്നുന്നേ,, ഇപ്പൊ നീയെന്റെ അമീറായല്ലാന്ന് തോന്നുവാ.. അവൾ ഇങ്ങനെ ആയിരുന്നില്ല..\" ആ കൈവരിയിൽ മുറുകെ പിടിച്ചുകൊണ്ടു അവളെ നോക്കി പറഞ്ഞതും, അവൻ പറഞ്ഞത് കേട്ട് അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി.

\" നീയെന്താ പറഞ്ഞത്... ഞാൻ കള്ളം പറയാണെന്ന് അല്ലേ.. നിനക്ക് ഇപ്പൊ എന്നെക്കാളും വിശ്വാസം ഇന്നലെ കണ്ട അവളെ ആണല്ലേ.. എനിക്ക് ഇപ്പൊ തോന്നുന്നുണ്ട്.. നീയെന്റെ ഗബ്രിയേൽ അല്ലെന്ന്.. \" അത് പറയുന്നതിനിടയിൽ വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നത് പോലെ അവൾക് തോന്നി.

അവൾ പറഞ്ഞത് ഒട്ടും ഇഷ്ടപ്പെടാതെ അവൻ അവളെ ഒരു തരം വെറുപ്പോടെ നോക്കി.

\" നീയിവിടെ നിന്നോ.. എനിക്ക് പോണം..\" എന്നും പറഞ്ഞുകൊണ്ട് അവൻ അവിടെ നിന്നും പോകാനൊരുങ്ങിയതും അമീറ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് കൈവരിയിലേക്ക് ചേർത്ത്‌ നിർത്തി.

\" ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ട് പോയാൽ മതി നീ..\"

\" മാറ് അമീറാ \" എന്നും പറഞ്ഞുകൊണ്ട് അവൻ അവളുടെ കൈ തട്ടി മാറ്റി, അമീറ അവനെ അവിടെ തന്നെ നിർത്താനായി കൈകൊണ്ട് ഒന്ന് തള്ളിയതും, അവൻ ബാലൻസ് കിട്ടാതെ അവിടെ നിന്നും താഴേക്ക്  വീണു. അവൾ ഒരു പകപ്പോടെ അവിടെ നിന്നും താഴേക്ക് നോക്കിയതും അവൾക്ക് തലകറങ്ങുന്നത് പോലെ തോന്നി. //

അതെല്ലാം അവളുടെ മൈൻന്റിലേക്ക്  വന്നതും പെട്ടെന്ന് അവൾ കണ്ണ് തുറന്നു.
ഒരിറ്റ് കണ്ണുനീർ അവളുടെ ഇടതെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങി. അവൾ അപ്പോഴും ശവറിന്റെ ചുവട്ടിലാണെന്ന ബോധം വന്നതും, ദേഹത്തു പറ്റിയ ചോരക്കറ ഒലിച്ചിറങ്ങുന്നത് കണ്ട് അവൾ പുച്ഛത്തോടെ ചിരി കോട്ടി.

കുളികഴിഞ്ഞ് പുറത്ത് ഇറങ്ങിയതും, റൂമിൽ ചോര പുരണ്ട അവളുടെ ടി ഷർട്ടും പിടിച്ച് തിരിച്ചും മറിച്ചും നോക്കുന്ന സോഫിയയെ കണ്ട് അവൾ ഒരു നിമിഷം സ്റ്റക്കായി.
അപ്പോഴാണ് അവർ അവൾ നിൽക്കുന്നത് കണ്ടത്. സോഫിയ അവളെ നോക്കിയതും അവൾ അവരെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി, ബെഡിൽ ഉണ്ടായിരുന്ന ഫോൺ എടുത്ത് പുറത്ത് പോവാൻ ഭാവിച്ചതും സോഫിയ അവളെ തടഞ്ഞു.

\" ആ ഡ്രെസ്സിൽ എങ്ങനെയാ ബ്ലഡ്‌ സ്റ്റൈൻ വന്നത്? \" അവർ ചോദിച്ചത് കേട്ട് അവൾ എന്ത് പറയണമെന്ന് അറിയാതെ അവരുടെ കയ്യിലുള്ള ആ ടി ഷർട്ടിലേക്കും നോക്കികൊണ്ട് നിന്നു.

\" നിന്നോടാ ചോദിച്ചത്... നീ ആരെയാ കൊന്നേ? \" അവർ ശബ്ദം ഉയർത്തി കൊണ്ട് ചോദിച്ചതും, അവൾ അവരെ നോക്കി.

\" അയ്‌ലിൻ.. \" അവൾ പറഞ്ഞു.

\" അയ്‌ലിൻ? ഏത്.. ഗബ്രിയലിന്റെ ഗേൾഫ്രണ്ടോ? \"

അവർ ചോദിച്ചത് കേട്ട് അവൾ അതെയന്ന അർത്ഥത്തിൽ തലയനക്കി.

\" അവൾ.. അവൾ അതിന് ഇത്രയും കാലം എവിടെയായിരുന്നു.. \"

അവൾ അതിനൊന്നും മറുപടി പറഞ്ഞില്ല.

\" ജീവിച്ചിരിപ്പില്ലാത്ത ഒരാൾക്ക് വേണ്ടിയാണോ നീ ഇതൊക്കെ കാണിച്ചുകൂട്ടിയത്.. ഗബ്രിയേൽ ഇന്ന് ഈ ഭൂമിയിൽ ജീവിച്ചിരിപ്പില്ല.. നിനക്ക് എന്താ അത് എത്രയായിട്ടും അക്‌സെപ്റ്റ് ചെയ്യാൻ കഴിയുന്നില്ലേ \" അവൾ മിണ്ടാതിരിക്കുന്നത് കണ്ട്, വീണ്ടും അവർ അങ്ങനെ ചോദിച്ചതും അവൾ എന്തോ മറുപടി പറയാനായി തുനിഞ്ഞപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത്.

അവൾ അപ്പോൾ തന്നെ ഫോൺ എടുത്ത് നോക്കിയതും, വിളിക്കുന്നത് അന്നയാണെന്ന് കണ്ട് അവൾ പേടിയോടെ സോഫിയയെ നോക്കി. സമയം നോക്കിയപ്പോൾ പതിനൊന്ന് ആയിരുന്നു. ഇവൾ എന്തിനാണ് ഇപ്പോൾ വിളിക്കുന്നതെന്ന ഒരു സംശയത്തോടെ അവൾ കോൾ അറ്റൻഡ് ചെയ്തു.

\" ഹലോ, ഞാൻ അന്നയാണ്. \" അവൾ പതിവിന് വിപരീതമായി ഒരു പതിഞ്ഞ സ്വരത്തിൽ പറയുന്നത് കേട്ട് അമീറക്ക് ആശ്വാസം തോന്നി.

\"മനസ്സിലായി,, എന്താ ഈ സമയത്ത്..\" അവൾ ഒരു സംശയത്തോടെ ചോദിച്ചു.

\" ഒന്നുമില്ല.. എനിക്ക് നിങ്ങളെ ഒന്ന് കാണണം.. വിക്ടോറിയസ് ചർച്ചിനടുത്ത് ഉള്ള ഹിൽ ടോപ്പിലേക്ക് വരാൻ പറ്റോ \" അവൾ പറഞ്ഞത് കേട്ട്, ഒരു ഞെട്ടലോടെ അമീറ സോഫിയയെ നോക്കി. അവളുടെ നോട്ടം കണ്ട് അവർ എന്താ കാര്യമെന്ന് അന്വേഷിച്ചതും, വീണ്ടും അന്ന എന്തോ പറയുന്നത് കേട്ട് അതിലേക്ക് ശ്രദ്ധ തിരിച്ചു.

\"എനിക്ക് നിങ്ങളെ കണ്ട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. അതിനു വേണ്ടിയാ ഞാൻ നിങ്ങളെ വിളിച്ചത്,, ബുദ്ധിമുട്ട് ആകില്ലെങ്കിൽ ഇപ്പോൾ തന്നെ വരാമോ?\" അവൾ ഒരു പ്രതീക്ഷയോടെ ചോദിക്കുന്നത് കേട്ട്, അരമണിക്കൂറിനുള്ളിൽ എത്താമെന്ന് പറഞ് അവൾ കോൾ കട്ട്‌ ചെയ്തു.

കോൾ കട്ടായതും അന്ന എന്തോ ഉറപ്പിച്ചത് പോലെ ഫോണിലേക്ക് തന്നെ നോക്കി നിന്നു.
മിഷേൽ എന്ന് സേവ് ചെയ്ത കോൺടാക്ട് ബ്ലോക്ക്‌ ചെയ്തിട്ട് അവൾ ആ നമ്പർ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത് കളഞ്ഞു.

******************

ഹിൽ ടോപ്പിലേക്ക് കയറിയ അമീറ കണ്ടത് അവിടെ തനിച്ചിരിക്കുന്ന അന്നയെയാണ്.
അമീറ വന്നത് പോലും അറിയാതെ അവൾ എന്തോ ചിന്തയിലായിരുന്നു. അമീറ ശബ്ദമുണ്ടാക്കാതെ നടന്നു വന്ന് അവളുടെ അടുത്തായി ഇരുന്നു. അപ്പോഴാണ് അന്ന അമീറയെ ശ്രദ്ധിച്ചത്.

അന്ന ഒരു ഞെട്ടലോടെ അവളെ കണ്ണെടുക്കാതെ നോക്കി. അവളുടെ ഉള്ളിൽ ഒരു ചെറിയ പേടിയുണ്ടായിരുന്നു. പെട്ടെന്ന്, അമീറ അവളെ നോക്കിയതും, അവള് പെട്ടെന്ന് മുഖം തിരിച്ചു.

\" നീയെന്തിനാ ഈ സമയത്ത് എന്നെ ഇങ്ങോട്ട് വിളിപ്പിച്ചത്..\" അമീറ ഒരു ഉറച്ച സ്വരത്തിൽ ചോദിച്ചത് കേട്ട്, അന്ന എന്ത് പറയണമെന്നറിയാതെ ഇരുന്നു.

\" അത്..അത് പിന്നെ,, ഇന്ന് ഞാൻ നിങ്ങളുടെ അമ്മയെ കണ്ടു..അപ്പോഴാണ് ഞാൻ ചില കാര്യങ്ങൾ അറിഞ്ഞത്.. അന്ന്,, എനിക്ക് കിഡ്നി തന്നത് നിങ്ങള് ആണല്ലേ..\" അന്ന പറഞ്ഞത് കേട്ട് ഒരു ഞെട്ടലോടെ അമീറ അവളെ നോക്കി. സോഫിയ അതെല്ലാം ഇവളോട് പറയുമെന്ന് അവള് ഒരിക്കലും കരുതിയില്ല.

\" അല്ല..ഞാനല്ല..ഞാൻ എന്തിനാ നിന്റെ ജീവൻ രക്ഷിക്കുന്നത്..\" അവള് ഒരു പരുങ്ങലോടെ നെറ്റി ഉഴിഞ്ഞുകൊണ്ട് പറഞ്ഞത് കേട്ട് അന്ന ഒന്ന് പുഞ്ചിരിച്ചു.

\" ല്യൂ നിങ്ങളുടെ സഹോദരിയല്ലെ..\" അവള് പറഞ്ഞതും, അമീറ അവളെ ഒന്ന് നോക്കി കൊണ്ട് സൈഡിലേക്ക് മുഖം തിരിച്ചു.

\" എനിക്ക് നിങ്ങളോട് ഇപ്പൊൾ ഒരുപാട് കടപ്പാടുണ്ട്..നിങ്ങള് എന്തിനാണ് ല്യുവിനെ ഉപേക്ഷിച്ചത് എന്നൊന്നും എനിക്കറിയില്ല..എങ്കിലും, ഒരുപാട് നന്ദിയുണ്ട്.. അന്ന്, അവളെ എന്റെ അനിയത്തിയായി തന്നതിന്..ഇന്ന്, എനിക്ക് സ്വന്തമെന്ന് പറയാൻ അവള് മാത്രമേ ഉള്ളൂ..എന്നാല്, അവള് എന്റെ ആരുമല്ല..\" തൊണ്ടയിടറി കൊണ്ട് അന്ന പറയുന്നത് കേട്ട്, അമീറ അവളിലേക്ക് ഉറ്റു നോക്കി.

\" നിന്നെ പോലെ തന്നെയാ അന്നാ എനിക്കും..ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ എനിക്ക് അവള് മാത്രമേ ഉള്ളൂ..എന്നാല്, അവൾക്ക് ഞാൻ ആരുമല്ല..\" അവള് പറഞ്ഞത് കേട്ട്, അന്ന ഒരു പുഛച്ചിരിയോടെ അവളെ നോക്കി. 

\" ഞാൻ നിങ്ങളെ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയുമോ..ഇത് നമ്മുടെ അവസാനത്തെ കൂടി കാഴ്ചയായിരിക്കും..ഇനി ഒരിക്കലും നിങ്ങള് എന്റെയും ല്യുവിന്റെയും ജീവിതത്തിലേക്ക് കടന്നു വരരുത്..\" അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി കൊണ്ട് അന്ന പറഞ്ഞത് കേട്ട്, അമീറ ഒരു നിർവികാരതയോടെ അവളെ നോക്കി

തുടരും...

(ഹോയ് ഗയ്‌സ്, അപ്പൊ ഇനി അടുത്ത ഒരു പാർട്ടോട് കൂടെ സ്റ്റോറി അവസാനിക്കും ട്ടോ 😌 പിന്നെ ഈ പാർട്ടിൽ കുറച്ചു വയലൻസ് ഉണ്ട്, വയലൻസ് എന്നൊന്നും പറയാൻ പറ്റില്ല.. ഇതൊക്കെന്ത് വയലൻസ് 😁 ഞാൻ പരമാവധി കുറച്ചിട്ടാണ് എഴുതിയിട്ടുള്ളത്.. ഇത് ഇനി കൂടുതൽ ആണെന്നൊന്നും പറഞ് ആരും വന്നേക്കരുത് 😕

പിന്നെ, ഇനി നിങ്ങളോട് ഈ കാര്യം ഞാൻ പറയില്ല. പറ്റുമെങ്കിൽ ലൈകും കമെന്റും തന്നിട്ട് പോവാ,, അതിൽ കൂടുതൽ എനിക്ക് ഒന്നും പറയാനില്ല.. ഈ സ്റ്റോറി തീരാറായിട്ട് പോലും വേണ്ട സപ്പോർട്ട് എനിക്ക് കിട്ടുന്നില്ല.. എന്റെ മനസ്സിൽ ഒരു സ്റ്റോറി കൂടെ ഉണ്ട്..

THE SECRET-24

THE SECRET-24

4.6
1400

Part-24 ✍️MIRACLE GIRLL\" സത്യത്തിൽ ഇതിൽ തെറ്റുകാരി ഞാനാണ്, നിങ്ങളെ ഞാൻ തന്നെയാണ് ഞങ്ങളുടെ ജീവിതത്തിലേക്ക് വിളിച്ച് വരുത്തിയത്..നിങ്ങളെ പോലെ ഒരു സ്ത്രീയാണ് ല്യുവിന്റെ യഥാർത്ഥ സഹോദരി എന്ന് അറിഞ്ഞാൽ അവള് തകർന്നു പോകും..ഇന്നേ വരെ അന്ന ആർക്ക് മുൻപിലും അപേക്ഷിച്ചിട്ടില്ല,,, എന്നാല് , ഇന്ന് ആദ്യമായിട്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കാം, ഞങ്ങളെ ജീവിതത്തിൽ ഒരു കരടായി ഇനി നിങൾ ഉണ്ടാവരുത്..\" നിറഞ്ഞു തൂവിയ മിഴികളോടെ തന്നെ നോക്കി കൈ കൂപ്പി നിൽക്കുന്ന അന്നയെ കണ്ട് അമീറക്ക് വല്ലായ്മ തോന്നി. അതിനെക്കാൾ ഏറെ അവളെ വേദനിപ്പിച്ചത് അന്നയുടെ വാക്കുകൾ ആയിരുന്നു. അവള് പറഞ്ഞതെല്ലാം ശരിയാണ്..