\"\"തീർത്ഥ....\"\" അവളെ കണ്ടപാടെ ആദി മന്ത്രിച്ചു..
അത് കേട്ട് ആമി അവനെ നോക്കി
നവീൻ വേഗം തന്നെ അവളുടെ അടുത്തേക് പോയി.
\"\"നീ.. നീയെന്തിനാ ഇപ്പോൾ ഇങ്ങോട്ടേക്കു വന്നത്. എല്ലാം ഇട്ടെറിഞ്ഞു പോയതല്ലേ പണ്ട്\"\" നവി പുച്ഛത്തോടെ അവളോട് ചോദിച്ചു.
\"\"എനിക്ക്... എനിക്ക് ആദിയോട് ഒന്ന് സംസാരിക്കണം\"\"
\"\"പറ്റില്ല, നിനക്ക് സംസാരിക്കാൻ ഒരുപാട് സമയം ഉണ്ടായിരുന്നു പണ്ട്, നീ തന്നെയല്ലേ എല്ലാം വേണ്ടാന്ന് വച്ചു പോയത്,അതിനു ശേഷം അവനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാൻ ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അവനൊരു കുടുംബമൊക്കെയായി സന്തോഷത്തോടെ ജീവിക്കുകയാണ് അതിനിടയിൽ നീ ഒരു പ്രശ്നമായി മുന്നിൽ വരരുത് \"\"നവി ദേഷ്യത്തോടെ പറഞ്ഞു.
\"\"പഴയതൊന്നും കുത്തിപ്പൊക്കാനോ അതിനെ പറ്റി ഒന്നും സംസാരിക്കാനല്ല ഞാൻ വന്നത്, എനിക്ക് അവനോടൊന്നു ക്ഷമ ചോദിക്കണം അത്രയേ ഉള്ളൂ \"\"
\"\"നീ ഇനി അവനോട് സംസാരിക്കേണ്ട \"\"
അവരുടെ സംസാരത്തിനിടയിലേക് പോകാനിരുന്ന മാധവനെ തടഞ്ഞു നിർത്തി അവരോട് എല്ലാവരോടും കൺവെൻഷൻ സെന്ററിലേക് പൊയ്ക്കൊള്ളാൻ പറഞ്ഞു, ആദി അങ്ങോട്ടേക്ക് പോയി. ആമിക്കാനെങ്കിൽ ഒന്നും മനസിലാവാതെ എല്ലാരുടെയും മുഖത്തേക്ക് മാറി മാറി നോക്കുകയാണ്.
\"\"നിന്നോട് പറഞ്ഞാൽ മനസിലാവില്ലേ \"\" നവി വീണ്ടും കയർക്കുകയാണ്.
\"\"നവി, വേണ്ടാ അവൾക്കെന്താ പറയാനുള്ളത് എന്ന് വച്ചാൽ പറയട്ടെ \"\"ആദി നവിയെ തടഞ്ഞു.
\"\"ആദി ഞാൻ... \"\"
\"\"എന്റെ പ്രിയപ്പെട്ടവർ മാത്രമേ എന്നെ അങ്ങനെ വിളിക്കാറുള്ളൂ, സൊ യൂ കാൻ കാൾ മീ ആദിത്യൻ. \"\"അവളെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കത്തെ ആദി കൈയുയർത്തി അവളെ തടഞ്ഞു കൊണ്ടു പറഞ്ഞു
അവളുടെ കണ്ണൊന്നു നിറഞ്ഞു, പക്ഷെ മിഴിനീരിനെ പുറത്തു ചാടാതെ അവൾ ശ്രെദ്ധിച്ചു.
\"\"ആദി.. സോറി,ആദിത്യൻ ഞാൻ വന്നത് തന്നോട് മാപ്പ് പറയാനാണ്. തെറ്റാണു ഞാൻ നിന്നോട് ചെയ്തത്, എന്നേ വിശ്വസിച്ച നിന്നെ ഞാൻ ചതിച്ചു, സാമ്പത്തിനോടുള്ള ആർത്തിയിൽ ഞാൻ നിന്റെ സ്നേഹം കണ്ടില്ലന്നു നടിച്ചു, നിന്നെ ചതിച്ചു.അതിനുള്ള ശിക്ഷ എനിക്ക് ദൈവം തന്നു കൊണ്ടിരിക്കുകയാണ്. സമ്പത്തു കണ്ടു കണ്ണു മഞ്ഞളിച്ചു ഞാൻ കഴുത്തു നീട്ടിക്കൊടുത്ത അന്ന് മുതലായിരുന്നു എന്റെ പരാജയം സംഭവിക്കാൻ തുടങ്ങിയത്. കല്യാണം കഴിഞ്ഞു ആദ്യമൊക്കെ നല്ല സ്നേഹമായിരുന്നു, ഒരാഴ്ച കഴിഞ്ഞു ഞങ്ങൾ മുംബൈ ലേക്ക് പോയി, അവിടെ വച്ചാണ് ഞാൻ അയാളുടെ തനി സ്വഭാവം അറിയുന്നത്, പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു ദുഷ്ടനാണയാൾ. ഒടുവിൽ കൂട്ടുകച്ചവടം നടത്തി സ്വത്തുക്കളെല്ലാം നഷ്ടമായപ്പോൾ അയാളെന്നെയും.... \"\"ഒരു വിതുമ്പലോടെ അവൾ പറഞ്ഞു നിർത്തി.
എന്തുകൊണ്ടോ പെട്ടന്നങ്ങനെ കേട്ടപ്പോൾ ആദിയുടെ മനസും ഒന്ന് വേദനിച്ചു.
\"\"പിന്നീട് അങ്ങോട്ട് നരകയാതനകളുടെ കാലമായിരുന്നു. ഒടുവിൽ ആരുടെയോ കാരുണ്യം കൊണ്ട് നാട്ടിലെത്തി, അവിടെ ദൈവം വീണ്ടുമെന്നേ ശിക്ഷിച്ചു ആ ദുഷ്ടന്റെ കുഞ്ഞു എന്റെ വയറ്റിൽ വളരുന്നുണ്ടായിരുന്നു. ആ കുഞ്ഞിന് വേണ്ടിയെങ്കിലും ജീവിക്കാം എന്ന് വിചാരിച്ചു അതിനെ പ്രസവിക്കാൻ ഞാൻ തീരുമാനിച്ചു, ഒടുവിൽ എന്റെ കുഞ്ഞിനേയും ദൈവം തട്ടിയെടുത്തു, സ്കാൻ ചെയ്തപ്പോൾ അറിയാൻ കഴിഞ്ഞത് ഗർഭാശയത്തിൽ കാൻസർ ആണെന്നാണ്. ഒരുപാട് വൈകി പോയത്രേ. മരിക്കുന്നതിന് മുൻപേ നിന്നെ കണ്ടു മാപ്പ് പറയണം എന്ന ഒരു ആഗ്രഹം മാത്രമേ എനിക്കിന്നുള്ളൂ.ഒരുപാട് തവണ കാണണം എന്ന് ആഗ്രഹിച്ചു പക്ഷെ അപ്പോഴൊനന്നും നിന്റെ മുന്നിൽ വന്നു നിൽക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. ഇപ്പോൾ എന്തോ എനിക്ക് ഇന്ന് തന്നെ പറയണം എന്ന് തോന്നി. കൂടെ നിന്റെ പെണ്ണിനെ എനിക്കൊന്ന് കാണാലോ. ഭാര്യ നല്ല സുന്ദരിയാണ്, നിനക്ക് നന്നായി ചേരുന്നുണ്ട് അവൾ, നീ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടു കണ്ണടക്കാലോ എനിക്ക്, അത് മാത്രം മതി ഇനി ഈ ജന്മം. \"\" അവൾ നിറക്കണ്ണുകളോടെ പറഞ്ഞു നിർത്തി.
ഒക്കെ കേട്ട് ഒന്നും പറയാൻ പറ്റാത്ത മാനസിക അവസ്ഥയിൽ ആയിരുന്നു നവിയും ആദിയും. തീർത്ഥ നേരെ ആമിയുടെ അടുത്തേക് പോയി.
\"\"ഞാൻ തീർത്ഥ ആദിത്യന്റെ യുടെ ഫ്രണ്ട് ആയിരുന്നു. അവനെ പോലെ ഒരാളെ കിട്ടിയ കുട്ടി ഭാഗ്യവതിയാണ്, വിഷ് യൂ ഹാപ്പി മാരീഡ് ലൈഫ്\"\" എന്ന് പറന്നു കൊണ്ടു അവൾ തിരിഞ്ഞു നടന്നവൾ കാറിൽ കയറി പോയി.
\"\"ഡാ നീ വീണ്ടും അവളെ ഓർത്തു നിൽക്കുകയാണോ, ചെയ്ത തെറ്റിനുള്ള ശിക്ഷ അവൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു.അങ്ങനെ കണ്ടാൽ മതി ഇതിനെ, ഇപ്പോൾ നീ പുതിയൊരു ജീവിതം തുടങ്ങിയിരിക്കുകയാണ് ഇനി അതിനെ കൂടെ വിഷമിപ്പിക്കരുത് പറഞ്ഞേക്കാം \"\" ദൂരേക്ക് നോക്കി നിൽക്കുന്ന അവന്റെ തോളിൽ കൈ വച്ചു കൊണ്ടു നവി പറഞ്ഞു.
\"\"ഇല്ലടാ അവൾ ഇപ്പോൾ എന്റെ ഓർമയിൽ പോലുമില്ല, പക്ഷെ എന്തോ അവളുടെ കഥ കേട്ടപ്പോ.... \"\"
\"\"ഒന്നുമില്ല വാ പോകാം എല്ലാരും നമ്മളെ കാത്തിരിക്കുകയാണ്. \"\"നവി വിഷയം മാറ്റാൻ എന്നോണം പറഞ്ഞു.
അവർ രണ്ടുപേരും തിരിഞ്ഞു കാറിനടുത്തേക് നടന്നപ്പോൾ സംശയത്തോടെ നിൽക്കുന്ന ആമിയെ ആണ് കാണുന്നത്. ആമിയെ കണ്ട ഉടനെ ആദിയുടെ എനർജി തിരിച്ചു വന്നു.
\"\"എന്താടീ നോക്കി പേടിപ്പിക്കുന്നെ എല്ലാരോടും ഞാൻ പോകാൻ പറഞ്ഞതല്ലേ \"\"
\"\"ഡോ.. അമ്മയും അച്ഛനും പറഞ്ഞു നമ്മളോട് ഒരുമിച്ചു വരാൻ അതുകൊണ്ട് മാത്രമാണ് ഞാൻ ഇവിടെ നിന്നത് അല്ലാണ്ട് തന്റെ പഴയ കാമുകിയെ കാണാനല്ലേ \"\"
\"\"ഭർത്താവിനെ ഡോ ന്നാണോ പെങ്ങള് വിളിക്കുന്നത്, നല്ല കാര്യം. അല്ല ഇപ്പോൾ വന്നത് അവന്റെ പഴയ കാമുകി ആണെന്ന് എങ്ങനെ മനസിലായി. \"\"നവി ചിരിയോടെ ചോദിച്ചു.
\"\"നിങ്ങളുടെ ഒക്കെ മുഖഭാവത്തിൽ നിന്നും മനസിലായി, പിന്നെ അവൾ ഇവിടെ വന്നിട്ട് ആദിത്യന്റെ ഫ്രണ്ട് ആയിരുന്നു എന്ന് പറഞ്ഞപ്പോൾ തോന്നി, വന്നത് ഒരു തേപ്പുപെട്ടി ആയിരുന്നു എന്ന്. \"\"എന്നവൾ പുച്ഛത്തോടെ പറഞ്ഞു.
\"\"ഓഹ് പോലീസ് കാരന്റെ ഭാര്യക്ക് കുറച്ചു ബുദ്ദിയൊക്കെ ഉണ്ടല്ലേ \"\"നവി ചോദിച്ചു.
\"\"എനിക്ക് പണ്ടേ നല്ല ബുദ്ദിയാ അത് ഇയാളുടെ ഭാര്യ ആയതോണ്ടൊന്നുമല്ല, നിങ്ങള് വരുന്നുണ്ടോ ഇപ്പോൾ തന്നെ ഒരുപാട് വൈകി \"\"എന്ന് പറഞ്ഞുകൊണ്ട് അവൾ കാറിൽ കയറി.
\"\"ഇവളെ ഞാൻ ഇന്ന് \"\"ആദി ദേഷ്യത്തോടെ കൊമ്പ് കോർക്കാനായി ഒരുങ്ങി.
\"\"മതി മതി ഇനി റിസപ്ഷൻ കഴിഞ്ഞു വന്നിട്ട് സൗകര്യം പോലെ നിങ്ങൾ അടിയുണ്ടാക്കിക്കോ ഇപ്പോൾ പോകാം. നിങ്ങൾ ഇങ്ങനെ തൊടുന്നതിനും പിടിച്ചതിനും വഴക്കിട്ടാൽ എന്താ ചെയ്യാ.\"\" എന്ന് ചോദിച്ചുകൊണ്ട് നവീൻ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു ആദി കോഡ്രൈവർ സീറ്റിലും.
പോകുന്ന വഴിക്ക് പരസ്പരം കൊരുത്തു കൊണ്ടു ആദിയും ആമിയും പാവം ബലിയാട് ആയി നവീനും, പക്ഷെ ആ യാത്രയിൽ നവീനും ആമിയും ഒരുപാട് കൂട്ടായി, അവനു അവന്റെ കുഞ്ഞനിയത്തിയെ പോലെയായി ആമി. കുറച്ചു സമയം കൊണ്ട് തന്നെ അവര് മൂവരും അവിടെത്തി. അവിടെ മുൻപിൽ തന്നെ മാധവനും ശ്രീദേവിയും അതിഥികളെ സ്വീകരിക്കുകയായിരുന്നു. ആമിയും ആദിയും കാറിൽ നിന്നും ഇറങ്ങി അങ്ങോട്ടേക്ക് നടന്നു. നവീൻ കാർ പാർക്ക് ചെയ്യാനായി പോയി.
\"\"ഏട്ടനും ഏട്ടത്തിയും എത്തിയല്ലോ\"\" എന്ന് പറഞ്ഞു കൊണ്ടു ലച്ചു അവരുടെ അടുത്തേക് പോയി ആമിയുടെ കൈയിൽ പിടിച്ചു കൊണ്ട് റെസ്റ്റിംഗ് റൂമിലേക്കു കൊണ്ടിരുത്തി. പുറകെ തന്നെ ആദിയും. ആളുകളൊക്കെ വന്നു തുടങ്ങുന്നതേയുള്ളൂ. മാധവൻ വീട്ടിൽ നടന്ന കാര്യങ്ങളെല്ലാം നവി വഴി അറിഞ്ഞു. 6മണിയോടെ മിക്ക ആളുകളും എത്തിച്ചേർന്നു.ചുവന്ന റോസാപ്പൂവ് കൊണ്ട് അലങ്കരിച്ച സ്റ്റേജിലേക്ക് റെഡ് കാർപെറ്റിലൂടെ ആദിയും ആമിയും പരസ്പരം കൈകൾ കോർത്തുകൊണ്ട് അവർക്കായുള്ള ഇരിപ്പിടത്തിൽ വന്നിരുന്നു. എല്ലാരുടെയും സെന്റർ ഓഫ് അട്രാക്ഷൻ ആദിയും ആമിയും ആയിരുന്നു, because they are made for each other.....
ഫങ്ക്ഷൻ തുടങ്ങി കുറച്ചു കഴിഞ്ഞതും ആമിയുടെ വീട്ടുകാരും വന്നു.
\"\"അച്ഛാ \"\"എന്ന് വിളിച്ചുകൊണ്ടവൾ ശേഖരിന്റെ തോളിലേക് ചാഞ്ഞു.
\"\"മോള് സന്തോഷമായിട്ടിരിക്കുന്നോ \"\" ശേഖർ അവളുടെ മുഖത്തു വാത്സല്യത്തോടെ തലോടി.
\"\"ആ അച്ഛാ ഞാൻ ഹാപ്പി ആണ്\"\" അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
\"\"മോളെ അവിടെ നിനക്ക് കുഴപ്പമൊന്നും ഇല്ലാലോ \"\"ഗായു വേവലാതിയോടെ ചോദിച്ചു.
\"\"ഇല്ലമ്മേ അവിടെ അച്ഛനും അമ്മയും എന്നേ സ്വന്തം മോളെപോലെയാണ് കാണുന്നെ\"\"
\"\"സ്വന്തം മോളെ പോലെയല്ല, സ്വന്തം മോള് തന്നെയാണ് ഗായത്രി അവൾ നമുക്ക്\"\" എന്ന് പറഞ്ഞുകൊണ്ടു ശ്രീ അങ്ങോട്ടേക്ക് വന്നു. പിന്നെ എല്ലാവരും ഓരോന്നും സംസാരിച്ചിരുന്നു.
കുറച്ചു കഴിഞ്ഞതും ശിവയും കിച്ചുവും കൂടെ സ്റ്റേജിലേക് വന്നു, ആമി അവരെ കെട്ടിപ്പിടിച്ചു അവർ രണ്ടുപേരും ആമിയും കൂടെ ഓരോന്നും സംസാരിച്ചു നിന്നു. ആദിയെയും ആമിയെയും കാണാനും ഗിഫ്റ്റ് കൊടുക്കാനുമായി ഒരുപാട് പേര് സ്റ്റേജിലേക്ക് കയറിവന്നപ്പോൾ ശിവയും കിച്ചുവും കൂടി താഴേക്ക് ഇറങ്ങി അവിടെ ഒരു ചെയറിൽ ഇരുന്നു. ആപ്പോൾ നവീൻ അവരുടെ അടുത്തേക് വന്നു.
\"\"ഹലോയ് \"\"നവി ശിവയോട് പറഞ്ഞു.
\"\"ഹായ് \"\"
\"\'എന്നേ ഓർമ്മ ഉണ്ടോ ശിവക്കുട്ടിക്ക് \"\"
\"\"ശിവക്കുട്ടിയോ 🙄, എപ്പോ മുതൽ \"\"ശിവ ആത്മഗതിച്ചു.
\"\"അതേ ചേട്ടാ ചേട്ടൻ ഈ കുട്ടിയെ മാത്രമേ കണ്ടുള്ളൂ, നമ്മളൊക്കെ ഇവിടെ ഉണ്ട്ട്ടോ\"\" കിച്ചു ഇളിച്ചുകൊണ്ട് പറഞ്ഞു.
\"\"😁ശിവയെ എനിക്ക് ആദ്യമേ അറിയാം, അല്ലേ ശിവ...\"\"-നവി
\"\"ഹ്മ്മ്, അല്ല ഇയാൾക്കു എന്റെ പേര് എങ്ങനെ കിട്ടി\"\" ശിവ ഒരു പുരികം പൊക്കി ചോദിച്ചു.
\"\"അതൊക്കെ കിട്ടി, തന്റെ ഫ്രണ്ട് ആത്മിക പറഞ്ഞു, ഇന്ന് ഞങ്ങൾ ഒന്നിച്ചാണ് വന്നത് അപ്പോൾ പറഞ്ഞതാ, ബൈ ദുബായ് എനിക്കൊരു പേരുണ്ട് നവീൻ എന്നാണ് കുട്ടി വേണെങ്കിൽ എന്നേ നവിയേട്ടാ എന്ന് വിളിച്ചോളൂ\"\"
\"\"നവിയേട്ടാ..... \"\"ലച്ചു സ്നേഹത്തോടെ വിളിച്ചു.
\"\"ഓഹ്......\"\" എന്ന് ഒരു പ്രേത്യേക ട്യൂണിൽ അവൻ റിപ്ലൈ കൊടുത്തു.
\"\"ടാ നവിയേട്ടാ, നീ ഇവിടെ നിന്ന് ട്യൂൺ ചെയ്യുകയാണല്ലേ ഇത് ഞാൻ ഏട്ടനോട് പറഞ്ഞുകൊടുക്കും നോക്കിക്കോ \"\" ലച്ചു ഭീഷണി മുഴക്കി.
\"\"പൊന്നെ മുത്തേ ചതിക്കല്ലേ ഞാൻ ഡയറി മിൽക്ക് വാങ്ങിച്ചു തരാം \"\"
\"\"അഞ്ചേണ്ണം വേണം\"\"ലച്ചു ഗൗരവത്തോടെ പറഞ്ഞു.
\"\"നിനക്ക് പത്തെണ്ണം തരാം പോരെ \"\"
\"\"ഓക്കേ \"\"
ഇതൊക്കെ കേട്ടുകൊണ്ട് ചിരിച്ചിരിക്കുകയാണ് ശിവയും കിച്ചുവും, പിന്നെ ലച്ചുവും അവരുടെ കൂടി നവിയെ കളിയാക്കിയും ചിരിച്ചുകളിച്ചും സമയം പോയി.
ഇതേ സമയം സ്റ്റേജിൽ...
\"\"പണ്ടാരം നിന്നു കാല് കഴഞ്ഞു ഇനി എത്ര സമയം ഉണ്ടാകുമോ എന്തോ \"\"-ആമി സ്വ
ആപ്പോഴാണ് സ്റ്റേജിലേക് കുറച്ചുപേര് കയറിവന്നു ആദിയേ കെട്ടിപ്പിടിച്ചു കൊണ്ടു സംസാരിക്കാൻ തുടങ്ങിയത്
\"\"ഓയ് മാൻ വിഷ് യൂ ഹാപ്പി മാരീഡ് ലൈഫ് \"\"
\"\"താങ്ക് യൂ ബ്രോ \"\"
\"\"ഹായ് കല്യാണപ്പെണ്ണേ, ഞങ്ങളൊക്കെ ആദിയുടെ കൂടെ ഐ പി എസ് ട്രെയിനിങ് ക്യാമ്പിൽ ഉണ്ടായവരാണ് ഞാൻ റോബിൻ, ഇത് ടിജോ, ഇത് നിയ, ഇത് നതാക്ഷ, ഞങ്ങൾ അഞ്ചു പേരും കട്ട കമ്പനി ആയിരുന്നു.\"\" -റോബിൻ
\"\"ഹായ് \"\"-ആമി
\"\"എന്താ പറയണ്ടേ മാൻ you both are looking gorgeous and made for each other, wishing you happy married life dears\"\"-ടിജോ
എല്ലാവരും ആശംസകൾ നേർന്നു, ചേർന്ന് നിന്നു ഫോട്ടോ ഒക്കെ എടുത്ത് താഴേക്ക് ഇറങ്ങി.ഇറങ്ങുമ്പോൾ നാതാഷ ആമിയെ തിരഞ്ഞു നോക്കി, അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലാവാതെ ആമി അവിടെ നിന്നു.
തുടരും .......
✍️ദക്ഷ ©️