Aksharathalukal

THE SECRET-26

Part-26

✍️ MIRACLE GIRLL

പെട്ടെന്നാണ്, ഒരു കൊഴുത്ത ദ്രാവകം പോലെ എന്തോ ഒന്ന് അന്നയുടെ കവിളിൽ ഇറ്റി വീണത്, അവള് ഒരറപ്പോടെ അത് തുടച്ച് മാറ്റിയിട്ട് ലൈറ്റ് മുകളിലേക്ക് നീട്ടി പിടിച്ചതും ആ കാഴ്ച കണ്ട് അവള് ഭയന്ന് നില വിളിച്ചു.

അവളുടെ നിലവിളി കേട്ടാണ് അജുവും അങ്ങോട്ടേക്ക് ശ്രദ്ധിച്ചത്. ഒരു മനുഷ്യന്റെ അറുത്തു മാറ്റിയ കൈ മുകളിൽ തൂക്കിയിട്ടിരിക്കുന്നു.അതിൽ നിന്നും ചോര ഇറ്റി വീണു കൊണ്ടിരുന്നു.

അന്ന ഭയന്ന് അജുവിന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. അവൻ അവിടെ നിന്ന് മുഖം തിരിച്ച് കൊണ്ട് ഫ്ലാഷ് ലൈറ്റിന്റെ വെട്ടത്തിൽ ആ മുറിയാകെ കണ്ണോടിച്ചപ്പോഴാണ് നിലത്താകെ  ചോര അവൻ ശ്രദ്ധിച്ചത്.

\"അജു..എന്റെ ല്യു..\" അവള് അവന്റെ നെഞ്ചില് നിന്നും മുഖം പിൻവലിക്കാതെ ഒരു തകർന്ന സ്വരത്തിൽ ചോദിച്ചത് കേട്ട്, അജുവിന് ഒന്നും മറുപടി പറയാൻ കഴിഞ്ഞില്ല. ആ നിമിഷം, ല്യൂ ഭൂമി വിട്ട് പിരിഞ്ഞെന്ന് അവർ കരുതി. 

\"അജു.. ല്യൂ,, ല്യൂവിനെ തിരിച്ച് കൊണ്ട് വാ.. അവളില്ലാതെ ഞാൻ വീട്ടിക്ക്‌ പോവൂലാ..\" അവന്റെ നെഞ്ചില് മുഖമമർത്തി കൊണ്ട് അന്ന എന്തൊക്കെയോ പിറുപിറുക്കുന്നത് കേട്ട്, അജു ഭയത്തോടെ അവനിൽ നിന്ന് അകറ്റി കൊണ്ട് അവളെ നോക്കി. അവള് ഒരു പാവ കണക്കെ നിൽക്കുകയായിരുന്നു. 
അന്ന ഇനിയും ഇവിടെ നിൽക്കുന്നത് ശരിയല്ലെന്ന് തോന്നി അവൻ അവളെയും കൊണ്ട് ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. സ്റ്റെയർ ഇറങ്ങുമ്പോഴാണ് ആ പാലസിന്റെ പ്രധാന വാതിൽ തുറക്കപ്പെട്ടത്. അതിലൂടെ മൂന്ന് പേർ കടന്നു വന്നു. അതിൽ ഒരാളെ കണ്ട് അവൻ ഞെട്ടി.

\"നിയാൽ ലൂക്കാ\" അവന്റെ ചുണ്ടുകൾ ആ നാമം ഉരുവിട്ടു.

അപ്രതീക്ഷിതമായി രണ്ട് പേരെ അവിടെ കണ്ട് അവരും നിന്നു. അജു തന്റെ പേര് ഉരുവിട്ടത് കേട്ട് അവൻ ഒരു ക്രൂരമായ ചിരിയോടെ ഹൂടിയുടെ ക്യാപ് തലയിൽ നിന്നും താഴ്ത്തി. അവന്റെ മുഖം നല്ല വ്യക്തമായി കണ്ടപ്പോൾ അജുവിന്
വിശ്വസിക്കാൻ സാധിച്ചില്ല.

\"നിയാൽ..നി..നീ എന്താ ഇവിടെ??\" അവൻ അന്നയിൽ നിന്നും അകന്ന് നിന്ന് കൊണ്ട് അവന്റെ അടുത്തേക്ക് നടക്കുന്നതിനിടയിൽ ചോദിച്ചു.

\"അതെന്ത് ചോദ്യമാണ് അജിൻ,, എന്റെ താവളത്തിൽ വന്നിട്ട് എന്നോട് എന്താ ഇവിടെ എന്നൊക്കെ ചോദിക്കാൻ പാടുണ്ടോ..\" അവൻ ഒരു പരിഹാസത്തോടെ പറഞ്ഞു.
അവൻ അത് കേട്ട് ഒന്നും മനസ്സിലാകാതെ നിന്നു.

\"ശരിക്കും, ഗ്രേറ്റ് ബിസിനസ്‌മെൻ അജിൻ യാക്കൂബിനെ അപ്രതീക്ഷിതമായി ഇവിടെ വെച്ച് കണ്ടപ്പോൾ ഞാനാ സർപ്രൈസ്ഡ് ആയത്...\" എന്നും പറഞ്ഞ് അവൻ അജുവിന് നേരെ കൈ നീട്ടി. അവൻ ഒരു സംശയത്തോടെ അവന്റെ കയ്യിലും മുഖത്തേക്കും മാറി മാറിനോക്കി.

\"എന്റെ ആത്മാർത്ഥ സുഹൃത്തും, എന്നെക്കാൾ ഒക്കെ ഗ്രേറ്റുമായ ലൂക്ക എന്താണ് ഇവിടെ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല..എനിക്ക് ഒന്ന് മാത്രം അറിഞ്ഞാൽ മതി, നീയാണോ ല്യൂവിനെ...\" ബാക്കി പറയാൻ കഴിയാതെ അവൻ അന്നയെ നോക്കി, അവള് അപ്പോഴും പ്രതിമ കണക്കെ നിൽക്കുകയായിരുന്നു.

\"അജു..ഇവിടെ ഇപ്പൊൾ നിന്റെ മുമ്പിൽ നിൽക്കുന്നത് നിന്റെ ബെസ്റ്റ് ഫ്രണ്ട് ലൂക്കയല്ല..
ഇപ്പൊൾ നിന്റെ മുൻപിൽ നിൽക്കുന്നത് ചാർലിയാണ്..നീയൊന്നും കണ്ടിട്ടില്ലാത്ത എന്റെ മറ്റൊരു മുഖം..\" ചാർളി അവനെ നോക്കി ഒരു പുച്ഛത്തോടെ പറഞ്ഞത് കേട്ട് അജുവിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. അവൻ ചാർളി ധരിച്ചിരിക്കുന്ന ഹൂടിയിൽ പിടിച്ച് വലിച്ച് കൊണ്ട്  അവനെ കത്തുന്ന ഒരു നോട്ടം നോക്കി. 

\"പറയടാ പുല്ലേ...നീ എന്താ ല്യൂവിനെ ചെയ്തേ..\" അവന്റെ കൈകൾ നെഞ്ചില് മുറുകിയതും, ചാർളി അവനെ ശക്തിയിൽ പിന്നിലേക്ക് തളളി. അജു പിറകിലുള്ള തൂണിൽ ചെന്നിടിച്ചു.

\"കൂൾ ബ്രോ,, ഒന്നെങ്കിലും ഞാൻ നിന്റെ ചങ്കല്ലേ..നീ എന്നോട് ഇങ്ങനെയൊക്കെ ബിഹേവ് ചെയ്യാമോ,, അല്ല, ഇൗ ല്യൂ ആരാ?? ഒഹ്‌..കിട്ടി,, അതാണല്ലെ അമീറയുടെ അനിയത്തി..\" ചാർളി ചോദിച്ചത് കേട്ട്, അന്ന ഞെട്ടി കൊണ്ട് അയാളെ നോക്കി. അപ്പോഴാണ് ചാർളിയും അന്നയെ ശ്രദ്ധിച്ചത്..അവൻ അവളുടെ അടുത്തേക്ക് ചെന്ന്, അവളെയും അജുവിനെയും മാറി മാറി നോക്കി. 

\"എതാടാ മോനെ ഇൗ ചരക്ക്,, അല്ല..നീയാ ആണും പെണ്ണും കെട്ട സാധനത്തെ ഒഴിവാക്കിയോ..ഏതായാലും ഇവൾ കൊള്ളാം\" അവൻ അന്നയെ ഒന്ന് ഉഴിഞ്ഞ് നോക്കി കൊണ്ട് പറഞ്ഞതും, അവൻ നിലത്തേക്ക് മറിഞ്ഞ് വീണതും ഒരുമിച്ചായിരുന്നു.

\" ടാ,, അമീറയെ കുറിച്ച് പറയാൻ നിന്റെ ഇൗ പുഴുത്ത നാവ് പൊങ്ങരുത്..\" എന്നും പറഞ്ഞു കൊണ്ട് അവൻ ചാർളിയുടെ മുഖത്തേക്ക് ആഞ്ഞ് ചവിട്ടി. അത് കണ്ടതും, അവന്റെ ഗാർഡ്സ് അജുവിന്റെ നേരെ അടുത്തു, ചാർളി അവർക്ക് നേരെ വേണ്ടെന്ന അർത്ഥത്തിൽ കൈ ഉയർത്തി കാണിച്ചു.

\" അവളെ പറഞാൽ നിനക്ക് പൊള്ളുമല്ലെ..എന്റെ എച്ചിൽ തിന്നിട്ടാടാ അവളോക്കെ ഇൗ നിലയിൽ ആയത്.. ആ മഹാ റാണിയുടെ ഭരണം അവസാനിപ്പിക്കാനും കൂടെ വേണ്ടിയിട്ടാ ഞാൻ ഇങ്ങോട്ട് കെട്ടിയെടുത്തത്..\" അവൻ പറഞ്ഞതൊന്നും മനസ്സിലാകാതെ അജു അവനെ കലിപ്പിച്ച് നോക്കി.

\" അവള് വെറും ഒരു സ്ക്വാഡ് മെമ്പർ ആണ്, എന്നാല് അതേ സ്ക്വാഡിന്റെ രാജാവാണ് ഞാൻ...എന്നിട്ടും, എല്ലാർക്കും ഭയം അവളെയാണ്.. ആ നശിച്ച ജന്മം ഇത്രയും കാലം ജീവിച്ചത് അവളുടെ പൊന്നോമന അനിയത്തിക്ക്‌ വേണ്ടിയല്ലേ..അവള് എന്റെ കയ്യീ കെടന്ന് പിടഞ്ഞ് ചാവുന്നത് അമീറ കാണണം..ഇൗ ലോകത്ത് എന്നെക്കാൾ ശക്തരല്ല ആരും..പിന്നെയല്ലേ ആ പീറ പെണ്ണ്..\" അവൻ ഒരു പുച്ഛത്തോടെ പറഞ്ഞു നിർത്തി. ഇതെല്ലാം കേട്ട് തറഞ്ഞു നിൽക്കുകയായിരുന്നു അവർ രണ്ട് പേരും.

\"ലൂക്കാ.. ല്യൂ,, ല്യൂ എവിടെ?? നിങൾ തമ്മിൽ ഉള്ള പ്രശ്നത്തിൽ നീ ആ കുട്ടിയെ വലിച്ചിഴക്കരുത്..\" അജു

\"എടോ..അവള് എവിടെ,, അവളെ വെറുതെ വിടുന്നതാ നിങ്ങൾക്ക് നല്ലത്, ഇല്ലെങ്കിൽ അത് നിങ്ങളുടെ നാശത്തിനാ..കാരണം, നീ തൊടാൻ പോകുന്നത് അമീറയുടെ കൂടെ പിറപ്പിനെയാ..\" അന്ന ചാർളിക്ക്‌ നേരെ പാഞ്ഞടുത്ത്‌ കൊണ്ട് അലറി. 
അത് കേട്ട് അവൻ പൊട്ടി ചിരിച്ചു, പൊടുന്നനെ അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു. 

\"ചെലക്കാതെ നായെ..\" എന്നും പറഞ്ഞ് കൊണ്ട് അവൻ അവളുടെ കവിളിൽ ആഞ്ഞടിച്ചതും, ആ അടിയിൽ തന്നെ അവള് ബോധം മറഞ്ഞു നിലത്തേക്ക് വീണു.

ഇത് കണ്ട് കൊണ്ട് അജു ദേഷ്യം നിയന്ത്രിക്കാനാകാതെ അവന്റെ അടുത്തേക്ക് പാഞ്ഞടുത്തു. അപ്പോഴേക്കും ആരോ അവന്റെ തലക്ക് പിറകിലായി അടിച്ചതും, അവൻ തലയിൽ കൈ വെച്ചു കൊണ്ട് നിലത്തേക്ക് ഊർന്നു.

***********************

\"നീയെന്താ ഇൗ പറയുന്നെ,, ഇശലിനെ കാണാനില്ലന്നോ,,\" അമീറ ഫോണിലൂടെ വിളിച്ച് പറഞ്ഞത് കേട്ട് സോഫിയ ഞെട്ടൽ മാറാതെ ചോദിച്ചു.

\"മമ്മാ, അതും ഇതും പറയാനുള്ള ടൈം അല്ല..അവളെ കൊണ്ട് പോകാൻ ചാൻസ് ഉള്ള എല്ലാ സ്ഥലങ്ങളിലും ഞങൾ നോക്കി..അവിടെയൊന്നും ഇല്ലാ,, ഇനി മമ്മക്ക്‌ ഏതെങ്കിലും പ്ലേസ് അറിയോ??\" അവള് ഒരു പ്രതീക്ഷയോടെ ചോദിക്കുന്നത് കേട്ട്, അവർ അൽപസമയം ചിന്തിച്ചു.

\"അമീറ,, ഇപ്പൊ അവളെ അവർ തട്ടി കൊണ്ട് പോയിട്ടുണ്ടെങ്കിൽ..അത് ഉറപ്പായും ആ ചാർളിക്ക്‌ വേണ്ടിയാകും..അയാള് അത്ര നിസ്സാരക്കാരനല്ല..അയാളാണ് നമ്മുടെയൊക്കെ യഥാർത്ഥ ബോസ്..പിന്നെ അയാളുടെ താവളം വിക്ടോറിയാസ്‌ പാലസാണ്,, നിങൾ അവിടെ പോയി നോക്കിയോ??\" സോഫിയ ഓർത്തെടുത്ത് കൊണ്ട് ചോദിച്ചു.

\"മമ്മാ,, അവിടേക്ക് ഞാൻ അജുവിനെയും അന്നയെയും പറഞ്ഞ് വിട്ടതാ...അവർ അവിടെ ഇല്ലാന്നാ വിളിച്ച് പറഞ്ഞേ,, എങ്ങനെ എങ്കിലും അവരുടെ ലോക്കേഷൻ കണ്ട് പിടിച്ചേ പറ്റൂ.. അതെങ്ങനെ എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലാ..\" എന്നൊക്കെ അവള് പറഞ്ഞത് കേട്ട്, സോഫിയയും എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം ചിന്തിച്ചു.

\"ശരി,, നീയിപ്പൊ എവിടെയാ ഉള്ളത്?? ഞാനും വരാം നിന്റെ കൂടെ,, നീ എങ്ങോട്ടും തനിയെ പോകണ്ട..\" അവർ പറഞ്ഞു.

\"ഞാനിപ്പോ മാർഗരറ്റ് സ്ട്രീടിലാ ഉള്ളത്,, മമ്മ ഇങ്ങോട്ട് വരേണ്ട..എനിക്ക് തന്നെ എന്ത് ചെയ്യണമെന്ന് അറിയാൻ പറ്റാത്ത അവസ്ഥയാണ്..\" അവള് മറുപടി പറഞ്ഞ് കേട്ട്, അവർ അപ്പൊൾ തന്നെ കോൾ കട്ട് ചെയ്തു, കാറിന്റെ കീയുമെടുത്ത് പുറത്തേക്ക് ഇറങ്ങി.

തന്നെ കാത്തെന്ന പോലെ അവരുടെ കാറിന്റെ ബോണറ്റിനോട് ചാരി നിൽക്കുന്ന ബെഞ്ചമിനെ കണ്ടതും, അവരുടെ ഉള്ളിൽ അത്രയും നേരം ഇല്ലാതിരുന്ന ഭയം ഉണർന്നു.
അത് ശ്രദ്ധിച്ച്, ബെഞ്ചമിന്റെ ചുണ്ടിൽ ഒരു പുഛചിരി വിരിഞ്ഞു.

\"മകളുടെ അനിയത്തിയെ രക്ഷിക്കാനുള്ള പോക്കാണെന്ന് തോന്നുന്നു..\" അയാള് ഒരു പരിഹാസത്തോടെ ചോദിച്ചത് കേട്ട്, സോഫിയ ഒന്നും മിണ്ടാൻ കഴിയാതെ തല താഴ്ത്തി.

\" നീ ഇനി എവിടെ പോയി തിരഞ്ഞിട്ടും കാര്യമില്ല..അവളെ ഇനി ആർക്കും രക്ഷിക്കാനാകില്ല..നിനക്ക് അറിയുന്നതല്ലേ ചാർളി ആരാണെന്ന്..എന്നിട്ടും, നീ എന്ത് ധൈര്യത്തിലാണ് ഇതിന് ഇറങ്ങി പുറപ്പെട്ടത്??\" അയാള് അവർക്ക് നേരെ ശബ്ദമുയർത്തി ചോദിച്ചു.

\"ബോസ്.. ആ കുട്ടിയെ എങ്ങനെയെങ്കിലും രക്ഷിക്കണം,, അവള് അമീറയുടെ..\"

\"എനിക്ക് അറിയാം സോഫിയ..അവള് അമീറയുടെ അനിയത്തിയാണ്,, പക്ഷേ എന്ത് ചെയ്യാനാ, എനിക്ക് അവളെ രക്ഷിക്കാൻ കഴിയില്ല.. അമീറ തന്നെ രക്ഷിക്കട്ടെ..\" അയാള് ഒരു പുച്ഛത്തോടെ പറഞ്ഞ് നിർത്തി.

\" അവള് എവിടെയാ ഉള്ളതെന്ന് എനിക്കറിയാം.. അമീറ പോയി അവളെ രക്ഷിക്കട്ടെ..ഇതൊരു വെല്ലവിളിയായി ഏറ്റെടുക്കാൻ പറയ് അവളോട്..
ഇശൽ ഇപ്പൊൾ ഉള്ളത് വിക്ടോറിയാസ് പാലസിലാണ്..\" അയാള് അത്രയും പറഞ്ഞതും, സോഫിയ ഒരു സംശയത്തോടെ അയാളെ നോക്കി.

\"വിളിച്ച് പറയ് അവളോട്, ഇശൽ എവിടെയാണെന്ന്..\" എന്ന് അയാൾ അവർക്ക് നേരെ അലറിയതും, അവർ ഭയന്ന് കൊണ്ട് ഫോണെടുത്ത് അമീറയുടെ നമ്പറിലേക്ക് കോൾ ചെയ്തു. പെട്ടെന്നാണ്, ആരോ തന്റെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചു വാങ്ങിയത്. സൈഡിലേക്ക് നോക്കിയപ്പോൾ ഖാലിദായിരുന്നു. അവർ ആ കോൾ കട്ട് ചെയ്തു കൊണ്ട് സോഫിയയെ കലിപ്പിച്ച് നോക്കി.

\" നീ അവളെ അപകടത്തിലേക്ക് പറഞ്ഞയക്കാൻ നോക്കുവാണോ...അവള് അങ്ങോട്ടേക്ക് തനിയെ പോയാൽ എന്താ ഉണ്ടാകാ എന്നറിയോ.. ചാർളിയോടാണ് അവള് ഏറ്റുമുട്ടാൻ പോകുന്നത്,, അവൻ അത്ര നിസ്സാരക്കാരനല്ല..\" എന്നൊക്കെ ഖാലിദ് സോഫിയയോട് ദേഷ്യത്തിൽ പറഞ്ഞതും, അവരുടെ കണ്ണുകൾ നിറഞ്ഞ് വന്നിരുന്നു. പെട്ടെന്നാണ്, അവിടെ ബെഞ്ചമിന്റെ പൊട്ടി ചിരി മുഴങ്ങിയത്.

\"ഇബ്രാഹിം ഖാലിദിന് മകളോട് ഉള്ള ഒരു സ്നേഹം..സ്വന്തം ഒന്നുമല്ലല്ലോ,, പിന്നെയെന്തിനാ നിനക്ക് അവളുടെ കാര്യത്തിന് ഇത്ര സങ്കടം..\"  അയാള് കളിയാക്കി കൊണ്ട് ചോദിച്ചതും, അത് കേട്ട് ഖാലിദിന്റെ മുഖം ദേഷ്യതാൽ വലിഞ്ഞു മുറുകി.

\"ഛി.. നിർത്തടാ,, എന്റെ കുടുംബം ഇങ്ങനെ നശിക്കാൻ കാരണം നീ ഒറ്റൊരുത്തനാ..എന്റെ ഭാര്യയേയും മകളേയും നിന്റെ അടിമയായി നിർത്തി..നീ ഒരിക്കലും ചതിക്കില്ലെന്ന് വിചാരിച്ച എനിക്ക് തെറ്റി..\" ഖാലിദ് ഒരു വെറുപ്പോടെ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു.

\" 30 വർഷങ്ങൾക്ക് മുൻപ്..
ബിസിനസ് എല്ലാം തകർന്ന്, കടം കയറി മുടിഞ്ഞപ്പോ എന്റെ മുൻപിൽ മുട്ടു കുത്തി നിന്ന് സഹായം യാചിച്ച ഒരു ഖാലിദ് ഉണ്ടായിരുന്നു.. ആ ദരിദ്രനായ ഖാലിദിൽ നിന്ന് ഇന്ന് ഇൗ കാണുന്ന കോടികണക്കിന് സ്വത്തിന് ആസ്ഥിയുള്ള ഒരു ബിസിനസ്മാൻ ആയി മാറിയിട്ടുണ്ടെങ്കിൽ അത് ഞങ്ങളുടെ പിൻബലം കൊണ്ട് തന്നെയാ..അങ്ങനെയുള്ള നീ ഇപ്പൊ എന്റെ മുൻപിൽ വന്നു ഒരുപാട് നെഗളിക്കണ്ട..\"എന്ന് അയാൾ ഖാലിദിന്റെ ഷർട്ടിന്റെ കോളറിൽ പിടി മുറുക്കി കൊണ്ട് പറഞ്ഞു. അത് കേട്ടതും, ഖാലിദ് അയാളെ പിടിച്ച് തള്ളി.

\"നീ ചെയ്ത് തന്ന ആ സഹായത്തിന് പകരം എടുക്കുന്നത് എന്റെ ഭാര്യയെ ആണെന്ന് ഞാൻ അറിഞ്ഞിരുന്നെങ്കിൽ നിന്റെ ഒൗധാര്യത്തിന് നിൽക്കില്ലായിരുന്നു ഞാൻ..\" 
എന്ന് അയാൾക്ക് നേരെ അലറി കൊണ്ട് അവർ സോഫിയയെ നോക്കിയപ്പോൾ അവർ മുഖം പൊത്തി പിടിച്ച് കരയുകയായിരുന്നു.
അത് കണ്ടതും, അവരുടെ നെഞ്ച് പിടഞ്ഞു.

\"ഞാൻ നിനക്ക് ചെയ്ത് തന്ന സഹായത്തിന് നിന്റെ ഭാര്യ പകരം വീട്ടി..പക്ഷേ, ചതിച്ചത് നിന്റെ മകളാണ്..അതിന് അവൾക്കുള്ള ശിക്ഷയെന്താണെന്ന് അറിയുമോ..അവളുടെ പ്രിയപ്പെട്ടവരെല്ലാം ഇൗ ഭൂമിയിൽ നിന്നും ഇല്ലാതാകണം..അവള് ഓരോ നിമിഷവും നീറി നീറി ജീവിക്കണം..\"എന്നൊക്കെ അയാള് ഒരു ഭ്രാന്തനെ പോലെ പുലമ്പിയതും, ഖാലിദ് അയാളുടെ കഴുത്തിൽ പിടി മുറുക്കി.

\"ടാ നായേ,,നിനക്ക് ഖാലിദ് ആരാണെന്ന് ശെരിക്ക്‌ അറിയില്ല..\"ഖാലിദ് അയാളുടെ കഴുത്തിൽ ഒന്നൂടെ പിടി മുറുക്കിയതും, ഒരു വെടിയൊച്ച മുഴങ്ങിയതും ഒരുമിച്ചായിരുന്നു.

ഖാലിദ് തന്റെ വയറിൽ കയ്യമർത്തി കൊണ്ട് നിലത്തേക്ക് ഊർന്നു. അവിടെ നിന്നും ധാര ധാരയായി രക്തം ഒഴുകി.

ഇതെല്ലാം ഒരു ഞെട്ടലോടെയാണ് സോഫിയ കണ്ടു നിന്നത്. എന്താണ് നടന്നതെന്ന് മനസ്സിലാക്കാൻ അവർക്ക് സമയം വേണ്ടി വന്നു. 

\"പോയി ചാവടാ &#&##,,\" ബെഞ്ചമിൻ ഖാലിദിന് നേരെ അലറി, വലത് കാൽ കൊണ്ട്   അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ചവിട്ടിയതും അയാള് നിലം പതിച്ചു.

ഒരു പാവ കണക്കെ നിൽക്കുന്ന സോഫിയയെ നോക്കി കൊണ്ട് അയാള് അവിടെ നിന്നും കാറെടുത്തു പോയി.

അവിടെ ജീവനറ്റ് കിടക്കുന്ന തന്റെ ഭർത്താവിനടുത്തേക്ക് അവർ തളർച്ചയോടെ നടന്നു.അവരുടെ തല തന്റെ മടിയിലേക്ക് എടുത്ത് കിടത്തിയതും, വയറിന്റെ സൈഡിലൂടെ ഒലിച്ചിറങ്ങുന്ന ചോര അവരുടെ കയ്യിലേക്കും വസ്ത്രത്തിലേക്കും പടർന്നു.

\"ഖാ..ഖാലിദ്,, കണ്ണ് തുറക്ക്..\" വലത് കയ്യിൽ പിടിച്ച് കൊണ്ട് അവർ ഒരു ഇടർച്ചയോടെ വിളിച്ചു. നിശ്ചലമായ അവരുടെ ശരീരം തന്റെ നെഞ്ചോട് ചേർത്തു കൊണ്ട് അവർ ഒരുപാട് നേരം അങ്ങനെ ഇരുന്നു. അപ്പോഴും, അവരുടെ കണ്ണിൽ നിന്നും കണ്ണീർ പൊഴിഞ്ഞിരുന്നില്ല..

*****************

തലയിൽ നല്ല വേദന അനുഭവപ്പെട്ടപ്പോൾ, ഒരു വിധം പാട് പെട്ട്‌ അവൻ കണ്ണുകൾ വലിച്ച് തുറന്നു.

തന്നെ നോക്കി ഇരിക്കുന്ന ഒരു കുട്ടിയാണ് അവന്റെ കണ്ണിൽ ആദ്യം പതിഞ്ഞത്. അവൻ തലയിൽ കൈ താങ്ങി കൊണ്ട് ചുറ്റും നോക്കി. 

ഒരു ഇരുട്ട് മുറിയായിരുന്നു അത്. ഒരു ചെറിയ വെട്ടം മാത്രമുണ്ട്. സൈഡിലേക്ക് നോക്കിയപ്പോൾ ആ മുറിയുടെ വാതിൽ എങ്ങനെയൊക്കെയോ തുറക്കാൻ ശ്രമിക്കുകയായിരുന്നു അന്ന.
മുൻപിലായി ഒരു പതിനാല് വയസ്സ് പ്രായം വരുന്ന പെൺകുട്ടി അന്നയേയും അജുവിനെയും മാറി മാറി നോക്കി കൊണ്ടിരുന്നു.

\"അന്ന..\" അവൻ തലയ്ക്ക് താങ്ങ് കൊടുത്ത് എങ്ങനെയൊക്കെയോ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ വിളിച്ചു. 

\"അജു... ഡോർ പുറത്ത് നിന്നും ലോക്ക് ആണ്.. നമ്മൾക്ക് എങ്ങനെയെങ്കിലും വേഗം രക്ഷപ്പെടണം..\" എന്നവൾ അജുവിനെ നോക്കി പറഞ്ഞതും, അവൻ ഒരു സംശയത്തോടെ മുൻപിൽ നിൽക്കുന്ന കുട്ടിയിലേക്ക്‌ നോട്ടം തെറ്റിച്ചു. പേടിച്ചരണ്ട കണ്ണുകളോടെ അവനെ തന്നെ ഉറ്റു നോക്കുകയായിരുന്നു അവള്.

\"അജു..ഇത് ല്യുവാണ്..\" അവൻ നോക്കുന്നത് കണ്ട് അന്ന പറഞ്ഞതും, അജു ഞെട്ടി കൊണ്ട് അന്നയെയും ല്യുവിനെയും മാറി മാറി നോക്കി.

തുടരും...


എന്താ അറീല,,എഴുതാൻ പറ്റുന്നില്ല..ഇൗ പാർട്ട് അത്ര നന്നായിട്ടില്ല ട്ടോ.. ഒന്നാമതെ മടി പിടിച്ച്‌ എഴുതിയതാണ്..അപ്പോ റിവ്യൂവും റേറ്റിങ്ങും മറക്കണ്ട...



THE SECRET-27

THE SECRET-27

4.5
1705

Part-27✍️ MIRACLE GIRLL\"അജിൻ..ഇത് ല്യുവാണ്..\" അവൻ നോക്കുന്നത് കണ്ട് അന്ന പറഞ്ഞതും, അജു ഞെട്ടി കൊണ്ട് അന്നയെയും ല്യുവിനെയും മാറി മാറി നോക്കി.അവൻ നോക്കുന്നത് കണ്ട് ല്യു അന്നയുടെ അടുത്തേക്ക് ചെന്നു.\"അന്ന,, അതാരാ??\" അവള് അന്നക്ക്‌ മാത്രം കേൾക്കാൻ പാകത്തിലാണ് ചോദിച്ചതെങ്കിലും അജു അത് കേട്ടിരുന്നു.അവളെ ഓർത്ത് അവന്റെ ചുണ്ടിലോരു ചിരി വിരിഞ്ഞു. അപ്പോഴും തലക്ക് പിന്നിലെ വേദന കാരണം, അവൻ തലയ്ക്ക് പിറകിൽ കൈ വെച്ചു നിന്നു.\"ഇത് അജിൻ,,,എന്റെ ഫ്രണ്ടാണ്..മോളെ രക്ഷിക്കാൻ എന്റെ കൂടെ വന്നതാ..\" അവള്  ല്യൂവിന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു. അവള് അത് കേട്ട് അജുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അ