Aksharathalukal

എന്റെ മാത്രം കണ്ണഴകി 4

Part 4







ശ്രീ ഞെട്ടി തരിച്ചു ചുറ്റിലും നോക്കി ...എല്ലാവരും കാര്യം മനസിലാവാതെ അവനെ തന്നെ നോക്കുന്നുണ്ട് ..അച്ചു കണ്ണും തള്ളി നിൽപ്പുണ്ട് ...

\"ആരോടാ കുട്ടേട്ടൻ പറഞ്ഞത് ...\"മീര കളിയാക്കി

\"അല്ല ..ആരോടും പറഞ്ഞതല്ല ..എന്റെ ഫേസ്ബുക്കിൽ ഉണ്ടല്ലോ ...ഒരു പെൺകുട്ടി റിക്വസ്റ്റ് അയച്ചിട്ടുണ്ടായിരുന്നു ...ഇന്നലെ ഞാൻ അത് അക്‌സെപ്റ് ചെയ്ത് ..ഇന്ന് ആ കൊച്ചു അങ്ങനെ msg അയച്ചേക്കുവാ ..അത് ഞാൻ വായിച്ചേന്നെ ഉള്ളു അല്ലാതെ ഒന്നുല്ല .....\"ശ്രീ ഞെട്ടൽ മറച്ചു പിടിച്ചു പറഞ്ഞു ....

\"ഹാ എന്നോട് ആരും അങ്ങനെ പറയുന്നില്ലല്ലോ  എന്റെ കോഴിപരമ്പര ദൈവങ്ങളെ ......\"അഖിൽ മേലോട്ട് നോക്കി പറഞ്ഞതും അവിടെ ഒരു കൂട്ട ചിരി ഉയർന്നു

മീരയുo  അച്ചുവും ക്ലാസ്സിൽ പോയി തിരിച്ചു വന്നതിനു ശേഷം
അവർ നേരെ ഗ്രൗണ്ടിലേക്ക് പോയി ...എല്ലാവരും സ്റ്റെപിൽ  ഇരിക്കുമ്പോൾ ശ്രീ ആരും അറിയാതെ പിന്നോട്ട് വലിഞ്ഞു വാകയുടെ ചുവട്ടിൽ പോയി നിന്നു ...എന്നിട്ട് ഫോണിൽ തോണ്ടി കൊണ്ടിരുന്നു ...മീര പിന്നിലേക്ക് നോക്കിയപ്പോൾ ശ്രീ അവന്റെ അടുത്തേക്ക് ചെല്ലാൻ കൈ കൊണ്ട് കാണിച്ചു ..മീര അടുത്തേക്ക് ചെന്നു

\"വാവേ ....എനിക്കി ...എനിക്കി ..ഒരു കാര്യം പറയണം ...\"അവൻ വിക്കി

\"കുട്ടേട്ടന് എന്ന് തോട്ടാ വിക്കാൻ തുടങ്ങിയത് ...ni.പറയടാ കുട്ടാ ...\"മീര കുസൃതിയോടെ പറഞ്ഞു

\"വാവേ ...എനിക്കി അച്ചുനെ ഇഷ്ടാ ...കുറച്ചു നാളായി ...നീ സപ്പോർട്ട് ചെയ്യോ ..ഇത് അവന്മാരോട് പറഞ്ഞ അവർ കൊളമാക്കി കയ്യിൽ വച്ച് തരും .....\"ശ്രീ കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു ഒറ്റ ശ്വാസത്തിൽ പറഞ്ഞു ...

അവൻ കണ്ണു തുറന്ന് നോക്കിയപ്പോൾ മീരയുടെ മുഖം വല്ലാതെ ഇരുട്ട് മൂടി നിൽക്കുകയായിരുന്നു ....

\"വാവേ ...\"അവൻ പതിയെ അവളെ തൊട്ട് വിളിച്ചു

\"കുട്ടേട്ടൻ എന്താ ഈ പറയുന്നേ ...ഏട്ടൻ അവളെ സ്വീകാരിച്ചാൽ ഞാൻ എന്താ ചെയ്യാ ......അപ്പൊ കുട്ടേട്ടൻന്റെ മനസ്സിൽ എനിക്കി ഒട്ടും സ്ഥാനം ഉണ്ടായിരുന്നില്ലേ ..അപ്പൊ ഇത്രേം നാൾ കുട്ടേട്ടനെയും മനസ്സിൽ വച്ച് ഏട്ടന്റെ താലി എന്റെ കഴുത്തിൽ വീഴുന്നത് സ്വപ്നം കണ്ട് നടന്ന ഞാൻ വെറും മണ്ടി........കുട്ടേട്ടന്റെ ഇഷ്ടം പോലെ ആയിക്കോ ..പക്ഷെ നിങ്ങളെ സമാധാനത്തോടെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല .....കുട്ടേട്ടൻ അവളുടെ കഴുത്തിൽ താലി ചാർത്തുന്ന നിമിഷo  ഞാൻ ഇ ലോകത്തു നിന്നും പോവും .....\" മീര പറഞ്ഞു നിർത്തി ശ്രീ ഫൂൾ ആക്കാൻ പറഞ്ഞതായിരുന്നു
 

\"മോളെ വാവേ .....\"ശ്രീ അത്ഭുതത്തോടെയും പേടിയോടെയും അവളെ വിളിച്ചു ...
ശ്രീ യുടെ മുഖം വിളറി വെളുത്തതു കണ്ട് മീരക്കി ചിരിയടക്കാൻ കഴിഞ്ഞില്ല ..

\"പിന്നെ ഞാൻ എന്താ പറയണ്ടേ ഒരു മാതിരി സീരിയൽലെ പോലെ ..നമ്മൾ യൂത്ത് ഇങ്ങനെ പേടിച്ചാൽ വരും തലമുറ എങ്ങനെ ആയിരിക്കും .......\"അവൾ കുസൃതിയോടെ അവനെ കളിയാക്കി ...

\"നീ എന്നേ പറ്റിച്ചതാണോ ....\"..

\"അതേലോ ...എന്താ ഇത്ര സംശയം ...\"

\"ഡി പന്നി ...ഞാൻ ഒരു നിമിഷo അലിഞ്ഞു ഇല്ലാതായി ...\"അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ പറഞ്ഞു

\"എന്നിട്ട് താഴെ ഒന്നും കാണുന്നില്ലല്ലോ ...\"അവൾ മണ്ണിലേക്ക് നോക്കി പറഞ്ഞു ...

\"മതി മതി കളിയാക്കിയത് ....എനിക്കി സപ്പോർട്ട് ഉണ്ടാവില്ലേ ...\"അവൻ അവളുടെ കൈ പിടിച്ചു പറഞ്ഞു

\"പിന്നല്ല ....കട്ട സപ്പോർട്ട് ഉണ്ടാവും........ ഞാൻ അവരോട് പറയണോ .....\"

\"അയ്യോ വേണ്ട ....\"അവൻ കൈ കൂപ്പി

\"ഹാ .......അതെങ്ങനെ ശെരിയാവും കുട്ടേട്ടാ ...നിങ്ങൾ കട്ട ചങ്ക്‌സ് അല്ലെ അപ്പൊ അവരോട് മറച്ചു വെച്ചാൽ പിന്നെ അവർക്ക് വേഷമം ആവില്ലേ ...പ്രത്യേകിച് ആഹ്ഹ് അരുൺ കാട്ടുമാക്കാന് ..പിന്നെ അത് മതി അടുത്ത് തല്ലിന് .....\"

മീരയുടെ ഓരോ വാക്കുകളും അവന്റെ മനസ്സിൽ തട്ടി

\"എന്ന മോളു പോയി അവരോട് പറഞ്ഞു ഞാൻ അവൾക്ക് കമ്പനി കൊടുക്കാം ....\"അവൻ പറഞ്ഞു

\"മ്മ്മ്മ്മ് \" അവളൊന്നു മൂളി  എന്നിട്ട് അവരെ നോക്കി വിളിച്ചു

\"ഹെലോ ....അഞ്ജനേയാ ഭക്തൻമാരെ ....ഇങ്ങോട്ട് ഒന്ന് വരവോ .....\"അവൾ അവിടെ നിന്ന് വിളിച്ചു കൂവി

അഖിൽ ഒഴികെ എല്ലാവരും എണിറ്റു ...അഖിൽ അവിടെ തന്നെ ഇരുന്നു ...

\"ഡാ അവളുടെ വിളിച്ചത് കേട്ടില്ലേ വായോ ...\"മഹി അവന്റെ കൈ വലിച്ചു

\"ഞാൻ അഞ്ജനേയ ഭക്തൻ അല്ല ....committed അവൻ നോക്കുന്നുണ്ട് പക്ഷെ ആരെയും കിട്ടാനില്ല \"അവൻ മഹിയോട് പിറുപിറുതു ....

\"ഡാ കോഴി എന്നിട്ട് വാടാ ...\"അഖിൽ അവിടെ ഇരിക്കുന്നുന്നത് കണ്ട് മീര വിളിച്ചു

എല്ലാവരും അവളുടെ അടുത്തേക്കി നടന്നു ..ശ്രീ അച്ചുവിന്റെ അടുത്തേക്കിയും

എല്ലാവരും വട്ടം കൂടി നിന്നു

\"എന്താണാവോ ....\"അരുൺ മുഖം തിരിച്ചു ചോദിച്ചു .
മീര അവനെ ഗവനിക്കാതെ  പറഞ്ഞു തുടങ്ങി

\"അതെ ..കുട്ടേട്ടന് ഒരാളോട് മുഹബത്ത്   .....\"മീര പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു

\"ആരോട് .....\"അഖിൽ ഒച്ച വെച്ച ..

\"ഡോ ..പതുക്കെ പറ ...തേങ്ങ ...\"മീര അവന്റെ വാ പൊത്തി ..അഖിൽ അവുടെ കയ്യിൽ അടിച്ചു

\"അമ്മേ ...പട്ടി കടിച്ചു ...\"അവൾ കൈ കുടഞ്ഞു

\"നീ ബാക്കി പറഞ്ഞു താ ...ആരോടാ ...എന്നിട്ട് അവൻ ഞങ്ങളോട് പറഞ്ഞില്ലല്ലോ ....\"പ്രവീൺ പറഞ്ഞു

കുറച്ചു മുന്ന് ശ്രീ പറഞ്ഞതും ശ്രീയെ മീര പറ്റിച്ചതും എല്ലാം അവൾ പറഞ്ഞു .....

\"ആഹാ ...നീ ആള് കൊള്ളാലോ ....\"അജു പറഞ്ഞു

\"താങ്കു ....താങ്കു ...\"മീര കുസൃതിയോടെ പറഞ്ഞു

\"അല്ല ...നീ അവന്റെ മുറപെണ്ണല്ലേ നിനക്കു അവനോട് അങ്ങനെ ഒന്നും തോന്നിയിട്ടില്ല ....?\"മഹി ചോദിച്ചു ...

\"എനിക്കോ .....\"അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു

\"ആഹ്ഹ് അതേ ....\"

\"കുട്ടേട്ടൻ പാവം അല്ലെ ....\"..ഒരു പാവത്തിനെ പോലെ ശബ്ദം കുറച്ചു മീര പറഞ്ഞു

\"Ooooooooo............\"എല്ലാവരും അവളെ കൂവി കളിയാക്കി ..

\"ഏയ് ... ...നിർത്തിക്കെ ...ഞാൻ കാര്യം ആയിട്ടാ പറഞ്ഞേ ...കുട്ടേട്ടന് എന്നോട് അങ്ങനെ ഒന്നും ഇല്ല എനിക്കും ഇല്ല ....മാത്രല്ല കുട്ടേട്ടന് എന്നോട് ഭയങ്കര സ്നേഹാണ് ...എനിക്കി അത് മതി .....\"മീര പറഞ്ഞു നിർത്തിയതും അരുൺ ഒഴികെ  എല്ലാവരും അവളെ കൂട്ടത്തോടെ കെട്ടിപിടിച്ചു ....

\"എന്താണ് ഇവിടെ ഒരു സ്നേഹ പ്രകടനം ....\"അങ്ങോട്ട് വന്ന അച്ചു ചോദിച്ചു ..

\"ഞങ്ങൾടെ പെങ്ങളെ ഞങ്ങൾ കെട്ടിപിടിക്കും ...അല്ലേടി \"പ്രവീൺ പറഞ്ഞു

\"പിന്നല്ല ....\"മീര മറുപാടി പറഞ്ഞു

ഓണപരിപാടികൾ എല്ലാം കഴിഞ്ഞ്  എല്ലാവരും മീരയുടെ അപ്പാർട്മെന്റിൽ പോയി ...അപ്പാർട്മെന്റിൽ എത്തിയ എല്ലാവർക്കും മീരയുo അച്ചുവും കൂടി ചായയും പലഹാരങ്ങളും കഴിക്കാൻ കൊടുത്തു ...മീര റൂമിൽ കയറി ഫ്രഷ് ആയി വന്നു ..ത്രീഫോർത്തും ബനിയനും ആണ് മീരയുടെ വേഷം ....
       മീര അവരോടൊപ്പം ഇരുന്ന് ചായ കുടിക്കാൻ തുടങ്ങി ...

\"അതെ ...നമുക്ക് ഒരു ട്രിപ്പ്‌ പോയാലോ .....\"ശ്രീ പെട്ടന്ന് പറഞ്ഞതും ചായ കുടിച്ചോണ്ടിരുന്ന മീര ചുമക്കാൻ തുടങ്ങി ....

\"പതുക്കെ കുടിക്ക് ...തലയിൽ കേറീതായിരിക്കും ....\"മീരയുടെ തലയിൽ തട്ടി കൊണ്ട് അച്ചു പറഞ്ഞു

\"ശെരിക്കും ......\"മീര ശ്രീയോട് ചോദിച്ചു ...

\"ആഹ്ഹ് ....നമ്മൾ എല്ലാവരും കൂടെ ഒരു ലോങ്ങ്‌ ട്രിപ്പ്‌ ...ഒരു അഞ്ചു ദിവസത്തെ ട്രിപ്പ്...\"

എല്ലാവരും സമ്മതം മൂളി

\"ഞാൻ വരില്ല ...\"അരുണിന്റെ ശബ്ദം ഉയർന്നു ...

\"അതെന്താ നിനക്കു വന്നാൽ കൊഴപ്പം .....മുൻപ് നമ്മൾ ട്രിപ്പ്‌ പോവുമ്പോൾ ഞങ്ങൾക്ക് ആർക്കും ഇല്ലാത്ത ഉത്സാഹം ആണല്ലോ നിനക്കു ..ഇപ്പൊ എന്താ ....
\"  മഹി ചൂടായി

\"ഞാൻ വരില്ലെന്ന് പറഞ്ഞ വരില്ല ....\"

\"നീ വന്നില്ലെങ്കിൽ ഞങ്ങൾ ആരും നിന്നോട് മിണ്ടില്ല ....\"മഹി പറഞ്ഞു

\"വേണ്ട ..മിണ്ടണ്ടാ ...\"

അരുൺ വിട്ട് കൊടുത്തില്ല ....പക്ഷെ നമ്മടെ അല്ലെ പിള്ളേര് അവനെ സമ്മതിപ്പിച്ചു ....അരുണിനെ ഓക്കേ ആക്കിയതിനു ശേഷം ഏതോ ഒരു വലിയ യുദ്ധം കഴിഞ്ഞ ഫീൽ ആയിരുന്നു നമ്മടെ പയ്യമാർക്ക് ....

\"ഞാൻ വരുന്നില്ല ...\"മീര പറഞ്ഞു ....അത് കേട്ടതും എല്ലാവർക്കും ദേഷ്യം വന്നു

\"ഇനി നിനക്കു എന്താടി .....\"എല്ലാവരും ചോദിച്ചു

\"അതെ ഞങ്ങൾ പെൺപിള്ളേർ ആണ് ...നിങ്ങളെ പോലെ അത്ര എളുപ്പമല്ല ഞങ്ങൾക്ക് ....\"

\"എന്താ മോളെ കാര്യം ....\"ശ്രീ അവളോട് വാത്സല്യത്തോടെ ചോദിച്ചു

\"കുട്ടേട്ടൻ വീട്ടിൽ സമ്മതിക്കണ്ടേ ...\"അവൾ നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു

\"അമ്മാവനല്ലേ ....അത് ഞാൻ ശെരിയാക്കി ...\"

\"എന്താ ...അച്ഛൻ ഓക്കേ പറഞ്ഞാ ...\"അവൾക്ക് വിശ്വാസം വരതെ  ചോദിച്ചു

\"ആന്നു ......പ്ലാനും റെഡി ആണ് ......ഇവിടുന്ന് നമ്മൾ ഒരു  ബസ് റെന്റിനു എടുത്ത് പോവുo ....എന്നിട്ട് അവിടെ ഒരു വീട് ഏർപ്പാടു ചെയ്തിട്ടുണ്ട് അവിടെ തങ്ങും ...എന്നിട്ട് അവിടെന്നു ബൈക്കിൽ കറങ്ങാൻ പോവുo ........\"ശ്രീ പറഞ്ഞു നിർത്തി

\"Okok എങ്ങോട്ടാ പോണേ ...\"മീര ആവേശത്തോടെ ചോദിച്ചു

\"വാഗമൺ ,ചോക്രാകുടി ,അങ്ങനെ കുറച്ചു ഫോറെസ്റ്റ് ഏരിയയിൽ പോവുo ....ബട്ട്‌ ഫസ്റ്റ് പോവുന്നത് അതിരപ്പിള്ളി ആയിരിക്കും ....പിന്നെ ബാക്കിയുള്ള സ്ഥലം ....അത് കഴിഞ്ഞ് അജുന്റെ കസിൻന്റെ ഒരു വില്ല ഉണ്ട് അവിടെ പോവുo ലാസ്റ്റ് നൈറ്റ്‌ അവിടെ അടിച്ചു പൊളിച്ചു ..മോർണിങ് തിരിച്ചു വരും .....\"ശ്രീ പറഞ്ഞു നിർത്തി എല്ലാവരും വളരെയതികം ത്രില്ലിൽ  ആയി ...

\"എന്നാ പോണേ ....\"അച്ചു ചോദിച്ചു

\"നാളെ ...\"ശ്രീ പറഞ്ഞു

കുറച്ചു നേരത്തെ ഡിസ്കഷനു ശേഷം മീരയും ശ്രീയും മഹിയും അരുണുo ബാൽക്കണിയിൽ പോയി നിന്നു

\"കുട്ടേട്ടാ .....ട്രിപ്പിന്റെ ഇടക്കി കുട്ടേട്ടൻ അച്ചുനെ പ്രൊപോസ് ചെയ് .....അത് കലക്കും .....\"മീര ഉത്സാഹത്തോടെ പറഞ്ഞു

\"അത് എങ്ങനെ ....\"മൂന്ന് പേരും ഒരുമിച്ചു ചോദിച്ചു

\"കുട്ടേട്ടാ .....ഈ വാകമൺ ,ചോക്രാകുടി ഓക്കേ സൂപ്പർ റൊമാന്റിക് പ്ലേസ് അല്ലെ .....ഏതൊരു പെണ്ണിനും ഇഷ്ടപെടുന്ന സ്ഥലം ...അവിടെ വച്ച് ഒരു പ്രൊപോസൽ വച്ച് കാച്ചി കഴിഞ്ഞ ....പിന്നെ പറയണ്ട പെണ്ണ് വീഴും .\"മീര പറഞ്ഞു നിർത്തി

\"അശ്വതി ഓക്കേ പറഞ്ഞില്ലേങ്കിൽ ....\"അരുൺ ഗൗരവത്തോടെ പറഞ്ഞു
\"ഇതൊന്നും നടക്കാൻ പോണില്ല ശ്രീ ....നീ വേറെ വല്ല പണിയും നോക്ക് .....\" അരുൺ പറയുന്നത് കേട്ട് മീരക്ക് ദേഷ്യം വന്നു

\"വാട്ട്‌ ....നോ വേ ....തനിക്കി എങ്ങനെയ ഒരു പെണ്ണിന്റെ മനസ് മനസിലാവുന്നത് ..അവൾ എന്റെ കൂടെ കുഞ്ഞി നാൾ തുടങ്ങി ഉള്ളതാ ...അവളെ കുറിച് എനിക്കി അറിയാം ...ആലോചിക്കാൻ സമയo വേണമെന്ന് അല്ലാതെ reject ചെയ്യില്ല ......\"മീര ദേഷ്യപെട്ടു

\"Ohh ..നിങ്ങൾ തല്ല് കൂടല്ലേ .....നമുക്ക് നോക്കാം ....\"ശ്രീ പറഞ്ഞു
മീര അരുണിനെ നോക്കി മുഖം തിരിച്ചു അരുണും ....

\"അപ്പൊ പറഞ്ഞപോലെ .....\"

മീര കൈ നീട്ടി ....മഹിയും ശ്രീയും അവളുടെ കൈക്ക് മുകളിൽ കൈ വച്ചു ...അരുൺ അത് നോക്കി മുഖം തിരിച്ചു ..

\"ഒന്നു കൈ വെക്കഡാ ....\"മഹിയും ശ്രീയും ഒരുമിച്ച് പറഞ്ഞു
അരുൺ ഗൗരവത്തോടെ കൈ വച്ചു ..

\"ഒന്നു ചിരിച്ചാൽ വായിലെ മുത്ത് കോഴിയോ ......\"മഹി പറഞ്ഞു

അത് കേട്ട് അരുൺ ചിരിച്ചു ......അവർ എല്ലാവരും പുഞ്ചിരിയോടെ പരസ്പരം നോക്കി






തുടരും .....




നീലി 

👀👀👀👀👀👀👀👀👀👀👀👀👀👀👀

എല്ലാവരുടെയും സപ്പോർട്ട് വേണം
അപിപ്രായം കമന്റ്‌ ചെയ്യണം 😊😊😊😊




എന്റെ മാത്രം കണ്ണഴകി 5

എന്റെ മാത്രം കണ്ണഴകി 5

5
1448

Part 5 അന്ന് രാത്രി തന്നെ അച്ചുവും മീരയും ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി ..മീര ഒരു സൂട്ട്കേസ് നിറയെ ഡ്രെസ്സും ചെറിയ ബാഗ് അങ്ങനെ ആവിശ്യ സാധനങ്ങൾ എടുത്തു ...എല്ലാം കഴിഞ്ഞ് ഒരു വലിയ യുദ്ധം ചെയ്തുകഴിഞ്ഞ ഭാവത്തിൽ മീര ബെഡിൽ വീണു ...അപ്പോഴാണു  അച്ചു റൂമിൽ വന്നത് ..... \"വാവേ ഇത്ര തിടുക്കം കൂട്ടണ്ടാർന്നു ....നാളെ ഉച്ച കഴിഞ്ഞ  ആണ് പോവുന്നത് ....\"അച്ചു പറഞ്ഞു \"ശേ ...... ......\"മീര നിരാശയോടെ പറഞ്ഞു ...... \"ആഹ്ഹ് .....ഞാൻ ശ്രീയെ ഇപ്പൊ വിളിച്ചു ...അപ്പഴാ പറഞ്ഞത്   .....\" \"മ്മ്മ്മ്മ്മ് .......\"മീര പില്ലോയിൽ മുഖം പുഴ്ത്തി ....എന്നിട്ട് പെട്ടെന്ന് സംശയത്തോടെ തല ഉയർത്തി അച്ചുനേരത്തെ നോക്കി \"അല്ല .....നിനക്കു എങ