Aksharathalukal

എന്റെ മാത്രം കണ്ണഴകി 3

Part 3





മീര ദേഷ്യത്തോടെ ശ്രീയെ നോക്കി
എന്നിട്ട് ബാഗ് എടുത്ത് അവിടെ നിന്നും പോകാൻ ഒരുങ്ങി ...പെട്ടെന്ന് ശ്രീ അവളെ പിടിച്ചു നിർത്തി

\"മോളെ ...പോവല്ലേ ..എനിക്കി അറിയാം രാവിലെ ഇവരുടെ കൂടെ നീ പ്രശ്നം ഉണ്ടാക്കി എന്ന് എനിക്കി അറിയാം .....പക്ഷെ ...\"അവൻ കേണു ...ശ്രീയെ പറഞ്ഞൂ മുഴുവിക്കാൻ അനുവദിക്കാതെ മീര അവന്റെ കൈ തട്ടിമാറ്റി നടന്നു ...
മീര അവരയുടെ മുന്നിൽ എത്തി .അവൾ ഒന്നു നിന്നു

\"ഹും ....നിങ്ങൾ ആണല്ലേ അഹ് മഹാ സംഭവങ്ങൾ ..അരുൺ ,അഖിൽ ,മഹി ..ഹും ....\"മീര പുച്ഛിച്ചു

ശ്രീ അവളുടെ അടുത്തേക്കി വന്നു ...

\"മോളെ ...\"ശ്രീ അവളെ സമാധാനിപ്പിക്കാൻ നോക്കി പക്ഷെ അവൾ കൈ കൊണ്ട് തടഞ്ഞു

\"കുട്ടേട്ടൻ ഒന്നും പറയണ്ട ....ഈ കോഴി രാവിലെ എന്റെ കയ്യിൽ കേറി പിടിച്ചു ...കുട്ടേട്ടന് എന്റെ സ്വഭാവം നല്ലൊണം അറിയാം ...ബാക്കി എന്താ നടന്നിട്ടുണ്ടാവുക എന്ന് കുട്ടേട്ടന് ഊഹിക്കാവുന്നതേ ഉള്ളു ...\"മീര ഒച്ച വച്ചു ...അവിടെ ഉണ്ടായിരുന്ന കുട്ടികൾ അവരെ ശ്രദ്ധിക്കാൻ തുടങ്ങി

\"വാവേ എനിക്ക് അറിയാം ഞാൻ അവിടെ ഉണ്ടായിരുന്നു ..പിന്നെ അപ്പൊ വന്നാൽ ശെരിയാവില്ല എന്ന് തോന്നി ...\"അവൻ പറഞ്ഞു

\"ഇതാണോടാ നീ പറഞ്ഞ കുഞ്ഞനിയത്തി ...ഇതിനെയൊക്കെ അനിയത്തി എന്ന് വിളിക്കാൻ പറ്റുവോ ...അല്ല ഇവൾ നിന്റെ മുറപെണ്ണല്ലേ ..ഇതിനെ കെട്ടി ജീവിതം നശിപ്പിക്കല്ലെട്ടോ ........ഏയ് ഇതിനെയൊക്കെ നീ കെട്ടുമെന്ന് എനിക്കി തോന്നുന്നില്ല കോലം കണ്ടാലും മതി ..നിനക്ക് ഒരു പെണ്ണിനെ ഞാൻ കണ്ട് പിടിച്ചു താരാടാ .....\"അരുൺ അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു ...മീരക്കി ദേഷ്യം വന്നു

\"എന്താടോ എനിക്കി ഒരു  കൊഴപ്പം ....ഏതായാലും തന്റെപോലെ കാലന്റെ വേഷം കെട്ടി ഒന്നും ഞാൻ നടക്കുന്നില്ല ....അല്ല ...അപ്പൊ കോഴിത്തരം മാത്രം അല്ല ബ്രോക്കർ പണിയും ചെയ്യുന്നുണ്ടല്ലേ ...\"മീര അരുണിനെ കളിയാക്കി ...അരുൺ മറുപടി പറയാൻ വന്നപ്പോൾ ശ്രീ വേണ്ടെന്ന് കണ്ണ് കാണിച്ചു .അരുൺ ഒന്നും മിണ്ടാതെ നിന്നു ...

മീര അവിടെന്ന് പോകാൻ ഒരുങ്ങിയതും അഖിൽ അവളുടെ കയ്യിൽ പിടുത്തമിട്ടു ..അത് കണ്ട് അരുൺ ഒഴികെ ബാക്കി എല്ലാവരും സ്വയം തലയിൽ അടിച്ചു ..മീര ദേഷ്യത്തോടെ അവൻ പിടിച്ചിരിക്കുന്ന കയ്യിലേക്കും അവന്റെ മുഖതെക്കും നോക്കി ...

\"അമ്മേ .....\"അഖിൽ കൈ പിൻവലിച്ചു  പേടിയോടെ ആദ്യം അവൾ അടിച്ച കവിളിൽ തടവി പറഞ്ഞു ..അത് കണ്ട് മീരക്കി ചിരി വന്നെങ്കിലും അവൾ പുറത്ത് ഗൗരവം കാണിച്ചു ..

\"പെങ്ങളെ ...സോറി പെങ്ങളുടെ സ്വഭാവം ഇങ്ങനെ ആണെന്ന് അറിഞ്ഞിരുന്നെങ്കി ഉറപ്പായും ഞാൻ കൈ വെക്കില്ലായിരുന്നു ...\"അഖിൽ മയത്തിൽ പറഞ്ഞു

\"ഓഹോ എന്റെ സ്വഭാവത്തിന് എന്താടോ ഒരു കൊഴപ്പം ...\"മീര മുന്നോട്ട് കുതിച്ചു ..

\"ഏയ്യ് ....ഒരു കൊഴപ്പവും ഇല്ല ...പെൺപിള്ളേർ അയാൾ ഇങ്ങനെ വേണം  എന്നാലേ  ഇപ്പോഴത്തെ സമൂഹത്തിൽ ജീവിക്കാൻ പറ്റു ....\"അഖിൽ തെല്ലു ഭയത്തോടെ അവളെ പൊക്കി പറഞ്ഞു

\"നിനക്ക് നാണമില്ലെടാ ഇവള്ടെ മൂടും താങ്ങി നിൽക്കാൻ ...\"അരുൺ ഗൗരവത്തോടെ പറഞ്ഞു

\"ഇയ്യാൾക്ക് എന്താ എന്നോട് ഇതാ ചൊറിച്ചില് ...ഞാൻ അടിച്ച അഖിൽ ചേട്ടൻ വരെ എന്റെ കൂടെ കൂട്ടായി ഞാൻ ഇയ്യാളെ ഒന്നും ചെയ്തില്ലല്ലോ ...സത്യം പറഞ്ഞ താനല്ലേ  എന്നേ വെല്ലുവിളിച്ചത് ...ഈ കോളേജിൽ ഞാൻ ഇനി സമാധാനത്തോടെയും സന്തോഷത്തോടെയും പഠിക്കും കളിക്കും വേണമെങ്കിൽ ഇവരുടെ കൂടെ തല്ലിന് പോവും ..ചുറ്റികറങ്ങുകയും ചെയ്യും ...തനിക്കി തടയാൻ പറ്റുമെങ്കിൽ തടയി ......\"മീര ഗൗരവത്തോടെ പറഞ്ഞു
അത് കേട്ട് അരുണിന് ദേഷ്യം വന്നു പക്ഷെ ബാക്കിയുള്ളവർക്കി സന്തോഷം ആയി ..കാരണം ഇവരുടെ കൂട്ടത്തിലെ  ആദ്യത്തെ പെണ്തരി ആണ് ഇത് ...കാരണം  പെൺപിള്ളേർക്കു സ്ഥാനം ഇല്ല അരുണിനെ പേടിച് ഒട്ടെണ്ണവും പ്രേമിക്കുകയും ഇല്ല പക്ഷെ മീര ശ്രീയുടെ അനിയത്തി ആയത് കൊണ്ട് തടയാൻ പറ്റില്ലല്ലോ ....

\"അല്ല ...നീ എന്താ പറഞ്ഞേ അഖിൽ ചേട്ടനോ .....\"മഹി അത്ഭുതത്തോടെ ചോദിച്ചു

\"ആഹ്ഹ് ...അല്ല ഞങ്ങൾ തമ്മിൽ ഉള്ള ഒടക്ക് സോറി പറഞ്ഞപ്പോ ഞാൻ അങ്ങ് മറന്നു ഇനി കയ്യിൽ പിടിച്ചാൽ കൊഴപ്പം ഇല്ല ഞാൻ നിങ്ങളുടെ പെങ്ങളുട്ടി അല്ലെ ...\"മീര ചിരിച്ചുകൊണ്ട് എല്ലാവരെയും നോക്കി ..

\"എനിക്കി ഒരു പെങ്ങളെയും വേണ്ട ..നമ്മടെ കൂട്ടു പഴയ പോലെ ആവണം ..\"അരുൺ  അലറി

\"ആഹ്ഹ് അതിനി സ്വപ്നത്തിൽ പോലും നടക്കില്ല ...അല്ലേലും തന്റെ പെങ്ങൾ അവൻ എനിക്കി താല്പര്യം ഇല്ല ...ഞാൻ തന്നെ ഒഴിവാക്കിയിട്ടാണ് പറഞ്ഞത് ....\"മീര പുച്ഛത്തോടെ പറഞ്ഞു ..അരുൺ ദേഷ്യം കടിച്ചമർത്തി

\"അല്ല വാവേ നിന്റെ ഈ കൂട്ടുകാരി ഞങ്ങൾ പെങ്ങൾ ആണോ ...\"ശ്രീ അച്ചുനെ ചൂണ്ടി കൊണ്ട് ചോദിച്ചു ...അച്ചു പുരികം ചുളിവിൽ വച്ചു മീരയെയും ശ്രീയെയും മാറി മാറി നോക്കി ..

\"ഇവളൊ ....ഇവളെ ഞാൻ ഡീലിൽ വിട്ടിരിക്കുന്നു ..അത് നിങ്ങൾക്ക് തീരുമാനിക്കാം ...\"മീര കുസൃതിയോടെ അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു അരുണിന്റെ ദേഷ്യം ചെറുതായി അലിഞ്ഞു ...അച്ചു അവളുടെ ചെവിയിൽ പിടിച്ചു

\"ആ...........അയ്യോ വിട് ഞാൻ വെറുതെ പറഞ്ഞതാ ......\"മീര വേദനിച്ചു തുള്ളിചാടി ..അത് കണ്ട് അവിടെ ഒരു കൂട്ട ചിരി മുഴങ്ങി ....

ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞിട്ടും അവർ മീരയെയും അച്ചുവിനെയും ക്ലാസ്സിൽ പോകാൻ വിടാതെ പിടിച്ചു നിർത്തി ...മീര ശ്രീയുടെ തോളിൽ ചാരി കിടക്കാർന്നു അശ്വതി ബാക്കി ഉള്ളവരോട് സംസാരിക്കുന്നു ..എന്തിനു പറയുന്നു അരുൺ വരെ അശ്വതിയോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു ...

\"നീ എവിടെയാ സ്റ്റെ വാവേ ....\"ശ്രീ ചോദിച്ചു

\"ഫ്ലാറ്റിൽ ...\"

\"എങ്ങനെയാ ഇങ്ങോട്ട് വരുന്നേ ...\"

\"നടന്നു ..\"

\"ഇത്രേം ദൂരമോ .....\"ശ്രീ അത്ഭുതത്തോടെ ചോദിച്ചു
അവൾ  തല ഉയർത്തി ശ്രീയെ നോക്കി

\"നാട്ടിൽ കണ്ട മരം കേറിയും മതിൽ ചാടിയും നടക്കുന്ന എനിക്കി ഇതൊന്നും ഒന്നും അല്ല കുട്ടേട്ടാ ....\"മീര പറഞ്ഞു

\"ആഹാ ..നീ ആളു കൊള്ളാലോ ....\"അങ്ങോട്ട് വന്ന മഹി പറഞ്ഞു

\"അല്ല നീ എന്തിനാ മതിലോക്കെ ചാടുന്നതു ...\"ശ്രീ സംശയത്തോടെ ചോദിച്ചു

\"സിമ്പിൾ ....കുറുമ്പ് കൂടുമ്പോ അമ്മ പുറത്ത് പോവാൻ സമ്മതിക്കില്ല ...എന്റെ കുട്ടിപട്ടാളം ഗേറ്റ്ന് അപ്പുറത്ത് വെഷമത്തോടെ എന്നേ നോക്കി നിൽക്കുമ്പോൾ എനിക്കി വെഷമം ആവും ....അപ്പൊ ഞാൻ അമ്മേടെ കണ്ണു വെട്ടിച്ചു മതിൽ  ചാടും ...\"മീര ഒരു കൂസലും ഇല്ലാതെ പറഞ്ഞു

\"അതിനു എന്തിനാ മതിൽ ചാടുന്നെ ...ഗേറ്റ് വഴി പൊക്കുടേ ...\"മഹി ചിരിച്ചുകൊണ്ട് ചോദിച്ചു

\"മ്മ്മ് ...അമ്മ പൂമുഖത്തു തന്നെ ഇരിപ്പുണ്ടാവും അപ്പൊ അമ്മ കാണും ..പിന്നെ ആ ഗേറ്റ് ന് ഒടുക്കത്തെ സൗണ്ട് ആണ് ..അതുകൊണ്ട് പുറകിൽ കൂടി മതിൽ ചാടും ...\"മീര കുസൃതിയോടെ പറഞ്ഞു  ..മഹി പൊട്ടി ചിരിച്ചു

\"അതെ ഇത് നമ്മൾ മാത്രം അറിഞ്ഞ മതിട്ടോ അവരോടൊന്നും പറയണ്ട ...\"മീര പതുക്കെ പറഞ്ഞു ..മഹി ചിരി അടക്കാൻ പാട് പെട്ടു ...

\"അല്ല ..അവർ ഇത്ര പൊട്ടി ചിരിക്കാൻ എന്താ അവിടെ .....\"മീര ബാക്കി ഉള്ളവരെ നോക്കി ചോദിച്ചു ...

\"അത് നിന്റെ കുട്ടിക്കാലം തൊട്ടുള്ള കാര്യങ്ങൾ അച്ചു എല്ലാവർക്കും പറഞ്ഞു കൊടുക്കാ .....\"മഹി പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞതും മീര ഞെട്ടി തരിച്ചു അവരെ നോക്കി

\"കടവുളേ .....ഈ കാട്ടുമാക്കാൻ എന്റെ പൊട്ടാത്തരം കേട്ടിട്ടാണോ ഇങ്ങനെ ചിരിക്കണേ .....\"മീര മനസ്സിൽ പറഞ്ഞു

പെട്ടന്ന് എല്ലാവരും അവളെ നോക്കി പൊട്ടി ചിരിച്ചു ...എല്ലാവരും അവളുടെ അടുത്തേക്ക് വന്നു

\"അയ്യേ ...കുഞ്ഞി പിള്ളേർടെ കൂടെ കളിയും ,പൊട്ടത്തരവും ...നീ ഞങ്ങളെക്കാളും തറ ആണല്ലോ ഡി ...മരം കേറാനും  മതില് ചാടി നടക്കാനും നീ ആരടി കൊരങ്ങാത്തിയോ \"അഖിൽ അവളെ കളിയാക്കി .മീര ചമ്മലോടെ നെറ്റി ചൊറിഞ്ഞു .......

🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈

ദിവസങ്ങൾ കടന്നു പോയി ..മീരയും അച്ചുവും അവരോട് കൂടുതൽ അടുത്തു ..പക്ഷെ അരുൺ ഇപ്പോഴും മസിൽ പിടിച്ചു നിൽക്കുകയാണ് ....ഇതിനിടെ ശ്രീ അച്ചുവിനെ രഹസ്യം ആയി ഉള്ളിൽ പ്രണയിക്കാൻ തുടങ്ങി ...

വൈകാതെ ഓണക്കാലം വന്നെത്തി ..പതിവ് പോലെ അരുൺ ,അഖിൽ ,മഹി ,ശ്രീ ,അജു ,ഫൈസൽ ,അഭി ,പ്രവീൺ ..എല്ലാവരും വകമരത്തിന്റെ ചുവട്ടിൽ ഇരുന്ന് വരുന്ന പെൺകുട്ടികൾളെ ചൂളം വിളിച്ചും കമന്റ്‌ പറഞ്ഞും ഇരിക്കുകയാണ് .എല്ലാവരും യൂണിഫോം പോലെ ഒരേ പോലെയുള്ള ഡ്രസ്സ്‌ ആണ് ഇട്ടിരിക്കുന്നതു ..കറുത്ത ഷർട്ടും കസവു മുണ്ടും ...

\"എങ്ങോട്ടാ മോളെ പൂ ഒക്കെ ആയിട്ട് ..പൂക്കളം ഇടനാണോ ...\"അഖിൽ അതിലൂടെ പോയ പെൺകുട്ടിയെ നോക്കി കമന്റ്‌ അടിച്ചു ..

\"അല്ല നിനക്കുള്ള റീത്തു ഉണ്ടാക്കാനാ ..കൂടുന്നോ \"ആ കുട്ടി വാക്കുകൾ കൊണ്ട് തിരിച്ചടിച്ചപ്പോൾ എല്ലാവരും അഖിനെ കളിയാക്കി ..ഇതൊക്കെ നമുക്ക് പുല്ലാണ് എന്ന ഭാവത്തിൽ അവൻ വേറെ പെൺകുട്ടിയെ നോക്കാൻ ഗേറ്റ്ന്റെ അടുത്തേക്കി നോക്കി ..

\"എന്റെ പൊന്നളിയ ....നോക്കിക്കേ ...\"ഗേറ്റ് കടന്ന് വരുന്ന മീരയെ നോക്കി അഖിൽ ബാക്കി ഉള്ളവരോട് പറഞ്ഞു

കസവു സെറ്റ് സാരീയും ഗോൾഡൻ നിറത്തിലുള്ള ബ്ലവുസും ..വലിയ ജിമിക്കി കമ്മലും അതിനു ചേർന്ന മാലയും ഇട്ട് .മുടി വൃത്തിയായി കെട്ടി തലയിൽ നിറയെ മുല്ലപൂവും വച്ച് ..വലിയ ഉണ്ടകണ്ണുകൾ ഭംഗിയിൽ എഴുതി  അവൾ അച്ചുവിന്റെ കയ്യും പിടിച്ചു  വക ചുവട്ടിലെക്ക് നടന്നു ..അരുൺ അവളെ മിഴികൾ ചിമ്മാതെ നോക്കി നിന്നു ...

\"എങ്ങനെ ഇണ്ട് എന്നേ കാണാൻ ...\"മീര കുസൃതിയോടെ എല്ലാവരോടും ചോദിച്ചു
എല്ലാവരും സൂപ്പർ എന്ന് പറഞ്ഞു അവളെ പൊക്കി പറയുകയാണ് ...അരുൺ ഇപ്പൊഴും  അവളെ നോക്കി ഇരിക്കുകയാണ് ...പക്ഷെ ശ്രീ അച്ചുവിനെ നോക്കി ഇരിക്കുകയാണ് ...

മീരയുടെ മിഴികളിലെ ചലനങ്ങൾ അരുൺ  ശ്രദ്ധിച്ചുകൊണ്ടിരുന്നു ..അവന്റെ മനസ്സിൽ അവളോട് എന്തോ ഒരു ഫീൽ പൊട്ടിമുളക്കുന്നതു പോലെ അവനു തോന്നി ...പെട്ടന്ന് മീര അവനെ നോക്കിയതും അവൻ പെട്ടെന്ന് മുഖം തിരിച്ചു ...

ശ്രീ അച്ചുവിനെ മിഴികൾ വെട്ടാതെ നോക്കി

\"Will you be my better half\"ശ്രീ പെട്ടന്ന് ഏതോ ലോകതെന്ന പോലെ അറിയാതെ അച്ചുനെ നോക്കി പറഞ്ഞു

\"ഏ..............\"അത് കേട്ട് എല്ലാവരും ശ്രീയെ തന്നെ നോക്കി

ശ്രീ പെട്ടന്ന് ബോധമണ്ഡലത്തിലെക്ക് തിരിച്ചു വന്നു ഞെട്ടി തരിച്ചു ഇരുന്നു ....



തുടരും ......

നീലി 

🙊🙊🙊🙊🙊🙊🙊



എന്റെ മാത്രം കണ്ണഴകി 4

എന്റെ മാത്രം കണ്ണഴകി 4

5
1342

Part 4ശ്രീ ഞെട്ടി തരിച്ചു ചുറ്റിലും നോക്കി ...എല്ലാവരും കാര്യം മനസിലാവാതെ അവനെ തന്നെ നോക്കുന്നുണ്ട് ..അച്ചു കണ്ണും തള്ളി നിൽപ്പുണ്ട് ... \"ആരോടാ കുട്ടേട്ടൻ പറഞ്ഞത് ...\"മീര കളിയാക്കി \"അല്ല ..ആരോടും പറഞ്ഞതല്ല ..എന്റെ ഫേസ്ബുക്കിൽ ഉണ്ടല്ലോ ...ഒരു പെൺകുട്ടി റിക്വസ്റ്റ് അയച്ചിട്ടുണ്ടായിരുന്നു ...ഇന്നലെ ഞാൻ അത് അക്‌സെപ്റ് ചെയ്ത് ..ഇന്ന് ആ കൊച്ചു അങ്ങനെ msg അയച്ചേക്കുവാ ..അത് ഞാൻ വായിച്ചേന്നെ ഉള്ളു അല്ലാതെ ഒന്നുല്ല .....\"ശ്രീ ഞെട്ടൽ മറച്ചു പിടിച്ചു പറഞ്ഞു .... \"ഹാ എന്നോട് ആരും അങ്ങനെ പറയുന്നില്ലല്ലോ  എന്റെ കോഴിപരമ്പര ദൈവങ്ങളെ ......\"അഖിൽ മേലോട്ട് നോക്കി പറഞ്ഞതും അവിടെ ഒരു കൂട്ട ചിര