Aksharathalukal

നിനക്കായ്‌ ഈ പ്രണയം (65)

\"നീ കോളേജിൽ നിന്നു പോയതിനു ശേഷം ആകാശ്.. അവൻ ആകെ മാറി പോയിരുന്നു. \" ഷാജി അവരുടെ കോളേജ് കാലം ഓർത്തു.

\"ഫൈനൽ ഇയർ ആയത് കൊണ്ട് ക്ലാസ് ഒന്നും കാര്യമായി ഉണ്ടായിരുന്നില്ല. പ്രോജെക്ട്ടും സെമിനാറും ആയിരുന്നു പ്രധാനം ആയും ഉണ്ടായിരുന്നത്. ഹണിയും കലയും ബാംഗ്ലൂർ ഉള്ള ഒരു കമ്പനിയിൽ ഇന്റേൺഷിപ്നു പോയി. ശ്രീ തിരുവനന്തപുരത്തും. ഞാനും ആകാശും ഒരേ ഗ്രൂപ്പിൽ ആയിരുന്നു. ഇലക്ട്രോണിക്സിലെ ഒരു ഗ്രൂപ്പും ആയി ചേർന്നു കോളേജിൽ അംഗവൈകല്യമുള്ള കുട്ടികളെ സഹായിക്കുന്ന രീതിയിലുള്ള ഒരു പ്രൊജക്റ്റ്‌ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു.

ഹോസ്റ്റൽ ജീവിതം എന്നെ വല്ലാതെ മടുപ്പിച്ച കാലം. അങ്ങനെ ഒരു ദിവസം ആണ് ഡേവിഡ് സർ എന്നെ കാണാൻ വന്നത്. അദ്ദേഹം ആകാശിനെക്കുറിച്ച് വളരെ വറീഡ് ആയിരുന്നു. അവൻ ഡിപ്രക്ഷണിലോ മറ്റോ ആണോ എന്നു അദ്ദേഹം സംശയിച്ചു. അവനു ഒരു കൂട്ടായി ക്വാട്ടേയ്ഴ്‌സിലേക്ക് താമസം മാറുന്നോ എന്നു അദ്ദേഹം എന്നോട് ചോദിച്ചു.\" ഷാജി പറഞ്ഞു.

\"രോഗി ഇച്ഛിച്ചതും വൈദ്യൻ കളിച്ചതും പാല് എന്ന പോലെ അല്ലേ?\" ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി മിലി ചോദിച്ചു. 

\"ഉം.. അങ്ങനെയും പറയാം.. അവിടെ വച്ചു ആണ് യഥാർത്ഥ ആകാശിനെ ഞാൻ അറിഞ്ഞത്. ഞാൻ അതു വരെ കണ്ട ആകാശിനെ അല്ല പിന്നീട് ഞാൻ കണ്ടത്. അവനു എന്നോടോ ശ്രെയോടോ ഒന്നും ഒരു അടുപ്പവും ഇല്ലായിരുന്നു എന്നു ഞാൻ തിരിച്ചറിയുകയായിരുന്നു. അവന്റെ ലോകം നീ മാത്രമായിരുന്നു മിലി.. ഞങ്ങൾ എല്ലാം നിന്നിലേക്കുള്ള വഴി മാത്രം ആയിരുന്നു അവനു. നിനക്കു ഓർമ്മയുണ്ടോ മിലി എന്നാണ് നീ ആദ്യമായി അവനെ കണ്ടത് എന്നു?\" ഷാജി ചോദിച്ചു.

\"അന്ന്, ഫസ്റ്റ് ഡേ ഓഫ് കോളേജ്.. \" മിലി നെറ്റി ചുളിച്ചു പറഞ്ഞു.

\"പക്ഷേ അതിലും ഒരുപാട് മുൻപേ ആകാശ്.. അവൻ നിന്നെ അറിഞ്ഞിരുന്നു...\" ഷാജി പറഞ്ഞത് മിലിക്ക്‌ മനസിലായില്ല.

\"എങ്ങനെ?\" അവൾ ചോദിച്ചു.

\"കല.. അവളുടെ ലാപ്ടോപ്.. അതിൽ അവൾ എഴുതി വച്ചിരുന്ന അവളുടെ ഡയറീകുറിപ്പുകൾ.. നിങ്ങളുടെ ഒരു ആയിരം ഫോട്ടോസ്.. അങ്ങനെ പലതിലും നിന്നു.. ആദ്യം ആദ്യം അതൊക്കെ ശരിയാണോ എന്നു അറിയാനുള്ള കൗതുകം മാത്രം ആയിരുന്നു അവനു.. പക്ഷേ.. പിന്നെ എപ്പോളോ അത്‌ നിന്നോടുള്ള ഇഷ്ടമായി മാറി.. \" ഷാജിയുടെ വാക്കുകൾ മിലിക്ക് തികച്ചും അവിശ്വസനീയം ആയിരുന്നു..

\"നോ.. \" അവളുടെ ചുണ്ടുകൾ അറിയാതെ മൊഴിഞ്ഞു.

\"ആവിശ്വസിക്കേണ്ട മിലി.. ഇതൊക്കെ എന്നോട് പറഞ്ഞത് അവൻ തന്നെ ആണ്.. ഒരിക്കൽ ഡ്രാഗ്സിന്റെ അലസ്യത്തിൽ..\"

\"ഡ്രാഗ്സോ? \" മിലി കണ്ണു കൂർപ്പിച്ചു ചോദിച്ചു

\"ഹമ്... ഹി വാസ് എ ഡ്രഗ് അടിക്റ്റ്.. അവൻറെ കൂടെ താമസിക്കാൻ തുടങ്ങിയതിനു ശേഷം ആണ് ഞാൻ ഇത് അറിയുന്നത്..ഓർഫനെജിൽ കൂട്ടുകാരുമൊത്തു കഫ് സിറപ്പ് മോഷ്ടിച്ചു കുടിച്ചു ലഹരി അനുഭവിച്ചു തുടങ്ങിയ ശീലം.. അത്‌ അവസാനിച്ചത് ഡ്രഗ്സിൽ ആണ്.. കൂടെ നീ പോയതിൽ ഉള്ള ഡിപ്രഷനും.. \" ഷാജി മിലിയെ നോക്കി.

\"എവിടുന്നാണ് അവനു ഡ്രാഗ്സ്? \" അവൾ ചോദിച്ചു.

\"അവന്റെ ഓർഫനെജിൽ നിന്നുള്ള ഒരു മൂന്നാല് പേര്.. അവർ ആയിരുന്നു അവനു ഡ്രഗ്സ് എത്തിച്ചു കൊടുത്തിരുന്നത്.. അവർക്ക് ആകാശ് ഒരു മണി സോഴ്‌സ് ആയിരുന്നു. പണക്കാരൻ ആയ സുഹൃത്ത്.. ആദ്യം എനിക്ക് ഇതൊരു തമാശയും കൗതുകവും ആയിരുന്നു. അന്ന് അവർ തന്ന ഡ്രഗ്സ് കഴിച്ചു ഞാൻ ഭ്രാന്തനെ പോലെ കാമ്പാസ് കൊറിടോരിലൂടെ ഓടുന്നത് വരെ.

അന്ന് ആ ദിവസം.. ജീവിതത്തിൽ ആദ്യമായും അവസാനമായും ഞാൻ ഡ്രഗ്സ് ട്രൈ ചെയ്ത ദിവസം.. ഒരിക്കലും മറക്കില്ല ഞാൻ.. മാനേജ്മെന്റ് പണിഷ്മെന്റ്ഇൽ നിന്നു എന്നെ രക്ഷിച്ചത് ഡേവിഡ് സർ ആണ്.. കരഞ്ഞുകൊണ്ട് ഞാൻ അന്ന് സാറിനോട് എല്ലാം തുറന്നു പറഞ്ഞു. \"

\"ഡേവിഡ് സാറിന് അറിയാമായിരുന്നോ ഇതൊക്കെ?\" മിലി ആകാംക്ഷയോടെ ചോദിച്ചു.

\"ഉം... അരിഞ്ഞപ്പോൾ സർ ആകെ തളർന്നു പോയി.. അദ്ദേഹം ആകാശിന് പണം കോടിക്കതായി.. അവനെ ഡോക്ടറുടെ അടുത്ത് കാണിച്ചു. എല്ലാം നിർത്തണം എന്നു അവനും ആഗ്രഹിച്ചിരുന്നു. ഡോക്ടറുടെ ട്രീറ്റ്‌മന്റിന്റെയോ സാറിന്റെയും ആന്റിയുടെയും പ്രാർത്ഥനയുടെയോ എന്തിന്റെ ഒക്കെയോ ഫലമായി അവൻ പെട്ടന്ന് തന്നെ മാറ്റങ്ങൾ കാണിച്ചു.

നന്നായി വീണ്ടും പഠിക്കാൻ തുടങ്ങി.. നല്ല മാർക്കും ജോലിയും കിട്ടിയാൽ നിന്നെ വിവാഹം കഴിച്ചു കൊടുക്കാം എന്നു സർ അവനോട് പറഞ്ഞിരുന്നു. അവന്റെ ഓർഫനെജിൽ നിന്നുള്ള ചീത്ത കൂട്ടുകെട്ട് അവനെക്കൊണ്ട് സർ മുഴുവൻ ആയും ഉപേക്ഷിപ്പിച്ചു. സത്യം പറഞ്ഞാൽ വോലൻടെറി റിട്ടയർമെന്റ് എടുത്തു സർ അവന്റെ കൂടെ യു കെ യിലേക്ക് പോയത് തന്നെ അവന്മാരുടെ നിഴൽ പോലും പിന്നെ അവന്റെ മേൽ വീഴാതിരിക്കാൻ ആണ്..

എല്ലാകാര്യങ്ങളും എല്ലാവരും ആഗ്രഹിച്ചപോലെ തന്നെ നടന്നു.. ഒന്നൊഴികെ.. ആകാശിന്റെ കൂടെ പോകുന്നില്ല എന്നു നീ ഡിസൈഡ് ചെയ്തു.. ആകാശ് അന്ന് ഒരുപാട് അപ്സെറ്റ് ആയിരുന്നു. പക്ഷേ പുതിയ സ്ഥലവും പുതിയ ജോലിയും അവനു ഒരു ആശ്വാസം ആയിരുന്നു.

എന്നോട് അവൻ സംസാരിക്കാതെ ആയെങ്കിലും ഇടയ്ക്കൊക്കെ ഞാൻ ഡേവിഡ് സാറിനെ വിളിക്കാറുണ്ടായിരുന്നു.. പിന്നീട് എപ്പോഴോ എന്റെ ജീവിതവും മാറി മറിഞ്ഞു.. ആ കൊണ്ടാക്ട്സ് ഒക്കെ വിട്ടു പോയി..\"

\"അപ്പോൾ ആകാശ് എന്നെ ചതിക്കുകയായിരുന്നോ?\" മിലി അറിയാതെ ചോദിച്ചു പോയി.

\"അറിയില്ല മിലി.. നീ എന്നെ കല്യാണം മുടങ്ങിയ കാര്യം പറയാൻ വിളിച്ചപ്പോൾ.. ആകാശ് വീണ്ടു എത്തിയെന്നു അരിഞ്ഞപ്പോൾ ഞൻ വല്ലാതെ പേടിച്ചിരുന്നു.. അതുകൊണ്ടാ പെട്ടന്ന് കോയമ്പത്തൂർ നിന്നു ഞാൻ ഇങ്ങോട്ട് ഓടി വന്നത്..\" ഷാജി പറഞ്ഞു.

\"അതെ ഫുഡ്‌ റെഡി.. \" ചെറിയൊരു പാത്രത്തിൽ കഞ്ഞിയും കറിയുമായി എലീനമാ കയറി വന്നു.

\"എന്തിനാ എലീനമ്മ കഷ്ടപ്പെട്ടത്? ഞാൻ അവിടെ വന്നു കഴിക്കുമായിരുന്നല്ലോ? \" മിലി ചോദിച്ചു.

\"ഇന്ന് മാത്രമേ ഉള്ളു.. നാളെ ഞാൻ തിരക്കിലാ..\" എലീനമാ പറഞ്ഞപ്പോൾ ഷാജിയും ചിരിച്ചു.

\"എന്തു തിരക്ക്?\" മിലി രണ്ടുപേരെയും സംശയത്തോടെ നോക്കി.

\"അതു സർപ്രൈസ് ആണ് മോളെ...\" ഷാജി ചിരിച്ചുകൊണ്ട് പറഞ്ഞു.

കഞ്ഞി കുടിക്കുമ്പോളും മിലിയുടെ ചിന്ത ഷാജി പറഞ്ഞ വിവരങ്ങളെ കുറിച്ച് ആയിരുന്നു. അവളുടെ മുഖത്തെ ഭവമാറ്റം ശ്രദ്ധിച്ച എലീന കാര്യം തിരക്കി. ഒന്നും ഇല്ലെന്നു പറഞ്ഞു ഒരു പുഞ്ചിരിയോടെ മിലി എലീനയെ സമാധാനിപ്പിച്ചു.

*************


\"ഹാപ്പി ബര്ത്ഡേ മിലി ചേച്ചി.. \" മിനിമോളുടെ ഫോൺ ആണ് മിലിയെ രാവിലെ എഴുന്നേൽപ്പിച്ചത്.

മിലി ഒന്നുകൂടി ഫോണിന്റെ സ്‌ക്രീനിൽ നോക്കി.. സത്യം പറഞ്ഞാൽ ആശുപത്രി വാസം ഓക്കെ ആയി തിയതിയും സമയവും എല്ലാം അവൾ വിട്ടുപോയി തുടങ്ങിയിരുന്നു.

\"താങ്ക്യു മോളെ... നിനക്കു സുഖമല്ലേ..?\" മിലി ചോദിച്ചു.

\"ഫുഡ്‌ പ്രശ്നം ആണ്.. എനിക്ക് ഈ ആലൂ പറത്തയും ബെഗൻ കാ ഭർത്താവും ഒന്നും പറ്റൂല ചേച്ചി.. ഇച്ചിരി പുളിശ്ശേരിയും മീൻ വറുത്തതും കൂട്ടി ചോറുണ്ണാൻ കൊതിയാവുന്നു.\" മിനിമോൾ പറഞ്ഞതു കേട്ട് മിലി ചിരിച്ചു.

\"സാരമില്ല മോളെ.. പോകെ പോകെ ശീലം ആകും.. പുളിശ്ശേരിയും മീൻ വറുത്തതും നീ സ്റ്റഡി ഹോളിഡേയ്‌സ്നു വരുമ്പോൾ നമുക്ക് സങ്കടിപ്പിക്കാം..\"

\"എല്ലാം മിസ്സ്‌ ആവാ ചേച്ചി.. ദേ ഇപ്പോ ഇന്ന് വൈകുന്നേരത്തെ പാർട്ടി മിസ്സ്‌ ആയില്ലേ? വല്യ സെലിബ്രേഷൻ ആണ് രഘുവേട്ടൻ പ്ലാൻ ചെയ്തിരിക്കുന്നത് എന്നു മായേച്ചി പറഞ്ഞു. എനിക്ക് മായേച്ചിയോട് അസൂയ തോന്നാ..\" മിനിമോൾ പറഞ്ഞത് കേട്ട് മിലിയുടെ കണ്ണുകൾ വിടർന്നു.

\"ഓഹ്.. അതാണ് രാത്രി എട്ടു മണി അല്ലേ... ഷാജിയും കൂടെ അറിഞ്ഞാണ്... \" മിലി മനസ്സിൽ ഓർത്തു.

\"ചേച്ചി ഞാൻ വെക്കണേ.. ഇന്ന് ഞങ്ങൾ ഫ്രണ്ട്സ് എല്ലാം കൂടി ഔട്ടിങ് പ്ലാൻ ചെയ്തിട്ടുണ്ട്.. അവള് മാര് ബഹളം വക്കാ.. ബൈ.. ഐ ലവ് യൂ.. ഉമ്മ...\" മിലിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ മിനിമോൾ ഫോൺ കട്ട് ചെയ്തു.

മിലി എഴുന്നേറ്റു കുളിച്ചു റെഡി ആയി.. ബര്ത്ഡേ ആയതു കൊണ്ട് ഒന്ന് അമ്പലത്തിൽ പോയി വരാൻ നിശ്ചയിച്ചു ഇറങ്ങി.

\"നടക്കില്ല മിലി.. ഇപ്പൊ പോവാൻ പറ്റില്ല.. ഇന്നലെ ഇങ്ങു വന്നല്ലേ ഒള്ളൂ ആശുപത്രിയിൽ നിന്നു.. ഇപ്പൊ അമ്പലത്തിൽ വിടാൻ പറ്റില്ല..\" എലീന തീർപ്പിച്ചു പറഞ്ഞു.

\"എലീനമാ.. ഇവിടെ അടുത്ത് തന്നെ അല്ലേ അമ്പലം.. ഷാജി എന്നെ കൊണ്ട് വിടുകയും തിരികെ കൊണ്ട് വരികയും ചെയ്യും.. പിന്നെന്താ?\" മിലി എലീനയുടെ അരികിലായ് വന്നിരുന്നു താളത്തിൽ ചോദിച്ചു.

\"അതെ.. അതു തന്നെയാ പ്രശ്നം.. ഷാജിക്ക് നിന്നെ അവിടെ വരെ കൊണ്ട് ചെല്ലാൻ പറ്റും.. പക്ഷേ നിന്റെ കൂടെ നിൽക്കാൻ പറ്റോ.. ഞങ്ങൾ ആരും ഹിന്ദുക്കൾ അല്ലല്ലോ.. \" എലീന വിടാൻ ഭാവം ഇല്ല.

\"ഞാൻ സൂക്ഷിച്ചു പൊക്കോളാം എന്റെ എലീനമേ...\" മിലി കൊഞ്ചിക്കൊണ്ട് പറഞ്ഞു.

\"പോയിട്ട് വരട്ടെടി... ഒന്നില്ലെങ്കിലും ഇന്ന് അവളുടെ പിറന്നാൾ അല്ലേ?\" മാത്യുസ് പറഞ്ഞതോണ്ട് എലീന ഒന്ന് അടങ്ങി.

മിലി ഷാജിക്കൊപ്പം അമ്പലത്തിലേക്ക് തിരിച്ചു. മാത്യുസിന് വീട്ടിനു മുന്നിൽ ആയി കാത്ത് കിടന്നിരുന്ന ഒരു ജീപ്പ് അവരെ ഫോളോ ചെയ്യുന്നത് അവർ അറിഞ്ഞില്ല. 

(തുടരും...)

കമന്റിടാത്തവരുണ്ടോ?? കമന്റ്..

റേറ്റിംഗ് കുറയ്ക്കുന്നവരോട് : നിങ്ങൾ റേറ്റിങ് കുറച്ചോളൂ.. എനിക്ക് പരാതി ഇല്ല.. പക്ഷെ കുറവുകൾ എന്താണ് എന്നു പറയാമോ? ഇല്ലെങ്കിൽ ഞാൻ എങ്ങനെ തിരുത്താൻ ആണ്?

വായിച്ചു റിവ്യൂ തരുന്നവർക്ക്: ❤❤❤❤



നിനക്കായ്‌ ഈ പ്രണയം (66)

നിനക്കായ്‌ ഈ പ്രണയം (66)

4.6
3429

\"എടാ.. അവര് അവിടെ വണ്ടി നിർത്തി..\" ജീപ്പ് സൈഡിലേക്ക് ഒതുക്കിക്കൊണ്ട് ഡ്രൈവർ ആകാശിനോട് പറഞ്ഞു.\"ഉം.. അമ്പലത്തിലേക്ക് ആണെന്ന് തോന്നുന്നു എന്തായാലും അവന് അകത്തേക്ക് പോകാൻ പറ്റില്ല. അപ്പോൾ അവൾ അങ്ങോട്ട് കടക്കുന്ന സമയത്ത് നമ്മൾ അവളെ പിടിച്ചു വണ്ടിയിൽ കയറ്റി കൊണ്ടു പോകുന്നു..\"ആകാശ് പറഞ്ഞത് കേട്ട് അവൻറെ കൂടെ വന്നവർ തലയാട്ടി.ഷാജി വണ്ടി നിർത്തിയതും മിലി അവനോട് യാത്ര പറഞ്ഞു അമ്പലത്തിലേക്ക് പോകാനായി റോഡ് ക്രോസ് ചെയ്തു. ആകാശം ഗ്രൂപ്പും മെല്ലെ അവളുടെ അടുത്തേക്ക് നടന്നു.പെട്ടെന്നാണ് ഒരു മഹേന്ദ്ര സ്കോർപിയോ അവിടെ വന്നു നിന്നത്. അതിൽ നിന്നിറങ്ങിയവരെ കണ്ട് മിലിയുടെ