Aksharathalukal

നിനക്കായ്‌ ഈ പ്രണയം (66)

\"എടാ.. അവര് അവിടെ വണ്ടി നിർത്തി..\" ജീപ്പ് സൈഡിലേക്ക് ഒതുക്കിക്കൊണ്ട് ഡ്രൈവർ ആകാശിനോട് പറഞ്ഞു.

\"ഉം.. അമ്പലത്തിലേക്ക് ആണെന്ന് തോന്നുന്നു എന്തായാലും അവന് അകത്തേക്ക് പോകാൻ പറ്റില്ല. അപ്പോൾ അവൾ അങ്ങോട്ട് കടക്കുന്ന സമയത്ത് നമ്മൾ അവളെ പിടിച്ചു വണ്ടിയിൽ കയറ്റി കൊണ്ടു പോകുന്നു..\"
ആകാശ് പറഞ്ഞത് കേട്ട് അവൻറെ കൂടെ വന്നവർ തലയാട്ടി.

ഷാജി വണ്ടി നിർത്തിയതും മിലി അവനോട് യാത്ര പറഞ്ഞു അമ്പലത്തിലേക്ക് പോകാനായി റോഡ് ക്രോസ് ചെയ്തു. ആകാശം ഗ്രൂപ്പും മെല്ലെ അവളുടെ അടുത്തേക്ക് നടന്നു.

പെട്ടെന്നാണ് ഒരു മഹേന്ദ്ര സ്കോർപിയോ അവിടെ വന്നു നിന്നത്. അതിൽ നിന്നിറങ്ങിയവരെ കണ്ട് മിലിയുടെ മുഖം സന്തോഷത്തോടെ വിടർന്നു. ആകാശ് തന്റെ കൂടെ വന്നവരെ തടഞ്ഞ് ഒരു പോസ്റ്റിനു മറയിലായി നിന്നു. 

\"ഹണി.. ശ്രീ.. \" കാറിൽ നിന്നിറങ്ങിയവരെ കണ്ട് മിലിയുടെയും ഷാജിയുടെയും കണ്ണുകൾ ഒരുപോലെ വിടർന്നു. \"എന്താടാ നിങ്ങൾ ഇവിടെ?\" മിലി ചോദിച്ചു 

\"അത് ശരി.. നീ വലിയ ബർത്ഡേ പരിപാടിയൊക്കെ നടത്തിയിട്ട് ഞങ്ങളെ കൂട്ടാതെ ഇരിക്കുകയാണോ?\" ഹണി അവളെ തട്ടിക്കൊണ്ടു ചോദിച്ചു.

\"ബർത്ത് ഡേ പരിപാടി.. എന്ത് പരിപാടി?\" മിലി ആകെ കൺഫ്യൂസ്ഡ് ആയി.

\"നീ വിളിച്ചില്ലെങ്കിലും വിളിക്കേണ്ടവരൊക്കെ ഞങ്ങളെ വിളിച്ചു. അതുകൊണ്ടാണ് ഞങ്ങൾ വന്നത്. അല്ലാതെ വലിഞ്ഞു കയറി വന്നതൊന്നുമല്ല\" ശ്രീ പറഞ്ഞത് കേട്ട് മിലിയുടെ കണ്ണ് വിടർന്നു

\"ആരു വിളിച്ചു?\" രഘുവാണോ വിളിച്ചത് എന്നു അവൾക്ക് സംശയം തോന്നിയെങ്കിലും അതു അവൾ ചോദിച്ചില്ല 

\"മച്ചാനെ.. എന്തുണ്ട് വിശേഷം?\" ശ്രീ ഷാജിയുടെ തോളിൽ തട്ടി ചോദിച്ചു

\"സുഖം.. നിങ്ങൾ വരുന്ന കാര്യം ഞാൻ മിലിയോട് പറഞ്ഞില്ലായിരുന്നു.. അതാണ് അവൾക്ക് ഇത്ര പരിഭ്രമം..\" ഷാജി പറഞ്ഞത് കേട്ട് മിലി അവനെ ചുണ്ട് കൂർപ്പിച്ചു കാണിച്ചു

ശ്രീയും മിലിയും ഒന്നിച്ച് അമ്പലത്തിൽ കയറി തൊഴുതി ഇറങ്ങി. പിന്നെ അവരെല്ലാം ഒന്നിച്ചാണ് മാത്യുസിന്റെ വീട്ടിലേക്ക് പോയത്. മിലിക്ക് ചുറ്റും ആളുകൾ കൂടുതൽ ആയതുകൊണ്ട് പദ്ധതി നടപ്പാക്കാൻ വയ്യാതെ ആകാശം കൂട്ടരും തിരികെ പോയി. 

മാത്യൂസിന്റെ വീട്ടിൽ പിന്നെ വലിയ ബഹളമായിരുന്നു. വൈകുന്നേരം സന്ധ്യ കഴിഞ്ഞതോടെ മായയും നിരഞ്ജനും എത്തി. നിരഞ്ജൻ താല്പര്യമില്ലാത്ത പോലെ ചുറ്റിപ്പറ്റി നിന്നപ്പോൾ മാര്യമായ അതൊന്നും കാര്യമാക്കാതെ മിലിയുടെ അടുത്തേക്ക് പോയി വിശേഷങ്ങൾ പറയാൻ തുടങ്ങി. ഹണിയും ശ്രീയും ഷാജിയും അലോഷിയും പഴയ കോളേജ് ഓർമ്മകൾ അയവിറക്കിക്കൊണ്ട് ഡെകാറേഷൻ പരിപാടികളിൽ മുഴുകി. മാത്യുസും എലീനയും ഹണിയുടെയും ഷാജിയുടെയും മക്കളെ കളിപ്പിച്ചു ഇരുന്നു.

മിലിയെ ഒരുങ്ങാൻ സഹായിക്കാനായി മായ അവളെയും വിളിച്ചുകൊണ്ട് മുറിയിലേക്ക് പോയി. 

\"ചേച്ചി ഏതാ ഡ്രസ്സ് ഇടുന്നത്? ഇന്നൊരു നല്ല ഡ്രസ്സ് ഇടണേ..\" മായ പറഞ്ഞു.

\" നിങ്ങൾക്കൊക്കെ വട്ടാ.. ഈ പ്രായത്തിൽ അല്ലേ ബര്ത്ഡേ സെലിബ്രേഷൻ.. എന്തായാലും നീ വിഷമിക്കേണ്ട.. ഇടാൻ ഞാൻ ഒരെണ്ണം എടുത്തു വച്ചിട്ടുണ്ട്.. \"  രഘു സമ്മാനിച്ച സാരി കാണിച്ചുകൊണ്ട് മിലി പറഞ്ഞു

\"ഓ.. വാവ്.. ഹൗ ബ്യൂട്ടിഫുൾ.. ലേറ്റസ്റ്റ് ഡിസൈൻ.. ചേച്ചി സാധാരണ ഇങ്ങനത്തെ ഒന്നും സെളക്ട് ചെയ്യാത്തത് ആണല്ലോ.. പിന്നെ ഇപ്പൊ എന്തുപറ്റി?\"

മായയുടടെ ചോദ്യത്തിന് മിലി മറുപടിയൊന്നും പറഞ്ഞില്ല.

\"അമ്മയ്ക്ക് വരണമെന്നുണ്ടായിരുന്നു.. മാമൻ വിട്ടില്ല. ഇപ്പം മാമൻറെ ചെലവിൽ ആണല്ലോ താമസിക്കുന്നത്..  മാമൻ പറയുന്നതല്ലാതെ മറ്റൊന്നും അമ്മയ്ക്ക് ചെയ്യാൻ കഴിയില്ലല്ലോ? സാരമില്ല അനുഭവിക്കട്ടെ\" മായ പറഞ്ഞത് കേട്ട് മിലിയുടെ കണ്ണുകളിൽ വിഷാദം പടർന്നു

\"നമ്മുടെ അമ്മയല്ലേ മോളെ.. അങ്ങനെ ഒന്നും പറയാതെ നീ..\" മിലി അവളെ ശാസിച്ചു

\"നീരേട്ടനും എന്താ പോന്നേ എന്ന് അറിയില്ല. വലിയ താല്പര്യമൊന്നുമില്ല കക്ഷിക്കും. പിന്നെ ലഘുവേട്ടൻ വിളിച്ചത് കൊണ്ടാണെന്ന് തോന്നുന്നു. കാശ് എവിടെയുണ്ടോ അവിടെയുണ്ടോ കക്ഷി.\" മായ ഒരു പുച്ഛത്തോടെ പറഞ്ഞു

മിലിക്ക് മായയെകുറിച്ചു ആലോചിച്ചു വിഷമം തോന്നി. സ്നേഹിച്ചു വിവാഹം കഴിച്ചവർ ആയിട്ടും അവർക്കിടയിൽ എന്താണ് ഇങ്ങനെ എന്നു അവൾക്കു മനസിലാക്കാൻ സാധിച്ചതെ ഇല്ല.

\"ചേച്ചിക്ക് സാരി ഉടുക്കാൻ ഹെല്പ് വേണോ?\" മായയുടെ ചോദ്യം കേട്ട് മിലി ചിന്തകളിൽ നിന്നു ഉണർന്നു.

\"മ്മ്ഹ്ഹും.. വേണ്ട..\" മിലി പറഞ്ഞു

\"എന്നാ വേഗം സാരി ഉടുത്തു റെഡി ആയി വാ.. ഞാൻ ചെറുതായിട്ട് മേക്കപ്പ് ചെയ്തു തരാം.. മേക്കപ്പ് സെറ്റ് ഞാൻ വണ്ടിയിൽ വച്ചിട്ടുണ്ട്.. ഇപ്പൊ എടുത്തു വരാം..\"

\"അതൊന്നും വേണ്ട മോളെ.. \" മിലി അവളെ തടയാൻ ശ്രമിച്ചു.

\"അതൊക്കെ വേണം മോളെ.. ഞാൻ ദാ പോയി.. ദേ വന്നു.. അതിനു മുൻപ് പുറത്തേക്കു ചാടി ഇറങ്ങി കളയല്ലേ..\" മായ അവളെ അവിടെ വിട്ടു താഴേക്ക് ഓടി.

മിലി സാരി നന്നായി ഞൊറോഞ്ഞിടുത്തു. സാരിയുടെ മുന്താണി ചെറിയ ഞൊറിയിട്ട് പിൻ കൊണ്ട് കുത്തി വച്ചു. മുടി ചീകി പതിവുപോലെ അഴിച്ചിട്ടു. കയ്യിൽ സ്ഥിരം കെട്ടുന്ന വാച്ച് കെട്ടി. രഘു സാരിയോടൊപ്പം തന്ന നെക്കളേസും കമ്മലും എടുത്തു വച്ചു. മാല കഴുത്തിലായി ഇടാൻ എടുത്തതും രണ്ടു കൈകൾ അതു മെല്ലെ ഏറ്റെടുത്തു.

\"ഞാൻ നിനക്കു വേണ്ടി നോക്കി വാങ്ങിച്ചതാ.. ഞാൻ തന്നെ ഇടീച്ചു തരട്ടെ.. \" കണ്ണാടിയിൽ കണ്ട രഘുവിന്റെ പ്രതിബിംബത്തിൽ നോക്കി മിലി ഒന്ന് പുഞ്ചിരിച്ചു.

മാലയിട്ടു കൊടുത്തപ്പോൾ രഘുവിന്റെ വിരലുകൾ അവളുടെ പിൻകഴുത്തിൽ തട്ടിയപ്പോൾ ആണ് അതു ഒരു സ്വപ്നം അല്ല എന്നു മിലി തിരിച്ചറിഞ്ഞത്. അവൾ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു.

\"രഘു.. രഘു.. നീ എന്താ ഇവിടെ എന്റെ മുറിയിൽ? \" അവൾ പകപ്പോടെ ചോദിച്ചു.

\"ഇതെന്താ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം? ഞാൻ അല്ലേ മിലിക്കിപ്പോ ഈ മാല ഇട്ടു തന്നത്?\" രഘു ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

\"ഞാൻ.. ഞാൻ മായ ആണെന് കരുതിയാ...\" മിലി കള്ളം പറഞ്ഞു.

\"ഈ മുഖം കണ്ണാടിയിൽ കണ്ടപ്പോൾ മായ ആണെന്ന് തോന്നിയോ?\" അവൻ തന്റെ മുഖത്തേക്ക് ചൂണ്ടി ചോദിച്ചു.

\"അതു.. അതു ഞാൻ...\" എന്തു മറുപടി പറയണം എന്നു അറിയാതെ മിലി കുഴഞ്ഞു.

അതു കണ്ടു രഘുവിന്റെ ചുണ്ടിൽ വീണ്ടും കള്ളച്ചിരി പടർന്നു. \"ഉം.. അപ്പൊ മിലി ഇടയ്ക്കൊക്കെ എന്നെ സ്വപ്നം കാണുന്നുണ്ട്?\" അവൻ കളിയായി പറഞ്ഞു.

\"ഞാനോ? എന്തിനു?" അവൻ മുന്നോട്ട് വരും തോറും പിന്നോട്ട് നീങ്ങിക്കൊണ്ട് മിലി ചോദിച്ചു.

"ചിലപ്പോൾ എന്നെ ഇഷ്ടമായിട്ടായിരിക്കും." രഘു അവളുടെ കണ്ണുകളിൽ തന്നെ നോക്കി പറഞ്ഞു.

മിലി പിന്നിലെ ഡ്രസിങ് ടേബിളിൽ തട്ടി നിന്നു. "പിന്നെ.. ആരു പറഞ്ഞു? എനിക്ക് അങ്ങനെ ഒന്നും ഇല്ല.." മിലിയും അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു.

"ശരിക്കും..?" കൈകൾ ഡ്രസിങ് ടേബിളിൽ കുത്തി അവളിലേക്ക് ആഞ്ഞു നിന്നു കൊണ്ടു അവൻ ചോദിച്ചു.

"ശെരിക്കും.." അവളും വിട്ടുകൊടുത്തില്ല.

അവൻ ഒന്ന് നിവർന്നു നിന്നു. അതോടെ മിലിക്ക് ശ്വാസം വീണു.

"പിന്നെ? പിന്നെ നിനക്കു ആരെയാ ഇഷ്ട്ടം?" പുരികം വളച്ചു അവൻ ചോദിച്ചു.

"എനിക്ക്.. എനിക്ക് ആകാശിനെ.." അവളുടെ മറുപടി കേട്ടതും രഘു നെറ്റി ചുളിച്ചു.

പിന്നെ അവൽക്കരികിലേക്ക് വീണ്ടു നീങ്ങി നിന്നു. ചുണ്ടിൽ പതിവ് കള്ളചിരി വിടർന്നു.

"ഓഹോ.. എന്നിട്ട് അവൻ വിളിച്ചപ്പോൾ എന്തെ കൂടെ പോവാഞ്ഞേ?" അവൻ കുസൃതിയോടെ ചോദിച്ചു.

"എന്താ?"

"ഞാൻ ഉണ്ടായിരുന്നു അപ്പൊ.. ഹോസ്പിറ്റൽ റൂമിന് വെളിയിൽ.." അവൻ പറഞ്ഞു

"അതു.. അതു വേറെ ചില കാരണങ്ങൾ കൊണ്ടാ.." അവൾ പറഞ്ഞൊപ്പിച്ചു.

"ഓഹോ.. പിന്നെ ഹോസ്പിറ്റലിൽ വച്ചു എനിക്ക് അപകടം പറ്റി എന്നു അറിഞ്ഞു പേടിച്ചു എന്നെ കെട്ടിപ്പിടിച്ചത് എന്തിനാ?" അവൻ വീണ്ടും ചോദിച്ചു.

"അത്‌.. ഞാൻ..." ഉത്തരം പറയാനില്ലാതെ മിലി പതറി തുടങ്ങിയിരുന്നു

"ഞാൻ തന്ന ഈ സാരി ഉടുത്തു ഒരുങ്ങിയത് എനിക്ക് വേണ്ടി അല്ലേ..?"

"അതിപ്പോ വേറെ സാരി..." മിലി പറഞ്ഞു തുടങ്ങിയെങ്കിലും അവൾക്ക് അതു മുഴുമിക്കാൻ സാധിച്ചില്ല.

"പക്ഷേ.. എനിക്ക് ഒരു കാര്യം മാത്രം പിടികിട്ടിയില്ല.." ഒന്ന് നിവർന്നു നിന്ന് ചിന്താ ഭാവത്തിൽ രഘു പറഞ്ഞു.

"എന്തു?" മിലി അറിയാതെ ചോദിച്ചു പോയി.

"അതെ ഈ ടാറ്റൂ എന്താണ് എന്നു?"

അവളുടെ അലില വയറിൽ ഇടതു വശത്തായി സാരിക്കു മുകളിലൂടെ പാതി പുറത്തു കാണുന്ന ടാറ്റൂവിൽ മെല്ലെ ഒന്ന് വിരലോടിച്ചതും അവൾ ഒന്ന് പൊള്ളി പിടഞ്ഞു.

"തല്ക്കാലം ഇത് വേറെ ആരെയും കാണിക്കേണ്ട.. ഞാൻ സൗകര്യം പോലെ കണ്ടോളാം."അവളുടെ മുൻതാനി തുമ്പത്തു അവൻ ഒന്ന് വലിച്ചതും സാരിയുടെ ഞൊറി താഴോട്ട് വീണു അവളുടെ വയറിനെ മൂടി.

അനങ്ങാൻ പോലും കഴിയാതെ ശ്വാസമെടുക്കാൻ പോലും മറന്നു മിലി നിന്നു.

എന്തുകൊണ്ട് ആണ് രഘു ചെയ്യുന്ന കുറുമ്പ് ആരോചകമായി തോന്നാത്തത്? അത്രമേൽ ഞാൻ അവനു അടിമപ്പെട്ടു പോയോ? - അവൾ ചിന്തിച്ചു.

എപ്പോഴോ നഷ്ടപെട്ട പരിസരബോധം വീണ്ടെടുക്കാൻ അവൾ കണ്ണുകൾ ഇറുക്കിയടച്ചു.

"ചേച്ചി.. സോറി ഞാൻ വൈകി പോയി.. ബാ.. ഞാൻ മേക്കപ്പ് ഇട്ടു തരാം.." മായയുടെ ശബ്ദം കേട്ടു മിലി കണ്ണു തുറന്നു ചുറ്റും നോക്കി.

"എന്താ ചേച്ചി നോക്കണേ?" മായ ചോദിച്ചു

"ഏയ്‌ ഒന്നും ഇല്ല.. " മിലി നിഷേധാർത്ഥത്തിൽ തലയാട്ടി.

മായയുടെ ഒപ്പം താഴേക്ക് നടക്കുമ്പോൾ അവൾ കണ്ടു ഷാജിയുമായി എന്തോ ഗൗരവത്തിൽ സംസാരിച്ചു നിൽക്കുന്ന രഘുവിനെ. അവളുടെ നോട്ടം തന്നിലേക്ക് പാറി വീണത് അറിഞ്ഞ രഘു അവളെ നോക്കി ചിരിച്ചു കണ്ണു ചിമ്മി കാണിച്ചു.

(തുടരും...)

അഭിപ്രായ് കരോ.. പ്ലീസ്...



നിനക്കായ്‌ ഈ പ്രണയം (67)

നിനക്കായ്‌ ഈ പ്രണയം (67)

4.4
3453

കേക്ക് കട്ടിങ്ങും പാർട്ടിയും എല്ലാം വളരെ ആരോചകമായി തോന്നി നിരഞ്ജന്. രഘു വിളിച്ചത് കൊണ്ട് മാത്രം ആണ് അവൻ വന്നത്. ഇത്രയും വലിയ കോടീശ്വരൻ ഒരു ബിസിനസ് പ്രൊപോസൽ ഉണ്ട് എന്നു പറഞ്ഞു വിളിച്ചാൽ എങ്ങനെ ആണ് വരാതിരിക്കാൻ സാധിക്ക.\"മായ പറയും.. കാശു കാശു എന്നൊരു വിചാരമേ എനിക്ക് ഒള്ളൂ എന്നു.. എന്റെ അവസ്ഥ എനിക്കല്ലേ അറിയൂ.. കടങ്ങളുടെ വലിയ ഒരു ചുഴലിയിൽ ആണ് ഞാൻ.. അതിനിടെ കല്യാണം കഴിഞ്ഞതോടെ ഫിലിം മാർക്കറ്റിൽ എനിക്ക് ഒരിടിവും വന്നിട്ടുണ്ട്.. അതിനിടയിൽ അവൾക്ക് റൊമാൻസ് വേണമത്രേ.. ഓരോ ദിവസം തള്ളി നീക്കുന്ന പാട് എനിക്കറിയാം..\" നിരഞ്ജൻ മനസിൽ ഓർത്തു.\"ഹലോ..\" പിന്നിൽനിന്നും രഘുവിന്റ