നിനക്കായ് ഈ പ്രണയം (68)
അടുത്ത നറുക്ക് വീണത് നിരഞ്ജനു ആയിരുന്നു. ചോദ്യം ചോദിക്കാനുള്ള ചാൻസ് മായയ്ക്കും..\"ട്രൂത് \" ഒരു ടാസ്ക്കും സെലക്ട് ചെയ്യാൻ താല്പര്യമില്ലാത്തത് കൊണ്ട് മാത്രം ആണ് അവൻ ട്രൂത് തിരഞ്ഞു എടുത്തത്.പക്ഷേ മായയുടെ മുഖം സീരിയസ് ആയിരുന്നു. അവൾ പതറാതെ തന്റെ ഉള്ളിലേ ചോദ്യം അവനോട് ചോദിച്ചു. \"നീര്വേട്ട.. ഹാവ് യൂ എവർ ലോവഡ് മി? എന്നെകിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ നീര്വേട്ടൻ? അതോ ഒരു ഇൻഫാക്ച്ചുവേഷൻ മാത്രം ആയിരുന്നോ എന്നോട്?\"മായയുടെ ചോദ്യം കേട്ട് നിരഞ്ജൻ ഒന്ന് പതറി. അവൻ മാത്രമല്ല അവിടെ കൂടെയിരുന്നവരും. നിരഞ്ജൻ അവളെ തന്നെ നോക്കിയിരുന്നു. കുറച്ചുനേരം അവൻ ചിന്തിച്ചു. അവൻറെ നി