Aksharathalukal

അനുപല്ലവി - 4

ശ്രുതി പല്ലവിയെ കാണാൻ ഒപിയിലേക് ചെന്നെങ്കിലും…കാണാൻ സാധിച്ചില്ല…

ഒരു ആക്സിഡന്റ് കേസ് വന്നതു കൊണ്ട് പേഷ്യന്റിനേം കൊണ്ട് ICU വിലെക് പോയി എന്നു മീര ഡോക്ടർ പറഞ്ഞു …
ശ്രുതി പുതിയ ഡോക്ടർ എങ്ങനുണ്ട്…

OP യിൽ ഉണ്ടായിരുന്ന മീര ഡോക്ടർ അന്വേഷിച്ചു… ആളെങ്ങനാ സുന്ദരി ആണൊ…

സുന്ദരിയോ… അതിനു ഡോക്ടറോട് ആരാ പറഞ്ഞെ ലേഡി ഡോക്ടർ ആണെന്ന്…

ഇന്നലെ MD അല്ലേ പറഞ്ഞത് ഒരു അനു ആണ്‌ ഡോക്ടർ എന്നു… വല്യ ജാഡ കാരി ആവും.. പല്ലവിയും അതാ പറഞ്ഞെ.. ഇല്ലേൽ ജോയിൻ ചെയ്താൽ എല്ലാരേയും പരിചയ പെടാൻ വരുന്നതല്ലേ ആരായാലും.. ഇത് ഈ പരിസരത്തേക്കേ വന്നില്ലാലോ..

എന്റെ മീര ഡോക്ടറെ അനു ഒരു ലേഡി ഡോക്ടർ അല്ല…

പിന്നെ

ഡോക്ടർക് അറിയുന്ന ആളാണ് …

എനിക്കറിയുന്ന ആളോ… അതാരാ

മീര ഡോക്ടർ അത്ഭുതത്തോടെ ചോദിച്ചു…

ഇന്നലെ കാലിനു കുപ്പിച്ചില്ലു കേറി.. എന്നു പറഞ്ഞു വന്നില്ലേ.. വെളുത്തു സുന്ദരനായ ഒരാൾ… ഹാ… അതാണ് കക്ഷി…

ആര് “അനുരാഗ് “ആണൊ… മീരയുടെ ചോദ്യത്തിൽ ഉദ്വെഗം നിറഞ്ഞിരുന്നു

ഡോക്ടർ പേരൊക്കെ ഓർത്തു വെച്ചിട്ടുണ്ടല്ലേ കള്ള ചിരിയോടെ… ശ്രുതി പറഞ്ഞു…

അത്…. മറുപടി പറയാൻ മീര വിഷമിക്കുന്നത് കണ്ട ശ്രുതി മീരയെ

നോക്കി അർത്ഥം വെച്ചൊന്നു മൂളി… ഉം

ആള് ഭയങ്കര സ്ട്രിക്റ്റാണ്….

രാവിലെ തന്നെ ഒരു ഡെലിവറി അറ്റൻഡ് ചെയ്തു..ഒപിയിലും നല്ല തിരക്കുണ്ടായിരുന്നു… അതാവും ആരെയും പരിചയപ്പെടാൻ വരാതിരുന്നത്..

പേഷ്യന്റ്‌സിനോടൊക്കെ നല്ല സ്നേഹത്തോടെയാ പെരുമാറുന്നെ….

പക്ഷെ എന്നോട് വല്ലാത്തൊരു മുരടൻ സ്വഭാവം ആയിരുന്നു ഞാൻ ഇനി ഗൈനകിലേക്കില്ല… എനിക്ക് മതിയായി..
പല്ലവി തന്നെ പോയ മതി…

പുതിയ ഡോക്ടർ താൻ തലേ ദിവസം കണ്ട അനുരാഗ് ആണെന്നറിഞ്ഞ…അവനും ഡോക്ടർ ആണെന്നറിഞ്ഞ മീരയുടെ മനസ്സിൽ ചില മോഹ സ്വപ്‌നങ്ങൾ നെയ്തു തുടങ്ങിയിരുന്നു….

എന്തോ ഓർത്തു മീര ഡോക്ടറുടെ കവിളുകൾ ചുവന്നു തുടുക്കുന്നതും.. ചുണ്ടുകളിൽ ഒരു മന്ദഹാസം വിരിയുന്നതും കണ്ടുകൊണ്ടു..

അവളെ നോക്കി അർത്ഥം വെച്ച ഒരു ചിരിയും ചിരിച്ചു… ശ്രുതി വെളിയിലേക്കു ഇറങ്ങി…..
ഒരു മണി ആകാറായപ്പോൾ ആണ് ആ ആക്‌സിഡന്റ് കേസ് വന്നതു, ഒപിയിൽ ആയിരുന്ന പല്ലവിയെ.. ചിന്നമ്മ സിസ്റ്റർ വിളിച്ചത് അനുസരിച്ചാണ്.. എമർജൻസി ക്യാഷുവാലിറ്റി യുടെ റെഡ് ഏരിയയിൽ പോകേണ്ടി വന്നതു…

ചിന്നമ്മ സിസ്റ്റർ ഹെഡ് നേഴ്സ് ആണ്‌ അതിന്റെതായ ഹെഡ് വേറ്റും ഉണ്ട്‌ ജൂനിയർ ഡോക്ടർസ് അടക്കം സിസ്റ്ററുടെ മുന്നിൽ എത്തിയാൽ എലിയാണ്… ഡോണയുടെ അപ്പന്റെ ബന്ധത്തിൽ ഉള്ളതായതിനാൽ ആരും തിരിച്ചൊന്നും പറയാനും പോകില്ല…

പുതിയതായി വരുന്ന നഴ്സുമാർക്കൊക്കെ കണ്ണ് പൊട്ടുന്ന ചീത്ത വിളി കേൾക്കാറുള്ളതു ചിന്നമ്മ സിസ്റ്ററിന്റെ വായിൽ നിന്നാണ്….

പക്ഷെ പല്ലവിയെ ചിന്നമ്മ സിസ്റ്റർക് വല്ല്യ കാര്യമാണ്.. 

കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്ന കൊച്ചാണെന്നാണ് ചിന്നമ്മ സിസ്റ്ററിന്റെ ഭാഷ്യം…

പല്ലവി ചെല്ലുമ്പോളേക്കും ചിന്നമ്മ സിസ്റ്ററും കുറച്ചു ജൂനിയർ സിസ്റ്റേഴ്സും ചേർന്നു പേഷ്യന്റിന്റെ മുറിവുകൾ ക്ലീൻ ചെയ്തു ഇസിജി യും പൾസ് റേറ്റും അടക്കം വിത്യസ്ത പരാമീറ്ററുകൾ കാണിക്കുന്ന മൾട്ടി മോണിറ്റർ സിസ്റ്റം ദേഹത്തു കണക്ട് ചെയ്തിരുന്നു..

സിസ്റ്റർ പേഷ്യന്റിന്റെ പൾസ് റേറ്റ് വല്ലാതെ കുറയുന്നു… icu വിലേക് മാറ്റി വെന്റിലേറ്റർ കണക്ട് ചെയ്യേണ്ടി വരും.. മോണിറ്ററിലേക് നോക്കി പല്ലവി ചിന്നമ്മ സിസ്റ്ററിനോട് പറഞ്ഞു…

അപ്പോളേക്കും ഡ്യൂട്ടി ഡോക്ടർസ് എത്തിയിരുന്നു…

ദെൻ ക്വിക്ക്.. ഷിഫ്റ്റ്‌ ടു ICCU.. പരിശോധിക്കാൻ വന്ന ഡോക്ടർ മെർവിൻ ആണ്‌ അത് പറഞ്ഞത്..

പല്ലവി വെയിറ്റ് ചെയ് ഒന്ന് സഹായിക്കണേ.. ചിന്നമ്മ സിസ്റ്റർ പറഞ്ഞു..

ശെരി സിസ്റ്റർ.. പല്ലവി മറുപടിയും പറഞ്ഞു..
പേഷ്യന്റിനെ ICCU വിലേക് മാറ്റി.. വെന്റിലേറ്റർ കണക്ട് ചെയ്തു നോൺ ഇൻവേസീവ് രീതിയിൽ മാസ്ക് മുഖത്തു വെച്ചാണ്.. ചിന്നമ്മ സിസ്റ്റർ കണക്ട് ചെയ്തത്..

സിസ്റ്റർ ഇൻവേസീവ് തന്നെ ചെയ്യാം…പല്ലവി അത് പറയുമ്പോളേക്കും വെന്റിലേറ്ററിൽ നിന്നും അലാറം വന്നിരുന്നു…

ഉടൻ തന്നെ ട്യൂബ് വായിലൂടെ ശ്വാസ കോശത്തിലേക് കണക്ട് ചെയ്യുന്ന… ഇൻവെർസിവ് രീതിയിൽ അവൾ വെന്റിലേറ്റർ മാറ്റി കണക്ട് ചെയ്തു…

“കണ്ടോ ഇതൊക്കെ കണ്ടു പഠിച്ചോണം കേട്ടോ…”

പല്ലവി വേഗത്തിൽ ഓരോന്ന് ചെയ്യുന്നത് കണ്ട ചിന്നമ്മ സിസ്റ്റർ ജൂനിയർ സിസ്റേഴ്സിനോട് നിർദ്ദേശം നൽകി…

“അതല്ലേ ചിന്നമ്മ സിസ്റ്റർ പല്ലവി സിസ്റ്ററിനെ തന്നെ കൂട്ട് വിളിക്കുന്നത്‌ അല്ല സിസ്റ്ററെ… “

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മെർവിൻ ഡോക്ടർ പറഞ്ഞപ്പോൾ ചിന്നമ്മ സിസ്റ്ററിന്റെ മുഖത്തു ഒരു ചമ്മിയ ചിരി വന്നു…

$സിസ്റ്ററെ എനിക്ക് ഗൈനെകിൽ ആണ്‌ ഉച്ച കഴിഞ്ഞു ഡ്യൂട്ടി….ഇന്ന് പുതിയ ഡോക്ടർ ജോയിൻ ചെയ്തിട്ടുണ്ട് ….”

പല്ലവി ചിന്നമ്മ സിസ്റ്ററിനോട് പറഞ്ഞു..

“എന്നാ പൊയ്ക്കോ പല്ലവി ഇത് ഞാൻ ഹാൻഡിൽ ചെയ്തോളാം.. “

Icu വിൽ നിന്നും പുറത്തിറങ്ങിയ പല്ലവി സമയം നോക്കി.. അപ്പോളെക്കും 2മണി ആകാൻ ആയിരുന്നു.. ഇനി കാന്റീനിൽ പോകാനും ഫുഡ്‌ കഴിക്കാനും സമയം തീരെ ഇല്ല…അവൾ മനസ്സിൽ ഓർത്തു

അവൾ നേരെ ഗൈനക് ഒപിയിലേക് നടന്നു.. ആഫ്റ്റർനൂൺ സെക്ഷനിലേക് ബുക്ക്‌ ചെയ്ത പേഷ്യന്റ്സ് പുറത്തെ.. വിസിറ്റേഴ്സ് ചെയറിൽ ഉണ്ടായിരുന്നു… അവൾ റൂം തുറന്നു ഉള്ളിലേക്കു നടന്നു ടോക്കൺ നോക്കി ഫയൽ ക്രമീകരിച്ചു…

ഡോക്ടർ ഇതുവരെ വന്നിട്ടില്ല… എങ്ങനെ ഉള്ള ആളാണാവോ..

ശ്രുതിയെ ഒന്ന് വിളിച്ചു നോക്കിയാലോ.. അവളാണല്ലോ മോർണിംഗ് സെക്ഷനിൽ ഉണ്ടായിരുന്നത്.. പല്ലവി മൊബൈൽ എടുത്തു ഡയല് ചെയ്തു.. നോട് റീച്ചബിൾ എന്ന മറുപടി ആണ്‌ ലഭിച്ചത്…

ഡോക്ടർ വരുമ്പോളേക്കും ക്യാഷുവാലിറ്റി യിൽ പോയി.. മീര ഡോക്ടറെ കാണം എന്നു വിചാരിച്ചു പല്ലവി റൂമിൽ നിന്നും പുറത്തേക്കിറങ്ങാനായി ഡോർ തുറന്നപ്പോൾ ആണ്‌…..റൂമിൽ ഇരുന്ന ഫോൺ ബെല്ലടിച്ചതു.. ഒന്ന് സംശയിച്ച ശേഷം പല്ലവി പോയി ഫോൺ അറ്റൻഡ് ചെയ്തു…

ഹലോ ഗൈനക് OP

ഡോക്ടർ എത്തിയോ..?

മറു സൈഡിൽ നിന്നും അതായിരുന്നു ചോദിച്ചത്

“ആരാ ലെന സിസ്റ്റർ ആണൊ… “

പല്ലവി ചോദിച്ചു

“അതെ.. “

“സിസ്റ്റർ ഞാൻ പല്ലവിയാണ്.. “

“പല്ലവി.. ഡോക്ടർ വന്നില്ലേൽ അത്യാവശ്യം ആയി ഒന്ന് OT യിലേക്ക് വരുവോ…”

“ഇവിടെ ഒരു പേഷ്യന്റിനു പെയിൻ തുടങ്ങി “

“ഡോക്ടറുടെ മൊബൈൽ നമ്പർ ഉണ്ടോ പല്ലവിയുടെ കയ്യിൽ…”

“ഇല്ല.. “

“ഞാൻ പൃഥ്‌വി സാറിനെ വിളിച്ചു നോക്കട്ടെ….”

പല്ലവി മൊബൈൽ എടുത്തു MD എന്നു സേവ് ചെയ്ത നമ്പറിലേക് ഡയല് ചെയ്തു..

ഈ സമയം പ്രിത്വിയുടെ വീട്ടിൽ നിന്നും ഭക്ഷണവും കഴിച്ചു.. 3പേരും ഹോസ്പിറ്റലിന്റെ ഗേറ്റിനടുത്തേക് എത്തിയിരുന്നു… പ്രിത്വിയുടെ മൊബൈൽ റിങ് ചെയ്തത് കൊണ്ട് ഡ്രൈവ് ചെയ്യുക ആയിരുന്ന പൃഥ്‌വി വണ്ടി സ്ലോ ചെയ്തു. ഫോൺ അറ്റൻഡ് ചെയ്തു.

‘ഹലോ… പൃഥ്‌വി ഹിയർ “

“ഡോക്ടർ ഞാൻ പല്ലവി ആണ്‌.. “

“ഹ.. പല്ലവി പറയു.. “

“സാർ പുതിയ ഡോക്ടറുടെ നമ്പർ ഉണ്ടോ.. ഗൈനക് OT യിൽ നിന്നു വിളിച്ചിരുന്നു അവിടൊരു പേഷ്യന്റിനു പെയിൻ തുടങ്ങി എന്നു.. “

“ഓക്കേ.. ഡോക്ടർ എന്റെ കൂടെ ഉണ്ട്‌.. ഞാൻ പറഞ്ഞോളാം… ഓക്കേ “

“ടാ.. നിന്റെ ശത്രു ആണ്‌ വിളിച്ചത്… ഫോൺ കട്ട്‌ ചെയ്തു കൊണ്ട്.. പൃഥ്‌വി പറഞ്ഞു “

“ആര്..”
പല്ലവി ആയിരിക്കും എന്നു തോന്നിയിരുന്നെങ്കിലും ഞാൻ ഉദ്വേഗത്തോടെ ചോദിച്ചു..

“എടാ പല്ലവി സിസ്റ്റർ… “

പൃഥ്‌വി മറുപടി പറഞ്ഞു

“അനുവേട്ടൻ ജോയിൻ ചെയ്യുന്നതിനു മുന്നേ ഇവിടെ ശത്രുക്കളും ആയോ.. ” ഡോണ ചോദിച്ചു…

“അതൊരു ചെറിയ കഥ ഞാൻ പിന്നെ പറഞ്ഞു തരാം…”

പൃഥ്‌വി മറുപടി കൊടുത്തു

“അനു നീ OT യിലേക്ക് ചെല്ലണം എന്നു പറയാനാ പല്ലവി വിളിച്ചേ.. “

“എന്നാൽ ഞാൻ ഇവിടെ ഇറങ്ങാം നീ പാർക്ക്‌ ചെയ്തിട്ടു വാ…” ഹോസ്പിറ്റലിന്റെ എൻട്രൻസിൽ തന്നെ അവൻ ഇറങ്ങി കൂടെ ഡോണയും…

“എന്നാൽ ഞാൻ പെട്ടെന്ന് OT യിലേക്ക് ചെല്ലട്ടെ.. പിന്നെ കാണം.. “

ഡോണയോടു അതും പറഞ്ഞു മുന്നോട്ടു നടന്നു…

പല്ലവി പ്രിത്വിയെ ഫോൺ വിളിച്ച ശേഷം നേരേ ലേബർ റൂമിലേക്കു നടന്നു.. ലേബർ റൂമിൽ ചെല്ലുമ്പോൾ വേദന കൊണ്ട് പിടയുന്ന….നിറ വയറുകാരിയെ ആണ്‌ കണ്ടത്…

“ലെന സിസ്റ്റർ കുറെ സമയം ആയോ പെയിൻ തുടങ്ങിയിട്ട്…? “അവൾ ലെന സിസ്റ്ററിനോട് ചോദിച്ചു..

“പല്ലവി.. കുട്ടിക്ക് ഹാർട്ട്‌ ബീറ്റ് കുറവാണെന്നു തോന്നുന്നു.. പെയിൻ ഇപ്പോ തുടങ്ങിയതെ ഉള്ളു..”

ലെന മറുപടി പറഞ്ഞു

“അയ്യോ.. എന്നാൽ കോൺട്രക്ഷനും ഹാർട്ട്‌ ബീറ്റും ചെക്ക് ചെയ്യാം സിസ്റ്റർ.. “

ഉടൻ തന്നെ പല്ലവി cardiotography ചെയ്യാൻ തീരുമാനിച്ചു ടേബിളിൽ കിടന്നിരിന്ന ഗർഭിണിയുടെ വയറിൽ ജെൽ തേച്ചു അടിവയറിനു ചുറ്റും ഒരു ഇലാസ്റ്റിക് ബെൽറ്റ്‌ ഘടിപ്പിച്ചു പിന്നെ ഉള്ളത് efm മെഷീനിൽ നിന്നുള്ള രണ്ടു പ്ളേറ്റുകൾ ആണ്‌ ഒന്ന് കുഞ്ഞിന്റെ ഹൃദയമിടിപ്പ് പരിശോധിക്കാനും മറ്റേതു വയറിന്റെ സമ്മർദ്ദം അറിയാനും.. ഒരോ സമ്മർദ്ദത്തിന്റെ സമയവും എത്ര ശക്തം ആണെന്നും അതിലൂടെ മനസ്സിലാക്കാൻ സാധിക്കുമായിരുന്നു… കുഞ്ഞിന്റെ ഫീറ്റൽ ഹാർട്ട്‌ ബീറ്റ് ശ്രദ്ധിച്ച പല്ലവിക് മനസ്സിലായി.. കുട്ടിക്ക് അനക്കം കുറയുന്നുവെന്നും ഉടൻ ഒരു സിസ്സേറിയൻ വേണം എന്നും… അവൾ എന്ത് ചെയ്യണം എന്നറിയാതെ ഒന്ന് വിയർത്തു…

സിസ്റ്റർ. ഡോക്ടർ ഉടനെ എത്തും എന്നാ പറഞ്ഞത് അപ്പോളേക്കും അനസ്തീഷ്യസ്റ്റിനെ വിളിക്കു.. എന്തായാലും സിസ്സേറിയൻ വേണം. പല്ലവി ലെന സിസ്റ്ററിനോട് പറഞ്ഞു.
വിളിച്ചിട്ടുണ്ട് പല്ലവി.. ഇപ്പൊ എത്തും….പല്ലവിയുടെ കൂടെ ഹെല്പ് ചെയ്തു കൊണ്ടിരുന്ന ലെന സിസ്റ്റർ മറുപടി പറഞ്ഞു..

സ്‌പൈനലോ എപിഡ്യൂറലോ കൊടുക്കാനുള്ള സമയം ഇല്ലെങ്കിൽ… ജനറൽ അനസ്‌തേഷ്യ തന്നെ കൊടുക്കേണ്ടി വരും എന്നവൾക് തോന്നി … ജനറൽ അനസ്‌തെറ്റിക് കയ്യിൽ ഘടിപ്പിച്ച ക്യാനുല വഴി നല്കുമ്പോളേക്കും വയറിലെ അമ്ലം ശ്വാസ കോശത്തിലേക് കടക്കാതിരിക്കാനുള്ള അന്റാസിഡ് മെഡിസിനും ബാക്കിയുള്ള സജ്ജീകരണങ്ങളും അവൾ റെഡി ചെയ്തു വെച്ചു…

അപ്പോളാണ് അടച്ചിട്ടിരുന്ന ലേബർ റൂമിന്റെ വാതിൽ തള്ളി തുറന്നു വേഗത്തിൽ നടന്നു വരുന്ന അനുവിനെ പല്ലവി കണ്ടതു…..

ഞൊടിയിടക്കുള്ളിൽ പല്ലവി ഡോറിനടുത്തെത്തി…

“താൻ എങ്ങോട്ടാ ഈ തള്ളി കേറി വരുന്നേ… “

“ഇത് ലേബർ റൂം ആണ്‌.. തന്റെ ഭാര്യ ഇവിടെ പ്രസവിക്കാൻ കിടക്കുന്നുണ്ടോ..”

“പല്ലവി..”

ലെന സിസ്റ്റർ പല്ലവിയെ പുറകിൽ നിന്നും ഉറക്കെ വിളിച്ചു

പക്ഷെ ലെന സിസ്റ്റർ പുറകിൽ നിന്നു വിളിക്കുന്നതൊന്നും പല്ലവി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല…

“അവൾ ദേഷ്യത്തിൽ തന്നെ തുടർന്നു… ടെക്‌നിഷ്യൻ മാരെ ഒന്നും ഇങ്ങോട്ട് വിളിച്ചിട്ടില്ല… ഗെറ്റ് ഔട്ട്‌.. താൻ പുറത്തു പോ… “

“വിവരമില്ലാത്ത ഓരോരുത്തൻ മാർ തള്ളി കേറി വന്നോളും… ഞാൻ സെക്യൂരിറ്റിയെ വിളിച്ചു പുറത്താകണ്ടെങ്കിൽ മര്യാദക് ഇറങ്ങി പൊയ്ക്കോ…”

അനുവിന്റെ കോളറിൽ പിടിച്ചു തള്ളി കൊണ്ടാണ് പല്ലവി അത് പറഞ്ഞത് പല്ലവി ഡോർ അടഞ്ഞു നിന്നു കൊണ്ട് തുള്ളി വിറച്ചു..

ഞാൻ ഇതെല്ലാം കണ്ടു പ്രത്യേകിച്ചു ഒന്നും സംഭവിക്കാത്ത മട്ടിൽ തന്നെ നിന്നു….

“കഴിഞ്ഞോ നിന്റെ പ്രസംഗം… കഴിഞ്ഞെങ്കിൽ എനിക്ക് ഉള്ളിലേക്കു പോകാമായിരുന്നു…”

അതും പറഞ്ഞു പല്ലവിയെ ഒരു സൈടിലേക് കൈ കൊണ്ട് മാറ്റി നിർത്തി ഞാൻ ഉള്ളിലേക്കു കടന്നു..

അപ്പോളേക്കും ലെന സിസ്റ്റർ പല്ലവിക് അരികിൽ എത്തിയിരുന്നു..

 “എടീ പല്ലവി നീ എന്ത് പണിയാ കാണിച്ചേ.. ഇതാ പുതിയ ഗൈനക്കോളജിസ്റ്.. അനുരാഗ് സാർ.. അവർ മെല്ലെയാണ് പറഞ്ഞതെങ്കിലും ഞാൻ കേട്ടു “

പല്ലവി കേട്ടതൊന്നും വിശ്വസിക്കാൻ ആവാത്തത് കൊണ്ടാവണം അവിടെ വാ പൊളിച്ച പടി നിക്കുന്ന കണ്ടു …
അവളുടെ ഉള്ളിലൂടെ അവനെ കണ്ടത് മുതലുണ്ടായ സംഭവങ്ങൾ ഒരു ചലച്ചിത്രം പോലെ കടന്നു പോയി…ഒടുവിൽ അടിച്ചതടക്കം.. അവൾക് അനുവിന്റെ മുഖത്തേക് നോക്കാൻ മടി തോന്നി…അവൾ തറയിൽ ഉറച്ച ശില പോലെ അവിടെ നിന്നു….

“താൻ ഇവിടെ ഡ്യൂട്ടിക്കുള്ളതാണോ അതോ ലേബർ റൂമിന്റെ സെക്യൂരിറ്റിയോ..”

അവൾ അവിടെ തന്നെ നിക്കുന്നത് കണ്ടു ദേഷ്യം വന്നതു കൊണ്ടാണ് ചോദിച്ചത്

എന്റെ ചോദ്യം ആണ്‌ അവളിൽ സ്ഥലകാല ബോധം ഉണ്ടാക്കിയത് എന്നു തോന്നുന്നു …

അവൾ മുഖം കുനിച്ച പടി തന്നെ ടേബിളിനു അടുത്തേക് വന്നു …

“സിസ്റ്റർ ഫയലും റിപ്പോർട്ടും തരു….”ലെന സിസ്റ്ററോട് ഞാൻ ആവശ്യപ്പെട്ടു..

ഇതാ സാർ.. അവൾ ഫയൽ നീട്ടി

സാർ കുഞ്ഞിന്റെ ഹാർട്ട്‌ ബീറ്റ് കുറവാണു.. ലെന തുടർന്നു പറഞ്ഞു

ഞാൻ പെട്ടെന്ന് തന്നെ അവരെ പരിശോധിച്ചു് കുട്ടിയുടെ അനക്കം കുറവാണെന്നു മനസ്സിലായി ഉടൻ തന്നെ സിസ്സേറിയൻ വേണം എന്നും.. പെട്ടെന്ന് തന്നെ അതിനുള്ള ഒരുക്കങ്ങൾ ചെയ്തു…. വീണ്ടും പരിശോധിച്ചതിൽ നിന്നും അമ്നിയോട്ടിക് ഫ്ലൂയിട് കുറഞ്ഞു വരുന്നതും മനസ്സിലായി…

അനാസ്‌തിഷിയോളോജിസ്റ് സീനിയർ ഡോക്ടർ ആയ ഓമന ആയിരുന്നു..അവർ അപ്പോളേക്കും ലേബർ റൂമിലെത്തിയിരുന്നു..

“ഹായ് പുതിയ ഡോക്ടർ ആണല്ലേ വന്ന പാടെ അവർ എന്നോട് ചോദിച്ചു “

“അതെ ഡോക്ടർ. അയാം അനുരാഗ്.. “

ഷേക്ക്‌ ഹാൻഡ് കൊടുത്തു കൊണ്ട് പറഞ്ഞു..

അതിനു ശേഷം അവരുമായി ഡിസ്‌കസ് ചെയ്തു..

പേഷ്യന്റിനു സാധാരണ പോലെ റീജിയണൽ അനസ്തേഷ്യ ആയ സ്‌പൈനൽ അനസ്തേഷ്യ നൽകാം എന്നു തീരുമാനിച്ചു..

സ്പൈനൽ അനസ്തീഷ്യയിൽ സുഷുമ്നാനാഡിയുടെ ആവരണത്തിലെ സി എസ് എഫ് ദ്രാവകത്തിലാണു മരുന്നു കുത്തി വെയ്ക്കുന്നത്..

അതിനു വേണ്ടി പേഷ്യന്റിനെ ചെരിച്ചു കിടത്തി.. മൂക്ക് കാൽ മുട്ടിനു മുട്ടുന്ന വിധം നാടു ഭാഗം പുറത്തേക് വളച്ചു ..വളയുന്ന തരം സൂചി ഉപയോഗിച്ച് നടുവിന് ഇൻജെക്ഷൻ എടുത്തു… റീജിണൽ അനസ്തേഷ്യ ആയതു കൊണ്ട് അര യുടെ താഴെ ഭാഗം മാത്രമാണ് മരയ്കുക.
സി സെക്ഷൻ കുറച്ചു കോംപ്ലിക്കേറ്റഡ് ആയിരുന്നു ഒന്നാമത് അമ്നിയോട്ടിക് ഫ്‌ല്യൂയിഡ് കുറഞ്ഞു ഒലിഗോഹൈഡ്രമ്നിയോസ് എന്ന അവസ്ഥയിൽ എത്തിയിരുന്നു

കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾ കൊടി ചുറ്റി കുഞ്ഞിലേക്കുള്ള രക്തയോട്ടം കുറഞ്ഞു… കുഞ്ഞിന്റെ ഹാർട്ട്‌ ബീറ്റ് കുറഞ്ഞു കൊണ്ടിരുന്നു ഓരോ സങ്കോചത്തിനിടയിലും കുഞ്ഞിലേക്കുള്ള രക്തയോട്ടവും കുറഞ്ഞു കൊണ്ടിരുന്നു…തന്മൂലം തലച്ചോറിലേക്കുള്ള ഓക്സിജന്റെ ഫ്‌ലോയും കുറയും എന്നെനിക് അറിയാമായിരുന്നു

 അധികം കാത്തു നില്കാൻ സമയം ഇല്ല പെട്ടെന്ന് തന്നെ.. പേഷ്യന്റിന്റെ അടി വയറിൽ ഹൊറിസോണ്ടൽ ആയി കട്ട്‌ ചെയ്തു കുട്ടിയെ പുറത്തെടുത്തു…

കുഞ്ഞിന് തീരെ അനക്കം ഉണ്ടായിരുന്നില്ല…

കുഞ്ഞിനെ എടുത്തു തല കീഴായി പിടിച്ചെങ്കിലും കുഞ്ഞിന് അനക്കം ഒന്നുമില്ല കുഞ്ഞ് കരയുന്നതും ഇല്ല ഉള്ളിൽ ചെറിതായി ഒന്ന് ഭയന്നു.. ജോയിൻ ചെയ്തിട്ടു ആദ്യത്തെ സിസ്സേറിയൻ..സ്ത്രീയുടേത് ആണെങ്കിൽ ലേറ്റ് പ്രെഗ്നൻസി.. ഒരു പക്ഷെ ഒരുപാട് കാത്തിരുന്നു കിട്ടിയ കുട്ടി ആവണം.. എന്റെ മനസ്സിലേ ചിന്ത എന്റെ ഉള്ളിൽ സങ്കടം ഉണ്ടാക്കി..

സിസ്റ്റർ പീഡിയാട്രിഷ്യനോട്‌ വരാൻ പറയു.. അർജന്റ്…

ഓക്കേ സാർ.. അതും പറഞ്ഞു… ലെന സിസ്റ്റർ ഫോൺ ചെയ്യാൻ പുറത്തേക് പോയി..

അപ്പോളേക്കും കുഞ്ഞിനെ എന്റെ കയ്യിൽ നിന്നും പല്ലവി വാങ്ങിയിരുന്നു..

കുഞ്ഞിന്റെ പുറത്തെ അമ്നിയോട്ടിക് ഫ്‌ല്യൂയിഡ് അവൾ വൃത്തിയാക്കി..അവൾ എന്റെ മുഖത്തേക് നോക്കുന്നുണ്ടായിരുന്നില്ല ഞാൻ സക്ഷൻ ബൾബ് യൂസ് ചെയ്തു കുഞ്ഞിന്റെ മൂക്കിലേയും വായിലെയും ഫ്‌ല്യൂയിഡ് നീക്കം ചെയ്തു… എന്നിട്ടും കുഞ്ഞിന് യാതൊരു അനക്കവും ഉണ്ടായിരുന്നില്ല… കുഞ്ഞിന്റെ ദേഹം ആകെ തണുത്തിരുന്നു…എന്റെ ഉള്ളിലെ ഭാവ ഭേദങ്ങൾ ഒന്നും ഞാൻ പുറത്തു കാണിച്ചില്ല ..പക്ഷെ അസ്സിസ്റ്റ്‌ ചെയ്ത പല്ലവി അടക്കം ഉള്ളവരുടെ മുഖത്തു ഒരു ഭീതി നിറയുന്നത് ഞാൻ കണ്ടു.

കുഞ്ഞിന് ചെസ്റ്റ് കംപ്രഷൻ കൊടുത്താൽ ശ്വസിക്കാൻ കഴിഞ്ഞേക്കും എന്നെനിക്കു തോന്നി.. മുൻപ് പലപ്പോളും ചെയ്തിട്ടുണ്ടെങ്കിലും ഈ ഹോസ്പിറ്റലിൽ ജോയിൻ ചെയ്ത അന്ന് തന്നെ ഇങ്ങനൊരു കോംപ്ലിക്കേഷൻ വരും എന്നു ചിന്തിച്ചിരുന്നില്ല.. മനസ്സിൽ അച്ഛനെ വിളിച്ചു പ്രാർത്ഥിച്ചു… കൂടെ വിശ്വസിക്കുന്ന ദൈവങ്ങളെയും…

സിസ്റ്റർ ഒരു കട്ടിയുള്ള ക്ലോതോ ടർക്കി യോ എടുക്കു ഞാൻ പല്ലവിയോട് പറഞ്ഞു..

അവൾ അപ്പോൾ തന്നെ അവിടെ എടുത്തു വെച്ചിരുന്ന ടർക്കി എന്റെ നേരേ നീട്ടി.
ഞാൻ കുഞ്ഞിനെ ആ ടർക്കിയിൽ പൊതിഞ്ഞു മാസ്ക് ഉപയോഗിച്ച് വെന്റിലേഷൻ കൊടുത്തു കൊണ്ട് ചെസ്റ്റ് കമ്പ്രെസ്സ് ചെയ്തു രണ്ടു സെക്കൻഡ് ഇടവിട്ട് ചെറുതായി നെഞ്ചിൽ പ്രെസ്സ് ചെയ്തു കൊണ്ടിരുന്നു… ഇടക്കിടക്ക് ഹൃദയമിടിപ്പ് പരിശോധിച്ച് കൊണ്ടിരുന്നു… ഒടുവിൽ 4മിനിറ്റോളം കഴിഞ്ഞപ്പോൾ.. കുഞ്ഞിന്റെ ഹൃദയമിടിപ്പ് കൂടി.. ശക്തമായി ശ്വാസം ഉള്ളിലേക്കു എടുത്തു കരഞ്ഞു തുടങ്ങി… ആ കരച്ചിൽ കണ്ടപ്പോളാണ് എന്റെ ശ്വാസം നേരേ വീണത്

ഞാൻ മെല്ലെ കുഞ്ഞിനെ തോളിലേക് ചേർത്തു പിടിച്ചു .. അപ്പോളേക്കും എന്റെ രണ്ടു കണ്ണുകളും നിറഞ്ഞു വന്നിരുന്നു…

ആ സമയം ഡോണയും ലേബർ റൂമിലേക്കു എത്തിയിരുന്നു…അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു അഭിനന്ദിച്ചു..

കൂടെ അസ്സിസ്റ്റ്‌ ചെയ്ത എല്ലാ സിസ്റ്റേഴ്സും ഓരോന്ന് പറഞ്ഞു അഭിനന്ദിക്കുന്നുണ്ടായിരുന്നു … ഞാൻ പല്ലവിയെ നോക്കി അവൾ പ്രേത്യേകിച്ചു ഒരു ഭാവ മാറ്റവും ഇല്ലാതെ മാറി കുഞ്ഞിനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…പക്ഷെ അവളുടെ മുഖത്തു എന്നോട് മിണ്ടാനുള്ള ചമ്മൽ എനിക്ക് മനസ്സിൽ ആവുന്നുണ്ടായിരുന്നു.. ഞാൻ മുഖത്തേക് നോക്കുമ്പോൾ ഒക്കെയും അവൾ കണ്ണുകൾ വേറെ യിടത്തേക് മാറ്റു ന്നുണ്ടായിരുന്നു

ഡോണ കുട്ടിയെ ഒന്ന് നോക്കിക്കൊള്ളു.ഞാൻ ഡോണയോടു ആവശ്യ പെട്ടു..

ഡോണ കുഞ്ഞിനെ പരിശോധിച്ചു കൂടുതൽ കേറിങ്ങിനായി NICU വിലേക് ഷിഫ്റ്റ്‌ ചെയ്യാൻ നിർദ്ദേശം നൽകി..

അപ്പോളേക്കും അമ്മയുടെ മുറിവുകൾ സ്റ്റിച് ചെയ്തു ഒബ്സെർവഷൻ റൂമിലേക്കു മാറ്റാനായി ഞാൻ ലെന സിസ്റ്ററിനു നിർദ്ദേശം നൽകിയിരുന്നു..

ഓപ്പറേഷൻ തിയേറ്ററിൽ നിന്നും പുറത്തിറങ്ങിയത് ഒരു ദീർഘ നിശ്വാസത്തോടെ ആയിരുന്നു …പുറത്തു കാത്തു നിന്നവരോട് വിവരം പറഞ്ഞതിന് ശേഷം നേരേ നടന്നത് ഗൈനക് ഒപിയിലേക് ആയിരുന്നു..

“പല്ലവി നീ OP യിൽ അല്ലേ.. പെട്ടെന്ന് പൊയ്ക്കോ.. സാർ ചിലപ്പോ ദേഷ്യപ്പെടും… ശ്രുതിക് രാവിലെ കേട്ടതാ… ലെന സിസ്റ്റർ പല്ലവിയോട് പറഞ്ഞു… “

എന്തോ ചിന്തിച്ചു നിക്കുക ആയിരുന്ന പല്ലവി ഒന്ന് ഞെട്ടി..

“എന്താ പല്ലവി.. നിന്റെ കിളി പോയോ…ആകെ ഡൾ ആയല്ലോ.. നേരത്തെ സംഭവിച്ചത് അറിയാതെ അല്ലേ.. അതൊക്കെ വിട്.. നീ ഇപ്പൊ പോ…”
പല്ലവിയും.. ഇനിയും എന്തൊക്കെ സംഭവിക്കും എന്ന ചിന്തയോടെ അനു പോയ പുറകെ OP യിലേക്ക് നടന്നു…

ഈ കാലമാടൻ ഡോക്ടർ ആയിരിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലല്ലോ ഭഗവാനെ… ഇനി എല്ലാം വരുന്നിടത്തു വെച്ചു കാണം..

തുടരും...