സാം പറഞ്ഞതുപോലെ ചെയ്തതിനുശേഷം കൃതിക്ക് എന്തോ പുതു ജന്മം കിട്ടിയതുപോലെ തോന്നി....\" എന്നെ കാണാൻ ഭംഗിയുണ്ടോ!!\"\" നിനക്ക് ഏറ്റവും പ്രിയപ്പെട്ട നിറത്തിൽ നീ സുന്ദരിയാണ്....\"\" അപ്പോ മറ്റു നിറങ്ങളിലോ?\" അവൾ കുസൃതി ചിരിയോടെ സാമിനോട് ചോദിച്ചു \" നീ എല്ലാ നിറത്തിലും എപ്പോഴും സുന്ദരിയാണ്... നമുക്കിറങ്ങാം...\"\" ചാന്ദിനി അമ്മയോടും രാഘവേട്ടനോടും എന്തു പറയും?\"\" നിന്നെ ഇവിടെ കാണാൻ വരുമ്പോൾ ഞാൻ അവരെയാണ് കണ്ടത്, അവരോട് പറയാനുള്ളത് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്.... നിന്നെ കൊണ്ടുപോയി കൊള്ളുവാൻ അനുവാദം വാങ്ങിയിട്ടുണ്ട്... നിറഞ്ഞ മനസ്സോടെ അവർ നിന്നെ എന്റെ കൂടെ പറഞ്ഞയക്കും.. വരൂ \" ഇത്