വാർത്ത ചാനലുകളിൽ വിവാഹ വാർത്ത നിറഞ്ഞു. പലർക്കും അത്ഭുതം ആയിരുന്നെങ്കിൽ ചിലർക്ക് ദേശ്യവും മറ്റു ചിലർക്ക് ലക്ഷ്യം നേടിയതിന്റെ ആഹ്ലാദവും ആയിരുന്നു. ദേഷ്യം ആർക്കാണെന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളു.
ശരത് : പപ്പയോടു ഞാൻ അന്നേ പറഞ്ഞതാ അവളെ അങ്ങ് തട്ടി കളയാമെന്ന്.അന്ന് എന്നെ തടഞ്ഞതിന്റെ ഭലം കണ്ടില്ലേ.
തമ്പി : അവളെ ഞാൻ വെറുമൊരു പെണ്ണ് എന്ന് കുറച്ചു കണ്ടു. അതാ എനിക്ക് പറ്റിയ തെറ്റ്.
ശരത് :ഇനി നമുക്ക് എന്ത് ചെയ്യാൻ പറ്റും.
തമ്പി :ഇനിയാണ് മോനെ നമുക്ക് എന്തും ചെയ്യാൻ പറ്റുക.
ശരത് : വെറുതെയ പപ്പാ... ജെപി യെ പപ്പക്ക് അറിയില്ലേ. അവന്റെ ഭാര്യയെ നമ്മൾ എന്തെങ്കിലും ചെയ്യാൻ മനസ്സിൽ വിചാരിച്ചാൽ തന്നെ അവൻ നമ്മളെ തീർത്തു കളയും.
തമ്പി :അറിയാം.. പക്ഷെ അത് നമ്മൾ ചെയ്താലല്ലേ... അവളെ ഇല്ലാതാക്കുന്നത് ജെപി ആണെങ്കിലോ????.... നമ്മുടെ രണ്ട് ശത്രുക്കൾ ഒരേ സമയം ഇല്ലാതാവുന്നു.. ഹ ഹ ഹ ഹ..........................
ശരത് :.....!!!!!!!!!!??????????
തമ്പി :എന്താ നിനക്ക് വിശ്വാസം വന്നില്ലേ.
ശരത് :പപ്പ പറഞ്ഞത് മനസ്സിലായി പക്ഷെ അതെങ്ങനെ നടക്കും എന്നു കൂടി പറ.
തമ്പി : വര്ഷങ്ങളോളം പ്രണയിച്ചു നടന്ന് വിവാഹം കഴിച്ച പ്രതാപൻ ഭാര്യ സാവിത്രിയെയും അവളുടെ വയറ്റിൽ കിടന്ന ഏഴു മാസമായ സ്വന്തം കുഞ്ഞിനെയും ഇല്ലാതാക്കി എങ്കിൽ ഒരു രാത്രിയുടെ മാത്രം ബന്ധത്തിൽ ഒരുമിച്ച ജെപി പാർവതിയെ....... എന്നെ നിനക്ക് സംശയമോ മോനെ..????
തമ്പി പൊട്ടിച്ചിരിച്ചു .. കൂടെ ശരത്തും.... ജെപി യെയും പാർവതിയെയും ഇല്ലാതാക്കാനുള്ള കണക്കുകൂട്ടലുകൾ അവർ തുടങ്ങി കഴിഞ്ഞു.
ഈ സമയം പാർവതി ഫോണിലേക്കു വന്ന മെസ്സേജ് വായിക്കുകയാണ്. അതിലെ ഓരോ വരികളും അവളുടെ കണ്ണിൽ പകയുടെ അഗ്നി വർഷം നടത്തി.. അവളുടെ ചുണ്ടിൽ ഗൂഢമായ ഒരു ചിരി വിടർന്നു..
ജെപി :പാറുകുട്ടീ.................. ഏട്ടൻ വന്നൂട്ടോ... 😍😌😌
ചെറിയൊരു നാണത്തോടെ ജെപി മുറിയുടെ ഡോർ കുറ്റി ഇട്ടുകൊണ്ട് പറഞ്ഞു...
പാറു :ഏട്ടനോ?? എവിടെ ഞാൻ കണ്ടില്ലല്ലോ....
ജെപി :ഞാനല്ലേടി പാറു നിന്റെ ഏട്ടൻ..
പാറു :ങേ... അതെപ്പോ...
ജെപി :നിന്റെ കുഞ്ഞമ്മേടെ കല്യാണത്തിന്റെ അന്ന്.
പാറു :ആഹ് അത് പറ. ഞാൻ കല്യാണത്തിന് വന്നില്ലല്ലോ അതാ അറിയാത്തത്.
ജെപി :കളിക്കല്ലേ കുരിപ്പേ.. നിന്നെ ഞാൻ റേപ്പ് ചെയ്‌ത് കളയും പറഞ്ഞേക്കാം..
ഇത് കേട്ട് പാർവതി വായ പൊത്തി ചിരിച്ചു. കള്ളദേഷ്യം നടിച്ചിരുന്ന ജെപി യും പതിയെ ചിരിക്കാൻ തുടങ്ങി.
ജെപി :ഡി പെണ്ണെ.. നമ്മുടെ ആദ്യ പാടി വിജയകരമായി.. ഇനി ബാക്കി ഉള്ള കാര്യങ്ങൾ നമുക്ക് ആലോചിച്ചു ചെയ്യാം.
എന്താ നിന്റെ അഭിപ്രായം
പാറു :എനിക്ക് ഇപ്പൊ ഒരു സൂപ്പർ ഐഡിയ കിട്ടിയിട്ടുണ്ട്.
ജെപി :എന്താ അത്????
പാറു : പുറത്ത് നല്ല മഴയുണ്ട്.നമുക്ക് രണ്ടാൾക്കും
ജെപി :മ്മ് മ്മ്.. മനസ്സിലായി... നിനക്ക് ഓക്കേ ആണെങ്കിൽ പിന്നെ എനിക്കും.......
പാറു :എന്ത്????
ജെപി :ലത് തന്നെ.....
പാറു :അയ്യടാ... മനസ്സിലിരിപ്പ് ഇതാണല്ലേ....... കുട്ടിച്ചാത്താ..
ജെപി :കുട്ടിച്ചാത്തൻ നിന്റെ അപ്പൻ..
പാറു :അങ്ങേര് കുട്ടിച്ചാത്താനല്ല.. അതിലും കൂടിയ ഇനമാ..
ജെപി :നീ ബാക്കി പറ......... ഈ മഴയത്ത് നമ്മൾ....
പാറു :നമ്മൾ ഒരു റൈഡ് പോകുന്നു...
ജെപി :റൈഡോ..... അതും ഈ പാതിരാത്രി... നിനക്ക് പ്രാന്താണാ.......
പാറു :പ്ലീസ് ജെപി.. എന്റെ വല്യ ഒരു ആഗ്രഹം ആണ്..
ജെപി : നിന്നെ കെട്ടിയത് കുരിശായോ. ഡി കുരിപ്പേ.. എനിക്ക് ഈ റൊമാന്സും കുന്തവും ഒന്നും പിടിക്കില്ല.. നിനക്ക് ഓക്കേ ആണെങ്കിൽ നമുക്ക് ഫസ്റ്റ്നൈറ്റ് അടിപൊളി ആക്കാം.. അല്ലാതെ റൈഡ് കോപ്പ് എന്നൊന്നും പറഞ്ഞ് എന്നോട് വന്നേക്കരുത്.. അല്ലെങ്കിൽ തന്നെ ഇതൊക്കെ വെറും നാടകം മാത്രമാണെന്ന് നമുക്ക് രണ്ടു പേർക്കും അറിയാം. കൂടി പോയാൽ രണ്ടോ മൂന്നോ മാസം. അതിനുള്ളിൽ എല്ലാം ഞാൻ റെഡി ആക്കി എടുക്കും. പിന്നെ നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി... കണ്ട പൈങ്കിളി കഥ വായിക്കുന്ന പോലെ ഭാര്യയും ഭർത്താവും കളിക്കാനല്ല.. കേട്ടല്ലോ.......
പാറു നിറഞ്ഞൊഴുകുന്ന മിഴികളോടെ ജെപി യെ നോക്കി.
പാറു :ശെരിയാണ് ജെപി പറഞ്ഞത്. ഇതൊക്കെ വെറും നാടകം മാത്രമാണ്. ഒരു ഭാര്യയുടെ സ്ഥാനമൊന്നും ഞാൻ മോഹിച്ചിട്ടില്ല.നിങ്ങൾ എന്നോട് അടുത്ത് ഇടപെട്ടപ്പോൾ വര്ഷങ്ങളായി കൂടെ ഉള്ള ആരോ എന്ന് തോന്നിപ്പോയി. നിങ്ങൾ എനിക്ക് നല്ലൊരു സുഹൃത്ത് ആയിരിക്കും എന്ന് കരുതി. നിങ്ങൾക് ഞാനൊരു ജോലിക്കാരി മാത്രമാണെന്ന് ചിന്ദിച്ചില്ല. അതെന്റെ തെറ്റ്.ക്ഷമിക്കണം.... ഇനി ഒരിക്കലും ഇങ്ങനെ ആവർത്തിക്കില്ല..
അവൾ ബാൽക്കണിയിലേക്ക് പോയി. ജെപിയ്ക്ക് എന്തോ അവളോട് അങ്ങനൊന്നും പറയേണ്ടിയിരുന്നില്ല എന്ന് തോന്നി. ജെപി പാറുവിന്റെ അടുത്തേക്ക് നടന്നു. ബാൽക്കണി യിൽ ദൂരേക് നോക്കി നിൽക്കുന്ന പാറുവിനെ ജെപി കണ്ടു. അവളുടെ കണ്ണുകൾ നിർത്താതെ പെയ്തു കൊണ്ടിരിക്കുന്നു. ഒരു പക്ഷെ പുറത്ത് പെയ്യുന്ന മഴയെക്കാൾ ശക്തി അതിനുണ്ടെന്ന് ജെപി യ്ക്ക് തോന്നി. ജെപി അടുത്ത് ചെന്ന് അവളുടെ തോളത്തു കൈ വെച്ചു. അവളൊന്ന് നോക്കിയിട്ട് വീണ്ടും തിരിഞ്ഞു ദൂരേക് നോക്കി നിന്നു.
ജെപി :ഡി പാറു....സോറി ഡി....
ആദ്യം കണ്ടപ്പോൾ മുതൽ നിന്നോട് എന്തോ ഒരു പ്രതേക അടുപ്പം തോന്നി. നീ പറഞ്ഞ പോലെ വർഷങ്ങളായുള്ള ബന്ധം എനിക്കും അനുഭവപെട്ടു. നിന്നെ ഒരു ജോലിക്കാരി ആയിട്ട് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. എന്റെ പെരുമാറ്റത്തിൽ അങ്ങനെ എപ്പോളെങ്കിലും നിനക്ക് തോന്നിയിട്ടുണ്ടോ. ഒരു രാത്രിയും ഒരു പകലും മാത്രം ആയുള്ളൂ നമ്മൾ തമ്മിൽ കണ്ടിട്ട്. എങ്കിലും നിന്നെ എന്റെ ബെസ്റ്റ്ഫ്രണ്ട് എന്ന് പറയാനാ എനിക്ക് ഇഷ്ടം.അമ്മ മരിച്ചതിൽ പിന്നെ സെക്സ് എന്ന ബന്ധം മാത്രേ എനിക്ക് പെണ്ണുങ്ങളുമായി ഉണ്ടായിട്ടുള്ളൂ. എങ്ങനെ പെരുമാറണം എന്ന് അറിയാത്തതിന്റെ കുഴപ്പമാ. നീ എന്നോട് ക്ഷെമിക്.
ജെപിയുടെ വാക്കുകൾ കേട്ട് അമ്പരന്ന് നിൽക്കുകയാണ് പാറു. ജെപിയുടെ കണ്ണുകളും നിറഞ്ഞിരുന്നു. പാറു ജെപിയുടെ കണ്ണുകൾ തുടച്ചു. ജെപി അവളെ വാരിപുണർന്നു.. എന്തുകൊണ്ടോ അവളും അത് ആസ്വദിച്ചു നിന്നു. എത്ര നേരം നിന്നെന്ന് അറിയില്ല രണ്ടാൾക്കും. ജെപി യുടെ ഫോൺ ബെൽ ആണ് അവരെ ബോധത്തിലേക് കൊണ്ടുവന്നത്. ജെപി അവളെ വിട്ടു മാറി ഒരു ചമ്മിയ ചിരി ചിരിച്ചു. പാറു വിന്റെ കവിളുകൾ ചുവന്നു തുടുത്തു. നാണം കൊണ്ടോ എന്തോ അവൾ മുഖം കുനിച്ചു നിന്നു.
ജെപി വേഗം റൂമിലേക്കു പോയി. ഫോൺ എടുത്തു നോക്കി. അത് ആന്റണിയുടെ കാൾ ആയിരുന്നു. പണ്ട് പേരുകേട്ട ക്വാറ്റേഷൻ നേതാവ് ആയിരുന്നു ആന്റണി. പോലീസിലും രാഷ്ട്രീയത്തിലും പിടിപാട് വേണ്ടുവോളം ഉണ്ടായിരുന്നു ആന്റണിക്ക്. പക്ഷെ വഴിയരികിൽ ആരുടെയോ വെട്ടു കൊണ്ട് ചാവാറായി കിടന്ന ആന്റണിയെ ജെപി കാറിൽ കയറ്റി കൊണ്ടു വന്നു സ്വന്തം ഹോസ്പിറ്റലിൽ ആരും അറിയാതെ ചികിത്സിച് രക്ഷപെടുത്തിയ അന്ന് മുതൽ ആന്റണി ജെപി യുടെ വിശ്വസ്‌തൻ ആണ്. ജെപിയ്ക്ക് വേണ്ടി അയാൾ എന്തും ചെയ്യും.
ജെപി :ഏല്പിച്ച കാര്യം എന്തായി ആന്റണി.
ആന്റണി : ചെറിയൊരു പ്രശ്നം ഉണ്ട് സാറേ..
ജെപി :എന്താടോ?
ആന്റണി പറഞ്ഞ കാര്യങ്ങൾ കേട്ട് ജെപിയുടെ കണ്ണുകൾ ചുവന്നു. ചുണ്ട് കടിച്ചു പിടിച്ച് ജെപി നിന്നു വിറച്ചു.
ജെപി :ആന്റണി വേഗം നമ്മുടെ ഗോഡൗണിലേക്ക് വാ. ഒരു ജോലി ഉണ്ട്.
ആന്റണി :ഓക്കേ സാർ....
പുറത്ത് പാറു ആർക്കോ മെസ്സേജ് അയച്ചു.
\"\"നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ദൂരം വളരെ കുറവാണ്. വിജയം നമുക്ക് മാത്രം. ഗെറ്റ് റെഡി ഫോർ ഹണ്ടിങ്.. \"\"
മെസ്സേജ് അയച്ച് തിരിഞ്ഞ പാറു കണ്ടത് തന്നെ നോക്കി നിന്ന് ചിരിക്കുന്ന ജെപിയെ ആണ്. അവളോന്ന് ഞെട്ടി എങ്കിലും പരിഭ്രമം പുറത്തു കാട്ടാതെ അവളും ചിരിച്ചു.
ജെപി :ഡി പാറു.. ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് അല്ലേ. നീ ആദ്യമായിട്ട് പറഞ്ഞ ഒരാഗ്രഹം അല്ലേ. നമുക്ക് അതങ്ങ് സാധിച്ചേക്കാം എന്താ....??
പാറു മനസ്സിലാകാത്ത പോലെ ജെപിയെ നോക്കി.
ജെപി : നമുക്ക് ഒരു റൈഡ് പോവാം. ഈ മഴയത്.
പാറു :വേണ്ട ജെപി, ജെപിയ്ക് ഇഷ്ടമില്ലാത്തത് ഒന്നും എനിക്ക് വേണ്ടി ചെയ്യണ്ട.
ജെപി :ഇപ്പൊ എനിക്ക് ഇഷ്ടമാണെങ്കിലോ...
ജെപി ഒരു പുരികം ഉയർത്തി കള്ളച്ചിരിയോടെ ചോദിച്ചു. അവളും ഒന്ന് ചിരിച്ചു.
ജെപി :എന്നാ ഓക്കേ, വാ പോകാം.
പാറു :ഞാൻ റെഡി...
ജെപി :കാർ ഓർ ബൈക്ക്
പാറു. റോയൽ എൻഫീൽഡ്.......
ജെപി :അതെന്നാടി അത് പറഞ്ഞപ്പോ ഒരു എക്കോ..
പാറു :അതാണ് ജെപി അതിന്റെ ഒരു ഇത്...
ജെപി :വോകെ വോകെ...
റോയൽ എൻഫീൽഡീൽ രണ്ടാളും മഴ നനഞു യാത്ര തുടങ്ങി... രണ്ടാൾക്കും ഉണ്ട് ഓരോ ലക്ഷ്യങ്ങൾ..... മുന്നോട്ടുള്ള യാത്ര എന്താകും............