ചുമരിൽ തൂക്കിയ ഫ്രെയിം ചെയ്ത വലിയ ചിത്രം കണ്ട് ആദ്യം ഒന്ന് ഞെട്ടി എങ്കിലും പാറു വിന്റെ മുഖത്ത് ഒരു മന്ദഹാസം വിരിഞ്ഞു. പിന്നെ മെല്ലെ തിരിഞ്ഞ് അലമാരയിൽ നിന്ന് വെള്ളയിൽ വയലറ്റ് പൂക്കൾ ഉള്ള ഒരു സാരിയും ആമാട പെട്ടിയിൽ നിന്ന് ഒരു പാലക്കാ നെക്ക്ലെസും അണിഞ്ഞു റെഡി ആയി. പടിക്കെട്ട് ഇറങ്ങി താഴേക്ക് വരുന്ന അവളെ കണ്ട് ജെപിയുടെ പഞ്ചേന്ദ്രിയങ്ങളും തരിച്ചു. തന്റെ ചുറ്റിലും അമ്മയുടെ സാന്നിധ്യം അറിഞ്ഞ ജെപി അറിയാതെ അയാളുടെ കണ്ണ് നിറഞ്ഞു.
ജെപി കരയുന്നത് കണ്ട പാർവതി അമ്പരന്നു.
പാറു : ജെപി.. എന്തുപറ്റി.. കണ്ണ് നിറഞ്ഞല്ലോ..??????
ജെപി : നീ അടുത്തേക്ക് വന്നപ്പോൾ എന്റെ അമ്മ വന്നത് പോലെ എനിക്ക്...........
ജെപി യുടെ ശബ്ദം ഇടറി.അവൻ പാറു വിനെ കെട്ടിപ്പിടിച്ചു. എന്ത് ചെയ്യണം എന്നറിയാതെ അവളും അവനോട് ചേർന്നു നിന്നു.
അവിടേക്കു കയറി വന്ന ശേഖരൻ തമ്പി യുടെ ശബ്ദമാണ് അവരെ തമ്മിൽ വേർപെടുത്തിയത്.
തമ്പി : എന്താ ജെപി ഇപ്പൊ ഇതിനൊന്നും സ്ഥലകാല ബോധം ഇല്ലാതായോ..?????
ജെപി : അങ്കിൾ.. അത്... അല്ല അങ്കിൾ ഇപ്പൊ എന്താ ഇവിടെ.? അതും ഈ നേരത്ത്..? ഇത് പതിവില്ലാത്തതാണല്ലോ???
തമ്പി : പതിവില്ലാത്തത് പലതും ഇവിടെ നടക്കുമ്പോൾ വരാതെ പറ്റില്ലല്ലോ !!!
തമ്പി പാർവതിയെ രൂക്ഷമായി നോക്കി. അവളൊന്നു ചൂളി.
ജെപി : അങ്കിൾ എന്താ ഉദേശിച്ചത്..
തമ്പി :ഇവളെ തന്നെയാ ഞാൻ ഉദേശിച്ചത്.
ജെപി :അങ്കിൾ അതൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം. ഞങ്ങൾ അത്യാവശ്യമായിട്ടു ഒരിടം വരെ പോവുകയാ.വാടി പാറുകുട്ടി.....
ജെപി പുറത്തേക്കു നടന്നു പിന്നാലെ പാർവതിയും. പോകുന്ന വഴി അവൾ തമ്പിയെ ഒന്നു നോക്കി. അതിൽ അയാളെ ദഹിപ്പിക്കാൻ ഉള്ള അഗ്നി ഉണ്ടായിരുന്നു. ആ നോട്ടം താങ്ങാൻ കഴിയാതെ തമ്പി തല തിരിച്ചു.
ഒരു വലിയ വീടിന്റെ മുറ്റത്ത് കയറ്റി ജെപി വണ്ടി നിർത്തി.
ജെപി : പാറു.. നീ ഇവിടെ ഇരിക്ക്. ഞാൻ വേഗം വരാം..
പാറു :മ്മ്
ജെപി പോയപ്പോൾ പാർവതി സീറ്റിൽ ചാരി കിടന്നു കണ്ണുകൾ മെല്ലെ അടച്ചു. ഓർമ്മകൾ അവളെ 2 വർഷം പിന്നിലേക്ക് കൊണ്ടുപോയി. കൊച്ചു കുട്ടികളുടെ തേങ്ങി കരച്ചിലും ഒരു സ്ത്രീയുടെ നെഞ്ചു പൊട്ടിയുള്ള നിലവിളിയും ആളുകളുടെ കൂട്ടമായ പരിഹാസവും ചിരിയും എല്ലാം മാറി മാറി തെളിഞ്ഞു. വിയർത്തു കുളിച്ച പാർവതി ശ്വാസം എടുക്കാൻ തന്നെ ബുദ്ധിമുട്ടി.
ഇല്ല ഞാൻ ഒരുത്തനെയും വെറുത വിടില്ല.... ഒരുത്തനെയും വിടില്ല.......
ഡോർ തുറന്ന ശബ്ദം കേട്ടാണ് പാറു കണ്ണു തുറന്നത്.
ജെപി : എന്താടി പാറുകുട്ടി ഇത്... എസിയിൽ ഇരുന്നിട്ടും നീ ആകെ വിയർത്തു കുളിച്ചല്ലോ..
പാറു : വക്കിൽ സാറിന് എന്നോട് ദേഷ്യം ആയിട്ടുണ്ട്. ഞാൻ അറിഞ്ഞ കാര്യങ്ങൾ ഒന്നും ജെപിയെ അറിയിക്കരുത് എന്ന് പറഞ്ഞു ഭീഷണിപെടുത്തിയതാ വക്കിൽ സാറും ശരത് സാറും.. ഇതിന്റെ പേരിൽ അവരെന്നെ... ചോദിക്കാനും പറയാനും ആരും ഇല്ലാത്ത എന്നെ പോലെ ഒരു പെണ്ണിന് എന്ത് ചെയ്യാൻ കഴിയും ജെപി. ഓർക്കുമ്പോൾ പേടി ആകുന്നു..
ജെപി : അതിനുള്ള മറുപടി നിനക്ക് ഞാൻ ഇന്നു തന്നെ തരും. ഇപ്പൊ മോളു സമാധാനത്തോടെ ഇരിക്ക്..
ജെപി അവളെയും കൂട്ടി ഒരു വലിയ ഷോപ്പിങ് തന്നെ നടത്തി. വിവാഹം വസ്ത്രങ്ങളും അവൾക്കുള്ള ആഭരണങ്ങളും എല്ലാം വാങ്ങി. ജെപി ഇടക്ക് ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട്. എല്ലാം കഴിഞ്ഞ് അവർ വീട്ടിൽ എത്തുമ്പോൾ തമ്പി പോയിരുന്നു.
ജെപി : പാറു.. ഇപ്പൊ സമയം അഞ്ചര. കൃത്യം ഏഴു മണിക്ക് നീ റെഡി ആയിരിക്കണം.
എന്തിന് എന്ന് മട്ടിൽ അവൾ ജെപി യെ നോക്കിയപ്പോൾ അയാൾ ഇടം കണ്ണ് അടച്ചു കാണിച്ച് പുറത്തേക്കു പോയി.
ജെപി ഏർപ്പാട് ചെയ്ത ബ്യൂട്ടിഷ്യൻ അവളെ ഒരുക്കി. മെറൂനിൽ ഗോൾഡൻ വർക്ക് ചെയ്ത പാർട്ടി ഗൗൺ അണിഞ്ഞ അവൾ ജെപിയോടൊപ്പം സ്റ്റേജിൽ ഇരുന്നു. ക്ഷണിക്കപ്പെട്ട അഥിതികളുടെ മുന്നിൽ അവർ വിവാഹിതരാവാൻ പോകുന്നു............
എല്ലാവരും ഞെട്ടിയ ഒരു വാർത്ത ആയിരുന്നു പാർവതി. ജെപി. വിവാഹം... കണക്കില്ലാത്ത സ്വത്തിന്റെ അവകാശി ജെപി സ്വന്തം കമ്പനി യിലെ ഒരു അക്കൗണ്ടന്റിനെ വിവാഹം ചെയ്തതിനെ ക്കാൾ ആളുകളെ ഞെട്ടിച്ചതു സ്വന്തം പേരിലുള്ള എല്ലാ സ്വത്തുക്കളുടെയും തുല്യ അവകാശം വിവാഹ വേദിയിൽ വെച്ച് തന്നെ ഭാര്യയ്ക്ക് നൽകിയതാണ്. തമ്പി യും ശരത്തും ഉൾപ്പെടെ എല്ലാരും ഞെട്ടി, പാർവതി ഒഴികെ. അവളുടെ മനസ്സിൽ വീട്ടിൽ വെച്ച് നടന്ന മറ്റൊരു രംഗം ആയിരുന്നു.
ജെപി : പാറുകുട്ടി... വേഗം വന്ന് മോൾ ഇതിലൊന്ന് ഒപ്പിട്ടേ....
പാറു : ബ്ലാങ്ക് മുദ്ര പേപ്പർ...... എന്തിനാ ഇതിൽ ഞാൻ ഒപ്പിടുന്നത്.
ജെപി : നമ്മുടെ നാടകം കഴിഞ്ഞു മോൾ പോകുമ്പോൾ എനിക്ക് നഷ്ടം ഉണ്ടാവാൻ പാടില്ലല്ലോ..
അതിന്റെ പൊരുൾ അവൾക്കു ഇപ്പോളാണ് മനസ്സിലായത്......