രണഭൂവിൽ നിന്നും... (10)
കണ്ണൂർ ടൗണിലെ കെ. എസ്. ആർ. ടി. സി ബസ് സ്റ്റാൻഡിലിറങ്ങി ഭാനു ഒരു ഓട്ടോക്കാരന് കയ്യിലുള്ള അഡ്രസ് കാട്ടിക്കൊടുത്തു.. അയാൾക്ക് സ്ഥലമറിയുമെന്ന് പറഞ്ഞത് കൊണ്ട് അവൾ ഭവാനിയുമായി ആ ഓട്ടോയിൽ കയറി പുറപ്പെട്ടു.. ആദ്യമായി കാണുന്ന നഗരക്കാഴ്ചകളിൽ അവളുടെ കണ്ണുകൾ വിടർന്നു... പുതിയ ലോകം അവളെ വരവേറ്റു... അപ്പോഴും കൗതുകം നിറയുന്ന അവളുടെ മനസ്സിലെ ഏറി നിന്ന വികാരം ആശ്വാസം തന്നെയായിരുന്നു.. പടുകുഴിക്കരികിൽ നിന്നും ജീവിതത്തിലേക്ക് പിടിച്ചു കയറിയ ആശ്വാസം....ഓട്ടോ ചെന്നു നിന്നത് ഒരു വലിയ ഗേറ്റിന് മുൻപിലായിരുന്നു... അവിടെയിറങ്ങി ഓട്ടോക്കാരന് കാശ് കൊടുത്ത് അവൾ ഭവാനിയുമായി ഗേറ്റ