Aksharathalukal

❤ധ്രുവാ-1❤

\"എന്തിനാ എന്റെ പുറകെ ഇങ്ങനെ വീണ്ടും വീണ്ടും ഒരു ഒഴിയാബാധയായി വരുന്നേ \" അവന്റെ ചോദ്യം കേട്ടതും അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു...


\"എന്തിനാടി നിന്ന് കിണിക്കുന്നെ \"
അവന് വീണ്ടും ദേഷ്യം വരാൻ തുടങ്ങി.


\"ഐ ലവ് യു കണ്ണേട്ടാ \" അവൾ അത്രമാത്രം പറഞ്ഞു അവന്റെ ചുണ്ടിൽ മുത്തിയിട്ട് ഓടി കളഞ്ഞു. അവൻ ഒരുനിമിഷം അന്തിച്ചു നിന്നു പിന്നെ എന്തൊക്കെയോ മുറുമുറുക്കാൻ തുടങ്ങി.



\"അമ്മായി....!\" അവൾ ഓടി ബഹളം വെച്ചുകൊണ്ട് അകത്തേക്ക് കയറുന്നതിനിടയിൽ ഉറക്കെ വിളിച്ചു കൂവി. അമ്മായിയുടെ മറുപടി അടുക്കളവശത്തുനിന്നുമാണെന്ന് അറിഞ്ഞതും അവൾ ആ ദിക്കിലേക്ക് സഞ്ചരിച്ചു.. അതിനിടയിൽ തീൻ മേശയോട് ചേർന്നുള്ള ഭിത്തിയിൽ കണ്ണ് പതിച്ചതും അവൾ ഒരുനിമിഷം നിശ്ചലയായി..


\"അമ്മ...\" അറിയാതെ ഒരു തേങ്ങൽ പുറത്തേക്ക് വന്നു..


\"ഓഹ് ഉണ്ണിയാർച്ച ഇത്ര പെട്ടന്ന് ചന്ദനമഴയിലെ അമൃത മോൾ ആയോ \" 
ചോദ്യം കേട്ടതും അവൾ ചുണ്ടുകൾ കൂർപ്പിച്ചുകൊണ്ട് തിരിഞ്ഞു നോക്കി.


\"ഉണ്ണിയേട്ടാ.. 🥺\" അവൾക്കവളുടെ കണ്ണുകളെ നിയന്ത്രിക്കാൻ ആയില്ല..


\"അയ്യേ ഉണ്ണിയേട്ടന്റെ കൊച്ചു ഇത്രേ ഉള്ളു.. മോശം മോശം.. എന്തിനാ ഇപ്പൊ ഒരു സങ്കടം..
വന്നേ അമ്മയും ചെറിയമ്മയും നിനക്ക് കഴിക്കാൻ എടുത്തു വെച്ചു കാത്തിരിപ്പുണ്ടാവും \" ഉണ്ണി അവളുടെ തോളിലൂടെ കയ്യിട്ടു അവളെയും കൂട്ടി അടുക്കളയിൽ എത്തി. അപ്പോഴേക്കും അവൾ കണ്ണുകൾ തുടച് സുന്ദരിക്കുട്ടി ആയിരുന്നു...


\"ശിവ മോളെ...എന്താടാ മുഖമൊക്കെ വല്ലാണ്ടിരിക്കുന്നെ \"



ഇനി ആളുകളെ പരിചയപ്പെടാം
നമുടെ നായിക ശിവാംശി ഋഷികേശ്. 
ഋഷികേഷിന്റെയും പാർവതിയുടെയും ഒരേ ഒരു മകൾ. ശിവക്ക് 4 വയസ്സുള്ളപ്പോൾ ഒരു ആക്‌സിഡന്റിൽ പാർവതി മരിച്ചു. ബിസിനെസ്സ് കാരനായ ഋഷികേഷും ഫാമിലിയും മുംബയിൽ ആയിരുന്നു താമസം. പാർവതിയുടെയും ഋഷിയുടെയും പ്രണയവിവഹമായിരുന്നു.
പാർവതിയുടെ ആക്‌സിഡന്റ് തന്റെ ശത്രുക്കൾ ഒരുക്കിയ
കെണിയാണെന്ന് സംശയം തോന്നിയപ്പോൾ ഋഷി തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അവളെ നാട്ടിലേക്ക് അയച്ചു. പാർവതിയുടെ രണ്ട് ആങ്ങളമാരുടെ അടുത്തേക്...
മൂത്ത ജ്യേഷ്ഠൻ വിശ്വഭദ്ര ദർശിയും ഇളയ ജ്യേഷ്ഠൻ വിശ്വനാഥ ദർശിയും. വിശ്വഭദ്രന്റെ ഭാര്യ വിമല ഒരേ ഒരു മകൻ ദേവ് ദർശി എന്ന ഉണ്ണി...
വിശ്വനാഥന്റെ ഭാര്യ സരസ്വതി ഒരു മകൻ ദ്രുവ് ദർശി എന്ന ദച്ചു...
പാർവതിയുടെ അച്ഛനും അമ്മയും പണ്ടേ മരിച്ചു പോയതാണ്... അവൾക്ക് സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത് ഈ രണ്ട് ആങ്ങളമാർ മാത്രമായിരുന്നു...


ശിവയുടെ നാലാം വയസ് മുതൽ അവളെ വളർത്തുന്നത് അമ്മായി മാരാണ്.. അതുകൊണ്ട് തന്നെ അവളുടെ മുഖത്തു ചെറിയൊരു മാറ്റമുണ്ടായാൽ പോലും അവർ പെട്ടന്ന് തിരിച്ചറിയും...



\"ഏയ്യ് ഒന്നുല്ല അമ്മായി...\" ഉള്ളിലെ വേദന പരമാവധി അടക്കി പിടിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം ഇടറി...
ഉണ്ണിയുടെ മുഖത്ത് നിന്ന് അമ്മായിമാർ അവളുടെ സങ്കടത്തിന്റെ കാരണം ഉൾക്കൊണ്ട്‌....


\"ഹാ അത് വിട്... അല്ല മോളെ ഇങ് ബാ... ദേ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉഴുന്നുവട ഉണ്ട്...\" ചെറിയമ്മായി വേഗം വിഷയം മാറ്റാനായി പറഞ്ഞു....
പതിയെ പതിയെ അവിടെ ഇരുണ്ടു മൂടിയ സങ്കടങ്ങളുടെ കാർമേഘങ്ങൾ നീങ്ങി പൊട്ടിച്ചിരികൾ ഉയരാൻ തുടങ്ങി....



ഉണ്ണി ദച്ചുവിനെക്കാൾ ഒരു വയസ്സിനു മൂത്തതാണ്... അംശിയും ദച്ചുവും തമ്മിൽ രണ്ട് വയസ്സിന്റെ വ്യത്യാസമുണ്ട്....
അംശിക്ക് ഉണ്ണി ഒരു സഹോദരൻ ആണെങ്കിൽ ദച്ചു എല്ലാമെല്ലാം ആണ്.... 😌
അംശി പ്ലസ് വൺ ലെ എക്സാം കഴിഞ്ഞു നിൽക്കുകയാണ്...
ഉണ്ണി എഞ്ചിനീയറിംഗ് സെക്കന്റ്‌ ഇയർ കഴിയാറായി.. ദച്ചു നീറ്റ് റിപീറ്റ് കഴിഞ്ഞു റിസൾട്ട്‌ വെയിറ്റ് ചെയ്യുന്നു...


ശിവ തന്റെ മുറിയിലിരുന്നു പഠിക്കുമ്പോഴാണ് ദച്ചുവിന്റെ മുറിയിൽ അനക്കം കേട്ടത്.... തന്റെ പടുത്തം താത്തു വെച്ചു അവൾ അവന്റെ റൂമിലേക്ക് നടന്നു....
പക്ഷെ ആ റൂമിലെത്തിയപ്പോഴേക്കും അവിടുത്തെ കാഴ്ച കണ്ട് അവളുടെ മുഖത്തെ സന്തോഷം ഇല്ലാതെയായി....



ദച്ചുവിന്റെ പ്ലസ് ടു ലെ ഫ്രണ്ട്സ് എല്ലാം അവന്റെ മുറിയിലുണ്ട്....
അവർ മൂന്ന് നാല് പേരുണ്ട്....


ദച്ചുവിന്റെ കൂട്ടുകാരിൽ ഒരാൾ ആണ് ദിയ കൃഷ്‌ണൻ.... അവളെ ശിവയ്ക്ക് തീരെ ഇഷ്ടമല്ല.... ദച്ചുവിനോടുള്ള അവളുടെ പെരുമാറ്റം അത്ര ശരിയല്ല.... പക്ഷെ ദച്ചു അവളെ അവന്റെ ക്രഷ് ആയിട്ടാണ് കാണുന്നത്..... അത് കൂടി കേൾക്കുമ്പോൾ ശിവയ്ക്ക് വല്ലാതെ ദേഷ്യം വരും... ദച്ചു എവിടെ പോയാലും വാല് പോലെ ദിയയും കൂടെ കാണും...
ദച്ചുവിന്റെ ദേഹത്ത് തൊട്ടും പിടിച്ചുമുള്ള അവളുടെ സംസാരം കണ്ടപ്പോഴേ ശിവയ്ക്ക് പെരുവിരലിൽ നിന്ന് അരിച്ചു കയറാൻ തുടങ്ങി..... അവൾ ചാടി തുള്ളി കൊണ്ട് തിരിച്ചിറങ്ങി പോരുന്നു...


എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് സ്റ്റെപ് ഇറങ്ങി വന്നപ്പോൾ തന്നെ കണ്ടു ഒരു ആക്കി ചിരിയോടെ നിൽക്കുന്ന ഉണ്ണിയെ....


\"എന്തോത്തിനാ ഇങ്ങനെ ചിരിക്കണേ.... ന്താ ഇവിടെ വല്ല കോമഡി ഷോയും ഉണ്ടോ....\"
ഉണ്ണിയെ മൊത്തത്തിൽ ഒന്ന് നോക്കികൊണ്ട് ശിവ ചോദിച്ചു....


\"ദിയ വന്നിട്ടുണ്ട് ലെ.....\" അവൻ അവളുടെ കഴുത്തിലൂടെ കൈ ഇട്ട് അവളെ തന്നോട് ചേർത്ത് നിർത്തികൊണ്ട് വീണ്ടും ചോദിച്ചു...


\"ഓഹ് ഒരു കിയ.... ഒന്ന് പോയെ....
ഹ്മ്മ് ഒരു കിയ വന്നേക്കുന്നു.....
ക്രഷ്.... ക്ക്രാ തുഫ്ഫ്...\" അവൾ അവന്റെ നെഞ്ചിൽ ഇടിച്ചുകൊണ്ടാണ് പ്രതികരിക്കാറുള്ളത്.....
ഉണ്ണിക്ക് അവളുടെ സംസാരം കേട്ട് ചിരി അടക്കാനായില്ല.... അതിനും കൂടി ചേർത്ത് നല്ലപോലെ കിട്ടി.... പക്ഷെ അവൾ കൊടുത്ത അടി ഒരെണ്ണം പാഴാക്കാതെ ഏറ്റുവാങ്ങിയതല്ലാതെ എതിർക്കാനോ പ്രതികരിക്കാനോ അവൻ തയ്യാറായില്ല..... കാരണം അവന്റെ ജീവനാണ് അവൾ.....
ഒരു വയറ്റിൽ പിറന്നില്ലെങ്കിലും ഉണ്ണിയുടെ കൂടെ പിറപ്പ് തന്നെയാണ് ശിവ പ്രവർത്തികൊണ്ട്.....
ശിവയ്ക്കുവേണ്ടി ജീവൻ കളയാൻ പോലും മടിയില്ലാത്ത പൊന്നാങ്ങള.... ❤


ഒന്നും രണ്ടും പറഞ്ഞു അടി ഇട്ട് ഒടുക്കം അമ്മായിമാർ ഇടപെട്ടു ഉണ്ണിയെ ശിവയുടെ കയ്യിൽ നിന്നും രക്ഷിച്ചു.....



എല്ലാവരും ചോറുണ്ണാൻ തയ്യാറായി വന്നിരുന്നു.... ദച്ചുവിന്റെ സുഹൃത്തുക്കളും ഉണ്ട്.....
ദിയയെ എല്ലാവർക്കും ഇഷ്ടമാണ്... ദച്ചുവിനോടുള്ള അവളുടെ പെരുമാറ്റം ഒഴിച്ചാൽ ബാക്കിയെല്ലാം അവര്ക്കിഷ്ടമാണ്....... സത്യത്തിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന സ്വഭാവമാണ് അവൾക്ക്.....


ദച്ചു കഴിക്കാൻ ഇരുന്നതും ശിവ അവന്റെ അടുത്ത് തന്നെ സ്ഥാനമുറപ്പിച്ചു.... അത് ദിയയിൽ അല്പം നീരസം സൃഷ്ടിച്ചു.... സ്വാഭാവികം.....
ശിവ എന്നും എപ്പോഴും ദച്ചുവിന്റെ അടുത്ത് തന്നെയാണ് ഇരിക്കാറുള്ളത്.... അപ്പോൾ അവളെയും കുറ്റം പറയാനാവില്ലല്ലോ.....



കഴിക്കുന്നതിനിടയിൽ ദിയ ദച്ചുവിനോട് ഓരോന്ന് പറയുമ്പോഴേല്ലാം ശിവ അതിനു ഓരോ കോഷ്ടി കാണിക്കും... ഇടക്കെപ്പോഴോ ദിയ ദച്ചുവിന് എന്തോ കറി വിളമ്പാൻ വന്നപ്പോഴേക്കും ശിവ അത് കൈക്കലാക്കി അവന് വിളമ്പി കൊടുത്തു.... അന്നേരം ഒരേപോലെ ദച്ചുവിന്റെയും ദിയയുടെയും മുഖം ഇരുണ്ടു ..... പിന്നെ അധികം ഇരിക്കാതെ ദിയ എഴുന്നേറ്റ് കൈ കഴുകി..... പുറകെ ആയി ദച്ചുവും....


അധികം വൈകാതെ അവരെല്ലാം പോയി.....
അമ്മായിമാരുടെ കൂടെ അവരെ സഹായിച്ച ശേഷം ശിവ പതിയെ ദച്ചുവിന്റെ റൂമിലേക്ക് നടന്നു.....


റൂമിന്റെ മുൻപിൽ എത്തിയപ്പോഴേ കണ്ടു തന്നെ ചുട്ടേരിക്കാൻ പാകത്തിന് കലിപ്പിച്ചു നിൽക്കുന്ന ദച്ചുവിനെ..... അവനെ കണ്ടതും അവൾ നന്നായൊന്ന് ഇളിച്ചു കാണിച്ചു......


\"വന്നല്ലോ ശല്യം.....
നിനക്ക് ഒരു ബോധവും വിവരവുമില്ലേ...... നിനക്ക് അതില്ലെന്ന് എനിക്കറിയാം... അത് ബാക്കിയുള്ളവരെ കൂടി അറിയിക്കണോ.... മനുഷ്യനെ നാണം കെടുത്താൻ.... എവിടുന്നോ വലിഞ്ഞു കയറി വന്നേക്കുന്നു ശല്യം....
നിനക്കോ നാണവും മാനവുമില്ല.... എന്നുകരുതി എല്ലാവരും അങ്ങനെയാണോ.....\" അവന്റെ ഓരോ വാക്കും ഒരു മൂർച്ചയെറിയ കഠാര കണക്കെ അവളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നത് അവൾ അറിഞ്ഞു..... ഇനി ഒരു വാക്ക് കേൾക്കാനുള്ള ശേഷിയില്ലാതെ അവൾ തിരിഞ്ഞു നടന്നു.....


അവൾക്ക് അവന്റെ വാക്കുകൾ ഓർക്കേ അവളുടെ അപ്പച്ചിയെ ഓർമ വരാൻ തുടങ്ങി..... അമ്മ മരിച്ചപ്പോൾ തന്നെ എവിടെ നിർത്തുമെന്ന് അറിയാതെ അച്ഛൻ വിഷമിച്ചപ്പോൾ അപ്പച്ചിയുടെ ഭർത്താവ് പറഞ്ഞു അവിടെ നിർത്താമെന്ന്.... അവിടെ നിർത്തിയ അന്ന് മുതൽ അപ്പച്ചിയും മക്കളും ഓരോരോ കുത്തുവാക്കുകൾ പറഞ്ഞു നോവിക്കും..... ഒടുക്കം സഹികെട്ടു അവരെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു.... അച്ഛൻ വന്നു.... അമ്മാവന്മാർ അറിഞ്ഞപ്പോൾ അവർ ഇനി അവളെ എങ്ങോട്ടും വിടില്ലെന്ന് തീർപ്പുറപ്പിച്ചു...... അന്നുമുതൽ ആണ് അവൾ അമ്മ വീട്ടിൽ താമസിക്കാൻ തുടങ്ങിയത്....


നിറഞ്ഞു തൂവുന്ന കണ്ണുകളെ സ്വതന്ത്രമാക്കി അവൾ അമ്മയുടെ ഡയറി എടുത്തു അത് നെഞ്ചോടു ചേർത്തു....
പതിയെ അതിൽ നിന്നും ഒരു മയിൽ‌പീലി എടുത്തു അതിലേക്ക് നിറ കണ്ണുകളോടെ നോക്കി....



\"അമ്മച്ചി.... എന്റെ കണ്ണേട്ടനെ എനിക്ക് കിട്ടില്ലേ....
അച്ഛൻ പറഞ്ഞിട്ടുണ്ടല്ലോ അമ്മ പറയാറുണ്ടെന്ന് ഈ മയിൽ‌പീലി അച്ഛനെ കിട്ടാൻ വേണ്ടി അമ്മ സൂക്ഷിച്ചു വച്ചിരുന്നതാണെന്ന്..... ഈ മയിൽ‌പീലി അമ്മയുടെ സങ്കടങ്ങളിൽ എല്ലാം തുണയായിരുന്നു എന്ന്.... എനിക്കും അങ്ങനെ ആയിരിക്കുമോ....
എനിക്ക്... എനിക്ക് കിട്ടുവോ എന്റെ കണ്ണേട്ടനെ..... വയ്യ അമ്മാ.... വേദനിക്കുന്നു..... ഞാ... ഞാൻ... വലിഞ്ഞു കയറി വന്നതാണോ.....
ന്റെയും വീടല്ലേ ഇത്.....
അമ്മയുടെ ആഗ്രഹം ഒന്നും നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല അമ്മ.... കണ്ണേട്ടന് എന്നെ ഇഷ്ടവല്ല... വെറുപ്പാ എന്നോട്....
ഞാ.. നിക്ക് വയ്യ.....\" അവൾ പതിയെ തേങ്ങിക്കൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു..... ഒരു ഇളം തെന്നൽ അവളെ തഴുകി പോയി.... അവൾ പതിയെ മയക്കത്തിലേക്ക് വീണു.....


എന്നാൽ ഇതെല്ലാം പുറത്തു മറഞ്ഞു നിന്ന് കേട്ടുകൊണ്ടിരുന്ന ഉണ്ണിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.......

തുടരും......

\"MKR\"

കുഞ്ഞു കുഞ്ഞു പാർട്ട്‌ ആയിരിക്കുമെ..... സമയ പരിമിതികൾ കൊണ്ടായിരിക്കും ട്ടൊ.....
Pls support me ഗൂയ്‌സ് 🙏



❤ധ്രുവാ-2❤

❤ധ്രുവാ-2❤

4.8
2769

 \"നിനക്ക് നീ പറഞ്ഞതൊക്കെ എന്താണെന്ന് വല്ല ബോധവുമുണ്ടോ ദച്ചു..... അവൾ.... അവൾ എങ്ങനെയാടാ വലിഞ്ഞു കയറി വന്നവളാവുന്നെ.... അവൾ നമ്മുടെ അപ്പച്ചിയുടെ മോൾ അല്ലേ..... നമ്മളുടെ സ്വന്തം അല്ലേ..... നിനക്ക് എങ്ങനെ കഴിയുന്നു ദ്രുവ് ഇത്ര ചീപ്പ്‌ ആയി ബിഹേവ് ചെയ്യാൻ....\" ഉണ്ണി ദച്ചുവിന് നേരെ ആക്രോഷിക്കുകയായിരുന്നു..... അറിയാതെയെങ്കിലും ഒച്ച കൂടി പോയാൽ അത് നിയന്ത്രിക്കാൻ ശ്രമിക്കുന്നുമുണ്ട്..... ദച്ചുവിന്റെ മുറിയുടെ തൊട്ടപ്പുറത്താണ് ശിവയുടെ മുറി..... തന്റെ ശബ്ദം ഒരിക്കലും അവളുടെ നിദ്രയെ തടസപ്പെടുത്തരുതെന്ന് അവൻ ആഗ്രഹിക്കുന്നു....\"ഹ്മ്മ്..... അണ്ണനാണ് അവളെ വഷളാക്കുന്നത്..... അണ്ണൻ ഇതെന്ത