Aksharathalukal

പ്രണയാഗ്നി🔥


Part 1


വെള്ളത്തുള്ളികൾ ഒലിച്ചിറങ്ങുന്ന ആ ഉറച്ച ശരീരം  ടവ്വൽ കൊണ്ട് പുതച്ചുകൊണ്ട് ബാത്‌റൂമിൽ നിന്നിറങ്ങി....അലസമായി കിടക്കുന്ന ചെമ്പൻ മുടികൾ പുറകിലേക്ക് ഒന്ന് മാറ്റികൊണ്ടവൻ ചുമരിൽ പതിപ്പിച്ചിരിക്കുന്ന വലിയ കണ്ണാടിയിലേക്ക് നോക്കി...അവൻ മിററിലൂടെ കാണുന്ന അവന്റെ ലെഫ്റ്റ് ബ്രസ്റ്റിന് മേലെ ആയിട്ടുള്ള അവളുടെ മുഖത്തേക്ക് നോക്കി.... അവൻ സങ്കടം നിറഞ്ഞൊരു പുഞ്ചിരിയോടെ അതിൽ വിരലോടിച്ചു.....

""എവിടെയാ പെണ്ണെ നീ'""

അവൻ പുഞ്ചിരിക്കുന്ന ആ മുഖത്ത് നോക്കികൊണ്ട് മൊഴിഞ്ഞു.... കുറച്ചു സമയം അതിൽ തന്നെ തലോടി നോക്കികൊണ്ടവൻ നിന്നു..... പെട്ടന്ന് ടേബിളിൽ കിടന്ന ഫോൺ റിങ് ചെയ്തതും അവൻ വേഗം അതെടുത്തു.....

"ഡാ നീ പോന്നില്ലേ... മീറ്റിംഗ് തുടങ്ങാൻ ടൈം ആയി "

മറു വശത്തു നിന്നൊരുത്തൻ പറഞ്ഞതും അവൻ മറുപടിയൊന്നും നൽകാതെ കാൾ കട്ട് ചെയ്ത് ബെഡിൽ അയൺ ചെയ്ത് വെച്ചിരിക്കുന്ന വൈറ്റ് ഷർട്ടും ബ്ലാക്ക് ജീനും ബ്ലാക്ക് സ്യൂട്ടും എടുത്തിട്ടു....മുടിയിൽ Hair Wax പുരട്ടി ഒതുക്കി വെച്ചു....ഇടത്തെ കയ്യിലൊരു ബാൻഡും എടുത്തിട്ടുകൊണ്ടവൻ ഷെൽഫിൽ കിടന്ന കീയും ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങി....യാത്രയ്ക്ക് ഇടയിൽ വീണ്ടും ഫോൺ റിങ് ചെയ്യുന്നത് കേട്ടുവെങ്കിലും അവൻ അത് അറ്റൻഡ് ചെയ്യാതെ കാർ സ്പീഡിൽ ഓടിച്ചു....

ഇത് അഭിമന്യു.....എല്ലാവരുടെയും മനു ഡോക്ടർ ജഗന്റെയും  സേതുവിന്റെയും ഒരേയൊരു മകൻ... ബിസിനസ്‌ ആണ്.... വാശിയും ദേഷ്യവുമെല്ലാം കൂടെ കലർന്നൊരു സ്വഭാവം ആണ് മനുവിന്റെ....എങ്കിലും എല്ലാവരോടും നല്ല സ്വഭാവത്തോട് കൂടെ മാത്രേ പെരുമാറു... വല്ല തെറ്റും ആരെങ്കിലും കയ്യിൽ കണ്ടാൽ അത് നേരിട്ട് ചോദിക്കുകയും ചെയ്യും....എന്നാൽ ദേഷ്യം വന്നാൽ ഒട്ടും പിടിക്കാനും കഴിയില്ല....അതിനെയെല്ലാം ക്ഷമിപ്പിക്കാൻ ഒരാൾക്കേ കഴിയു... അതവന്റെ നെഞ്ചിൽ പതിപ്പിച്ചവൾ ആണ്....

കമ്പനിയിൽ എത്തിയതും മനുവിനെ കണ്ട് അവിടെ സെക്യൂരിറ്റി എഴുനേറ്റ് നിന്നു.... അവൻ അയാൾക്ക് കാറിന്റെ കീ കൊടുത്തു കൊണ്ട് ഉള്ളിലേക്ക് വേഗം കയറി...മെയിൻ ഹോൾ കഴിഞ്ഞതും മനുവിനെ കണ്ട ഓരോ സ്റ്റാഫും ബഹുമാനത്തോട് കൂടെ എഴുനേറ്റു.... എല്ലാവർക്കും ഒരു പുഞ്ചിരി നൽകികൊണ്ടവൻ  MD എന്നെഴുതിയ ക്യാബീനിലേക്ക് കയറി....ഒരു വലിയ ഓഫീസ് മുറിയായിരുന്നു അത്....നടുവിൽ വലിയ ടേബിളും സൈഡിലായി ഒരു സോഫ സെറ്റും....പിന്നെ ഒരു മൂലയോട് ചേർന്ന് ചെറിയൊരു മുറിയും....

""ഡാ എത്ര സമയയെടാ ഞാൻ വിളിക്കുന്നു... നിനക്കൊന്ന് ഫോൺ എടുത്തുകൂടെ "

വാതിൽ തള്ളി തുറന്നു വന്നുകൊണ്ട് സൂര്യ ചോദിച്ചു...

""എല്ലാവരും ഹോളിൽ എത്തിയില്ലേ "

മനു കുറച്ചൊരു ഗൗരവത്തോടെ മറു ചോദ്യം ചോദിച്ചു.....

"ഹ്മ്മ്... വാ "

സൂര്യ ഒന്ന് മൂളിക്കൊണ്ട് ലാപ്പും എടുത്ത് പുറത്തേക്ക് പോയി.... പുറകെ കോട്ടൊന്ന് ശെരിയാക്കികൊണ്ട് മനുവും....

ഇത് സൂരജ് എന്ന സൂര്യ.... അഭിയുടെ താങ്ങായി എപ്പോഴും കൂടെയുള്ളവൻ....സൂര്യയുടെ അമ്മയും അച്ഛയും ചെറുപ്പത്തിൽ മരിച്ചത് കൊണ്ട് തന്നെ അവനെയും അവന്റെ അനിയത്തിയെയും നോക്കി വളർത്തിയത് എല്ലാം സേതും ജഗനും കൂടെയാണ്.... അതുകൊണ്ട് തന്നെ സുഹൃത്ത് എന്നതിലുപരി അവർ രണ്ടുപേരും നല്ല സഹോദരങ്ങൾ കൂടെയാണ്....രണ്ടുപേരും ഒരുമിച്ചാണ് ബിസിനസ്സും കാര്യങ്ങളും നോക്കുന്നത്.... മനുവിന്റെ ദേഷ്യവും വാശിയും സങ്കടവുമെല്ലാം സൂര്യയുടെ ചുമലിൽ ആണ് വെക്കാറുള്ളത്....എല്ലാ കാര്യത്തിനും കൂടെ സൂര്യ ഉണ്ടെങ്കിൽ പോലും മനുവിന്റെ ഒരു കാര്യം മാത്രം അവൻ ഇഷ്ട്ടമല്ല....

സൂര്യയുടെ പുറകെ വന്ന മനുവിനെ കണ്ടതും ഹാളിൽ ഇരുന്ന സ്റ്റാഫുകൾ എല്ലാം ബഹുമാനത്തോടെ എഴുനേറ്റു... അവൻ ഇരിക്കാൻ കൈകൊണ്ട് അക്ഷൻ കാണിച്ചു കൊണ്ട്  പ്രൊജക്റ്റ്‌ കണക്ട് ചെയ്യാൻ സൂര്യയോട് പറഞ്ഞു....

കമ്പനിയുടെ പുതിയ പ്രൊജക്റ്റിനെ കുറിച്ചുള്ള ഓരോ കാര്യങ്ങളും മനു വിശദീകരിച്ചു കൊടുത്തു...എല്ലാവരും ശ്രദ്ധയോടെ എല്ലാം കേട്ടിരുന്നു... എന്നാൽ രണ്ടുകണ്ണുകൾ അവനെ ആരാധനയോടെ നോക്കികൊണ്ടിരുന്നു....

"Okky ഗയ്‌സ് ഇനി ആർക്കെങ്കിലും ഡൌട്ട്സ് ഉണ്ടെങ്കിൽ ചോദിക്കാം...എത്ര റിസ്ക് എടുത്തും നമുക്ക് ഈ പ്രൊജക്റ്റ്‌ നേടിയെടുക്കണം "

ടേബിളിൽ കയ്യൂന്നി കൊണ്ട് മനു പറഞ്ഞു....
ഒന്ന് രണ്ടുപേരുടെ ഡൌട്ട്സ് ക്ലിയർ ചെയ്ത് അവൻ അവന്റെ ക്യാബീനിലേക്ക് പോയി....

"സർ.. "

പുറകിൽ നിന്നൊരു ശബ്ദം കേട്ടതും അവൻ തിരിഞ്ഞു നോക്കി....

"എന്താ സൗമ്യ"

അവൻ ചോദിച്ചതും അവൾ അവന്റെ അടുത്തേക്ക് കുറച്ചു കൂടെ ചാഞ്ഞിരുന്നു....

"ഇന്ന് നല്ല ഭംഗിയുണ്ട് സാറിനെ കാണാൻ"

അവൾ പുഞ്ചിരിയോടെ പറഞ്ഞതും അവന്റെ മുഖം മാറി.... അവൻ ഒന്നും പറയാതെ തിരിഞ്ഞു നടന്നതും അവൾ അവന്റെ മുന്നിലേക്ക് മറയായി നിന്നു....

"എന്താ സർ.... എന്നോട് എപ്പോഴാ ഒന്ന് ഇഷ്ട്ടാന്ന് പറയാ??"

അവൾ മുഖത്ത് സങ്കടം വരുത്തി ചോദിച്ചതും അവൻ ദേഷ്യത്തോടെ പറഞ്ഞു....

"ലുക്ക്‌ സൗമ്യ ഞാൻ തന്നോട് പറഞ്ഞതല്ലേ എനിക്ക് തന്നെ ഇഷ്ട്ടമല്ല എന്ന്.... പിന്നെയും പിന്നെയും എന്തിനാടോ താൻ എന്റെ പുറകെ നടക്കുന്നെ.... നാണമില്ലേ തനിക്ക് "

"അതെന്താ ഇഷ്ടല്ലാത്തെ എന്ന ചോദിച്ചേ ഞാൻ.... എന്നെ കാണാൻ കൊള്ളില്ലേ അതോ സാറിന് വേറെ വല്ല ഇഷ്ട്ടവും ഉണ്ടോ ""

അവൾ കടുപ്പിച്ചു ചോദിച്ചതും അവൻ ആഞ്ഞൊന്ന് ശ്വാസം വിട്ടു....

"മേലാൽ എന്റെ പുറകെ ഇനിയും വന്ന സൗമ്യ പിന്നെ ഇവിടെ കാണില്ല ഓർത്തോ....'"

ദേഷ്യത്തോടെ പറഞ്ഞു കൊണ്ടവൻ നടന്നു...
ക്യാബീനിൽ എത്തിയതും മനു ആ കുഞ്ഞു മുറിയിലേക്ക് കയറി...അവിടെയുള്ള ബെഡിൽ ഇരുന്നു  അവൻ നെറ്റി ഉഴിഞ്ഞു കൊണ്ടിരുന്നു..

"എന്താടാ "

അപ്പോഴാണ് അങ്ങോട്ട് വന്നുകൊണ്ട് സൂര്യ ചോദിച്ചത്.... മനു അവനെ കെട്ടിപിടിച്ചു.... സൂര്യയൊന്നു ഞെട്ടി പിന്നെ തോളിൽ ഒരു ചൂടേറ്റത്തും അവൻ മനുവിന്റെ തോളിൽ തട്ടിക്കൊണ്ടിരുന്നു....

"എന്നാലും അവളെന്നെ വിട്ട് പോയില്ലേ ഡാ... എ.. എന്റെ നെഞ്ച് വിങ്ങുന്നു... എവിടെ ആയിരിക്കും അവൾ,,, അവളില്ലാതെ എനിക്ക് പറ്റുന്നില്ല സൂര്യ...."

ആരുടെ കാര്യം ആണ് പറയുന്നത് എന്ന് മനസിലായതും സൂര്യയൊന്നു  നിശ്വസിച്ചു.... ഒന്നോ രണ്ടോ പ്രാവശ്യം മാത്രം കണ്ട ഒരു പെണ്ണിന് വേണ്ടിയാണ് ഈ കരയുന്നത്.... അവൻ ദേഷ്യം വന്നു....

"നിനക്ക് പ്രാന്താണോ ഡാ.... കൊച്ചു പിള്ളേരെ പോലെ കരയാൻ  അതും ഏതോ ഒരുത്തിയ്ക്ക് വേണ്ടി "

സൂര്യ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു....മനു അവന്റെ തോളിൽ നിന്ന് മാറി...

"അങ്ങനെ ഏതോ പെണ്ണല്ല ഡാ അവളെനിക്ക്.... എന്റെ ജീവൻ ആണ് ""

മനു പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു...ഒന്നും പറഞ്ഞിട്ട് കാര്യല്ലന്ന് അറിയുന്നത് കൊണ്ട് സൂര്യ അവിടെ തന്നെ നിന്നു....

💙______________________________💙

""ഡാ അമ്മ വിളിച്ചിരുന്നു... എപ്പോഴാ അങ്ങോട്ട് പോണേ എന്ന് "

രാത്രി ബാൽക്കണിയിൽ നിന്നുകൊണ്ട് പരന്നു കിടക്കുന്ന ആ വലിയ സിറ്റി നോക്കി എന്തോ ചിന്തയിൽ ആണ്ടവനോട് സൂര്യ ചോദിച്ചു.... അവന്റെ കൈ അപ്പൊ നഗ്നമായ അവന്റെ ഇട നെഞ്ചിൽ ആയിരുന്നു.... അവളുടെ മുഖത്ത് എന്തൊക്കെയോ ഓർത്ത് കൊണ്ട് തഴുകികൊണ്ടിരിക്കുവാണ്...
സൂര്യ അത് കണ്ട് പല്ല് കടിച്ചു....

"ഡാ നാറി നിന്നോടാ ചോദിച്ചേ"

സൂര്യ കലിയോടെ പറഞ്ഞതും മനു അവനെ എന്തെന്ന മട്ടിൽ നോക്കി....

"ഓഹ് കേട്ടില്ല ലെ കാമുകൻ... അതിന് എങ്ങനെയാ നീ ഈ ലോകത്ത് ഒന്നുമല്ലല്ലോ കുറച്ചു കാലായിട്ട്.... അമ്മ വിളിച്ചിരുന്നു അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ട് എന്ന് "

"ഹ്മ്മ് നാളെ പോവാം ''

മനു അങ്ങനെ കിടന്നു കൊണ്ട് തന്നെ പറഞ്ഞു....

രണ്ടുപേരും ഒരേ ഫ്ലാറ്റിൽ ആണ് താമസം.... ഓഫീസ് നിന്ന് വീട്ടിലേക്ക് കുറെ ദൂരം ആയതുകൊണ്ട് തന്നെ വീട്ടിൽ ഇടയ്ക്കൊക്കെ പോവാറുള്ളു....

പിറ്റേന്ന്  ഹോളിഡേ ആയതുകൊണ്ട് തന്നെ രണ്ടുപേരും രാവിലെ തന്നെ വീട്ടിലേക്ക് തിരിച്ചു....

കാർ ഒരു വലിയ വീടിന്റെ ഗേറ്റിന്റെ മുന്നിൽ നിന്നതും ഒരു ചേട്ടൻ വന്നു ബഹുമാനത്തോടെ ഗേറ്റ് തുറന്നു കൊടുത്തു....അയാളോട് ഒന്ന് ചിരിച്ചു കൊണ്ട് അവർ പോർച്ചിലേക്ക് കാർ കയറ്റിയിട്ടു.... കാറിന്റെ ശബ്ദം കേട്ടതും അകത്തു നിന്നൊരു സ്ത്രീ വന്നു.... നല്ല വൃത്തിയിൽ സാരിയുടുത്തിട്ടുണ്ട്... കഴുത്തിലൊരു മാല... നെറ്റിയിൽ ഒരു വലിയ പൊട്ടും സിന്ദൂരവും...എല്ലാം കൊണ്ടും ഒരു ഐശ്വര്യം തുളുമ്പുന്ന മുഖമാണ്...
സൂര്യയെയും അഭിയേയും കണ്ടതും അവർ മുഖം കഴറ്റി പിടിച്ചു കൊണ്ട് തിരിഞ്ഞു നിന്നു.... അവർ ഒരു ചിരിയോടെ അവരുടെ രണ്ടു ഭാഗത്തു നിന്നും കെട്ടിപിടിച്ചു കവിളിൽ അമർത്തി ഉമ്മ വെച്ചു....

"സേതു കുട്ടീ...."

അഭി കൊഞ്ചലോടെ വിളിച്ചതും അവർ സ്നേഹത്തോടെ അവന്റെ തലയിൽ തലോടി...

"എത്ര ദിവസായി ഡാ നിങ്ങൾ ഇവിടുന്ന് പോയിട്ട്...."

പരിഭവത്തോടെ  സേതു പറഞ്ഞു...

"ഈ കാട്ടാളനോട് ഞാൻ പറഞ്ഞതാ അമ്മ പക്ഷെ കേൾക്കണ്ടേ "

സൂര്യ പറഞ്ഞതും മനു അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് അകത്തേക്ക് കയറി...

"അവളെവിടെ അമ്മാ "

ടേബിളിൽ ഉണ്ടായിരുന്ന വെള്ളത്തിന്റെ ജഗ് എടുത്ത് കുടിച്ചുകൊണ്ട് മനു ചോദിച്ചു....

"അമ്പലത്തിൽ പോയി.... നിങ്ങൾ രണ്ടും ഇന്നും വന്നില്ലേൽ നമുക്ക് അങ്ങോട്ട് പോവാ എന്ന് പറഞ്ഞ പോയത്..നിങ്ങൾ ഫ്രഷായി വാ ഞാൻ ഭക്ഷണം എടുക്കാം "

സേതു പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് നടന്നു....

മനു നേരെ അവന്റെ മുറിയിലേക്ക് ആണ് പോയത്.....ഒരു അലമാരയും സെറ്റിയും ടീവിയുമൊക്കെ ഉള്ള അത്യാവശ്യം വലിയൊരു മുറിയായിരുന്നു അത്....വാൾ, കർട്ടൺ, വിരിപ്പ് പില്ലോ അങ്ങനെ തുടങ്ങി റൂമിലുള്ള മിക്ക സാധങ്ങളും വെള്ള നിറത്തിലുള്ളത് ആയിരുന്നു...മനു കുറച്ചു വൃത്തിയുള്ള കൂട്ടത്തിൽ ആയതു കൊണ്ടും വേറെ ആരും അങ്ങനെ മുറിയിലേക്ക് കയറുന്നത് ഇഷ്ടമില്ലാത്തതുകൊണ്ടും ഒരാഴ്ച്ചയോളം മാറി നിന്നിട്ടും റൂം എല്ലാം നല്ല വൃത്തിയോടെ തന്നെയുണ്ട്.... മനു ഇട്ടിരുന്ന ഷർട്ട്‌ അഴിച്ചു ബിന്നിലേക്ക് ഇട്ട് ഒരു ടൗവലും എടുത്ത് ബാത്‌റൂമിലേക്ക് കയറി....

തണുത്ത വെള്ളം അവന്റെ മുഖത്തു തട്ടി  ഉറച്ച ശരീരത്തിലൂടെ ഒഴുകി.... അവൻ മുഖത്തേക്ക് വീണ ചെമ്പൻ മുടിഇഴകൾ ബാക്കിലേക്ക് മാടിയൊതുക്കി കൊണ്ട് ബാത്‌റൂമിലെ വാളിലുള്ള മിററിലേക്ക് നോക്കി.... അവന്റെ ഇടത് ബ്രസ്റ്റിന്റെ ഭാഗത്തായിയുള്ള അവളുടെ മുഖത്തു വിരലോടിച്ചു.... അറിയാതെ അവന്റെ കണ്ണുകൾ ഒന്ന് നനഞ്ഞു....
എവിടെയാണെന്നോ  എങ്ങനെ കണ്ടെത്തുമോ എന്നറിയാത്ത തന്റെ പ്രണയം....❤️

💙______________________________💙

തന്റെ മുറിയെ തന്റെ ചൂടേറ്റ് തളർന്നു കിടന്നവൻ വേറെ ഒരുത്തിയുടെ മാറിൽ മുഖം പൂഴ്ത്തി കിടക്കുന്നു....

അവൾ സീറ്റിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് ഒന്ന് ചിരിച്ചു... എല്ലാം നഷ്ട്ടപ്പെട്ടവളുടെ ചിരി...ഒരു തിരക്ഷീല കണകെ കഴിഞ്ഞ കുറച്ച ദിവസങ്ങളായി നടക്കുന്ന കാര്യങ്ങൾ അവളുടെ മനസ്സിലേക്ക് വന്നു....
പ്രണയമാണെന്ന് നായികയ്ക്ക് നാല്പതു പ്രാവശ്യവും പറഞ്ഞു നടന്നവൻ.... എന്നിട്ട് വേറെ ഒരുത്തിയെ കണ്ടപ്പോയെക്കും തീർന്നോ തന്നോടുള്ള പ്രണയം...അവളൊന്ന് തേങ്ങി....

പെട്ടന്ന് ട്രെയിൻ ഒരു ഇരമ്പലോടെ പതിയെ പതിയെ നിന്നതും അടുത്ത് ഇരുന്നവർ ബാഗുമൊക്കെ ആയി ബഹളത്തോടെ ഇറങ്ങുന്നതും നോക്കികൊണ്ടവൾ ഇരുന്നു.... പിന്നെ തിരക്കൊന്ന് ഒഴിഞ്ഞതും അവൾ കയ്യിലെ ചെറിയ ബാഗ് തോളത്തേക്ക് ഇട്ട് കൊണ്ട് ഇറങ്ങി....

എങ്ങോട്ട് പോണമെന്നറിയാതെ കുറച്ചു സമയം അവിടെമാകെ കണ്ണോടിച്ചു.... പിന്നെ കയ്യിൽ ചുരുട്ടി പിടിച്ച കുറച്ചു അമ്പതിന്റെ കെട്ടുകളിലേക്ക് അവൾ നോക്കി....ഇതും കൊണ്ട് ഈ വലിയ നഗരത്തിൽ എങ്ങനെ കണ്ടുപിടിക്കും തനിക്ക് പോവേണ്ട ഇടം.... അവൾ എന്തോ ഓർത്തുകൊണ്ട് ബാഗിൽ ഒരു കുഞ്ഞു അറ തുറന്നു അതിൽ നിന്നൊരു പേപ്പർ എടുത്ത് അടുത്ത് കണ്ട ഒരു ബൂത്തിലേക്ക് കയറി....

എത്ര വിളിച്ചിട്ടും അവൾ കാൾ എടുക്കുന്നില്ല എന്ന് കണ്ടതും അവൾ വിങ്ങലോടെ ചുവരിലേക്ക് ചാരി നിന്നു....

തന്നോട് മാത്രമെന്ത ദൈവം ഇങ്ങനെ.... പരീക്ഷണങ്ങളെല്ലാം എപ്പോഴും തനിക്ക് മാത്രം....

അവളുടെ ചെന്നിയിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി...ബാഗ് ഒന്ന് തോളിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് ആ ഇരുളിലൂടെ തിരിഞ്ഞു നടന്നു.... പെട്ടന്ന് പുറകിൽ നിന്നൊരു ശബ്ദം കേട്ടതും തിരിഞ്ഞു നോക്കി....

""ആദ്യാ....""

തുടരും.... ❤️

സ്റ്റോറി ചെറിയ മാറ്റം വരുത്തിയിട്ടുണ്ട് ട്ടോ.... കഴിഞ്ഞ പാർട്ടിലെ പോലെ എഴുത്തീട്ട് എനിക്ക് ഒന്നും അങ്ങ് വരുന്നില്ല.... പിന്നെ അങ്ങനെ ആണ് എഴുതുന്നെന്ന് വെച്ച നായകനും നായികയും ഒന്നിക്കാനും കുറെ ടൈം എടുക്കും.... സൊ നമുക്ക് സ്റ്റോറി ആദ്യം തൊട്ടങ് തുടങ്ങാം.... എല്ലാവരും സപ്പോർട്ട് ചെയ്യണേ🤗🥰

𝙼𝚒𝚜𝚑𝚔𝚊



പ്രണയാഗ്നി🔥

പ്രണയാഗ്നി🔥

4.8
2028

Part 2\"ആദ്യാ....\"\" പരിജയമുള്ള ശബ്ദം കേട്ടതും തെല്ലൊരു ആശ്വാസത്തോടെ അവൾ തിരിഞ്ഞു നോക്കി.... തന്റെ അടുത്തേക്ക് വരുന്ന മഞ്ജിമ... അവളെ നോക്കി ജീവനില്ലാത്ത ഒരു പുഞ്ചിരി നൽകി ആദ്യ.... \"സോറി ഡാ.... ഓഫീസിൽ ഒരു മീറ്റിംഗ് അതാ വഴുകിയത് \" ആദ്യയെ ഹഗ് ചെയ്തു കൊണ്ട് മഞ്ജു പറഞ്ഞു.... അവൾ ഒന്ന് തലയാട്ടി.... \" ഞാൻ ഓഫീസിൽ നിന്ന് നേരെ വന്നതാ നല്ല വിശപ്പ്...നമുക്ക് ആദ്യം വല്ലതും കഴിക്കാം വാ \" അവളുടെ അവസ്ഥ അറിയുന്നത് കൊണ്ടുതന്നെ അധികം മടുപ്പിക്കാതെ മഞ്ജു പറഞ്ഞു.... ആദ്യ ഒന്ന് തലയാട്ടികൊണ്ട് അവളുടെ കൂടെ നടന്നു.... \"നിനക്ക് എന്താ വേണ്ടേ \" മെനു നോക്കികൊണ്ട് മഞ്ജു ചോദിച്ചു.... \"ഒന്നും വേണ്ടടാ....\" \"അങ്ങനെ പ