Aksharathalukal

❤ധ്രുവാ-9❤





\"രാധ അപ്പച്ചിയുമുണ്ടോ..... Oh my God...!... അപ്പച്ചീ....\" അപ്പായുടെ നെഞ്ചിൽ നിന്ന് തല ഉയർത്തിയപ്പോഴാണ് തന്നെ നോക്കി കൈ കെട്ടി നിൽക്കുന്ന രാധയെ കാണുന്നത്.... പിന്നെ ആ കൈക്കുള്ളിലേക്ക് ചേക്കേറി....



\"അപ്പച്ചി മാത്രവല്ലെടി.... ഞങ്ങളുമുണ്ട്.....\" ആ ശബ്ദം കെട്ടിടത്തേക്ക് നോക്കിയപ്പോൾ കണ്ട് അല്പം പരിഭവത്തോടെയുള്ള ഒരു മുഖവും സന്തോഷത്തോടെയുള്ള മറ്റൊരു മുഖവും....


\"വല്യേട്ടാ..... നിങ്ങളെല്ലാരും ഉണ്ടാരുന്നോ....? \" പിന്നെ അവിടെ ആകെ സ്നേഹപ്രകടനങ്ങൾ ആയിരുന്നു.....

രാധക്ക് രണ്ട് ആൺമക്കളാണ്....
മൂത്തവൻ അഭിലാഷ്....
ഇളയവൻ അഭിഷേക്....
അഭിലാഷ് ഉണ്ണിയുടെ പ്രായവും അഭിഷേക് ശിവയെക്കാൾ ഒരു വയസ്സിനു മൂത്തതുമാണ്.... ഇവർ മുംബൈയിൽ ഒരുമിച്ച് കളിച്ചുവളർന്നവരാണ്.... രണ്ടുപേർക്കും ശിവ ജീവനാണ്.... സ്വന്തം സഹോദരി ആണ്....




എല്ലാവരുമായിട്ടുള്ള സ്നേഹപ്രകടനങ്ങളൊക്കെ കഴിഞ്ഞു ശിവ അഭിലാഷിനും അഭിഷേകിനുമുള്ള മുറി കാണിക്കാനായി മുകളിലേക്ക് കയറാൻ തുടങ്ങവേ കണ്ടു തന്നെ ദഹിപ്പിച്ചു നോക്കി നിൽക്കുന്ന ദച്ചുവിനെ....


\"അഹ് കണ്ണേട്ടാ... ഇത്....\" ശിവ തനിക്ക് ഒപ്പമുള്ളവരെ ദച്ചുവിന് പരിചയപ്പെടുത്താൻ വന്നപ്പോഴേക്കും ദച്ചു മുഖം വെട്ടിതിരിച്ചു ഇറങ്ങി പോയി....



ശിവയ്ക്ക് അതൊത്തിരി വേദന നൽകിയെങ്കിലും അവൾ അഭിലാഷിനെയും അഭിഷേകിനെയും നോക്കി ചിരിച്ചിട്ട് അവരെ വിളിച്ചു മുകളിലേക്ക് പോയി....
എന്നാൽ ദച്ചുവിന്റെ പെരുമാറ്റത്തിൽ ഉണ്ടായിരുന്ന ദേഷ്യം ഇപ്പോൾ ഇതെന്തിനാണെന്ന് ശിവ ആലോചിക്കാതിരുന്നില്ല.....

ദച്ചുവിന്റെ പെരുമാറ്റം അഭിലാഷിന്റെയും അഭിഷേകിന്റെയും കണ്ണുകൾ നന്നായി ഒപ്പിയെടുക്കുകയും ചെയ്തു.....



💞💞💞💞💞💞💞💞💞💞💞💞💞💞💞💞




\"അപ്പച്ചി.... അപ്പാ എവിടെയാ....\" പകല് ശിവയും വീട്ടുകാരെല്ലാവരും കൂടി ശിവയുടെ ബർത്ഡേ ടെ ഭാഗമായി ഡ്രസ്സ്‌ എടുക്കാൻ പോയി..... ഉണ്ണിയ്ക്ക് വരണമെന്നുണ്ടായിരുന്നെങ്കിലും കോളേജിൽ ഒരു പ്രൊജക്റ്റ്‌ സബ്‌മിറ്റ് ചെയ്യാൻ ഉള്ളതുകൊണ്ട് അവൻ പോയില്ല.... പിന്നെ പൊതുവെ ഇപ്പൊ അവൻ അങ്ങനെ ഒന്നിലും പങ്ക് ചേരാറില്ല... ശിവയ്ക്കുവേണ്ടി പോകണമെന്നുണ്ടായിരുന്നു... പക്ഷെ അതിന് കഴിഞ്ഞില്ല....

ദച്ചു തിരക്കുണ്ട് എവിടെയോ അത്യാവശ്യമായി പോകണമെന്ന് പറഞ്ഞു മുങ്ങി.... അതിൽ ശിവയ്ക്ക് നല്ല വിഷമം ഉണ്ടായിരുന്നു.... പക്ഷെ തന്റെ അപ്പായെ വേദനിപ്പിക്കരുതെന്നുള്ളതുകൊണ്ട് അവൾ അത് പുറത്തു കാട്ടിയില്ല.....

ഡ്രസ്സ്‌ ഒക്കെ എടുത്തു പുറത്തുനിന്നും ഫുഡും കഴിച്ചിട്ടാണ് അവർ മടങ്ങിയെത്തിയത്.....


രാത്രി വിളക്കൊക്കെ തെളിയിച്ചിട്ട് അപ്പായെ തപ്പി ഇറങ്ങിയതാണ് ശിവ..... മുറിയിലെങ്ങും കാണാതെ താഴെയെത്തി... അപ്പച്ചിയെ കണ്ടപ്പോൾ അവിടെ കൂടെ അന്വേഷിക്കാം എന്ന് കരുതി.....


\"അഹ് മോളെ അവരെല്ലാവരും കൂടി പുറത്തിരുന്നു സംസാരിക്കുവാണ്.....\"


\"ഓക്കെ അപ്പച്ചി.... ഞാൻ അങ്ങോട്ട്‌ ചെന്നിട്ട് വരാം....\"


\"അഹ് മോളെ....\"


ശിവ അവരോട് പറഞ്ഞിട്ട് പുറത്തേക്ക് നടന്നു......


പുറത്തെ ടേബിളിന്റെ ചുറ്റുമിരുന്നു വലിയ ചർച്ചയിലായിരുന്നു എല്ലാവരും..... പടിയിറങ്ങി വരുന്ന ശിവയെ കണ്ടതും അവർ പെട്ടന്ന് നിശ്ശബ്ദരായി....


\"എന്താണ് ഇവിടെ വലിയ ചർച്ച ആണല്ലോ....\" ശിവ അപ്പായുടെ അടുത്തേക്ക് ചെന്ന് നിന്നുകൊണ്ട് പറഞ്ഞു......



\"ഏയ്‌ അല്ല മോളെ.... ഞങ്ങൾ വെറുതെ പണ്ടത്തെ ഓർമകളൊക്കെ.... ഇങ്ങനെ....\" രാധയുടെ ഭർത്താവ് പറഞ്ഞു....


\"ആഹാ.....\" ശിവ അതും പറഞ്ഞു അപ്പായുടെയും വല്യമ്മാമയുടെയും ചെറിയമ്മാമയുടെയും മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ ദുഃഖം തളം കെട്ടി നിൽക്കുന്നത് അവൾക്ക് കാണാൻ കഴിഞ്ഞു....

തന്റെ അമ്മയെ കുറിച്ചുള്ള ഓർമകളായിരിക്കാം അവരുടെ മുഖത്തെ സങ്കടത്തിന് കാരണം എന്നാണ് അവൾ കരുതിയത്.... പക്ഷെ യഥാർത്ഥ കാരണം അവൾക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല.....

അറിഞ്ഞിരുന്നെങ്കിൽ തന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങളെ  ഒരുപക്ഷെ അവൾക്ക് തടുക്കാൻ കഴിയുമായിരുന്നു.....


------------**********-------------


ശിവയും അഭിലാഷും അഭിഷേകും കൂടി ശിവയുടെ മുറിയിലിരുന്നു സംസാരിക്കുക ആയിരുന്നു....

പടി കയറി മുകളിലേക്ക് വന്ന ദച്ചു കാണുന്നത് അവരോട് എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന ശിവയെ ആണ്....


\"\"ഓ ഇവൾക്കിപ്പോൾ നമ്മളെ ഒന്നും ഒരു മൈൻഡും ഇല്ലല്ലോ....
മറ്റേത് ഏതു നേരവും എന്റെ പുറകെ നടന്നിരുന്നവളാണ്.... ഹും....\"\" ദച്ചു മനസ്സിൽ വിചാരിച്ചുകൊണ്ട് വെരുക് കറങ്ങുന്നപോലെ ആ വാതിലിനെ ചുറ്റിപറ്റി നടപ്പാണ്.... അവർ സംസാരിക്കുന്നത് എന്താണെന്ന് അറിയാൻ ഒരു ശ്രമം..... 🤭


എന്തോ പറഞ്ഞു വന്നപ്പോൾ അറിയാതെ ശിവയുടെ കണ്ണുകൾ പുറത്തുകൂടെ നടക്കുന്ന ദച്ചുവിൽ ഉടക്കി.....


\"ഏയ്‌ കണ്ണേട്ടാ.... പോവല്ലേ.... ഇങ് വന്നേ....\" കണ്ണനെ കണ്ട പാടെ ശിവ വിളിച്ചു കൂവി....



\"\"യ്യോ.... പിടിച്ചു പിടിച്ചു.... 🤦🏼‍♀️\"\" ദച്ചു സ്വയം തലക്കടിച്ചുകൊണ്ട് മുറിയിലേക്ക് ചെന്നു.....



\"ഏട്ടന്മാരെ.... ദാ.... ഇതാ എന്റെ കണ്ണേട്ടൻ..... ഞാൻ പറഞ്ഞല്ലാതെ നേരിൽ പരിചയപ്പെടാൻ പറ്റിയില്ലല്ലോ.....\"
ശിവ പറഞ്ഞത് കേട്ട് അഭിലാഷും അഭിഷേകും ദച്ചുവിന് കൈ കൊടുത്തു.....


\"ഞാൻ അഭിലാഷ്....\"


\"ഞാൻ അഭിഷേകും....\"


\"അഹ് കേട്ടിട്ടുണ്ട്.... അപ്പച്ചി പറഞ്ഞ്....\" ദച്ചു അല്പം നീരസത്തോടെയാണ് സംസാരിക്കുന്നത്....


\"ഓ....
താൻ റിപീറ്റ് ചെയ്യാരുന്നു ലെ....\" അഭിലാഷ് ചോദിച്ചു....


\"ആഹ് അതേ..... ശെരി എനിക്ക് നല്ല ക്ഷീണമുണ്ട്.... ഞാൻ എങ്കിൽ ഒന്ന് കിടക്കട്ടെ....\" ദച്ചു വേഗം അവരിൽ നിന്ന് ഒഴിഞ്ഞു മാറി.....

ശിവയ്ക്ക് ദച്ചുവിന്റെ മനസ് വായിക്കാൻ കഴിഞ്ഞതേയില്ല....


\"\"ഇതെന്താ ഇപ്പൊ ഇങ്ങനെ..... ഒരു പിടിയും കിട്ടുന്നില്ലല്ലോ.... ഞാൻ കണ്ടറിഞ്ഞിടത്തോളം ആരും അറിഞ്ഞിട്ടുണ്ടാവില്ല ആ മനസ്.... എന്തായിരിക്കും പറ്റിയത്.... മ്മ്മ് ചോദിക്കണം....\"\" ശിവ മനസ്സിൽ ഉറപ്പിച്ചു....




ദച്ചു ഇതേ സമയം വെരുക് കറങ്ങുന്ന പോലെ അവന്റെ മുറിയിൽ ദിക്കറിയാതെ സഞ്ചരിക്കുകയായിരുന്നു..... ഒരുപക്ഷെ അതിന്റെ കാരണം അവന് പോലും അറിയില്ലായിരിക്കാം....

😉



തുടരും.......



\"MKR\"



❤ധ്രുവാ-10❤

❤ധ്രുവാ-10❤

4.6
2234

\"കണ്ണേട്ടാ നിൽക്കു.... ഞാനും വരുന്നെന്നെ..... ശേ ഒന്ന് നിക്ക് മാഷേ....\" അമ്പലത്തിലേക്ക് പോകാൻ ഇറങ്ങിയ കണ്ണന്റെ പുറകെ ഓടുകയാണ് ശിവ.....ഇന്നാണ് കണ്ണന് കോളേജിൽ ജോയിൻ ചെയ്യേണ്ടത്.... കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് ദച്ചുവിന് അഡ്മിഷൻ കിട്ടിയത്.....അവരുടെ സ്ഥലമായ അടൂരിൽ നിന്ന് കൊല്ലത്തേക്ക് ഒരുപാടധികം ദൂരം ഉണ്ടായിരുന്നില്ല എന്നത് എല്ലാവർക്കുമൊരു ആശ്വാസമായിരുന്നു......ഇന്ന് കോളേജിൽ പോകും മുൻപ് ശിവയേയും കൂട്ടി തൃഛേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ പോകണമെന്ന് ദച്ചുവിന്റെ അമ്മ അവനോട് പറഞ്ഞു..... ശിവ ഒരുങ്ങി വരാൻ അല്പം വൈകിയപ്പോഴേക്കും അവളെ ഒഴുവാക്കാനായി അതൊരു കാരണമ