❤ധ്രുവാ-11❤
ശിവ തന്റെ അപ്പാ തനിക്ക് വാങ്ങി തന്ന ഗൗൺ ഇട്ടുകൊണ്ട് താഴേക്കിറങ്ങി വന്നു.....ശിവയുടെ പതിനെട്ടാമത്തെ പിറന്നാൾ ആണ് ഇന്ന്....പടിയിറങ്ങി വരുന്നവളെ കണ്ട് എല്ലാവരിലും സന്തോഷം നിറഞ്ഞു....എന്നാൽ അതിൽ ഒരു ജോഡി കണ്ണുകൾ പ്രണയത്താൽ തിളങ്ങി നിന്നു.....\"വാ വാ അപ്പാടെ കുഞ്ഞ്....\" ഋഷി വേഗം ചെന്ന് അവളെ തന്നോട് ചേർത്ത് നിർത്തി....\"കേക്ക് മുറിക്കാം.....\" ഉണ്ണി പറഞ്ഞു....അപ്പോഴാണ് ശിവ മുൻപിലുള്ള ടേബിളിലേക്ക് നോക്കിയത്....18 എന്ന നമ്പറുകളുടെ മെഴുകുതിരികൾ കത്തി ജ്വലിച്ചു നിൽക്കുന്നു ഒരു വലിയ കേക്കിന്റെ മുകളിൽ.... റെഡ് വെൽവേറ്റ് കേക്ക് ആണ്....അതിൽ ഹാപ്പി ബർത്ഡേ ശിവാ ന്ന് വലുതായിട്ട് എഴുതിയിട്