Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു   Chapter 103

നിരഞ്ജൻറെ സ്വന്തം പാറു   Chapter 103

കുറച്ചു സമയത്തിനു ശേഷം ലക്ഷ്മി അമ്മ ചോദിച്ചു.

“നീ മുത്തശ്ശി മുത്തശ്ശൻ എന്ന് അറിയാതെ വിളിച്ചതാണ് എങ്കിലും അത് ശരിയായിരുന്നു അല്ലേ?”

“പക്ഷേ എൻറെ മോള് എന്തിനാണ് ഇങ്ങനെ വേഷം മാറി നടന്നിരുന്നത്?”

നരേന്ദ്രൻ പാറുവിനെ നോക്കി ചോദിച്ചു.

“അതെ എന്തിനായിരുന്നു ഈ ആൾമാറാട്ടം…”

നാഗേന്ദ്രനും അവളോട് ചോദിച്ചു.

തൻറെ ജീവിതത്തിൽ ഉണ്ടായതെല്ലാം അവൾക്ക് അറിയാവുന്നത് അവളും, നിരഞ്ജന് അറിയാവുന്നത് നിരഞ്ജനും എല്ലാം എല്ലാവരെയും അറിയിച്ചു.

എല്ലാം പറഞ്ഞ ശേഷം അന്നു രാത്രി തന്നെ അവർ എല്ലാവരും തിരിച്ചു പോയി.

അടുത്ത ആഴ്ച തന്നെ വിവാഹം അമ്പലത്തിൽ വച്ച് നടത്തണം എന്ന് പറഞ്ഞപ്പോൾ പാറു പറഞ്ഞു.

“എനിക്ക് കുറച്ച് കൂടി പണിയുണ്ട്, അതെല്ലാം തീർക്കാൻ കുറച്ചു സമയം വേണം.
 തീർക്കാനുള്ള എല്ലാ കണക്കു പറഞ്ഞ് തീർത്ത ശേഷം ഞാൻ വരാം.

ഒരു വലിയ സർപ്രൈസുമായി.

അപ്പോൾ ഞങ്ങളുടെ വിവാഹം നടത്താം. മുത്തശ്ശൻ എതിരൊന്നും പറയരുത്.”

പാറുവിനെ നോക്കി മാധവൻ മേനോൻ തീ പാറുന്ന കണ്ണുകളോടെ പറഞ്ഞു.

“എൻറെ കണക്കുകൾ ഞാൻ തന്നെ തീർക്കും.”

എന്നാൽ ഒരു അതിശയവും ഇല്ലാതെ പാറുവിൻറെ മറുപടി വന്നു.

“എൻറെ പണി കഴിഞ്ഞു ബാക്കിയുണ്ടെങ്കിൽ മുത്തശ്ശനെ അറിയിക്കാം.”

അതുകേട്ട് അതിശയത്തോടെ തന്നെ മാധവൻ നിരഞ്ജനെ നോക്കി. പിന്നെ പാറുവിനോട് പറഞ്ഞു.

“എൻറെ കൊച്ചു മോൾ തന്നെ.

മോനെ കണ്ണാ... നിനക്ക് പറ്റിയ കൂട്ടു തന്നെയാണ് പാറു.

മുത്തശ്ശിയുടെ ആഗ്രഹമായിരുന്നു നിങ്ങൾ തമ്മിൽ ഒരുമിക്കണം എന്നത്.”

അതു കേട്ട് എല്ലാവരും ചിരിച്ചു.

അടുത്ത ദിവസം തന്നെ നളിനീ ഗ്രൂപ്പ് മേലേടത്ത് ബിസിനസ്സിൽ മെർജ് ചെയ്തു.

പാറു പറഞ്ഞ പോലെ കമ്പനിയിൽ എല്ലാവരെയും കണ്ടു സംസാരിച്ചു.

 സഹകരിച്ചതിന് നന്ദിയും പറഞ്ഞു.

എല്ലാം കഴിഞ്ഞ് നിരഞ്ജനും കൂട്ടരും നേരെ പോയത് ദുബായിലേക്ക് ആണ്.

മക്കളെ കണ്ടിട്ട് ദിവസങ്ങളായി. അവിടെയും വിശേഷം എല്ലാം അറിഞ്ഞിരുന്നു.

അടുത്ത ദിവസം തന്നെ അവർ തിരിച്ചു ബോംബെയിലേക്കു എത്തി.

നിരഞ്ജൻറെ ടോർച്ചറിങ് ക്യാമ്പിൽ സൂര്യനും കിരണും നല്ല പദം വന്നിരുന്നു.

കാരണം മറ്റൊന്നുമല്ല, ശശാങ്കനെ അവിടെ ഉള്ളവർ ടോർച്ചർ ചെയ്തത് കണ്ടിട്ട് തന്നെ പേടിയായി രണ്ടുപേർക്കും.

പകുതി ജീവനിൽ ആണ് അവർ അവിടെ ഉണ്ടായിരുന്നത് തന്നെ.

നിരഞ്ജനും കൂട്ടരും അവിടെ എത്തിയതോടെ അവിടമാകെ വേദനയോടെ കരയുന്ന ശബ്ദം നിറഞ്ഞു.

എന്നാൽ പാറു സൂര്യനടുത്തു ചെന്ന് ചോദിച്ചു.
“നീ കത്തി കുത്തി ഇറക്കിയ മായ ആരാണെന്ന് അറിയേണ്ടേ?

അത് ഞാൻ തന്നെയായിരുന്നു.”

അതു കേട്ട് മൂന്നു പേരും ഞെട്ടി.

“അപ്പോൾ ഞാൻ അനുഭവിച്ച വേദന എന്താണെന്ന് സൂര്യട്ടന് അറിയാമോ?

എങ്ങനെ അറിയാനാണ് അല്ലേ?

പേടിക്കണ്ട ഞാൻ കാണിച്ചു തരാം. ഞാൻ ഇവിടെ ഇല്ലേ, പിന്നെ എന്തിനാണ് പേടിക്കുന്നത്?

എല്ലാം പറഞ്ഞ് കണക്ക് തീർത്ത ശേഷം മാത്രമേ ഞാൻ ഇവിടെ നിന്നും പോകു.”

അതും പറഞ്ഞ് ചിരിയോടെ അടുത്തിരുന്ന ടേബിളിൽ നിന്നും ഒരു കത്തി വലിച്ചെടുത്ത് അവൾ സൂര്യൻറെ വയറിൽ തന്നെ ചാർത്തിക്കൊടുത്തു.

“ഏകദേശം ഇതുപോലെ തന്നെയാണ് നിങ്ങൾ എൻറെ വയറ്റിലും കത്തിക്കയറിയത്.”

എന്നാൽ പാറുവിൻറെ ആ പ്രവർത്തി കണ്ടു കൊണ്ടാണ് മൂന്നു പേർ അകത്തേക്ക് കയറി വന്നത്.

അവളുടെ ആ ഭാവം കണ്ട് പകച്ചു നിൽക്കുകയായിരുന്നു മേലേടത്ത് തറവാട്ടിലെ പുതിയ തലമുറയും പഴയ തലമുറയും.

മാധവനും തൻറെ രണ്ട് ആൺമക്കളും കൊച്ചുമക്കളും.

എന്നാൽ പാറു അവരെ കണ്ടിരുന്നില്ല.

“ഏട്ടൻ പേടിക്കേണ്ട, ചാവാൻ പാകത്തിൽ ഒന്നുമില്ല. കുറച്ചു ചോര പോകും അത്രയേ ഉള്ളൂ.”

അതും പറഞ്ഞ് അവൾ കിരണിന് അടുത്തേക്ക് ചെന്നു.

അവൻറെ കാലിൽ ഇരുമ്പു വടിയെടുത്ത് പലവട്ടം അവൾ അടിച്ചു. പിന്നെ പറഞ്ഞു.

“എൻറെ വാസുദേവൻ അച്ഛൻറെ കാലിൽ പ്ലാസ്റ്റർ ഇട്ടു കിടക്കേണ്ടി വന്നത് രണ്ടാഴ്ചയാണ്.

എന്ത് തെറ്റാണ് ആ പാവം മനുഷ്യൻ നിങ്ങളോട് ചെയ്തത്?”

പാറുവിൻറെ ഇങ്ങനെയൊരു ഭാവം കണ്ടു ശശാങ്കൻ വല്ലാതെ പേടിച്ചു പോയി.

എന്നാൽ പാറു ആരെയും ശ്രദ്ധിക്കാതെ അവിടെയിരുന്ന ഇടിവള എടുത്തു.

അത് സൂര്യൻറെയും കിരണിൻറെയും കണ്ണുകളിൽ തന്നെ നോക്കി നല്ല ഇടി വെച്ച് കൊടുത്തു.

പിന്നെ പറഞ്ഞു

“എൻറെ ഈ ദേഹത്ത്, ഈ കണ്ണുകൊണ്ട് നിങ്ങൾ എന്നെ കൊത്തി വലിച്ചപ്പോൾ ഞാൻ അനുഭവിച്ച വേദന എങ്ങനെയുണ്ട് എന്ന് നിങ്ങളും അറിയണം. അത് എനിക്ക് നിർബന്ധമാണ്.”

പാറുവിൻറെ ഓരോ ആക്ഷനും സഹിക്കാൻ പറ്റാതെ സൂര്യനും കിരണും ഉറക്കെ കരയുന്നുണ്ടായിരുന്നു.

അത്രയും പറഞ്ഞ ശേഷം അവരെ നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അവൾ ശശാങ്കന് നേരെ തിരിഞ്ഞു.

അവൾ തനിക്ക് അടുത്തേക്ക് നടന്നു വരുന്നത് കണ്ട് ശശാങ്കൻ പേടിച്ചു വിറച്ചു.

ഇങ്ങനെ ഒരു പാറുവിനെ അയാൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. 

ആരെയും ശ്രദ്ധിക്കാതെ ശശാങ്കനെ നോക്കി നിൽക്കുന്ന പാറുവിനോട് മാധവൻ വിളിച്ചു പറഞ്ഞു.

“ഈ നിലയ്ക്കാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ ഞങ്ങളൊക്കെ ഇവിടെ കൈയും കെട്ടി നിൽക്കേണ്ടി വരും.

ഞങ്ങൾക്കും പല കണക്കുകളും തീർക്കാൻ ഉണ്ട്.

നീ ഇനി കുറച്ചു നേരം ഗാലറിയിൽ ഇരുന്ന് കളികാണ്.”

മാധവൻറെ ശബ്ദം കേട്ട് പാറു തിരിഞ്ഞു അയാളെ നോക്കി.

“ഇനിയുള്ള കണക്ക് എല്ലാം നീ അവസാനം തീർത്താൽ മതി.”

“ഞങ്ങൾക്കുമുണ്ട് കണക്ക് തീർക്കാൻ. അച്ഛനു മാത്രമല്ല കണക്ക് തീർക്കാൻ ഉള്ളത്.”

എല്ലാവരുടെയും സംസാരത്തിൽ നിന്നും ശശാങ്കന് ഒരു കാര്യം മനസ്സിലായി.

 എല്ലാവർക്കും എല്ലാം അറിയാം എന്ന് തോന്നുന്നു.

ശശാങ്കനെ മാധവനും നരേന്ദ്രനും നാഗേന്ദ്രനും നന്നായിത്തന്നെ പെരുമാറി. അവരുടെ മനസ്സിലെ ദേഷ്യവും വിഷമവും സങ്കടവും എല്ലാം അവർ ശശാങ്കൻറെ മേൽ തന്നെ തീർക്കുകയായിരുന്നു.

അവസാനം ശശാങ്കൻ ചാവാറായി എന്ന് തോന്നിയതും പാറു പറഞ്ഞു.

“ഇനി എൻറെ ടേൺ ആണ്…”

അതും പറഞ്ഞു അവൾ മാധവനോട് പറഞ്ഞു.

“മുത്തശ്ശനും അച്ഛന്മാരും ഒന്ന് ഇവിടെ നിന്ന് മാറി നിൽക്ക്.”

അതുകേട്ട് നരേന്ദ്രനും നാഗേന്ദ്രനും സംശയത്തോടെ അവളെ നോക്കി.

എന്നാൽ ഒരു സംശയവുമില്ലാതെ മാധവൻ പറഞ്ഞു.

“വേണ്ട മോളെ... ഒന്നും നോക്കണ്ട. നിനക്ക് ചെയ്യാനുള്ളത് നീ അങ്ങനെ ചെയ്തു തീർക്ക്. മുത്തശ്ശനും അച്ഛന്മാരും ഉള്ളതൊന്നും മോള് നോക്കണ്ട.”

അതു കേട്ട് പാറു മാധവനെ ഒന്നു നോക്കി.

അതിനു ശേഷം നിരഞ്ജനെയും.

അവൻ കണ്ണുകൊണ്ട് അനുമതി നൽകി.

നരേന്ദ്രനും നാഗേന്ദ്രനും എന്താണ് ഇവിടെ നടക്കുന്നത് എന്ന് മനസ്സിലാക്കാതെ വായും പൊളിച്ച് നിൽക്കുന്നുണ്ടായിരുന്നു.

സൂര്യനും കിരണും ശശാങ്കനും ഒരു പോലെ പേടിച്ചു വിറക്കുകയായിരുന്നു.

നാലു പേരുടെ പ്രഹരം കൊണ്ട് തന്നെ അവർക്ക് മതിയായിരുന്നു.

ഇനിയും അഞ്ചു പേർ അവരുടെ ടേൺ വരുന്നതിനു വേണ്ടി കാത്തു നിൽക്കുകയാണ്.

പക്ഷേ ഇപ്പോൾ എല്ലാവരുടെയും മുഖത്ത് ഒരു ആകാംക്ഷയുണ്ട്.

എന്താണ് അടുത്തതായി പാറു ചെയ്യാൻ പോകുന്നത് എന്ന് അറിയാൻ.

നിരഞ്ജൻറെ അനുവാദം കിട്ടിയതും പാറു അച്ഛന്മാരെയും ആങ്ങളമാരെയും ഒന്ന് നോക്കി.

പാറു മെല്ലെ നടന്നു ശശാങ്കൻറെ മുന്നിലെത്തി.

അവൻറെ പാൻറ്ഡിൽ പിടിച്ചു താഴേക്കു വലിച്ചു. ശശാങ്കൻ വല്ലാതെയായി.

സൂര്യനും കിരണും അടക്കം ബാക്കിയെല്ലാവരും അതിശയത്തോടെ അവളെ നോക്കി നിൽക്കുകയായിരുന്നു.

പാൻറ് താഴെ വീണതും ഒരു കത്തിയെടുത്ത് അവൾ അവൻറെ അണ്ടർവെയർ കീറിക്കളഞ്ഞു.

“ഇതു കൊണ്ടല്ലേ നീ എൻറെ അമ്മയെ...”

പറഞ്ഞു തീർന്നതും, അവൾ അത് കത്തി വെച്ച് മുറിക്കാൻ തുടങ്ങിയതും പെട്ടെന്ന് മാധവൻ അവളുടെ കയ്യിൽ നിന്നും ആ കത്തി വാങ്ങി അവൾ ചെയ്യാൻ ഉദ്ദേശിച്ചത് നല്ല വൃത്തിയായി അങ്ങ് ചെയ്തു.

ശശാങ്കനിൽ നിന്നും ആർത്തനാഥം ഉയർന്നു.

ബ്ലഡ് പമ്പ് വെച്ചതു പോലെയാണ് ചീറ്റി പുറത്തേക്ക് വന്നിരുന്നത്. പാറുവും മാധവനും കൂടി ചെയ്ത പ്രവർത്തി കണ്ട് സൂര്യനും കിരണും പേടിച്ചു വിറച്ച് നിലവിളിച്ചു പോയി.

മുഖത്തേക്ക് തെറിച്ച ചുടു ചോര തുടച്ചു നീക്കി പാറു പറഞ്ഞു.

“നീ എൻറെ പാവം അമ്മമ്മയെ കൊന്നതിനെ പകരം...”

അപ്പോഴേക്കും ശശാങ്കൻ താഴത്തേക്ക് പിടഞ്ഞു വീണു.

എല്ലാം കണ്ടു നിൽക്കുന്ന ഭരതൻ പെട്ടെന്ന് തന്നെ പാറുവിനെ പിന്നിലൂടെ പിടിച്ചു കൊണ്ട് പറഞ്ഞു.

“ഇത്രയും മതി. അയാൾ ചത്തു കഴിഞ്ഞു.
ഇനി ബാക്കിയുള്ളതെല്ലാം അമ്മമ്മ അയാൾ അവിടെ എത്തുമ്പോൾ കൊടുത്തു കൊള്ളും.”

അത്രയും പറഞ്ഞ് ഭരതൻ അവളെ തൻറെ തോളിലിട്ട് പുറത്തേയ്ക്ക് നടന്നു.

അതുകണ്ടു പുഞ്ചിരിയോടെ നിരഞ്ജൻ സൂര്യനെയും കിരണിനെയും നോക്കി പറഞ്ഞു.

“കഥ അറിയാതെ ആട്ടം നടത്തിയവരാണ് നിങ്ങൾ.

നിങ്ങളെ ഞാൻ വെറുതെ വിടുകയാണ്.

ഇനി എന്നെങ്കിലും അവളുടെ മുൻപിൽ പെട്ടാൽ...”

അവർ രണ്ടുപേരും വിറയലോടെ, പേടിയോടെ നിരഞ്ജനോട് പറഞ്ഞു.

“ഇല്ല ഞങ്ങൾ വരില്ല...

എന്നാലും ഞങ്ങൾ അറിയുന്ന പാറു പാവമായിരുന്നു. ഇത്... “

“പാറു പാവം തന്നെയാണ്. പിന്നെ ഇത് അവളാ നടന്നു പോകുന്ന മേലേടത്ത് മാധവൻറെ കൊച്ചുമോളും

പീറ്റർ എന്നറിയപ്പെടുന്ന നിരഞ്ജൻ മേനോൻറെ ഭാര്യയും ആണ്.

അപ്പോൾ പിന്നെ ഇത്രയെങ്കിലും അവളിൽ നിന്നും മിനിമം പ്രതീക്ഷിക്കേണ്ടതല്ലേ?”

“ഞങ്ങൾക്ക് ഇതൊന്നും അറിയില്ലായിരുന്നു.”

കിരൺ പറഞ്ഞു.

“അതാണ് ഞാൻ ആദ്യം തന്നെ നിങ്ങളോട് പറഞ്ഞത്. കഥ അറിയാതെ ആട്ടം നടത്തിയവരാണ് നിങ്ങൾ എന്ന്.”

ഇത്രയും പറഞ്ഞ് നിരഞ്ജനും ബാക്കിയെല്ലാവരും അച്ചച്ഛന് പിന്നാലെ നടന്നു നീങ്ങി.

അവർ പോകുന്ന സമയം അവരെ രണ്ടുപേരെയും തുറന്നു വിടാനും ശശാങ്കൻറെ ബോഡി മറവ് ചെയ്യാനും പറഞ്ഞ ശേഷമാണ് അവർ അവിടെ നിന്നും പോയത്.

ഫ്ലാറ്റിൽ എത്തിയതും പാറു റൂമിൽ കയറി.

നിരഞ്ജൻ എത്തിയപ്പോൾ പാറു ബെഡ്റൂമിൽ ആണ്.

മാധവൻ അടക്കം എല്ലാവരും സോഫയിലുണ്ട്.
ഭരതൻ ചോദിച്ചു.

“അച്ഛച്ഛാ, കൊച്ചുമകൾ എന്താ ഐറ്റം?”

ഭരതൻ പറഞ്ഞതു കേട്ട് ചിരിയോടെ മാധവൻ പറഞ്ഞു.

“എൻറെ തുടക്കവും ഇതുപോലെയായിരുന്നു.”

നരേന്ദ്രനും നാഗേന്ദ്രനും അച്ഛനെ പോലും ആദ്യമായാണ് ഇങ്ങനെ കാണുന്നത്. അപ്പോൾ പിന്നെ പാറുവിൻറെ പ്രവർത്തികളെല്ലാം അവർക്ക് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു. സംഭവിച്ചതൊന്നും വിശ്വസിക്കാനാവാതെ ഇരിക്കുകയായിരുന്നു രണ്ടുപേരും.

നിരഞ്ജൻ ബെഡ്റൂമിൻറെ വാതിൽ തുറന്നു അകത്തു കയറി. പാറു ബെഡിൽ ഇരിക്കുന്നത് കണ്ടു. അവൻ ബെഡ്റൂമിൻറെ ഡോർ അടച്ച് അവൾക്ക് അടുത്തേക്ക് വന്നു.

കുറച്ചു സമയം അവളെ തന്നെ നോക്കി നിന്നു.

പിന്നെ അവളെ കോരിയെടുത്തു ബാത്ത്റൂമിലേക്ക് നടന്നു. 

ഷവർ തുറന്ന് രണ്ടുപേരും അതിനടിയിൽ നിന്നു.

പാറു മെല്ലെ മുഖമുയർത്തി നിരഞ്ജനെ നോക്കി.

ഷവറിൽ നിന്നും വരുന്ന വെള്ളം അവൻറെ മുടികൾക്കിടയിലൂടെ മുഖത്തേക്ക് വരുന്നുണ്ടായിരുന്നു. അവളുടെ നോട്ടം അവൻറെ കണ്ണുകളിൽ എത്തി.

നക്ഷത്ര തിളക്കത്തോടെ തന്നെ നോക്കുന്ന ആ കണ്ണുകളിൽ അവൾക്ക് അവളെ തന്നെ കാണാൻ സാധിച്ചു.

എന്നാൽ വെള്ളം വീണു നനഞ്ഞ തൻറെ ദേഹത്തും മുഖത്തും അവൻറെ കണ്ണുകൾ തത്തി കളിക്കുന്നത് അവൾ അറിഞ്ഞു.

അതു കണ്ട് അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

അതു മതിയായിരുന്നു നിരഞ്ജന്.

അവളുടെ കണ്ണുകളിൽ മുത്തം നൽകി അവൻ അവളെ തന്നിലേക്ക് ഒന്നുകൂടി അടുപ്പിച്ചു പിടിച്ചു.

ആ കണ്ണുകളിൽ നിന്ന് അവൻറെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്ക് സ്ഥാനം പിടിച്ചു.

 അവൻ അവളുടെ ചുണ്ടുകൾ സാവധാനം നുണഞ്ഞു തുടങ്ങി.

അവളുടെ അരക്കെട്ടിൽ പിടിച്ചിരുന്ന അവൻറെ കൈകൾ സ്ഥാനം തെറ്റി അവളുടെ ദേഹമാകെ പടർന്നു കയറാൻ തുടങ്ങി.

തങ്ങളുടെ ദേഹത്ത് തടസ്സമായതെല്ലാം വലിച്ചെറിഞ്ഞു നിരഞ്ജൻ.

പിന്നെ ഷവർ നിർത്തി, അവളെ കോരിയെടുത്തു ബെഡ്റൂമിൽ ബെഡിൽ കിടത്തി. അവളോടൊപ്പം ബെഡിൽ അവനും കൂടെ കയറി കിടന്നു.

അവൻ അവളുടെ ശരീരത്തിന് പുതപ്പായി അവളോടൊപ്പം ഉണ്ടായിരുന്നു.

വളരെ സമയത്തിനു ശേഷം കിതപ്പോടെ നിരഞ്ജൻ അവളുടെ നെഞ്ചിൽ വീണു.

പാറു അവനെ തൻറെ മാറിലേക്ക് ചേർത്ത് കിടത്തി.

ഏതാനും സമയത്തിനു ശേഷം നിരഞ്ജൻ അവളെയും കൊണ്ട് ഒന്നും ഉരുണ്ടു. 

ഇപ്പോൾ നിരഞ്ജൻറെ ദേഹത്താണ് പാറു. അവൻ മെല്ലെ അവളെ വിളിച്ചു.

“Paru... Love you…”

“Love you to Niranjan.”

ആദ്യമായി അവളിൽ നിന്നും അങ്ങനെയൊന്നു കേട്ടതും നിരഞ്ജൻ സ്വർഗത്തിൽ എത്തിയ പോലെയായി. ഏറെ നേരം അവരങ്ങനെ അവരുടെ മാത്രം ലോകത്തായിരുന്നു.

പിന്നെ അവർ രണ്ടുപേരും കുളിച്ച് പുറത്തു വന്നു.

എന്നാൽ ഈ സമയം മാധവൻ ഭട്ടതിരിയോട് സംസാരിക്കുകയായിരുന്നു.

“വരുന്ന ശനിയാഴ്ചയാണ് മുഹൂർത്തം.
 പത്തിനും പതിനൊന്നിനും ഇടയ്ക്ക്.”

മാധവൻ ഫോൺ വെച്ച് പറഞ്ഞത് കേട്ട് പാറു നിരഞ്ജനെ നോക്കി. പിന്നെ പറഞ്ഞു.

“അത് മുത്തച്ഛാ...”

അവളെ പറയാൻ സമ്മതിക്കാതെ മാധവൻ പറഞ്ഞു.

“സർപ്രൈസ് അല്ലേ... അങ്ങനെ തന്നെയാവട്ടെ. പക്ഷേ ഇത് അവസാനത്തെ ആയിരിക്കണം. ഇനി മുത്തശ്ശന് സർപ്രൈസ് വേണ്ട.

പിന്നെ ഒന്നു കൂടി. 

മേലേടത്ത് മാധവമേനോൻറെയും നിരഞ്ജൻ മേനോൻറെയും സ്വഭാവം ആവശ്യത്തിനു മാത്രം പുറത്തെടുത്താൽ മതി.

നമ്മൾ ഇത്രയും പേരല്ലാതെ ആരുമറിയാതെയും നോക്കണം.”

“സമ്മതം...”

പാറു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

 മുത്തശ്ശൻറെയും കൊച്ചുമോളുടെയും സംസാരം കേട്ട് ഭരതൻ തലയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.

“Best മുത്തശ്ശൻ... കൊച്ചുമോൾക്ക് പറഞ്ഞു കൊടുക്കുന്നത് കേട്ടോ?”

എല്ലാവരും അത് കേട്ട് ചിരിച്ചു.

“ഇന്ന് Tuesday ആണ്. വരുന്ന ഫ്രൈഡേ എല്ലാവരും തറവാട്ടിൽ എത്തണം.”

അതും പറഞ്ഞ് മാധവനും നരേന്ദ്രനും നാഗേന്ദ്രനും ഇറങ്ങി.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നെത്തി.

കല്യാണത്തിന് എല്ലാവരും ഒരുങ്ങിയിറങ്ങി.

കുടുംബക്ഷേത്രത്തിൽ താലികെട്ട് കഴിഞ്ഞ് മണ്ഡപത്തിൽ എത്തി.

ഭട്ടതിരി തന്നെയാണ് എല്ലാ കർമ്മങ്ങളും ചെയ്യുന്നത്.

മണ്ഡലത്തിൽ ഇരിക്കുന്ന നിരഞ്ജനെയും പാറുവിനെയും നോക്കി രണ്ടു കുട്ടികൾ ഓടി വന്നു.

“അമ്മ... അച്ഛ...”

എന്നും പറഞ്ഞു.

ഇവരുടെ സൗണ്ട് കേട്ടാണ് നിരഞ്ജനും പാറുവും അവരെ നോക്കിയത്. പിന്നെ രണ്ടുപേരെയും എടുത്തു മടിയിൽ വെച്ചു കൊണ്ട് നിരഞ്ജൻ പറഞ്ഞു.

“അച്ഛച്ഛാ... ഇവർ രണ്ടുപേരും ഞങ്ങളുടെ മക്കളാണ്.”


Tomorrow we will complete our journey with Mrs. Parvarna Niranjan  Menon.


നിരഞ്ജൻറെ സ്വന്തം പാറു   Chapter 104

നിരഞ്ജൻറെ സ്വന്തം പാറു   Chapter 104

4.9
15078

നിരഞ്ജൻറെ സ്വന്തം പാറു   Chapter 104നിരഞ്ജൻ പറയുന്നത് കേട്ട് മാധവൻ ഉച്ചത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.“ഇതാണോ നിങ്ങളുടെ സർപ്രൈസ്.ഇവർ ഭൂമിയിൽ എത്തും മുൻപേ ഈ സർപ്രൈസ് ഞങ്ങൾക്ക് ഭട്ടതിരിപ്പാട് പറഞ്ഞു തന്നിരുന്നു.”അത് പറഞ്ഞതും പാറൂ തലകറങ്ങി വീണു.പുറകിൽ നിന്ന് ഭരതൻ അവളെ പെട്ടെന്ന് താങ്ങി.നിഹാരികയും ശ്രീയും അവളെ നോക്കിയ ശേഷം കുറച്ചു വെള്ളം എടുത്തു മുഖത്ത് തളിച്ചു. അവൾ മെല്ലെ കണ്ണു തുറന്നു.അതുകണ്ട് നിഹാരിക പരിഭ്രമിച്ചു നിൽക്കുന്ന നിരഞ്ജനോട് ചോദിച്ചു.“നിനക്ക് ഇതു തന്നെയാണോ പണി?”ഒന്നും മനസ്സിലാക്കാതെ നിരഞ്ജൻ ചോദിച്ചു.“എന്ത്?”“ഒരാഴ്ച കൊണ്ട് നീ പിന്നെയും പണി പ